Monday, 7 December 2020


                                                     ഇറാൻ : പുകയുന്ന അഗ്നിപർവതം 

പി.എസ് .ശ്രീകുമാർ                                                                                

പുകയുന്ന അഗ്നിപർവതം പോലെയാണിപ്പോൾ   ഇറാൻ.  ഉരുകിത്തിളക്കുന്ന  ഈ അഗ്നി പർവ്വതത്തിൽനിന്നും    ഇടയ്ക്കിടെ ലാവ പുറത്തേക്ക്  വരുന്നുണ്ടെങ്കിലും   എപ്പോഴാൾ  അത് പൊട്ടിത്തെറിക്കും  എന്നത്  പ്രവാചതീതമാണ് . ഇസ്രായേലിനും  ആ രാജ്യത്തിന്റെ  സുഹൃത്തായ  അമേരിക്കക്കും, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും എതിരായി ഉയരുന്ന  ഇറാനിയൻ ജനതയുടെ കോപാഗ്നിയാണ്‌  അഗ്നിപർവ്വതത്തിനു  സമാനമായി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്നത്.

ആസൂത്രിതമായ ആക്രമണം 

നവംബര് 27 ന്  ഇറാൻറ്റെ  ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന മൊഹ്‌സിൻ   ഫഖ്‌റിസാദേ    കൊലചെയ്യപ്പെട്ടത്   ഇറാൻറ്റെ പരമോന്നത നേതാവായ അയാത്തൊള്ള  ഖമേനിയെ മാത്രമല്ല  സാധാരണ ജനങ്ങളിലും രോഷമുണ്ടാക്കിയിരിക്കയാണ്.ടെഹ്റാനിൽ നിന്നും  50  കിലോ മീറ്റർ അകലെയുള്ള അബ്‌സാദിലെ തൻറ്റെ  ഒഴിവുകാല വസതിയിലേക്ക് കാറിൽ  യാത്ര ചെയ്യുന്ന അവസരത്തിലാണ്  ആസൂത്രിതമായി അദ്ദേഹത്തെ  കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നിൽ  ഇറാനിനുള്ളിലും  പുറത്തുമായി അറുപതോളം പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  ആദ്യം വന്ന റിപോർട്ടുകൾ സൂചിപ്പിച്ചത്.  ഫഖ്‌റിസാദെയുടെ വീടിനടുത്തു വച്ചാണ് അദേഹം  സഞ്ചരിച്ച കാറിനു നേർക്കു   ആദ്യം വെടിയുതിർത്തത്. പിന്നീട് നിർത്തിയിട്ടിരുന്ന  ഒരു  ട്രക്കിൽ  സ്ഫോടനം നടത്തി  അദ്ദേഹത്തിന്റെയും കൂടെയുള്ളവരുടെയും  മരണം ഉറപ്പിക്കുകയായിരുന്നു.  അതിന്  ശേഷമാണ്   അക്രമകാരികൾ   സംഭവ സ്ഥലത്തുനിന്നും അപ്രത്യക്ഷരായത് .  കൊലപാതകം നടത്തിയതിന്റെ ഉത്തരവാദിത്വം  ആരും ഏറ്റെടുത്തില്ലെങ്കിലും, ഇസ്രായേൽ ചാര സംഘടനയായ  മൊസാദാണ്  ഇതിനു പിന്നിലെന്നാണ് ഇറാൻ ആരോപിക്കുന്നത്.   മൊസ്സാദിന്റെ പ്രത്യേക പരിശീലനം ലഭിച്ച 'കിഡാൻ  ' എന്ന വിദഗ്‌ധ  കൊലയാളി സംഘം,  ഇറാൻ  നേതൃത്വത്തിനെതിരെ  പൊരുതുന്ന  എം.ഇ.കെ. എന്ന മുജാഹിദീൻ   സംഘടനയുടെ സഹായത്തോടെ നടപ്പാക്കിയതാണ് ഈ കൊലപാതകങ്ങൾ  എന്ന്    ഇറാൻ സംശയിക്കുന്നു.  എന്നാൽ  മറ്റു  ചില പാശ്ചാത്യ മാധ്യമങ്ങൾ  വെളിവാക്കുന്നത്  സാറ്റലൈറ്റിൻറ്റെ  സഹായത്തോടെ  വിദൂര  നിയന്ത്രണ ബാലിസ്റ്റിക് മിസൈൽ ടെക്‌നോളജി ഉപയോഗിച്ചും , സംഭവ സ്ഥലത്തു ആരുടേയും സാന്നിധ്യമില്ലാതെയും  നടത്തിയ  സ്ഫോടനത്തിലൂടെയാകാം  അദ്ദേഹവും കൂടെ ഉള്ളവരും വധിക്കപ്പെട്ടതെന്നാണ്. ഏതു രീതിയിലായാലും മൊസ്സാദിന്റെ കാര്മികത്വത്തിലുള്ള  ആസൂത്രണമായിരുന്നു  ഇതിന്റെ പിന്നിലെന്ന് ഇറാനിലെ പ്രതിരോധ വൃത്തങ്ങൾ കരുതുന്നു.  2020  ജനുവരിയിൽ അമേരിക്കൻ സേന ബാഗ്ദാദിൽ വധിച്ച ഇറാൻ  റവല്യൂഷണറി  ഗാർഡിലെ ,   ജനറൽ ഖാസിം  സുലൈമാനിക്കുശേഷം  കൊല്ലപ്പെടുന്ന ഏറ്റവും ഉന്നതനാണ്  ഫഖ്‌റിസാദേ  .  ആണവ ശാസ്ത്രജ്ഞൻ  എന്നതിന്  ഉപരി  ,  ഇറാനിയൻ റവല്യൂഷണറി  ഗാർഡിന്റെ  ബ്രിഗേഡിയർ ജനറലുമായിരുന്നു  അദ്ദേഹം.  1990  മുതൽ  ഇറാന്റെ ആണവ പരീക്ഷണങ്ങൾക്ക്  നേതൃത്വം  കൊടുത്തുകൊണ്ടിരുന്നത്  അദ്ദേഹത്തിന്റെ  നേതൃത്വത്തിലായിരുന്നു.

 അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്രസഭയിലെ അഞ്ചു സ്ഥിരഅംഗങ്ങളും യൂറോപ്യൻ യൂണിയനുമായി 2015 ൽ  ആണവ നിർവ്യാപനകരാറിൽ  ഇറാൻ ഒപ്പുവച്ചിരുന്നു.  ആ കരാറിന്റെ സൂത്രധാരൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന  ബാരാക് ഒബാമ   ആയിരുന്നു.  എന്നാൽ ഒബാമ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്   ഡൊണാൾഡ് ട്രംപ്  പ്രസിഡന്റ് ആയതോടെ സംഗതി ആകെ മാറി.  ഗൾഫ് മേഖലയിൽ ഇറാന്റെ എതിരാളിയായ സൗദി അറേബ്യ ഈ ആണവ ഉടമ്പടിക്ക്  എതിരായിരുന്നു.  ഒരുപക്ഷെ, സൗദിയുടെ താല്പര്യങ്ങൾ കൂടി കണക്കിലെടുത്താകാം,  ആണവ ഉടമ്പടിയിൽനിന്നും  അമേരിക്ക പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചു.  2018  മെയ് മാസത്തിൽ  ഉടമ്പടിയിൽ നിന്നും അമേരിക്ക ഔപചാരികമായി  പിന്മാറുകയും , ഇറാനെതിരെ ശക്തമായ  ഉപരോധനടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു.  ആണവ                    ഉടമ്പടിയിൽ ഒപ്പുവച്ചതിനെ തുടർന്ന്  സാമ്പത്തിക ഉപരോധങ്ങളിൽ നിന്നും രക്ഷപെട്ട്  ആശ്വാസം കൊള്ളുന്നതിനിടയിലാണ് , ട്രംപ് കടുത്തനടപടികളുമായി മുന്നോട്ട് പോയത്.  ഇറാൻ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. നിരവധി വര്ഷങ്ങളായി ഇറാനിൽ നിന്നും  കുറഞ്ഞ വിലയ്ക്കു എണ്ണ  ഇറക്കുമതി ചെയ്തിരുന്ന  ഇന്ത്യപോലും അമേരിക്കയുടെ ഭീഷണിക്കു വഴങ്ങി  ഇറാനുമായുള്ള  വ്യാപാര ബന്ധങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതമായി .    അമേരിക്ക സൃഷ്ടിച്ച  പ്രതിസന്ധിയിൽ നിന്നും  കരകയറുവാൻ  റഷ്യയുമായും, ചൈനയുമായും  കൂടുതൽ  അടുക്കുവാനും വാണിജ്യകരാറുകളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ട് ഉപരോധത്തെ മറികടക്കാനാണ്  ഇറാൻ കഴിഞ്ഞ കുറെ കാലമായി ശ്രമിക്കുന്നത്.   ഉപരോധം നടപ്പിൽ  വന്നതോടെ ഉടമ്പടിയിൽനിന്നും പിന്മാറുമെന്നും,  ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട്  പോകുമെന്നും ഇറാൻ പ്രഖ്യാപിച്ചു. ആണവ ശാസ്ത്രഞ്ജനായ    ഫഖ്‌റിസാദെയുടെ   മാർഗനിർദേശത്തിൽ   അണുബോംബ് നിർമാണം ഉൾപ്പെടെയുള്ള  ആണവ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുവാനുള്ള  ആസൂത്രണം  നടക്കുന്ന അവസരത്തിലാണ്  അദ്ദേഹത്തെ കൊലപ്പെടുത്തുന്നത്. 

 ഇതൊരു ഗൂഡലോചനായോ ?

 ഈ കൊലപാതകത്തിന് തൊട്ടുമുമ്പ്ആയിരുന്നു   അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും , സൗദി രാജകുമാരൻ മുഹമ്മദ് ബിൻ  സൽമാൻ , ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു  എന്നിവർ സൗദിയിലെ ഉയർന്നുവരുന്ന  ഹൈ ടെക് നഗരമായ നിയോം സിറ്റിയിൽ രഹസ്യ  യോഗം  ചേർന്ന വാർത്ത പുറത്തുവരുന്നത്.  ഈ  മൂന്നു രാജ്യങ്ങളുടെയും  പൊതു  ശത്രു  ആയ  ഇറാൻറ്റെ  ആണവ പദ്ധതികൾ തകർക്കാനുള്ള  ആസൂത്രണമായിരുന്നു  ആ രഹസ്യ  യോഗത്തിൽ  ചർച്ചചെയ്തതെന്നും, അതിന്റെ തുടർച്ചയായിരുന്നു  ഫഖ്‌റിസാദേ യുടെ കൊലപാതകമെന്നും  ചില പ്രതിരോധ  വിദഗ്ധർ കരുതുന്നു.  അധികാരം ഒഴിയുന്നതിനു മുമ്പ്  ഇറാന് കനത്ത ആഘാതം നൽകുന്നതിനൊപ്പം , പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ജോ ബൈഡന്റെ പാതകൾ ദുഷ്കരമാക്കുക എന്ന ഉദ്ദേശത്തോടെയാണ്  ട്രംപും, നെതന്യാഹുവും, സൽമാൻ രാജകുമാരനും കൂടി  ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും  ഇറാൻ നേതൃത്വത്തിലെ ഒരു വിഭാഗം സംശയിക്കുന്നു   ഇതിനു ഉപോൽബലകമായി  ഇറാൻ എടുത്തുകാട്ടുന്നത്   ഒരു ഇസ്രായേലി മന്ത്രി ഫഖ്‌റിസാദെയുടെ മരണത്തെ ധ്രിഡ്ഡികരിച്ചുകൊണ്ടു  ചെയ്‌ത  ഒരു ട്വീറ്റും  ട്രംപിന്റെ റീട്വീറ്റുമാണ്.  മാത്രമല്ലാ , ഇതിനു മുമ്പ് ഇറാനിലെ പല പ്രതിരോധ  വിദഗ്ധരുടെയും/ ശാസ്ത്രജ്ഞന്മാരുടെയും  വധത്തിനു പിന്നിൽ ഇസ്രയേലിൻറ്റെ  കരങ്ങൾ ഉണ്ടായിരുന്നു .  2010  ജനുവരി യിൽ  ഇറാൻ ഫിസിസിസ്റ്  മസൗദി അൽ മുഹമ്മദ്, 2011 നവംബറിൽ ജനറൽ ഹസ്സൻ ടെഹ്‌റാനിയും 17  സൈനികരും, 2012  ജനുവരിയിൽ ആണവ ശാസ്ത്രജ്ഞൻ  മുസ്തഫ അഹമ്മദി റോഷൻ, 2013  ഫെബ്രുവരിയിൽ  ഇറാൻ റവല്യൂഷണറി ഗാർഡ്  മേജർ ജനറൽ ഹസ്സൻ ഷത്തെറിയ ,   എന്നിവരുടെ എല്ലാം കൊലപാതകത്തിന്  കാരണക്കാരായി ഇറാൻ കാണുന്നത്  മൊസാദിനെയാണ്.

ഇറാൻ തിരിച്ചടിക്കുമോ ?

മേല്പറഞ്ഞ പശ്ചാത്തലത്തിൽ, ഇസ്രായേലിനു കനത്ത തിരിച്ചടി നൽകണമെന്ന്  ഇറാനിയൻ ജനത ആവശ്യപ്പെടുന്നു. ഫഖ്‌റിസാദെയുടെ വധത്തിനെതിരെ രാജ്യത്തു നടത്തിയ പ്രകടനങ്ങളിലെല്ലാം ഉയർന്നു വന്ന ആവശ്യം ഇസ്രയേലിനെതിരെ ശക്തമായ നടപടിയാണ്. എന്നാൽ, ജോ  ബൈഡൻ അധികാരമേറ്റെടുക്കുന്ന സാഹചര്യത്തിൽ, ഇറാനുമായുള്ള  ആണവ  കരാർ  അമേരിക്ക വീണ്ടും  പുനരുജ്ജീവിപ്പിക്കുന്നതിനുള്ള        സാധ്യത തടയുന്നതും പ്രകോപനപരവുമായ നടപടികളൊന്നും  കൈക്കൊള്ളരുതെന്നു ഭരണ നേതൃത്വത്തിലെ പ്രബലമായ  ഒരു  വിഭാഗം കരുതുന്നു.

