Monday, 29 May 2023

 


                ജനങ്ങളെ ഞെക്കി പിഴിയുന്ന പിണറായി സർക്കാർ 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 


പിണറായി സർക്കാരിന്റ്റെ  ജനവിരുദ്ധ നിലപാടുകളുടെ  മുഖംമൂടി  അഴിഞ്ഞുവീഴുന്ന   ഒരു  കാലഘട്ടത്തിലൂടെയാണ്  കേരളീയർ കടന്നു പോകുന്നത്.  തുടർ ഭരണം നൽകിയ അമിത ആത്മവിശ്വാസത്തിൽ   ജനങ്ങളെ ഞെക്കി പിഴിയുന്ന നടപടികൾക്ക് തുടക്കം  കുറിച്ചിരിക്കുകയാണ് പിണറായി സർക്കാർ.  ഒന്നാം പിണറായി സർക്കാരും,  രണ്ടാം പിണറായി സർക്കാരും കേരളത്തിലെ ജനങ്ങൾക്ക്  മേൽ  അടിച്ചേൽപ്പിച്ച   കടുത്ത സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തതാണ് .  ഈ വര്ഷം ആദ്യ മൂന്നുമാസങ്ങൾക്കുള്ളിൽ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു.  പല വ്യഞ്ജനങ്ങൾ,പച്ചക്കറി, മാംസം, മരുന്ന്, തുണിത്തരങ്ങൾ തുടങ്ങി  നിത്യജീവിതത്തിൽ ആവശ്യമുള്ള എല്ലാ  സാധനങ്ങൾക്കും 20  മുതൽ 100  ശതമാനം വരെ യാണ്  വില കുതിച്ചുകയറിയത് .   ഇതിനു പുറമെ പാൽ, വെള്ള കരം, വൈദ്യുതി നിരക്ക്,  ഭൂ നികുതി, ഓട്ടോ-ബസ് നിരക്കുകൾ,  തുടങ്ങിയവയിലും ഭീകരമായ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്.

ഇതൊന്നും പോരാഞ്ഞിട്ടാണ് ഈ  ഏപ്രിൽ മുതൽ പെട്രോൾ/ഡീസൽ എന്നിവക്ക് 2 രൂപ അധിക സെസ്  ബജറ്റിലൂടെ ഏർപ്പെടുത്തിയത്.  മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞതുപോലെയാണ് സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ.  അതോടെ വീണ്ടും എല്ലാ സാധനങ്ങൾക്കും   വിലവർദ്ധനവ് വന്നിരിക്കുകയാണ്.  ഇന്ത്യയിലെ മെട്രോ നഗരങ്ങളായ  മുംബൈ,ചെന്നൈ, ഡെൽഹി , കൊൽക്കൊത്ത, ബാംഗ്ലൂർ എന്നിവയോടു മത്സരിച്ചു  വിലക്കയറ്റത്തിൻറ്റെ  കാര്യത്തിൽ  പിണറായി സർക്കാർ കേരളത്തിന് ഒന്നാം സ്ഥാനം നേടി കൊടുത്തിരിക്കുകയാണ്.

  പതുങ്ങിനിന്നു   ആളുകൾക്ക്    ഇരുട്ടടി നൽകുന്ന  മാഫിയ സംഘങ്ങളെ   പോലെയാണ്  ബജറ്റ് അവതരണത്തിന് ശേഷം  കെട്ടിട നികുതി ഉയർത്തിക്കൊണ്ടുള്ള   സർക്കാർ ഉത്തരവ്.  . നിലവിലുള്ള കെട്ടിടങ്ങൾക്കു ഓരോ വർഷവും, അഞ്ചു ശതമാനം വീതം നികുതി വർധിപ്പിച്ചുകൊണ്ടുള്ളതാണ്  സർക്കാർ ഉത്തരവ്.   ഇതിന്   പുറമെയാണ്  പുതിയ കെട്ടിട നിർമാണത്തിനുള്ള ഫീസുകളും  നികുതിയും  സർക്കാർ കൂട്ടിയിരിക്കുന്നത്.  ഗ്രാമ പഞ്ചായത്തുകളിൽ  1000  ചതുരശ്ര  അടിക്ക്  നിലവിൽ  278  രൂപ മുതൽ 743  രൂപവരെ നൽകിയിരുന്ന നികുതി ഇനി 557  രൂപ മുതൽ 929 രൂപാവരെയാണ് വർധിപ്പിച്ചിരിക്കുന്നതു.  300  ചതുരശ്ര മീറ്റർ(3200  ചതുരശ്ര അടി)   മുകളിലുള്ളവക്ക് നികുതിയിൽ വലിയ വർധനവാണ് ഉണ്ടാകുക.  ഇവക്കു  ഗ്രാമ പഞ്ചായത്തുകളിൽ 8  മുതൽ 12 രൂപവരെയും, നഗരസഭകളിൽ 12  മുതൽ 25  വരെയുമാണ് ചതുരശ്ര മീറ്ററിന്റെ നികുതി നിരക്ക്.  റോഡിൽ നിന്നും  വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ്  നികുതി നിശ്ചയിക്കുക.

സാധാരണക്കാരൻറ്റെ  വീടെന്ന സ്വപ്നം മരീചികയായി മാറ്റുന്ന തരത്തിലാണ്  നിർമിക്കാൻ ഉദ്ദേശിക്കുന്ന വീടുകളുടെ ഫീസുകൾ കൂട്ടിയിരിക്കുന്നത്.  100  ചതുരശ്ര മീറ്ററിന് താഴെയുള്ള  കെട്ടിട നിർമാണ പെർമിറ്റിനുള്ള  അപേക്ഷ ഫീസ് 30  രൂപയിൽ നിന്നും  300  രൂപയാക്കി മാറ്റി. പത്തു മടങ്ങാണ് വർധന.100  ചതുരശ്ര  മീറ്റർ മുതലും, 300  ചതുരശ്ര  മീറ്ററിന്  മുകളിലും സ്ലാബുകൾ തിരിച്ചു 3000  രൂപവരെ അപേക്ഷ  ഫോമിന്  ഈടാക്കും.  മുനിസിപ്പാലിറ്റികളിൽ ഇത്    4000  രൂപവരെയും, കോര്പറേഷന് പരിധിയിൽ 5000  രൂപവരെയുമാണ്.  പഞ്ചായത്തിൽ 150 (1615  ചതുരശ്ര അടി)  ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ചെറിയൊരു വീടിനു പെര്മിറ്റി ഫീസ് ഇനത്തിൽ നേരത്തെ അടക്കേണ്ടിയിരുന്നത് 555  രൂപയായിരുന്നു. ഇപ്പോഴത്  8500  രൂപയായി.  നഗരസഭയിലെ നിരക്ക് 11500  രൂപയാണ്.  കോർപറേഷനിൽ 16000  രൂപയാണ്. 10000  ചതുരശ്രമീറ്റർ ഫ്ളാറ്റിന് പെര്മിറ്റി ഫീസ് ഒരു ലക്ഷം രൂപയായിരുന്നു 20  ലക്ഷം, രൂപയാക്കി വർധിപ്പിച്ചു.   റെജിസ്ട്രേഷൻ  ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിൽ ബജറ്റിലൂടെ വർധിപ്പിച്ച നികുതിക്ക് പുറമെയാണ് ഇത്.  ഇന്ധനത്തിനുള്ള 2  രൂപ സെസ് കൂടി വന്നതോടെ പാറപ്പൊടി, ഇഷ്ടിക, സിമന്റ്, ഇരുമ്പ് കമ്പികൾ,  തുടങ്ങി എല്ലാ നിർമാണ സാമഗ്രികൾക്കും അനിയന്ത്രിതമായ നിരക്കിലാണ്  വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.

