വിഴിഞ്ഞം തുറമുഖ പദ്ധതി – സർക്കാർ കെടു കാര്യസ്ഥതയുടെ പത്തുവര്ഷങ്ങൾ
അഡ്വ.പി.എസ് ശ്രീകുമാർ
മുഖ്യമന്ത്രി കെ.കരുണാകരനും , തുറമുഖ മന്ത്രിയായിരുന്ന എം.വി.രാഘവനും മുൻകൈ എടുത്ത്, 1991 ൽ തുടക്കം കുറിച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. തുടർന്ന് വന്ന ആൻ്റണി മന്ത്രിസഭയും ഈ പദ്ധതി നടപ്പാക്കുന്നതിന് ആത്മാർത്ഥമായി ശ്രമിച്ചു. എന്നാൽ പിന്നീട് അധികാരത്തിലേറിയ നായനാരുടേയും , അച്ചുതാനന്ദൻറ്റെയും നേതൃത്വത്തിലുണ്ടായിരുന്ന ഇടതു സർക്കാരുകൾ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുവാൻ പരാജയപ്പെട്ടു. സംസ്ഥാനം ഭരിച്ചിരുന്ന വിവിധ സർക്കാരുകളുടെ പരാജയപ്പെട്ട വികസന ശ്രമങ്ങൾക്കൊടുവിലാണ് 2015 ഓഗസ്റ്റ് 17 ന്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും, അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിൻറ്റെയും , അദാനി പോർട്ട് മേധാവി ഗൗതം അദാനിയുടെയും സാന്നിധ്യത്തിൽ, സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ വച്ച് വിഴിഞ്ഞം തുറമുഖം നടപ്പാക്കുന്നത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഈ കരാറിനെ അടുത്ത ദിവസം പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രം വിശേഷിപ്പിച്ചത് " കടൽക്കൊള്ള " എന്നായിരുന്നു. 7525 കോടി രൂപയാണ് ഈ പദ്ധതിക്കായി അന്ന് കണക്കാക്കിയ നിർമാണ ചെലവ്. അതിൽ 2800 കോടി രൂപയാണ് അദാനി ഗ്രൂപ്പിൻറ്റെ മുതൽമുടക്ക്. 206.89 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു നൽകി. 524 കോടി രൂപയാണ് ഭൂമി വാങ്ങാൻ സർക്കാർ 2015 ൽ ചെലവഴിച്ചത്. കടൽ നികത്തി എടുക്കുന്ന 131 ഏക്കർ അടക്കം ഭൂമിയുടെയും തുറമുഖത്തിൻറ്റെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് ആയിരിക്കുമെന്നും കരാറിൽ പ്രത്യേകം എഴുതി ചേർത്ത് സംസ്ഥാന താത്പര്യം ഉമ്മൻചാണ്ടി സർക്കാർ ഉറപ്പിച്ചു. പക്ഷേ, ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ് അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി യും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉമ്മൻചാണ്ടി സർക്കാരിനെതിരെ ഉന്നയിച്ചത്
.
തുടർന്ന്, 2015 ഡിസംബർ 5 ആം തീയതി പദ്ധതിയുടെ നിർമാണത്തിന് തറക്കല്ലിട്ടപ്പോൾ, അന്നത്തെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും ആ ചടങ്ങു ബഹിഷ്കരിച്ചു. അതിനു അവർ പറഞ്ഞ ന്യായം വിഴിഞ്ഞം പദ്ധതി അദനിക്കു തീറെഴുതി കൊടുത്തു എന്നായിരുന്നു. പ്ലാനിുംഗ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുും, അവർ തയ്യാറാക്കിയ മാതൃകകൾ സ്വീകരിച്ചുമാണ് വിഴിഞ്ഞം തുറമുഖ കരാർ തയാറാക്കിയതുും ഒപ്പുവച്ചതും . പദ്ധതിയുടെ കേവല സാമ്പത്തിക സാദ്ധ്യതക്കുറവിനെ (low standalone financial viability) തരണം ചെയുന്ന വിധം കേന്ദ്ര-കേരള സർക്കാരുകളുടെ വി ജിഎഫ്(Viability Gap Fund) വിഹിതതോടു കൂടിയാണ് പദ്ധതി തയാറാക്കിയതുും കരാർ ഒപ്പുവച്ചതുും. അന്നത്തെ കേന്ദ്ര പ്ലാനിുംഗ് കമ്മിഷൻ ഉപാധ്യക്ഷനും, അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൊണ്ടേക് സിംഗ് അലുവാലിയ നൽകിയ പിന്തുണയിൽ പൊതു-സ്വകാര്യ ആസൂത്രണ (പി പി പി) വിദഗ്ധനായ ഗജേന്ദ്ര ഹാൽദിയ തയാറാക്കിയ കരാർ കുറ്റമറ്റതും സുംസ്ഥാന താല്പര്യം സുംരക്ഷിക്കുന്നതുമാണെന്ന് ഉറപ്പു വരുത്ത്തിയ ശേഷമാണ് പ്രസ്തുത പദ്ധതിയുമായി മുന്നോട്ടു പോകുവാൻ ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിച്ചത്. 2011 മുതലുള്ള നാല് വർഷം കൊണ്ട് പദ്ധതിക്കാവശ്യമായ പാരിസ്ഥിതീ പഠനങ്ങൾ പൂർത്തിയാക്കി പാരിസ്ഥിതീക അനുമതി നേടിയെടുക്കാനും, 90 ശതമാനും ഭൂമി ഏറ്റെുടുക്കാനുും കഴിഞ്ഞു. ഇതിനു പുറമെ പദ്ധതിക്കുും പ്രദേശ വാസികൾക്കുും ഉപകാരപ്പെടും വിധം കുടിവെള്ള പദ്ധതി പൂർത്തിയാക്കാനും കഴിഞ്ഞു.
