സംഘര്‍ഷഭരിതമായ ഗള്‍ഫ് മേഖലയേക്കാള്‍, അപകടം പിടിച്ച പ്രദേശമായി ദക്ഷിണ ചൈനാ സമുദ്ര പ്രദേശം മാറുന്നുവോ? അവിടെയുണ്ടാകുന്ന നേരിയ ചലനങ്ങള്‍പോലും ആഗോള മാധ്യമ ശ്രദ്ധപിടിച്ചുപറ്റുന്നു. ഒരുവശത്തു ചൈനയും, മറുവശത്ത് അമേരിക്കയും അണിനിരന്നുകൊണ്ട് ദ്വന്ദയുദ്ധത്തിന്‍റെ പ്രതീതിയുളവാക്കുന്ന വാര്‍ത്തകളാണ് ഈ മേഖലയില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഫസിഫിക് സമുദ്രത്തിന്‍റെ ഒരു ഭാഗം മാത്രമായ ദക്ഷിണ ചൈനാ സമുദ്രം 35 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള വിസ്തൃതിയുണ്ട്. ചൈന, തൈവാന്‍, വിയറ്റ്നാം, കമ്പോഡിയ, ഫിലിപ്പൈന്‍സ്, മലയാ ഉപദ്വീപിന്‍റെ കിഴക്കുംഭാഗം, മലാക്കാ കടലിടുക്കിന്‍റെ പടിഞ്ഞാറുഭാഗം, പെഡ്ര-ബ്രാംഗാ ദ്വീപുകളുടേയും ബോര്‍ണിയോയുടേയും വടക്കുഭാഗം എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് ദക്ഷിണ ചൈന സമുദ്രം, ചെറുതും വലുതുമായതും ആള്‍ താമസമുള്ളതും ഇല്ലാത്തതുമായ 250-ല്‍പരം ദ്വീപുകള്‍ ദക്ഷിണ ചൈന സമുദ്രത്തിലുണ്ട്. ഈ ദ്വീപുകളേയും അവയോടു ചേര്‍ന്നുള്ള സമുദ്രഭാഗങ്ങളേയും ചൊല്ലിയാണ് തര്‍ക്കങ്ങളെല്ലാം ഉണ്ടാകുന്നത്.
ഇംഗ്ലീഷ് അക്ഷരമാലയിലെ 'ഡ' ആകൃതിയിലുള്ള 9 ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം ചശില റമവെ ഹശില മൃലമ റശുൗലെേ എന്നാണറിയപ്പെടുന്നത്. ഒരു വശത്ത് ചൈനയും, മറുവശത്ത് തയ്വാന്‍, ബ്രൂണെ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളുമാണ്. മാവോ സേതുംഗിന്‍റെ നേതൃത്വത്തില്‍ 1949-ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ (ജലീുഹലെ ഞലുൗയഹശര ീള ഇവശിമ) അധികാരത്തിലേറുന്നതിനു മുമ്പ് ഈ ദ്വീപസമൂഹങ്ങളെല്ലാം തയ്വാന്‍റെ (ഞലുൗയഹശര ീള ഇവശിമ) അധീനതയിലായിരുന്നു. 1949 ന് മുമ്പ് പ്രസിദ്ധീകരിച്ച മാപ്പുകളുടെ പിന്‍ബലത്തിലും രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെട്ട ജപ്പാന്‍റെ അധീനതയില്‍ നിന്നും നേവിയുടെ സഹായത്തോടെ കൈവശപ്പെടുത്തിയതിന്‍റെയും അടിസ്ഥാനത്തിലാണ് തയ്വാന്‍ അവകാശവാദമുന്നയിക്കുന്നത്. മറ്റ് രാജ്യങ്ങളോട് സാമീപ്യമുള്ള ദ്വീപുകളുടെ അവകാശം തങ്ങള്‍ക്കാണെന്നാണ് തര്‍ക്കമുന്നയിക്കുന്ന മറ്റ് രാജ്യങ്ങളുടെ അവകാശം.
