തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യ - കാനഡ ബന്ധങ്ങൾ
ഖലിസ്ഥാൻ തീവ്രവാദികളെ പാലൂട്ടി വളർത്തുന്ന ട്രൂഡോയുടെ തെറ്റായ സമീപനം ഒടുവിൽ ട്രൂഡോയെ തന്നെ തിരിഞ്ഞുകൊത്തുന്നതായാണ് അവിടെനിന്നുമുള്ള സമീപകാല സംഭവവികാസങ്ങളിൽ പ്രകടമാകുന്നത്. ട്രൂഡോ സർക്കാരിന്റ്റെ സിഖ് പ്രീണന രാഷ്ട്രീയത്തിൻറ്റെ വിനാശകരമായ പരിണാമമാണ് നവംബർ 3 ന് , ഇന്ത്യൻ വംശജർ ധാരാളമുള്ള ബ്രാംപ്റ്റനിലെ ഹിന്ദു സഭ ക്ഷേത്രത്തിൽ നടന്നത്. കാനഡയിൽ താമസിക്കുന്ന സിഖ് മതസ്ഥർ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജരായ ആളുകളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് ഇന്ത്യൻ നയതന്ത്ര കാര്യാലയം ഹിന്ദുമഹാസഭ ക്ഷേത്ര പരിസരത്തുവച്ചു ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി അതിൽ പങ്കെടുത്തുകൊണ്ടിരുന്നവരുടെ ആവശ്യങ്ങളിന്മേൽ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അതിനിടയിലേക്കാണ് വിരലിലെണ്ണാവുന്ന ചില ഖലിസ്ഥാൻ തീവ്രവാദികൾ പ്രകടനമായി എത്തി ക്യാമ്പിൽ പങ്കെടുത്തിരുന്നവർക്ക് നേരെ ആക്രമണം നടത്തിയത് . ആക്രമണ വിവരങ്ങൾ പുറത്തുവന്ന ഉടൻ, "കരുതിക്കൂട്ടി" നടത്തിയ ഈ സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളും കാനഡയിലെ പ്രതിപക്ഷ നേതാവും ഇതിനെ അപലപിച്ചതോടെ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ പറ്റാത്തതാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കു പറയേണ്ടിവന്നു. ഏതായാലും അതോടെ, അക്രമസംഭവങ്ങളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ കാനഡ സുരക്ഷാസേനയിലെ ഒരു സിഖ് ഉദ്യോഗസ്ഥനെതിരെ കനേഡിയൻ പോലീസ് നടപടി എടുത്തു.
ആഭ്യന്തര രാഷ്ട്രീയപ്രശ്നങ്ങൾ അന്തർദേശിയ ബന്ധങ്ങൾ വഷളാക്കുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതിന്റെ ഫലമായാണ് ഇന്ത്യ-കാനഡ ബന്ധങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങൾ . കനേഡിയൻ രാഷ്ട്രീയത്തിൽ അനുദിനം ജനസ്വാധീനം നഷ്ടപ്പെടുന്ന ജസ്റ്റിൻ ട്രൂഡോ, ഖലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തിന് ഇന്ത്യയെ പഴിചാരി താൻ അകപ്പെട്ട അരക്കില്ലത്തിൽ നിന്നും രക്ഷപെടാൻ പറ്റുമോ എന്ന ശ്രമമാണ് നടത്തി വന്നത്.
നിജ്ജാർ വധത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ
2023 ജൂൺ മാസത്തിലാണ് കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ ഗുരുദ്വാര ക്യാമ്പസിൽ വച്ച് കൊടും തീവ്രവാദികളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ള ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവും, സറെ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റുമായ ഹർദീപ് സിംഗ് നിജ്ജാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് 2023 സെപ്റ്റംബർ മാസത്തിൽ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ജസ്റ്റിൻ ട്രൂഡോ കാനഡ പാർലമെണ്റ്റിൽ പ്രസ്താവന നടത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും, കെട്ടിച്ചമച്ചതുമാണ് ആരോപണമെന്നു മറുപടി പറയുകയും തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടു . തുടർന്ന് ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും ഏതാനും ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും പുറത്താക്കി. ഇന്ത്യ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 41 കനേഡിയൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ വര്ഷം ഒക്ടോബറിൽ കാനഡക്ക് ഇന്ത്യയിൽ നിന്നും പിൻവലിക്കേണ്ടിവന്നതു. ബന്ധങ്ങളിൽ ഉണ്ടായ ഈ വൈകാരികമായ അകൽച്ച, കഴിഞ്ഞ വർഷം ഡൽഹിയിൽ വച്ച് നടന്ന ജി -20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയ ജസ്റ്റിൻ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാഷ്ട്ര/ഭരണ തലവന്മാരുമായി ഉഭയ കക്ഷിമ്പന്ധങ്ങൾ ചർച്ചചെയ്തപ്പോൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രി മോദിയും, വിദേശകാര്യമന്ത്രി എസ് . ജയശങ്കറും ഒഴിഞ്ഞു നിന്നു. ഉച്ചകോടിക്കായി ട്രൂഡോ എത്തിയ കാനഡയുടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറു കാരണം അദ്ദേഹത്തിന്റെ മടക്ക യാത്ര രണ്ടു ദിവസം വൈകുകയും, ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ട്രൂഡോ ഒതുങ്ങി കൂടുവാനും നിർബന്ധിതനായി.
