Tuesday, 24 December 2024

                       ആണവനിലയം - ഒരു ലഘുലേഖനം

കഴിഞ്ഞ കുറെ കാലങ്ങളായി അനുദിനം കേട്ടുകൊണ്ടിരിയ്ക്കുന്നതും , ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതും , അനുകാലിക  പ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് ആണവനിലയം അഥവാ ന്യൂക്ലിയർ പവർ സ്റ്റേഷനുകൾ.ഓരോ കാലഘട്ടത്തിലും സാങ്കേതിക പുരോഗതിയ്‌ക്കൊപ്പം എല്ലാമേഖലകളിലും, നമ്മുടെ ആവശ്യാനുസരണം പുതിയ പുതിയ കണ്ടുപിടുത്തങ്ങളും,പ്രചാരത്തിൽ വന്നുകൊണ്ടിരിയ്ക്കുകയാണ് .അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഊർജോല്പാദനത്തിൽ രാജ്യം കൈ വരിച്ച നേട്ടങ്ങൾ. ആദ്യകാലങ്ങളിൽ കൽക്കരി ,ജലം,താപം, കാറ്റ് , സൗരോർജം മുതലായ പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് വൈദ്യുതോർജം ഉല്പാദിപ്പിച്ചിരുന്നത്.എന്നാൽ  ഉയർന്ന ജനസാന്ദ്രതയും,ഈ സ്രോതസുകളുടെ അപര്യാപ്തതയും,വർധിച്ചുവരുന്ന വ്യവസായികാവശ്യങ്ങളും  പരിഗണിച്ചു  പുതിയവഴികൾ തേടുവാൻ ശാസ്ത്രം   നിർബന്ധിതമായിക്കൊണ്ടിരിയ്ക്കുകയാണ്  .അതിലൊന്നാണ് ഇന്ത്യയിൽ വൈദ്യുതോർജം ഉല്പാദിപ്പിയ്ക്കുന്നതിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ആണവോർജം അഥവാ ന്യൂക്ലീയർ  എനർജി. രാജ്യത്ത് നിലവിൽ 24 നുക്ലീയർ  റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. കൂടാതെ 11 എണ്ണം പ്രവർത്തനോന്മുഖമായിക്കിക്കൊണ്ടിരിയ്ക്കുന്നു. അതിനൂതനമായ  സാങ്കേതിക വിദ്യകൾ ഉ പയോഗിച്ചു  കൊണ്ട് ,  ഉയർന്നുവരുന്ന പരാതികളും,കുറവുകളും പരിഹരിയ്ക്കപ്പെട്ട് നിർമ്മിച്ചിട്ടുള്ളതുമായ നുക്ലീ യർ റിയാക്ടർ  ആണ് കൂടംകുളത്തെ പവർ സ്റ്റേഷനിലുള്ളത് .അതിനാൽ ഈ നിലയത്തിൻറ്റെ പ്രവർത്തനത്തെയും,സുരക്ഷയെയും കുറിച്ച് പഠി യ്ക്കാനായി ശാസ്ത്രവേദി സംഘടിപ്പിച്ച ഒരു പഠന-വിനോദയാത്രയുടെ ഭാഗമായി 2024  ഡിസംബർ 21 നു ,ഈ സ്റ്റേഷൻ സന്ദർശിയ്ക്കുകയും  ആ  സ്ഥാപനത്തിലെ സയൻടിഫിക്ക്  ഓഫീസർ ആയ ശ്രീ എ വി സതീഷിൻറ്റെ  രസകരമായ ക്ലാസ്സുകളിലൂടെ അവിടുത്തെ പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കുവാനുള്ള അവസരം ലഭിയ്ക്കുകയും ചെയ്തതിൽ  പങ്കെടുത്ത എല്ലാവർക്കും  അതിയായ സന്തോഷമുണ്ട്. 

ഇനി അല്പം  ചരിത്രം  പരിശോധിയ്ക്കാം . 

1945 ൽ ഹിരോഷിമയിലെ  ആറ്റം ബോംബ് സ്‌ഫോടനത്തെ തുടർന്ന് ഭൗതിക ശാസ്ത്രജ്നനായ ആർ .എസ് കൃഷ്ണൻ  , യുറേനിയം പോലെയുള്ള മൂലകങ്ങൾ , ചില രാസപ്രവർത്തനത്തിലൂടെ വിഘടിയ്ക്കുമ്പോൾ ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന വൻതോതിലുള്ള ഊർജം ഉപയോഗപ്പെടുത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കാമെന്നും , അതുമൂലം വ്യാവസായികവിപ്ലവത്തിനു വഴി തെളിയുമെന്നും തിരിച്ചറിഞ്ഞു.കൂടാതെ ഗവേഷണഫലമായി സമാധാന പരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഏറ്റവും വലിയ ഊർജ സ്രോതസാക്കാമെന്നും കണ്ടെത്തി,അപ്രകാരം 1946 ൽ CSIR, The Board of Scientific and Industrial Research (B S I R ) എന്ന റിസർച്ച് കമ്മിറ്റി  Dr .Homi J Bhabha എന്ന ശാസ്ത്രഞ്ജൻറ്റെ നേതൃത്വത്തിൽ ,ഇന്ത്യയുടെ ആണവോർജ സ്രോതസുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു.1948 ൽ,  പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റു പാർലമെൻറ്റിൽ Atomic Energy Bill സമർപ്പിയ്ക്കുകയും,The Indian Atomic Energy Act പാസ്സാക്കപ്പെടുകയും ചെയ്തു.  അത് വഴി  അറ്റോമിക്ക് മിനറലുകളുടെ  ശേഖരം  കണ്ടെത്താനും , വ്യാവസായികാടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക് ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാരംഭിച്ചു.അതിനെത്തുടർന്നാണ് 1948 ൽ Atomic Commission of India(ACE) രൂപീകൃതമായത് .പിന്നീട് 1954 ൽ റേഡിയോആക്റ്റിവ് മൂലകങ്ങളുടെ ഐസോടോപ് കളുടെ റേഡിയേഷൻ പ്രഭാവത്തെ കുറിച്ചും, വ്യവസായം,കൃഷി,വൈദ്യശാസ്ത്രം എന്നിവയിൽ ഉള്ള ഉപയോഗ സാധ്യതകളെ കുറിച്ചും , പഠിയ്ക്കാനും ഗവേഷണത്തിനും,പരിശീലനത്തിനുമൊക്കെ യായി Bhabha Atomic Research Centre (BARC) എന്ന സ്ഥാപനം രൂപീകൃതമായി. ട്രോംബെയിൽ   ഒരു ചെറിയ ന്യൂക്ലിയർ റിയാക്ടർ  സ്ഥാപിയ്ക്കുന്നതിനായി NRX (natural research expermental) Type നിർമിച്ചു നൽകിയത് കാനഡ സർക്കാർ   ആയിരുന്നു.