സ്പ്രാട്ലി ദ്വീപ സമൂഹം, പരാസല്‍ ദ്വീപ സമൂഹം, നടൂണ ദ്വീപ സമൂഹം, സ്കാര്‍ബറോ ദ്വീപ് എന്നീ ദ്വീപുകളുടെ നിയന്ത്രണത്തെ ചൊല്ലിയും അവയുടെ സമുദ്രാതിര്‍ത്തിയേയും ചൊല്ലിയാണ് ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തര്‍ക്കം. ഇതില്‍ സ്പ്രാട്ലി ദീ്വപ സമൂഹത്തിേډല്‍ അവകാശവാദമുന്നയിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍ ഫിലിപ്പെന്‍സ്, മലേഷ്യ, വിയറ്റ്നാം, തയ്വാന്‍ എന്നിവയാണ്. 1970-കള്‍ മുതല്‍ ഫിലിപ്പൈന്‍സും, മലേഷ്യയും ഈ ദ്വീപ സമൂഹം തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെട്ടുതുടങ്ങി. 1978-ല്‍ അന്നത്തെ ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ഈ ദ്വീപസമൂഹം മുഴുവന്‍ ഫിലിപ്പൈന്‍സിലാണെന്ന് ഉത്തരവു പുറപ്പെടുവിച്ചു. എന്നാല്‍ ഇതൊന്നും ചൈന ഗൗനിക്കുന്നില്ല.
നടൂണ ദ്വീപിേډല്‍ തര്‍ക്കമുള്ളത് ചൈനയും, ഇന്‍ഡാനേഷ്യയും, തയ്വാനുമായിട്ടാണ്. സ്കാര്‍ബറോ ദ്വീപിേډലുള്ള തര്‍ക്കം ഫിലിപ്പൈന്‍സും, തയ്വാനും, ചൈനയും തമ്മിലാണെങ്കില്‍ പരാസല്‍ ദ്വീപിേډല്‍ അവകാശം ഉന്നയിച്ചിട്ടുള്ളത് തയ്വാനും വിയറ്റ്നാമും ചൈനയും തമ്മിലാണ്. എഴുപതുകളില്‍ പരാസല്‍ ദ്വീപുകളുടെ കുറെ ഭാഗം ചൈനയുടേയും മറ്റ് ഭാഗങ്ങള്‍ വിയറ്റ്നാമിന്‍റെയും കൈകളിലായിരുന്നു. 1974-ല്‍ ചൈനയുടേയം വിയറ്റ്നാമിന്‍റെയും സൈനികര്‍ ഏറ്റുമുട്ടുകയും 18-ഓളം സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. 1988 ല്‍ വീണ്ടും ഉണ്ടായ ഏറ്റുമുട്ടലില്‍ 70-ല്‍പരം വിയറ്റ്നാം സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2012 മുതല്‍ ഈ ദ്വീപുകള്‍ മുഴുവന്‍ ചൈനയുടെ നിയന്ത്രണത്തിലായി.
തര്‍ക്കത്തിനു പിന്നിലെ സാമ്പത്തിക ലക്ഷ്യം:
ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സമുദ്രപാതയാണ് ദക്ഷിണ ചൈനാ സമുദ്രം, ഈ ഭാഗത്ത് 17.7 ബില്ല്യന്‍ ടണ്‍ എണ്ണശേഖരവും 266 ട്രില്ല്യന്‍ ക്യൂബിക് ഫീറ്റ് പ്രകൃതിവാതകശേഖരവും ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. കുവൈറ്റിന്‍റെ അസംസ്കൃത എണ്ണശേഖരമായ 13 ബില്ല്യന്‍ ടണ്ണിനെക്കാള്‍ എണ്ണശേഖരമാണ് ഇവിടെയുള്ളത്. ചൈന നടത്തിയിട്ടുള്ള പഠനങ്ങളനുസരിച്ച് 125 ബില്ല്യന്‍ ബാരന്‍ എണ്ണശേഖരവും 500 ട്രില്ല്യന്‍ ക്യൂബിക് ഫീറ്റ് വരെയുള്ള പ്രകൃതിവാതക സമ്പത്തും ഇവിടെ ഉണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്‍റെ അടിസ്ഥാന കാരണം, ഈ പ്രകൃതിസമ്പത്തിന്‍റെയൊക്കെ നിയന്ത്രണം ആര്‍ക്കായിരിക്കണം എന്നതു സംബന്ധിച്ചാണ്. ചൈന സര്‍ക്കാര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ അനുസരിച്ച് 125 ബില്ല്യന്‍ ബാരല്‍ എണ്ണ ശേഖരവും 500 ട്രില്ല്യന്‍ ക്യൂബിക് ഫീറ്റ് പ്രകൃതി വാതക സമ്പത്തും ഇവിടെയുണ്ട്.