ബജറ്റിലൂടെ 5000  കോടി രൂപയും, അതിനുശേഷംകെട്ടിട നികുതി, ഫീസ് എന്നിവയിലെ വര്ധനവിലൂടെ മറ്റൊരു 2000  കോടി രൂപയും  ജനങ്ങളെ പിഴിഞ്ഞ് എടുക്കാമെന്നാണ്  ധനകാര്യ മന്ത്രി  ബാലഗോപാൽ കരുതുന്നത്. ഇതിലൂടെ  സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാമെന്നും  ധന മന്ത്രി കരുതുന്നു. എന്നാൽ അദ്ദേഹം മറച്ചു വെക്കുന്ന ഒരു കാര്യം,  പഴയ നികുതി നിരക്കിൽ പോലും കോടികൾ പിരിച്ചെടുക്കാൻ ഉണ്ട് എന്ന വസ്തുതയാണ്.വിവിധ നികുതികുടിശ്ശികയായി 19920  കോടി രൂപ പിരിച്ചെടുക്കാൻ ഉണ്ടെന്നാണ്  ബജറ്റ് രേഖകളിൽ പറയുന്നത്.  വൻകിട മുതലാളിമാർ ഉൾപ്പെടയുള്ളവർ വരുത്തിയ ഈ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ചെറുവിരൽ പോലും സർക്കാർ  അനക്കുന്നില്ല.   അതുപോലെ  പല   പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കാർ ഗ്യാരണ്ടി  നിന്നതു വഴി    27967  കോടി കിട്ടാനുള്ളത്  പിരിച്ചെടുക്കാനും സർക്കാർ ശ്രമിക്കുന്നില്ല.  ഈ രണ്ട്  ഇനത്തിൽ മാത്രം പിരിച്ചെടുക്കാനുള്ളത് 47887  കോടി രൂപയാണ്.   മറ്റു സംസ്ഥാനങ്ങളിൽ  നിന്നും വരുന്ന  സാധനങ്ങൾക്കും, സേവനങ്ങൾക്കും ഈടാക്കുന്ന നികുതിയാണ് IGST .ഈ ഇനത്തിൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി  സംസ്ഥാന സർക്കാരിന് കിട്ടാനുള്ളത് 25000  കോടി രൂപയാണ്.  ഇതിന്റ്റെ  കണക്കുകൾ  കൃത്യമായി തയ്യാറാക്കി കേന്ദ്ര സർക്കാരിനയച്ചു  വാങ്ങിയെടുക്കാനും സംസ്ഥാന സർക്കാർ  വീഴ്ചവരുത്തിയിരിക്കുകയാണ്.  അനിയന്ത്രിതമായി വർധിക്കുന്ന സർക്കാരിന്റെ ധൂർത്തിനും, അനാവശ്യ ചെലവകൾക്കുമുള്ള ഫണ്ട് കണ്ടെത്തുന്നതിന്,  സാധാരണക്കാരുടെ മേൽ നികുതി അടിച്ചേൽപ്പിക്കുക എന്ന എളുപ്പവഴിയാണ്  നല്ലതെന്ന്   മനസ്സിലാക്കിയാണ്  പിണറായി സർക്കാരും, ബാലഗോപാലും   ജനങ്ങളുടെ  മേൽ കുതിര കയറുന്നത് .

9847173177 
















 

                  ഇങ്ങനെയാണോ  ആരോഗ്യ രംഗത്തെ നമ്പർ വൺ ?

അഡ്വ. പി.എസ് .ശ്രീകുമാർ 

കൊട്ടാരക്കര  താലൂക്ക് ആശുപത്രിയിൽ  ജോലിക്കിടെ മയക്കുമരുന്നിന് അടിമയായ ഒരു അക്രമിയുടെ കുത്തേറ്റ്  മോഹൻദാസ്- വസന്തകുമാരി ദമ്പതികളുടെ ഏക മകളായ  വന്ദന ദാസ് എന്ന  23  കാരിയായ ഹൌസ്  സർജൻ മരിക്കാനിടയായത്,   കേരളം സമൂഹത്തിൻറ്റെ നൊമ്പരമായി മാറി.  കടത്തുരുത്തി മുട്ടുചിറയിലെ വീട്ടുവളപ്പിൽ  നാട്ടുകാരായ   ആയിരങ്ങളുടെ  തേങ്ങലുകൾക്കിടയിലാണ്  വന്ദന ദാസിന്റെ ചേതനയറ്റ ഭൗതിക  ശരീരം  ചിതയിലേക്ക് എടുത്തത്. പോലീസ്  പിടികൂടി  കൊണ്ടുവന്ന  പ്രതിയാണ്  വന്ദന ദാസിനെ അതിക്രൂരമായ രീതിയിൽ  കൊലചെയ്തത് എന്നത് സംഭവത്തിന്റെ  ഗൗരവം വർധിപ്പിക്കുന്നു.   ഈ ആരും കൊലയുടെ പശ്ചാത്തലത്തിൽ, ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ സമരത്തിന് ഇറങ്ങിയപ്പോളാണ്, ആശുപത്രികളുടെയും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും സുരക്ഷക്കായി  നിലവിലുള്ള നിയമം  ശക്തമായി നടപ്പാക്കുന്നതിനെക്കുറിച്ചു  സർക്കാരിന്  ആലോചിക്കേണ്ടി വന്നിരിക്കുന്നത്.  ഒരു പതിറ്റാണ്ട് പഴക്കമുള്ള    നിയമം ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌തു  പരിഷ്കരിക്കാൻ  പിണറായി സർക്കാർ തയ്യാറായില്ല.     ഇന്ത്യൻ മെഡിക്കൽ അസ്സോസിയേൻറ്റെ   ഈ ആവശ്യം  അംഗീകരിക്കാൻ  നിഷ്കളങ്കയായ  ഒരു പെൺകുട്ടിയുടെ   ജീവൻ ഹോമിക്കേണ്ടി   വന്നു  എന്നത്   ഒരു പരിഷ്‌കൃത സമൂഹം  എന്ന്  അവകാശപ്പെടുന്ന  നമുക്ക്   അപമാനമാണ്  .

യു ,ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിയമം 

2011-12  കാലഘട്ടത്തിൽ   ആശുപത്രികൾ  ആക്രമിക്കപ്പെട്ട   ചില  സംഭവങ്ങളുടെ  പശ്ചാത്തലത്തിൽ  ആരോഗ്യ പ്രവർത്തകർക്കും, ആശുപത്രികൾക്കും സംരക്ഷണം നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ്  സംഘടനകളും ആവശ്യപ്പെട്ടതിൻറ്റെ  അടിസ്ഥാനത്തിൽ  അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ആരോഗ്യമന്ത്രിയായിരുന്ന അടൂർ പ്രകാശും മുൻകൈ എടുത്താണ്  ആശുപത്രി സംരക്ഷണ നിയമം  സംസ്ഥാനത്തു കൊണ്ടുവരണമെന്ന് തീരുമാനിച്ചത്.  മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി അടൂർ പ്രകാശ്  റവന്യൂ വകുപ്പിന്റെ ചുമതലയിലേക്ക് മാറിയപ്പോൾ, ആരോഗ്യ മന്ത്രിയായി  വി.എസ. ശിവകുമാർ   ചുമതലയേറ്റു .    അദ്ദേഹത്തിന്റെ നേതൃത്വത്തിൽ,    ആരോഗ്യമേഖലയിലെ ബന്ധപ്പെട്ട എല്ലാ സംഘടനകളുമായി വിശദമായ ചർച്ച നടത്തിയാണ്   2012 ലെ കേരളാ  ആരോഗ്യ  രക്ഷ  സേവന പ്രവർത്തകരും ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും(അക്രമവും, സ്വത്തിനുള്ള നാശവും തടയൽ) നിയമം 2012  ഓഗസ്റ്റ് 26 നു സർക്കാർ  നടപ്പിലാക്കിയത്.  ഈ നിയമം അനുസരിച്ചു  ആരോഗ്യ പ്രവർത്തകരോ, സ്ഥാപനമോ ആക്രമിക്കപ്പെട്ടത്   ജാമ്യം ഇല്ലാത്ത കൊഗ്‌നൈസബിൾ  കുറ്റമായി കേസ് എടുക്കാൻ  ഈ നിയമത്തിലെ  സെക്ഷൻ  4  അനുസരിച്ചു സാധിക്കും.  മാത്രമല്ല പ്രസ്തുത കുറ്റം തെളിയിക്കപ്പെട്ടാൽ  കുറ്റവാളിയെ  മൂന്നു വർഷം  വരെ തടവും   50,000 .രൂപ വരെ  ശിക്ഷ വിധിക്ക്കാമെന്നും   നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  പുറമേ, നാശനഷ്ടങ്ങൾക്ക്  നഷ്ടപരിഹാരം നൽകാനും   പറയുന്നു .  ഈ നിയമത്തിനു 2010  ഒക്ടോബര് 26 മുതൽ മുൻകാല പ്രാബല്ല്യവും  അന്ന്  സർക്കാർ  നൽകി.  നിയമം പ്രാബല്യത്തിൽ വന്നതോടെ  കുറെ നാളത്തേക്ക് ആശുപത്രി ആക്രമണങ്ങൾക്കു  താത്ക്കാലിക വിരാമം ഉണ്ടായി..