ബന്ധങ്ങളിലെ പിരിമുറുക്കം
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചനാൾ മുതൽ ഇന്ത്യയും കാനഡയും നല്ല സൗഹൃദത്തിലായിരുന്നു. അറുപതുകളിൽ സമാധാനപരമായ രീതിയിൽ ആണവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനാവശ്യമായ യുറേനിയം ഉൾപ്പെടെയുള്ള അസംസ്‌കൃത വിഭങ്ങൾ തന്നും സാങ്കേതിക സഹകരണം നൽകിയും കാനഡ നമ്മളെ സഹായിച്ചു. എന്നാൽ 1974 ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ അണുവിസ്‌ഫോടനം നടത്തിയതോടെ സഖ്യ കക്ഷിയായ അമേരിക്കയോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ കാനഡയും വിലക്കേർപ്പെടുത്തി. വളരെ വര്ഷങ്ങള്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് . എൺപതുകളിൽ, ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സിഖ് ഭീകരർ നടത്തിയ സുവർണക്ഷേത്ര കയ്യേറ്റവും, തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുവർണ ക്ഷേത്ര മോചനവും, ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കലാപങ്ങളും മുതലെടുത്ത സിഖ് ഭീകരർ കാനഡയുടെ മണ്ണിലേക്ക് വലിയ രീതിയിൽ കുടിയേറ്റം നടത്തുവാൻ പ്രോത്സാഹനം നൽകി . മാത്രമല്ല ഖലിസ്ഥാൻ ടൈഗർ ഫോഴ്സ്, ബബ്ബാർ ഖൽസ തുടങ്ങിയ വിവിധ സിഖ് ഭീകരസംഘങ്ങൾക്കു വളക്കൂറുള്ള മണ്ണാക്കി കാനഡയെ മാറ്റി. 1985 ജൂൺ 23 ന് സിഖ് ഭീകരർ എയർ ഇന്ത്യയുടെ മോൺട്രിയാൽ-ലണ്ടൻ-ഡൽഹി വിമാനം ബോംബ് വച്ച് തകർത്തു. അതിൽ സഞ്ചരിച്ച കാനേഡിയൻ പൗരന്മാരുൾപ്പെടെ 329 പേരാണ് വിമാനാപകടത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി മറ്റ് രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്.
നിജ്ജാർ എന്ന തീവ്രവാദി
പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജർ തൊണ്ണൂറുകളുടെ മധ്യത്തിലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോൾ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള നിജ്ജാർ പഞ്ചാബിൽ നടന്ന പലതീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിലും ഇയാൾ പ്രതിയായിരുന്നു. ഇന്ത്യാ ഗവണ്മെന്റ് ഇയാളുടെ അറസ്റ്റിനായി ശ്രമിച്ച സന്ദർഭത്തിലാണ് ആൾമാറാട്ടം നടത്തി ഇയാൾ കാനഡയിൽ എത്തിയത്. 2016 ൽ ഇയാളെ കാനഡ സർക്കാർ തന്നെ "നോ ഫ്ളയിങ്ങ് ലിസ്റ്റിൽ " ഉൾപ്പെടുത്തുകയും, ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. "സിഖ്‌സ് ഫോർ ജസ്റ്റിസ്" എന്ന ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നിജ്ജാർ, സറെയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്റെ മേലങ്കിയും ലഭിച്ചു. ഖലിസ്ഥാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020 ൽ നടത്തിയ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് നിജ്ജാർ ആയിരുന്നു. തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇയാളെ കൈമാറണമെന്ന് പലകുറി ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും, കാനഡ അതിനു തയ്യാറായില്ല. നിജ്ജാർ വധിക്കപ്പെട്ട ദിവസം തന്നെ കൊലക്കു പിന്നിൽ ഇന്ത്യയാണെന്ന് കാനഡയിലെ സിഖ് തീവ്രവാദികൾ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണമാണ് പിന്നീട് കാനഡ സർക്കാർ ഏറ്റെടുത്ത്. കേസുമായി ബന്ധപ്പെട്ടു