ശാസ്ത്രകവിത
രചയിതാവ്: ശാന്തിസദനം കെ.പ്രഭാകരൻ നായർ, പുന്നപ്ര
(മനുഷ്യൻ ചന്ദ്രനിലെത്തിയതുമായി ബന്ധപ്പെട്ട് ഒരു കുട്ടി അമ്പിളിയമ്മാവനോട് ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഇതിവൃത്തം)
കുട്ടി:
അമ്പിളിമാമ കേട്ടല്ലോ
അത്ഭുതമായൊരു വർത്താനം
അമ്പിളിമാമൻ :
എന്താകുഞ്ഞേ നീ പറയൂ എന്നെ ചൊല്ലിയതാണെങ്കിൽ
കുട്ടി :
അങ്ങിനെതന്നെ മാമന്റെ സംഗതി തന്നെ ഞാൻ പറയാം
ആരാണ്ടൊക്കെ പേടകമൊന്നിൽ മാമൻ സവിധെ വന്നില്ലേ?
അമ്പിളിമാമൻ :
വന്നിട്ടവർ ഉടനെതന്നെ ഭൂമിയിലേക്ക് മടങ്ങീലോ
കുട്ടി:
വന്നവർ കയ്യിൽ വല്ലതുമൊന്ന് ഞങ്ങൾക്കായി ഏൽപ്പിച്ചോ?
അമ്പിളിമാമൻ :
വന്നവർ കയ്യിൽ കല്ലും, മണ്ണും അന്നേ തന്നെ ഏൽപ്പിച്ചു
ലക്ഷം നാഴിക പാഞ്ഞീടും റഷ്യക്കാരുടെ റോക്കറ്റ്
ലക്‌ഷ്യം തെറ്റാതിവിടെത്തി, പക്ഷെ ആളതിലില്ലല്ലോ
കുട്ടി :
ആഹാ ഇനിയും വരുമല്ലോ ആളു കയറ്റിയ റോക്കറ്റ്
അമ്പിളിമാമൻ :
അന്നെൻകുഞ്ഞേ നീ വരുമോ അമ്മാവൻറ്റെ അടുത്തേക്ക്
കുട്ടി:
അച്ഛനുമമ്മയുമുണ്ടെങ്കിൽ പക്ഷേ ഞാനും വന്നേക്കും