ആണവോർജത്തിൻറ്റെ പ്രസക്തിയെക്കുറിച്ച്    മുൻ പ്രസിഡൻറ്റും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ .എ.പി.ജെ.അബ്ദുൾ കലാം  ഇപ്രകാരം പറയുകയുണ്ടായി."Energy Independence is India's first and highest priority. India has to go for nuclear power generation in a big way using Thorium based reactors , a non-fissile material which is available in abundance in our country ".അദ്ദേഹത്തിൻറ്റെ  വാക്കുകൾ യാഥാർഥ്യമാകും വിധമായിരുന്നു ഈ മേഖലയിലെ മുന്നേറ്റം.2014 ൽ സ്ഥാപിയ്ക്കപ്പെട്ട കൂടംകുളം പദ്ധതിയുൾപ്പടെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള സ്റ്റേഷനുകൾ ഇന്ന് ആവശ്യത്തിലധികം വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നുണ്ട്. വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും,ചാർജ് വർധനവും പരിഹരിയ്ക്കാനും,പുതിയ തലമുറയ്ക്ക് ജോലിസാധ്യത വർദ്ധിയ്ക്കാനും കേരളത്തിലും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണ്. 

ആദ്യഘട്ടത്തിൻ U 235  എന്ന രാസപദാർത്ഥമാണ്   ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ത്യയിലെ യുറേനിയം ലഭ്യതയുടെ അപര്യാപ്തതയും, പ്രകൃതിദത്തമായി ലഭിയ്ക്കുന്ന ആയിരുകളിൽ ഏതാണ്ട്  0.7% മാത്രമേ ഉപയോഗയോഗ്യമായ ഐസോടോപ്പ് ഉള്ളു എന്നതിനാലും,1990 മുതൽ റഷ്യയുമായികരാറുണ്ടാക്കുകയും,enriched Uranium(4% U 235 ) എന്ന പദാർത്ഥം ആവശ്യാനുസരണം  ലഭ്യമാകുകയും ചെയ്തു. എന്നാൽ ആവശ്യകത വർദ്ധിയ്ക്കുന്നതനുസരിച്ചു  കാനഡ,ഫ്രാൻസ്,യുകെ , ദക്ഷിണ  കൊ റിയ,കസാഖ്ഖിസ്ഥാൻ എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കി .2011 ഓടെ  ആന്ധ്രാപ്രദേശ്, കർണാടകം, എന്നിവിടങ്ങളിലും യുറേനിയം ശേഖരം കണ്ടെത്തുകയുണ്ടായി.കേരളത്തിലെ കടൽത്തീരങ്ങളിൽ തോറിയം എന്ന റേഡിയോആക്റ്റിവ് പദാർത്ഥം അടങ്ങിയ മോണോസൈറ്റ് ധാരാളമുള്ളതിനാൽ യൂറേനിയത്തിനു പകരമായി പവർ യൂണിറ്റിൽ ഉപയോഗിയ്ക്കാവുന്നതുകൊണ്ടു തന്നെ കേരളത്തിൽ പവർ പ്ലാൻറ്റ്   സ്ഥാപിയ്ക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്.എന്നാൽ കൂടൻകുളം സന്ദർശിച്ചപ്പോൾ, വളരെ വലിയ വിസ്തീർണമുള്ളതും, ജനവാസമില്ലാത്തതും, ജലസ്രോതസിനു സമീപമുള്ളതും , പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യത  ഇല്ലാത്തതുമായ  സ്ഥലം കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത് .തുടർച്ചയായുള്ള ഗവേഷണഫലമായി,സമീപഭാവിയിൽ  മൈക്രോ റിയാക്ടറുകൾ  സ്ഥാപിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ശ്രീ എ,വി, സതീഷിൻറ്റെ വിശദീകരണങ്ങളിൽ നിന്നും  മനസിലാക്കാൻ കഴിഞ്ഞു .ഓരോ ജില്ലയിലും  ഇപ്രകാരം സ്ഥാപിക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനാകുമെന്നു പ്രതീക്ഷിയ്ക്കാം . മാത്രമല്ല വലിയ റിയാക്ടറുകൾ സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനുമുള്ള  ചിലവ്  കണക്കിലെടുക്കുമ്പോൾസാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുകയില്ല എന്ന്  ഉറപ്പു വരുത്താനുമാകും.

ഇനി അല്പം രസതന്ത്രം .