നിയമം    നടപ്പിൽ വന്ന  2012  മുതൽ  2016  വരെ ആരോഗ്യ സ്ഥാപനങ്ങൾ ആക്രമിച്ചതിന് 8  കേസുകളും ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതിന്  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ  ജില്ലകളിലായി  50  കേസുകളുമാണ്  ആകെ എടുത്തത്.  മറ്റു ജില്ലകളിൽ നിന്നും  അക്രമ സംഭവങ്ങളോ  കേസുകളോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലായിരുന്നു.  എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം  2016  മുതൽ   2021  മേയ് വരെ  220  അക്രമ സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തത് .   പലപ്പോഴും സംഭവിക്കുന്നത്  ആശുപത്രികളിൽ ആക്രമണം നടന്നാൽ നിയമപ്രകാരം  കേസ് രജിസ്റ്റർ ചെയ്യാറില്ല. അതിനുപകരം,  രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിൽ  അടിപിടി കേസ് ആയി ഇതൊക്കെ രേഖപ്പെടുത്തപ്പെടും .  അടിപിടി കേസ് ആണെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്നുതന്നെ  ജാമ്യം നൽകാം. എന്നാൽ  2012 ലെ നിയമപ്രകാരം കേസ് എടുത്താൽ  സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുകയില്ലെന്നു മാത്രമല്ല,  മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കുകയും വേണം.. അങ്ങിനെ വന്നാൽ ചിലപ്പോൾ പ്രതിയെ റിമാൻഡ് ചെയ്യാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് പോലീസും പ്രതികളും കൂടി ഒത്തുകളിച്ചു  അക്രമ സംഭവങ്ങൾ അടിപിടി കേസ് ആയി ഒതുക്കുന്നത്.


രാഷ്ട്രീയ സ്വാധീനത്താൽ കേസുകൾ ഒതുക്കപ്പെടുന്നു.

കേരളത്തിൽ നടക്കുന്ന മറ്റു അക്രമ സംഭവങ്ങൾ പോലെ  ആശുപത്രികൾക്കെതിരായ ആക്രമണങ്ങളിൽ  ഏറിയകൂറും  ഉണ്ടാകുന്നത്   മാർക്സിസ്റ്റ് പാർട്ടിയുടെ  പ്രാദേശിക നേതാക്കളുടെ   നേതൃത്വത്തിലോ അവരുടെ പിന്തുണയോടെയോ ആണ്  എന്നതാണ് വസ്തുത.  ഇന്ന് മന്ത്രിസഭാംഗമായിരിക്കുന്ന ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് മുമ്പ്  തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കയറി  ഒരു  ഡോക്റ്ററിനെ  അസഭ്യം പറഞ്ഞ സംഭവം ആ ഡോക്ടർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  കോങ്ങാട് എം.എൽ.എ  ഒരു വനിതാ ഡോക്ടറിനോട്  കഴിഞ്ഞദിവസം  അപമര്യാദയായി പെരുമാറി എന്ന വാർത്ത.   നിയമം ഇല്ലാത്തതല്ല  ഇവിടെ  പ്രശ്നം.  ഭരണ കക്ഷിക്ക്  വേണ്ടപ്പെട്ടവർക്ക്   വേണ്ടി  നിയമങ്ങൾ വളച്ചൊടിക്കുകയോ, ലംഘിക്കപ്പെടുകയോ ചെയ്യുന്നു.   നിയമങ്ങൾ  അതിൻറ്റെ  ഉദ്ദേശം  മനസ്സിലാക്കി  നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കയാണ് .  ദുരന്തങ്ങളിൽ നിന്നും പാഠം  പഠിക്കുമെന്നു  ജനങ്ങൾ  വിചാരിക്കുന്നെൻകിലും  അതിൽ നിന്നൊന്നും  ഒരു പാഠവും  പിണറായി  സർക്കാർ പഠിക്കുന്നില്ല  എന്നതാണ് കേരളത്തിൻറ്റെ  ശാപം.


അഡ്വ. പി.എസ്‌ .ശ്രീകുമാർ 

9847173177  



നിയമങ്ങളുടെ 






Thursday, 18 May 2023

 

              സ്വപ്‌ന പദ്ധതികൾ യാഥാർഥ്യമാക്കിയ  ഭരണാധിപൻ 

അഡ്വ .പി .എസ് .ശ്രീകുമാർ

  ഉമ്മൻ ചാണ്ടിയിലെ  രാഷ്ട്രീയക്കാരൻ  വളരെയേറെ പ്രത്യേകതകളുള്ള  ഒരു നേതാവാണ്.   തൻറ്റെ  നിയോജക മണ്ഡലമായ  പുതുപ്പള്ളിയിലെ  ജനങ്ങളുടെ സുഖദുഃഖങ്ങളിൽ  ഒന്നൊഴിയാതെ    പങ്കുചേരുന്ന  നിയമസഭാ സാമാജികനാ യി ഇരിക്കെത്തന്നെ  ലോകത്തെവിടെയുമുള്ള മലയാളികൾക്ക്  ഒരാശ്രയമായി വിളിപ്പുറത്തു അദ്ദേഹം ഉണ്ടായിരുന്നു.  അതിലൊന്നും രാഷ്ട്രീയ പരിഗണനകൾ  കടന്നുവന്നിരുന്നില്ല .  ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും  അതിനു യാതൊരു മാറ്റവുമിലായിരുന്നു.  2004 ൽ  സുനാമി തിരമാലകൾ   തീരപ്രദേശങ്ങളിൽ  ആഞ്ഞുവീശിയപ്പോളും , 2018 ൽ   കേരള ജനതയെ   പ്രളയം  വിഴുങ്ങിയപ്പോളും, 2020 ൽ കേരളത്തിലും  ലോകത്തിൻറ്റെ  വിവിധ ഭാഗങ്ങളിലുമുള്ള മലയാളികളെ കൊറോണ  മഹാമാരി  കാർന്നു തിന്നപ്പോളും  മലയാളികളുടെ  ആശ്രയവും അത്താണിയുമായി  ഉമ്മൻ ചാണ്ടി സജീവമായി  രംഗത്തുണ്ടായിരുന്നു. കോറോണയുടെ ആദ്യനാളുകളിൽ പതിനായിരത്തില്പരം ഫോൺ കോളുകളാണ്  അദ്ദേഹം അറ്റൻഡ് ചെയ്തത്.  കേരള  ജനത ഇത്രമാത്രം സ്നേഹവും വാത്സല്യവും നൽകിയ  മറ്റൊരു നേതാവില്ല. 

