Note on GST collection in respect of Petroleum products.
യു .പി.എ. സർക്കാർ അധികാരത്തിലിരുന്ന 2008 ൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 150 ഡോളർ വരെ എത്തിയിരുന്നു. അധികാരം ഒഴിയുന്ന 2014 മെയ് മാസത്തിൽ ബാരലിന് 112 ഡോളർ ആയിരുന്നു. പെട്രോൾ വില അനിയന്ത്രിതമായി കൂടിയപ്പോൾ 1,25,000 കോടി രൂപ സബ്സിഡി നൽകിയാണ് യു പി എ സർക്കാർ പെട്രോൾ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.2014 മെയ് മാസത്തിൽ മൻമോഹൻ സർക്കാർ അധികാരം ഒഴിയുമ്പോൾ പെട്രോൾ ലിറ്ററിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു. എന്നാൽ, മോഡി സർക്കാർ അധികാരത്തിലേറി, വൈകാതെ തന്നെ, അസംസ്‌കൃത എണ്ണയുടെ വിലയിൽ അന്താരാഷ്ട്ര തലത്തിൽ കുറവ് വന്നുതുടങ്ങി. 2019-20 ൽ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു. അപ്പോൾ, കേന്ദ്രസർക്കാർ, എക്‌സൈസ് തീരുവ ഇനത്തിൽ വർദ്ധനവ് വരുത്തി. അതോടെ ആഗോള വിപണിയിൽ ഉണ്ടായ വില കുറവിന്റ്റെ നേട്ടം ജനങ്ങൾക്ക് ലഭിച്ചില്ല. അതേസമയം ക്രൂഡ് ഓയിൽ വില നേരിയ തോതിൽ വർധിച്ചാൽ അത് ഉടൻതന്നെ ജനങ്ങളിൽ നിന്നും ഈടാക്കുവാൻ ഓയിൽ കമ്പനികൾക്ക് അനുവാദം നൽകുകയും ചെയ്തു.2014 ൽ പെട്രോളിൽ എക്‌സൈസ് തീരുവ ഒരു ലിറ്ററിന് 9.48 രൂപയായിരുന്നു. അന്ത രാഷ്ട്ര തലത്തിലെ അസംസ്‌കൃത എണ്ണയുടെ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് നല്കാതിരിക്കുവാനായി , 2021 ൽ അത് 32.90 ആയി വർധിപ്പിച്ചു. അതുപോലെ ഡീസലിന്റെ തീരുവ 3.56 ൽ നിന്നും 31.80 ആയി കൂട്ടി. ഏകദേശം മുന്നൂറു ശതമാനം വർധനവാണ് എക്‌സൈസ് തീരുവ ഇനത്തിൽ മോഡി സർക്കാർ കൂട്ടിയത്. യു പി എ സർക്കാരിന്റെ കാലത്തു വില വർധനവിന്റെ ആഘാതം കുറക്കുവാനായി കേന്ദ്ര സർക്കാർ 125000 കോടി രൂപവരെ സബ്സിഡിയായി നൽകിയും, എക്‌സൈസ് തീരുവ കുറച്ചും , ജനങ്ങൾക്കുമേൽ ഭാരം അടിച്ചേല്പിച്ചില്ല . 2021 ഒക്ടോബറിൽ , റീറ്റെയ്ൽ വില പെട്രോളിനും ഡീസലിനും 110 രൂപ കടന്നപ്പോൾ, അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് പെട്രോളിന് എക്‌സൈസ് തീരുവയിൽ ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 10 രൂപയും കുറയ്ക്കുവാൻ നിര്ബന്ധിതരായി.കേന്ദ്രസർക്കാർ ഇപ്പോൾ ചുമത്തുന്ന എക്‌സൈസ് തീരുവ പെട്രോളിന് 27.90 ഉം ഡീസലിന് 21.80 രൂപയുമാണ്.