ഫഖ്‌റിസാദെയുടെ മരണത്തിൽ എങ്ങിനെ പ്രതികരിക്കണം എന്നത് സംബന്ധിച്ച് ഇറാനിലെ തീവ്രവാദ/യാഥാസ്ഥിതിക  വിഭാഗക്കാരും  മിതവാദികളായ  വിഭാഗവും തമ്മിൽ നടക്കുന്ന ആശയ  സംഘട്ടനത്തിന്റെ  പ്രകടമായ ഉദാഹരണമാണ്  ഐക്യ രാഷ്ട്ര സഭയുടെ ഏജൻസികളെ  ആണവ പരിശോധന നടത്തുന്നതിൽ നിന്നും  വില ക്കുന്നതിനും, യുറേനിയം  സമ്പുഷ്‌ടീകരണം ആരംഭിക്കുന്നതിനുമായി  ഇറാൻ പാർലമെണ്റ്റിൽ  ഡിസംബർ ആദ്യം അവതരിപ്പിച്ച ബിൽ. ഫഖ്‌റിസാദെയുടെ വധത്തിന്റെ പശ്ചാത്തലത്തിൽ അണുബോംബ് നിർമാണവുമായി മുന്നോട്ടുപോകുകയെന്ന ഉദ്ദേശത്തോടെ  ഉത്പതിഷ്ണുക്കളായ  വിഭാഗം  ഈ  ബില് പാർലമെൻറ്റിൽ  അംഗീകരിച്ചെങ്കിലും, മിതവാദിയായ  പ്രസിഡന്റ് ഹസ്സൻ റൂഹാനി  ബില്ലിന് അംഗീകാരം നൽകിയിട്ടില്ല. ബില് അംഗീകരിച്ചാൽ  നയതന്ത്രത്തലത്തിൽ ഇറാന് ദോഷമുണ്ടാകുമെന്ന വാദമുയർത്തിയാണ് റൂഹാനി ബില് അംഗീകരിക്കാതിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഫഖ്‌റിസാദെയുടെ കൊലപാതകത്തിൽ  ഇറാന് ശക്തമായ അമർഷമുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹവുമായും, നയതന്ത്ര  ബന്ധങ്ങൾക്കും  ദൂഷ്യമുണ്ടാകുന്ന തരത്തിൽ തിരിച്ചടി നൽകുവാൻ ഇറാൻ  തയ്യാറാവുകയില്ല. ചിലപ്പോൾ ഉത്പതിഷ്ണുക്കളായ വിഭാഗത്തിനെ തൃപ്തിപ്പെടുത്തുവാനായി  മറ്റേതെങ്കിലും രാജ്യത്തുള്ള ഇസ്രായേൽ എംബസ്സിക്കോ അല്ലെങ്കിൽ ഇസ്രേലി പൗരന്മാർക്കു എതിരായി ഒറ്റപ്പെട്ട  ആക്രമണങ്ങൾ നടത്തിയേക്കാം. അതിനപ്പുറത്തേക്ക് ഒരു യുദ്ധം ക്ഷണിച്ചുവരുത്തുന്ന  നടപടികളിലേക്ക് ഇറാൻ പോകുവാൻ സാധ്യത ഇല്ല.   മാത്രമല്ലാ , അടുത്തവർഷം ജനുവരി 20 ന് അമേരിക്കയിൽ  പ്രസിഡന്റ് സ്ഥാനത്തു എത്തുന്ന  ജോ ബൈഡൻ  ഇറാനുമായുള്ള  ആണവ കരാർ  മുന്നോട്ടുകൊണ്ടുപോകുവാൻ താല്പര്യപ്പെടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.  ആ സാഹചര്യത്തിൽ,  ബൈഡനുമായി  ചർച്ച നടത്തി ആണവ കരാർ പുനഃസ്ഥാപിക്കുവാനും, അതുവഴി  സാമ്പത്തിക ഉപരോധങ്ങളിൽ  നിന്നും ഒഴിവാകുവാനുമുള്ള  ശ്രമങ്ങൾക്ക് മുന്ഗണന നൽകുവാനുമായിരിക്കും   ഇറാൻ ശ്രമിക്കുക.


പി.എസ് .ശ്രീകുമാർ 

9847173177 








Thursday, 3 December 2020


                 അമേരിക്കൻ ജനാധിപത്യത്തിലെ  പുഴുക്കുത്തുകൾ 

                         പി.എസ് .ശ്രീകുമാർ 

ഏറെ അനിശ്ചിതത്വങ്ങൾക്കും,  സംഘർഷങ്ങൾക്കും, പിരിമുറുക്കങ്ങൾക്കും ഒടുവിലാണ്   അമേരിക്കയുടെ  46 -മത്   പ്രസിഡന്റായി ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച   ജോ ബൈഡൻ  തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.   ഒരു പക്ഷെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ  തെരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു  ഇത്തവണത്തേതു് .  വായിൽതോന്നിയതൊക്കെ പരസ്യമായി  വിളിച്ചു പറയുകയും, എതിരാളികളെ  വ്യക്തിഹത്യ നടത്തുന്നതിൽ  യാതൊരു ലോഭവും  കാണിക്കാത്ത    നിലവിലെ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപിനെ യാണ്,  മാന്യതയുടെ ആൾരൂപവും , പക്വ്‌ മതിയുമായ  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി   ജോ ബൈഡൻ തോൽപ്പിച്ചത്.   28  വര്ഷങ്ങള്ക്കു മുമ്പ് , 1992 ൽ  വീണ്ടും മത്സരത്തിനിറങ്ങിയ ജോർജ് ബുഷിന് ശേഷം  ആദ്യമായാണ് അധികാരത്തിലിരിക്കുന്ന   ഒരു പ്രസിഡന്റ്, മത്സരത്തിൽ തോൽക്കുന്നത്. 

ഈ തെരെഞ്ഞെടുപ്പ് ഫലത്തിനായി കാതോർത്തിരുന്നത്  അമേരിക്കൻ ജനത  മാത്രമായിരുന്നില്ല , മറ്റു ലോകരാജ്യങ്ങളും  വളരെയേറെ ആശങ്കയോടെയാണ്   തെരഞ്ഞെടുപ്പ് ഫലത്തിനായി  ഉറ്റു നോക്കിയിരുന്നത്.   തൊണ്ണൂറുകളിൽ ഉണ്ടായ  സോവിയറ്റ് റഷ്യയുടെ തകർച്ചക്ക് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള  ഏക ധ്രുവ ലോക ക്രമമാണ്  ഇന്ന് നിലവിലുള്ളത്.  ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി മാത്രമല്ല, ഏറ്റവും  വലിയ  സമ്പത് ഘടനയും  അമേരിക്കയുടേതാണ്. ഈ വൻശക്തി എടുക്കുന്ന തീരുമാനങ്ങൾ മറ്റു പല രാജ്യങ്ങളെയും നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നു.  ഇക്കാരണത്താലാണ്  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്  ഇത്രമാത്രം പ്രാധാന്യം ലോകരാജ്യങ്ങളും , അന്തർദേശീയ മാധ്യമങ്ങളും   നൽകുന്നത്.           

               തെരെഞ്ഞെടുപ്പിന്  മുമ്പ് പുറത്തുവന്ന      അഭിപ്രായ സർവ്വേകളിലെല്ലാം   ജോ ബൈഡനായിരുന്നു    നേരിയ മുൻ‌തൂക്കമെങ്കിലും, 2016 ൽ  ട്രംപിനെതിരെ മത്സരിച്ച  ഹിലരി ക്ലിന്റണ് ഉണ്ടായപോലെയുള്ള തോൽവി ബൈഡനും ഉണ്ടാകുമെന്നു പറഞ്ഞു  ട്രംപ് അഭിപ്രായ സർവ്വേകളെയെല്ലാം പുച്ഛിച്ചു  തള്ളി .   ട്രംപിന്റ്റെ അഹംഭാവത്തിനും, തന്പോരിമക്കും  ഏറ്റ  കനത്ത ആഘാതമാണ്  ഈ  ജനവിധി.

 എവിടെയാണ്  ട്രംപിന് പിഴച്ചത് ?

"അമേരിക്ക ആദ്യം" എന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പേരിൽ  സഖ്യരാജ്യങ്ങളെയും , ശത്രുരാജ്യങ്ങളെയും ഒരേ പോലെ  വെറുപ്പിച്ച നടപടികളുമായാണ് അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട  പാരീസ് കരാറിൽ നിന്നും പിൻവാങ്ങുമെന്ന്  പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപ്  ഭരണം തുടങ്ങിയത്. അടുത്ത നടപടി,  വടക്കേ അമേരിക്കൻ രാജ്യങ്ങളായ   കാനഡയുമായും  മെക്സികോയുമായും  പ്രസിഡന്റ് ജോർജ് ബുഷ്  ഉണ്ടാക്കിയ വാണിജ്യകരാറായ  കരാർ (North American Free Trade Agreement ) അമേരിക്കക്കു ദോഷകരമായ നിബന്ധനകൾ ഉണ്ടെന്നു പറഞ്ഞു  അദ്ദേഹം റദ്ദാക്കി.  അതിനു ശേഷം, അമേരിക്കക്ക് അനുകൂലമായ നിബന്ധനങ്ങൾ ഉൾപ്പെടുത്തി ഈ രാജ്യങ്ങളുമായി  പിന്നീട്  ട്രംപ് ഒപ്പിട്ടു.  അനധികൃത കുടിയേറ്റം നിരോധിക്കുമെന്ന്  2016 ലെ  തെരഞ്ഞെടുപ്പുകാലത്തു  പറഞ്ഞത് നടപ്പിലാക്കുന്നതിന്റ്റെ  ഭാഗമായാണ് കുടിയേറ്റങ്ങൾക്കു കടുത്ത നിയന്ത്രണങ്ങൾ ട്രംപ് കൊണ്ടുവന്നത്. അമേരിക്ക-മെക്സിക്കോ അതിർത്തി  പഴുതില്ലാതെ  അടച്ചതോടെ തെക്കൻ സംസ്ഥാനങ്ങളിലേക്കു മെക്സിക്കോയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയുവാൻ സാധിച്ചു.  കുടിയേറ്റത്തിനെതിരായുള്ള ട്രംപിന്റ്റെ  നടപടികൾ  ആഫ്രോ-ഏഷ്യൻ,ലാറ്റിനോസ്, ന്യൂനപക്ഷങ്ങൾ  തുടങ്ങിയ  വിഭാഗങ്ങളെ  എല്ലാം ട്രമ്പിൽ  നിന്നും അകറ്റി. അഫൊർഡബിൾ  കെയർ എന്ന പേരിൽ ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോൾ നടപ്പിലാക്കിയ  പാവപ്പെട്ടവർക്കുള്ള ഇൻഷുറൻസ് പദ്ധതി ട്രംപ് റദ്ദാക്കി.  എന്നാൽ പകരം കൊണ്ടുവരുമെന്ന് പറഞ്ഞ   പദ്ധതി നടപ്പിലാക്കാതിരുന്നതിനാൽ , പാവപ്പെട്ടവരും ഇടത്തരക്കാരും  ട്രംപിനെതിരായി.  

 സ്ഥിരതയില്ലാത്ത വിദേശനയം 

                 ട്രംപ് ഭരിച്ച നാല് വർഷവും  അമേരിക്കക്ക് സ്ഥിരതയാർന്ന വിദേശനയമില്ലായിരുന്നു.   ട്രംപിന്റ്റെ  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും  അമേരിക്കയുടെ  കച്ചവട താല്പര്യങ്ങളുമായിരുന്നു   വിദേശ നയത്തിൽ  പോലും സ്വാധീനം ചെലുത്തിയത്. ഇപ്പോഴത്തെ   തെരഞ്ഞെടുപ്പ്      പ്രചരണങ്ങൾക്കു    ട്രംപ്  തുടക്കം കുറിച്ചത്.    വിദേശ രാജ്യങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി  ചിലവാക്കിയിരുന്ന വൻ തുകയിൽ കാര്യമായി കുറവ് വരുത്തിയത് നേട്ടം ആയി അദ്ദേഹം ഉയർത്തി കാട്ടി . താലിബാനുമായി    സമാധാന കരാർ ഉണ്ടാക്കിയതും,  ഇറാഖിലെയും സിറിയയിലെയും  സൈനിക  സാന്നിദ്ധ്യത്തിൽ  കുറവ് വരുത്തിയതും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ യുമായി നടത്തിയ സംഭാഷണങ്ങളിലൂടെ സംഘർഷത്തിൽ അയവു വന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു .   ഇസ്രയേലിനെയും  അറബ് രാജ്യങ്ങളെയും ഒരു മേശക്കു ചുറ്റും ഇരുത്തി  ആ മേഖലയിൽ സമാധാനം കൊണ്ടുവരുവാൻ സാധിച്ചതും  അദ്ദേഹത്തിന്റെ  നേട്ടമായി  അവകാശപ്പെട്ടു .

     2018  ൽ  ചൈനയുമായി ഉണ്ടായിരുന്ന  വാണിജ്യ കമ്മി 621 ബില്യൺ ഡോളർ  ആയിരുന്നു .  അമേരിക്ക ഏർപ്പെടുത്തിയ താരിഫുകളിലൂടെ 2019ൽ  വാണിജ്യ കമ്മി 345.2 ബില്യൺ ഡോളറായി കുറച്ചു.  2020 സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ചു   ഒൻപത് മാസത്തെ വാണിജ്യ കമ്മി 218.57 ബില്യൺ ഡോളറായി  കൊണ്ടുവരുവാൻ  ട്രംപിന് സാധിച്ചു. അതോടൊപ്പം ചൈനയിൽ നിന്നും ഉത്പാദന യൂണിറ്റുകൾ അമേരിക്കയിലേക്ക് മാറ്റുവാൻ, അമേരിക്കൻ കമ്പനികൾക്കു നൽകിയ മുന്നറിയിപ്പ് കുറെയൊക്കെ നടപ്പിലാക്കാൻ സാധിച്ചതോടെ ' അമേരിക്ക  ആദ്യം   ' എന്ന മുദ്രാവാക്യം സാധൂകരിക്കാനും  അദ്ദേഹത്തിന് സാധിച്ചു.    ഇങ്ങനെയുള്ള നടപടികളിലൂടെ    തൊഴിലില്ലായ്‌മ  നിരക്ക്  കുറച്ചു കൊണ്ടുവരുവാൻ    ട്രംപിന് സാധിചു.   2016 ൽ 4.7 % ആയിരുന്ന തൊഴിലില്ലായ്മാ  നിരക്ക്,  2019 മെയ് മാസം ആയപ്പോഴേക്കും 3.6 % ആയി കുറച്ചു കൊണ്ട്   സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുവാൻ സാധിച്ചു.   അതുപോലെ , ഒബാമയുടെ കാലഘട്ടത്തിൽ പ്രതിവർഷ ശരാശരി  വളർച്ചാനിരക്ക് 2 .5  ആയിരുന്നത്  3  ശതമാനമാനത്തിനു  മുകളിൽ  വർധിപ്പിക്കാനും സാധിച്ചു.  അങ്ങിനെ ശക്തമായ സമ്പദ്ഘടനയുടെ  അടിത്തറയിലാണ്  രണ്ടാമൂഴത്തിനായി ട്രംപ് തയ്യാറെടുപ്പു നടത്തിയത്.  ഈ  നടപടികൾ സാധാരണ അമേരിക്കകാരന്  സാമ്പത്തിക ഭദ്രത നൽകി എന്നതിൽ സംശയമില്ല.

 കൊറോണ  വരുത്തിയ വിന 

              നേട്ടങ്ങളുടെ  നീണ്ട  പട്ടികയുമായാണ്  ട്രംപ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ വർഷം  ആദ്യം തയാറെടുപ്പ് നടത്തിയത്.    ജനുവരി 20 ന്  ആദ്യ കൊറോണ കേസ് അമേരിക്കയിൽ  റിപ്പോർട്ട് ചെയ്തപ്പോൾ,  എല്ലാം നിയന്ത്രണ  വിധേയമാണെന്ന്   പറഞ്ഞു കോവിഡിനെ  അദ്ദേഹം പുച്ഛിച്ചു തള്ളി.  സ്വയം മാസ്ക് ധരിക്കാൻ അദ്ദേഹം തയ്യാറായില്ല.  രോഗ നിയന്ത്രണത്തിനുള്ള കിറ്റുകളും, വെന്റിലേറ്ററുകളും കരുതി  വെക്കുന്നതിൽ വീഴ്ച വരുത്തി. രോഗ നിർണയം നടത്തുവാനോ,  രോഗികളെ കണ്ടെത്തി ചികിത്സ നടത്തുവാനോ  ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. സാമൂഹ്യ വ്യാപനം തടയാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരുകളെ ട്രംപ് അതിനിശിതമായാണ് വിമർശിച്ചത്.  സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നതിന് പകരം വ്യവസായികളുടെയും സമ്പന്നരുടെയും താല്പര്യം സംരക്ഷിക്കുന്നതിനാണ് ട്രംപ് താല്പര്യപ്പെട്ടതു.  ട്രംപിന്റ്റെ  ഭരണ പരാജയമാണ്  കോവിഡ്  മറനീക്കിയത്.  ഒക്ടോബർ   അവസാനം  ആയപ്പോഴേക്കും  10 ദശ  ലക്ഷം   അമേരിക്കക്കാർ   കോവിഡ്  ബാധിതരായി. രണ്ടു ലക്ഷത്തി മുപ്പതിനായിരതില്പരം ആളുകൾ      മരണമടയുകയും ചെയ്തു.  ഒടുവിൽ ട്രംപ് തന്നെ  കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടക്കേണ്ടി വന്നത്  അദ്ദേഹത്തിന് വലിയ ക്ഷീണമാണ് വരുത്തിയത്.   കോവിഡ്  മൂലം മന്ദഗതിയിലായ സമ്പത്ഘടനയെ  ഉത്തേജിപ്പിച്  പഴയ നിലയിലാക്കുവാൻ  "ഉറക്കം തൂങ്ങിയായ"  ബൈഡന്  സാധിക്കുകയില്ലെന്നും, വ്യാവസായിക വളർച്ചക്ക് ശ്രമിക്കുന്ന  തനിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നുമാണ്   ട്രംപ്   തെരഞ്ഞെടുപ്പ്  വേദികളിൽ   ശക്തമായി ഉന്നയിച്ചിരുന്നത്.          