ഒരു അറ്റോമിക് ന്യൂക്ലിയസിൽ അടങ്ങിയിരിയ്ക്കുന്ന  , പ്രോട്ടോണും ,ന്യൂ ട്രോണും ചേർന്നതാണല്ലോ ന്യൂക്ലിയോൺസ് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് .ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതു ആകർഷണ-വികർഷണ  ബലമാണ്. എന്നാൽ ന്യൂക്ലിയർ മാസ്സിൻറ്റെ ഏറ്റക്കുറച്ചിലനുസരിച് ഇവ വ്യത്യാസപ്പെട്ടിരിയ്ക്കും.ഭാരം കൂടുമ്പോൾ വികർഷണം വർദ്ധിയ്ക്കുകയും ,ന്യൂക്ലിയസിനു  ആകൃതി വ്യത്യാസമുണ്ടാകുകയും  (ഒരു ജലത്തുള്ളി മാതൃക ) , ഒരു ചെറിയ  ഊർജം നൽകുമ്പോൾ വിഘടിയ്ക്കപ്പെടുകയും  ചെയ്യും.U 235 പോലെ മാസ്സ് നമ്പർ ഒറ്റ സംഖ്യയായി  വരുന്ന മൂലകങ്ങൾക്ക് സ്ഥിരതകുറവായിരിയ്ക്കും.ഇവ ഊർജം ആഗിരണം ചെയ്തോ,അല്ലാതെയോ, കണികകൾ  ഉയർന്ന ഊർജ സ്ഥിതിയിലേയ്ക്ക്  (excited )  ചാടുകയും പിന്നീട അധികമായ ഊർജം പുറത്തേയ്ക്ക് പ്രസരിപ്പിച് തിരിയെ താഴ്ന്ന സ്ഥിതിയിലേക്ക് (ground) മാറുമ്പോൾ , രണ്ടോ അതിലധികമോ, മൂലകങ്ങളായി   വിഭജിയ്ക്കപ്പെടുകയും ചെയ്യുന്നു.ഈ പ്രതിഭാസത്തെയാണ് ന്യൂക്ലിയർ ഫിഷൻ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത്.സാധാരണയായി ന്യൂ ട്രോൺ,പ്രോട്ടോൺ,ഇലെക്ട്രോൺ  ,ഗാമ റെയ്‌സ് ഇവയിലേതെങ്കിലും ഉപയോഗിച്ചു ബൊംബാർഡ്  ചെയ്യുമ്പോൾ വലിയ തോതിലുള്ള താപോർജ്ജവും, അണുപ്രസരണവും ഉണ്ടാകുകയും   വീണ്ടും പ്രവർത്തനം തുടരുകയും ചെയ്യും. ഇതിനെയാണ് chain reaction എന്ന് വിളിയ്ക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള  മൂലകം ലഭിയ്ക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടേയിരിയ്ക്കും, എന്നാൽഅനുയോജ്യമായ ഒരു  moderator ഉപയോഗിച്ചു  ഈ പ്രവർത്തനം  നിയന്ത്രിയ്ക്കാവുന്നതാണ്  .ന്യൂക്ലിയർ പവർ പ്ലാൻറിൽ യുറേനിയം,പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ fission reaction നു വിധേയമാക്കി താപോർജം പ്രവഹിപ്പിയ്ക്കുകയും,ഒരു steam generator ലെയ്ക്ക് കടത്തിവിട്ടു നീരാവി ഉല്പാദിപ്പിയ്ക്കുകയും, ഈ നീരാവി ഉപയോഗിച്ചു പിന്നീട് steam turbine കറക്കി  അതിനോട് ബന്ധിപ്പിച്ചിരിയ്ക്കുന്ന generator വഴി വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്.അതിനു ശേഷം  പുറത്തേയ്ക്കു വരുന്ന നീരാവി ഒരു condenser ലൂടെ കടത്തി വിട്ടു തണുപ്പിയ്ക്കുകയും  generator ലേക്ക് തിരിയെ പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തണുപ്പിയ്ക്കാനുപയോഗിയ്ക്കുന്നജലത്തിൽഅണുപ്രസരണമേൽക്കാത്തതിനാൽ തിരിച്ചു ജല സ്രോതസ്സിലേയ്ക്ക് തന്നെ കടത്തി വിടുന്നു. തിരഞ്ഞെടുക്കുന്ന   പ്രക്രിയ  അനുസരിച് ഘനജലമോ ,സാധാരണ ജലമോ moderator ആയി ഉപയോഗിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത് .

റഷ്യയിൽ നിന്നുള്ള ഏറ്റവും ആധുനിക രീതിയിലുള്ള,സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന,Generation 111 plus (3G +) മാതൃകയിലുള്ള റിയാക്ടർ ആണ് കൂടംകുളത്തു  നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്..കൂടുതൽ സൗകര്യപ്രദമായ 4 th Generation റിയാക്ടറുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.

വളരെ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ആണവോർജ്ജത്തിൻറ്റെ  ഗുണ ദോഷ വശങ്ങളെ കുറിച്ച് കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട് .പലഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലമാകാം ഒട്ടു മിയ്ക്കരാജ്യങ്ങളും താല്പര്യപൂർവം  മുന്നോട്ട് വരാത്തതെന്നു കരുതാം .അണുപ്രസരണശേഷിയുള്ള മൂലകങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാലോ ,പ്രകൃതി ദുരന്തങ്ങളാലോ  ,ഭീകരാക്രമണത്താലോ പ്ലാൻറ്റുകൾക്കു  കേടുപാടുകൾ സംഭവിച്ചാൽ  അത് മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാമെന്നു അഭിപ്രായപ്പെടുന്നവരുണ്ട്.റേഡിയോആക്റ്റിവ് അവശിഷ്ടങ്ങൾ കാലം കഴിയുംതോറും നീക്കം  ചെയ്യാനുള്ള ബുദ്ധിമുട്ടും,യൂറേനിയവും തോറിയവും പോലെയുള്ള പ്രകൃതിദത്ത അസംസ്കൃതവസ്തുക്കൾക്ക് ഭാവിയിൽ ദൗർലഭ്യം സംഭവിയ്ക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ വലിയപ്ലാൻറ്റ്  സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനും,ആവശ്യമുള്ള വസ്തുക്കൾ വാങ്ങാനുമൊക്കെയുള്ള ഭീമമായ ചിലവ് താങ്ങാൻ ദരിദ്ര രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിരിയ്ക്കും .എന്നാൽ ഇതിനെല്ലാമുള്ള മറുപടിയുമായാണ് പുതിയ പ്ലാൻറ്റുകൾ  നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് ആണവനിലയങ്ങളിലെ ശാസ്ത്രജ്ഞരുടെ  അവകാശവാദം.മറ്റു രീതികളിലെ  പോലെ വിഷ വാതകങ്ങളായ കാർബൺ മോണോ ഓക്സയിഡ്,കാർബൺഡൈ ഓക്സയിഡ്,  നൈട്രിക്ഓക്സയിഡ് , പുക,ചാരം മുതലായവ ബഹിർഗമിയ്ക്കാത്തതിനാൽ ഗ്രീൻ ഹൌസ് ഇഫ്ഫക്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തദ്വാരാ അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ച ചിന്തിയ്‌ക്കേണ്ടതില്ലെന്നുമാണ്  വാദിയ്ക്കുന്നത് . നീരാവി തണുപ്പിയ്ക്കാനുപയോഗിക്കുന്ന  ജലമുൾപ്പടെ,പ്രവർത്തനശേഷം ലഭിയ്ക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിയ്ക്കുകയും , രാസപ്രവർത്തനഫലമായുണ്ടാകുന്ന പ്ലൂട്ടോണിയത്തിൽ നിന്നു വീണ്ടും യുറേനിയം ഉല്പാദിപ്പിയ്ക്കാൻ സാധിയ്ക്കുമെന്നത് കൊണ്ടും ആദ്യം ചിലവിടുന്ന ഭീമമായ തുക തിരിച്ചുപിടിയ്ക്കാൻ കഴിയുമെന്ന് അവർ വിശ്വസിയ്ക്കുന്നു. കൂടാതെ അണുപ്രസരണം പരിസ്ഥിതിയ്ക്ക്  ദോഷകരമായി ബാധിയ്ക്കാതിരിയ്‌ക്കാനുള്ള  എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് നൂതനമായ റിയാക്ടറുകൾ നിർമ്മിയ്ക്കപ്പെടുന്നത് എന്നത്  ആശ്വാസമുള്ള കാര്യമാണ്.. ഏതായാലും ഭാവിയിൽ എല്ലാ ദോഷവശങ്ങളും മുൻകൂട്ടി കണ്ട്  പരിഹരിച്ചു   ശാസ്ത്രം ഈ  രംഗത്തും   അഭിമാനകരമായ നേട്ടവും  അഭിവൃദ്ധിയും രാജ്യത്തിനു  നൽകുമെന്ന് പ്രത്യാശിയ്ക്കാം.     


