Tuesday 30 April 2024

 തലസ്ഥാന വികസനവും  ഐക്യ ജനാധിപത്യ സർക്കാരുകളും 

അഡ്വ.പി.എസ് .ശ്രീകുമാർ 

 സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൻറ്റെ  സമഗ്ര വികസനം  ലക്ഷ്യമാക്കി ആദ്യമായി ഒരു നയം രൂപീകരിച്ചത്  2001  ൽ അധികാരത്തിൽ വന്ന ഏ .കെ .ആൻറണിയുടെ  നേതൃത്വത്തിലുള്ള  ഐക്യ ജനാധിപത്യ  മുന്നണി  സർക്കാരായിരുന്നു. ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രൊജക്റ്റ്  എന്ന   പദ്ധതിക്ക്   സർക്കാർ  അംഗീകാരം നൽകി.  ഇതനുസരിച്ചു  നഗരത്തിലെ റോഡുകൾ വീതികൂട്ടി നവീകരിക്കുക, നഗരത്തിലെ പ്രധാന റോഡുകളുമായി ബന്ധപ്പെടുത്തി, റിങ് റോഡുകളും, ലിങ്ക് റോഡുകളും , വാഹന പാർക്കിംഗ് നയം രൂപീകരിക്കുക,  ജലസ്രോതസുകൾ വൃത്തിയാക്കുക, പ്രധാന മാർക്കറ്റുകളും  ഷോപ്പിംഗ് സ്ട്രീറ്റ്‌സും  നവീകരിക്കുക,  സീവെജുകൾ  നഗരം മുഴുവൻ വ്യാപിപ്പിക്കുക, ബ്രോഡ്  ബാൻഡ്/  വൈഫൈ  സംവിധാനം  നഗരത്തിൽ എമ്പാടും സജ്ജമാക്കുക, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക  എന്നിവയാണ്  പദ്ധതിയിലെ  പ്രധാന നിർദേശങ്ങളായി ഉണ്ടായിരുന്നത്. ഇവയിൽ  ആദ്യം തുടക്കം കുറിച്ചത്  നഗരത്തിലെ പ്രധാനപ്പെട്ട 42  കി.മീ  ദൈർഘ്യമുള്ള  റോഡുകളുടെ  നവീകരണ പ്രവർത്തനങ്ങൾ  ആയിരുന്നു. 25 വര്ഷം പരിപാലനം എന്ന നിബന്ധനയോടെ ഐ.എൽ   & എഫ്.എസ്  എന്ന കമ്പനിയുമായാണ് സർക്കാർ ഉടമ്പടി ഒപ്പുവച്ചത്.  ഇതിന്റെ ഭാഗമായാണ്, പാളയത്തെ അടിപ്പാത, ബേക്കറി ജങ്ക്ഷൻ , പഴവങ്ങാടി  എന്നിവിടങ്ങളിലെ മേൽപ്പാത എന്നിവ നിർമ്മിച്ചത്. നഗരത്തിലെ  ഏറ്റവും പ്രധാനപ്പെട്ട     റോഡുകളാണ് പൊതു-സ്വകാര്യ സഹകരണത്തോടെ  സമയബന്ധിതമായി  വികസിപ്പിച്ചത്.  ശംഖുമുഖം-കവടിയാർ, കിള്ളിപ്പാലം-അട്ടകുളങ്ങര ,വെള്ളയമ്പലം-വഴുതക്കാട് -തമ്പാന്നൂർ  തുടങ്ങിയ  പ്രധാന സിറ്റി റോഡുകളാണ് നവീകരിച്ചു നാല് വാരി പാതകളാക്കിയത്.  ഇതിൻറ്റെ   നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ, ഏഷ്യാ -മധ്യേഷ്യ  റീജിയണിലെ ലോകനിലവാരത്തിലുള്ള   ഏറ്റവും  നല്ല റോഡുകൾക്കുള്ള  യുണൈറ്റഡ്  നേഷൻസ് ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പിൻറ്റെ  പ്രത്യേക പ്രശംസക്ക്  അർഹമായി. ഇതിൻറ്റെ  വിജയത്തെത്തുടർന്നു   കോഴിക്കോട്,  ആലപ്പുഴ, മലപ്പുറം തുടങ്ങിയ മറ്റു ജില്ലകളിലും  ഇതേ രീതിയിൽ നഗര ഗതാഗത സംവിധാനം പരിഷ്കരിക്കാനുള്ള പദ്ധതിക്ക്  തുടക്കം  കുറിച്ചു.

  

വിഴിഞ്ഞം തുറമുഖവും പുനരധിവാസ പദ്ധതിയും :

തിരുവനന്തപുരം  നഗരം  തിരുവിതാംകൂർ  രാജ്യത്തിൻറ്റെ   തലസ്ഥാനമായിരുന്നപ്പോൾ  മുതൽ  സജീവ പരിഗണയാളുണ്ടായിരുന്ന  ഒരു അടിസ്ഥാന  വികസനപദ്ധതിയാണ്  വിഴിഞ്ഞം തുറമുഖം.  ഈ പദ്ധതിക്ക്  മൂർത്ത  രൂപം  നൽകിയത്  1991-96  കാലഘട്ടത്തിലെ  കരുണാകരൻ മന്ത്രിസഭയും,  ആ  മന്ത്രിസഭയിൽ  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന  എം.വി. രാഘവനും  ആയിരുന്നെങ്കിലും  പിന്നീട് വന്ന  ഇടതു  മന്ത്രിസഭകൾ, ആ പദ്ധതിക്ക് മുകളിൽ അടയിരിക്കുകയായിരുന്നു.    ശിലയായി മാറിയ  അഹല്യക്ക്  ശ്രീരാമ സ്പർശത്താൽ മോക്ഷം കിട്ടിയതുപോലെ,   2011-16 കാലത്തു  മുഖ്യമന്ത്രിയായിരുന്ന  ഉമ്മൻചാണ്ടിയുടെയും , തുറമുഖ മന്ത്രിയായിരുന്ന  കെ .ബാബുവിൻറ്റെയും, പാർലമെന്റ് അംഗമായിരുന്ന  ശശി തരൂരിൻറ്റെയും  ആത്മാർത്ഥമായ  ശ്രമഫലമായാണ്, കേന്ദ്രാനുമതിയോടെ  പദ്ധതി   നിർമാണം  2015  സെപ്റ്റംബറിൽ    ആരംഭിച്ചത്.    ആദ്യ ഘട്ടത്തിൽ  7525  കോടി രൂപ മുടക്കുമുതലുള്ള  പദ്ധതി  നാലുഘട്ടവും  പൂർത്തീകരിക്കുമ്പോൾ  31000  കോടി  രൂപയുടെ  നിക്ഷേപമാണ് ഉണ്ടാകുന്നതു.  പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ  ഇതിൽ 6000  കോടി രൂപയുടെ അഴിമതി നടന്നെന്നു അന്ന് സി.പി.എം  സംസ്ഥാന  സെക്രട്ടറിയായിരുന്ന  പിണറായി വിജയൻ  ആരോപണം ഉന്നയിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.  2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിനെ തുടർന്ന്  അധികാരത്തിലെത്തിയ പിണറായി  ആദ്യം വിഴിഞ്ഞം പ്റദ്ധതിയിലെ അഴിമതിയെക്കുറിച്ചു  അന്വേഷിക്കാൻ  വിജിലൻസ് വകുപ്പിനോട്  ആവശ്യപ്പെട്ടു.  പിണറായിയുടെ ഉത്തരവനുസരിച്ചു   അന്നത്തെ മുഖ്യമന്ത്രിക്കും, തുറമുഖ വകുപ്പ് മന്ത്രിക്കും  പുറമെ  അന്നത്തെ പോർട്ട് സെക്രട്ടറി,  വിഴിഞ്ഞം പോർട്ട്  മാനേജിങ് ഡയറക്ടർ  തുടങ്ങിയ  ഉദ്യോഗസ്ഥർ   ക്കെതിരെ   വിശദമായ അന്വേഷണം  നടത്തിയെങ്കിലും,  യാതൊരു വിധ അഴിമതിയും  അവർക്കു കണ്ടെത്താൻ  സാധിച്ചില്ല.  അതുകൊണ്ടും കലി തീരാതിരുന്ന പിണറായി   ജസ്റ്റി: സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിച്ചു. അഴിമതി ആരോപണം ഉന്നയിച്ച പിണറായി ഉൾപ്പെടെ ഒരാൾ പോലും  ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ  എന്തെങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നെന്ന് തെളിയിക്കാനുള്ള ഒരു രേഖ പോലും ഹാജരാക്കുവാൻ സാധിച്ചില്ല. അതിനാൽ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു  യാതൊരുവിധ  അഴിമതിയും  നടന്നിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. 

വിഴിഞ്ഞം പദ്ധതി  നടപ്പാക്കുമ്പോൾ  ആ പ്രദേശത്തുള്ള   മത്സ്യത്തൊഴിലാളികൾ  ഉൾപ്പെടെയുള്ള  ചിലരെ  ബാധിക്കാൻ  സാധ്യത ഉണ്ടെന്ന്   പോർട്ട് മാനേജ്‌മന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ  തുടർന്ന്,  അഞ്ച്  വര്ഷം കൊണ്ട്  അത്  പരിഹരിക്കാനായി  475  കോടി  രൂപയുടെപുനരധിവാസ പദ്ധതിക്ക്  എം.പി. യുടെ  കൂടി ശ്രമഫലമായി  ഉമ്മൻ ചാണ്ടി  സർക്കാർ  രൂപം നൽകി.  പദ്ധതിനടപ്പാക്കുമ്പോൾ   ബാധിക്കുന്ന  തീരദേശ നിവാസികൾക്ക്‌   നഷ്ടപരിഹാരം, പുനരധിവാസം എന്നിവക്കുള്ള  പദ്ധതി,  ജില്ലാ കളക്ടറുടെ  നേതൃത്വത്തിലുള്ള  കമ്മിറ്റി  നിദ്ദേശിക്കുന്നതനുസരിച്ചു  നടപ്പിലാക്കുവാനും,  തീരുമാനിച്ചു.  സ്ഥലം  ഏറ്റെടുക്കൽ,  വീട് നിർമാണം എന്നിവക്ക്  350  കോടി രൂപ ,  ജീവിതോപാധി  കണ്ടെത്തൽ 59  കോടി രൂപ, സ്ത്രീ ശാക്തീകരണം 39  കോടി  രൂപ,  വാർധക്യ കല പരിചരണം 2.5  കോടി  രൂപ,  കപ്പാസിറ്റി ബിൽഡിംഗ് 50 ലക്ഷം  എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 20 ലക്ഷം  രൂപ വച്ച് 100  സ്റ്റേ  ബോട്ടുകൾ,  ആഴക്കടൽ മത്സ്യബന്ധനത്തിന് 10  യന്ത്രവൽകൃത ബോട്ടുകൾ, 1000  മത്സ്യത്തൊഴിലാളികൾക്ക് മറ്റു  ജീവിധോപാധികൾ , 1000  സുരക്ഷാ ഉപകരണങ്ങൾ  തുടങ്ങിയവയാണ്  ജീവിദോപാധി കണ്ടെത്തലിൽ  ഉള്ളത്.  ഇതിനു പുറമെ,  കൊല്ലങ്കോടുമുതൽ  അടിമലത്തുറവരെയുള്ള 6926  സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള  നടപടികൾക്കാണ്  39  കോടി രൂപ  വകയിരുത്തിയത്.

1000  സ്വയംസഹായ  സംഘങ്ങൾ രൂപീകരിച്ചു  ഓരോ യൂണിറ്റിനും രണ്ടു ലക്ഷം രൂപ വച്ച് നൽകുന്നതായിരുന്നു  പ്രധാന പദ്ധതി. മൂവായിരത്തോളം യുവതീയുവാക്കളുടെ നൈപുണ്യം വികസിപ്പിക്കുക, സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ  പദ്ധതികളുമുണ്ട്. ഉമ്മൻചാണ്ടി  സർക്കാരിന്റെ  കാലാവധി  തീരുന്നതിനു മുമ്പ് ഇക്കാര്യങ്ങൾക്കായി  ചിലവഴിച്ച  99  കോടി  രൂപയല്ലാതെ   പിന്ന്നീട് വന്ന പിണറായി  സർക്കാർ  ഒന്നും  ചെയ്തില്ല  എന്നതാണ്  വാസ്തവം.    അതുകൊണ്ടാണ് ഓഖി  ദുരന്തത്തെ തുടർന്ന്,  അവിടെയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ  കാറിൽ നിന്നും ഇറങ്ങാൻ അനുവദിക്കാതെ  തീരദേശ വാസികൾ കൂകി ഓടിച്ചത്. 

2023  ഒക്ടോബർ  15 ന് , തുറമുഖത്തു സ്ഥാപിക്കാനുള്ള കൂറ്റൻ  ക്രെയിനുകളുമായി  ഒരു  മദർ ഷിപ്  എത്തിയെങ്കിലും,  1000  ദിവസം കൊണ്ട് (2019  ഡിസംബർ)  പൂർത്തിയാക്കാൻ  ലക്ഷ്യമിട്ട  ഒന്നാം  ഘട്ടം  9  വർഷത്തോളമായിട്ടും  ഇതുവരെയും  പൂർത്തിയാക്കുവാൻ  പിണറായി  സർക്കാരിന്  സാധിച്ചില്ല . ഈ പദ്ധതിയും അനുബന്ധ  പദ്ധതികളും  പൂർത്തിയാക്കിയാൽ  വികസന രംഗത്ത്  വലിയൊരു  കുതിച്ചുചാട്ടമാണ്  തിരുവനന്തപുരത്തിനും,   സംസ്ഥാനത്തിന് മൊത്തത്തിലും  ഉണ്ടാകാൻ പോകുന്നത്.  പിണറായി  സര്ക്കാരിന്റെ  കെടുകാര്യസ്ഥതയുടെ  ഏറ്റവും  വലിയ  ഉദാഹരണമാണ്  ഇനിയും  പൂർത്തിയാകാത്ത  വിഴിഞ്ഞം പദ്ധതി.

കഴക്കൂട്ടം -കാരോട്  ബൈ പാസ്  നിർമാണം.