ബാംഗ്ലൂരെ  എച് .സി.ജി ആശുപത്രിയിൽ  ചികിത്സയിൽ ഇരിക്കുന്ന അവസരത്തിലും   അദ്ദേഹത്തെ സമീപിച്ച അവിടത്തെ ജീവനക്കാർക്കുവേണ്ടി  ഇടപെട്ട  നേതാവാണ് അദ്ദേഹം.  അദ്ദേഹത്തിന്റ്റെ  ചികിത്സ സഹായത്തിനു എത്തിയ മലയാളിയായ ഒരു ആശുപത്രി ജീവനക്കാരിയുടെ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞു  ആശുപത്രി കിടക്കയിൽ നിന്നും  ജപ്തി ഒഴിവാക്കുവാൻ അദ്ദേഹം ശ്രമിച്ചു.

  വിമർശനം അനിവാര്യം 

          കുറെ വര്ഷങ്ങള്ക്കുമുമ്പ്  സിനിമാ  നടനായ സിദ്ദിക്കുമായി  അദ്ദേഹം നടത്തിയ അഭിമുഖത്തിൽ,   പൊതുരംഗത്ത്  അദ്ദേഹത്തെ നയിക്കുന്ന  തത്വം എന്താണെന്ന്   വ്യക്തമാക്കി. "'ജനാധിപത്യത്തിൽ എതിർപ്പ്   തെറ്റല്ല. സമരങ്ങൾ വേണ്ടിവരും. അതൊക്കെ ജനാധിപത്യത്തിന് ശക്തിപകരുന്ന ഘടകങ്ങളാണ്.  എനിക്കുള്ള  ഏറ്റവും വലിയ ശക്തി, എനിക്കെതിരെയുള്ള വിമർശനങ്ങളാണ്.  കാരണം, ഞാനെപ്പോഴും കെയർ ഫുള്ളായിരിക്കും.  ചെറിയ തെറ്റുപോലും വിമര്ശിക്കപ്പെടുമെന്നു പറയുമ്പോൾ വളരെ സൂക്ഷിച്ചായിരിക്കും പ്രവർത്തിക്കുക.  ജനാധിപത്യത്തിൽ വിമര്ശനവും പ്രതിപക്ഷവും എല്ലാം വേണം". വിശ്വസിക്കുന്നത് പറയുകയും, പറയുന്നത് പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹം, ഭരണത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിമർശനങ്ങളെയൊന്നും  അസഹിഷ്ണതയോടെ കാണുകയോ, വിമർശകരെ  അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല.  വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ  അതുൾക്കൊള്ളാൻ അദ്ദേഹം മടിച്ചിട്ടുമില്ല.  ഇതേ സമീപനം തന്നെയായിരുന്നു  വികസന കാര്യങ്ങളിലും അദ്ദേഹത്തെ നയിച്ചത്.  ദീർഘ ദൃഷ്ടിയോടെയായിരുന്നു വികസനകാര്യങ്ങളെ അദ്ദേഹം സമീപിച്ചിരുന്നത്.

ഭരണരംഗത്തേക്കുള്ള പ്രവേശനം 

      ഭരണ രംഗത്ത്  അദ്ദേഹം ആദ്യമായി പ്രവേശിച്ചത് , 1977 ലെ  ആൻറണി  മന്ത്രിസഭയിൽ, തൊഴിൽ-ഭവന  മന്ത്രിയായായിട്ടായിരുന്നു.  ആ  കാലഘട്ടത്തിലാണ് തിരുവനന്തപുരം  ചെങ്കൽച്ചൂള കോളനിയിലെ അധസ്ഥിത  വിഭാഗങ്ങൾ താമസിച്ചിരുന്ന , ചേരികൾ മാറ്റി  ഫ്ലാറ്റുകൾ    നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. അദ്ദേഹം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്  ആയിരുന്നപ്പോൾ ഉന്നയിച്ച ആവശ്യമായിരുന്നു തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിലില്ലായ്‌മ  വേതനം എന്നത്. തൊഴിൽ മന്ത്രിയായി അധികാരത്തിലേറി അധികം വൈകാതെ ആ ആവശ്യം അദ്ദേഹം നടപ്പിലാക്കി.  അതുപോലെ അസംഘടിതരായ ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി  ക്ഷേമനിധി ബില്ലും പാസ്സാക്കിയത്  ഈ കാലയളവിലായിരുന്നു. 1981 ൽ ആഭ്യന്ത മന്ത്രി ആയിരുന്ന അവസരത്തിലാണ് പൊലീസിൽ  ആധുനികവൽക്കരണത്തിന്  തുടക്കം കുറിച്ചത് .  ബ്രിട്ടീഷ് ഭരണ കാലം  മുതൽ പോലീസിന്റ്റെ  യൂണിഫോം ആയിരുന്ന ട്രൗസർ മാറ്റി പാന്റ്സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളിപോലത്തെ തൊപ്പിമാറ്റി, ഇപ്പോൾ  ഉപയോഗത്തിലുള്ള തൊപ്പി നൽകി.     മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 2004 ൽ ആദ്യമായി മുഖ്യമന്ത്രി ആയ   അവസരത്തിലാണ്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് 3 രൂപയ്ക്  പ്രതിമാസം 25 കിലോ അരി ,ആരോഗ്യഇൻഷുറൻസ് പദ്ധതി , സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത്  . തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു .പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു.  ഇതിൻറ്റെ  ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി . മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാത പദ്ധതിക്ക് തുടക്കമിട്ടു.  ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി കൊച്ചിയിൽ സ്ഥാപിയ്ക്കാൻ തീരുമാനിച്ചു.  എന്നാൽ അതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ കേസുമായി പോയി.  അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്ന് ലഭിച്ചപ്പോഴേയ്ക്കും  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  അച്യുതാനന്ദൻ  സർക്കാർ ആ പദ്ധതിക്ക് തറക്കല്ലിടീൽ നടത്തിയെങ്കിലും,.  പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ  ആരംഭിച്ചതും പൂർത്തീകരിച്ചതും  ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി  ആയപ്പോഴാണ്. 

 ഡൽഹി മെട്രോ യാഥാർഥ്യമായ സമയത്താണ് കൊച്ചി മെട്രോ എന്ന ആശയം  കേരളത്തിൽ ഉണ്ടാകുന്നത്.  ഡൽഹി മെട്രോയിൽ ഒരു യാത്രകഴിഞ്ഞു വന്ന ഉടൻതന്നെ ഇക്കാര്യം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 2005  ഓഗസ്റ്റിൽ ചേർന്ന മന്ത്രിസഭാ യോഗം കൊച്ചി മെട്രോ നടപ്പാക്കാൻ തീരുമാനിക്കുകയും  തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. അപ്പോഴേക്കും തെരഞ്ഞെടുപ്പുകഴിഞ്ഞു   അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തി. അച്യുതാനന്ദൻ സർക്കാരിന്റെ അഞ്ചുവര്ഷവും കൊച്ചിമെട്രോയെക്കുറിച്ചു ചർച്ചകളും തർക്കങ്ങളും നടന്നതല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും കൈക്കൊണ്ടില്ല. പിന്നീട് 2011 ൽ അദ്ദേഹം വീൺടും മുഖ്യമന്ത്രി ആയപ്പോഴാണ്  കൊച്ചി മെട്രോ നടപ്പിലാക്കാനുള്ള നടപടികൾ എടുത്തത്. മെട്രോമാൻ ഇ. ശ്രീധരൻറ്റെ  മേൽനോട്ടത്തിൽ, ഡൽഹി മെട്രോ  റെയിൽ കോർപറേഷനെക്കൊണ്ട് ഈ പദ്ധതി നടപ്പിലാക്കിക്കണമെന്നതായിരുന്നു കേരളത്തിലെ ജനങ്ങളുടെ  ആവശ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ചില ഉന്നത ഉദ്യോഗസ്ഥർ ഡി എം ആർ സിയെയും  ശ്രീധരനെയും ഒഴിവാക്കുവാൻ ശ്രമിച്ചു. മന്ത്രിസഭായോഗം കൂടി  ഇ. ശ്രീധരൻറ്റെ  നേതൃത്വത്തിൽ ഡി എം ആർ സി മുഖാന്തിരം പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ച്, കേന്ദ്ര സർക്കാരിനെയും  ഡൽഹി സർക്കാരിനെയും അറിയിച്ചു.   2016 ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനു മുമ്പുതന്നെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