2019 ഡിസംബർ 5 മുതൽ തുടങ്ങി 1000 ദിവസം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അതനുസരിച്ചു പദ്ധതി 2019 ഡിസംബർ മാസത്തിൽ പൂർത്തിയാക്കേണ്ടതായിരുന്നു. പദ്ധതിക്ക് ആവശ്യമായി വരുന്ന നിർമാണ സാമഗ്രികൾ സമയബന്ധിതമായി ലഭ്യമാക്കുവാൻ പിന്നീട് അധികാരത്തിലേറിയ പിണറായി വിജയൻറ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ വേണ്ട വിധത്തിൽ ശ്രമിച്ചില്ല. അതിനു പകരം കരാറിൽ ഒപ്പുവച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, മന്ത്രി ബാബുവിനും, കരാറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് കേസും, ജുഡീഷ്യൽ അന്വേഷണവുമൊക്കെ പ്രഖ്യാപിച്ചു പദ്ധതി ഇല്ലാതാക്കുവാനുള്ള ശ്രമമാണ് പിണറായി സർക്കാർ ചെയ്തത്. ഏതായാലും ഒരു അന്വേഷണത്തിലും, കരാറിനെതിരെ അഴിമതിയൊന്നും കണ്ടെത്താൻ സാധിക്കാതെവന്നപ്പോഴാണ്, ആ ശ്രമങ്ങളൊക്കെ ഉപേക്ഷിച്ചു പദ്ധതി നടപ്പാക്കുവാൻ മനസ്സില്ലാമനസ്സോടെ പിണറായി സർക്കാർ തീരുമാനിച്ചത്. 2021-ൽ ഒന്നാം പിണറായി സർക്കാർ ഭരണം പൂർത്തിയാക്കുമ്പോൾ, സർക്കാരിൻറ്റെ കെടുകാര്യസ്ഥതകാരണം പദ്ധതിയുടെ പകുതിപോലും പൂർത്തീകരിച്ചിട്ടില്ലായിരുന്നു. പിന്നീട് ഏതാണ്ട് 5 വർഷത്തെ കാലവിളംബത്തിനൊടുവിൽ, 2024 ൽ ഒന്നാം ഘട്ടം പൂർത്തിയാക്കിയെങ്കിലുും കരാറിൽ നിഷ്കർഷിച്ചിട്ടുള്ളതും സർക്കാർ നടപ്പിലാക്കേണ്ടതുമായ ഉത്തരവാദിത്തങ്ങളിൽ പലതും സമയ ബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
സർക്കാർ ഉത്തരവാദിത്തങ്ങൾ:
റോഡ് കണക്റ്റിവിറ്റി :
കരാർ പ്രകാരും പദ്ധതി പൂർത്തിയാക്കുന്നതിന് ഒപ്പമോ അതിനു മുമ്പോ പദ്ധതിയുടെ റോഡ് കണക്റ്റിവിറ്റി സർക്കാർ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ നാളിതുവരെ port approach റോഡിനെ ദേശിയ പാതയുമായി ബന്ധിപ്പിക്കുന്ന സ്ഥിരമായതും , സ്ഥായിയായതുമായ intersection ൻറ്റെ നിർമാണും പൂർത്തിയാക്കാനോ, നിർമ്മാണും തുടങ്ങിവെക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല . നിലവിലെ പരിമിതമായ ഭൂമി ഉപയോഗിച്ച് കരാറുകാരനെക്കൊണ്ടുതന്നെ നിർമ്മിച്ച താത്കാലിക intersection ആണ് ഇപ്പോൾ പൂർത്തിയാകുന്നത്. ഇത് വിഴിഞ്ഞും പോലുള്ള ഒരു വൻകിട തുറമുഖത്തിന് തികച്ചുും അപര്യാപ്തമാണ്. തുറമുഖത്തെ EXIM ഗതാഗതം തുടങ്ങി , കുറച്ചു നാൾക്കകം തന്നെ വൻ ഗതാഗത കുരുക്കുകൾ ഉണ്ടാകുവാൻ ഇടയാക്കും . സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം വിഴിഞ്ഞം പദ്ധതിയുടെ അനന്തമായ EXIM സാധ്യതകളെ ഇത് ഗുരുതരമായി ബാധിക്കും.