          ഡെമോക്രാറ്റിക്‌ സ്ഥാനാർഥി  ജോ ബൈഡനും , വൈസ് പ്രസിഡന്റ് സ്ഥാനാർഥി  കമലാ  ഹാരിസും  ട്രംപിനെതിരെ തൊടുത്ത  വിട്ട വജ്രായുധം    കോവിഡ്  കൈകാര്യം  ചെയ്തതിലെ പിടിപ്പുകേടായിരുന്നു .  മാത്രമല്ല നവംബർ  മാസത്തിൽ തുടങ്ങുന്ന ശൈത്യ കാലത്തു  കോവിഡ് വ്യാപനവും  മരണ നിരക്കും  കൂടുവാനുള്ള  സാധ്യതയും  ബൈഡൻ ശക്തമായി പ്രചരിപ്പിചു. കോവിഡിനെ പ്രതിരോധിക്കാൻ  ഫലപ്രദമായ നടപടി കൈക്കൊള്ളാത്ത ട്രംപിനെതിരെയുള്ള ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചാരണം  ജനങ്ങളെ വളരെയേറെ സ്വാധീനിച്ചു എന്നത് വ്യക്തം.

വംശീയത വർധിച്ചു   

            2020  മെയ് 25 നു ആഫ്രിക്കൻ-അമേരിക്കൻ വംശജനായ  ജോർജ് ഫ്‌ലോയിഡിനെ    വര്ണവെറിയനായ  ഒരു പോലീസ് ഓഫീസർ ശ്വാസം  മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം  വെള്ളക്കാരല്ലാത്ത എല്ലാ വംശജരെയും  ഭീതിപ്പെടുത്തിയ  സംഭവമാണ്.   ഇതിനു ശേഷവും  കറുത്ത വർഗക്കാർ വര്ണവെറിയൻമാരാൽ  കൊല്ലപ്പെടുന്ന സംഭവങ്ങൾ  ഇടയ്ക്കിടെ  ഉണ്ടാകുന്നത്   ട്രംപിനെതിരായ ഒരു വികാരം അവർക്കിടയിൽ  ഉണ്ടാക്കി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  ആഫ്രിക്കൻ വംശജരുടെ വോട്ട് തങ്ങൾക്കനുകൂലമാക്കാൻ  ഡെമോക്രാറ്റുകൾ ശ്രമിച്ചു .  ബൈഡനു  ലഭിച്ച മറ്റൊരു അനുകൂല ഘടകം ആഫ്രിക്കൻ-ഇന്ത്യൻ വംശജയായ കമലാ  ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരത്തിനിറക്കിയതാണ്.  പരമ്പരാഗതമായി  ഇന്ത്യൻ വംശജരിൽ ഏറെയും  ഡെമോക്രാറ്റിക്‌ പാർട്ടിക്കൊപ്പമാണ്.  മോദിയുമായുള്ള  ട്രംപിന്റെ സുഹൃത് ബന്ധം സാധാരണയിൽ കൂടുതൽ ഇന്ത്യൻ വംശജരെ ട്രംപിന് അനുകൂലമായി മാററിയെങ്കിലും  , ഇവരുടെ  ഏറിയപങ്കുവോട്ടും    ലഭിച്ചത്   ബൈഡനായിരുന്നു .  കമലയിലൂടെ  മറ്റ്  ആഫ്രിക്കൻ-ഏഷ്യൻ വംശജരെയും  തങ്ങൾക്കൊപ്പം അണിനിരത്താൻ ഡെമോക്രറ്റുകൾക്ക് സാധിച്ചു .   

ഔദ്യോഗിക ഫലപ്രഖ്യാപനം നീളുമോ?

           .   മാധ്യമങ്ങളിലൂടെ വന്ന കണക്കുകൾ പ്രകാരം  538  ഇലക്ട്‌റൽ   വോട്ടുകളിൽ     306    ഇലക്ട്‌റൽ  വോട്ടുകൾ ബൈഡനുലഭിച്ചപ്പോൾ ട്രംപിന് 234  ഇലക്ടറൽ  വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.  ഏഴ് കോടി അമ്പതു ലക്ഷം വോട്ട്  ബൈഡൻ നേടിയപ്പോൾ,  ട്രംപിന് ഏഴു കോടി പത്തു ലക്ഷം വോട്ടുകളാണ് ലഭിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ, ജയിച്ച സ്ഥാനാർത്ഥിക്കും  തോറ്റ സ്ഥാനാർത്ഥിക്കും ഇത്രയും വോട്ടു ലഭിച്ചത്  ആദ്യമാണെന്ന് മാത്രമല്ല , റെക്കോർഡുമാണ് .     സ്വിങ് സ്റ്റേറ്റുകളായ. പെൺസിൽവാനിയ  , മിഷിഗൺ,നോർത്ത് കരോലിന, അരിസോണ,വിസ്കോൺസിൻ,   നെവാഡ എന്നീ സംസ്ഥാനങ്ങളിലും  ബൈഡനായിരുന്നു വിജയിച്ചത് . 

          2000 ൽ  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി  ബുഷും ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർത്ഥിയായി അൽ ഗോറും മത്സരിച്ചപ്പോൾ, അൽ ഗോറിൻറ്റെ ആവശ്യപ്രകാരം   ഫ്ലോറിഡയിൽ  വോട്ടെണ്ണൽ വീണ്ടും ആരംഭിചു.  ബുഷ് അതിനെ  എതിർക്കുകയും സുപ്രീംകോടതിയിൽ   ചോദ്യം ചെയ്യുകയും  ചെയ്തു.  ഒടുവിൽ  36  ദിവസങ്ങൾക്കു ശേഷം  ഡിസംബർ 12  നാണ്  ബുഷ് ജയിച്ചതായി  സുപ്രീം കോടതി  പ്രഖ്യാപിച്ചത്.   മാന്യമായി തോൽവി അംഗീകരിക്കുന്നതിനുപകരം, വ്യാജ ആരോപണങ്ങൾ ഉന്നയിച്  പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. തപാൽ    വോട്ടിങ്ങിൽ  വിശ്വാസമില്ലെന്നും, അതിൽ അട്ടിമറി നടത്തിയെന്നും  ആരോപിച്  വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ പോയെങ്കിലും,  ആ കേസുകളോക്കെ തള്ളിപ്പോയി. അതിനാൽ  സുപ്രീം കോടതിയിലേക്ക് പോകാൻ  എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആരായുകയാണ്    ട്രംപ്.  അതിനു പുറമെ സ്വിങ് സംസ്ഥാനങ്ങളിലെ  വോട്ടെണ്ണലിൽ  ക്രമക്കേടുകൾ ഉണ്ടെന്നു ആരോപിച്ചുകൊണ്ടു അവിടങ്ങളിലൊക്കെ വീണ്ടും  വോട്ടെണ്ണൽ ട്രംപ് അനുഭാവികൾ  ആവശ്യപ്പെട്ടു. അങ്ങിനെ വീണ്ടും വോട്ടെണ്ണൽ കഴിഞ്ഞിട്ടും  ഫല പ്രഖ്യാപന സർട്ടിഫിക്കറ്റ് നൽകാതിരിക്കുവാനായി  തടസ്സവാദങ്ങൾ  ഉന്നയിചച്‌   ഫല പ്രഖ്യാപനം വൈകി പ്പിക്കുന്നു .  ട്രംപിന്റെ നിർദ്ദേശാനുസരണം   അധികാര കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാതെ   ഇരിക്കുകയായിരുന്ന   വൈറ്റ് ഹൗസിലെ  ഭരണ ചുമതലയുള്ള   ജനറൽ സർവീസസ്‌  അഡ്മിനിസ്ട്രേഷൻ  വിഭാഗം,  ഒടുവിൽ യാഥാർഥ്യം തിരിച്ചറിഞ്ഞു അധികാര കൈമാറ്റത്തിനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. .  1887 ലെ ഇലക്ട്‌റൽ കൌണ്ട് നിയമമനുസരിച്ചു  വോട്ടെണ്ണലും, വീണ്ടും വോട്ടെണ്ണലും, കോടതി വ്യവഹാരങ്ങളും പൂർത്തിയാക്കി ഡിസംബർ 8  ന്  ഇലക്ടർമാരെ  സജ്ജമാക്കണം.  ഡിസംബർ 14 ന്  ഇലക്ടർമാർ   വോട്ടു ചെയ്യും.  എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി  ജനുവരി 20 ന്  പുതിയ പ്രസിഡന്റ്  സ്ഥാനം ഏറ്റെടുക്കും.   ഈ സാഹചര്യത്തിൽ,  ട്രംപിന്റെ പരാതികളിലെല്ലാം  തീർപ്പുകല്പിച്ച ശേഷമേ  ഔദ്യോഗിക  ഫലപ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.   അതിനാൽ,    ഔദ്യോഗിക  ഫലപ്രഖ്യാപനത്തിനായി  ഡിസംബർ  രണ്ടാം വാരം  വരെ ചിലപ്പോൾ കാത്തിരിക്കേണ്ടി വന്നേക്കാം. തെരഞ്ഞെടുപ്പിന് ശേഷം  ട്രംപിന്റെ  ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ    അമേരിക്കൻ ജനാധിപത്യ വ്യവസ്ഥക്ക് തന്നെ  പുഴുക്കുത്തലേൽപ്പിച്ചിരിക്കുകയാണ്..

 ഇന്ത്യയോടുള്ള ബൈഡന്റെ സമീപനം 

 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധ സമയത്തു്  അമേരിക്ക പാകിസ്ഥാനോടൊപ്പം  ആയിരുന്നു.    1991  കാലഘട്ടത്തിൽ   ആഗോളവൽക്കരണവും  , സ്വതന്ത്ര  സമ്പദ് വ്യവസ്ഥയും  വ്യാപകമായതോടെയാണ്  ഇന്ത്യയും അമേരിക്കയും  തമ്മിൽ  കൂടുതൽ അടുത്ത് തുടങ്ങിയത്.    1998 ൽ  ഇന്ത്യ നടത്തിയ    ആണവ പരീക്ഷണത്തെ   തുടർന്ന്  ഇന്ത്യക്കെതിരെ അമേരിക്ക  വി ലക്കേർപ്പെടുത്തി.  എന്നാൽ,  ആഗോളവത്ക്കരണത്തിന്റ്റെ പശ്ചാത്തലത്തിൽ, സാമ്പത്തികമായി  വളരുന്ന , ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി  നല്ല   ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്ക നിർബന്ധിതമായി .  ഭരിക്കുന്ന പാർട്ടികൾക്കതീതമായി  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം  ശക്തിപ്പെടുന്ന കാഴ്ചയാണ്  കഴിഞ്ഞ രണ്ട്  ദശാബ്ദങ്ങളായി  ഉണ്ടായിട്ടുള്ളത് . 

2009 മുതൽ 2017 വരെ  ഒബാമയുടെ ടീമിൽ   വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച  നാൾ മുതൽ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നു ആഗ്രഹിച്ച നേതാവാണ് ബൈഡൻ.   വൈസ് പ്രസിഡന്റ് ആകുന്നതിനു മുമ്പ്   സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗമെന്ന നിലയിലും, പിന്നീട്  ചെയര്മാന്  എന്ന നിലയിലും   ഡോ .മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള സർക്കാരുമായി    2008 ൽ,  സൈനികേതര  ആണവ   കരാർ ഉണ്ടാക്കുന്നതിൽ  മുൻകൈ എടുത്തതും ബൈഡനായിരുന്നു .  2009  നും 2014  നും  ഇടയിലുള്ള കാലഘട്ടത്തിൽ,  ഇന്ത്യ-അമേരിക്ക വാണിജ്യബന്ധം ഇരട്ടിയായി വർധിച്ചു.  2009  ൽ  ഇന്ത്യൻ നിന്നുമുള്ള കയറ്റുമതി 33 .9  ബില്യൺ ഡോളർ ആയിരുന്നത്  2014 ൽ 67 .9  ബില്യൺ ഡോളർ ആയി വർധിച്ചു.  ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വത്തിനുള്ള അർഹതയുണ്ടെന്ന് അമേരിക്ക അംഗീകരിച്ചതും, ന്യൂക്ലിയർ സപ്പ്ലയേഴ്‌സ്  ഗ്രൂപ്പിൽ  ഇന്ത്യയെ അംഗമാക്കണമെന്ന ആവശ്യത്തിന് ആദ്യമായി   പിന്തുണ നൽകിയതും  ഈ സമയത്തു തന്നെ ആയിരുന്നു.  2020  ആകുമ്പോഴേക്കും   ഇന്ത്യയും അമേരിക്കയും തമ്മിൽ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളായി  മാറുമെന്ന്   ഇരുപതു വര്ഷങ്ങള്ക്കു മുമ്പ്  ദീര്ഘദൃഷ്ടിയോടെ   അദ്ദേഹം പറഞ്ഞിരുന്നു.  ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമാക്കുവാൻ   ഇന്ത്യയിലും അമേരിക്കയിലും കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാറി മാറി ഭരണത്തിൽ  വന്ന സർക്കാരുകൾ  ശ്രമിച്ചത് ബൈഡന്റെ കാഴ്ചപ്പാട്  ശരിവെക്കുന്നതാണ്.

            ഒബാമ സർക്കാരിന്റെ  അവസാനകാലത്തു  ഇന്ത്യയുമായി ഒപ്പുവച്ച ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്(LEMOA } റ്റെ  പിറകിലും ബൈഡൻറ്റെ  കരസ്പർശം ഉണ്ടായിരുന്നു. സാധാരണഗതിയിൽ  പ്രതിരോധ പങ്കാളികളുമായി മാത്രമേ അമേരിക്ക ഇത്തരം കരാറുകളിൽ ഏർപ്പെടുകയുള്ളു. സഖ്യകക്ഷി അല്ലാത്ത ഒരു രാജ്യവുമായി  ഈ കരാർ ഒപ്പിടുന്നത് ആദ്യമായിരുന്നു.  ഇരു രാജ്യങ്ങളുടെയും പ്രതിരോധ  സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുവാനും , സ്പെയർ  പാർട്ടുകൾ  നൽകുവാനും, തുറമുഖങ്ങളും, വിമാനത്താവളങ്ങളും, അതുപോലെ സൈനിക താവളങ്ങളും ഉപയോഗിക്കാനും  ഈ കരാറിലൂടെ  സാധിക്കും. ഇതിനു തുടർച്ചയായ  COMCASA , BECA എന്നിവ ട്രംപിന്റെ  കാലത്താണ് ഒപ്പിട്ടത്. ഈ പശ്ചാലത്തിൽ നോക്കുമ്പോൾ, പ്രതിരോധ രംഗത്ത് മാത്രമല്ല,  വ്യാപാര-വാണിജ്യ രംഗങ്ങളിലും  ബൈഡൻറ്റെ  നേതൃത്വത്തിൽ വരുന്ന സർക്കാർ  ഇന്ത്യയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാനാണ് സാധ്യത.ഇന്ത്യയും,അമേരിക്കയും,ഓസ്‌ട്രേലിയയും, ജപ്പാനും ചേർന്നുള്ള ചാതുർ രാഷ്ട്ര സഖ്യം ശക്തിപ്പെടുത്താനും ബൈഡൻ ശ്രമിക്കും,

           അതേ സമയം, ചൈനയുമായുള്ള ബന്ധത്തിൽ ട്രംപ് ഭരണകൂടം എടുത്തതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടെടുക്കാൻ  ബൈഡൻ    തയ്യാറാകുമെന്നു  തോന്നുന്നില്ല  .  ദക്ഷിണ ചൈന മഹാസമുദ്ര മേഖലയിലു,  തായ്‌വാൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ദക്ഷിണ കൊറിയ  തുടങ്ങിയ  അയൽ  രാജ്യങ്ങളെ സൈനിക ശക്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതുമായ  ചൈനയുടെ നയത്തിനെ  ബൈഡനും അനുകൂലിക്കുകയില്ല.   ഇന്ത്യയുമായി ചേർന്ന് കൊണ്ട് കിഴക്കനേഷ്യൻ രാജ്യങ്ങളെ  കോർത്തിണക്കി,   ഇൻഡോ -പസിഫിക് മേഖലയിൽ,  കൂടുതൽ അടുത്ത് പ്രവർത്തിക്കുവാനുള്ള  നയസമീപനം  രൂപീകരിക്കുവാനും  സാധ്യത ഉണ്ട്.   മാത്രമല്ല ചൈനയുടെ  വികസന  രംഗത്തെ  വളർച്ച അമേരിക്കയുടെ താല്പര്യങ്ങൾക്കെതിരാണെന്നു ബൈഡൻറ്റെ  പ്രചാരണ  രേഖകളിൽ പറഞ്ഞിട്ടുള്ളതിനാൽ  ചൈനയുമായുള്ള ബന്ധത്തിൽ ഒരു പൊളിച്ചെഴുത്തിനുള്ള സാധ്യത  വിരളമാണ് . 