നൂറുദിന പരിപാടികൾ 

        ഉമ്മൻ ചാണ്ടിസർക്കാർ 2011  മെയ് 18 നു അധികാരമേറ്റയുടൻ തന്നെ 100  ദിന പരിപാടി   പ്രഖ്യാപിച്ചു. ഒരു ഭരണാധികാരിയുടെ നിശ്ചയദ്ധാർഢ്യവും  , ദിശാബോധവും പ്രകടിപ്പിച്ച  പദ്ധതിയായിരുന്നു അത്. . നൂറാം ദിവസം വി.ജെ.ടി ഹാളിൽ വച്ച് നടത്തിയ  പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിൽ,  പ്രഖ്യാപിച്ച 107 പരിപാടികളിൽ 102 എണ്ണവും,  100 ദിവസകാലയളവിനുള്ളിൽ  നടപ്പിലാക്കിയ കാര്യം  പൊതുജനങ്ങളെ പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ  അറിയിച്ചു . BPL  റേഷൻകാർഡ് ഉടമകൾക്ക് ഒരു  രൂപയ്ക്ക് 25  കിലോ അരി, റേഷൻ കാർഡിനായി അപേക്ഷിച്ചവർക്കെല്ലാം   റേഷൻ കാർഡ് അനുവദിച്ചു നൽകൽ ,  മന്ത്രിമാരുടേയും അവരുടെ പേർസണൽ സ്റ്റാഫിന്റ്റെയും  സ്വത്ത് വെളിപ്പെടുത്തൽ, മുഖ്യമന്ത്രിയുടെ ചേംബറിൽ നിന്നുമുള്ള തത്സമയ വെബ് കാസ്റ്റിംഗ് എന്നിവയെല്ലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി.

വൻകിട പദ്ധതികൾക്കായി                

       നമുക്കെല്ലാം അറിയാവുന്നതുപോലെ  വൻകിട പദ്ധതികൾ കേരളത്തിൽ പൊതുവെ കുറവാണ്. .  ജനസാന്ദ്രത കൂടിയതും, സ്ഥലത്തിൻറ്റെ  ദൗർലഭ്യവും, ഉയർന്ന വിലയും കാരണം വൻകിട വ്യവസായികൾ  കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്.  സര്ക്കാരിന്റ്റെ   ആഭിമുഖ്യത്തിലുള്ള  വൻകിട പദ്ധതികൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി  ഉണ്ടായിരുന്നത്.  അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം.  കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ  ഇടുക്കി ജലപദ്ധതി  നടപ്പിലാക്കിയതിന്   ശേഷം,  പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി എന്ന് പറയാവുന്നത്  പൊതു-സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശ്ശേരി  വിമാനത്താവളം മാത്രമായിരുന്നു .  ഇതിനൊരു മാറ്റം വരുത്തുവാൻ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു.  2005 ലെ  ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച   കൊച്ചി മെട്രോ  പദ്ധതിക്ക് വീണ്ടും  ജീവൻ വചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ  ഉദ്യോഗസ്ഥ പ്രമുഖർ  തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു.  അതിനെ അതിജീവിച്ചു DMRC  ക്ക്   ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  അതേറ്റെടുക്കാൻ DMRC  തയാറായില്ല. ഒടുവിൽ   ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ  ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും  മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും  നേരിട്ടുകണ്ടാണ്  5500  കോടി മുതൽ മുടക്കുള്ള  കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് .  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ  ആദ്യഘട്ട നിർമാണം പൂർത്തിയാക്കി  ട്രയൽ റണ്ണും നടത്തി.

                            സംസ്ഥാന സർക്കാരിന്റ്റെ  സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ  1966 ൽ  കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ്   20000  കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്.  ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ്  ബ്രിഹത്തായ  ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി  കാട്ടിയതു.  ഇത്  നടപ്പിലാക്കുവാൻ  സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ  ഒട്ടേറെ  സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ  നൽകിയത്.  നാല് വര്ഷം കൊണ്ട്  വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ   കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി  ഇത് മാറി.  ഇന്ന്  കേരളത്തിൽ ഏറ്റവും കൂടിയ മുതല്മുടക്കുള്ള പൊതുമേഖലയിലെ  പദ്ധതിയും  ഇതാണ്.

             വേഴാമ്പലിനെപോലെ  വികസനത്തിന് നോക്കിയിരുന്ന  ഉത്തര മലബാറിന്  പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി   പ്രഖ്യാപിച്ചത്.   ഉമ്മൻചാണ്ടി  മുഖ്യമന്ത്രി ആയ ശേഷമാണ്  2300 കോടി  ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി  കമ്പനിയെ ഏൽപ്പിച്ചത്. 2016  ഫെബ്രുവരിയിൽ  റൺവെ  നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ   ട്രയൽ റണ്ണും  നടത്തിക്കുവാൻ ഉമ്മൻചാണ്ടിക്കു സാധിച്ചു. വീണ്ടും  രണ്ടു വർഷങ്ങൾക്കു  ശേഷമാണ് ടെർമിനൽ  നിർമാണം പൂർത്തിയാക്കി  ഔപചാരിക ഉദ്‌ഘാടനം പിണറായി സർക്കാർ നടത്തിയത്. .

 ബൈപാസ്സുകൾ യാഥാർഥ്യത്തിലേക്ക് 

             നാല്  പതിറ്റാണ്ടായുള്ള  കേരളത്തിൻറ്റെ  ആവശ്യമാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല്  വരി  ദേശീയ പാത. .ഭൂമി ഏറ്റെടുക്കൽ , അലൈൻമെന്റ് , തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം  ശീതീകരണപ്പെട്ടിയിലായപ്പോൾ  ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ്  പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി  ബൈപാസുകൾ മാത്രമായി ,  ദേശീയ പാതാ  അതോറിറ്റിയുടെ  അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട്  നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും  ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും  നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45  മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും  പ്രക്ഷോഭം നടത്തി  സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ  ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു.  അതിനായി  പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  ബൈപാസ് വികസന ചെലവിന്റ്റെ  പകുതി സംസ്ഥാന സർക്കാർ    വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ  പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും,  ബാക്കിയുള്ളവയുടെ   നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും  ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.  

           സംസ്ഥാന  രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു  നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 24 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ , ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് , കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 2001 ലെ ആൻറണി സർക്കാർ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലും, കോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള  വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്.  6200  കോടി രൂപയുടെ പദ്ധതിയിൽ 6000  കോടി രൂപയുടെ അഴിമതിയാണ് സി.പി.എം ഉന്നയിച്ചത്. തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ  നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, എല്ലാതടസ്സവാദങ്ങളെയും  അതിജീവിച്ചാണ്  അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.  