ഇന്ത്യൻ വംശജരായ മൂന്നു പേരെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP ) പിന്നീട് അറസ്റ്റ് ചെയ്തു. എന്നാൽ സിഖ് തീവ്രവാദികൾ തമ്മിലുള്ള കുടിപ്പകയായിരിക്കാം കൊലക്കുപിന്നിലെന്നായിരുന്നു ചില കേന്ദ്രങ്ങൾ അന്നുതന്നെ പറഞ്ഞത്. സിഖ് ക്രിമിനൽ സംഘങ്ങൾ അവർക്കു അധീശത്വം ഉള്ള ചില മേഖലകളിൽ പരസ്പരം ഏറ്റുമുട്ടാറുണ്ടെന്നത് ഒരു വസ്തുതയായാണ്. നിജ്ജാർ വധക്കേസിൽ ഇന്ത്യ സർക്കാരിനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും, ഇതുവരെയും പുറത്തുവിടാൻ കാനഡ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന കാനഡ സർക്കാരിന്റെ "ഫോറിൻ ഇന്റർഫെറെൻസ് കമ്മീഷനു " മുമ്പാകെ കഴിഞ്ഞ ഒക്ടോബർ 16 ന് ഹാജരായി മൊഴിനല്കിയ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിന്റ്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള അനുമാനമാണ് പറഞ്ഞതെന്നും സമ്മതിച്ചു. ഇന്ത്യയുടെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ. ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പിൻവലിച്ച ഇന്ത്യ, ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെടുന്നതിന്റെപേരിൽ പുറത്താക്കുകയും ചെയ്തു. മാത്രമല്ലാ കാനഡയുടെ മണ്ണിൽ ഖലിസ്ഥാൻ തീവ്രവാദത്തെ തടയാൻ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കാനഡയുടെ ആഭ്യന്തര രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും വിദേശ കാര്യാ മന്ത്രാലയം ആരോപിച്ചു.
2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. 2020 ൽ ലോകമാസകലം കോവിടിന്റെ പിടിയിലമർന്നപ്പോൾ, അതിനെ അതിജീവിക്കുവാൻ സാധിച്ചു എന്ന അമിത വിശ്വാസത്തോടെയാണ് പാർലമെന്റ് പിരിച്ചുവിട്ട് 2021 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഭൂരിപക്ഷം ലഭിക്കാൻ 13 സീറ്റുകളുടെ കുറവുണ്ടായി. അങ്ങിനെയാണ് ജഗ്‌മീത് സിംഗ് നേതാവായ 24 അംഗ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെ മൂന്നാമതും ഒരു ന്യൂന പക്ഷ സർക്കാർ ട്രൂഡോ രൂപീകരിച്ചത്. ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും, അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗമീത് സിംഗ്. അതുകൊണ്ടുതന്നെ,എൻ.ഡി.പി യുടെ പിന്തുണ ലഭിക്കാൻ ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി കൊണ്ടുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ പയറ്റുന്നത് . ഇന്ത്യക്കു പുറത്തു ഏറ്റവും കൂടുതൽ സിഖ് വംശജർ ഉള്ളത് കാനഡയിലാണ്. 19 ലക്ഷം ഇന്ത്യൻ വംശജരിൽ 8 ലക്ഷംപേർ സിഖ് വംശജരാണ്. ഇന്ത്യൻ വംശജരിൽ ഇവർ ന്യുനപക്ഷമാണെങ്കിലും, ചില പ്രദേശങ്ങളിൽ ഇവർ കൂടുതലുണ്ട്. സിഖുകാർ കൂടുതലുള്ള ബ്രിട്ടീഷ് കൊളമ്പിയ പ്രോവിന്സിൽ എൻ.ഡി.പിയാണ് അധികാരത്തിലുള്ളത്. ആൽബെർട്ട, ഒന്റാരിയോ , മാനിറ്റോബ , സസ്കാച്ചവൻ തുടങ്ങിയ സിഖ് വംശജർ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മുഖ്യ പ്രതിപക്ഷ കക്ഷിയും എൻ.ഡി.പിയാണ്. സിഖുകാരിലെ ഒരു ചെറിയ ന്യുനപക്ഷം മാത്രമാണ് ഖലിസ്ഥാൻ വാദത്തോട് അനുഭവമുള്ളവർ. എന്നാൽ ഈ ചെറിയ ന്യൂനപക്ഷം ജഗ്‌മീറ് സിങിലൂടെ രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനമാണ് ചെലുത്തുന്നത്.