               ഇറാൻറ്റെ  ആണവ പദ്ധതിക്ക് നിയന്ത്രണം കൊണ്ടുവരുവാൻ ഉദ്ദേശിച്ചു  ഒബാമ ഭരണകൂടം  2015  ജൂലൈ മാസത്തിൽ,   ഐക്യ രാഷ്ട്ര സഭയിലെ മറ്റ്  സ്ഥിര അംഗംകൾകും  ജര്മനികും  ഒപ്പം ഇറാനുമായി ഒപ്പുവച്ച കരാറിൽനിന്നും  2018  മെയ് മാസത്തിൽ  മാറിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ തീരുമാനം പുനഃ പരിശോധിക്കുമെന്ന്  ബൈഡൻ പ്രഖ്യാപിച്ചത് , ഇന്ത്യക്കും ആശ്വാസപ്രദമാണ്.  ഇറാനിലെ ചബഹാർ തുറമുഖം വികസിപ്പിക്കാൻ ഇറാനുമായി ഇന്ത്യ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ ഓണം ഘട്ടം പൂർത്തിയാക്കുവാൻ 85  ദശ  ലക്ഷം ഡോളർ ആണ് ഇന്ത്യ ചെലവാക്കിയത്. അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 500 ദശ  ലക്ഷം ഡോളർ ചെലവാക്കാൻ  ഉദ്ദശിച്ചിരുന്നെങ്കിലും  ആണവ നിയന്ത്രണ  കരാറിൽ നിന്നും പിന്മാറിയ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനാൽ  ചബാഹര് തുറമുഖവുമായി ബന്ധപ്പെട്ട  മറ്റു പ്രവർത്തനങ്ങളിൽ നിന്നും ഇന്ത്യക്കു പിന്മാറേണ്ടി വന്നു. അമേരിക്ക വീണ്ടും ഇറാനുമായി  കരാറിൽ ഒപ്പുവെക്കുന്നതോടെ  ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും.


എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്കും  എതിരായുള്ള നിലപാടാണ് ബൈഡനുള്ളത്.  അതുകൊണ്ട് , തീവ്രവാദ സംഘടനകൾക്ക്   പാകിസ്ഥാൻ  നൽകുന്ന പിന്തുണയെക്കുറിച്ചു ബൈഡന്  ബോധ്യമുണ്ട്.  എന്നാൽ താലിബാനുമായി ഉണ്ടാക്കിയ സമാധാന  കരാർ  വിജയിക്കാൻ പാകിസ്താൻറ്റെ  പിന്തുണ ആവശ്യമുണ്ടെന്നുള്ള കാര്യവും അദ്ദേഹത്തിനറിയാം.  അതിനാൽ ഇക്കാര്യത്തിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കിക്കൊണ്ട്,  ഒരു പ്രായോഗിക സമീപനം ആയിരിക്കും ബൈഡന്റെ  ഭാഗത്തുനിന്നും  ഉണ്ടാകുക.  ഇത് എത്ര മാത്രം നമുക്ക് അനുകൂലമാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

              ഉദാരമായ കുടിയേറ്റ നിയമം നടപ്പിലാക്കുമെന്ന് പ്രചാരണ യോഗങ്ങളിലും, പ്രചാരണ രേഖകളിലും  അദ്ദേഹം പറഞ്ഞിട്ടുണ്ട്.  അതിനാൽ,  എച്‌ 1 ബി  വീസ  യുടെ കാര്യത്തിലും ഗ്രീൻ കാർഡിൻറ്റെ   കാര്യത്തിലും ട്രംപ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ  മാറ്റി,  അനുഭാവ  പൂർവം  നടപ്പിലാക്കുവാൻ അദ്ദേഹം പ്രതിജ്ഞാ  ബദ്ധനാണ്.അമേരിക്കയിൽ പഠിക്കാനോ, ജോലിചെയ്യാനോ താമസിക്കാനോ പോകുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ആശ്വാസപ്രദമാണ്. അഞ്ചുലക്ഷത്തോളം ഇൻഡ്യക്കാർക്ക്  ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.  ഇക്കാര്യത്തിൽ  മനുഷ്യാവകാശങ്ങൾക്കു വേണ്ടി  എന്നും പോരാടിയിട്ടുള്ള   കമല ഹാരിസിന്റെ  സഹായവും  ഇന്ത്യക്കാർക്ക് പ്രതീക്ഷിക്കാം.  എന്നാൽ കാശ്മീറിൻറ്റെ  ഭരണഘടനപരമായുള്ള പ്രത്യേക പദവി റദ്ദാക്കിയ  നടപടിയും,   പൗരത്വ ഭേദഗതി ബിൽ , ദേശീയപൗരത്വ രജിസ്റ്റർ  എന്നിവ നടപ്പിലാക്കാൻ തുനിയുന്നത് സംബന്ധിച്ചും  ട്രംപിന്റെ നയത്തിൽ നിന്നും വ്യത്യസ്തമായ  അഭിപ്രായമാണ്  ബൈഡനും കമല ഹാരിസിനും ഉള്ളത്.  ഈ ആവശ്യവുമായി ബന്ധപ്പെട്ട്  ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക്‌ പാർട്ടി സെനറ്ററുമായ പ്രമീള ജയപാൽ   നമ്മുടെ വിദേശ കാര്യമന്ത്രി  ജയശങ്കറുമായി കൂടി കാഴ്ചക്ക് സമയം ചോദിച്ചപ്പോൾ,  അത് നിഷേധിച്ച ജയശങ്കർക്ക്  അങ്ങിനെ  ഒരു നിലപാടുമായി ഇനി മുന്നോട്ടു പോകുവാൻ  സാധിക്കുകയില്ല.   പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിലും, മത സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും  അനുവദിക്കുന്നതിലും  ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കാഴ്ചപ്പാട്    മോഡി സർക്കാരിന് തലവേദന ഉണ്ടാക്കിയേക്കാം. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  ഇന്ത്യയുമായി ബൈഡൻ ഭരണകൂടം ചർച്ച ചെയ്യുമെന്നതിൽ സംശയമില്ല. മറ്റ്  പ്രശ്നങ്ങളിൽ,  അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളിൽ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

              ബൈഡൻറ്റെ  വിദേശ നയം നൂറു ശതമാനവും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന  ആന്റണി ബ്ലിങ്കൻ   എന്ന പരിണിത പ്രജ്ഞനായ  വിദേശകാര്യ വിദഗ്‌ധനെയാണ്  സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി  ബൈഡൻ നോമിനേറ്റ ചെയ്തിട്ടുള്ളത്.  ഇന്ത്യയുമായി ആണവ കരാർ ഉണ്ടാക്കുന്നതിൽ  വളരെയേറെ സഹായിച്ചിട്ടുള്ള ആളാണ്  എന്നതിനുപരി, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുമായി ശക്തമായ ബന്ധം ഉണ്ടക്കണമെന്നു അഭിപ്രായം  ഉള്ള ആളുമാണ്  അദ്ദേഹം.  ഈ  സാഹചര്യത്തിൽ ബൈഡൻ ഭരണകൂടത്തിന് കീഴിലും ,  അമേരിക്കയും ഇന്ത്യയുമായുള്ള  ബന്ധം കൂടുതൽ ശക്തിപ്രാപിക്കാനാണ് സാധ്യത.


പി.എസ് .ശ്രീകുമാർ 

98471 73177 


 



Friday, 30 October 2020

                                    നവംബറിൻറ്റെ  നഷ്ടം ആർക്ക് ?


പി.എസ് .ശ്രീകുമാർ 


നവംബർ 3 ന്  അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൻറ്റെ  ഫലം എന്തായിരിക്കും എന്നറിയാനാണ്  ലോകം കാത്തിരിക്കുന്നത്.  അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഒന്നായി മാറുകയാണ്  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി  നിൽക്കുന്ന  ഡൊണാൾഡ് ട്രംപും , ഡെമോക്രാറ്റിക്‌ പാർട്ടി ടിക്കറ്റിൽ  നിൽക്കുന്ന   മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മത്സരിക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പ്.  തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ നാൾ മുതൽ അഭിപ്രായസർവേകളിൽ  ചെറിയ മുൻ‌തൂക്കം ബൈഡനുണ്ട്. എന്നാൽപ്പോലും    ഫലം എങ്ങിനെ വരും എന്നതിൽ  രണ്ടു പാർട്ടികൾക്കും ആശങ്കയുണ്ട്.  അതിനു പ്രധാന കാരണം  2016 ലെ  തെരഞ്ഞെടുപ്പ് ഫലമാണ്.

അന്ന്  ട്രംപിന്റ്റെ  എതിരാളി ഹിലരി ക്ലിന്റൺ ആയിരുന്നു.   എല്ലാ അഭിപ്രായ സർവേകളിലും  തുടക്കം മുതൽ മുന്നിട്ടു നിന്നതു ഹിലരി ആയിരുന്നു. പക്ഷെ, ഫലം മറിച്ചായിരുന്നു.  ഭരണ രംഗത്ത് അനുഭവ സമ്പത്തും  പ്രാഗത്ഭ്യവും  ഉണ്ടായിരുന്ന   ഹില്ലാരിയെ ഭരണ-രാഷ്ട്രീയ രംഗങ്ങളിൽ തുടക്കക്കാരനായിരുന്ന  ട്രംപ് അടിയറവു പറയിച്ചു.  സാധാരണ അമേരിക്കകാരന്റ്റെ  സാമ്പത്തിക പ്രശ്നങ്ങൾക്കും,  തൊഴിലില്ലായ്മക്കും , അനിയന്ത്രിതമായ കുടിയേറ്റങ്ങൾക്കും പരിഹാരം കാണുമെന്നു പറഞ്ഞും , വിദേശത്തുള്ള അമേരിക്കയുടെ സൈനിക സാന്നിധ്യം  കുറക്കുമെന്നു വാഗ്ദാനം നൽകിയും , ദേശീയതക്ക് ഊന്നൽ നൽകിയുമായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ.  സാധരണക്കാരും, മധ്യ  വർത്തികളുമായവെള്ളക്കാർ  ട്രംപിന്റ്റെ  വാഗ്ദാനങ്ങളിൽ  ആകൃഷ്ടരായാണ്  അദ്ദേഹത്തിന് വോട്ടു നൽകി യത്.

വാഗ്‌ദാനങ്ങൾ  പാലിക്കപ്പെട്ടോ? 

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ   ട്രംപ്    പ്രചരണങ്ങൾക്കു  തുടക്കം കുറിച്ചത്‌  2016 ലെ തെരഞ്ഞെടുപ്പിൽ  താൻ  നൽകിയ  പ്രധാന വാഗ്‌ദാനങ്ങൾ  നടപ്പിലാക്കി എന്ന്  അവകാശപ്പെട്ടുകൊണ്ടാണ്..  വിദേശ രാജ്യങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി  ചിലവാക്കിയിരുന്ന വൻ തുകയിൽ കാര്യമായി കുറവ് വരുത്തിയത് നേട്ടം ആയി അദ്ദേഹം ഉയർത്തി കാട്ടുന്നു. താലിബാനുമായി 16 വര്ഷങ്ങള്ക്കു ശേഷം സമാധാന കരാർ ഉണ്ടാക്കികൊണ്ട് അമേരിക്കൻ സൈനികരെ ഘട്ടം ഘട്ടം ആയി പിൻവലിച്ചു തുടങ്ങിയത് അദ്ദേഹം എടുത്തു പറയുന്നു. അത് പോലെ തന്നെ ഇറാഖിലെയും സിറിയയിലെയും  സൈനിക  സാന്നിദ്ധ്യത്തിൽ  കുറവ് വരുത്തിയതും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ യുമായി നടത്തിയ സംഭാഷണങ്ങളിലൂടെ സംഘർഷത്തിൽ അയവു വന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 


ചൈന, കാനഡ, മെക്സിക്കോ യൂറോപ്യൻ യൂണിയൻ എന്നിവയുമായി വാണിജ്യ രംഗത്ത് അമേരിക്കക്കുണ്ടായിരുന്ന അസന്തുലിതാവസ്ഥക്കു പരിഹാരം കാണുമെന്നു തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു.  പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ  കാനഡയുമായും  മെക്സികോയുമായും ഒബാമ ഉണ്ടാക്കിയ കരാർ (North American Free Trade Agreement ) അദ്ദേഹം റദ്ദാക്കി.  അതിനു ശേഷം, അമേരിക്കക്ക് അനുകൂലമായ നിബന്ധനങ്ങൾ ഉൾപ്പെടുത്തി ഈ രാജ്യങ്ങളുമായി  പിന്നീട്  ട്രംപ് ഒപ്പിട്ടു. അമേരിക്കക്ക് അനൂകൂലമായ രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ  പുതിയതായി  ഏർപ്പെടുത്തിയാണ്  യൂറോപ്യൻ  യൂണിയനിൽ  നിന്നും ഇപ്പോൾ  ഇറക്കുമതികൾ  ചെയുന്നത്.


ചൈനയുമായി 2019 ൽ ഉണ്ടായിരുന്ന വാണിജ്യ കമ്മി (balance  of  trade ) കുറയ്ക്കുവാൻ ഉള്ള നടപടിക്കും അദ്ദേഹം തുടക്കം കുറിച്ചു .   2018 ൽ 2.500 ട്രില്യൺ   ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് നടത്തിയത്. അതെ സമയം ഇറക്കുമതി 3.121  ട്രില്യൺ   ആയിരുന്നു. വാണിജ്യ കമ്മി 621 ബില്യൺ ഡോളർ .  അമേരിക്ക ഏർപ്പെടുത്തിയ താരിഫുകളിലൂടെ 2019ൽ  വാണിജ്യ കമ്മി 345.2 ബില്യൺ ഡോളറായി കുറച്ചു.  2020 സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ചു കഴിഞ്ഞ ഒൻപത് മാസത്തെ വാണിജ്യ കമ്മി 218.57 ബില്യൺ ഡോളറായി  കൊണ്ടുവരുവാൻ  ട്രംപിന് സാധിച്ചു. അതോടൊപ്പം ചൈനയിൽ നിന്നും ഉത്പാദന യൂണിറ്റുകൾ അമേരിക്കയിലേക്ക് മാറ്റുവാൻ, അമേരിക്കൻ കമ്പനികൾക്കു നൽകിയ മുന്നറിയിപ്പ് കുറെയൊക്കെ നടപ്പിലാക്കാൻ സാധിച്ചതോടെ ' അമേരിക്ക ഫസ്റ്റ്  ' എന്ന മുദ്രാവാക്യം സാധൂകരിക്കാനും  അദ്ദേഹത്തിന് സാധിച്ചു. 