  Dr .K R .Jyothi Kumari,

 Scientific Officer,(Rtd),

State Public Health & Clinical Lab,

Thiruvananthapuram

Ph.No.9447213847.










Tuesday, 17 December 2024

  മതേതരത്വത്തിൻറ്റെ  അപ്പോസ്തലനായ  ജവാഹർലാൽ നെഹ്‌റു 

അഡ്വ.പി.എസ് .ശ്രീകുമാർ 

            ഇന്ത്യയുടെ  ആദ്യ പ്രധാനമന്ത്രിയായ  ജവാഹർലാൽ നെഹ്രുവിൻറ്റെ  135 ആം   ജന്മദിനമാന് ഇന്ന്.  രാഷ്ട്രപിതാവ് കഴിഞ്ഞാൽ   കന്യാകുമാരിമുതൽ കാശ്മീർ വരെയുള്ള  ജനങ്ങളെ, രാഷ്ട്രീയ, മതപരിഗണകൾക്കതീതമായി   ഏറ്റവും കൂടുതൽ സ്വാധീനിക്കുവാൻ സാധിച്ചിട്ടുള്ള    ഏക നേതാവ് നെഹ്രുവായിരിക്കും.  ഓരോ വര്ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ പ്രസക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അതാണ് അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം.

  അദ്ദേഹം  രാജ്യത്തിന് നൽകിയ  ഏറ്റവും വലിയ സംഭാവന ഏതാണെന്നു ചോദിച്ചാൽ, മറുപടി പറയാൻ    ആരും ഒന്ന്  വിഷമിക്കും . രാഷ്ട്രത്തിൻറ്റെ  ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ  അദ്ദേഹത്തിന്റെ കയ്യൊപ്പു പതിയാത്തതും,  അദ്ദേഹത്തിന്റെ  സംഭാവന ഇല്ലാത്തതുമായ ഒരു മേഖലയും സ്വതന്ത്ര ഇന്ത്യയിൽ   ഇല്ല .  രാജ്യത്തിൻറ്റെ   ഭരണഘടനാ നിർമാണത്തിന് നൽകിയ സംഭവനയാണോ ,  അതോ  ആദ്യ ഭരണാധിപനെന്ന നിലയിൽ ഭരണത്തിന് ദിശാബോധം നൽകുന്നതിലെ സംഭവനയാണോ,  അതുമല്ലെങ്കിൽ  ശാസ്ത്ര സാങ്കേതിക, സാഹിത്യ, വിദേശനയ  രൂപീകരണ  മേഖലകൾക്ക് നൽകിയ സംഭവനയാണോ, അതുമല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന്  തന്നെ നൽകിയ സംഭാവനയാണോ എന്നു  തുടങ്ങി നിരവധി  മേഖലകളിൽ അദ്ദേഹം   നൽകിയ  അതുല്യമായ  സംഭാവനകളിൽ  ഒന്നിനേക്കാൾ മറ്റൊന്ന് മികച്ചു നിൽക്കുന്നു എന്ന് പറയുവാൻ സാധിക്കുകയില്ല.  എങ്കിൽപ്പോലും,   രാജ്യത്തിൻറ്റെ  അഖണ്ഡതയും , കെട്ടുറപ്പും അരക്കിട്ടുറപ്പിക്കുവാൻ  മതേതരത്വം എന്ന മഹത്തായ ആശയം   അക്ഷരാർഥത്തിൽ  നടപ്പാക്കിയ നെഹ്രുവിൻറ്റെ   സംഭാവന, മറ്റുള്ളവയെക്കാൾ   അണുവിടയെങ്കിലും ഉയർന്നു നിൽക്കുന്നതാണ്  എന്ന് പറയാതിരിക്കാൻ സാധിക്കുകയില്ല.   ജനാധിപത്യ രീതിയിൽ  ഇത്രയും അർത്ഥവത്തായി  മതേതരത്വം നടപ്പാക്കിയിട്ടുള്ള  ഒരു രാജ്യം ഇന്ത്യയല്ലാതെ  മറ്റൊന്നില്ല എന്നതാണ് യാഥാർഥ്യം.