സിഖ് മതവിഭാഗങ്ങളുടെ പുണ്യദിനമായ ബൈശാഖിയോടനുബന്ധിച്ചു കഴിഞ്ഞ വര്ഷം നടത്തിയ ഘോഷയാത്രയിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകൾ പ്രദർശിപ്പിച്ചപ്പോൾ, അതിനെതിരെ ഒരു നടപടിയും ട്രൂഡോ സർക്കാർ എടുത്തില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും,ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ ചില ഗുരുദ്വാരകൾ കേന്ദ്രമാക്കി നടത്തിയപ്പോഴും മൗനാനുവാദം നൽകുന്ന നടപടികളാണ് ട്രൂഡോ സർക്കാർ കൈക്കൊണ്ടത്. മാത്രമല്ല, സിഖ് തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾക്കും, അധിക്ഷേപങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെപേരുപറഞ്ഞു ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ജനപിന്തുണ നഷപ്പെടുന്നു
2015 ൽ 60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണയോടെയാണ് ട്രൂഡോ ആദ്യം പ്രധാനമന്ത്രിയായത്. എന്നാൽ അടുത്തകാലത്ത് നടത്തിയ അഭിപ്രായ സർവ്വേകളിൽ 67 ശതമാനത്തോളം ജനങ്ങൾ അദ്ദേഹത്തിന് എതിരായി മാറി. കഴിഞ്ഞ സെപ്റ്റംബറിൽ ഇപ്‌സോസ് നടത്തിയ അഭിപ്രായ സർവേയിൽ 45 ശതമാനം പേർ പ്രതിപക്ഷമായ കൺസെർവറ്റിവ് പാർട്ടി നേതാവ് പിയർ പോലിയേവിനെ അനുകൂലിച്ചപ്പോൾ, 26 ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി കാനഡ മാറിയതുമാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത്. രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പുറകോട്ടു പോയിരിക്കുകയാണ്. 2023 ലെ സാമ്പത്തിക വളർച്ച നിരക്ക് ഒരു ശതമാനം മാത്രമായിരുന്നു. ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു നിൽക്കുന്നു . കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. വീട്ടുവാടകയിൽ കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ 355 ശതമാനം വർധനവ് ഉണ്ടായത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം വർധിച്ചുവരുന്ന കുടിയേറ്റമാണ്. ഏകദേശം അഞ്ചുലക്ഷപേരാണ് 2023 ൽ ഔദ്യോഗികമായി കാനഡയിലേക്ക് കുടിയേറിയത്. ലോകത്തിലെ മറ്റൊരു രാജ്യത്തും അനിയന്ത്രിതമായ രീതിയിലുള്ള കുടിയേറ്റങ്ങൾ അനുവദിക്കുന്നില്ല. പാർപ്പിട പ്രശ്‍നം ഇത്രയും രൂക്ഷമായതിന്റെ കാരണം ട്രൂഡോ അനുവദിച്ച ഉയർന്ന കുടിയേറ്റമാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധവികേന്ദ്രീകരിക്കാനാണ് ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ട്രൂഡോ ഇടഞ്ഞു നിൽക്കുന്നതെന്ന് ഒരു വിഭാഗം ജനങ്ങൾ കരുതുന്നു. ട്രൂഡോയുടെ ജനപ്രീതി കുറഞ്ഞത് മനസ്സിലാക്കിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള എൻ.ഡി.പിയുടെ പിന്തുണ പിൻവലിച്ചുകൊണ്ടു സെപ്റ്റംബറിൽ ജഗ്‌മീത്‌സിംഗ് പ്രഖ്യാപനം നടത്തിയത്. എങ്കിലും പാര്ലമെന്ററിലെ വോട്ടെടുപ്പ് സമയങ്ങളിൽ എൻ.ഡി.പി സർക്കാരിന്റെ രക്ഷക്കെത്തുന്നുണ്ട്.
പാളയത്തിൽ പട
ഈ വർഷം മോൺട്രിയലിലും, ടോറോന്റോയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയങ്ങൾക്കുശേഷം ലിബറൽ പാർട്ടിയിൽ ട്രൂഡോയുടെ നേത്ര്യത്വത്തിനെതിരായ അസംതൃപ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. 1993 മുതൽ ലിബറൽ പാർട്ടി സ്ഥിരമായി ജയിച്ചുവന്നിരുന്ന ടോറോന്റോയിൽ ആദ്യമായാണ് ഒരു കൺസെർവേറ്റീവ് പാർട്ടി സ്ഥാനാർഥി വിജയിച്ചത്. കാനഡയിലെ 25 ഓളം പാർലമെന്റ് മണ്ഡലങ്ങളിൽ സ്വാധീനമുള്ള സിഖ് സമുദായത്തിന്റെ വോട്ടുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കാനുള്ള അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു. ഏറ്റവും ഒടുവിൽ ലിബറൽ പാർട്ടിയിൽ തന്നെ അദ്ദേഹം നേതൃ പദവി ഒഴിയണമെന്ന് അഭിപ്രായം ഉയർന്നു വരുകയാണ്. 24 പാർട്ടി എം.പി.മാർ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. കാനഡയുടെ ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് സ്വയം ഒഴിയുന്നതുവരെയോ, അല്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസപ്രമേയം പാസ്സാകുന്നതുവരെയോ തുടരുവാൻ സാധിക്കും. അതുകൊണ്ടാണ് പിൻനിരക്കാരായ 24 എം.പി മാർ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച ശേഷവും താൻ പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നും, അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ കൺസെർവേറ്റീവ്, പാർട്ടിയും, എൻ.ഡി.പിയും, ബ്ളോക് ക്യുബെക്വ പാർട്ടിയും തമ്മിൽ യോജിപ്പില്ലാത്തതിനാൽ അവിശ്വാസം വന്നാലും, പരാജയപ്പെടുത്താമെന്ന് ട്രൂഡോ ഉറച്ചു വിശ്വശിക്കുന്നു. ഏതായാലും ഇപ്പോഴത്തെ നിലയിൽ, അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയും ജസ്റ്റിൻ ട്രൂഡോയും അധികാരത്തിൽ നിന്നും പുറത്താകും എന്നതിൽ സംശയമില്ല.