കൊറോണ മഹാമാരി അമേരിക്കയിൽ ആദ്യം എത്തുന്നത് 2020 ജനുവരിയിൽ   ആയിരുന്നു.   പ്രസിഡന്റ് സ്ഥാനത്തു എത്തിയശേഷം   തൊഴിലില്ലായ്‌മയുടെ  നിരക്ക്  കുറച്ചു കൊണ്ടുവരുവാൻ    ട്രംപിന് സാധിച്ചെങ്കിലും, കൊറോണയുടെ വ്യാപനത്തോടെ തൊഴിലില്ലായ്‌മയുടെ തോത് വർധിച്ചു. 2016 ൽ 4.7 % ആയിരുന്ന തൊഴിലില്ലായ്മാ  നിരക്ക്,  2019 മെയ് മാസം ആയപ്പോഴേക്കും 3.6 % ആയി കുറച്ചു കൊണ്ട്   സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുവാൻ സാധിച്ചു.   അതുപോലെ , ഒബാമയുടെ കാലഘട്ടത്തിൽ പ്രതിവർഷ ശരാശരി  വളർച്ചാനിരക്ക് 2 .5  ആയിരുന്നത്  3  ശതമാനമായി വർധിപ്പിക്കാനും സാധിച്ചു.  അങ്ങിനെ ശക്തമായ സമ്പദ്ഘടനയുടെ  അടിത്തറയിലാണ്  രണ്ടാമൂഴത്തിനായി ട്രംപ് തയ്യാറെടുപ്പു നടത്തിയത്.

മെക്സിക്കൻ മതിൽ 

അനധികൃത കുടിയേറ്റം നിരോധിക്കുമെന്ന്  തെരഞ്ഞെടുപ്പുകാലത്തു  പറഞ്ഞത് നടപ്പിലാക്കുന്നതിന്റ്റെ  ഭാഗമായാണ് കുടിയേറ്റങ്ങൾക്കു കടുത്ത നിയന്ത്രണങ്ങൾ ട്രംപ് കൊണ്ടുവന്നത്. അമേരിക്ക-മെക്സിക്കോ അതിർത്തി  പഴുതില്ലാതെ  അടച്ചതോടെ തെക്കൻ സംസ്ഥാനങ്ങളിലേക്കു മെക്സിക്കോയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയുവാൻ സാധിച്ചു. മാത്രമല്ല മെക്സിക്കൻ അതിർത്തിയിൽ മതില് പണിയുമെന്ന  വാഗ്ദാനം നടപ്പിലാക്കുവാൻ തുടക്കം  കുറിക്കുകയും ചെയ്തു.  ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള  കോൺഗ്രസ്, മതിലുകെട്ടാൻ ആവശ്യമായ തുക പാസ്സാക്കിയില്ലെങ്കിലും  സൈനികാവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിക്കൊണ്ടാണ് മതിൽ നിർമാണം ആരംഭിച്ചത്.  ഈ വര്ഷം ഡിസംബറോടെ  450 മൈൽ നീളത്തിൽ മതിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്..

അമേരിക്കയുടെ  രാഷ്ട്രീയ,സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ  സ്വാധീനമുള്ള ജൂദ മതസ്ഥരുടെ പ്രീതി പിടിച്ചുപറ്റാനായി, ഇസ്രായേലിലെ അമേരിക്കൻ എംബസി, തലസ്ഥാനമായ ടെൽ അവീവിൽനിന്നും തർക്കസ്ഥലമായ ജറുസലേമിലേക്കു മാറ്റുകയും ചെയ്തു. അതുപോലെ ഭീകരതക്കെതിരായ  നടപടികളുടെ ഭാഗമായി ഐസിസ്  തലവൻ ബാഗ്ദാദിയെ  വധിക്കാൻ സാധിച്ചതും ട്രംപിന്റ്റെ  നേട്ടമായാണ്  ചിത്രീകരിക്കുന്നത്.

വില്ലനായി കൊറോണ 

ഇങ്ങനെ, നേട്ടങ്ങളുടെ പട്ടികയുമായാണ്  ട്രംപ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ വർഷം  ആദ്യം തയാറെടുപ്പ് നടത്തിയത്. ലോകത്തിൻറ്റെ  ഇതര ഭാഗങ്ങളിൽ  കൊറോണ പടർന്നു പിടിച്ചപ്പോൾ, അമേരിക്കയെ കൊറോണ ബാധിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്.  ജനുവരി 20 ന്  ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ എല്ലാം നിയന്ത്രണ  വിധേയമാണെന്ന്   പറഞ്ഞു കോവിഡിനെ  അദ്ദേഹം പുച്ഛിച്ചു തള്ളി. രോഗ നിയന്ത്രണത്തിനുള്ള കിറ്റുകളും, വെന്റിലേറ്ററുകളും കരുതി  വെക്കുന്നതിൽ വീഴ്ച വരുത്തി. രോഗ നിർണയം നടത്തുവാനോ,  രോഗികളെ കണ്ടെത്തി ചികിത്സ നടത്തുവാനോ  ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. സാമൂഹ്യ വ്യാപനം തടയാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരുകളെ ട്രംപ് അതിനിശിതമായാണ് വിമർശിച്ചത്.  സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നതിന് പകരം വ്യവസായികളുടെയും സമ്പന്നരുടെയും താല്പര്യം സംരക്ഷിക്കുന്നതിനാണ് ട്രംപ് താല്പര്യപ്പെട്ടതു.  ട്രംപിന്റ്റെ  ഭരണ പരാജയമാണ്  കോവിഡ്  മറനീക്കിയത്.  ഒക്ടോബർ  26  ആയപ്പോഴേക്കും 8 .75 ദശ  ലക്ഷം   അമേരിക്കക്കാർ   കോവിഡ്  ബാധിതരായി. രണ്ടു ലക്ഷത്തി മുപ്പതിനായിരം  പേർ  മരണമടയുകയും ചെയ്തു.  ഒടുവിൽ ട്രംപ് തന്നെ  കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടക്കേണ്ടി വന്നത്  അദ്ദേഹത്തിന് വലിയ ക്ഷീണമാണ് വരുത്തിയത്. ഇതിനിടയിലും, കോവിഡ്  മൂലം മന്ദഗതിയിലായ സമ്പത്ഘടനയെ  ഉത്തേജിപ്പിച്  പഴയ നിലയിലാക്കുവാൻ തനിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നാണ്  ട്രംപ്  സംവാദങ്ങളിൽ  ശക്തമായി ഉന്നയിക്കുന്ന വാദം.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥി  ജോ ബൈഡനും , വൈസ് പ്രസിഡന്റ് സ്ഥാനാർഥി  കമലാ  ഹാരിസും  ട്രംപിനെതിരെ തൊടുക്കുന്ന ആഗ്നേയാസ്ത്രം   കോവിഡ്  കൈകാര്യം  ചെയ്തതിലെ പിടിപ്പുകേടാണ്. മാത്രമല്ല നവംബർ  മാസത്തിൽ തുടങ്ങുന്ന ശൈത്യ കാലത്തു  കോവിഡ് വ്യാപനവും  മരണ നിരക്കും  കൂടുവാനുള്ള  സാധ്യതയും  ബൈഡൻ ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്.

ബ്ലാക്ക് ലൈവ്സ് മാറ്റർ 

ഈ വര്ഷം മെയ് 25 നു ആഫ്രിക്കൻ-അമേരിക്കൻ വംശജനായ  ജോർജ് ഫ്ലോയിഡ്  വര്ണവെറിയനായ  ഒരു പോലീസ് ഓഫീസർ ശ്വാസം  മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം  വെള്ളക്കാരല്ലാത്ത എല്ലാ വംശജരെയും  ഭീതിപ്പെടുത്തിയ  സംഭവമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന കറുത്ത വർഗക്കാരുടെ സംഘടന   അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.  അതിനെ തുടർന്നുണ്ടായ  കലാപം അമേരിക്കയെ അക്ഷരാർഥത്തിൽ പിടിച്ചു കുലുക്കി. ഇതിനു ശേഷവും  കറുത്ത വർഗക്കാർ വര്ണവെറിയൻമാരാൽ  കൊല്ലപ്പെടുന്ന സംഭവങ്ങൾ  മറ്റു സ്ഥലങ്ങളിൽ ഉണ്ടായത്  ട്രംപിനെതിരായ ഒരു വികാരം  രാജ്യത്തു ഉണ്ടാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  ആഫ്രിക്കൻ വംശജരുടെ വോട്ട് തങ്ങൾക്കനുകൂലമാക്കാൻ  ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു.  ബൈഡനെയും കമലയെയും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥനയുമായി  ബരാക്ക് ഒബാമ ഇപ്പോൾ പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്. ബൈഡനു  ലഭിച്ച മറ്റൊരു അനുകൂല ഘടകം ആഫ്രിക്കൻ-ഇന്ത്യൻ വംശജയായ കമലാ  ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരത്തിനിറക്കിയതാണ്. കമലയിലൂടെ  ആഫ്രിക്കൻ-ഏഷ്യൻ വംശജരെ തങ്ങൾക്കൊപ്പം അണിനിരത്താൻ സാധിക്കുമെന്നാണ്  ഡെമോക്രറ്റുകൾ പ്രതീക്ഷിക്കുന്നത്.

ചൈനയിലെ വ്യാപാര ബന്ധങ്ങൾ 

പ്രചാരണ രംഗത്ത് ഏറ്റവും ഒടുവിൽ ഉയർന്നു വന്ന ആരോപണം  ട്രംപിന്റ്റെയും  ബൈഡന്റെയും  ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളാണ്.ബൈഡന്റെ മകനായ  ഹണ്ടർ  ബൈഡനു  ചൈനയിൽ വ്യാപാര ബന്ധങ്ങൾ ഉണ്ടെന്നും, അതുകൊണ്ട്  ബൈഡൻ, അമേരിക്കൻ താല്പര്യങ്ങൾ ചൈനക്ക് മുമ്പിൽ അടിയറ വാക്കുമെന്നുമാണ് ട്രംപിന്റ്റെ  ആരോപണം.  അതേസമയം,  ട്രംപിന് ചൈനയിൽ ഒരു രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നുള്ള , ന്യൂ യോർക്ക് ടൈംസ്    വാർത്ത ഉദ്ധരിച്ചുകൊണ്ട്  ട്രംപിന്റെ പൊള്ളത്തരം ബൈഡൻ  തുറന്നു  കാട്ടി.   ഇക്കാര്യം  നികുതി വകുപ്പിൽ നിന്നും ട്രംപ്  മറച്ചുവച്ചു വെന്നും ബൈഡൻ ആരോപിച്ചു. ട്രംപ് കഴിഞ്ഞ കുറെ വര്ഷങ്ങളായി നികുതി  രേഖകൾ പുറത്തുവിടാത്തതിനെയും ബൈഡൻ ചോദ്യം ചെയ്തു.

അഭിപ്രായ വോട്ടെടുപ്പുകളിൽ മുമ്പൻ  ബൈഡൻ 

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ  അഭിപ്രായ വോട്ടുകളിലെല്ലാം നേരിയ ഭൂരിപക്ഷം  ബൈഡനായിരുന്നു. ഈ വര്ഷം മാർച്ച് മാസത്തിൽ നടത്തിയ സർവ്വേകളിൽ  ബൈഡന് 4 -6  ശതമാനം വരെയേ  മുൻ‌തൂക്കം ഉണ്ടായിരുന്നുള്ളു.  എന്നാൽ  ഒക്ടോബര് 17 നു  നടത്തിയ സർവ്വേകൾ അനുസരിച്ചു  ബൈഡന് ട്രംപിനെക്കാൾ,  10 .7  ശതമാനം മുൻതൂക്കം  ഉണ്ട്  .അവസാന ദിനങ്ങളിൽ ബൈഡൻ തൻറ്റെ  സ്വീകാര്യത വർധിപ്പിക്കുന്നു എന്നാണ് അഭിപ്രായ സർവേകൾ സൂചി പ്പിക്കുന്നതു.  2016 ലെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ  അഭിപ്രായ സർവ്വേകൾ , തെരഞ്ഞെടുപ്പ് ഫലതിൻറ്റെ  സൂചിക ആകണമെന്നില്ല. അന്ന് ജനകീയ വോട്ടിൽ ട്രംപിനെക്കാൾ മുപ്പതുലക്ഷം കൂടുതൽ വോട്ട് ഹില്ലരി നേടിയെങ്കിലും, സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇലക്ട്‌റൽ വോട്ടിൽ ഭൂരിപക്ഷം നേടികൊണ്ടാണ്  ട്രംപ് ഹില്ലാരിയെ അട്ടിമറിച്ചത്.  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത, ജനകീയ വോട്ടുകൾ മാത്രമല്ല, ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള  ഇലക്ട്‌റൽ വോട്ടുകൾ കൂടി കണക്കുകൂടിയാണ്  ജയപരാജയങ്ങൾ  നിശ്ചയിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലുമായി 538  ഇലക്ട്‌റൽ   വോട്ടുകളാണ് ഉള്ളത്.     270   ഇലക്ട്‌റൽ വോട്ടെങ്കിലും കിട്ടുന്ന  സ്ഥാനാർഥി  മാത്രമേ  ജയിക്കുകയുള്ളു.  അടുത്ത  തെരഞ്ഞെടുപ്പ് ഫലം  ആറ്  സ്വിങ് സ്റ്റേറ്റുകളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നാണ്  തെരഞ്ഞെടുപ്പ്  പണ്ഡിതന്മാർ പറയുന്നത്. ഫ്ലോറിഡ,പെൺസിൽവാനിയ , മിഷിഗൺ,നോർത്ത് കരോലിന, അരിസോണ,വിസ്കോൺസിൻ,  എന്നീ സംസ്ഥാനങ്ങളാണ്.  ഈ  സംസ്ഥാനങ്ങളിലും   അഭിപ്രായ സർവ്വേകളിൽ  ബൈഡനാണ് മുന്നിൽ  നിൽക്കുന്നത് . നിലവിലെ സാഹചര്യത്തിൽ  ഇലക്ട്‌റൽ വോട്ടിലും ബൈഡനാണ്  നേരിയ സാദ്ധ്യത  കാണുന്നത്.  അട്ടിമറികളും അടിയൊഴുക്കുകളും  ഉണ്ടായില്ലെങ്കിൽ ബൈഡൻ വൈറ്റ് ഹൗസിൽ എത്തുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

പ്രസിഡന്ററ്റിനെ  കോടതി തീരുമാനിക്കുമോ ?

തെരഞ്ഞെടുപ്പ് ഫലം ട്രംപിനെതിരാണെങ്കിൽ,  വിഷയം സുപ്രീം കോടതിയിലേക്ക്  കൊണ്ടുപോകുന്നതിനെ     കു റിച്ച് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.  മെയിൽ ഇൻ   വോട്ടിങ്ങിൽ  വിശ്വാസമില്ലെന്നും, അതിൽ അട്ടിമറി നടക്കാനിടയുണ്ടെന്നും ട്രംപ്  പലപ്പോഴും പറഞ്ഞിട്ടുള്ളത്  ഈ ഉദ്ദേശത്തോടെ ആയിരിക്കാനാണ് സാധ്യത.  അങ്ങിനെയാണെങ്കിൽ  നിയമത്തിൻറ്റെ  തലനാരിഴ  കീറി പരിശോധിച്ചശേഷമായിരിക്കും  ആരാണ് വിജയി എന്നറിയുക .

പി.എസ് .ശ്രീകുമാർ 

98471 73177 















Tuesday, 13 October 2020

 


  ഭരണ നിർവഹണം എങ്ങിനെ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്ന ചട്ടങ്ങളാണ് സംസ്ഥാനത്തിൻറ്റെ  ബിസിനസ് റൂൾസ്.  ഭരണഘടനയുടെ  166 ആം  വകുപ്പിൻറ്റെ  രണ്ടും മൂന്നും  ഉപ വകുപ്പുകളനുസരിച്ചാണ് സര്ക്കാറിന്റെ  ബിസിനസ് റൂൾസിന്  ഗവർണറുടെ ഉത്തരവോടെ  രൂപം നൽകിയിട്ടുള്ളത്.  സെക്രെട്ടറിമാരുടെയും, മന്ത്രിമാരുടെയും, മുഖ്യമന്ത്രിയുടെയും, മന്ത്രിസഭയുടെയും അധികാരവകാശങ്ങൾ ബിസിനസ് റൂൾസിൽ  പറഞ്ഞിട്ടുള്ള പ്രകാരമാണ് നിർവഹിക്കേണ്ടത്.  ബിസിനസ് റൂൾസിൽ കാലാനുസൃതമായ  പരിഷ്‌കാരങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.  ഏറ്റവും ഒടുവിൽ  ഇത് പരിഷ്കരിച്ചത്  2002 ൽ  ആയിരുന്നു.  അതിനുശേഷം, 2018 ഒക്ടോബറിലാണ് അന്നത്തെ  ജലവിഭവ വകുപ്പ് സെക്രട്ടറിയും , ഇന്നത്തെ  ചീഫ് സെക്രെട്ടറിയുമായ   ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ നിയമ,ധന,പൊതുഭരണ, ഐ.ടി  വകുപ്പുകളുടെ സെക്രെട്ടറിമാരടങ്ങിയ  സമിതിയെ ബിസിനസ് റൂൾസിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ നിര്ദേശിക്കാനായി  സർക്കാർ നിയോഗിച്ചത്.