റെയിൽവേ ഗതാഗതത്തിലെ  കാലതാമസം  ഒഴിവാക്കുന്നതിനും , വേഗത്തിൽ റെയിൽവേ ഗതാഗതം  മാറ്റുന്നതിൻറ്റെയും   ഭാഗമായി, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർവരെ 125  കിലോ മീറ്റർ ദൂരത്തിൽ സബർബൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായി റെയ്ൽവേയുമായി ധാരണ പത്രം ഒപ്പുവെച്ചു .  റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽ മുടക്കി വേഗതയാർന്ന ട്രെയിൻ സർവീസ് ആരംഭിക്കുവാനും പിന്നീട് വടക്കൻ ഭാഗങ്ങളിലേക്ക്  സർവീസ് നീട്ടുവാനുമാണ്  ഉദ്ദേശിച്ചത്.  എന്നാൽ എൽ ഡി എഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു . തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും , അതും പിണറായി സർക്കാർ വേണ്ടെന്നു വച്ച്.

            കഴിഞ്ഞ യു ഡി എഫ്  സർക്കാരിന്റ്റെ  ആശയമായിരുന്നു കേരളത്തിൽ ഒരു ജീവശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നത്.  ആന്ധ്രയും, തമിഴ്‌നാടും  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തിലാണ്  എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നു സർക്കാർ തീരുമാനിച്ചു KSIDC യോട്  പദ്ധതി രേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്.  ഇതിനായി ആദ്യ ഘട്ടത്തിൽ  75  ഏക്കർ  സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ  പാർക്കിന്റ്റെ  ഉദ്‌ഘാടനം നിർവഹിച്ചു.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ   ബിയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ  ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ  പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി. 

 

 കേരളത്തിന് ഐ ടി ഐ 

                   കേരളത്തിൻറ്റെ  ദീർഘനാളായുള്ള  ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി  വേണമെന്നുള്ളത്.  ആ സ്വപ്നമാണ്, അദ്ദേഹത്തിന്റ്റെ  ശ്രമഫലമായി  2015 ൽ  പാലക്കാട്   സാധിതമായത് . അതുപോലെ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ  സാധിച്ചതും അദ്ദേഹത്തിന്റ്റെ  നിരന്തരമായ ശ്രമഫലമായാണ്.  സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ  എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഒരു സാങ്കേതിക സർവകലാശാല  എന്നതും  സംസ്ഥനത്തിന്റ്റെ  ദീർഘകാല ആവശ്യമായിരുന്നു. അതാണ്  എ .പി.ജെ.അബ്ദുൽ കലാം   സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .  മികവിന്റ്റെ  കേന്ദ്രങ്ങളായ പതിനാറ്  കോളേജുകൾ  സ്വയംഭരണ കോളേജുകളായി മാറ്റിയതും  ഉമ്മൻചാണ്ടി സർക്കാരായിരുന്നു.   

  ദേശീയ ഗെയിംസ്  

                      2015 ൽ  ദേശീയ ഗെയിംസ്  കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു.  കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ  പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു.  240  കോടി രൂപ ചെലവിൽ കാര്യവട്ടത്തു  നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ  ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ  ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ  അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു  ഉയർന്നു വന്നത്.  ഇവ  ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. 

സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ 

          മനസ്സ് മുഴുവൻ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും ആശങ്കാകുലൻ ആക്കുന്നത് ജനങ്ങളുടെ ആരോഗ്യ പ്രശ്നം ആണ്. കേരളത്തിൽ ഇതൊരു സാമൂഹിക പ്രശ്നം ആണെന്നും, ഒരു പരിധി കഴിഞ്ഞാൽ അത് സാമൂഹിക പിരിമുറുക്കം ആയി മാറും എന്നും, സംസ്ഥാനത്തിന്റ്റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരം ആയി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യ, ശ്രുതി തരംഗം, സുകൃതം, ആരോഗ്യ കിരണം, അമൃത ആരോഗ്യം തുടങ്ങി നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകിയത്. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടിയിൽ  പങ്കെടുത്തവർ   ഉൾപ്പടെ ഒട്ടേറെ പേർ മരുന്ന് വാങ്ങുവാൻ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യ പെടാറുണ്ടായിരുന്നു. അതിൽ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ജനറിക് മെഡിസിൻ സൗജന്യം ആയി വിതരണം ചെയ്യുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിയത്. കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ ഏറുമ്പോൾ, സംസ്ഥാനത്തു 5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മുഖ്യ മന്ത്രി എന്ന നിലയിൽ അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തും, ആലപ്പുഴയിലും , നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽ, എല്ലാ ജില്ലാ കളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. പിന്നീട് വന്ന പിണറായി സർക്കാർ, ഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിക്കുന്നത് ഒരു വലിയ റെക്കോർഡ് ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ ആരോഗ്യവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിൻറ്റെ  അന്തസത്ത.

മലയാളം ശ്രേഷ്‌ഠ ഭാഷയാകുന്നു 

മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ മലയാള സർവ്വകലാശാലയെന്നത് കേരളീയരുടെ, വിശേഷിച്ചും,  സാഹിത്യകാരന്മാരുടെ  ചിരകാല അഭിലാഷമായിരുന്നു. 2012  ലെ കേരള  പിറവി ദിനത്തിൽ ഈ സർവകലാശാല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങൾക്കു സമർപ്പിച്ചു. തമിഴിനും, തെലുങ്കിനും, കര്ണാടകക്കും പിറകെ മലയാളത്തിന്  ശ്രേഷ്‌ഠ  ഭാഷ  പദവി ലഭ്യമാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ  കേന്ദ്ര സർക്കാർ അതങ്ങീകരിച്ചത്  വലിയ നേട്ടമാണ്.  മലയാളം ഏക ഔദ്യോഗിക ഭാഷയാക്കി നിയമ നിർമാണവും  നടത്തി.

 2012 ൽ സംസ്ഥാന  ഗവർണറായിരുന്ന     എം ഒ  എച്   ഫാറൂഖ്     അസുഖ ബാധിതനായി ചെന്നൈ ആശുപത്രിയിൽ കിടന്നപ്പോൾ, അദ്ദേഹത്തിനെ പോയി കാണണമെന്ന്    ഉമ്മൻ ചാണ്ടിസാർ  ആഗ്രഹിച്ചു. എന്നാൽ മുല്ല പെരിയാർ പ്രശ്നവുമായി ബന്ധപ്പെട്ടു  കേരളത്തിനെതിരെ തമിഴ് നാട്ടിൽ ശക്തമായ  പ്രക്ഷോഭം നടക്കുന്ന സമയമായിരുന്നു.  ആ ഒരു സാഹചര്യത്തിൽ   അദ്ദേഹം ചെന്നൈയിലേക്ക്  യാത്ര ചെയ്യുന്നതിന്  ഇന്റലിജൻസ് വിഭാഗം എതിരായിരുന്നു. അതിനാൽ ചെന്നൈയിലെ  ആശുപത്രിയിൽ പോയി ഗവർണറെ കണ്ടു സുഖാന്വേഷണം നടത്താൻ എന്നെയാണ്    അദ്ദേഹം നിയോഗിച്ചത്. ഞാൻ ആശുപതിയിൽ പോയി മുഖ്യമന്ത്രിയുടെ സ്നേഹാന്വേഷണങ്ങൾ  അദ്ദേഹത്തെ നേരിൽ കണ്ടു അറിയിച്ചു. അങ്ങിനെ ഒരു സൗമനസ്യം കാട്ടിയതിന് ഗവർണർ പ്രത്യേകം നന്ദിയും പറഞ്ഞു. 2012  ജനുവരി 26 നായിരുന്നു അദ്ദേഹം ആശുപത്രിയിൽ വച്ച് അന്തരിച്ചത്.

           

അഡ്വ.പി .എസ് .ശ്രീകുമാർ,

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു}

9847173177


1 .