അമിത് ഷാക്കെതിരെയും ആരോപണം
നയതന്ത്ര ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യേഘാതങ്ങൾ ഉണ്ടാക്കുന്ന ആരോപണമാണ് ഏറ്റവും ഒടുവിൽ കാനഡയുടെ ഭാഗത്തുനിന്നും ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സിഖ് വിഘടനവാദികളായ ചില കനേഡിയൻ പൗരന്മാർക്കെതിരെ ഇന്ത്യ ഗൂഢ നീക്കങ്ങൾ നടത്തുന്നതായും , ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതും ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണെന്നാണ് കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസൺ കനേഡിയൻ പാർലമെന്റ് അംഗങ്ങളുടെ സുരക്ഷാ സമിതി മുമ്പാകെ പ്രസ്താവിച്ചത്. അമേരിക്കൻ പത്രമായ വാഷിംഗ്‌ടൺ പോസ്റ്റിനു ഈ വിവരങ്ങൾ നൽകിയത് താനാണെന്നും മോറിസൺ പറഞ്ഞു . ഈ ആരോപണങ്ങൾ അസംബന്ധവും, അടിസ്ഥാനരഹിതവുമാണെന്നും, ഇന്ത്യയെ അപകീർത്തിപ്പെടുത്തുവാനും മറ്റു രാജ്യങ്ങളെ സ്വാധീനിക്കുവാനുമുള്ള തന്ത്രത്തിൻറ്റെ ഭാഗമായാണ് ഇത്തരം അടിസ്ഥാന രഹിതമായ വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്കു ചോർത്തുന്നതെന്നും കാനഡയുടെ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇന്ത്യയുടെ വിദേശകാര്യ വകൂപ്പു അറിയിച്ചു. അമിത് ഷായ്ക്കും ഇന്ത്യയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾക്ക് ഉപോല്ബലമായ ഒരു തെളിവും ഹാജരാക്കാൻ കാനഡക്ക് സാധിച്ചിട്ടില്ല. ഇതിനിടെ, ഇന്ത്യയെ സൈബർ ഭീഷണിയുയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലും കാനഡ ഉൾപ്പെടുത്തി .
വിദ്യാർത്ഥികളെ ബാധിക്കുമോ?
വിദേശ പഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു ഇഷ്ട രാജ്യമാണ് കാനഡ. നാഷണൽ ഫെഡറേഷൻ ഫോർ അമേരിക്കൻ പോളിസി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നും ഉന്നത പഠനത്തിന് കാനഡയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 2000 ൽ 2181 ആയിരുന്നത് 2021 ആയപ്പോഴേക്കും, 128928 ആയി വർധിച്ചു. 5800 ശതമാനം വർധനവാണ് ഉണ്ടായതു. 2023 ൽ ഇത് 4.27 ലക്ഷമായി വർധിച്ചു. കേരളത്തിൽ നിന്നുള്ള ഒരു ഏജൻസിതന്നെ 7200 ൽ പരം വിദ്യാർഥികളെ കഴിഞ്ഞ വർഷമാദ്യം കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ചു. വിവിധ ഏജൻസികളിലൂടെ ഏകദേശം 15000 ത്തില്പരം വിദ്യാർത്ഥികളാണ് നമ്മുടെ സംസ്ഥാനത്തുനിന്നും കാനഡയിൽ എത്തിയിട്ടുള്ളത്. കാനഡയിൽ ഉയർന്നുവന്ന പാർപ്പിട പ്രശ്നങ്ങളുടെയും, പണപ്പെരുപ്പത്തിന്റെയും കാരണങ്ങളിൽ ഒന്ന് കുടിയേറ്റമാണെന്നു വിലയിരുത്തിയ ട്രൂഡോ സർക്കാർ 2025 മുതൽ വിസ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. വിസ നൽകുന്നതിൽ 20 ശതമാനം വെട്ടിക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഠനത്തിന് ശേഷം മറ്റു ജോലികളിൽ ഏർപ്പെട്ട് വരുമാനം ഉണ്ടാക്കിയായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളും അവിടെ കഴിഞ്ഞിരുന്നത്. എന്നാൽ വിദ്യാർത്ഥികൾ പുറമെയുള്ള ജോലിക്കു പോയി വരുമാനം ഉണ്ടാക്കുന്നതിൽ സർക്കാർ ഈയിടെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതോടെ, ഇപ്പോൾ അവിടെയുള്ള വിദ്യാർഥികൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുകയാണ്. അതിനാൽ വരും വർഷങ്ങളിൽ കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കരുതപ്പെടുന്നു .