മന്ത്രിമാർക്കു  വകുപ്പുകൾ അനുവദിച്ചു നൽകുന്നത്, മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം  ഗവർണറാണ്.  സർക്കാർ നയരൂപീകരണം നടത്തിക്കഴിഞ്ഞാൽ, വകുപ്പ് മന്ത്രിയുടെ  നിർദേശാനുസരണം  സെക്രട്ടറിമാർ  അവ നടപ്പിലാക്കുന്നു.   ജനാധിപത്യ സംവിധനത്തിൽ  നിയമസഭയോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ളതു ജനപ്രതിനിധികളായ  മന്ത്രിമാർക്കാണ്, അല്ലാതെ ഉദ്യോഗസ്ഥർക്കല്ല. ബിസിനസ് റൂൾസിലെ 

ഏഴാം വകുപ്പ് പ്രകാരം  മന്ത്രി തനിച്ചെടുക്കുന്ന  തീരുമാനമാണെങ്കിലും , മന്ത്രിക്കു പുറമെ മന്ത്രിസഭക്കും കൂട്ടുത്തരവാദിത്വമുണ്ട് .  എങ്കിൽപ്പോലും, വകുപ്പിനെ സംബന്ധിച്ച കാര്യങ്ങളിൽ റൂൾ  9 പ്രകാരം മന്ത്രിക്കു തന്നെയാണ് പ്രാഥമിക ഉത്തരവാദിത്വം.  വകുപ്പിൻറ്റെ  പരാജയതിൻറ്റെ   ഉത്തരവാദിത്വം ഏറ്റെടുത്താണ് 1956  ൽ  അന്നത്തെ  റെയിൽവേ ‌ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി,   നെഹ്‌റു മന്ത്രിസഭയിൽ നിന്നും രാജിവച്ചത്.  അന്ന് തമിഴ്‌നാട്ടിലെ  അരിയല്ലൂരിൽ നടന്ന ഒരു റെയിൽവേ അപകടത്തിൽ 144 പേര് കൊല്ലപ്പെട്ടു.  ആ അപകടത്തിൻറ്റെ ധാർമിക  ഉത്തരവാദിത്വമാണ്  അദ്ദേഹം സ്വയം ഏറ്റെടുത്തത് .   അതുപോലെ ആസ്സാമിലെ ഗൈസാലിലെ  ട്രെയിൻ അപകടത്തിൽ 290 പേര് കൊല്ലപ്പെട്ടത്തിന്റ്റെ  ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രിയായിരുന്ന നിധിഷ് കുമാർ വാജ്പേയി മന്ത്രിസഭയിൽ നിന്നും 1999 ൽ രാജിവച്ചു.

ബിസിനസ്  റൂൾ  22  പ്രകാരം  ഒരു വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, സാധാരണ ഗതിയിൽ , തീർപ്പു കൽപ്പിക്കുന്നത് മന്ത്രിയോ, മന്ത്രിയുടെ ഉത്തരവുപ്രകാരം  അധികാരപ്പെടുത്തിയിട്ടുള്ള സെക്രട്ടറിയോ ആ തസ്തികക്ക് താഴെയുള്ള  ഉദ്യോഗസ്ഥന്മാരോ ആണ്.  എല്ലാ ഫയലുകളും   മന്ത്രി കണ്ടതിനുശേഷമേ  തീർപ്പുകല്പിക്കാവു എന്നല്ല.  മന്ത്രിക്കു തൻറ്റെ  അധികാരങ്ങൾ  രേഖാമൂലമുള്ള ഉത്തരവുകളിലൂടെ {ഡെലിഗേഷന് ഓഫ് പവർ}, സെക്രെടരിക്കോ അതിനു താഴെയുള്ള ഉദ്യോഗസ്ഥർക്കോ നൽകാൻ  റൂൾ  23  പ്രകാരം സാധിക്കും.  അപ്പോഴും വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ  പ്രാഥമിക ഉത്തരവാദിത്വം  മന്ത്രിക്കു തന്നെയാണ്.  ഇപ്പോൾ ഉദ്യോഗസ്ഥ  സമിതി  തയ്യാറാക്കിയിട്ടുള്ള കരട്  റിപ്പോർട്ട് പ്രകാരം  റൂൾ  9 ൽ ഭേദഗതി വരുത്തി, മന്ത്രിക്കുപുറമെ ,  സെക്രട്ടറിയെ  കൂടി  പ്രാഥമിക ഉത്തരവാദിത്വം  ഏൽപ്പിക്കുവാനാണ് നിർദേശിച്ചിട്ടുള്ളത്.  ഇതനുസരിച്ചു ഒരു വകുപ്പിൽ രണ്ട്  അധികാര കേന്ദ്രങ്ങൾ ഉണ്ടാകും.  വര്ഷങ്ങളായി  ഭരണ രംഗത്തിരുന്ന്  ഭരണത്തിൻറ്റെ  അലകും പിടിയും  ഹൃദിഷ്ഠമാക്കിയ  ഒരു  സെക്രട്ടറി വിചാരിച്ചാൽ  മന്ത്രിയെ നോക്കുകുത്തിയാക്കികൊണ്ട്  സർ സി.പിയെപ്പോലെ  ആ വകുപ്പിൻറ്റെ  സർവ്വാധികാരിയായി മാറുവാൻ സാധിക്കും.

സെക്രെട്ടറിമാറിലേക്കു അധികാരം കേന്ദ്രീകരിക്കുമ്പോൾ, വളയമില്ലാതെ ചാടുന്ന  ചിലരെങ്കിലും  അത്    ദുരുപയോഗം  ചെയ്യാനുള്ള സാധ്യത  അഴിമതിയിലേക്കും  അതുവഴി കാര്യക്ഷമതയില്ലായ്മയിലേക്കും നയിക്കും. ജനപ്രധിനിധികളായ  മന്ത്രിമാരെ മാറ്റിനിർത്തി സെക്രെട്ടറിമാർക്ക്    അധികാരം നൽകുന്നത് ജനാധിപത്യ വ്യവസ്ഥിതിയെ  അട്ടിമറിക്കുന്നതിന് തുല്യമാണ്.  വകുപ്പിൽ ക്രമക്കേടോ അഴിമതിയോ നടന്നാൽ സെക്രട്ടറി അല്ലല്ലോ നിയമസഭയിൽ മറുപടിപറയേണ്ടത്.  ആരോടും പ്രതിബദ്ധതയില്ലാത്ത ഉദ്യോഗ്സസ്ഥന്മാർ നടത്തുന്ന  അഴിമതിക്കും ക്രമക്കേടുകൾക്കും  ഉത്തരവാദിത്വം പേറേണ്ട ബാധ്യത മന്ത്രിമാരുടെ ചുമലിലാകും.  മാത്രമല്ല ഇത് ഭരണഘടനാ തത്വങ്ങൾക്കും എതിരാണ്.

ഒമ്പതാം വകുപ്പുമായി ബന്ധപ്പെട്ടു നിർദേശിക്കപ്പെട്ട മറ്റൊരു ഭേദഗതി , മുഖ്യമന്ത്രിക്ക് , അദ്ദേഹത്തിൻറ്റെ  സ്വന്തം ഇഷ്ടപ്രകാരം, ഏതൊരു വകുപ്പിൻറ്റെയും, ഏതു ഫയലും വിളിച്ചു വരുത്തി തീരുമാനമെടുത്തു തീർപ്പാക്കുകയോ, അല്ലെങ്കിൽ , മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കുകയോ ചെയ്യാമെന്നാണ്.  ഇത് തികച്ചും ജനാധിപത്യ വിരുദ്ധമായ നിർദേശമാണ്.  സർവാധിപത്യം ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയും, അധികാര ദാഹിയായ ഒരു സെക്രട്ടറിക്കും കൂടി, വകുപ്പുമന്ത്രിയെ പാർശ്വവൽക്കരിച്ചുകൊണ്ട്  ഫയലുകളിൽ തീരുമാനമെടുക്കുവാൻ ഇടയായാൽ അത് അഴിമതിയെലിക്കും അരാജകത്വത്തിലേക്കും,നയിക്കും എന്ന കാര്യത്തിൽ സംശയമില്ല.൦  മുഖ്യമന്ത്രിയെന്ന നിലയിൽ ഏതു വകുപ്പിലെ ഫയലും  വകുപ്പുമന്ത്രിയിലൂടെ വിളിച്ചു വരുത്തുവാനും പരിശോധിക്കുവാനും അധികാരമുണ്ട്.  ബിസിനസ് റൂൾസിന്റ്റെ 15 [1 ]  വകുപ്പുപ്രകാരം രണ്ടാം പട്ടികയിൽ, മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ടെന്ന്  പറഞ്ഞിട്ടുള്ള  ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ഫയലിൽ  പോലും  ബന്ധപ്പെട്ട മന്ത്രിമാരുടെ സമ്മതത്തോടെ,  മന്ത്രി സഭയുടെ പരിഗണക്കു വയ്ക്കാതെ  തന്നെ,  ആവശ്യമുള്ള സന്നർഭങ്ങളിൽ,  തീരുമാനം എടുക്കാൻ അധികാരം നൽകുന്നുണ്ട്.  റൂൾ  34 [1 ] പ്രകാരം, വകുപ്പധ്യക്ഷന്മാർ,  അഡ്വക്കേറ്റ് ജനറൽ, ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർ,കളക്ടർമാർ,  സെക്രെട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥർ,  കണ്സോളിഡേറ്റഡ് ഫണ്ടിൽ നിന്നുമുള്ള ചെലവഴിക്കൽ,  ഒരു നിശ്ചിത തുകക്ക് മുകളിലുള്ള വ്യയങ്ങൾ എന്നിവ സംബന്ധിച്ച ഫയലുകൾ മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടി മാത്രമേ വകുപ്പുകൾക്ക്  തീർപ്പു കല്പിക്കുവാൻ സാധിക്കുകയുള്ളു. ഇത്രയൊക്കെ   അധികാരവകാശങ്ങൾ മുഖ്യമന്ത്രിക്കു  നിലവിലുള്ള   ബിസിനസ് റൂൾസ് അനുസരിച്ചു  തന്നെ ഉള്ളപ്പോൾ,  അമിതാധികാരം ആവശ്യമുണ്ടോ?

ഇതിനൊക്കെ പുറമേ, റൂൾ  21 എ  എന്ന പുതിയ വകുപ്പ് ബിസിനസ് രുളിൽ ചേർക്കുവാൻ ഉദ്യോഗസ്ഥ സമിതി ശുപാര്ശ ചെയ്തതായി മനസിലാക്കുന്നു.ഇത് പ്രകാരം മുഖ്യമന്ത്രിക്ക് ഏതൊരു ഫയലിലും യുക്തമെന്നു തോന്നുന്ന തരത്തിൽ ബിസിനസ് റൂൾസിലെ ചട്ടങ്ങളിൽ നിന്നും വ്യതിചലിക്കാൻ അനുമതി നൽകാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.  ഈ നിർദേശം സാമാന്യ നീതിക്കും, യുക്തിബോധത്തിനും എതിരാണ്.  നിയമങ്ങളും ചട്ടങ്ങളും മുഖ്യമന്ത്രിക്കൊഴികെ ബാക്കി എല്ലാവര്ക്കും ബാധകമാക്കിയാൽ,  ഭരണഘടനാ തത്വങ്ങൾക്കു തന്നെ എതിരായി മാറും.

ഇപ്പോൾ നിലവിലുള്ള ബിസിനസ് റൂൾസിന് അനുബന്ധമായി രണ്ടു പട്ടികകളാണ് ഉള്ളത്.  ഒന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ളത് വകുപ്പുകളുടെ എണ്ണവും, പേരും, വകുപ്പുകളിൽ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ സംബന്ധിച്ച   കാര്യങ്ങളുമാണ്.  രണ്ടാം പട്ടികയിൽ മന്ത്രിസഭായോഗത്തിനു മുമ്പാകെ വരേണ്ട ഫയലുകൾ/വിഷയങ്ങളെ  സംബന്ധിച്ചാണ്.  ഉദ്യോഗസ്ഥ സമിതിയുടെ നിർദേശം ഒരു മൂന്നാം പട്ടിക കൂടി കൂട്ടിച്ചേർക്കണമെന്നാണ്.  ഈ പട്ടികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ മന്ത്രിമാർക്ക് തീരുമാനമെടുത്തു ഫയൽ തീർപ്പാക്കാം.  അതുപോലെ തന്നെ ഈ പട്ടികയിൽ പറഞ്ഞിട്ടുള്ളതും  നയപരമായ  തീരുമാനം വേണ്ടതുമായ കാര്യങ്ങൾക്കുൾപ്പെടെ  സെക്രട്ടറി തലത്തിൽ  തീരുമാനമേടിക്കാമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. മാത്രമല്ല , ഈ പട്ടികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചീഫ് സെക്രട്ടറിക്കു  സ്വയമേവയും, മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചും  സമയാസമയങ്ങളിൽ ഭേദഗതി വരുത്താമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

നിലവിൽ, ബിസിനസ് റൂൾസോ  അതിന്റെ ഭാഗമായ  പട്ടികകളോ ഭേദഗതി ചെയ്യണമെങ്കിൽ,  മന്ത്രിസഭയും, ഗവർണറും  അംഗീകരിച്ചു  ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീ കരിക്കേണ്ടതുണ്ട്.   പി എസ് സി ചർമാൻറ്റെയും അംഗങ്ങളുടെയും ഉൾപ്പെടെയുള്ള ഭരണഘടനാ പദവികളിലേക്കുള്ള   നിയമനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർമാരുടെ നിയമനങ്ങൾ എന്നിവ മന്ത്രിസഭയുടെ അംഗീകാരത്തോടു കൂടി  മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളു.  അതിനുപകരം, ഈ നിയമനങ്ങൾ സെക്രട്ടറിയുടെ അഭിപ്രായത്തോടെ  മുഖ്യമന്ത്രിക്കോ, മന്ത്രിസഭക്കോ ചെയ്യാമെന്നാണ് പുതിയതായി സമിതി ശുപാര്ശ  നൽകിയിരിക്കുന്നത്.  ഈ നിർദേശം വളരെ അപകടം പിടിച്ചതാണ്. വകുപ്പ് മന്ത്രി കാണാതെ  പൊതുമേഖലാ സ്ഥാപങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നതും , ഭരണഘടനാ സ്ഥാപനമായ പി.എസ് സി യുടെ ചെയർമാനെയും  അംഗങ്ങളെയും സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി നിയമിക്കുന്നത് മന്ത്രി സഭയെയും  സർക്കാരിനെയും മൊത്തത്തിൽ ഹൈജാക്ക് ചെയ്യുന്ന ശുപാർസയാണ്‌ . സെക്രട്ടറി തല സമിതിയുടെ ശുപാർശകളിൽ പലതും പാർലമെന്ററി ജനാധിപത്യത്തിന് എതിരും,ഏകാധിപത്യ പ്രവണത പുലർത്തുന്നതുമാണ്.  അതുകൊണ്ട് ജനാധിപത്യ വിരുദ്ധമായ എല്ലാ ശുപാർശകളും ഒഴിവാക്കിയും ബന്ധപ്പെട്ട എല്ലാവരുമായി ചർച്ചചെയ്തു  മാത്രമേ  ബിസിനസ് റൂൾസിൽ ഭേദഗതികൾ വരുത്താവൂ 





 


Sunday, 11 October 2020

യൂറോപ്പിൻറ്റെ സമാധാനം കെടുത്തുന്ന നാഗോർണോ -കാര്ബാക്ക്‌  യുദ്ധം

പി .എസ് .ശ്രീകുമാർ 

മുൻ സോവിയറ്റ് യൂനിയന്റ്റെ  ഭാഗമായിരുന്ന അർമേനിയയും അസർബൈജാനും    തമ്മിൽ  സെപ്തംബര് 27 മുതൽ നടത്തുന്ന യുദ്ധം ഇരു രാജ്യങ്ങളിലുമുള്ള  നിരവധി ആളുകളുടെ  ജീവനാണ് അപഹരിച്ചിരിക്കുന്നത് .ഈ രണ്ടു രാജ്യങ്ങളോടും വെടിനിർത്തലിന്  തയ്യാറാകണമെന്ന്  ഐക്യ രാഷ്ട്ര സഭയും, അമേരിക്കയും, റഷ്യയും  ഉൾപ്പെടെയുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടും രണ്ടു രാജ്യങ്ങളും ഇതുവരെ അതിനു തയ്യാറായിട്ടില്ല.  അർമേനിയയും , അസർബൈജാനും തമ്മിലുള്ള തർക്കത്തിന്റ്റെ  പ്രധാന കാരണം 'നാഗോർണോ -കാര്ബാക്ക്  പ്രദേശത്തെ ചൊല്ലിയുള്ള അവകാശ തർക്കമാണ്.  സോവിയറ്റ് യൂനിയന്റ്റെ   പതനത്തിന്  ശേഷമാണ്   രണ്ട്  സ്വതന്ത്ര രാജ്യങ്ങളായി മാറിയ  അർമേനിയയും    അസർബൈജാനും ,  നാഗോർണോ - കാര്ബാക്കിന്റ്റെ  പേരിൽ തർക്കം തുടങ്ങിയത്.