തിരുവനന്തപുരം നഗരത്തിലെ  ഗതാഗതത്തിരക്ക്  ഒഴിവാനായിട്ടാണ്  കഴക്കൂട്ടം ബൈ പാസ് പദ്ധതി കൊണ്ടുവന്നതും, അതിന്റെ  ആവശ്യത്തിന് 45  മീറ്റർ വീതിയിൽ കഴക്കൂട്ടം മുതൽ കാരോട് വരെ സ്ഥലം സർക്കാർ നാല് പതിറ്റാണ്ടിന്  മുംബ്  തന്നെ  ഏറ്റെടുത്തതും.  എന്നാൽ  ദേശീയപാതയോടൊപ്പം  ഈ പദ്ധതിയും കൂട്ടിക്കെട്ടപെട്ടതിനാൽ,  ദേശിയ പാത വികസനത്തിനൊപ്പം  മാത്രമേ  ഇതിന്റെ  വികസനവും  സാധിക്കുമായിരുന്നുള്ളൂ.  ഇക്കാര്യത്തിൽ  ഒരു പുനര്ചിന്തനം വന്നത്  2012  കാലഘട്ടത്തിലാണ്.  പാർലമെന്റ്‌  അംഗമായ  ഡോ .ശശി തരൂർ ഈ പദ്ധതി  നടപ്പാക്കേണ്ടതിന്റെ  ആവശ്യകത  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.  തുടർന്നുണ്ടായ  ചർച്ചകളിലാണ്  കഴക്കൂട്ടം -  കാരോട് ബൈ പാസ് നിർമാണം  ദേശിയ പാത വികസനത്തിൽ നിന്നും  വേർപെടുത്തി പ്രത്യേക പദ്ധതിയായി  (stand alone )  പരിഗണിക്കാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചത്.  ഇക്കാര്യം  സംസ്ഥാന സർക്കാർ രേഖാമൂലമായി കേന്ദ്ര സർക്കാരിനെ അറിയിച്ചു, അതോടൊപ്പം ഡോ .ശശി തരൂർ  ഈ  പ്രശ്‍നം  പാർലമെന്റിൽ ഉന്നയിക്കുകയും  മന്ത്രാലയങ്ങലുമായി  ചർച്ച ചെയ്യുകയും ചെയ്തത്.  ഇതിനെ തുടർന്നാണ്  മറ്റ്  നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2015 ൽ  കഴക്കൂട്ടം മുതൽ കോവളം വരെയുള്ള  പദ്ധതിയുടെ നിർമാണം തുടങ്ങിയതും, ഈ ബൈ പാസ്  ഭാഗികമായി  2016  മാർച്ച് മാസത്തോടെ  തുറന്നുകൊടുക്കകയും ചെയ്തത്.  പിന്നീടുണ്ടായ നിരന്തര പരിശ്രമത്തിനൊടുവിലാണ്  കാരോട്  വരെയുള്ള  നിർമാണം  ഏകദേശം  പൂർത്തിയാക്കുവാൻ  ഇപ്പോൾ സാധിച്ചിട്ടുള്ളത്.  കഴക്കൂട്ടത്തെ 

 ഫ്‌ളൈഓവർ  നിർമാണം  ഇതിൻറ്റെ   അനുബന്ധ  പദ്ധതിയായിട്ടാണ്  പൂർത്തീകരിച്ചത്.   മറ്റൊരു  ഫ്‌ളൈഓവർ  നിർമാണം  ഈഞ്ചക്കലിൽ  ആരംഭിക്കാനും  നാഷണൽ  ഹൈവേ  അതോറിറ്റി  തീരുമാനമെടുത്തിട്ടുണ്ട്. 621  കോടി  രൂപയുടെ എസ്റ്റിമേറ്റിൽ  തുടങ്ങിയ പദ്ധതി  ഇതിനോടകം 2000  കോടി രൂപക്കു മുകളിൽ  ചെലവഴിച്ചു.  

കരമന-കളിയിക്കാവിള  സംസ്ഥാന ഹൈവേ 

കഴക്കൂട്ടം-കാരോട്   ബൈ  പാസ് നിർമാണം തുടങ്ങാൻ  ദേശിയ ഹൈവേ അതോറിറ്റി  തീരുമാനിച്ചപ്പോൾ,  പഴയ ദേശിയ പാതയായ കരമന- കളിയിക്കവിള   റോഡ്, സംസ്ഥാന പൊതുമരാമത്തു വകുപ്പിന്  ഹൈവേ അതോറിറ്റി  വിട്ടുനൽകി.നെയ്യാറ്റിൻകര വഴിയുള്ള  ഈ റോഡും  വികസിപ്പിക്കേണ്ടതിന്റെ  ആവശ്യകത   ശ്രദ്ധയിൽ   പെട്ടതിനെ   തുടർന്നാണ്  കരമന മുതൽ  പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ട നിർമാണം  2014  ൽ  തുടങ്ങുകയും,  2016  ആദ്യം  ഉദ്‌ഘാടന കർമം നിർവഹിച്ചതും.  പിന്നീട് മ്മൂന്നു  വര്ഷങ്ങള്ക്കു ശേഷമാണ്   2019 ൽ  രണ്ടാം ഘട്ടമായ ബാലരാമപുരം-കൊടിനട  റോഡ്   നിർമാണം 2019 ൽ  തുടങ്ങാൻ  പിണറായി സർക്കാരിന്  സാധിച്ചത്.. കൊടിനട  മുതൽ  വഴിമുക്കുവരെയുള്ള  ഭാഗത്തെ  സ്ഥലമേറ്റെടുക്കൽ  നടപടികൾ  നടന്നുകൊണ്ടിരിക്കുകയാണ്.  ബാക്കിയുള്ള 18.3 കി.മീ  റോഡും  എത്രയും വേഗം  പൂർത്തിയാക്കേണ്ടതുണ്ട്. ഒരു  വികസന പദ്ധതിപോലും  സമയത്തിന്  ആരംഭിക്കാനോ, സമയ ബന്ധിതമായി പൂർത്തിയാക്കുവാനോ  പിണറായി  സർക്കാരിന്  സാധിക്കുന്നില്ല  എന്നതിന്റ്റെ   തെളിവുകൂടിയാണ്  ഇഴഞ്ഞിഴഞ്ഞു  നിർമാണം നടക്കുന്ന  ഈ റോഡ് പദ്ധതി. 

ലൈറ്റ്   മെട്രോ പദ്ധതി 

 
തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടും അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കിന് പരിഹാരം കാണുവാനുള്ള 6800 കോടി രൂപയുടെ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മൻ ചാണ്ടി സർക്കാർ   തീരുമാനിച്ചെങ്കിലും, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ  ഈ രണ്ടു പദ്ധതികളും  ഒന്നാം പിണറായി സർക്കാർ  ഉപേക്ഷിച്ചു .   എന്നാൽ രണ്ടാം പിണറായി സർക്കാർ  ഈ പദ്ധതികൾ  വീണ്ടും പൊടിതട്ടിയെടുത്ത്  കേന്ദ്ര സർക്കാരിന്റെ  അംഗീകാരത്തിന്      അയച്ചിരിക്കുകയാണ്. ഉത്തരവാദിത്വമില്ലാതെ നടത്തിയ റദ്ദാക്കൽ  നടപടിയിലൂടെ  കോടിക്കണക്കിനു രൂപയുടെ  അധികബാധ്യതയും  കാലതാമസവുമാണ് പിണറായി സർക്കാർ വരുത്തിവച്ചിരിക്കുന്നത്.   വി ഴിഞ്ഞം   പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ  തിരുവനന്തപുരത്തെ ഗതാഗതം വീർപ്പുമുട്ടുന്ന അവസ്ഥയിലെത്തും.  അതൊഴിവാക്കാനായിട്ടാണ്  ദീർഘദർശിത്വത്തോടെ  മെട്രോമാൻ ഇ. ശ്രീധരൻറ്റെ   നേതൃത്വത്തിൽ  ഉമ്മൻചാണ്ടി സർക്കാർ  ലൈറ്റ് മെട്രോ പദ്ധതിക്ക്  രൂപം നൽകിയത്.

രണ്ടാം മെഡിക്കൽ കോളേജ്
 
 എല്ലാ  ജില്ലയിലും  ഒരു സർക്കാർ മെഡിക്കൽ കോളേജ്  തുറക്കണമെന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ  പ്രഖ്യാപിത നയമായിരുന്നു. അങ്ങിനെയാണ് വികസന രംഗത്ത് പിന്നോക്ക ജില്ലകളായ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കാസർഗോഡ് ഉൾപ്പെടെ  മെഡിക്കൽ കോളേജ്  ഇല്ലാതിരുന്ന  ജില്ലകളിൽ പുതിയതായി  മെഡിക്കൽ കോളേജുകൾ  ആരംഭിക്കുവാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണു  രണ്ടാമതൊരു സർക്കാർ മെഡിക്കൽ കോളേജ്    ആരംഭിക്കുവാൻ  സർക്കാർ തീരുമാനിച്ചത്.     ജനറൽ ആശുപത്രി    ക്യാമ്പസിലാണ്  ഇന്ദിരാ  ഗാന്ധി മെഡിക്കൽ കോളേജ് എന്ന്  നാമകരണം ചെയ്ത  രണ്ടാം മെഡിക്കൽ കോളേജ്  അനുവദിച്ചത്..  ഇതിൻറ്റെ  മെയിൻ ബ്ലോക്കിൻറ്റെ  നിർമാണം പൂർത്തിയാക്കി  പ്രവർത്തനം  ആരംഭിക്കുവാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറ്റെ  അംഗീകാരവും  വാങ്ങി.  എന്നാൽ ഉമ്മൻചാണ്ടി  സർക്കാർ അധികാരം ഒഴിഞ്ഞതിനെ  തുടർന്ന്   ഭരണത്തിലേറിയ  പിണറായി സർക്കാർ   ഈ മെഡിക്കൽ കോളേജ് വേണ്ടെന്നു വച്ചു.  

2015 ൽ  കേരളത്തിൽ വച്ച് നടന്ന ദേശീയ ഗെയിംസിൻറ്റെ   ഭാഗമായി 240  കോടി രൂപ ചെലവിൽ കാര്യവട്ടതത്   നിർമിച്ച ഗ്രീൻഫീൽഡ്  സ്‌റ്റേഡിയം  സംസ്ഥാനത്തിന്  ആകെ  അഭിമാനമായി മാറി.  നിരവധി  അന്തർദേശീയ  മത്സരങ്ങൾക്ക്  ഈ സ്റ്റേഡിയം  അതിനു ശേഷം ആതിഥ്യമരുളി.തിരുവനന്തപുരത്തെ  ടെന്നീസ് അക്കാദമി, സ്ക്വാഷ് കോർട്ട്, നെട്ടയത്തെ ഷൂട്ടിംഗ് റേഞ്ച്  തുടങ്ങി  നിരവധി  സ്റ്റേഡിയങ്ങൾ പൂർത്തിയാക്കുവാൻ ഇക്കാലയളവിൽ കഴിഞ്ഞത്,  കേരളത്തിന്റെ കായിക രംഗത്തിനു ഐക്യ മുന്നണി  സർക്കാർ നൽകിയ  സംഭാവനയായിരുന്നു.

സംസ്ഥാന  തലസ്ഥാനമെന്ന നിലയിൽ, തിരുവനന്തപുരത്തിന്റെ  സമഗ്ര വികസനത്തിന്  ഐക്യ ജനാധിപത്യ സർക്കാരുകൾ  കൊണ്ടുവന്ന  മുന്നേറ്റമെല്ലാം  ഇല്ലാതാക്കുന്ന  നടപടികളാണ്  പിണറായി സർക്കാർ തുടർന്ന് വരുന്നത്.  ഐക്യ ജനാധിപത്യ മുന്നണി  സർക്കാരുകൾ  കാഴ്ചവച്ച  വികസന മുന്നേറ്റങ്ങകൾ  സ്തംഭനാവസ്ഥയിൽ  ആക്കിയതിൻറ്റെ   മുഴുവൻ  ഉത്തരവാദിത്വവും  പിണറായി  സർക്കാരിനാണ്,


അഡ്വ. പി.എസ്‌ .ശ്രീകുമാർ

കൺവീനർ,

ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ  

9495577700 







   മോഡി-പിണറായി സർക്കാരുകളും  വഞ്ചിതരായ  യുവാക്കളും 


അഡ്വ .പി.എസ് .ശ്രീകുമാർ 



 നമ്മുടെ രാജ്യവും, പ്രത്യേകിച്ച്  നമ്മുടെ സംസ്ഥാനവും   തൊഴിലില്ലായ്‌മയുടെ  നീരാളി പിടുത്തത്തിൽപെട്ട്  ഉഴലുകയാണ്.  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ  ഏറ്റവും  വലിയ തൊഴിലില്ലായ്‌മാ  കാലഘട്ടത്തിലൂടെയാണ് നാം ഇന്ന്  കടന്ന്  പോകുന്നത്.  കേരളത്തിലെ അനുഭവവും  വ്യത്യസ്ഥമല്ല.  തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം   നാൾക്കുനാൾ വർധിക്കുകയാണ്. ഇന്ത്യാ  ഗവൺമെന്റിന്റെ  നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻറ്റെ  സ്ഥിതിവിവവര കണക്കനുസരിച്ചു  1980 നും, 2010 നും ഇടക്കുള്ള കാലത്തു തൊഴിലില്ലായ്മ നിരക്ക് 2.8  ശതമാനമായിരുന്നു. 1983 ൽ 7.8 ദശലക്ഷം പേരായിരുന്നു  തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നെങ്കിൽ 2004-05 കാലഘട്ടത്തിൽ, മൻമോഹൻ സിംഗ് അധികാരത്തിൽ ഏറുന്ന സമയത്തു്,   12.3 ദശലക്ഷം പേർ  തൊഴിൽ ഇല്ലാത്തവരായി ഉണ്ടായിരുന്നു.  

 ഡോ .മൻമോഹൻ സിംഗ്  അധികാരത്തിലിരുന്ന 2004  മുതൽ 2014 വരെയുള്ള  10  വർഷ കാലയളവിൽ  ഐ.എൽ.ഒ  യുടെ കണക്കനുസരിച്  തൊഴിലില്ലായ്മ നിരക്ക് 3.4  ശതമാനമായിരുന്നു..  .  ഇന്ത്യയുടെ സമ്പത്‌വ്യവസ്ഥ  ഉദാരവൽക്കരിച്ചുകൊണ്ട്  മൻമോഹൻ സിംഗ് സർക്കാർ  നടപ്പാക്കിയ  നയങ്ങളുടെ ഭാഗമായാണ്  ഇന്ത്യൻ സമ്പത് വ്യവസ്ഥ ഉയരങ്ങളിലേക്ക് കുതിക്കുകയും , ധാരാളം തൊഴിലവസരങ്ങൾ  സൃഷ്ടിച്ചുകൊണ്ട്  വൻകിട ആഗോള കമ്പനികൾ  ഇന്ത്യയിൽ വ്യവസായങ്ങൾ  ആരംഭിക്കുവാൻ  തുടങ്ങിയതും.  മൻമോഹൻ സിംഗ് സര്ക്കാറിന്റെ   ഈ നടപടികൾ  കണ്ടില്ലെന്നു നടിച്ചാണ്  2014 ലെ ലോക് സഭാ   തെരഞ്ഞെടുപ്പിൽ ബി ജെ പിയെ  നയിച്ച  നരേന്ദ്ര മോഡിയും  എൻ ഡി എ  സഖ്യവും   2  കോടി  തൊഴിലവസരങ്ങൾ  പ്രതിവർഷം  സൃഷ്ടിക്കുമെന്ന്  വാഗ്‌ദാനം   നൽകിയത്. അധികാരത്തിലേറിയ ശേഷം  പുതിയ  തൊഴിലവസരങ്ങൾ  സൃഷ്ടിച്ചില്ലെന്ന്  മാത്രമല്ലാ,  കേന്ദ്ര സർക്കാരിലെയും  റയിൽവേ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവ  ഉൾപ്പെടുയുള്ളവയിലെ  നിലവിലുണ്ടായിരുന്ന  ഒഴിവുകൾ പോലും  നികത്താതെ   മോഡി സർക്കാർ  മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള  സ്ഥാപനങ്ങളിലെ  നിയമനങ്ങൾ  ബി.ജെ.പി  അനുഭാവികൾക്ക്  മാത്രമാണ്  ലഭിക്കുന്നത്.  സർവകലാശാലകൾ  ഉൾപ്പെടെയുള്ള  അക്കാഡമിക്  സ്ഥാപനങ്ങൾ  കാവിവൽക്കരണം  നടത്തുകയാണ്.   നമ്മുടെ പ്രതിരോധ സേനകളിലേക്കുള്ള  നിയമനങ്ങൾ പോലും   അഗ്നിവീർ എന്ന പുതിയ സംവിധാനം സൃഷ്ടിച്ച്  ഇല്ലാതാക്കിയിരിക്കുകയാണ് മോഡി സർക്കാർ. നിലവിലുണ്ടായിരുന്ന  30  ലക്ഷം  തൊഴിൽ അവസരങ്ങളാണ്  നികത്തപ്പെടാതെ  മോഡി സർക്കാർ മാറ്റിവച്ചിരിക്കുന്നത്.  സെക്കണ്ടറി  അല്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലില്ലാത്ത യുവാക്കളുടെ   ശതമാനം  2000  ആണ്ടിൽ 35.2  ആയിരുന്നത്    2022 ൽ 65.7 ശതമാനമായി വർധിച്ചെന്നാണ് 2024 ലെ  ഇന്ത്യാ  എംപ്ലോയ്‌മെന്റ് റിപ്പോർട്ടിൽ  പറഞ്ഞിട്ടുള്ളത്.