തീവ്രവാദികളോട് അനുഭാവം പുലർത്തുന്ന ട്രൂഡോക്ക് ഇനി അതേനയവുമായി മുന്നോട്ടുപോകുവാൻ പ്രയാസമായിരിക്കും. കാരണം ട്രൂഡോയുടെ ഈ നയങ്ങളോട് പരോക്ഷമായിട്ടാണെങ്കിലും, ബൈഡൻ ഭരണകൂടം നൽകിയിരുന്ന പിന്തുണ , ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നതോടെ ഇല്ലാതാകും. ട്രംപിന്റ്റെ കഴിഞ്ഞ ഭരണകാലഘട്ടത്തിൽ ഇരുവരും തമ്മിൽ പൊരുത്തമില്ലായിരുന്നു. തീവ്രവാദികൾക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടികളായിരിക്കും കൈക്കൊള്ളുക. അമേരിക്കയുടേതിൽ നിന്നും വ്യത്യസ്‌തമായ ഒരു സമീപനവുമായി ട്രൂഡോക്കു പോകുവാൻ സാധിക്കുകയില്ല. അതിനാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാനഡക്കെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ ശക്തമായ നീക്കങ്ങൾ നടത്തണം. അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെ ഐക്യ രാഷ്ട്രസഭാ സുരക്ഷാകൗൺസിൽ അംഗങ്ങളെയും മറ്റു രാജ്യങ്ങളെയും നയതന്ത്ര നീക്കങ്ങളിലൂടെ കാര്യങ്ങളുടെ യഥാർത്ഥ ചിത്രം പറഞ്ഞു മനസ്സിലാക്കി കാനഡയെ അന്തർദേശിയ തലത്തിൽ ഒറ്റപ്പെടുത്താനുള്ള കരുക്കളാണ് ഇനി വിദേശമന്ത്രാലയത്തിണ്റ്റെ നേതൃത്വത്തിൽ അടിയന്തിരമായി നടത്തേണ്ടത് .
അഡ്വ. പി.എസ് .ശ്രീകുമാർ
9495577700
pssreekumarpss@gmail.com
9495577700
.
മുഖം നഷ്ട്ടപ്പെട്ട് ജസ്റ്റിൻ ട്രൂഡോ
പി.എസ് .ശ്രീകുമാർ
ഒരു കൊലപാതകത്തിന്റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തുന്ന ഓരോ പ്രസ്താവനയും ഇന്ത്യാ -കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കുകയാണ്. 2023 ജൂൺ മാസത്തിലാണ് ക്യാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ ഗുരുദ്വാര ക്യാമ്പസിൽ വച്ച് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവും, ഗുരുദ്വാര കമ്മിറ്റി നേതാവുമായ ഹർദീപ് സിംഗ് നിജ്ജാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് 2023 സെപ്റ്റംബർ മാസത്തിൽ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ പാർലമെണ്റ്റിൽ പ്രസ്താവന നടത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും, കെട്ടിച്ചമച്ചതുമാണ് ആരോപണമെന്നു മറുപടി പറയുകയും തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടു . ഇതിന്റെ തുടർച്ചയായി ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും കുറെ ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷം തന്നെ പുറത്താക്കി. ബന്ധങ്ങളിൽ ഉണ്ടായ ഈ തണുപ്പും അകൽച്ചയും, കഴിഞ്ഞ വർഷം ഡൽഹിയിൽ വച്ച് നടന്ന ജി -20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയ ജസ്റ്റിൻ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാഷ്ട്ര/ഭരണ തലവന്മാരുമായി ഉഭയ കസഖിമ്പന്ധങ്ങൾ ചർച്ചചെയ്തപ്പോൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രി മോദിയും, വിദേശകാര്യമന്ത്രി എസ് . ജയശങ്കറും ഒഴിഞ്ഞു നിന്നു. ട്രൂഡോ ഇന്ത്യയിൽ എത്തിയ കാനഡയുടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറു കാരണം അദ്ദേഹത്തിന്റെ മാദക യാത്ര രണ്ടു ദിവസം വൈകുകയും, ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ട്രൂഡോ ഒതുങ്ങി കൂടുവാനും നിർബന്ധിതനായി.