തർക്കത്തിന്റ്റെ കാരണം 

               അസർബൈജാനിനുള്ളിലാണ്   പർവത നിരകൾ നിറഞ്ഞ  നാഗോർണോ-കാര്ബാക്ക്  സ്ഥിതിചെയ്യുന്നത് .  4400  ചതുരശ്ര കിലോമീറ്റര് വലിപ്പമുള്ള ഈ പ്രദേശത്തെ ജനസംഖ്യ  1 .47 ലക്ഷമാണ്.  ഇവരിൽ ഭൂരിപക്ഷവും ക്രൈസ്തവ മത വിശ്വാസികളാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള അർമീനിയയുടെ  ഭാഗമാകുവാനാണ് ഇവർക്കു താല്പര്യം.  അതേസമയം  ന്യുനപക്ഷമായ മുസ്ലിം ജനതയുടെ താല്പര്യം,  മുസ്ലിം ഭൂരിപക്ഷമുള്ള അസർബൈജാന്റെ  ഭാഗമാകണമെന്നാണ്. ഈ രണ്ടു രാജ്യങ്ങളും സോവിയറ്റ് യൂനിയന്റ്റെ  ഭാഗമായിരുന്നപ്പോൾ  നാഗോർണോ-കാര്ബാക്കിനെ അസർബൈജാന്റെ  ഭാഗമായി അംഗീകരിച്ചു സ്വയംഭരണ മേഘലയാക്കി മാറ്റിയിരുന്നു.  സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷമാണ്  വിഘടനവാദം  നാഗോർണോ-കാര്ബാക്കിലെ ജനങ്ങളിൽ രൂഢമൂലമായത് . 1988 ൽ നാഗോർണോ-കാര്ബാക്കിലെ നാഷണൽ അസംബ്ലി ചേർന്ന്, അർമേനിയയുടെ  ഭാഗമാകുവാൻ തീരുമാനിച്ചു.  അതോടെ  ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിലായി.  നൂറ്കണക്കിന് ആളുകളാണ്  അന്നത്തെ  യുദ്ധത്തിൽ  കൊല്ലപ്പെട്ടത്.  ഒടുവിൽ  ഐക്യ രാഷ്ട്ര സഭയുടെയും മറ്റ്  യൂറോപ്യൻ രാജ്യങ്ങളുടെയും  ഇടപെടലോടെ  1994 ൽ  വെടിനിറുത്തൽ നടപ്പിൽ വന്നു.   അപ്പോഴേക്കും  നാഗോർണോ-കരബക്കിന്റെ  നിയന്ത്രണം  അർമേനിയ്ക്കു ലഭിക്കുകയും,  അവർ  അർമേനിയൻ  അനുകൂലികളായ  വിഘടന വാദികൾക്ക്  നിയന്ത്രണം  കൈമാറുകയും ചെയ്തു.  അർമേനിയ അനുകൂലികൾ , നാഗോർണോ-കാര്ബാക്കിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചെങ്കിലും , അർമേനിയ ഒഴികെ മറ്റൊരു രാജ്യവും, നാഗോർണോ-കാര്ബാക്കിനെ  സ്വതന്ത്ര രാജ്യമായി  അംഗീകരിച്ചില്ല.

 തുർക്കി രംഗപ്രവേശം ചെയ്യുന്നു 

1994 ൽ വെടിനിറുത്തൽ നിലവിൽ വന്നെങ്കിലും, ഇടയ്ക്കിടെ  നാഗോർണോ-കാര്ബാക്ക്  അതിർത്തികളിൽ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.  സെപ്റ്റംബർ  27 ന്  ഉണ്ടായ ആക്രമണങ്ങളാണ് ഇപ്പോൾ യുദ്ധത്തിലേക്ക് നയിച്ചത്.  അർമേനിയൻ അനുകൂലികളായ വിഘടന വാദികൾക്ക്  പിന്തുണയേകി  അർമേനിയൻ സൈന്യവും , മറു  ഭാഗത്തിന്റെ പിന്നിൽ അസർബെയ്ജാൻ സൈന്യവും ഇറങ്ങിയതോടെ ആക്രമണങ്ങൾക്കു തീവ്രത ഏറി.  അസർബൈജാണ്  ശക്തമായ പിന്തുണ നൽകിക്കൊണ്ട്  തുർക്കി  രംഗപ്രവേശം ചെയ്തതോടെ യുദ്ധത്തിന് രൂക്ഷതയേറി.

                 തുർക്കിയുടെ താല്പര്യം   അസർബൈജാനിലെ   എണ്ണ -പ്രകൃതി വാതക സമ്പത്താണ്.   തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ  പ്രകൃതി വാതക/എണ്ണ  പൈപ്പ് ലൈനുകൾ  സ്ഥാപിച്ചിട്ടുണ്ട്.  യുദ്ധ മേഖലക്ക് സമീപം കൂടിയാണ് ഇവയിൽ ചില ലൈനുകൾ  കടന്നു പോകുന്നത്. അസ്‌ർബൈജാനിലെയും  തുർക്കിയിലെയും ജനങ്ങൾ തമ്മിൽ സാംസ്കാരികമായും  വളരെ  സമാനതകളുണ്ട് .  സാമ്പത്തികമായും സാംസ്കാരികമായും ഉള്ള ഈ ബന്ധങ്ങളാണ്  അസർബൈജാനുപിന്നിൽ   പിന്നിൽ  സൈനിക സഹായവുമായി നിലകൊള്ളാൻ തുർക്കിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

റഷ്യൻ നിലപാട് 

മുൻ സോവിയറ്റ് യൂനിയന്റ്റെ  ഭാഗങ്ങൾ എന്ന നിലയിൽ റഷ്യക്ക്   അർമേനിയയുമായും  അസർബൈജാനുമായും   നല്ല ബന്ധമാണുള്ളത്.  രണ്ടു രാജ്യങ്ങൾക്കും യുദ്ധോപകരണങ്ങൾ നൽകുന്നത് റഷ്യയാണ്.  അസർബൈജാനേക്കാൾ   അർമേനിയായാണ്   റഷ്യയെ കൂടുതൽ ആശ്രയിക്കുന്നത്.  മാത്രമല്ല, റഷ്യക്ക് അർമേനിയയിൽ  ഒരു സൈനികത്താവളവുമുണ്ട്.  എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ  റഷ്യ ഒരു മധ്യസ്തൻറ്റെ  റോളിലാണ്.  ഇരു രാജ്യങ്ങളെയും  അനുനയിപ്പിച്ചുകൊണ്ടുപോകുവാൻ  റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോനും  രംഗത്തിറങ്ങിയിരിക്കുകയാണ്. സമാധാന ശ്രമങ്ങൾക്ക് യൂറോപ്യൻ യൂണിയനും ശക്തമായ പിന്തുണയുമായി ശ്രമിക്കുന്നു.  ഈ സാഹചര്യത്തിൽ യുദ്ധം കൂടുതൽ നീടുപോകുകയില്ലെന്നാണ്  പ്രതീക്ഷിക്കുന്നത്.


പി.എസ് .ശ്രീകുമാർ 

9847173177 





Saturday, 26 September 2020

                               പുതിന്റ്റെ  പേടിസ്വപ്നമായ  നവാൽനി 


പി.എസ് .ശ്രീകുമാർ 

  ബോറിസ് യെൽട്സിൻ  1999 ൽ  പ്രസിഡന്റ്റ് സ്ഥാനം  രാജിവച്ച ശേഷം  വ്ലാദിമിർ പുതിന്നെ  ചുറ്റിയാണ്  റഷ്യയുടെ രാഷ്ട്രീയം തിരിയുന്നത് .   യെൽട്സിൻ  രാജിവക്കുമ്പോൾ  പ്രധാനമന്ത്രി സ്ഥാനത്തിരുന്നത് പുതിൻ  ആയിരുന്നു.   തുടർന്ന്,   പുതിൻ ആക്റ്റിങ്   പ്രസിഡന്റായി  സ്ഥാനം എടുത്തു . അതിനുശേഷമുള്ള രണ്ടു ദശാബ്ദക്കാലം  ഒന്നുകിൽ പ്രസിഡന്റിന്റ്റ്   അല്ലെങ്കിൽ  പ്രധാനമന്ത്രിയുടെ കസേരയിൽ  പുതിൻ   ഉണ്ടായിരുന്നു.  ഭരണഘടനാപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ്  അദ്ദേഹം പ്രസിഡന്റ്റ്   സ്ഥാനത്തുനിന്നും മാറി  പ്രധാനമന്ത്രിയുടെ കസേരയിൽ ഇടയ്ക്ക്  ചേക്കേറിയത്.  രണ്ടു തവണയിൽ കൂടുതൽ  തുടർച്ചയായി പ്രസിഡന്റ്  സ്ഥാനത്തു  തുടരുന്നതിനുണ്ടായിരുന്ന  പ്രതിബന്ധങ്ങൾ   2020  ജൂണിൽ നടത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ ഒഴിവാക്കി.    പുതിയ നിയമ പ്രകാരം ആര് വര്ഷം വീതമുള്ള രണ്ടു തവണകൾ കൂടി അദ്ദേഹത്തിന്  പ്രസിഡന്റ് സ്ഥാനത്തു തുടരാം.   നിലവിലുള്ള അദ്ദേഹത്തിന്റെ   കാലാവധി തീരുന്നതു 2024  ലാണ്.  പിന്നീട് രണ്ടു തവണകൾ കൂടി എന്ന് പറയുമ്പോൾ,   2036  വരെ, പ്രസിഡന്റ് സ്ഥാനത്തു തുടരുവാൻ ഇപ്പോൾ വരുത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ സാധിക്കും. എന്നാൽ  പുതിന്നെതിരായി  റഷ്യയുടെ പലഭാഗത്തും ഉയരുന്ന എതിർപ്പുകളും പ്രതിഷേധങ്ങളും  അദ്ദേഹത്തിന്റ്റെ   ആഗ്രഹത്തിന് വിലങ്ങുതടിയായി മാറുമോ  എന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ  സംശയം..

          പ്രസിഡന്റ്റ്  സ്ഥാനത്തേക്ക്   കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നത്  2018  മാർച്ച് 18 നായിരുന്നു. പുതിനെ സംബന്ധിച്ചിടത്തോളം,   തുടർച്ചയായ രണ്ടാം തവണയായിരുന്നു അദ്ദേഹം  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.  കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാര്ഥികളുൾപ്പെടെ എട്ടോളം പേര് അദ്ദേഹത്തിനെതിരെ മത്സരിച്ചു.  പുതിന്നെതിരെ മത്സരിക്കുമെന്ന്  ആദ്യം തന്നെ പ്രഖ്യാപിച്ച , അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റ്റെ നേതാവായ അലക്സി നവാൽനിയെ,പഴയ ഒരു അഴിമതി കേസിൽ  പെടുത്തി മത്സരത്തിൽനിന്നും വിലക്കി.  അതോടെ പുതിന് അനായാസ വിജയമാണ് ഉണ്ടായത്. പോൾ ചെയ്ത വോട്ടിന്റ്റെ   എഴുപത്തിആറ്  ശതമാനം വോട്ട്  നേടിയാണ്  അദ്ദേഹം വിജയിച്ചത്.

           കമ്മ്യൂണിസ്റ്റ് ഭരണത്തിൽനിന്നും മോചിതമായ ശേഷം, ജനാധിപത്യ രാഷ്ട്രമായി  മാറിയ റഷ്യ, പുതിൻറ്റെ നേതൃത്വത്തിൽ  ഏകാധിപത്യ ഭരണത്തിലേക്ക്  വഴുതിവീണതായാണ്  രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.  പുതിനെ വിമര്ശിക്കുന്നവരെയെല്ലാം   അടിച്ചമർത്തുകയാണ്.   സ്വതന്ത്രമായ അഭിപ്രായ പ്രകടനം  നടത്തുന്നവർ പീഡിപ്പിക്കപ്പെടുന്നു.  " Freedom  in  the world"   റിപ്പോർട്ട് പ്രകാരം 100 ൽ 20  എന്ന  റേറ്റിംഗോഡെ  റഷ്യ  വളരെ പിന്നിലാണ്. തൻറ്റെ  എതിരാളികളെ  ഇല്ലാതാക്കാൻ ശ്രമിക്കുന്ന  ഭരണാധികാരിയായിട്ടാണ് മനുഷ്യാവകാശ പ്രവർത്തകർ പുതിനെ ചിത്രീകരിക്കുന്നത്.  പുതിൻറ്റെ  ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ  വിമർശിച്ചതിന്റ്റെ  പേരിലാണ്  2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ട്രംപിനെതിരെ മത്സരിച്ച  ഹിലരി ക്ലിന്റണെ  തോൽപ്പിക്കാൻ വേണ്ടി  റഷ്യൻ ചാര സംഘടനയെ പുതിൻ  നിയോഗിച്ചത്. അമേരിക്കയിലെ തെരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും , അവിടെ  വലിയ വിവാദമായി മാറിയ  സംഭവമായിരുന്നു അത് .റഷ്യയിലാണെങ്കിലും, റഷ്യക്ക് പുറത്താണെങ്കിലും,  വിമർശകർക്കെതിരെ  വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന ആളാണ് പുതിൻ  എന്നതിന് ഇതിൽപ്പരം തെളിവ് വേണോ?