മോദിയുടെ കാൽപാടുകൾ  പിന്തുടരുന്ന  പിണറായി 

മോഡി സർക്കാരിന്റെ  കാൽ പാടുകൾ  പിന്തുടരുന്ന  ജോലിയാണ്  സംസ്‌ഥാനത്തു  പിണറായി സർക്കാർ  ചെയ്യുന്നത്.    ഉമ്മൻ  ചാണ്ടി  സർക്കാർ  ഭരണത്തിൽ നിന്നിറങ്ങിയ  2016 മേയ്  മാസത്തിൽ  കേരളത്തിലെ തൊഴിലില്ലാത്തവരുടെ  എണ്ണം  38  ലക്ഷമായിരുന്നെങ്കിൽ,  കേരള സര്ക്കാരിന്റെ    " എന്റ്റെ തൊഴിൽ, എൻറ്റെ  അഭിമാനം" പദ്ധതിയിൽ  2023 ൽ  തൊഴിലിനു രജിസ്റ്റർ  ചെയ്തവർ 53,42,094 പേരായിരുന്നു.  കെ-ഡിസ്‌ക്കും  കുടുംബശ്രീയും ചേർന്നാണ്  ഈ പട്ടണത്തിന്റെ  ആദ്യഘട്ടം പൂർത്തിയാക്കിയത്.  ഇവർ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ചു  58.3  ശതമാനം  സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്. 

ഐ എൽ ഒ  26/ 3/ 2024 ൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ചു്   ദേശിയ തലത്തിൽ  തൊഴിലില്ലായ്മ  നിരക്ക്  10  ശതമാനവും,  സംസ്ഥാനത്തു 28.7 ശതമാനവുമാണ്.  വിവര  സാങ്കേതിക  വിദ്യ രംഗത്തുപോലും  അനിശ്ചിതാവസ്ഥയാണ് ഉള്ളത്.    യുവൾക്കിടയിലാണ്  തൊഴിലില്ലായ്മ കൂടുതൽ.  തൊഴിൽ രഹിതരായ  ഇന്ത്യക്കാരിൽ  83  ശതമാനം  യുവാക്കളാണെന്നാണ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഹ്യൂമൻ  ഡവലപ്മെന്റ് മായി ചേർന്ന് ഐ.എൽ.ഒ  നടത്തിയതിയ പഠനത്തിൽ വ്യക്തമായത്. ഗ്രാമീണ മേഖലയിലും  തൊഴിലില്ലായ്മ രൂക്ഷമാണ്.ഗ്രാമീണ മേഖലയിലെ  17.5  ശതമാനം യുവൽക്കൾക്കു മാത്രമേ  സ്ഥിരം തൊഴിൽ ഉള്ളു. 

2016 ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിൽ പറഞ്ഞതു  തസ്തികകൾ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കുമെന്നും, അഡ്വൈസ് മെമോ  ലഭിച്ചു 90  ദിവസങ്ങൾക്കുള്ളിൽ നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നായിരുന്നു. മാത്രമല്ലാ , ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകൾ 10  ദിവസത്തിനകം പി.എസ.സി യെ അറിയിക്കുമെന്നുള്ളത്  ഉറപ്പുവരുത്തുമെന്നും പറഞ്ഞു.  2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ്  സമയത്‌ത്‌ ,  പ്രതിവർഷം  2  ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്  മാർക്സിസ്റ് പാർട്ടി നേതാക്കൾ  പ്രസംഗിച്ചു നടന്നത്. എന്നാൽ,  ഇതിനെല്ലാം കടകവിരുദ്ധമായ കാര്യങ്ങളാണ്  ഇവിടെ നടക്കുന്നത്.പി.എസ് .സി നിയമനങ്ങൾ  കഴിയുന്നത്ര  താമസിപ്പിക്കാനുള്ള  ബോധപൂർണമായ  നടപടികളാണ് പിണറായി സർക്കാർ  കൈക്കൊള്ളുന്നത്. പി.എസ് .സിയിൽ നിന്ന്  നിയമിക്കേണ്ട തസ്തികകളിൽ പോലും  ഇടതു സഹയാത്രികളെ  പിൻവാതിൽ വഴി നിയമനം നൽകുന്നു.  ഏകദേശം മൂന്നു ലക്ഷത്തോളം   പാർശ്വവർത്തികളെ പിൻ വാതിലിലൂടെ   നിയമിച്ച  സർക്കാർ,  പി.എസ്‌  സി വഴി നിയമനം കാത്തു കഴിയുന്ന  പതിനായിരക്കണക്കിന്   യുവാക്കളെ    നിയമനാം നൽകാതെ  കണ്ണീർകുടിപ്പിക്കുകയാണ്.  നിലവിലുള്ള  ഒഴിവുകൾ  എത്രയും വേഗം  റിപ്പോർട്ട് ചെയ്‌ത്‌  തങ്ങൾക്കു  നിയമനം നൽകണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  സിവിൽ പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ  സെക്രട്ടേറിയറ്റ്  നടയിൽ  മുട്ടിലിഴഞ്ഞും,, ശയന പ്രദക്ഷിണം  നടത്തിയും   അനിശ്ചിതകാല  സമരത്തിലിരുന്നത്  കേരളത്തിലെ   സാധാരണ ജനങ്ങൾ  മറക്കുമെന്നു  തോന്നുന്നില്ല.    


 വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്‌മയുടെ  രൂക്ഷതയുടെ  ഉദാഹരണമാണ്  ഈയിടെ    ഉത്തർ  പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ  തസ്തികയിലേക്ക് നടന്ന പരീക്ഷ.  60000  ഒഴിവുകളിലേക്ക്‌ നടന്ന പരീക്ഷയിൽ 50 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്. കേരളത്തിലാണെങ്കിൽ   സർവ്വകലാശാലകളിലേതുൾപ്പെടെ  ഉന്നത ഉദ്യോഗങ്ങൾ പോലും, മാർക്സിസ്ററ്   പാർട്ടി  നേതാക്കളുടെ ഭാര്യമാർക്കും മറ്റു ബന്ധുക്കൾക്കും വേണ്ടി  സംവരണം ചെയ്തു വച്ചിട്ടുണ്ടോ  എന്നുപോലും  സംശയിക്കേണ്ട  സാഹചര്യമാണ്  ഉണ്ടായിട്ടുള്ളത്.  വ്യവസായ വകുപ്പ് മന്ത്രിയുടെ ഭാര്യ വാണി ഇപ്പോൾ  കൊച്ചി സർവകലാശാലയിലെ  അസിസ്റ്റന്റ് പ്രൊഫസറാണ്.  മുഖ്യമന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റ്റെ   ഭാര്യ പ്രിയ വര്ഗീസ് കണ്ണൂർ സർവകലാശാലയിലെ പ്രൊഫസർ തസ്തികയിൽ   ഇരിക്കുന്നു.  മന്ത്രി എം.ബി. രാജേഷിൻറ്റെ   ഭാര്യ നിമിത്ത കണിച്ചേരി  സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസറാണ്.  സ്‌പീക്കർ  എ.എൻ. ഷംസീറിൻറ്റെ  ഭാര്യ ഷഹാന ഷംസീർ കോഴിക്കോട് സർവകലാശാലയിലെ ഉന്നത തസ്തികയിലാണ് ജോലി ചെയ്യുന്നത്.  ഈ   ലിസ്റ്റ് അന്ത്യമില്ലാതെ  നീണ്ടുപോകുകയാണ്. . സംസ്ഥാനത്തെ സർക്കാർ  ആശുപത്രി വികസന സമിതികളുടെ പേരിലും  സഹകരണ സ്ഥാപനങ്ങളിലും  നടക്കുന്ന  നിയമങ്ങളെല്ലാം  സി പി എം  അനുയായികൾക്കുമാത്രമാണ്. ഏകദേശം  3  ലക്ഷത്തോളം  താൽക്കാലിക  ജീവനക്കാരാണ്  വിവിധ വകുപ്പുകളിലും  സർക്കാർ സ്ഥാപനങ്ങളിലും  നിയമിക്കപ്പെട്ടിട്ടുള്ളത്.  എല്ലാ  നിയമനങ്ങളും  സി പി എം ഓഫീസുകളിൽ നിന്നുമുള്ള  നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ  മാത്രമാണ്  നടക്കുന്നത്.  കാസർഗോഡ്  താലൂക്ക്  ആശുപത്രിയിൽ 3  തൂപ്പുകാരുടെ  തസ്തികയിലേക്ക് ഒഴിവു വന്നപ്പോൾ  അപേക്ഷ നൽകിയത് 600  സ്ത്രീകളാണ്.600  പേരെയും  ഇന്റർവ്യൂവിന്‌  ക്ഷണിച്ചു.  അപേക്ഷിച്ച 600  പേരും  അഭിമുഖത്തിന്  ഹാജരായി.  എന്നാൽ   നിയമനം ലഭിച്ചത് കൃപേഷ് -ശരത്ലാൽ എന്നീ യുവാക്കളുടെ  കൊലപാതകികളായി  ജയിലിൽ  കിടക്കുന്ന പ്രതികളുടെ  ഭാര്യമാർക്കായിരുന്നു.

കോൺഗ്രസ് പ്രകടന പത്രികയും  യുവാക്കളും 

ഇന്ത്യയിലെ യുവാക്കളുടെ  പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചശേഷമാണ്  കോൺഗ്രസ് പ്രകടന പത്രികയിൽ "യുവ ന്യായ" എന്ന ശീർഷകത്തിൽ  യുവാക്കൾക്കുള്ള വാഗ്‌ദാനങ്ങൾ  ഉൾപ്പെടുത്തിയത്. ഏറ്റവും പ്രധാനം,  കേന്ദ്രസർക്കാരിലെ  30   ലക്ഷം തസ്തികകളിൽ  നിയമനം നല്കുമെന്നതാണ്. ഉത്തർപ്രദേശും, മധ്യപ്രദേശും ഉൾപ്പെടെ  നിരവധി  സംസ്ഥാനങ്ങളിൽ  പബ്ലിക് സർവീസ് കമ്മീഷനും ,  സർവ്വകലാശാലകളും  നടത്തുന്ന  പരീക്ഷകളുടെ  ചോദ്യ  പേപ്പർ ചോർന്നു പോകുന്നത്  നിത്യ സംഭവമാണ്.ചോദ്യ പേപ്പർ ചോർച്ച അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്നും,  ജിഗ്  തൊഴിലാളികൾക്ക്   മെച്ചപ്പെട്ട  തൊഴിൽ അന്തരീക്ഷവും, സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുമെന്നും,  യുവജനങ്ങൾക്ക്‌ സ്റ്റാർട്ട് അപ്പുകൾ  തുടങ്ങുവാനായി 5000  കോടിയുടെ പ്രത്യേക ഫണ്ട് മാറ്റിവക്കുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്.  മാത്രമല്ലാ,  വിദ്യാഭ്യാസമുള്ള  മുഴുവൻ  യുവജനങ്ങൾക്കും  പ്രതിവർഷം ഒരു  ലക്ഷം രൂപ  പ്രതിഫലത്തിൽ  തൊഴിൽ പരിശീലനം  നൽകുമെന്നും  പ്രകടന പത്രികയിലൂടെ  കോൺഗ്രസ്   ഉറപ്പ്  നൽകിയിരിക്കുകയാണ്. 

 ലോകത്തിലെ  ഏറ്റവും ബ്രഹത്തായ  മഹാത്മാ ഗാന്ധി  തൊഴിൽ ഉറപ്പു പദ്ധതി  നടപ്പാക്കിയത്  മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുണ്ടായിരുന്ന  കോൺഗ്രസ് സർക്കാരായിരുന്നു.  ആ പദ്ധതിയുടെ  തുടർച്ചയായി,  തൊഴിലുറപ്പു തൊഴിലാളികൾ ഉൾപ്പെടെയുള്ള  രാജ്യത്തെ   എല്ലാ തൊഴിലാളികളുടെയും കുറഞ്ഞ വേതനം  400  രൂപയായി വർധിപ്പിക്കുമെന്നും, നഗര പ്രദേശങ്ങൾക്കായി  പ്രത്യേക  തൊഴിലുറപ്പു നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.  അസംഘടിത  മേഖലയിലെ  തൊഴിലാളികൾക്കായി ലൈഫ് ഇൻഷുറൻസും, അപകട ഇൻഷുറൻസും നടപ്പിലാക്കുമെന്നും പതികയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ  യുവജനങ്ങൾ  ദീർഘകാലമായി  ആവശ്യപ്പെടുന്ന ഒരു ആവശ്യമാണ്  സർക്കാർ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കണമെന്നത് .  എല്ലാ കരാർ നിയമനങ്ങളും  നിർത്തലാക്കുമെന്നും അവയെല്ലാം  സ്ഥിര നിയമങ്ങളായി മാറ്റുമെന്നുമുള്ള  വാഗ്‌ദാനം    യുവാക്കൾക്കുള്ള  അംഗീകാരമാണ്.  യുവജനങ്ങളുടെ   കാതലായ  എല്ലാ  പ്രശ്നങ്ങളെയും  പരിഹരിക്കുന്നതും  ഇത്രയും  ബൃഹത്തായതുമായ  ഒരു  പ്രകടന പത്രിക മറ്റൊരു  രാഷ്ട്രീയ  പ്രസ്ഥാനവും  പുറത്തിറക്കിയിട്ടില്ല.  കോൺഗ്രസ്ഈ നേതൃത്വം  നൽകുന്ന  ഒരു  സർക്കാരിന്  മാത്രമേ  ഈ വാഗ്‌ദാനങ്ങൾ   നടപ്പിലാക്കുവാൻ  സാധിക്കുകയുള്ളു.  അതുകൊണ്ടു തന്നെ  രാജ്യത്തെ യുവാക്കൾ     കോൺഗ്രസ്  നേതൃത്വം നൽകുന്ന  "ഇന്ത്യാ  സഖ്യത്തെ "  വിജയ കിരീടം  അണിയിക്കുമെന്നതിൽ  സംശയമില്ല.    