       

         കൊച്ചിയിലെ  ജലമെട്രോയും  പിണറായി   സർക്കാരിന്റെ  അവകാശവാദവും 


അഡ്വ. പി.എസ് .ശ്രീകുമാർ 
 
കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി കൊച്ചി നഗരവാസികൾ ആഗ്രഹിച്ചിരുന്ന ഒരു സംയോജിത ജല ഗതാഗത സംരംഭമാണ്  2023  ഏപ്രിൽ 25 നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു  ഉദ്‌ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോ. ഇത്  ഇടതുപക്ഷ സർക്കാരിന്റെ  സ്വപ്ന പദ്ധതിയെന്നാണ്  മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്‌ഘാടന ചടങ്ങിൽ  അവകാശപ്പെട്ടത്. കൊച്ചി  ജല മെട്രോയുടെ പിറകിലുള്ള ചരിത്രം മറച്ചുവച്ചാണ് പിണറായിയും, പിന്നീട് വ്യവസായ മന്ത്രി രാജീവും ഉൾപ്പെടെയുള്ളവർ ഈ   വ്യാജ അവകാശം ഉന്നയിക്കുന്നത്.  

കൊച്ചി   മെട്രോ   റെയിലിന്     അനുമതി നൽകിയപ്പോൾ, അന്ന് കേന്ദ്രം ഭരിച്ച മൻമോഹൻ സിംഗ് സർക്കാർ  ഒരു നിബന്ധനകൂടി വച്ചിരുന്നു. കൊച്ചി നഗരത്തിലെ  റോഡ്  ഗതാഗതത്തിലെ  തിരക്ക് ഒഴിവാക്കുവാൻ  മെട്രോ റയലിന് പുറമേ  ജല ഗതാഗതം ഉൾപ്പെടെയുള്ള സംയോജിത ഗതാഗതത്തിന്  രൂപം നൽകണമെന്നതായിരുന്നു ആ നിബന്ധന.  അതിൻറ്റെ അടിസ്ഥാനത്തിൽ   മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ മന്ത്രിസഭ, അന്നത്തെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ആയിരുന്ന  ഏലിയാസ്‌  ജോർജ്  ഉൾപ്പെടെയുള്ള  സാങ്കേതിക വിദഗ്ധരുമായി  ചർച്ച ചെയ്താണ്  സമഗ്രമായ ഒരു ഗതാഗത നയം കൊച്ചിനഗരത്തിനായി  രൂപം കൊടുത്ത്ത്. റോഡ് സൗകര്യങ്ങളും, വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ വിവിധ ദ്വീപുകളിൽ താമസിക്കുന്നവും, കനാലുകളുടെ തീരത്തു താമസിക്കുന്നവുമെല്ലാം, മുൻകാലങ്ങളിൽ ആശ്രയിച്ചിരുന്ന  ജലഗതാഗതത്തെ അവഗണിച്ചിരിക്കുകയായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിൽ, ആധുനികവും  സുരക്ഷിതവുമായ  ബോട്ടുകൾ, ബോട്ട് ജെട്ടികൾ, ദ്വീപുകളൾക്കുള്ളിലും, വിവിധ ജെട്ടികളിലേക്കുമുള്ള  റോഡുകൾ,  തെരുവ് വിളക്കുകൾ   എന്നിവ  എല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്രമായ ജലഗതാഗത പദ്ധതിയാണ് തയ്യാറാക്കി  2014 നവംബർ മാസത്തിൽ കേന്ദ്ര സർക്കാരിന് നൽകിയത്.

 അങ്ങിനെ, കേന്ദ്ര സർക്കാരിന്റെകൂടി  അംഗീകാരത്തോടെയാണ്, 2015 ൽ   ഉമ്മൻചാണ്ടി സർക്കാർ   ഒരു സംയോജിത ജല ഗതാഗത സംവിധാനം  വിഭാവനം ചെയ്തത് . 19-11-2015ൽ സ.ഉ.(എം.എസ് ) 73/2015 /ഗതാഗതം  എന്ന ഉത്തരവ് പ്രകാരമാണ്  682 .01  കോടി ചെലവ് പ്രതീക്ഷിക്കുന്ന  ഈ പദ്ധതിക്ക്  സർക്കാർ അംഗീകാരം നൽകി.  അതിനു മുമ്പ് തന്നെ  അന്നത്തെ കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ആയിരുന്ന എലിയാസ് ജോർജിനെ  ഇതിനു ധനസഹായം നൽകുന്ന ഏജൻസിയെ കണ്ടുപിടിക്കാൻ ചുമതല ഏൽപ്പിച്ചു.   ജർമൻ ധനകാര്യ സ്ഥാപനമായ Kfu (Kreditanstalt  fur Wiederauthau ) എന്ന സ്ഥാപനവുമായി ചർച്ചനടത്തി  ധനസഹായം ഉറപ്പാക്കിയത് എലിയാസ് ജോർജിൻറ്റെ  നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമായിരുന്നു.  ഇന്ത്യയിലെ  മാത്രമല്ലാ  ഏഷ്യയിലെ തന്നെ ആദ്യത്തെ  ജല   മെട്രോ  എന്ന രീതിയിലാണ്  ഇതിനു രൂപം നൽകിയത് .
    
കൊച്ചിയിലെ പത്തു ദ്വീപുകളെ ആധുനിക മെട്രോ  ജലഗതാഗത സംവിധാനവുമായി ബന്ധപ്പെടുത്തികൊണ്ടു  വേഗതയിൽ  യാത്ര സൗകര്യം ഒരുക്കുകയായിരുന്നു പ്രധാന  ഉദ്ദേശം.  അന്ന് നിലവിലുണ്ടായിരുന്ന,  സംസ്ഥാന ജലഗതാഗത വകുപ്പിന്റെ  ജലഗതാഗത സംവിധാനം, ആറു പഴഞ്ചനും, വളരെ വേഗതകുറഞ്ഞതുമായിരുന്നു. മാത്രമല്ലാ ,  ആധുനിക സൗകര്യങ്ങളൊന്നും  അതിലില്ലായിരുന്നു. അതുകൊണ്ട്  കൊച്ചി നഗരത്തിലെ ദ്വീപു നിവാസികൾ പോലും റോഡ് ഗതാഗതത്തെ  ആശ്രയിക്കേണ്ടിവരുന്നു.  കൊച്ചിയിലെ റോഡുകളിലെ  വാഹനങ്ങളുടെ പെരുപ്പവും,  തിരക്കും, ഗതാഗത കുരുക്കുകളും    രൂക്ഷമാണ്.  റോഡുകളുടെ വീതിയില്ലായ്മ  തിരക്കിന്റെ രൂക്ഷത വർധിപ്പിക്കുകയും ചെയ്യുന്നു . ദ്വീപു നിവാസികൾ റോഡ് ഗതാഗതം ഒഴിവാക്കി ജല ഗതാഗതത്തെ ആശ്രയിക്കുകയാണെങ്കിൽ  അവരുടെ യാത്രാ  ക്ലേശങ്ങൾ   ഒഴിവാക്കുന്നതിനൊപ്പം റോഡിലെ തിരക്ക് അല്പമെങ്കിലും കുറക്കുവാനും  സാധിക്കും എന്ന വിശ്വാസത്തിലാണ്  മെട്രോ റയിലിനൊപ്പം , വാട്ടർ മെട്രോ എന്ന സംയോജിത ഗതാഗത സംവിധാനത്തിന് വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട്  തയ്യാറാക്കാൻ  അർബൻ  മാസ്സ് ട്രാൻസിറ്റ് കമ്പനിയെ   ഏൽപ്പിച്ചത്. ജലമേട്രോ,  മൂന്നു ഘട്ടങ്ങളായി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തത്.  പദ്ധതിയുടെ ആദ്യഘട്ടമായാണ് ഹൈകോർട്-വൈപ്പിൻ ടെര്മിനലുകളിൽ നിന്നും, വൈറ്റില-കാക്കനാട് ടെർമിനലിൽ നിന്നുമുള്ള   വാട്ടർ മെട്രോ  സർവീസുകൾ. ഒന്നാം ഘട്ടത്തിന് 214 കോടി രൂപയും, രണ്ടാം ഘട്ടത്തിന് 156 കോടി രൂപയും, മൂന്നാം ഘട്ടത്തിന്  312 കോടി രൂപയുമാണ്  ചെലവ് പ്രതീക്ഷിച്ചത്‌.  ആദ്യ ഘട്ടത്തിൽ 35000  യാത്രികർക്കും,പിന്നീട്  90000  യാത്രികർക്കും  പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പത്തു ദ്വീപുകളിലായി 38  ടെർമിനലുകളെ  ബന്ധിപ്പിച്ചുകൊണ്ട് 78  വാട്ടർ മെട്രോ സർവിസുകൾ നടത്തുവാൻ സാധിക്കും. പദ്ധതി നടത്തിപ്പിൽ കാലതാമസം ഉണ്ടായതോടെ പദ്ധതി ചെലവ് 1136.83 കോടിയായി വർധിച്ചു. അതിൽ 908.76 കോടി രൂപ ജർമൻ ഫണ്ടിംഗ് ഏജൻസിയുടെ ധനസഹായമാണ്.