അകലുന്ന ബന്ധങ്ങൾ
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചനാൾ മുതൽ ഇന്ത്യയും കാനഡയും നല്ല സൗഹൃദത്തിലായിരുന്നു. അറുപതുകളിൽ സമാധാനപരമായ രീതിയിൽ ആണവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനാവശ്യമായ യുറേനിയം ഉൾപ്പെടെയുള്ള അസംസ്‌കൃത വിഭങ്ങൾ തന്നും സാങ്കേതിക സഹകരണം നൽകിയും കാനഡ സഹായിച്ചു. എന്നാൽ 1974 ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ച് ഇന്ത്യ അണുവിസ്‌ഫോടനം നടത്തിയതോടെ സഖ്യ കക്ഷിയായ അമേരിക്കയോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ കാനഡയും വിലക്കേർപ്പെടുത്തി. വളരെ വര്ഷങ്ങള്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് . എൺപതുകളിൽ, ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സിഖ് ഭീകരർ നടത്തിയ സുവർണക്ഷേത്ര കയ്യേറ്റവും, തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുവർണ ക്ഷേത്ര മോചനവും, ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കലാപങ്ങളും മുതലെടുത്ത സിഖ് ഭീകരർ കാനഡയുടെ മണ്ണിലേക്ക് വലിയ രീതിയിൽ കുടിയേറ്റം നടത്തുവാൻ പ്രോത്സാഹനം നൽകി . മാത്രമല്ല ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ്, ബബ്ബാർ ഖൽസ തുടങ്ങിയ വിവിധ സിഖ് ഭീകരസംഘങ്ങൾക്കു വളക്കൂറുള്ള മണ്ണാക്കി കാനഡയെ മാറ്റി. 1985 ജൂൺ 23 ന് സിഖ് ഭീകരർ എയർ ഇന്ത്യയുടെ മോൺട്രിയാൽ-ലണ്ടൻ-ഡൽഹി വിമാനം ബോംബ് വച്ച് തകർത്തു. അതിൽ സഞ്ചരിച്ച കാനേഡിയൻ പൗരന്മാരുൾപ്പെടെ 329 പേരാണ് വിമാനാപകടത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി മറ്റ് രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്.
ഖാലിസ്ഥാൻ തീവ്രവാദികളുടെ കേന്ദ്രം
പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജർ തൊണ്ണൂറുകളുടെ മധ്യത്തിലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോൾ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള നിജ്ജാർ പഞ്ചാബിൽ നടന്ന പലതീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിലും ഇയാൾ പ്രസ്തിയ്സ്യിരുന്നു. ഇന്ത്യാ ഗവണ്മെന്റ് ഇയാളുടെ അറസ്റ്റിനായി ശ്രമിച്ച സന്ദർഭത്തിലാണ് ആൾമാറാട്ടം നടത്തി ഇയാൾ കാനഡയിൽ എത്തിയത്. 2016 ൽ ഇയാളെ കാനഡ സർക്കാർ തന്നെ "നോ ഫ്ളയിങ്ങ് ലിസ്റ്റിൽ " ഉൾപ്പെടുത്തുകയും, ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. "സിഖ്‌സ് ഫോർ ജസ്റ്റിസ്" എന്ന ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നിജ്ജാർ, സറയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്റെ മേലങ്കിയും ലഭിച്ചു. ഖാലിസ്ഥാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020 ൽ നടത്തിയ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് നിജ്ജാർ ആയിരുന്നു. ഇയാളെ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഇയാളെ ഇന്ത്യക്കു കൈമാറണമെന്ന് പലകുറി കാനഡയോട് ആവശ്യപ്പെട്ടിരുന്നതാണ്. അങ്ങിനെയുള്ള നിജ്ജരാണ് സറയിലെ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്തുവച്ചു അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. "ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന ഗാഢ വിശ്വാസത്തിലാണ് കൊലക്കു പിന്നിൽ ഇന്ത്യയാണെന്ന് കാനഡ സർക്കാർ ആരോപണം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ടു ഇന്ത്യൻ വംശജരായ മൂന്നു പേരെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP ) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, കൊലക്കേസിൽ ഇന്ത്യ സർക്കാരിനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും, ഇതുവരെയും പുറത്തുവിടാൻ കാനഡ സർക്കാരിന് സാധിച്ചിട്ടില്ല.
ഉണ്ടയില്ലാവെടി
വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന കാനഡ സർക്കാരിന്റെ "ഫോറിൻ ഇന്റർഫെറെൻസ് കമ്മീഷനു " മുമ്പാകെ കഴിഞ്ഞ ആഴ്ചയിൽ ഹാജരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിന്റ്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നു പറയേണ്ടി വന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള അനുമാനമാണ് പറഞ്ഞതെന്നും ട്രൂഡോ സമ്മതിച്ചു. ഇന്ത്യയുടെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ. ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. അതോടെ ആറ് ഉദ്യോഗസ്ഥരെ പിൻവലിച്ച ഇന്ത്യ ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെടുത്തി പുറത്താക്കുകയും ചെയ്തു. മാത്രമല്ലാ സ്വന്തം മണ്ണിൽ ഖാലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കാനഡയുടെ ആഭ്യന്തര രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും വിദേശ കാര്യാ മന്ത്രാലയം ആരോപിച്ചു.