            അദ്ദേഹം ജനിച്ചുവളർന്ന സാഹചര്യത്തിന്റെ  പ്രത്യേകതകൊണ്ടാകാം   മതേതരത്വം എന്ന ദർശനത്തെ  അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് സാധിച്ചത്. ധാരാളിത്തത്തിൻറ്റെ  മടിത്തട്ടിൽ  കാശ്മീരി ബ്രാഹ്മണ കുടുംബത്തിൽ  പിറന്ന  അദ്ദേഹത്തെ, വസതിയിൽ വച്ച് പഠിപ്പിച്ചിരുന്നത്  ഫെർഡിനാൻഡ്  ടി. ബ്രൂക്ക്സ്  എന്ന അധ്യാപകനായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്നത്  കാശ്മീരി പണ്ഡിറ്റ് ആയിരുന്നു.  ബ്രിട്ടനിൽ പോയി നിയമം പഠിച്ചതിനു  യാഥാസ്ഥികരായ  കാശ്മീരി ബ്രാഹ്മണ സമുദായം  അദ്ദേഹത്തിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെ ഭ്രഷ്ട്ട് കൽപ്പിച്ചകാര്യമൊക്കെ പിന്നീട് അദ്ദേഹം വിശദമായി മനസ്സിലാക്കി. സ്വാതന്ത്ര്യ സമര സേനാനിയും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന    മോത്തിലാൽ നെഹ്രുവിൻറ്റെ  സുഹൃത്തുക്കളായിരുന്ന  തിയോസഫി  പ്രസ്ഥാനത്തിൻറ്റെ  നേതാവ്  ആനി ബസന്ത്,  ഇസ്ലാം മത പണ്ഡിതൻകൂടിയായിരുന്ന   മുൻഷി മുബാറക് അലി  എന്നിവരുമായുള്ള ആശയ വിനിമയവും  സഹവാസവുമൊക്കെ മതേതരത്വ ചിന്ത അദ്ദേഹത്തിൽ രൂഢമൂലമാക്കി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ബ്രിട്ടനിൽ പോയപ്പോൾ  ജൂത മതസ്ഥരായ  സുഹൃത്തുക്കൾ അദ്ദേഹത്തിന്റ്റെ  മതേതരത്വ ചിന്തകൾക്ക് പുതിയ മാനം നൽകി. എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്  ബുദ്ധമതത്തിലെ  വിവേചനമില്ലായ്മയാണ്.

            അടിസ്ഥാനപരമായി നെഹ്‌റു ഒരു ചരിത്രാന്വേഷിയായിരുന്നു.  അദ്ദേഹത്തിന്റെ  പഠനങ്ങളിൽ നിന്നും ബഹുസ്വരത നിലനിൽക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയെന്നും  അല്ലാതെ, ഏതെങ്കിലും ഒരു മതത്തിൻറ്റെ  മാത്രം കുത്തകസ്വഭാവമുള്ളതല്ലെന്നും  അദ്ദേഹത്തിന് ബോധ്യമായി.  ബുദ്ധമതവും, ജൈനിസവും ഇന്ത്യൻ മണ്ണിൽ പിറന്നുവീഴാൻ ഇടയായ സാഹചര്യങ്ങളും  അതിനെ  ഹിന്ദുമതം എങ്ങിനെ ഉൾക്കൊള്ളാൻ തയ്യാറായതെന്നും, പിന്നീട് ക്രിതുമതവും, ഇസ്‌ലാമും  സോരാഷ്ട്രീയനിസവും  ഇന്ത്യൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും അദ്ദേഹം മനസ്സിലാക്കി.  ഇതിൻറ്റെ  തുടർച്ചയായാണ്,    1857 ലെ  ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ  ഹിന്ദുക്കളും ഇസ്‌ലാം  മത വിശ്വസികളും ഒറ്റക്കെട്ടായി നിന്ന്  ബ്രിട്ടീഷ്-ഈസ്റ്റിന്ത്യാ കമ്പനിയുടെ   ദുര്ഭരണത്തിനെതിരെ  പ്രതികരിച്ചത്.  ഈ  അടിത്തറയിൽ നിന്നാണ്  മതേതരത്വം എന്ന നിർമ്മിതി കെട്ടിപ്പൊക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.

             ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ   പ്രവേശിച്ച ശേഷമാണ്  ബ്രിട്ടീഷ്-ഇന്ത്യ  ഭരണത്തിൽ മതങ്ങൾക്കുള്ള സ്വാധീനം അദ്ദേഹത്തിന് മനസ്സിലായത്.  ബ്രിട്ടീഷ്-ഇന്ത്യ ഭരണ സംവിധാനം  മതശക്തികൾക്ക്   വഴങ്ങുന്നതിനെ അദ്ദേഹം  എതിർത്തു .  രാഷ്ട്രിയവും,  മതവും തമ്മിൽ  അകലം വേണമെന്ന്  അദ്ദേഹം  വിശ്വസിച്ചു.  ഇക്കാര്യത്തിൽ പാശ്ചാത്യ ചിന്തകനായ മാക്യവല്ലിയുടെ കാഴ്ചപ്പാടാണ്  നെഹ്രുവിനും ഉണ്ടായിരുന്നത്.  പ്രധാനമന്ത്രി സ്ഥാനം  ഏറ്റെടുത്തശേഷം,    അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിനെത്തിയ  ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ അദ്ദേഹത്തിനോട് ചോദിച്ച ആദ്യ ചോദ്യം    "സ്വതന്ത്ര ഇന്ത്യയുടെ   പ്രധാനമന്ത്രി  എന്ന നിലയിൽ   എന്താണ്  താങ്കൾ  നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി " എന്നതായിരുന്നു.  മതാധിസ്ഥിതമായ  ഒരു സമൂഹത്തിൽ  ഒരു മതേതര രാജ്യം എങ്ങിനെ കരുപ്പിടിപ്പിക്കണമെന്നതായിരിക്കും  പ്രധാനമന്ത്രിയെന്ന നിലയിൽ  താൻ  നേരിടാൻ പോകുന്ന ഏറ്റവും പ്രയാസമേറിയ  പ്രശ്‍നം   എന്നാ യിരുന്നു  അദ്ദേഹത്തിൻറ്റെ  മറുപടി. 

              1952 ൽ  വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻറ്റെ   ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ യുവാക്കളുടെ ആഗോള  സമ്മേളനം  ഇന്ത്യയിൽ വച്ചാണ് നടത്തുവാൻ  തീരുമാനിച്ചത്. .ഈ  സമ്മേളനത്തിൻറ്റെ  ഉദ്‌ഘാടനത്തിന്  അതിൻറ്റെ  സംഘാടകർ  അന്നത്തെ കേന്ദ്ര ധനമന്ത്രിയും, റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ ഡോ .ജോൺ മത്തായിയുടെ നേതൃത്വത്തിൽ  പ്രധാനമന്ത്രി  നെഹ്‌റുവിനെ നേരിൽ കണ്ടു ക്ഷണിച്ചു.  എന്നാൽ,  ഒരു  മതേതര രാജ്യത്തിൽ   മതാത്തിന്റെ  പേരിൽ നടത്തുന്ന  സമ്മേളനത്തിൽ പ്രധാനമന്ത്രി  സംബ്ബന്ധിക്കുന്നതു  തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു  അദ്ദേഹം അവരുടെ ക്ഷണം നിരാകരിച്ചു.  അദ്ദേഹം ഒരു മതത്തെയും തള്ളി പറഞ്ഞില്ല.  മതവിശ്വാസം വ്യക്തിപരമായിരിക്കണമെന്നതായിരുന്നു  അദ്ദേഹത്തിന്റെ  കാഴ്ചപ്പാട്. രാജ്യം ഭരിക്കുന്ന  എല്ലാ ഭരണാധിപന്മാരും  അക്ഷരാർഥത്തിൽ  പാലിക്കേണ്ട ഒരു തത്വമാണ് നെഹ്‌റു തന്റെ ജീവിതകാലത്തു കാണിച്ചുതന്നത്.   ഇന്ന് നമ്മുടെ രാജ്യത്തിന്റെ  ചില  ഭാഗങ്ങളിലെങ്കിലും    കാണുന്ന അസ്വസ്ഥതകളും  പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ  നെഹ്‌റു നൽകിയ ഈ തത്വസംഹിതയിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല.   അദ്ദേഹത്തെ തമസ്കരിക്കാൻ   ആര്ശ്രമിച്ചാലും , അതിനെയെല്ലാം അതിജീവിക്കുവാനും   ,  കൂടുതൽ പ്രഭചൊരിയുവാനും  അദ്ദേഹത്തിന്  സാധിക്കുന്നു എന്നതാണ്   അദ്ദേഹത്തിന്റെ  വ്യക്തിത്വത്തിൻറ്റെ  മഹത്വം.. 