വാട്ടർ മെട്രോക്ക് വേണ്ട ബോട്ടുകൾ നിർമിക്കുന്നത് കൊച്ചി കപ്പൽ നിർമ്മാണശാലയാണ് .  ഭാരം കുറവുള്ള അലൂമിനിയവും, ആധുനിക സാങ്കേതികവിദ്യകളും, അതുപോലെ നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോട്ടുകൾ നിർമിച്ചിട്ടുള്ളത്.  ശീതികരിച്ച ഈ  ഇലക്ട്രിക്ക്ബോട്ടുകളിൽ  സുരക്ഷിതമായി യാത്രചെയ്യുവാൻ സാധിക്കും. ഡീസലോ,മറ്റു പെട്രോളിയം ഇന്ധനങ്ങളോ ഉപയോഗിക്കാത്തതിനാൽ, മലിനീകരണം തീരെ കുറവാണു. പ്രകൃതി സൗഹൃദമായാണ്  മെട്രോക്ക് ആവശ്യമായ ബോട്ടുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

 നഗരത്തിലെ തിരക്ക് കുറക്കുന്നതിനൊപ്പം, കാർബൺ ഫുട്പ്രിൻറ്  കുറക്കാനും ഇത് സഹായിക്കും. പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ, കാർബൺ ബഹിർഗമനത്തിൽ 44000  ടണ്ണിൻറ്റെ  കുറവ് ഉണ്ടാകും.  ഉമ്മൻ‌ചാണ്ടി സർക്കാർ  വിഭാവനം ചെയ്ത ഈ പദ്ധതി  അനാവശ്യമായ കാലതാമസം വരുത്തിയതിലൂടെ  അധിക ചെലവ്  വരുത്തിയതാണ് പിണറായി  സർക്കാരിന്റെ  സംഭാവന . യു ഡി എഫ് സർക്കാരിന്റെ സ്വപ്ന  പദ്ധതിയെന്ന നിലയിൽ  ഈ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിന്   യു ഡി എഫിനെ പ്രതിനിധീകരിച്ച്  പ്രതിപക്ഷ നേതാവിനെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടതായിരുന്നു.

അഡ്വ. പി.എസ് .ശ്രീകുമാർ 
9847173177 







Sudan plunged into civil war

Adv. PS Sreekumar




The civil war that started in Sudan on April 15 between the army (SAF) and the paramilitary (RSF) continues unabated. Not only did the clashes continue despite a three-day ceasefire brokered by Saudi Arabia and the UAE on the occasion of Eid, but firing and explosions continued regularly in many parts of the country. Both the army chiefs have issued separate statements saying that the clash between the two army units has been stopped for the time being. Both forces have stated that the ceasefire has been announced to allow citizens to buy essentials, escape to safe places and evacuate their citizens to foreign countries. Taking advantage of this opportunity, countries including India are repatriating their citizens to their respective countries. The central government has informed that all the 3500 odd Indians in Sudan have been brought back. So far, 512 people have been killed, over 4,200 people have been injured and nearly 1,00,000 people have lost their homes and fled to neighboring countries as refugees, according to the figures released by organizations including Human Rights Watch.


  In the shadow of totalitarianism


From the end of the century until 1956, Sudan was under the joint administration of Britain and Egypt. Sudan became an independent nation on January 1, 1956 after gaining independence from Britain. Sudan is internationally recognized for its frequent military coups. The struggle for power between the Muslim-majority North Sudan and the Christian-tribal-dominated South Sudan has always been great. For 30 years from 1989 to 2019, the Republic of Sudan was under the military rule led by Colonel Omar Al Bashir. Omar Bashir gained notoriety for suppressing dissenting voices, committing human rights violations, persecuting minorities, and supporting terrorist activities internationally. The main tribes of Darfri in South Sudan fought together with other people for the liberation of South Sudan. As part of that, they attacked the military base in Darfur in 2003. In the ensuing war, the army led by Colonel Basheer massacred over three lakh tribal people. On that day, more than one million people fled from the land of riots to neighboring countries. After years of armed insurgency, South Sudan became an independent country in 2011.


Those who stood together were separated


General Abdel Fattah al-Burhan, head of the SAF (Sudanese Armed Force), and Mohammed Hamdan Dagalo, head of the paramilitary RSF (Rapid Support Force), joined forces with Bashir to ruthlessly suppress dissenting voices against his regime. A popular uprising against Bashir's authoritarian and anti-people policies that began in 2018 ended with his ouster. Bashir was ousted in April 2019 along with Burhan and Dagalo, who were in the top positions of the military units under the cover of popular uprising. According to the agreement reached between the protesters and the army, it was decided to share power. The representatives of both groups formed a committee called the Sovereign Council. According to the agreement, General Burhan, the head of the Sovereign Council, and Abdullah Hamdok, the leader of the agitators, became the prime minister. The agreement was to hold elections in a democratic manner in 2023 and give the power completely to the people.


In October 2021, Prime Minister Hamdock was ousted and Burhan took over the government, contrary to the agreement made with the leaders of the popular agitation. Dagola was put to second and Burhan held on. After discussing with the leaders of the popular agitators again, it was agreed that elections could be held in July 2023. Another condition of the agreement was to merge the RSF into the army and form a unified army within two years. . The final agreement in this regard is already scheduled to be signed in April. But Dagonte's opinion was that the merger should not be done immediately. Dagola could not mentally adjust to this condition. Because they are the ones who find out the financial source of the RSF, of which he is the head. Their inexhaustible pot is the gold mines of Darfur. The rift between Burhan and Dagola and the tug of war for power and wealth led to a civil war.


Burhan has Egypt and Jordan to help him. Dagon is also strongly supported by the Wagner Group, a Russian mercenary force. Eritrea and a section of Libya are behind the scenes with Dagon. No matter who wins this race for power, it is the starving poor common people of Sudan who will suffer and suffer hell. The people of Sudan are without food, medicine and Fleeing from the war zone. The time has come for the African Union, the United Nations or the Arab countries including Saudi Arabia and the UAE to come forward to negotiate with the two sections of the army and create a peaceful atmosphere.


PS, Sreekumar


9847173177
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































A Sudanese military camp in Darfuri region was attacked and caused heavy damage. With that, on Bashir's instructions, the Sudanese army launched a mass offensive to exterminate the Darfuri tribesmen. Human rights organizations have revealed that about three lakh to four lakh people were killed.