റെയിൽ കണക്റ്റിവിറ്റി
കരാർ പ്രകാരം വിഴിഞ്ഞം തുറമുഖത്തുനിന്നും ബാലരാമപുരത്തേക്കുള്ള റെയിൽവേ ലൈൻ 2021-ൽ പൂർത്തിയാക്കി നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. എന്നാൽ ഒന്നാം ഘട്ടം പൂർത്തിയായി ഒരു വർഷും കഴിഞ്ഞിട്ടുും റെയിൽ പാതക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനോ , നിർമാണം തുടങ്ങാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, .എന്ന് തുടങ്ങുമെന്നോ,, എന്ന് പൂർത്തിയാക്കുമെന്നോ ഒരു നിശ്ചയവുമില്ല. ഇത് കാരണും പത്ത് വർഷം തുടർഭരണത്തിലിരുന്ന സർക്കാർ വിഴിഞ്ഞതതിൻറ്റെ EXIM സാധ്യതകളെ സുംസ്ഥാനത്തിന് ഗുണകരമായി വിനിയോഗിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടു എന്ന് പറയേണ്ടിവരുന്നു .
മത്സ്യബന്ധന തുറമുഖവും മത്സ്യ സംസ്കരണപാർക്കും.
പദ്ധതിയുടെ ഒപ്പം തന്നെ പദ്ധതി മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു മത്സ്യ ബന്ധനത്തുറമുഖവുും ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം ചെയ്തിരുന്നു. മത്സ്യ ബന്ധന തുറമുഖത്തിന് കരാറിൽ തന്നെ 140 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്കരണ കേന്ദ്രത്തിനായ് 3 ഏകർ ഭൂമി 2014-ൽ തന്നെ ഏറ്റെുടുത്തിരുന്നു. എന്നാൽ ഇതുവരേയും ഈ രണ്ടു പദ്ധതിഘടകങ്ങളുും തുടങ്ങി വയ്ക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല .
ഔട്ടർ ഏരിയ ഗ്രോത് കോറിഡോർ
വിഴിഞ്ഞം പദ്ധതിയുടെ പൂർണമായ വിജയത്തിന് പദ്ധതിയോട് അനുബന്ധിച്ചു വ്യവസായവികസനത്തിന് ഉതകുന്ന രീതിയിൽ മറ്റു വികസന പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. ആ ദിശയിൽവിഭാവനം ചെയ്‌ത പദ്ധതിയാണ്ഔട്ടർ റിംഗ് റോഡുും റോഡിനോട് ചേർന്നുള്ള ഗ്രോത് കോറിഡോറും. 2017-18 ൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ്ഐസക് ഇത് നടപ്പിലാക്കുും എന്ന് പ്രഖ്യാപിക്കുകയുും ചെയ്തു. ഈ സർക്കാരിൻറ്റെ പത്ത് വർഷങ്ങൾ പൂർത്തിയാകുമ്പോളും ആ പ്രഖ്യാപനവും ഒരു പാഴ് വാഗ്ദാനമായി തുടരുന്നു. പദ്ധതി തുടങ്ങുന്നതിലുും ഭൂമിഏറ്റെുക്കുന്നതിലുും ഒന്നുും തന്നെ ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതെ സമയം വിഴിഞ്ഞം പദ്ധതിയുടെ വികസന സാദ്ധ്യതകൾ മനസ്സിലാക്കി, വ്യവസായ സ്ഥാപനങ്ങൾ ഭാവിയിൽ സ്ഥാപിക്കുവാനായി തമിഴ്‌നാട് സർക്കാർ, സംസ്ഥാന അതിർത്തിയിൽ സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
.അനുബന്ധ വ്യവസായങ്ങൾക്കായുള്ള ഭൂമിഏറ്റെടുക്കൽ .
പദ്ധതിക്കാവശ്യമായ ഭൂമിയുടെ 90 ശതമാനും പൂർത്തിയാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ 2015 ൽ കരാർ ഒപ്പുവച്ചത് . എന്നാൽ ശേഷിച്ച 10 ശതമാനും ഭൂമിഏടറ്റെുക്കാൻ സർക്കാരിന് ഏതാണ്ട് 8 വർഷങ്ങൾ വേണ്ടി വന്നു എന്നത് കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ് . അതിനെ തുർന്ന് പദ്ധതിക്കു അനുബന്ധമായ വ്യവസായവികസനത്തിന് ഭൂമി ഏടറ്റെുക്കാനായി എന്തെങ്കിലും നടപടി എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാൽ കണ്ണിൽ പൊടിയിടാനായി കിഫ് ബി വഴി ചില പാഴ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. പക്ഷേ അതും, പ്രവർത്തി പഥത്തിൽ എത്തിയിട്ടിലല.