Sunday 24 March 2024

                വഞ്ചിതരായ  സംസ്ഥാന  ജീവനക്കാർ

പി.എസ് .ശ്രീകുമാർ  

സംസ്ഥാനത്തെ  അഞ്ചുലക്ഷത്തിൽപരം വരുന്ന  അധ്യാപകരും, ജീവനക്കാരും ഇതുപോലെ  വഞ്ചിതരായ ഒരു കാലഘട്ടം  കേരളത്തിൻറ്റെ  ചരിത്രത്തിൽ ഉണ്ടായിട്ടില്ല.  പിണറായിയുടെ തുടര്ഭരണം ഉൾപ്പെടെയുള്ള  കഴിഞ്ഞ ഏഴു വർഷങ്ങൾ  സർക്കാർ ജീവനക്കാരെ  സംബന്ധിച്ചിടത്തോളം  ഒരു   കറുത്ത അധ്യായമാണ്.  കോൺഗ്രസ്  സർക്കാരുകൾ  വര്ഷങ്ങളായി   ജീവനക്കാർക്ക് അനുവദിച്ചു  നൽകിയിരുന്ന  ഹൗസ്  ബിൽഡിങ് അഡ്വാൻസ്,   ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക,  ക്ഷാമ ബത്താ  കുടിശ്ശിക തുടങ്ങിയവയെല്ലാം  പിണറായി സർക്കാർ  നിഷേധിച്ചിരിക്കുകയാണ്.   ശമ്പളം   നല്കുന്നതുപോലും    അനിശ്ചിതാവസ്ഥയിലാണ്. ഇന്ന്  ഇന്ത്യയിൽ തന്നെ  ഏറ്റവും   കുറഞ്ഞ ശമ്പളവും  ആനുകൂല്യങ്ങളും   വാങ്ങുന്ന  ജീവനക്കാർ കേരളത്തിലെ സർക്കാർ ജീവനക്കാരാണ്.   

സർക്കാർ  ജീവനക്കാരാകാൻ  കേരളത്തിലെ  യുവത   ആഗ്രഹിച്ച ഒരു  കാലഘട്ടമുണ്ടായിരുന്നു.  അങ്ങിനെ  അവർ  ആഗ്രഹിച്ചിരുന്നത്,   സർക്കാർ  ഒരു നല്ല  മാതൃക  തൊഴിൽദാതാവാണെന്ന   ചിന്തയിലാണ് . ഐക്യ കേരളം   പിറവിയെടുത്ത   1956  നവംബർ  1  മുതൽ  പിണറായിയുടെ  തുടർ ഭരണം മൂന്നാം വർഷത്തിലെത്തിനിൽക്കുന്ന  ഈ  സമയം  വരെയും  എല്ലാ  സർക്കാർ  ജീവനക്കാർക്കും, അധ്യാപകർക്കും,   തൊട്ട്   അടുത്ത  മാസം  ഒന്നാം  തീയതി തന്നെ  ശമ്പളം   കൃത്യമായി   ലഭിച്ചിരുന്നു.  എന്നാൽ  ഈ  നല്ല  മാതൃകയും  പിണറായി  സർക്കാർ   തിരുത്തിക്കുറിച്ചിരിക്കുകയാണ്.   ജോലി ചെയ്തതിൻറ്റെ  കൂലി  എന്ന്  കിട്ടുമെന്ന്  ആർക്കും  പറയാൻ  സാധിക്കുന്നില്ല.  അഥവാ,  ഇനി  ആർക്കെങ്കിലും  അറിയണമെങ്കിൽ,  അവർ  പാഴൂർ  പടിപ്പുരക്കൽ   പോയി  കവടി  നിരത്തേണ്ടി വരും.   മാർച്ച്  മാസത്തെ  അനുഭവം  അതാണ്  സർക്കാർ ജീവനക്കാർക്ക് നൽകുന്ന സൂചന.   സാധാരണ  നിലയിൽ, മാസത്തിന്റെ  ആദ്യ  പ്രവൃത്തി  ദിനത്തിൽ  1.75   ലക്ഷം  ജീവനക്കാർക്കും, 5  ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും,   രണ്ടാം  ദിവസം  2  ലക്ഷം പേർക്കും, മൂന്നാം  ദിവസം 1.50  ലക്ഷം  ജീവനക്കാർക്കുമായാണ്  ശമ്പളവും, പെന്ഷനും  വിതരണം  നടത്തിയിരുന്നത്.   ഒടുവിൽ  ജീവനക്കാർ  പ്രക്ഷോഭ  നടപടികളുമായി  മുന്നോട്ടു പോയപ്പോൾ  മാത്രമാണ്   കുറേശ്ശേയായെങ്കിലും  ശമ്പളം  കൊടുക്കുവാൻ ഇപ്പോൾ   സർക്കാർ  നിർബന്ധിതരായത്.   ഫെബ്രുവരി  മാസത്തെ ശമ്പളത്തിന്  പുറമേ,  എംപ്ലോയീസ് ട്രഷറി  സേവിങ്സ്  ബാങ്ക് (ETSB )  അക്കൗണ്ടിലുണ്ടായിരുന്ന  മുൻകാല  നിക്ഷേപങ്ങൾ പോലും  ഉപയോഗിക്കാൻ  പറ്റാത്ത  അവസ്ഥയാണ്   ധന മന്ത്രി ബാലഗോപാൽ   ഉണ്ടാക്കിവച്ചിരിക്കുന്നതു.   ETSB  യിൽ  എത്തുന്ന  ശമ്പളം,  ജീവനക്കാർക്ക്  സൗകര്യപൂർവം  അവിടെനിന്നും  തങ്ങളുടെ   ബാങ്ക് അക്കൗണ്ടുകളിലേക്ക്   മാറ്റാൻസാധിക്കുമായിരുന്നു.  ബാലഗോപാൽ  അതിനും  നിയന്ത്രണം  കൊണ്ടുവന്നിരിക്കുകയാണ്.  ദിവസം  50,000   രൂപയ്ക്കു  മുകളിൽ  ട്രഷറി യിൽ  നിന്നും  മാറ്റുവാൻ  സാധിക്കുകയില്ല.  ഫലത്തിൽ,  ETSB  യിൽ  നേരത്തെമുതൽ  ഉണ്ടായിരുന്ന  നിക്ഷേപങ്ങളും  പിൻവലിക്കാൻ  സാധിക്കാത്ത  അന്തരീക്ഷമാണ്,  ഈ സർക്കാർ   വരുത്തിവച്ചിരിക്കുന്നതു.

വിലവര്ധനവിനനുസരിച്   കേന്ദ്ര സർക്കാർ  ജീവനക്കാർക്കും,  ഇതര സംസ്ഥാന  ജീവനക്കാർക്കും  2021  ജനുവരി മുതൽ  ലഭിച്ചുകൊണ്ടിരിക്കുന്ന  ക്ഷാമബത്ത  കേരളത്തിലെ  ജീവനക്കാർക്ക്  മാത്രം  ലഭിക്കുന്നില്ല.   2021  മുതൽ   21  ശതമാനം  ക്ഷാമ ബത്ത  കുടിശ്ശികയാണ്  ജീവനക്കാർക്ക്     ലഭിക്കേണ്ടത്. അതിനുപകരം  വെറും 7  ശതമാനം മാത്രമാണ്  ലഭിക്കുന്നത്.  കേന്ദ്ര  സർക്കർ   ജീവനക്കാർക്ക്  46   ശതമാനം  ക്ഷമ ബത്ത ലഭിക്കുമ്പോൾ,,  കേരളത്തിൽ  ഏഴ്   ശതമാനവുമായി  നിൽക്കുകയാണ് . ഇതനുവദിക്കണമെന്ന്‌   ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭ രംഗത്തായിരുന്നു  സംസ്ഥാന ജീവനക്കാരും  പെന്ഷനക്കാരും.    രാജ്യം     പൊതു തെരഞ്ഞെടുപ്പിലേക്ക്  പോകുന്ന  സാഹചര്യത്തിൽ,  ജീവനക്കാരുടെ   കണ്ണിൽ   പൊടിയിടുന്നതിൻറ്റെ   ഭാഗമായാണ്  രണ്ടു  ശതമാനം  ക്ഷമ ബത്ത  ഏപ്രിൽ  മാസത്തെ ശമ്പളത്തോടൊപ്പം  അനുവദിക്കാൻ  സർക്കാർ ഇപ്പോൾ  തീരുമാനിച്ചത്. അതൊഴിവാക്കിയാലും  ഇനിയും  19  ശതമാനം ക്ഷമ ബത്ത  കുടിശ്ശികയായിട്ടുണ്ട്.  ഇതിനു പുറമെയാണ്,  2019  ജൂലൈ  മാസം  മുതൽ   ലഭിക്കേണ്ടിയിരുന്ന  ശമ്പള  പരിഷ്കരണത്തിന്റെ  കുടിശ്ശിക.  അതും  ഇതുവരെ  നൽകാതെ  സർക്കാർ പിടിച്ചു വച്ചിരിക്കുകയാണ്.  12-3-2024 ൽ  ഇറക്കിയ ജി.ഒ .(പി) .17/ 2024 /ധനം  ഉത്തരവ് പ്രകാരം,  2021  ജനുവരി 1  മുതൽ ലഭിക്കേണ്ട 2  ശതമാനം  ക്ഷാമബത്തയാണ്   40  മാസങ്ങൾക്കു ശേഷം ജീവനക്കാർക്കും  പെൻഷൻകാർക്കും അനുവദിച്ചത്.  എന്നാൽ  40  മാസത്തെ ക്ഷാമബത്താ  കുടിശ്ശിക സംബ്ബന്ധിച്ചു  ഒന്നും  പറഞ്ഞിട്ടില്ല.  കുടിശ്ശിക ക്ഷാമബത്ത  ചെപ്പടിവിദ്യയിലൂടെ  ആവിയാക്കി  മാറ്റിയോ  എന്നാണ്  ജീവനക്കാരും, പെന്ഷന്കാരും സംശയിക്കുന്നത്.  അതേസമയം  ഐ.എ.എസ്, ഐ.പി.എസ് , ഐ.എഫ്.എസ്  ഉദ്യോഗസ്ഥർക്ക്  കുടിശ്ശിക  മേയ്  മാസത്തിൽ   പണമായി  നൽകുമെന്ന് സർക്കാർ ഇറക്കിയ  ഉത്തരവിൽ വ്യക്തമായി  പറയുന്നുണ്ട്. ഓൾ  ഇന്ത്യാ  ഉദ്യോഗസ്ഥർക്ക്  2023  ജൂലൈ മുതൽ ക്ഷാമബത്ത  അനുവദിച്ചപ്പോൾ,  സംസ്ഥാന ജീവനക്കാർക്ക്   2021  ജനുവരി യിലെ  ക്ഷാമബത്ത  മാത്രമാണ് അനുവദിച്ചത്.  ഒരേ പന്തിയിൽ  രണ്ടുരീതിയിൽ  വിളമ്പുന്നതിനൊപ്പം ,സംസ്ഥാന  സർക്കാർ ജീവനക്കാരോട്    കടുത്ത  ചിറ്റമ്മ  നയമാണ്   പിണറായി  സർക്കാർ തുടർന്നുവരുന്നത്‌.  

സർക്കാർ  ജീവനക്കാരുടെ  ശമ്പള  പരിഷ്കരണ കുടിശ്ശികയുടെയും,  ക്ഷാമബത്ത കുടിശ്ശികയുടെയും  തുകകൾ  അടുത്ത  സർക്കാരിന്റെ  ചുമ ലിലേക്കു  തള്ളുന്ന  പ്രവണത  തുടങ്ങി വച്ചതു  നായനാരുടെ  നേതൃത്വത്തിലുള്ള   ഇടതു ഭരണമായിരുന്നു.  ശമ്പള പരിഷ്കരണ  കുടിശ്ശിക  നൽകുന്നത്  എട്ടു  തവണകളാക്കിയാണ്     നായനാർ  സർക്കാർ  ഉത്തരവിറക്കിയത് .  എന്നാൽ  ശമ്പള പരിഷ്കരണ കുടിശ്ശിക പ്രോവിഡന്റ് ഫണ്ടിൽ  ലയിപ്പിക്കാൻ പോലും  തയ്യാറാകാതെയും,  പെൻഷൻ  കുടിശ്ശിക  നൽകാതെയും   ജീവനക്കാരെയും  പെൻഷൻകാരെയും   കൊള്ളയടിക്കുന്ന  ഏർപ്പാട്  തുടങ്ങി വച്ചിരിക്കുന്നത്  പിണറായി  സർക്കാരാണ്.  അർഹമായ  പെൻഷൻ  കുടിശ്ശിക ലഭിക്കാതെ  85000 ൽ പരം  പെന്ഷന്കാരാണ്  മരണമടഞ്ഞത്.  ഇതൊന്നും  കണ്ടില്ലെന്നു  നടിച്ച്   നീറോ  ചക്രവർത്തിയെപ്പോലെ  പിണറായി  വീണ വായിച്ചു  രസിക്കുകയാണ്.  40  മാസങ്ങൾക്കു ശേഷം, 2  ശതമാനം  മാത്രം  ക്ഷാമബത്ത  അനുവദിച്ചപ്പോൾ  പിണറായി  സർക്കാരിന്  അഭിവാദ്യമർപ്പിച്ചു   ആഹ്‌ളാദം  പ്രകടിപ്പിച്ച   എൻ.ജി.ഒ  യൂണിയൻറ്റെയും  കെ ജി ഒ യുവിൻറ്റെയും   പ്രവർത്തകർ   ഓർക്കേണ്ട ഒരുകാര്യമുണ്ട്.  2016 ൽ  പിണറായിയെ  ഭരണമേൽപ്പിച്ചു  ഉമ്മൻചാണ്ടി  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ  ഒരു ഗഡു  ക്ഷാമ ബത്തപോലും   കുടിശ്ശികയില്ലായിരുന്നുവെന്നത്.