Monday, 11 November 2024

 

                                    പണകൊഴുപ്പിൽ  നടക്കുന്ന  അമേരിക്കൻ തെരഞ്ഞെടുപ്പ് 


അഡ്വ.പി.എസ് .ശ്രീകുമാർ 

                 ചാഞ്ചാട്ട സംസ്ഥാനമായ നെവാഡയിലെ ലാസ് വെഗാസിൽ   കമല ഹാരിസിന്റെ   തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സമ്മേളനത്തിന് ചെലവഴിച്ച തുക കേട്ടാൽ നമ്മൾ മൂക്കത്തു വിരൽ വച്ച് പോകും. 1.2  ബില്യൺ ഡോളർ,  അതായത്, ഏകദേശം 996  കോടി ഇന്ത്യൻ രൂപയാണ് അതിനു ചെലവായത്. ഇതൊരു സാമ്പിൾ മാത്രം.  കമല ഹാരിസും, ഡൊണാൾഡ് ട്രംപും കൂടി ഇപ്പോൾ നടക്കുന്ന  പ്രസിഡണ്ട്  തെരഞ്ഞടുപ്പിൽ  ചെലവഴിക്കുന്ന തുകപോലും മൊത്തം ആഭ്യന്തര ഉദ്പാദനമായി  ഇല്ലാത്ത   17   ഓളം രാജ്യങ്ങളാണ്   ഈ ലോകത്തുള്ളതെന്നു പറഞ്ഞാൽ, ഒരുപക്ഷേ   വിശ്വസിക്കാൻ ചിലരെങ്കിലും  മടിക്കും. ഇന്ത്യൻ രൂപയിലേക്കു മാറ്റിയാൽ ഏകദേശം 8300 കോടി രൂപയാണ് ഇവരുടെ രണ്ടുപേരുടെയും പേരിൽ  ഡെമോക്രാറ്റിക്‌ പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും  ആരംഭിച്ച   തെരഞ്ഞെടുപ്പ്  ഫണ്ട് അക്കൗണ്ടിൽ  നിന്നും  മാത്രം ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ യാതൊരു നിയന്ത്രണവും അവിടെ ഇല്ല.  പാർട്ടികൾക്ക്  തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിയമപരമായി തന്നെ സംഭാവന സ്വീകരിക്കുവാൻ  നിയമം അനുവദിക്കുണ്ട്.   1995 ലെ ലോബ്ബിയിങ് ഡിസ്‌ക്ലോഷർ  ആക്ട് പ്രകാരം  ലോബിബിയിങ്നായി പണം പിരിക്കാൻ അനുമതിയുണ്ട്.  വ്യക്തികൾക്കും, കമ്പനികൾക്കും എല്ലാം   പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ മുഖാന്തിരം   പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും     സംഭാവന നല്കാൻ സാധിക്കും.  2010  ലെ അമേരിക്കൻ സുപ്രീം കോടതി വിധി പ്രകാരം  കോര്പറേഷനുകൾക്ക്  യാതൊരു നിയന്ത്രണങ്ങളുമില്ലാതെ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ   സാധിക്കും. എന്നാൽ വ്യക്തികളെ സംബന്ധിച്ച് അവർക്കു    നിയമപരമായി നല്കാൻ സാധിക്കുന്നത് 3300 ഡോളറാണ്.  2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി  ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്റണും കൂടി ചെലവഴിച്ചത്  7 ബില്യൺ  ഡോളർ ആയിരുന്നു.   2020  ആയപ്പോഴേക്കും , തുക  ഇരട്ടിയായി വർധിച്ചു. 14.4 ബില്യൺ ഡോളറാണ് അന്നത്തെ സ്ഥാനാർഥികളായ ജോ ബൈഡനും  ഡൊണാൾഡ് ട്രംപും കൂടി ചെലവഴിച്ചത്.  ഫെഡറൽ ഇലെക്ഷൻ കമ്മീഷനാണ്   ഈ കണക്കുകൾ പുറത്തുവിട്ടത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കുന്ന തുക  പുതിയ റെക്കോർഡ് സ്ഥാപിച്ചു മുന്നോട്ടു പോകുകയാണ്.