ഇതിനു പുറമേ, ലോകത്തിലെ ജൈവ വൈവിദ്ധ്യത്തിന്‍റെ മൂന്നിലൊന്നും ഇവിടെയുള്ളതായിട്ടാണ് ഫിലിപ്പൈന്‍സിന്‍റെ പരിസ്ഥിതി-പ്രകൃതിസമ്പദ് മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നത്. മാത്രമല്ല, ലോകത്തിലെ മത്സ്യബന്ധനത്തിന്‍റെ ഏകദേശം 10 ശതമാനവും ഈ പ്രദേശത്തുനിന്നുമാണ്.
ഏതായാലും ഈ പ്രദേശങ്ങളിലെ വിവിധ ദ്വീപുകളിേډലുള്ള സമുദ്രാതിര്‍ത്തികളിലും അവകാശവാദമുന്നയിച്ചുകൊണ്ട് വിവിധരാജ്യങ്ങള്‍ നല്‍കിയ പരാതികളിേډല്‍ നിയമയുദ്ധം ഡച ഇീി്ലിശേീി ീി വേല ഘമം ീള വേല ടലമ യില്‍ നടക്കുകയാണ്.
സമാധാന ശ്രമങ്ങള്‍:
കിഴക്കനേഷ്യന്‍ ഭാഗത്ത് സമാധാനം നിലനിര്‍ത്താനുള്ള ദൗത്യം ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ അടഋഅച-നും മലേഷ്യയും ഏറ്റെടുത്ത് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് ഇടയ്ക്കിടെ വേദിയൊരുക്കുന്നുണ്ട്. അതോടൊപ്പം ചില തര്‍ക്കപ്രദേശങ്ങളില്‍, കക്ഷികളുടെ ജോയിന്‍റ് ഡവലപ്പ്മെന്‍റ് അഥോറിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തര്‍ക്കം നിലനിര്‍ത്തിക്കൊണ്ട് അതിലൂടെ ലഭിക്കുന്ന ലാഭം അഥോറിറ്റി അംഗങ്ങള്‍ വീതംവച്ചെടുക്കാനുള്ള ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ താല്ക്കാലികമായ ചില ഒത്തുതീര്‍പ്പുകള്‍ക്കപ്പുറം ശാശ്വത പരിഹാരം ഇപ്പോഴും അകലെയാണ്.
ചൈന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ചൈനാ ഓഫ്ഷോര്‍ എക്സ്പ്ലറേഷന്‍ കോര്‍പ്പറേഷന്‍ ഈ ഭാഗത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത 20 വര്‍ഷത്തേയ്ക്ക് 30 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആള്‍വാസമുള്ളതും ഇല്ലാത്തതുമായ പല ദ്വീപുകളിലും ചൈന എണ്ണ ഖനനത്തിന് തുടക്കം കുറിച്ചു.
ഫിലിപ്പൈന്‍സിനോട് സാമീപ്യമുള്ള പലവാന്‍ ദ്വീപില്‍ എണ്ണ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ 1970-ല്‍ തുടക്കം കുറിച്ചെങ്കിലും, ചൈന എതിര്‍ത്തതിനെതുടര്‍ന്ന് 1976-ല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. എന്നാല്‍ 1984-ല്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ എണ്ണ ഖനനം പുനരാരംഭിച്ചു. ഇപ്പോള്‍ ഫിലിപ്പൈന്‍സിന് ആവശ്യമുള്ള എണ്ണയുടെ 15 ശതമാന് പലവാന്‍ പ്രദേശത്ത് കുഴിച്ച എണ്ണ കിണറുകളില്‍ നിന്നും ലഭിക്കുന്നുണ്ട്.
മേഖലയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് 2010-ല്‍ അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‍റന്‍ ആവശ്യപ്പെട്ടപ്പോള്‍, ഈ പ്രശ്നങ്ങളില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ, ചൈന ശക്തമായി പ്രതികരിച്ചു. മാത്രമല്ല, പ്രശ്നങ്ങള്‍ മേഖലയിലെ ബന്ധപ്പെട്ട രാജ്യങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പരിഹരിച്ചോളാമെന്നും അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും പറഞ്ഞു.
ഇന്ത്യയുടെ ഇടപെടല്‍
2011 ജൂലൈ മാസത്തില്‍ ഇന്ത്യയുടെ മുങ്ങിക്കപ്പലായ കചട ഐരാവത് ഒരു സൗഹൃദ സന്ദര്‍ശനത്തിനായി വിയറ്റ്നാമിലേക്കു പോയി. വിയറ്റ്നാം തീരത്തിന് 45 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ചൈനയുടെ സമുദ്രാതിര്‍ത്തി 'ഐരാവത്' ലംഘിച്ചെന്ന് ആരോപിച്ച് ചൈനീസ് നേവിയുടെ സന്ദേശം കചട ഐരാവതിനു ലഭിച്ചു. ചൈനീസ് സാന്നിദ്ധ്യമറിയിച്ചുകൊണ്ടുള്ള നാവികസേനയുടെ കപ്പലോ, യുദ്ധവിമാനങ്ങളോ ഒന്നും കാണാത്തതിനെ തുടര്‍ന്ന്, ഐ.എന്‍.എസ്. ഐരാവത് മുന്നറിയിപ്പ് അവഗണിച്ച് വിയറ്റ്നാം തീരത്ത് കപ്പല്‍ അടുപ്പിച്ചു. ദക്ഷിണ ചൈന സമുദ്രം ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ സമുദ്രമേഖലയില്‍ പ്രവേശിക്കാനും സഞ്ചരിക്കാനും അന്തര്‍ദ്ദേശീയ നിയമ പ്രകാരം എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് ഇന്ത്യ പരസ്യമായി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.
ചൈനയും വിയറ്റ്നാമും തമ്മിലുള്ള തര്‍ക്കത്തില്‍ 2011 സെപ്റ്റംബറില്‍ ഒത്തുതീര്‍പ്പുണ്ടായതിനെതുടര്‍ന്ന്, ഛചഏഇ യുടെ വിദേശ വിഭാഗമായ ഛചഏഇ വിദേശ് ലിമിറ്റഡ്, വിയറ്റ്നാം കമ്പനയിയായ പെട്രോ വിയറ്റ്നാമുമായി ദക്ഷിണ ചൈന സമുദ്രത്തിലെ ചില ഭാഗങ്ങളില്‍ എണ്ണ പര്യവേക്ഷണത്തിനായി ഉടമ്പടി ഒപ്പു വച്ചു. ചൈന ഇക്കാര്യത്തില്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചെങ്കിലും, പരമാധികാര രാജ്യമായ വിയറ്റ്നാമിന്‍റെ അധികാരാതിര്‍ത്തിയില്‍, ആ രാജ്യവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് അന്തര്‍ദ്ദേശീയ നിയമങ്ങള്‍ക്കനുസൃതമായ രീതിയിലാണെന്നും, ഇക്കാര്യത്തില്‍ പുറകോട്ടുപോകുന്ന പ്രശ്നമില്ലെന്ന് ചൈനയെ അറിയിച്ചു. എണ്ണ ഖനനത്തിനായി ഇന്ത്യയുമായി മാത്രമല്ല വിയറ്റ്നാം കരാറൊപ്പിട്ടത്. ജപ്പാന്‍ ഉള്‍പ്പെടെ മറ്റുപല വിദേശ രാജ്യങ്ങളുമായും 60-ല്‍ പരം ഉടമ്പികളാണ് ഒപ്പിട്ടിട്ടുള്ളത്. വിയറ്റ്നാമിന്‍റെ എണ്ണ ആവശ്യത്തിന്‍റെ പത്തു ശതമാനത്തിനുമേല്‍ ഈ മേഖലയില്‍ നിന്നുമാണ് ലഭിക്കുന്നത്.