അധികാരത്തിലേറിയാലുടൻ  പങ്കാളിത്ത പെൻഷൻ   പിന്   വലിക്കുമെന്നു പറഞ്ഞു  സംസ്ഥാന ഭരണം കയ്യാളിയ  പിണറായി  സർക്കാർ  എട്ടു  വര്ഷം  പൂർത്തിയാക്കുവാൻ  പോകുന്ന  അവസരത്തിൽ പോലും, അത്  പിൻവലിക്കാൻ  ഇതുവരെ  തയ്യാറായിട്ടില്ല.  പങ്കാളിത്ത പെൻഷൻ  പുനഃപരിശോധിക്കുന്നത്  സംബന്ധിച്ച്  റിപ്പോർട്ട്  നല്കാൻ ചുമതലപ്പെടുത്തിയ  സമിതി  റിപ്പോർട്ട് സമർപ്പിച്ചിട്ടു  33   മാസങ്ങൾ  കഴിഞ്ഞു.  ഇപ്പോഴും  ആ  റിപ്പോർട്ടിനുമേൽ  അടയിരിക്കുകയാണ്‌  ധനമന്ത്രി  ബാലഗോപാൽ.  സർക്കാർ  ജീവനക്കാർ ഉൾപ്പെടെ  സംസ്ഥാനത്തെ  ഏതു വിഭാഗം  ആളുകളും   തങ്ങൾക്കു  ലഭിക്കാനുള്ള  ആനുകൂല്യങ്ങൾ  ചോദിച്ചാൽ   സാമ്പത്തിക പ്രതിസന്ധി  എന്ന  വജ്രായുധമെടുത്താണ്  അതിനെയെല്ലാം  തടയാൻ  പിണറായി  സർക്കാർ  ശ്രമിക്കുന്നത്.   സാമ്പത്തിക  പ്രതിസന്ധിക്കു  ഉത്തരവാദികൾ   പിണറായി  സർക്കാരല്ലാതെ  മറ്റാരാണ്?  ഇടതു ഭരണത്തിലെ  ധൂർത്തും,  കെടുകാര്യസ്ഥതയും  മൂലമാണ്  ഇത്തരമൊരു  സ്ഥിതിവിശേഷത്തിലേക്ക്  സംസ്ഥാനം  തള്ളിയിടപ്പെട്ടിരിക്കുന്നതു.  പിണറായി  സര്ക്കാറിന്റെ   ധാർഷ്ട്യത്തിനും,  ധൂർത്തിനും    ജനാധിപത്യപരമായ  രീതിയിൽ തിരിച്ചടി  നൽകുവാനായുള്ള   അവസരമാണ്   വരുന്നത്.  അത്  വിവേകപൂർവം  ഉപയോഗിക്കാൻ  സംസ്ഥാന  ജീവനക്കാരും,  പെൻഷനർമാരും  തയ്യാറാകണം.


പി.എസ് .ശ്രീകുമാർ 

കൺവീനർ, 

ഓഫീസർസ് ആൻഡ് സർവീസ്  ഓർഗനൈസേഷൻസ് സെൽ.















Tuesday 9 January 2024

  ലോകത്തിൻറ്റെ  ഗതിവിഗതികൾ  നിശ്ചയിക്കുന്ന   തെരഞ്ഞെടുപ്പുകൾ 

              

അഡ്വ.പി.എസ് .ശ്രീകുമാർ 

          ലോകത്തിലെ  വിവിധ  രാജ്യങ്ങൾ   തെരഞ്ഞെടുപ്പുകളിലേക്ക്‌   പോകുന്ന  വർഷമാണ്  2024 .    തെരഞ്ഞെടുപ്പുകളുടെ   ചരിത്രത്തിൽ  ആദ്യമായിട്ടായിരിക്കും   ഇത്രയേറെ  രാജ്യങ്ങൾ   ഒരു  വർഷത്തിൽ  പൊതു  തെരഞ്ഞെടുപ്പുകളിലേക്ക്   പോകുന്നത്.    ഏകദേശം  അൻപതോളം  രാജ്യങ്ങളാണ്   ജനുവരി  മുതൽ  ഡിസംബർ  വരെയുള്ള  കാലയളവിൽ  തെരഞ്ഞെടുപ്പിനെ  അഭിമുഖീകരിക്കുന്നത്.  തുടക്കം  കുറിച്ചത്   നമ്മുടെ  അയൽരാജ്യമായ  ബംഗ്ലാദേശാണ്.  ഈ  മാസം  ജനുവരി  7 നായിരുന്നു    അവിടത്തെ  തെരഞ്ഞെടുപ്പ്.  

                ദക്ഷിണ-ഉത്തര  അമേരിക്കയിൽ  അമേരിക്കൻ  ഐക്യനാടുകളും,  ലോകത്തിലെ  അവശേഷിക്കുന്ന  കമ്മ്യൂണിസ്റ്റ് തുരുത്തുകളിലൊന്നായ  വെനസ്വേല  ഉൾപ്പെടെ  ഏഴു രാജ്യങ്ങളിലാണ്  പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉറുഗ്വേ,എൽ- സാൽവദോർ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്,മെക്‌സിക്കോ  എന്നിവയാണ്  ഇതര  രാജ്യങ്ങൾ.  ഏറ്റവും  കൂടുതൽ  രാജ്യങ്ങൾ  തെരഞ്ഞെടുപ്പിനെ  നേരിടുന്നത്  ആഫ്രിക്കയിലാണ്.  സൗത്ത് ആഫ്രിക്ക, മൗറീഷ്യസ്, ഘാന അൾജീരിയ   തുടങ്ങി  16  രാജ്യങ്ങളിലാണ്  ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ  തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.  യൂറോപ്പിൽ  മൊത്തം  14  രാജ്യങ്ങളാണ്  പൊതു തെരഞ്ഞെടുപ്പിന്  തയ്യാറെടുക്കുന്നത്.  ഭൂവിസ്തൃതിയുടെ  കാര്യത്തിൽ  ലോകത്തിലെ  ഏറ്റവും  വലിയ   രാജ്യമായ  റഷ്യക്ക്  പുറമേ, യൂറോപ്യൻ  ഉണഷൻ  പാർലമെൻ്റിലേക്കുള്ള   തെരഞ്ഞെടുപ്പും,  അസർബൈജാൻ,  റൊമേനിയ  തുടങ്ങിയ  രാജ്യളിലെ  തെരഞ്ഞെടുപ്പും  ഈ വർഷം   നടക്കും.

               ഏഷ്യയിലേക്കു  വന്നാൽ,  ലോകത്തിലെ  ഏറ്റവും  വലിയ  ജനാധിപത്യ  രാജ്യമായ  ഇന്ത്യയുടെ   പാർലമെൻ്റിലേക്കുള്ള   തെരഞ്ഞെടുപ്പിന്  പുറമേ , നമ്മുടെ  അയൽ   രാജ്യങ്ങളായ  ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക,  ഭൂട്ടാൻ , ഇന്തോനേഷ്യ, ഇറാൻ ,  തായ്‌വാൻ ,   ദക്ഷിണ കൊറിയ   തുടങ്ങി 11   രാജ്യങ്ങളിലെ  പൊതു തെരഞ്ഞെടുപ്പാണ്  ഈ വര്ഷം   നടത്താനായി  നിശ്ചയിച്ചിട്ടുള്ളത്.   ലോക  ജനസംഖ്യയുടെ  ഏകദേശം  45   ശതമാനം  പേരാണ്  തങ്ങളുടെ  രാജ്യത്തെ  പോളിങ്  ബൂത്തുകളിലേക്ക്   പോകുവാൻ  തയ്യാറെടുക്കുന്നത്. ഇതിൽ  പാർലമെന്റ്  തെരഞ്ഞെടുപ്പ്  മാത്രമല്ല,  അമേരിക്കൻ  ഐക്യനാടുകളും  റഷ്യയും  പോലുള്ള  രാജ്യങ്ങളിലെ  പ്രസിഡണ്ട്   തെരഞ്ഞെടുപ്പും  ഉൾപ്പെടും.

               ഈ  തെരഞ്ഞെടുപ്പുകളിൽ  ഏറ്റവും  കൂടുതൽ   ലോക ശ്രദ്ധ  ആകർഷിക്കുന്നത്  വൻ  ശക്തികളായ   അമേരിക്കയുടെയും  റഷ്യയുടെയും  പ്രസിഡന്റ്  തെരഞ്ഞെടുപ്പുകളും,  ഇന്ത്യയിലെയും , പാകിസ്താനിലെയും, തായ്‌വാനിലെയും  പാർലമെന്റ്  തെരഞ്ഞെടുപ്പുകളുമാണ്.  അമേരിക്കയിലെ  പ്രസിഡന്റ്  തെരഞ്ഞെടുപ്പ്  നവംബർ  മാസത്തിലാണെങ്കിലും,  പ്രസിഡന്റ്  സ്ഥാനാർത്ഥിയെ  തെരഞ്ഞെടുക്കാനുള്ള  ഡെമോക്രാറ്റിക്‌/ റിപ്പബ്ലിക്കൻ  പാർട്ടികളുടെ   ആഭ്യന്തര  പ്രക്രിയകളും  കൂടിയാകുമ്പോൾ  ജനുവരി മുതൽ നവംബർ  മാസം  വരെ  നീളുന്ന  ഒരു  നീണ്ട തെരഞ്ഞെടുപ്പ്  പ്രക്രിയയായി  മാറും.  നവംബര്  5  നാണ്   അവിടത്തെ  തെരഞ്ഞെടുപ്പ്.  അവിടത്തെ  മുഖ്യധാരാ  പാർട്ടികളായ  ഡെമോക്രാറ്റിക്‌  പാർട്ടിയും,  റിപ്പബ്ലിക്കൻ  പാർട്ടിയും 2016 ലെയും  2020 ലെയും  തെരഞ്ഞെടുപ്പ്  പ്രക്രിയകളിൽ അട്ടിമറി നടത്താൻ  ശ്രമിച്ചു  എന്ന്  പരസ്പരം  ആരോപിക്കുന്നുണ്ട്.  2016 ലെ  തെരഞ്ഞെടുപ്പിൽ   ഡെമോക്രാറ്റിക്‌  പാർട്ടി  സ്ഥാനാർത്ഥിയായി  മത്സരിച്ച  ഹില്ലരി  ക്ലിന്റണെ   തോൽപിക്കാനും   റിപ്പബ്ലിക്കൻ  സ്ഥാനാർത്ഥിയെ  വിജയിപ്പിക്കാനും    റഷ്യ  ഇടപെട്ടുവെന്ന്   ഡെമോക്രാറ്റിക്‌  പാർട്ടി  ആരോപിക്കുമ്പോൾ  2020 ലെ  തെരഞ്ഞെടുപ്പിൽ,  ചില  ബാഹ്യ ശക്തികളുടെ  സഹായത്തോടെ  തെരഞ്ഞെടുപ്പ്  പ്രക്രിയയെ  അട്ടിമറിച്ചാണ്   ജോ  ബൈഡൻ   വിജയിച്ചതെന്നാണ്  മുൻ  പ്രസിഡൻഡ്  ഡൊണാൾഡ്  ട്രംപ്  ആരോപിക്കുന്നത്.  മാത്രമല്ലാ,  ഇപ്രാവശ്യത്തെ  തെരഞ്ഞെടുപ്പിൽ,  ട്രംപിനെ  മത്സരത്തിൽ  നിന്നും  മാറ്റിനിർത്തുവാനായി,    ഡെമോക്രാറ്റിക്‌  പാർട്ടി   അധികാരം  ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും  ട്രംപ്  ശക്തിയായി  പ്രചാരണം  നടത്തിക്കൊണ്ടിരിക്കുകയാണ്.  അമേരിക്കയുടെ  തെരഞ്ഞെടുപ്പ്  ചരിത്രത്തിലെ   ഏറ്റവും  പ്രായം  കൂടിയ  സ്ഥാനാർഥി  എന്ന നിലയിലാണ്  ഇത്തവണ  ജോ ബൈഡൻ  പ്രസിഡന്റ്  സ്ഥാനാർഥി  ആകുന്നത് .  അദ്ദേഹത്തിന്  ഇപ്പോൾ പ്രായം  81   ആയി.  റഷ്യ -യുക്രൈൻ   യുദ്ധം  രണ്ടാമത്തെ  വർഷത്തിലും  ഒരു  പരിഹാരമില്ലാത്ത  നീണ്ടുപോകുന്നതും,  റഷ്യക്കെതിരെ  അമേരിക്കയുടെ  നേതൃത്വത്തിൽ  ഏർപ്പെടുത്തിയ  ഉപരോധങ്ങൾ   ഫലപ്രദമല്ലാതെ  പോകുന്നതും,  ഗാസയിൽ   ഇസ്രായേൽ  നടത്തുന്ന  അതിക്രൂരമായ  ആക്രമണങ്ങൾക്ക്   കടിഞ്ഞാണിടാൻ  ബൈദണ്  സാധിക്കാത്തതുമൊക്കെ  ബൈഡന്റെ   ജനസമ്മതി  കാര്യമായി  കുറയുവാൻ  ഇടയാക്കിയിട്ടുണ്ട്.  അടുത്തകാലത്ത്  നടത്തിയ  അഭിപ്രായ  സർവ്വേകളിലെല്ലാം  ട്രംപിന്  പിറകിലാണ്  ബൈഡന്റെ  സ്ഥാനം.  ഏതായാലൂം  ഈ  തെരഞ്ഞെടുപ്പിലെ  വിജയാപരാജങ്ങൾ   അമേരിക്കയോടൊപ്പം  ഇതര  രാജ്യങ്ങളും   ആകാംക്ഷയോടെ  കാത്തിരിക്കുകയാണ്.

റഷ്യൻ  പ്രസിഡൻഡ്   സ്ഥാനത്തേക്ക്  വ്ളാദിമിർ  പുടിൻ   മത്സരിക്കുന്നത്  5 ആം തവണയാണ്.  തുടർച്ചയായി  പ്രസിഡണ്ട്   സ്ഥാനത്തേക്ക്  മത്സരിക്കുന്നതിനുണ്ടായിരുന്ന    എല്ലാ  നിയന്ത്രണങ്ങളും 2020 ൽ   ഭരണഘടനാ  ഭേദഗതിയിലൂടെ   അദ്ദേഹം മാറ്റി.   അദ്ദേഹത്തിന്റെ  ഏറ്റവും   ശക്തനായ  വിമർശകൻ  എന്ന്   അറിയപ്പെടുന്ന    അലക്സി  നവാൽനിയെ  ക്രിമിനൽ  കേസ്സിൽപ്പെടുത്തി  ശിക്ഷിച്ച്    ജയിലിലാക്കിയിരിക്കുകയാണ്.  അദ്ദേഹത്തിനെതിരെ  മത്സരിക്കാൻ  നോമിനേഷൻ  കൊടുത്തവരെല്ലാം  തന്നെ  റഷ്യൻ  രാഷ്ട്രീയത്തിൽ  അപ്രസക്തരായവരാണ്.  ഭരണ സംവിധാനം  മുഴുവൻ  പുട്ടിൻറ്റെ   കൈപ്പിടിയിലായതിനാൽ  സ്വതന്ത്രവും,  നീതിയുക്തവുമായ  ഒരു  തെരഞ്ഞെടുപ്പ്  നടക്കാനുള്ള  സാധ്യത  കുറവാണെന്നാണ്  അന്താരാഷ്ട്ര  നിരീക്ഷകർ  അഭിപ്രായപ്പെടുന്നത്.  നിലവിലെ  സാഹചര്യത്തിൽ  പുട്ടിനെതിരെ  കാര്യമായ  വെല്ലുവിളി  ഉയർത്തുവാൻ   സാധിക്കുന്ന  സ്ഥാനാർത്ഥികൾ  ഇല്ലാത്തതിനാൽ   മാർച്ചിൽ  നടക്കുന്ന  തെരഞ്ഞെടുപ്പിൽ  പുട്ടിൻ   അല്ലാതെ  മറ്റൊരാൾ   തെരഞ്ഞെടുക്കപ്പെടാനുള്ള    സാധ്യത ഇല്ല.