അന്ത രാഷ്ട്ര തലത്തിൽ എണ്ണവില കൂടി കൊണ്ടിരുന്ന അവസരത്തിലാണ് 2011 ൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറിയത്. ആ സർക്കാർ ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന് 29.01 ശതമാനമായിരുന്ന പെട്രോളിന്റെ വില്പന നികുതി, 26.64 ശതമാനമാണ് ഡീസലിന്റെ നികുതി 24.69 ശതമാനത്തിൽ നിന്നും 22.60 ശതമാനമായി കുറക്കുകയുമായിരുന്നു. ഇതിലൂടെ, പ്രതി ദിനം 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വേണ്ടെന്നു വച്ച അധിക നികുതി. 2011 സെപ്റ്റംബറിൽ വീണ്ടും പെട്രോളിന്റെ നികുതി 25.42 ശതമാനമായി കുറച്ചു. ഇതിലൂടെ 108 കോടി രൂപയുടെ അധിക നികുതിയാണ് വേണ്ടെന്നു വച്ചത്. 2011 ലും 2012 ലുമായി നാല് തവണ യൂ ഡി എഫ് സർക്കാർ അധിക നികുതി വേണ്ടെന്നു വച്ചതുവഴി 619.17 കോടി രൂപ യുടെ നേട്ടമാണ് ജനങ്ങൾക് ലഭിച്ചത്.
യു ഡി എഫ് സർക്കാരിന്റെ 2011-16 കാലയളവിൽ 17 പ്രാവശ്യം പെട്രോളിന്റെയും 7 പ്രാവശ്യം ഡീസലിൻറ്റെയും വിലയിൽ ഏറ്റക്കുറവുകളുണ്ടായി.. ഒരു നിശ്ചിത തുക സർക്കാരിന് ലഭിക്കാനായി Revenue Neutral Rate നിലവിലുണ്ടായിരുന്നു. ഇതനുസരിച്ചാണ് നാലു തവണ പെട്രോ-ഡീസൽ വിലയിൽ കുറവ് വരുത്തിയതും 619.17 കോടി രൂപ അധിക നികുതി വേണ്ടെന്നു വച്ചതും. എസ.ആർ.ഒ നമ്പർ. 92 / 2015 അനുസരിച്ചു് പെട്രോളിന്റെ മൂല്യ വർധിത നികുതി 31.80 ശതമാനവും ഡീസലിന്റെത് 24.52 ശതമാനവും ആയി 2015 ൽ വർധിപ്പിച്ചിരുന്നു.. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം, പെട്രോ-ഡീസൽ വിലവർദ്ധനവ് തുടർച്ചയായി ഉണ്ടായെങ്കിലും, 2018-19ൽ മൂല്യ വർധിത നികുതി നിരക്ക് പെട്രോളിന്റെത് 30.08 ശതമാനമായും ഡീസലിൻറ്റെതു 22.78 ശതമാനവുമായി നേരിയ കുറവ് വരുത്തി. അന്ന് മറ്റു സംസ്ഥാനങ്ങളും അധിക നികുതിയിൽ കുറവ് വരുത്തിയ സാഹചര്യത്തിലാണ് കേരളം സർക്കാരും നേരിയ കുറവ് വരുത്തുവാൻ നിർബന്ധിതമായത്. ഇതിനു പുറമെയാണ് പെട്രോളിനും ഡീസലിനും 1 ലിറ്റർന് 1 രൂപയും, 1 ശതമാനം സെസ്സും സംസ്ഥാന സർക്കാർ ഈടാക്കുന്നത്.
യു പി എ സർക്കാരിന്റെ കാലയളവിൽ പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുമുള്ള എക്‌സൈസ് നികുതി ഇനത്തിൽ ലഭിച്ചിരുന്നത് ഒരു വര്ഷം 77982 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഇനത്തിൽ ലഭിക്കുന്നത് 4.3 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.
No comments:
Post a Comment