അതിജീവനതന്ത്രം
2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. 2020 ൽ ലോകമാസകലം കോവിടിന്റെ പിടിയിലമർന്നപ്പോൾ, അതിനെ അതിജീവിക്കുവാൻ സാധിച്ചു എന്ന അമിത വിശ്വാസത്തോടെയാണ് പാർലമെന്റ് പിരിച്ചുവിട്ട് 2021 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, പഴയ സ്ഥിതി തന്നെയായി. അങ്ങിനെയാണ് ജഗ്‌മീത് സിംഗ് നേതാവായ 24 അംഗ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെ ട്രൂഡോ മൂന്നാമതും ഒരു ന്യൂന പക്ഷ സർക്കാർ രൂപീകരിച്ചത്. ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും, അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗമീത് സിംഗ്. അതുകൊണ്ടുതന്നെ,എൻ.ഡി.പി യുടെ പിന്തുണ ലഭിക്കാൻ ഖാലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ കളിക്കുന്നത്. 2020 ഡിസംബറിൽ കർഷക സമരത്തിന് അനുകൂലമായി പ്രസംഗിച്ചുകൊണ്ടു ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാനും ട്രൂഡോ ശ്രമിച്ചു. സിഖ് മതവിഭാഗങ്ങളുടെ പുണ്യദിനമായ ബൈശാഖിയിൽ കഴിഞ്ഞ വർഷം നടത്തിയ ഘോഷയാത്രയിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകൾ പ്രദർശിപ്പിച്ചപ്പോൾ, അതിനെതിരെ ഒരു നടപടിയും ട്രൂഡോ സർക്കാർ എടുത്തില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും,ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ ഗുരുദ്വാരകൾ കേന്ദ്രമാക്കി നടത്തിയപ്പോഴും മൗനാനുവാദം നൽകുന്ന നടപടികളാണ് ട്രൂഡോ സർക്കാർ കൈക്കൊണ്ടത്. എൻ.ഡി.പിയുടെ പിന്തുണക്കു വേണ്ടിയാണ് ട്രൂഡോ പ്രീണന നയം കൈക്കൊണ്ടതെങ്കിലും, ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ട്രൂഡോയുടെ ജനപിന്തുണ കുറഞ്ഞുവരുകയായിരുന്നു. അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായപ്പോൾ 60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 67 ശതമാനത്തോളം ജനങ്ങൾ ട്രൂഡോയ്ക്ക് എതിരായി മാറി. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേകളിൽ 42.6 ശതമാനം പേർ പ്രതിപക്ഷമായ കോൺസെർവറ്റിവ് പാർട്ടി നേതാവ് പിയർ പോലിയേവിനെ നഅനുകൂലിച്ചപ്പോൾ 26 ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി കാനഡ മാറിയതുമാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത് , രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതിയും പുറകോട്ടു പോയിരിക്കുകയാണ്. ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു നിൽക്കുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധവികേന്ദ്രീകരിക്കാനാണ് ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ട്രൂഡോ നിൽക്കുന്നതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അഭിപ്രായ സർവേകളിൽ 23 ശതമാനം പേരുടെ പിന്തുണയുമായി ജഗ്‌മീത് സിംഗ് ട്രൂഡോക്കു തൊട്ടു പിറകിൽ ഉണ്ട്. അത് മനസ്സിലാക്കിയാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടു കഴിഞ്ഞ മാസം ജഗ്‌മീത്‌സിംഗ് പ്രഖ്യാപനം നടത്തിയത്. 25 ഓളം പാർലമെന്റ് മണ്ഡലങ്ങളിൽ സ്വാധീനമുള്ള സിഖ് സമുദായത്തിന്റെ വോട്ടുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കാനുള്ള അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു. ഏറ്റവും ഒടുവിൽ ലിബറൽ പാർട്ടിയിൽ തന്നെ അദ്ദേഹം നേതൃ പദവി ഒഴിയണമെന്ന് അഭിപ്രായം ഉയർന്നു വരുകയാണ്. കഴിഞ്ഞ ദിവസം 20 ഓളം പാർട്ടി എം.പി.മാർ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു . ഏതായാലും ഇപ്പോഴത്തെ നിലയിൽ, അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയും ജസ്റ്റിൻ ട്രൂഡോയും അധികാരത്തിനു വെളിയിലാകും എന്നതിൽ സംശയമില്ല.
.
vc