  ബംഗ്ലാദേശിലെ   പ്രധാന  രാഷ്ട്രീയ  പാർട്ടികൾ   പ്രധാനമന്ത്രി  ഷെയ്ഖ് ഹസീന  നേതൃത്വം നൽകുന്ന  ഭരണ കക്ഷിയായ  അവാമി ലീഗും,  മുൻ  പ്രധാനമന്ത്രി ഖാലിദാ  സിയാ  നേതൃത്വം  നൽകുന്ന  പ്രതിപക്ഷ കക്ഷിയായ  ബംഗ്ലാദേശ്  നാഷണലിസ്റ്  പാർട്ടിയുമാണ്.  2009  മുതൽ  അധികാരത്തിലിരിക്കുന്നത്  അവാമി ലീഗാണ്.  2018  ഡിസംബറിൽ  നടന്ന  തെരഞ്ഞെടുപ്പിൽ  300  അംഗ ജാതീയ  സൻസദ്  എന്ന  പാർലമെന്റിൽ  വെറും  7  സീറ്റുകൾ  മാത്രമേ  ബി.എൻ.പി  സഖ്യത്തിന്  ലഭിച്ചുള്ളൂ. അന്ന്  നടന്ന   തെരഞ്ഞെടുപ്പിൽ  കൃത്രിമം  കാണിച്ചാണ്  അവാമി  ലീഗ്  ഭരണത്തിലേറിയതെന്ന്   ആരോപിച്ച  ബി.എൻ. പി   ഈ   തെരഞ്ഞെടുപ്പ്  ബഹിഷ്കരിച്ചു .  അവാമിലീഗിനെതിരെ  മത്സരിച്ചത്  ചില ചെറുകിട  പാർട്ടികളും, സ്വാതന്ത്രന്മാരുമായിരുന്നു.  അതുകൊണ്ടു  അവാമി  ലീഗിൻറ്റെ  വിജയം  ഏകപക്ഷീയമായിരുന്നു. .

പാകിസ്താനിൽ  ഫെബ്രുവരി  8 നു  നടക്കുന്ന   തെരഞ്ഞെടുപ്പിൽ  ഏറ്റുമുട്ടുന്നത്  മുൻ  പ്രധാനമന്ത്രിമാരായ  ഇമ്രാൻ ഖാൻറ്റെ  തെഹ്‌രീക് -ഇ-ഇൻസാഫും,  നവാസ് ഷെരീഫിൻറ്റെ  പാകിസ്ഥാൻ  മുസ്ലിം [എൻ] ലീഗും  തമ്മിലാണ്. പട്ടാളത്തിൻറ്റെ   സഹായമില്ലാതെ  ഒരു കക്ഷിക്കും  പാകിസ്ഥാനിൽ  അധികാരത്തിൽ  കയറാനോ,  അധികാരത്തിൽ  തുടരാനോ  സാധ്യമല്ല.  2018  ജൂലൈയിൽ  നടന്ന  തെരഞ്ഞെടുപ്പിൽ  ഇമ്രാൻഖാനോടൊപ്പമായിരുന്നു  പട്ടാളം.  എന്നാൽ പട്ടാള മേധാവിയുമായി  ഇടഞ്ഞതോടെ  2022   ഏപ്രിലിൽ  ഇമ്രാൻഖാനെ   പ്രധാനമന്ത്രിപദത്തിൽ  നിന്നും  പുറത്താക്കി.  പ്രധാനമന്ത്രിയായിരുന്ന  അവസരത്തിൽ  ലഭിച്ച  ഉപഹാരങ്ങൾ  നിയമവിരുദ്ധമായി  വിറ്റു   എന്ന  കാരണം  പറഞ്ഞു   അദ്ദേഹത്തെ  ശിക്ഷിച്ചു  ജയിലിലാക്കിയിരിക്കുകയാണ്. മാത്രമല്ല,  തെരഞ്ഞെടുപ്പിൽ  മത്സരിക്കുന്നതിൽ  നിന്നും  അദ്ദേഹത്തിന്  വിലക്കുമുണ്ട്.  ഇക്കാരണത്താൽ  അദ്ദേഹം  ജയിലിൽ  കിടന്നുകൊണ്ട്  സമർപ്പിച്ച  നാമനിർദേശ  പത്രികകളും  തെരഞ്ഞെടുപ്പ്  കമ്മീഷൻ  തള്ളി.  അദ്ദേഹത്തിന്റെ  പാർട്ടിയിലെ  പ്രധാന  നേതാക്കളെയെല്ലാം  ഒന്നല്ലെങ്കിൽ  മറ്റൊരുകേസിൽ പെടുത്തി  പട്ടാളം  ജയിലിലാക്കിയിരിക്കുകയാണ്.  കഴിഞ്ഞ  തെരഞ്ഞെടുപ്പിൽ  പട്ടാളം  തന്നെ തോൽപ്പിക്കുകയും,  അതിനുശേഷം  അഴിമതി കേസിൽ  ജയിലിൽ അടക്കുകയും  ചെയ്ത  നവാസ് ഷെരീഫാണ്  ഇപ്പോൾ  പട്ടാളത്തിന്  പ്രിയപ്പെട്ടവൻ.  നവാസ് ഷെരീഫിനെ  എല്ലാ  കേസുകളിൽ  നിന്നും  കുറ്റവിമുക്തനാക്കുകയും  തെരഞ്ഞെടുപ്പിൽ  മത്സരിക്കാൻ  വേണ്ട  എല്ലാ  ഒത്താശയും  ചെയ്തുകൊടുത്തിരിക്കുകയാണ്. ഇപ്പോഴും  ഏറ്റവും  ജനപ്രീതിയുള്ള  നേതാവ്  ഇമ്രാൻഖാനാണെങ്കിലും,  പട്ടാളത്തിന്റെ  അകമഴിഞ്ഞ  സഹായത്തോടെ  നവാസ് ഷെരീഫ്  പ്രധാനമന്ത്രി പദത്തിൽ  തിരിച്ചുവരാനാണ്  സാധ്യത.

ഐക്യ രാഷ്ട്ര സഭയിൽ  നിന്നും,  ചൈനയുടെ  വരവോടെ,   പുറത്താക്കപ്പെട്ട  തായ്‌വാനിൽ  ജനുവരി  13 നു  തെരഞ്ഞെടുപ്പ്  നടക്കുകയാണ്.  2.36 കോടി  മാത്രമാണ്  അവിടത്തെ  ജനസംഖ്യയെങ്കിലും,  അവിടത്തെ തെരഞ്ഞെടുപ്പിൻറ്റെ   ജയപരാജയങ്ങൾ  സസൂക്ഷ്‌മം  ശ്രദ്ധിക്കുന്നത്  മറ്റൊരു  വൻശക്തിയായ  ചൈനയാണ്.    ഇപ്പോഴത്തെ  തായ്‌വാൻ   പ്രസിഡണ്ടായ സായ് ഇങ് വെൻറ്റെ   പാർട്ടിയായ  ഡെമോക്രാറ്റിക്‌  പ്രോഗ്രസ്സിവ്  പാർട്ടി[ഡി.പി.പി]  വിജയിക്കരുതെന്നാണ്  ചൈനയുടെ   ആഗ്രഹം,  കാരണം  ചൈന  വൻകരയുമായി  കൂടിച്ചേരാതെ  തായ്‌വാൻ   ഇപ്പോഴത്തെപ്പോലെ  തനിച്ചു  നിൽക്കണമെന്നാണ്  ഡി.പി.പി. ആഗ്രഹിക്കുന്നത്.    എന്നാൽ,   ചൈനയോട്   കൂടിച്ചേരുന്നതിൽ  നിന്നും  മാറിനിൽക്കാൻ   തായ്‌വാന്  പറ്റില്ലെന്ന്   ചൈന  നിരവധി തവണ  മുന്നറിയിപ്പുകൾ  നൽകിയിട്ടുണ്ട്.  ഈ സാഹചര്യം  നിലനിൽക്കുന്നതിനാലാണ്    അവിടത്തെ  തെരഞ്ഞെടുപ്പ്   ശ്രദ്ധിക്കപ്പെടുന്നത്.

നമ്മുടെ  അയൽ   രാജ്യങ്ങളായ  ശ്രീലങ്കയിലെ  പ്രസിഡണ്ട്  തെരഞ്ഞെടുപ്പും,  ഭൂട്ടാനിലെ  പാർലമെൻ്റിലേക്കുള്ള   തെരഞ്ഞെടുപ്പും  ഈ  വര്ഷം  നടക്കും.  ലോകത്തെ  ഏറ്റവും  വലിയ  ജനാധിപത്യ  രാജ്യമായ  നമ്മുടെ  രാജ്യത്തെ  തെരഞ്ഞെടുപ്പ് പ്രക്രിയ  ഫെബ്രുവരി  അവസാനമോ,  മാർച്ച്  ആദ്യമോ  ആരംഭിച്ച്   മെയ്  മാസത്തിൽ  അവസാനിക്കും. വോട്ടിംഗ്  മെഷീനുമായി  ബന്ധപ്പെട്ട  അട്ടിമറികളെക്കുറിച്ചു   പ്രതിപക്ഷ കക്ഷികൾ  തങ്ങളുടെ  ആശങ്കകൾ  തെരഞ്ഞെടുപ്പ്  കമ്മീഷൻറ്റെ   ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   അട്ടിമറികളില്ലാത്ത ഒരു    സ്വതന്ത്ര  തെരഞ്ഞെടുപ്പ്  നടക്കുമെന്ന്  ഉറപ്പാക്കുകയെന്നതാണ്   ഇന്ത്യയിലെ  പ്രതിപക്ഷ കക്ഷികൾ  നേരിടുന്ന  വെല്ലുവിളി. 

 റഷ്യ-യുക്രൈൻ  യുദ്ധത്തിന്റെയും  ,  ഇസ്രായേൽ-പലസ്‌തീൻ   യുദ്ധത്തിൻറ്റെയും  ഇനിയുള്ള  തുടർച്ചയും  പല   വൻ ശക്തി രാജ്യങ്ങളിലെയും  തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ടു  കിടക്കുകയാണ്.   വിവിധ  ലോക  രാജ്യങ്ങളിൽ  ഈ വര്ഷം  നടക്കുന്ന   തെരഞ്ഞെടുപ്പുകളുടെ  ഫലത്തെ  ആശ്രയിച്ചാണ്  ആഗോള  നയതന്ത്ര  ബന്ധങ്ങളിലും , വിദേശകാര്യ  നയങ്ങളിലും   ഉണ്ടാകുന്ന  മാറ്റങ്ങൾ.   

പി.എസ് .ശ്രീകുമാർ 

9495577700  

















Wednesday 20 December 2023

                           കുട്ടികൾ സുരക്ഷിതരല്ലാത്ത  കേരളം 

പി.എസ്‌ .ശ്രീകുമാർ 


            കഴിഞ്ഞ  ഏഴ്  വർഷങ്ങൾക്കിടയിൽ 214  കുട്ടികളാണ് കേരളത്തിൽ കൊല്ലപ്പെട്ടത് എന്ന്  നമ്മുടെ മാധ്യമങ്ങളിൽ വന്ന  വാർത്ത  തികച്ചും  ആശങ്കാജനകമാണ്.  ഈ വാർത്ത വായിച്ച  നമ്മുടെ നാട്ടിലെ മാതാപിതാക്കളുടെ   ഹൃദയമിടിപ്പ്  കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു..    ഈ കാലയളവിൽ 9604  കുട്ടികളാണ്  ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുള്ളത്.  അതിൽ ആൺകുട്ടികളും പെൺകുട്ടികളുംപെടും.  പോലീസ് ഡേറ്റ ശേഖരത്തിൽ  നിന്നുമാണ്   ഈ സ്ഥിതിവിവര  കണക്കുകൾ പുറത്തുവന്നിട്ടുള്ളത് .  2021 ൽ മാത്രം  41  കുട്ടികളാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്.  

.          ഈ വർഷം  ജനുവരി മുതൽ ജൂലൈ വരെയുള്ള  ആറ്  മാസകാലയളവിൽ  കുട്ടികൾക്കെതിരെയുള്ള  983  ലൈംഗികാതിക്രമ  കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.  2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഓരോ വർഷവും  കുട്ടികൾക്കെതിരെയുള്ള  ലൈംഗികാതിക്രമം കേസുകൾ  വർധിച്ചുകൊണ്ടിരിക്കുകയാണ്.  2015 ൽ   1583  കേസുകൾ ആയിരുന്നത്  2016 ൽ  2122  ആയി. 2017 ൽ 2697 ആയും, 2018 ൽ 3179  ആയും, 2019 ൽ 3609  ആയും വർധിച്ചു.   ഏറ്റവും കൂടുതൽ  കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം  ഇപ്പോൾ  നാലാം സ്ഥാനത്താണ്.  എല്ലാത്തിലും, നമ്പർ വൺ   ആണെന്ന് അവകാശപ്പെടുന്ന  പിണറായി  സർക്കാർ,   ഇക്കാര്യത്തിലും കേരളത്തെ നമ്പർ വൺ  ആക്കി  മാറ്റുക  എന്ന  ലക്ഷ്യത്തോടെയല്ലേ    പ്രവർത്തിക്കുന്നതെന്ന്    ആരും സംശയിച്ചു പോകും.  സംസ്ഥാനത്തു നടക്കുന്ന മറ്റു അതിക്രമങ്ങൾ പോലെ   ലൈംഗികാതിക്രമണ കേസുകളിലും പ്രതിസ്ഥാനത്തു  പലപ്പോഴും കാണുന്നത്     പിണറായി ഭക്തരായ   എസ്‌ .എഫ്.ഐ /ഡി  വൈ എഫ്  ഐ    പ്രവർത്തകരെയാണ് .  ഇവർക്ക് വേണ്ട എല്ലാ സംരക്ഷണവും നൽകുന്നത് പോലീസും  ആഭ്യന്തര വകുപ്പുമാണ്   എന്നത്  പച്ചവെള്ളം പോലെ  ജനങ്ങൾക്കറിയാം.    ചില  കേസുകളിൽ  പോലീസ് ഊർജസ്വലമായി  അന്വേഷണം നടത്തി  പ്രതികളെ  നിയമത്തിനു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്  എന്നത് വിസ്മരിക്കുന്നില്ല.    അങ്ങിനെയുള്ള  കേസുകളുടെ ഉറവിടം അന്വേഷിച്ചുപോയാൽ മനസ്സിലാകും  മാർക്സിസ്റ്റുകൾ  പ്രതികളല്ലാത്ത കേസുകളിൽ മാത്രമേ  പൊലീസിന്   നിഷ്പക്ഷമായി  അന്വേഷണം നടത്താനും, നിയമ നടപടികളുമായി മുന്നോട്ടു പോകാനും അനുമതിയുള്ളു  എന്ന  സത്യം.

            പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട കേസുകളാണെങ്കിൽ, അവരെ കേസിൽ നിന്നും രക്ഷിക്കാൻ  പിണറായി സർക്കാരും,  സർക്കാരിന് നേതൃത്വം നൽകുന്ന  പാർട്ടി നേതൃത്വവും  എന്ത് നടപടി സ്വീകരിക്കാനും മടിക്കുകയില്ലെന്നതിൻറ്റെ   ഏറ്റവും  ഒടുവിലത്തെ ഉദാഹരണമാണ്വ  വണ്ടിപ്പെരിയാറിൽ  ആറ്ലി  വയസ്സുകാരിയായ   പെൺകുട്ടിയുടെ ആരും  കോല.    2021   ജൂൺ  30  നാണ്    വണ്ടിപ്പെരിയാറിൽ  ചുരക്കുളം  എസ്‌റ്റേറ്റിലെ   ലയത്തിലെ  മുറിയിൽ  ആറ്  വയസ്സുമാത്രം  പ്രായമുള്ള  കുട്ടിയെ  ഷാളിൽ  കെട്ടിത്തൂങ്ങിയ  നിലയിൽ  കണ്ടെത്തിയത്.    കുട്ടിയുടെ  മാതാപിതാക്കൾ  ജോലിക്കുപോകുകയും,  സഹോദരൻ  ബാർബർ  ഷോപ്പിൽ  പോകുകയും   ചെയ്‌ത   അവസരത്തിലാണ്   കുട്ടിയെ  ഷാളിൽ   തൂങ്ങിയ   നിലയിൽ  കാണപ്പെട്ടത്.    കുട്ടിയെ  ആശുപത്രിയിൽ  എത്തിച്ചപ്പോഴേക്കും  മരണം സംഭവിച്ചിരുന്നു.    പോസ്‌റ്റുമോർട്ടം   റിപ്പോർട്ട്  കിട്ടിയപ്പോളാണ്  കുട്ടി  ലൈംഗിക  പീഡനത്തിനിരയായതായി  കണ്ടെത്തിയത്.  വിശദമായ  അന്വേഷണത്തിലാണ്  ഡി വൈ എഫ് ഐ  പ്രാദേശിക  നേതാവായ  അർജുൻ  അറസ്റ്റ്  ചെയ്യപ്പെട്ടത്.  പോലീസിന്റെ   ചോദ്യംചെയ്യലിലാണ്  മൂന്നു  വയസ്സുമുതൽ  പ്രതിയായ അർജുൻ  ഈ  കുട്ടിയെ  പീഡനത്തിനിരയാക്കിയിരുന്നതായി  മനസ്സിലായത്.   പിന്നീട്  നടന്നത്,  കേസ്  അട്ടിമറിക്കാനുള്ള  നടപടികളായിരുന്നു.   ഡി വൈ എഫ് ഐ  നേതാവായ  പ്രതിക്കുവേണ്ടി  സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും  ദുരുപയോഗിക്കപ്പെട്ടു.  കൊലപാതകവും,  പീഡനവും  കണ്ടെത്തിയിട്ടും,  കുറ്റം  തെളിയിക്കാനാവശ്യമായ  രേഖകളൊന്നും  തന്നെ  പോലീസ്  കോടതിയിൽ  ഹാജരാക്കിയില്ല.  തെളിവുകളുടെ അഭാവത്തിലാണ് പ്രതിയായ  അർജുനെ    കട്ടപ്പന  അതിവേഗ  കോടതി  വെറുതെവിട്ടത്.

        ഇതിലും  ക്രൂരമായ  മറ്റൊരു  സംഭവമാണ്  വാളയാറിൽ   സഹോദരിമാരായ   രണ്ട്   ദളിത് പെൺകുട്ടികൾക്ക് സംഭവിച്ചത്.  എട്ടും പൊട്ടും തിരിയാത്ത  ആ  പെൺകുട്ടികളെ  പിച്ചിച്ചീന്തിയവരെ രക്ഷിക്കാൻ  ഭരണത്തിന്റെ  എല്ലാ അധികാരങ്ങളും ഉപയോഗിച്ചു.  പതിമൂന്നും, ഒൻപതും  വയസ്സുള്ള പെൺകുട്ടികൾ വീടിന്റെ  കഴുക്കോലിൽ തൂങ്ങിമരിച്ച  നിലയിൽ കാണപ്പെട്ടു.  52  ദിവസത്തെ ഇടവേളയിലാണ്  രണ്ടു കുട്ടികളും   സാഹചര്യത്തിൽ  കൊല്ലപ്പെട്ടത്.  മൂത്ത  കുട്ടിയുടെ  ശരീരം 2017  ജനുവരി 13 നും, ഇളയകുട്ടിയുടെ ശരീരം  2017   മാർച്ച്    4  നുമാണ്   തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.  പോസ്റ്റുമോർട്ടം  റിപ്പോർട്ട്  വന്നപ്പോഴാണ്  ഈ രണ്ടു  പെൺകുഞ്ഞുങ്ങളും  ലൈംഗികമായി  പീഡിപ്പിക്കപ്പെട്ടുവെന്ന്   വ്യക്തമായത്.   പ്രാദേശിക  മാർക്സിസ്റ്    നേതാക്കളായ   പ്രതികളിൽ  ഒരാൾ  കുട്ടികളെ  ഉപദ്രവിക്കുന്നത്  നേരിട്ട് കണ്ടു എന്ന് പറഞ്ഞത് മറ്റാരുമല്ല,  കുട്ടിയുടെ  അമ്മയായിരുന്നു.  എന്നിട്ടും,  ഈ രണ്ടു കേസുകളും  അത്മഹത്യയാണെന്നു പറഞ്ഞു എഴുതി തള്ളാനാണ്  പിണറായി  സർക്കാരിന്റെ  പോലീസും, പ്രോസിക്യൂഷനും  ശ്രമിച്ചത്.  മാത്രമല്ല,  ഈ കേസിലെ  പ്രതികളായ മാർക്സിസ്റ്  പ്രവർത്തകർക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ   പിന്നീട്  ബാലാവകാശ കമ്മീഷൻ ചെയർമാനായി  നിയമിക്കുകയും ചെയ്തു.

             കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവുമായി  ബന്ധപ്പെട്ട്  ആശ്വാസകരമായ വാർത്തയുണ്ടാകുന്നത്  നീതിന്യായ   കോടതികളിൽ നിന്നും  മാത്രമാണ്.  അങ്ങിനെയുള്ള   ഒരു വാർത്തയാണ്  2023  നവംബർ  14 ലെ ശിശുദിനത്തിൽ  ആലുവാ  കോടതിയിൽ നിന്നും ഉണ്ടായത്.    ആലുവയിലെ അഞ്ച്  വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായ  ബലാത്സംഗത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്ഫാക്  ആലത്തിനു  എറണാകുളം പോക്സോ കോടതി,  വധ ശിക്ഷക്ക് വിധിച്ചത്  അന്നായിരുന്നു.   കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരായ  കടുത്ത സന്ദേശമായി മാറുകയായിരുന്നു  ഈ വിധി.

       ക്രൂരമായ  കുറ്റകൃത്യം നടത്തിയ  പ്രതിക്ക്  അനുകൂലമായ  ഒരു  സാഹചര്യവും  നിലനിൽക്കുന്നില്ലെന്ന്  പോക്സോ കോടതി ജഡ്‌ജി  കെ .സോമൻ വിധിച്ചു.   "ആവർത്തിച്ചുള്ള  ഇത്തരം  കുറ്റകൃത്യങ്ങൾ  കാരണം  കുട്ടികളെ  സ്വതന്ത്രമായി  കളിയ്ക്കാൻ വിടാൻപോലും  മാതാപിതാക്കൾ  ഭയപ്പെടുകയാണ്  എന്നും ,   ഇത് സമൂഹത്തെ തന്നെ  ബാധിക്കുന്ന   കാര്യമാണെന്നും  കോടതി വിധിന്യായത്തിൽ   വ്യക്തമാക്കി.    തങ്ങളുടെ  മകൾക്കു  ഈ അവസ്ഥ ഉണ്ടായാൽ  നിയമം എങ്ങനെ പരിഗണിക്കുമെന്നു  വലിയ ആശങ്കയും, ഭയവും  രാജ്യത്തെ  ഓരോ രക്ഷിതാക്കൾക്കുമുണ്ട്. കുട്ടികൾക്ക് വളരാനുള്ള  സാഹചര്യം  ഇല്ലാതാക്കുന്നതാണ്  ഇത്തരം ക്രൂരകൃത്യങ്ങളെന്നും പ്രോസിക്യൂഷൻ  വാദിച്ചു.  ഈ വാദമുഖങ്ങൾ കോടതി അംഗീകരിച്ചാണ് വധ ശിക്ഷ തന്നെ പ്രതിക്ക് വിധിച്ചത്.

          2023 ജൂലൈ 27 നാണ്  അസ്ഫാക് ആലം,  അതിഥി തൊഴിലാളി കുടുംബത്തിലെ  അഞ്ചു വയസ്സുകാരിയെ  തട്ടിക്കൊണ്ടുപോയി, മദ്യം കുടിപ്പിച്ച  ശേഷം  പീഡിപ്പിച്ചു കൊന്നത്.  കുട്ടികളോട്  അമിത ലൈംഗിക  താല്പര്യമുള്ള  അസ്ഫാക്, ഡൽഹിയിൽ  ഇതുപോലെ നടത്തിയ ഒരു  കുറ്റകൃത്യത്തിന്‌  ജാമ്യത്തിലായിരിക്കുമ്പോളാണ്   ആലുവയിലെത്തി കണ്ണിൽ ചോരയില്ലാത്ത ഇത്തരം പൈശാചിക കൃത്യം ചെയ്തത്.  അസ്ഫാക്   ആലത്തിനെ  പോലെ ക്രൂരനായ ഒരു  നരാധമനെ  ശിക്ഷിച്ചത്തോടെ ,  നീതിന്യായ വ്യവസ്ഥയോടുള്ള  ജനത്തിൻറ്റെ    വിശ്വാസം വർദ്ധിച്ചു.  അപ്പോഴും, പിണറായി വിജയന്റ്റെ   നേതൃത്വത്തിലുള്ള  സംസ്ഥാന ഭരണകൂടത്തെ   ജനം  സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്.  വണ്ടിപ്പെരിയാറിലെയും, വാളയാറിലെയും  കൊലപാതക  കേസുകൾ  പോലീസും,  പ്രോസിക്യൂഷനും  കൈകാര്യം  ചെയ്ത  രീതി   അത്തിലേക്കാണ്    വിരൽ  ചൂണ്ടുന്നത്. .   രാഷ്ട്രീയത്തിനതീതമായി  കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കേരളത്തിൽ  അത് നടക്കുന്നില്ലായെന്നത്   തികച്ചും നിരാശാജനകമാണ്.   പ്രത്യേകിച്ചും  കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ  നടത്തുന്നവരെ  സംരക്ഷിക്കുന്ന  ഇടതു ഭരണം,   ആ തെറ്റ്  തിരുത്താൻ ഇനിയെങ്കിലും തയ്യാറാകണം.

പി.എസ്‌ .ശ്രീകുമാർ 

9495577700 






  







Tuesday 19 December 2023

                      

 രാജശില്പിയായ  കരുണാകരൻ  

 

അഡ്വ.പി.എസ് .ശ്രീകുമാർ 

                1991 ലെ പാർലമെൻറ്  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്റ്റെ  ഭാഗമായി  ശ്രീ പെരുമ്പത്തൂരിലെ  തെരഞ്ഞെടുപ്പ്  സമ്മേളനത്തിൽ  പങ്കെടുക്കാനെത്തിയ  രാജീവ് ഗാന്ധി   എൽടിടിഇ  ആത്മഹത്യാ  സ്‌ക്വാഡിലെ  വനിതാ  അംഗം നടത്തിയ  ബോംബ്  സ്‌ഫോടനത്തിൽ  ചിന്നിച്ചിതറിയപ്പോൾഅനാഥത്വത്തിൻറ്റെ   ആഴക്കയങ്ങളി ലേക്കാണ്  കോൺഗ്രസ്  വീണത് . നെഹ്‌റു കുടുംബത്തിൽ നിന്നും  ഒരാൾ പോലും  അന്ന്  കോൺഗ്രസ്സിനെ  നയിക്കാൻ  വരാതിരുന്ന  സാഹചര്യത്തിൽകോൺഗ്രസ്സിനെ   നയിക്കാൻ     ഒരു  നേതാവിനെ  കണ്ടെത്തുക  ശ്രമകരമാ യിരുന്നു.  അവസരത്തിനൊത്തു  ഉയർന്ന് നരസിംഹ റാവുവിനെ  അധ്യക്ഷസ്ഥാനത്തേക്കു  തെരഞ്ഞെടുക്കാനും  പിന്നീട്  പ്രധാനമന്ത്രിസ്ഥാനത്തേക്ക്   അവരോധിക്കാനും   മുന്നിട്ടിറങ്ങി  ചരടുവലി  നടത്തിയത്  കേരളാ  രാഷ്ട്രീയം  ദേശിയ രാഷ്ട്രീയത്തിന്  നൽകിയ  പ്രതിഭാശാലിയുംരാഷ്ട്ര തന്ത്രജ്ഞനുമായ    കെ.കരുണാകരനായിരുന്നു.  അതോടെ   ദേശിയ  മാധ്യമങ്ങൾ  അദ്ദേഹത്തെ  രാജശില്പിയായി {King  Maker } ആയിവിശേഷിപ്പിച്ചു.

         തലയെടുപ്പുള്ള  നിരവധി  രാഷ്ട്രീയ നേതാക്കൾക്ക് കേരളം  ജന്മം നൽകിയിട്ടുണ്ടെങ്കിലും,  ലീഡർ  എന്ന  വിശേഷണത്തിന്   അക്ഷരാർഥത്തിൽതന്നെ  അർഹനായ  ഒരു നേതാവ്  കെ. കരുണാകരൻ  മാത്രമായിരുന്നു.  അദ്ദേഹം  എല്ലാവരുടെയും  നേതാവായിരുന്നു.  കോൺഗ്രസ്  പ്രവർത്തകരും  നേതാക്കളും   മാത്രമല്ല,  മറ്റു രാഷ്ട്രീയ  പാർട്ടി  നേതാക്കളും  അദ്ദഹത്തെ    ലീഡറായി  അംഗീകരിച്ചു.  