            പുതിൻറ്റെ  രോഷത്തിന്റെ  ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുന്നത്  പ്രതിപക്ഷ  നിരയിലെ ശക്തനായ  അലെക്സി നവാൽനിയാണ് . കഴിഞ്ഞ കുറെ വര്ഷങ്ങളായി  റഷ്യൻ ഭരണകൂടത്തിൻറ്റെ  അഴിമതിക്കും ഏകാധിപത്യത്തിനും എതിരായി റഷ്യയിൽ ഉടനീളം ഓടിനടന്നു  പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.  അഴിമതിക്കെതിരെ ശക്തമായി  സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന  നവാൽനി,   2013 ലെ മോസ്കോ മേയർ  തെരഞ്ഞെടുപ്പിൽ  പ്രോഗ്രസ്സ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടാണ്  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അന്ന് തെരഞ്ഞെടുപ്പിൽ  അദ്ദേഹം രണ്ടാം സ്ഥാനത്തായിരുന്നു.  എന്നാൽ അദ്ദേഹം പറഞ്ഞത്  വോട്ടെടുപ്പിൽ കൃത്രിമം കാട്ടി അദ്ദേഹത്തെ പുതിൻറ്റെ  ആളുകൾ തോൽപ്പിക്കുകയായിരുന്നു എന്നാണ്.  അതിനുശേഷം വിശ്രമമില്ലാതെ അദ്ദേഹം  പുതിനും  ഭരണ കക്ഷിയായ  യുണൈറ്റഡ്  റഷ്യ പാര്ടിക്കുമെതിരെയുള്ള  പ്രചാരണ പ്രവർത്തനങ്ങളിൽ ആയിരുന്നു.  റഷ്യയിലെ  സിറ്റി കൗൺസിലുകളിലേക്കും, പാർലമെൻറ്റിലെ  ഒഴിവുള്ള സീറ്റുകളിലേക്കും , 85  പ്രാദേശിക ഗവർണ്ണർ സ്ഥാനത്തേക്കും ഈ മാസം 13 നു നടന്ന  തെരഞ്ഞെടുപ്പിന്റെ  പ്രചരണാർത്ഥം    സൈബീരിയയിൽ നടന്ന സമ്മേളനങ്ങളിൽ  പങ്കെടുത്ത ശേഷം ,   കഴിഞ്ഞ    ഓഗസ്റ്റ്  20  നു സൈബീരിയയിലെ ടോംസ്‌ക് വിമാനത്താവളത്തിൽനിന്നും  മോസ്കോ നഗരത്തിലേക്ക്  വിമാനത്തിൽ സഞ്ചരിക്കുമ്പോളാണ് അദ്ദേഹത്തിനു അസ്വസ്ഥത തോന്നിയത്. ശരീരം തീരെ തളർന്നു  ബോധരഹിതനായ  അദ്ദേഹത്തെ  ഉടൻതന്നെ  അടുത്തുള്ള മറ്റൊരു വിമാനത്താവളത്തിൽ[ഓംസ്ക് ] ഇറക്കി  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  അന്ന് രാവിലെ വിമാനത്താവളത്തിൽവച്ച്  അദ്ദേഹം കുടിച്ച ചായയിൽ വിഷം കലർത്തിയതായാണ്  സംശയിക്കുന്നത്. അതിനു പിറകിൽ  പുതിൻറ്റെ കറുത്ത കൈകൾ ഉണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്.  റഷ്യയിലെയും അന്താരാഷ്ട്ര രംഗത്തെയും മനുഷ്യാവകാശ പ്രവർത്തകരുടെയും   ജർമൻ സർക്കാരിന്റെയും  ശ്രമഫലമായി,   രണ്ടു ദിവസം  കഴിഞ്ഞപ്പോൾ അദ്ദേഹത്തെ  ജർമൻ  സർക്കാർ  ബെര്ലിനിലുള്ള അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റി.  അവിടെ നൽകിയ വിദഗ്ദ്ധ ചികിത്സയുടെ ഫലമായി അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തു.

        രാസായുധമായി ഉപയോഗിക്കുന്ന നോവിച്ചോക് എന്ന നെർവ്  ഏജൻറ്  ഉപയോഗിച്ചു്  നവാൽനിയെ വകവരുത്തുവാനുള്ള ശ്രമമായിരുന്നു നടന്നതെന്നാണ് ജർമൻ ഡോക്ടർമാർ സംശയിക്കുന്നത്.  റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതും പിന്നീട് ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്ത  അലക്സാണ്ടർ ലിറ്റ്  വിനെങ്കോ യെ 2006 ൽ, ലണ്ടനിൽ വച്ച്,   റഷ്യൻ രഹസ്യാന്വേഷകർ കൊലപ്പെടുത്തിയത്  പൊളോണിയം-210 എന്ന വിഷം ചായയിൽ കലർത്തിയായിരുന്നു.  അതുപോലെ തന്നെ മുൻ റഷ്യൻ ചാരനായിരുന്ന സെർജി ക്രിപാലിനെ  2018 ൽ  കൊലപ്പെടുത്താൻ ഉപയോഗിച്ചതും നെർവ്  ഏജൻറ്  നൽകിയായിരുന്നു.  ഈ സംഭവങ്ങൾ ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും പിടിച്ചുലച്ചിരുന്നു.  ഇതൊക്കെ വെളിച്ചത്തു വരുന്നത്   ഭയപ്പെടുന്ന പുതിൻറ്റെ സർക്കാർ,  വിമര്ശകരെയും രാഷ്ട്രീയ എതിരാളികളെയും  ഭൂമിയിൽ നിന്നും തുടച്ചു നീക്കുവാൻ എന്തുചെയ്യാനും മടിക്കില്ല .  ജർമനിയിലെ  ആശുപത്രിയിൽ  സുഖം പ്രാപിക്കുന്ന നവാൽനി,  പഴയ ആരോഗ്യ സ്ഥിതിയിൽ എത്തുമോ എന്ന്  ഇപ്പോഴും പറയാറായിട്ടില്ല. പ്രാദേശിക കൗണ്സിലുകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ പുതിന്റ്റെ  പാർട്ടിയെ അമ്പരപ്പിച്ചുകൊണ്ട്  കുറച്ചു സീറ്റുകൾ ആദ്യമായി നേടി.  റഷ്യയിലെ  മൂന്നാമത്തെ വലിയ  നഗരമായ   നൊവോസിബിർസ്‌ക്  നഗര കൗൺസിലിൽ  നേടിയ ഏതാനും സീറ്റുകൾ പുതിൻറ്റെ യുണൈറ്റഡ്  റഷ്യ പാർട്ടിയുടെ  നേതൃത്വത്തിൽ നടത്തിയ  തെരഞ്ഞെടുപ്പ് അഴിമതികളെയും  അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ചാണ്. ഇത് സൂചിപ്പിക്കുന്നത്, റഷ്യൻ ജനതക്കിടയിൽ  ഉള്ള അസംതൃപ്തി  പുറത്തേക്കു വന്നു തുടങ്ങി എന്നാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി സമ്പദ്ഘടന  6  ശതമാനം ചുരുങ്ങി. തൊഴിലില്ലായ്മയും  വരുമാന നഷ്ടവും ജനങ്ങളിൽ  കടുത്ത നിരാശ ഉണ്ടാക്കുന്നു.  പെട്രോളിയം വിലയിടിവും സമ്പദ്ഘടനക്ക്  ആഘാതമായി മാറി.  ജനങ്ങളുടെ  ഈ അസംതൃപ്തി അടുത്ത വര്ഷം നടക്കേണ്ട  പാർലമെൻറ്റ് തെരെഞ്ഞെടുപ്പിൽ ഭരണസംവിധാനത്തിന്  എതിരായി മാറുമോ എന്ന് ഉനിറെദ് റഷ്യ പാർട്ടി ഭയക്കുന്നു.  ഈ ഒരു സാഹചര്യത്തിൽ,സ്‌ഫിനിക്സ് പക്ഷിയെപ്പോലെ  ഉയിത്തെഴുനേൽക്കുന്ന  നവാൽനി,  പുതിന് പേടിസ്വപ്നമായി മാറിയില്ലെങ്കിലേ  അത്ഭുതമുള്ളു .


പി.എസ് . ശ്രീകുമാർ 

98471 73177 









          

  

Sunday, 6 September 2020

 

                                                             Is Peace with Pakistan possible?

 

The relationship between India and Pakistan have been complex,tense and hostile due to historical and political events over the past decades.  Hostile relations started  with the violent partition of British-India in 1957.  15th Ausust 1947 saw the birth pangs of two nations from the womb - the dominion of India and dominion of Pakistan.  The partition displaced millions of people.  Nearly one million people  lost their life due to the tragic events of partition.  While India with majority Hindus and minority Muslims embraced secularism Pakistan  with majority  Muslim population and minority Hindus became a Muslim nation.

           After independence, India and Pakistan fought four wars, 3 declared wars and one undeclared and limited war in Kargil.  The thorn in the relationship began with the attack of Princely state of Kashmir by Pakistan military.  It was just after the independence of both the countries.  At that time the King of Princely state of Kashmir Rajah Hari Singh was on two minds, whether  to join Indian Union or to stand as an independent nation.  So he did not sign the accession agreement with the Union of India.  While he remained confused on the merger,  Pakistan army, in the guise of tribesmen attacked Kashmir in October 1947 and came near to Sri Nagar.  Fearing a total take over by Pakistan, Rajah Hari Singh pleaded India for assistance.  India agreed to the request subject to the condition that he should accede to India.  Finally, on 26th October 1948, Kashmir was acceded to India. Indian forces were airdropped and  they fought back Pakistanis.  Consequent on the request of United Nations Security Council, ceasefire was declared on 31st December 1948.  By that time, one third of Kashmir, including Gilgit and Baltistan,  was captured by Pakistan.  After that, three more wars were fought by our defence forces with Pakistan and in the 1971 war, Bangladesh was liberated from Pakistan and became a sovereign republic with the help of Indian forces.  The last one was in Kargil in 1998.  But disputes with Pakistan remains unresolved even after 72 years.

             As everybody knows, Pakistan is a” deep state” with a strong and power hungry military.  Eventhough the political parties have been experimenting with democracy off and on, the military would not allow them to succeed nor these political parties are capable to deliver good governance to the people.  Now, Imran Khan has been thrusted upon the people of Pakistan as Prime M inister by the military, through a farcical election by imprisoning the most popular politiacal leader Nawaz Shereef, with whom our Prime Minister Modi exchanged pleasantries and friendship.  Pakistan military is always enimical towards India because of their humiliating defeat in the wars fought earlier.  They are supported  and instigated by China to confront with India. The method now adopted by Pakistan is to encourage terror groups to attack Indian military and common people. Let us hope that sanity will prevail upon the Pak military brains, atleast  some time in future.  In the above backdrop, peace with Pakistan is a distant dream..However,  we can encourage people- to- people relations, cultural exchanges etc. so that animosity among people can be reduced

Friday, 4 September 2020

 

                           Indo-Soviet Friendship Pact and impact


 India and Russia  are celebrating the 49th anniversary of  the Indo-Soviet Treaty of Peace, Friendship and Co-operation and 70th anniversary of Indo- Soviet diplomatic relations.   Among all the agreements concluded between India and several foreign governments, this agreement has got a very strategic importance  for India.  This  was signed  between our   External  Affairs Minister at that time Shri. Swaran Singh and Soviet Foreign Minister Gromyko on 9th August 1971.       The indo-Soviet friendship agreement was a fatal blow  and  strong   warning against the imperialist forces and countries  who were eyeing against our two  countries.

      At the backdrop, some historic events were there.  Immediately after the Sino-USSR mini  war in 1969 at Ussuri border, leaders of  India- and USSR  were thinking about  a friendship agreement against China’s  imperialism.  India too  had  bad experience from China  in 1962.  But since there was no urgency, it was placed in the  backyard.  Another aspect was the happenings in Pakistan. General elections were held on  7th December 1970 in Pakistan. Out of 300 parliamentary constituencies, 162 were in the then East Pakistan and 138 in West Pakistan. Awami League  led by Mujibur Rehman of East Pakistan , got 160 seats and had absolute majority. But President Yahyakhan and Pakistan Peoples Party  led by Z.A.Bhutto  of  West Pakistan  were against handing over power to Mujibur Rehman. This led to protests and wide spread violence  in East Pakistan and army cracked down. Ultimately, the uprising of the people turned into a civil war and lakhs of people from East Pakistan crossed borders and came to India as refugees.  The refugee exodus was  nearly 10 lakhs. India pleaded other nations to stop this cruelty  and requested their assistance to send back the refugees. Smt. Gandhi pleaded with President Nixon of  US to deal with the situation in East Pakistan. President Nixon and the secretary of state  Henry Kissinger considered Pakistan a key go-between in opening relations with China.  India had  to spend crores of rupees to feed them. Pakistan thought that India was behind  the revolt of Mujibur Rehman.  Pakistan army provoked India by opening firings in western borders.   USSR also supported India and warned  Pakistan against  war.  Meanwhile Mujib was arrested in March 1971 and Major Ziaur Rehman declared independence of Bangladesh on 29th March 1971. USSR sympathized with East Pakistanis . US and China were supporting Pakistan. In the above background  , the leaders of both India and USSR  decided to finalise the pact.   By November, Indo-Pak war seemed inevitable . India  waited  for Himalayan passes to close by snow to desist Chinese aggression.  On 3 Dec. 1971, Pakistan Airm Force launched air strikes at 11 airfields in the western sector. The war lasted only for 13 days, till 16th Dec. 1971 when the entire  Pakistani army stationed in East Pakistan  surrendered before the Indian Army.

         The Friendship treaty was initially for a period of 20 years and it was  extendable. Actually,  this was not a military  pact.  There was no commitment to provide for base in  either countries.  Only 12 articles were there in the Treaty.  In the Treaty,  both the  countires reaffirmed their determination to abide by the purposes and prindiples of the UN Charter.  The pact upheld the policy of non-alignment of India.It read as follows-: “ The USSR respects India’s policy of non-alignment and reaffirms that this policy constitutes an important factor in the maintenance of universal peace and international security and in the lessening of tensions in the worlds” and  in either countries.  [Art.IV]. Further, Art. VIII says ‘ ‘ Countries under take to abstain from  any aggression against the other Party and to prevent the use of its territory for the commission of any act which might inflict military  damage on the other contracting party”. The most important proviso was the Art.IX which read “ Each contracting party undertakes to abstain from providing any assistance  to any third party that engages in armed conflict with the other party.  In the event of either party being subjected to attacks or a threat thereof, the High Contracting parties shall immediately enter into mutual consultation in order to remove such threat and to take appropriate effective measures to ensure peace and the security of their countries.”

         We are in 2020, much water flowed out  from Yamuna and Volga.  1971 looms large in the India-Russia relationship today.  Russia was a reliable partner for India, when no one else was. Both the countries have been co-operating in various sectors. Bi-lateral trade was  $ 7.83 billion in 2015, it was $ 8.3 billion in 2018-19 and  INR 12.20 billion in 2020 May. The target is to have   $ 30 billion  bi-lateral trade by 2025.  Our co-operation is extended to different sectors like defence, civil nuclear energy, anti-terrorism, and space.  IOC bought stakes in Russian companies and oil fields worth $5.5 billion and Rosneft has acquired  Indias ESSAR in a deal worth $13 billion. 

       India is the second largest market for  the Russian defence industry. The defence facet of of the relationship is one of the strongest pillars of Indo-Russia relations and has withstood the test of time. It has developed to the stage of technology sharing. Nearly 60 % of  Indian Military’s  hardware import comes from Russia.  Our Brahmos cruise missile is a JV with Russia. 5 th generation fighter jet programme,Sukhoi Su-MK programme,(to be built by HAL] , KA 226 T twin-engine utility helicopters, frigates etc. are being manufactured in India with Russian co-operation.  Top most is an agreement [Oct.2018] for purchase of 5  S 400 missile defence system  in India with Russian co-operation @ $5.43 billion.  In addition to this   Rosatum is building 6 units of nuclear reactors at the Kudankulam site in Tamil Nadu.

       Our cultural relations are also deep rooted. Russian  novelists like Leo Tolstoy, Alexander Pushkin, Maxim Gorky, Fyodor  Dostoevsky are very familiar in India . Likewise, Hindi films, yoga  etc.are also very polula in Russia.

        Russia  is a good friend of India  and always stood with us, whether it be Kashmir issue, NSG or UNSC membership for us.  Russia supports us in all international fora.  Of late, very recently, after 15 th June incident at Ladakh between India and China , Russia organized a trilateral meeting among the foreign ministers  on 23 june bringing together India and China face to face.  I  conclude  my this  with a quote from the speech of former President Pranab kumar Mukherjee .”  India- Russia relationship is one of deep friendship and mutual confidence that would not be affected by transient political  trends.  Russia has been a pillar of strength at difficult moments in India’s  history. India will always reciprocate this support. Russia  is and will remain our partner and a key partner for our energy security, both on nuclear energy and hydrocarbons.”

 

P.S.Sreekumar

Registrar, Public Policy Research Institute,

Thiruvananthapuram, Kerala

9495577700