തര്‍ക്ക പ്രദേശങ്ങളുള്‍പ്പെടെ ചൈനയും ഖനനം നടത്തുന്നുണ്ട്. വിയറ്റ്നാം അവരുടേതെന്നവകാശപ്പെടുന്ന പരാസല്‍ ദ്വീപിലും ചൈന, സൈന്യത്തിന്‍റെ സുരക്ഷയില്‍ ഖനനം ആരംഭിച്ചു. ദക്ഷിണ ചൈനാ സമുദ്ര മേഖല മൊത്തം തങ്ങളുടേതെന്നവകാശപ്പെടുന്ന ചൈന ഈ പ്രദേശങ്ങളിലെമ്പാടും തങ്ങളുടെ നാവിക വ്യൂഹത്തെ വിന്യസിപ്പിച്ചിരിക്കയാണ്.
അന്തര്‍ദ്ദേശീയ സമുദ്രമേഖലയില്‍ എല്ലാ രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയുടെ നേതൃത്വത്തില്‍ സംയുക്ത നാവികാഭ്യാസങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ചൈനയുടെ അവകാശവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. സപ്രാട്ലി ദ്വീപ സമൂഹത്തില്‍ ചൈന കടല്‍ നികത്തി നിര്‍മ്മിച്ച പ്രദേശങ്ങളുടെ സമീപത്തുകൂടി 2015 നവംബര്‍ മാസത്തില്‍ അമേരിക്കന്‍ നാവിക കപ്പലുകള്‍ അയച്ചും വായുസേനയുടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയും ചൈനയെ, വെല്ലുവിളിക്കുകയാണ് അമേരിക്ക. 2016 ഒടുവില്‍ അമേരിക്കയും ഇന്ത്യയും, ജപ്പാനും സംയുക്തമായി മലബാര്‍ നേവല്‍ എക്സര്‍സൈസ് എന്ന പേരില്‍ നാവികാഭ്യാസം നടത്തുവാനും അതുവഴി ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുവാനും ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രസിഡന്‍റ് ബറാക് ഒബാമ മുന്‍കൈയ്യെടുത്ത് ഡടഅടഋഅച ടഡങങകഠ 2016 ഫെബ്രുവരിയില്‍ സണ്ണിലാന്‍ഡില്‍ വച്ച് ഒരു ഉച്ചകോടി സമ്മേളനം നടത്തി. ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയം ദക്ഷിണ ചൈനാ സമുദ്ര പ്രദേശത്തെ തര്‍ക്കങ്ങളെക്കുറിച്ചായിരുന്നു. ഉച്ചകോടിക്കൊടുവില്‍ പുറപ്പെടുവിച്ച 'സണ്ണിലാന്‍റ് പ്രഖ്യാപനത്തില്‍' ചൈനയുടെ പേരെടുത്തു പറയാതെ, മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരവും അന്തര്‍ദ്ദേശീയ സമുദ്ര നിയമങ്ങളുടെ പരിപാലനവും എല്ലാ രാജ്യങ്ങളും ഉറപ്പു വരുത്തണമെന്നും, അമേരിക്ക ഇക്കാര്യത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും പറഞ്ഞു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തേയും സമുദ്രാതിര്‍ത്തികളേയും ചൈന മാനിക്കുകയും, തര്‍ക്ക വിഷയങ്ങളില്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ ചര്‍ച്ച നടത്തി പരിഹരിക്കുകയും ചെയ്യാന്‍ ചൈന തയ്യാറായാല്‍ മാത്രമേ ഈ മേഖേലയില്‍ സമാധാനാന്തരീക്ഷം പുലരുകയുള്ളൂ. മറിച്ചാണ് ചൈന ചിന്തിക്കുന്നതെങ്കില്‍, അനതി വിദൂര ഭാവിയില്‍ ഈ മേഖല, വിവിധ രാജ്യങ്ങളുടെ സൈനിക ശക്തിയുടെ പ്രദര്‍ശന കേന്ദ്രമായും അതുവഴി സംഘര്‍ഷ ഭരിതമായും മാറും.
9847173177
പി.എസ്. ശ്രീകുമാര്‍
pssreekumarpss@rediffmail.com

No comments:
Post a Comment