         കണ്ണൂരിലെ  ചിറക്കൽ  കോവിലകത്തിന്   സമീപമുള്ള  കണ്ണോത്തു   തറവാട്ടിൽ   ജനിച്ച  കരുണാകരൻ,  ഹൈ സ്കൂൾ  വിദ്യാഭ്യാസത്തിനു ശേഷമാണ്,  ജന്മനാ ലഭിച്ച ചിത്രകലാ അഭിരുചിയിൽ  തുടര്പഠനത്തിനായി   തൃശൂർ ആർട്സ്  സ്‌കൂളിൽ  എത്തിയത്.  ചിത്ര രചനയോടുള്ള  ഈ അഭിനിവേശത്തിൽ  നിന്നും  ആവേശം ഉൾക്കൊണ്ടാണ്,  പിന്നീട്,   അദ്ദേഹം  കേരളത്തിൻറ്റെ  രാഷ്ട്രീയ ചിത്രം തന്നെ  മാറ്റി വരച്ചത്. ദിവാൻ ഭരണത്തിനെതിരായി   കോൺഗ്രസ് അനുഭാവികളായ  ചെറുപ്പക്കാർപ്രജാമണ്ഡലം എന്ന സംഘടന  രൂപം കൊടുത്തപ്പോൾ  കരുണാകരൻ  അതിൻറ്റെ   പ്രവർത്തനങ്ങളിൽ സജീവമായി.  1942   മഹാത്മാ ഗാന്ധി  ക്വിറ്റ് ഇന്ത്യാ  സമരം പ്രഖ്യാപിച്ചപ്പോൾ,   അദ്ദേഹവും  അതിൽ പങ്കാളിയായി. പോലീസ് മർദ്ദനവും   തുടർന്ന്  ജയിൽ വാസവും  അദ്ദേഹം അനുഭവിച്ചു. പിന്നീടാണ്,    അദ്ദേഹം  തൊഴിലാളി സംഘടനാ രംഗത്തേക്ക് എത്തിയത്.  തൊഴിലാളി സംഘടനാ  രംഗത്തു  വളർത്തിയെടുത്ത  സംഘാടക  പ്രതിഭയാണ്പിൽക്കാലത്തു  അദ്ദേഹത്തെ  തിരു-കൊച്ചി  കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിച്ചതും,  തൃശൂർ നഗരസഭാ  കൗൺസിലറായും  , പിന്നീട്,  കൊച്ചി നിയമസഭാംഗമാക്കി  മാറ്റിയതും. കേരള  പിറവിക്കു  ശേഷം നടന്ന  1957 ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ,  അദ്ദേഹം   തൃശ്ശൂരിൽ  നിന്ന്  മത്സരിച്ചെങ്കിലും,   തോറ്റു.  1965   മാളയിൽ നിന്നും  വിജയിച്ചശേഷംപാർലമെൻറ്റിലേക്കു  പോകുന്നതുവരെ  മാളയുടെ മാണിക്യമായി അദ്ദേഹം  മാറി.

 

         കോൺഗ്രസ്  നേതാവും  മുൻ  ആഭ്യന്തര മന്ത്രിയുമായിരുന്ന  പി.ടി.ചാക്കോയുടെ  മരണശേഷമുണ്ടായ  പിളർപ്പോടെ   കോൺഗ്രസ്  നന്നേ ശോഷിച്ചുപോയി.   1967 ലെ   നിയമസഭാ  തെരഞ്ഞെടുപ്പിലൂടെ   ഒരു അംബാസിഡർ  കാറിൽ  യാത്ര ചെയ്യാവുന്നത്ര   അംഗബലം  മാത്രമുണ്ടായിരുന്ന  കോൺഗ്രസ്സിനെ   പിന്നീട്    നയിച്ചത്  അദ്ദേഹമായിരുന്നു. കുശാഗ്ര  ബുദ്ധിമാനായിരുന്ന  ഇ.എം.എസ്സിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന   സപ്തകക്ഷി  മുന്നണിയുടെ  പരാജയങ്ങൾ,   അദ്ദേഹം,   കോൺഗ്രസ്സിൻറ്റെ   നേട്ടമാക്കി  മാറ്റി.  1970 ലെ തെരഞ്ഞെടുപ്പോടെ  യുവ  നിരയെ   ഉൾപ്പെടുത്തി   കോൺഗ്രസ്സിനെ  ശക്തമായ  രീതിയിൽ  തിരിച്ചു കൊണ്ടുവരുവാനും,  ഐക്യ  മുന്നണി  സംവിധാനത്തിന്  അടിത്തറയിടാനും  അദ്ദേഹത്തിന്റ്റെ   ചാണക്യ  തന്ത്രങ്ങൾക്ക്    സാധിച്ചു.  കേരളത്തിൻറ്റെയും,  കോൺഗ്രസ്സിൻറ്റെയും   രാഷ്ട്രീയ  ചിത്രം    അദ്ദേഹം  മാറ്റി  വരച്ചു.  ജനാധിപത്യ ചേരിയിലുള്ള  എല്ലാ  രാഷ്ട്രീയ പാർട്ടികളേയും  ഒരേ കുടക്കീഴിൽ  കൊണ്ടുവന്നതിലൂടെ         ഐക്യ ജനാധിപത്യ  മുന്നണിയുടെ  യഥാർത്ഥ  ശില്പിയായി   കരുണാകരൻ   മാറി.   

           അച്യുതമേനോൻ  മന്ത്രിസഭയിൽ  ശക്തനായ  ആഭ്യന്തര  മന്ത്രിയെന്നനിലയിൽ   അസാമാന്യമായ  ഭരണ  നൈപുണ്യവും,  രാഷ്ട്രീയ തന്ത്രജ്ഞതയും   അദ്ദേഹം  കാഴ്ചവച്ചു.    പോലീസ് സ്റ്റേഷനുകളിൽ    ആക്രമണം  നടത്തികൊണ്ട്   കേരളത്തിൽ  വേരുറപ്പിക്കുവാൻ  ശ്രമിച്ച  നക്സലൈറ്റ്  പ്രസ്ഥാനത്തെ  വേരോടെ  പിഴുതെറിയാൻ   അദ്ദേഹം   നേതൃത്വം നൽകി.  ചില  പോലീസ്  ഉദ്യോഗസ്ഥരുടെ  അത്യുത്സാഹത്തിൽ  ഉണ്ടായ  രാജൻ  കേസ്  ഒഴിച്ചുനിർത്തിയാൽ,   അടിയന്തരാവസ്ഥയുടെ  ദൂഷ്യ  വശങ്ങൾ  ഒഴിവാക്കി  ആഭ്യന്തര  വകുപ്പിനെ   ജനോപകാരപ്രദമാക്കി  മാറ്റുന്നതിൽ   അദ്ദേഹത്തിന്റെ  സംഭാവന  വളരെ  വലുതാണ്.    അദ്ദേഹം  കണ്ടെത്തി  നിയമിച്ച  ശിങ്കാരവേലു   എന്ന  ഐ.ജിയിലൂടെയാണ്  പോലീസിനെ  ജനകീയവൽക്കരിക്കാനുള്ള  ശ്രമങ്ങൾക്ക്    തുടക്കമിട്ടത്.  പോലീസ് സ്റ്റേഷനുകളിലേക്ക്  കടന്നുചെല്ലാൻ  മാത്രമല്ലഫോൺ  ചെയ്യാന്പോലും   സാധാരണക്കാർ   ഭയപ്പെട്ടിരുന്ന   ഒരു    കാലഘട്ടമായിരുന്നു  അത്.  പോലീസ്  സ്റ്റേഷനിലേക്ക്  ആര്  ഫോൺ  ചെയ്താലും,  ഫോൺ എടുക്കുന്ന  ഉദ്യോഗസ്ഥന്റെ  പേരുംനമ്പറും  പറയുന്നതിനൊപ്പം,  "ഗുഡ് മോണിങ്ഗുഡ് ആഫ്‌റ്റർനൂൺ ഗുഡ്  ഈവെനിംഗ്" എന്നിവ  അവസരോചിതമായി  പറയണമെന്ന്  നിർബന്ധമാക്കി.  ഇന്ത്യയുടെ  പോലീസ്   ചരിത്രത്തിൽ  തന്നെവിപ്ലവകരമായ  മാറ്റമായിരുന്നു  അത്.  ജനങ്ങളോട്  മാന്യമായും,  മര്യാദയോടും  കൂടി  പെരുമാറണമെന്നത്  ശക്തമായി  നടപ്പിലാക്കി.  ഒന്നിൽ കൂടുതൽ  ആളുകളുമായി  സൈക്കിളിലിൽ  യാത്ര  ചെയ്താൽ  പെറ്റിയടിക്കുന്ന  സമ്പ്രദായവും  എഴുപതുകളിൽ തന്നെ  അദ്ദേഹം  നിർത്തലാക്കിച്ചു.

 

           ആഭ്യന്തര  മന്ത്രിയായിരുന്ന  കരുണാകരന് തന്നെയായിരുന്നു  സിനിമ ഉൾപ്പെടെയുള്ള  സാംസ്‌കാരിക വകുപ്പിൻറ്റെയും   ചുമതല.   മലയാള സിനിമ  നിർമ്മാണം    കാലഘട്ടത്തിൽ  കേന്ദ്രികരിച്ചിരുന്നത്  മദ്രാസിലായിരുന്നു. അവിടെനിന്നും,  മലയാള സിനിമയെ  കേരളത്തിലേക്ക്  പറിച്ചുനടേണ്ടതിൻറ്റെ   ആവശ്യകത   ചലച്ചിത്രലോകത്തെ  പ്രഗത്ഭർ ആയിരുന്ന  രാമുകാര്യാട്ട്പി.ഭാസ്കരൻതോപ്പിൽ ഭാസി   എന്നിവർ  കരുണാകരനെ  കണ്ടു  സംസാരിച്ചു.  ഇതിൻറ്റെ   പ്രാധാന്യം മനസ്സിലാക്കിയ  കരുണാകരനാണ്,  ഫിലിം ഡെവലപ്മെൻറ്  കോര്പറേഷന്  രൂപീകരിക്കാൻ നടപടിയെടുത്തത്.  അന്നത്  രൂപീകരിക്കുമ്പോൾഇന്ത്യയിൽ തന്നെ  പൊതുമേഖലയിൽ  രൂപീകരിക്കുന്ന  ആദ്യ ഫിലിം കോര്പറേഷൻ   ആയിരുന്നു.  പട്ടികജാതി-പട്ടിക വർഗ  വിഭാഗങ്ങളുടെ  ഉന്നമനത്തിനായും അദ്ദേഹം നിരവധി  നടപടികൾ  കൈക്കൊണ്ടു.

 

.          നാല് തവണ മുഖ്യമന്ത്രിയുംഒരു തവണ  കേന്ദ്രമന്ത്രിയുമായ  കരുണാകരൻ,  ഭരണാധികാരിയെന്ന  നിലയിൽ  സംസ്ഥാനത്തിൻറ്റെ  വികസനത്തിൽ  വലിയ   പങ്കാണ്   വഹിച്ചിട്ടുള്ളത്.  അസാധ്യമെന്ന്  തോന്നുന്ന  പല  പദ്ധതികളും  യാഥാർഥ്യമാക്കി  മാറ്റുന്നതിൽ  വൈദഗ്ധ്യമുള്ള  നേതാവായിരുന്നു  അദ്ദേഹം.  അതിൻറ്റെ    തെളിമയാർന്ന   ഉദാഹരണമാണ്  നെടുമ്പാശ്ശേരി  അന്തർദേശിയ  വിമാനത്താവളം.  പൊതുമേഖലയെയുംസ്വകാര്യ  മേഖലയെയും ഒരുമിപ്പിക്കുന്ന  PPP  എന്ന  ആശയം  ഇന്ത്യയിൽ  തന്നെ നിലവിലില്ലാതിരുന്ന  അവസരത്തിലാണ്,  പൊതുമേഖലയെയുംസ്വകാര്യമേഖലയെയും  സംയോജിപ്പിച്ചുകൊണ്ട്   നെടുമ്പാശ്ശേരിയിൽ  അന്തർദേശിയ  വിമാനത്താവളം  നിർമിക്കാൻ  അദ്ദേഹം  മുൻകൈ  എടുത്തത്.  കൊച്ചിയിലെ  ഗോശ്രീ  പദ്ധതി,  തൃശൂർ-ഗുരുവായൂർ  റെയിൽവേ ലൈൻ,  ഏഴിമല  നാവിക അക്കാദമി,  ദക്ഷിണ വ്യോമസേനാ കമാൻഡ്കായംകുളം എൻ.ടി.പി,സി   താപ നിലയം ,  കൊച്ചിയിലെ  അന്തരാഷ്ട്ര  സ്റ്റേഡിയം ,  കാലടി സംസ്‌കൃത  സർവകലാശാല,  മഹാത്മാ  ഗാന്ധി  സർവകലാശാല ,  തിരുവനന്തപുരത്തെ  റീജിയണൽ  കാൻസർ  സെന്റർരാജീവ് ഗാന്ധി സെന്റർ  ഫോർ ബയോ-ടെക്നോളജി,    എന്നിവ  സ്ഥാപിക്കുന്നതിലും   അദ്ദേഹത്തിണ്റ്റെ   ദീർഘവീക്ഷണം  കാണുവാൻ  സാധിക്കും.  കൊച്ചിയിൽ  കയറ്റുമതി  വികസന  മേഖല  സ്ഥാപിക്കുന്നതിലും,   ഏഷ്യാഡ്‌  നടന്ന  അവസരത്തിൽ   കേരളത്തിൽ  ദൂരദർശൻ  പ്രക്ഷേപണ നിലയം സ്ഥാപിക്കുന്നതിലും    അദ്ദേഹം    പ്രത്യേകം   താല്പര്യം  എടുത്തിരുന്നു.

         ഒരു  കാര്യം  നടപ്പിലാക്കുവാൻ  തീരുമാനിച്ചാൽ,  എല്ലാ  പ്രതിബന്ധങ്ങളെയും  അതിജീവിച്ചു  അത്  നടപ്പിലാക്കുവാൻ  അദ്ദേഹം  ശുഷ്‌കാന്തി  കാണിച്ചിരുന്നു.  അതുപോലെ,   സർക്കാർ  നയങ്ങൾ  ആത്മാർത്ഥതയോടെ  നടപ്പിലാക്കുവാൻ  ശ്രമിക്കുന്ന  ഉദ്യോഗസ്ഥർക്ക്  മനഃപൂർവമല്ലാത്ത  പിഴവുകൾ  ഉണ്ടായാൽ    അവരെ സംരക്ഷിക്കുവാൻ  അദ്ദേഹത്തിന്  മടിയില്ലായിരുന്നു.  അതുകൊണ്ടു തന്നെയാണ്  ഉദ്യോഗസ്ഥന്മാർക്ക്  അദ്ദേഹം  പ്രിയങ്കരനായി  മാറിയത്.

കേരളം ഭരിച്ചആജ്ഞാശക്തിയും കരുത്തുംഭരണപാടവവും  കാഴ്ചവച്ച  അപൂർവം  ഭരണാധിപന്മാരിൽ   ഒരാളായിരുന്നു  അദ്ദേഹം.  അദ്ദേഹത്തിന്റെ   ഓർമ്മക്കു  മുന്നിൽ   സ്മരണാഞ്ജലി  അർപ്പിക്കുന്നു .

 

അഡ്വ.പി.എസ്‌ .ശ്രീകുമാർ 

 

9847173177