പൊള്ളയായ അവകാശ വാദങ്ങൾ
പൊള്ളയായഅവകാശ വാദങ്ങൾ ഉന്നയിക്കുന്നതിൽ സംസ്ഥാന സർക്കാർ ഒട്ടുും പിന്നിലല്ല. അത്തരും അവകാശ വാദങ്ങളിൽ ഒന്നാണ് 2045 ൽ പൂർത്തിയാക്കേണ്ട രണ്ടാം ഘട്ടവികസനം സർക്കാർ ഇടപെലിൽ 2028-ൽ പൂർത്തിയാക്കുന്നു എന്നത്. ഇത് വസ്തുതാവിരുദ്ധമായ അവകാശ വാദമാണ് . 2015-ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാറിൽ തന്നെ തുടർഘട്ട വികസന പ്രവർത്തനങ്ങൾ കരാർ നടത്തിപ്പുകാരന്റ്റെ പൂർണമായ ചെലവിൽ നടത്തേണ്ടതാണെന്ന് നിഷ്കര്ഷിച്ചിട്ടുള്ളതാണ്. അത് നടപ്പിലാക്കുവാനുള്ള സമയക്രമവും കരാറിൽ വ്യക്തമായി പ്ര തിപാദിച്ചിട്ടുണ്ട്. അന്ന് ഒപ്പുവച്ച കരാറിലെ വ്യവസ്ഥ12.8.1 പ്രകാരം പദ്ധതിയുടെ തുടർഘട്ടങ്ങൾ 30 വർഷത്തിനോ (2045), പദ്ധതിയുടെ ട്രാഫിക് വളർച്ചക്ക് അനുസൃതമായി അതിനു മുൻപോ (ഏതാണ്ആദ്യം സംഭവിക്കുന്നത്) അതനുസരിച്ചു ചെയ്യണമെന്ന് വ്യക്തമായി നിർവചിച്ചിട്ടുണ്ട്. 2019-ൽ പൂർത്തിയാക്കേണ്ടിയിരുന്ന ഒന്നാം ഘട്ടം 5 വർഷം വൈകി 2024 ൽ പൂർത്തിയാക്കിയപ്പോൾ ആദ്യ വർഷം തന്നെ ഒന്നാം ഘട്ട ശേഷിയുടെ 125 ശതമാനും കൈവരിക്കാൻ പദ്ധതിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് കരാർ കമ്പനിയായ അദാനി പോർട്സ് ഭാവിയിലെ ട്രാഫിക് വളർച്ച മനസ്സിലാക്കി, മുൻ കരാർ പ്രകാരം തുടർഘട്ടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുള്ളത്. അതിനാൽ, രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിന് പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാനില്ല എന്നതാണ് യാഥാർഥ്യം. നേട്ടങ്ങൾക്ക് അവകാശം ഉന്നയിക്കുമ്പോൾ, , ഒന്നാം ഘട്ടത്തിലെ കാലതാമസത്തിൻറ്റെ ഉത്തരവാദിത്വതോടൊപ്പം ഇതുവരെയും നടപ്പിലാക്കാതെ പദ്ധതികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണ് വേണ്ടത്. പശ്ചാത്തല സൗകര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനവും, വികസനസാധ്യതകളും തിരുവനന്തപുരത്തിനും , സംസ്ഥാനത്തിനും ലഭിക്കുകയുള്ളു. കെടുകാര്യസ്ഥതയുടെയും, നിഷ്ക്രിയത്വത്തിന്റെയും കാര്യങ്ങൾ മേൽ സൂചിപ്പിച്ചപോലെ നിരവധി ഉണ്ടെങ്കിലും പൊള്ളയായ അവകാശ വാദങ്ങളിലും, പൊങ്ങച്ചങ്ങളിലും അഭിരമിക്കാനാണ് പിണറായി സർക്കാരിന് താല്പര്യം. 2015 ൽ അങ്ങിനെ ഒരു ഉറച്ച തീരുമാനം എടുക്കുവാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയ്യാറായില്ലായിരുന്നെങ്കിൽ, ഈ പദ്ധതി ഇപ്പോഴും കടലാസുകളിൽ ഉറങ്ങി കിടന്നേനെ എന്നതാണ് യാഥാർഥ്യം.
അഡ്വ.പി.എസ് .ശ്രീകുമാർ
(മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)