           ആദ്യ ഘട്ടത്തിൽ  തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ജോ ബൈഡൻ  അസുഖത്തിന്റെയും, ടി.വി. സംവാദങ്ങളിൽ പരാജയങ്ങളിലൂടെയും  ജൂലൈ അവസാനാം തെരഞ്ഞെടുപ്പ് രംഗം വിടുന്നവരെ  95 ദശ ലക്ഷം ഡോളറാണ് പിരിച്ചെടുത്തതെന്നാണ്  ഫെഡറൽ എലെക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതെ സമയം  അന്ന്   വിജയപ്രതീക്ഷയുമായി മുന്നേറിയിരുന്ന ട്രംപ്  126  ദശലക്ഷം ഡോളർ സംഭാവന ഇനത്തിൽ പിരിച്ചിരുന്നു.  എന്നാൽ, പൊടുന്നനെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ  കമല ഹാരിസ് പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് 97.2 ദശലക്ഷം ഡോളർ പിരിച്ചെടുത്തു. രണ്ടു പേരുടെയും ഔദ്യോഗിക പ്രചാരണ ഫണ്ട് ശേഖരണം  ഒക്ടോബർ  അവസാനമെത്തുമ്പോൾ  ഒരു ബില്യൺ തുകക്ക് മുകളിലായി കഴിഞ്ഞിരിക്കുന്നു .  ഇതിൽ  ഇവർക്ക് വേണ്ടി   ബിസിനസ് ഗ്രൂപ്പുകളുടെയും, വിഭാഗങ്ങളുടെയും  പേരിൽ  രൂപീകരിച്ചിട്ടുള്ള വിവിധ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ പിരിച്ച കണക്കുകൾ  ഉൾപ്പെട്ടിട്ടില്ല .  ടെസ്ല കമ്പനിയുടെയും, ഫേസ് ബുക്, എക്സ്, മെറ്റാ  തുടങ്ങിയ  സാമൂഹ്യ മാധ്യമങ്ങളുടെ ഉടമയുമായ എലോൺ മസ്ക് മാത്രം  ഇതിനോടകം 119  ദശല ക്ഷം ഡോളർ ട്രംപിന്റെ പ്രചാരണങ്ങൾക്കായി ചെലവഴിച്ചതായാണ്  പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 20 ഓളം കേസുകളിൽ കുടുങ്ങിക്കിടക്കുന്ന മസ്ക് കേസ്സുകളിൽ നിന്നും രക്ഷപ്പെടാനും, ട്രംപ് അധികാരത്തിലെത്തിയാൽ തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുവാനും വേണ്ടി നടത്തുന്ന ദീർഘകാല നിക്ഷേപമാണ്  റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ലോഭമില്ലാതെ ചെലവാക്കുന്നതെന്നുള്ള ആക്ഷേപം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്.  മാത്രമല്ല ,  പ്രതുപകരമെന്ന നിലയിൽ താൻ പ്രസിഡണ്റ്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ,  മസ്‌കിനെ ഗവണ്മെന്റ്  എഫിഷ്യൻസി  കമ്മീഷനായി നിയമിക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.  വോട്ട് ചെയ്യാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള  ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ  വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ  ലക്ഷ കണക്കിന് തുകയുടെ സമ്മാനം വിതരണം ചെയ്തുകൊണ്ട് ട്രംപിന്റെ പ്രചാരണ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായി മസ്‌ക് മാറിക്കഴിഞ്ഞു.  പിറ്റ്‌സ്ബർഗ് ബാങ്കിങ് വ്യവസായിയായ തിമോത്തി മെലോൺ 50 ദശലക്ഷം ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിന് നൽകിയിട്ടുള്ളത്.  ബിൽഗേറ്റീസിനെ പോലെയുള്ള ചില വൻ വ്യവസായികൾ  ഡെമോക്രറ്റുസ്കൾക്കൊപ്പമുണ്ട്.  ലിങ്കെടിന് സ്ഥാപകനായ  റീഡ് ഹോഫ്‌മാൻ  7 ദശലക്ഷം ഡോളറാണ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് നൽകിയത്. സംഭാവന നൽകിയ ശേഷം അദ്ദേഹം ഒരു കാര്യം കൂടി  ഉന്നയിച്ചു .    തന്റെ ബിസിനസ് താൽപര്യങ്ങൾക്കു തടസ്സമായി നിൽക്കുന്ന   ഫെഡറൽ  ട്രേഡ് കമ്മീഷൻ ലീന ഖാനെ  ആ സ്ഥാനത്തു നിന്നും  മാറ്റണമെന്ന്.    ഡെമോക്രറ്റുകളെ സഹായിച്ചുകൊണ്ടിരുന്ന ആമസോൺ സ്ഥാപകനും വാഷിംഗ്‌ടൺ പോസ്റ്റിന്റെ  ഉടമയുമായ ജെഫ് ബെസോസ്   കമല ഹാരിസിനെ പിന്തുണക്കരുതെന്ന് , വാഷിംഗ്‌ടൺ പോസ്റ്റ്  പത്രാധിപ സമിതിക്കു കർശനമായ നിർദേശം നൽകി.  2016  ലെ തെരഞ്ഞെടുപ്പിൽ   ഹില്ലരി ക്ലിന്റണെ പിന്തുണച്ചതിനെ തുടർന്ന്, ട്രംപ്അധികാരത്തിലെത്തിയപ്പോൾ  ഒരു ബില്യൺ ഡോളറിന്റെ  വലിയ കോൺട്രാക്ടിൽ നിന്നും വാഷിംഗ്‌ടൺ പോസ്റ്റിനെ  ഒഴിവാക്കിയ പശ്ചാത്തലത്തിലാണ്  അദ്ദേഹം  ഈ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാടിലേക്ക് മാറിയത്.  അതുകൊണ്ടു ഈ പത്രത്തിന്റെ വരിക്കാരായിരുന്ന ഏകദേശം രണ്ടരലക്ഷത്തോളം  വരിക്കാരെ പത്രത്തിന് നഷ്ടമായി.  എന്നാൽ അതൊന്നും ബെസോസ് കാര്യമാക്കുന്നില്ല.  ഏതായാലും  നിരവധി വൻവ്യവാസായികളാണ്   ഇരു വശത്തും അണിനിരന്ന്  പ്രചാരണങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നത്.  എങ്കിലും, വ്യവസായ ലോബ്ബിയിൽ ഭൂരിപക്ഷവും ട്രംപിനൊപ്പമാണ് നിലകൊള്ളുന്നത്.

                സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള  പ്രചാരണ പ്രവർത്തനങ്ങളൾക്കാണ്   ഇരു ചേരികളും  ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത്.  ബൈഡൻ-കമല ഭരണത്തിന് കീഴിൽ അമേരിക്കയിൽ ഉണ്ടായിട്ടുള്ള വിലക്കയറ്റവും , പണപ്പെരുപ്പവും  പ്രൊജക്റ്റ് ചെയ്യുന്നതിനൊപ്പം, കുടിയേറ്റക്കാരുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമസംഭവങ്ങളുമാണ്  ട്രംപ് ക്യാമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്നത്.  അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാൻ ബൈഡൻ ഭരണകൂടം എടുത്തിട്ടുള്ള നടപടികളും, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കിയതിലൂടെ ജനങ്ങൾക്ക് പ്രയോജനപ്രദമായി മാറുന്ന കാര്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗർഭഛിദ്ര പ്രശ്നത്തിൽ  ട്രംപ് സ്വീകരിച്ചിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടുകളും, ജനാധിപത്യത്തെ അട്ടിമറിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ നടത്തിയ അട്ടിമറി ശ്രമങ്ങളും   വിവിധ  ചാന്നലുകളിലൂടെയും,  സാമൂഹ്യ മാധ്യമങ്ങളിലൂടെയും  ജനങ്ങളിൽ വ്യാപകമായി എത്തിക്കുന്നതിനാണ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചാരണ വിഭാഗം ശ്രദ്ധിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിന്റെ  മറ്റൊരു പ്രത്യേകത ആഫ്രിക്കൻ, ഏഷ്യൻ, ഹിസ്പാനിക്, ലാറ്റിനോ, അറബിക്  വിഭാഗങ്ങളെ പ്രത്യേകം ലക്‌ഷ്യം വച്ച് രണ്ടു ക്യാമ്പുകളും പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാണ്. തെരഞ്ഞെപ്പിന്റെ  ചൂടും, രൂക്ഷതയും  വെളിവാക്കുന്ന  രീതിയിലാണ്  അവിടെ പണം ഒഴുകുന്നത്.  ഈ തെരഞ്ഞെടുപ്പിൽ  ഇരു ക്യാമ്പുകളും കൂടി 25 ബില്യൺ ഡോളറെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കും എന്നാണ്  കണക്കാക്കുന്നത്.    കമലയാണോ അതോ ട്രമ്പനോ ജയിക്കുകയെന്നു ഉറപ്പിച്ചു പറയാൻ സാധിക്കാത്ത വിധത്തിൽ,  പ്രവചനാതീതമായ പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഈ തെരഞ്ഞെടുപ്പ്, ചെലവിന്റെ  കാര്യത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുമെന്ന കാര്യത്തിൽ സംശയമില്ല 

പി.എസ്‌ .ശ്രീകുമാർ 

9495577700 

pssreekumarpss@gmail.com

             

                 

                 

,

Saturday, 26 October 2024

                                       തകർച്ചയിലേക്ക്  കൂപ്പുകുത്തുന്ന    ഇന്ത്യ - കാനഡ  ബന്ധങ്ങൾ 

പി.എസ് .ശ്രീകുമാർ             

               ഖലിസ്ഥാൻ  തീവ്രവാദികളെ പാലൂട്ടി വളർത്തുന്ന  ട്രൂഡോയുടെ  തെറ്റായ സമീപനം  ഒടുവിൽ   ട്രൂഡോയെ   തന്നെ  തിരിഞ്ഞുകൊത്തുന്നതായാണ്     അവിടെനിന്നുമുള്ള സമീപകാല  സംഭവവികാസങ്ങളിൽ   പ്രകടമാകുന്നത്.  ട്രൂഡോ  സർക്കാരിന്റ്റെ  സിഖ്   പ്രീണന രാഷ്ട്രീയത്തിൻറ്റെ  വിനാശകരമായ  പരിണാമമാണ്  നവംബർ 3 ന് , ഇന്ത്യൻ വംശജർ ധാരാളമുള്ള ബ്രാംപ്റ്റനിലെ ഹിന്ദു സഭ ക്ഷേത്രത്തിൽ  നടന്നത്.   കാനഡയിൽ താമസിക്കുന്ന  സിഖ് മതസ്ഥർ ഉൾപ്പെടെയുള്ള   ഇന്ത്യൻ വംശജരായ  ആളുകളുടെ  വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് ഇന്ത്യൻ  നയതന്ത്ര കാര്യാലയം  ഹിന്ദുമഹാസഭ ക്ഷേത്ര പരിസരത്തുവച്ചു  ക്യാമ്പ് സംഘടിപ്പിച്ചത്.  ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി  അതിൽ  പങ്കെടുത്തുകൊണ്ടിരുന്നവരുടെ ആവശ്യങ്ങളിന്മേൽ    നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അതിനിടയിലേക്കാണ്   വിരലിലെണ്ണാവുന്ന ചില ഖലിസ്ഥാൻ തീവ്രവാദികൾ  പ്രകടനമായി എത്തി  ക്യാമ്പിൽ പങ്കെടുത്തിരുന്നവർക്ക്  നേരെ ആക്രമണം നടത്തിയത് .   ആക്രമണ വിവരങ്ങൾ  പുറത്തുവന്ന ഉടൻ,  "കരുതിക്കൂട്ടി"  നടത്തിയ ഈ സംഭവത്തെ പ്രധാനമന്ത്രി  നരേന്ദ്ര മോദി  ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര   മാധ്യമങ്ങളും  കാനഡയിലെ പ്രതിപക്ഷ നേതാവും  ഇതിനെ അപലപിച്ചതോടെ  ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ  പറ്റാത്തതാണെന്ന്  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കു പറയേണ്ടിവന്നു.  ഏതായാലും അതോടെ, അക്രമസംഭവങ്ങളിൽ   പങ്കെടുക്കുന്നു  എന്ന  കാരണത്താൽ കാനഡ സുരക്ഷാസേനയിലെ  ഒരു സിഖ് ഉദ്യോഗസ്ഥനെതിരെ  കനേഡിയൻ പോലീസ് നടപടി എടുത്തു. 

              ആഭ്യന്തര രാഷ്ട്രീയപ്രശ്നങ്ങൾ  അന്തർദേശിയ ബന്ധങ്ങൾ വഷളാക്കുന്നതിൽ  നിർണ്ണായകമായ  സ്വാധീനം ചെലുത്തുന്നതിന്റെ   ഫലമായാണ്  ഇന്ത്യ-കാനഡ ബന്ധങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങൾ .    കനേഡിയൻ രാഷ്ട്രീയത്തിൽ അനുദിനം ജനസ്വാധീനം നഷ്ടപ്പെടുന്ന    ജസ്റ്റിൻ ട്രൂഡോ,   ഖലിസ്ഥാനി  വിഘടനവാദി  ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തിന്  ഇന്ത്യയെ  പഴിചാരി  താൻ അകപ്പെട്ട  അരക്കില്ലത്തിൽ നിന്നും രക്ഷപെടാൻ പറ്റുമോ എന്ന ശ്രമമാണ്   നടത്തി വന്നത്. 

നിജ്ജാർ വധത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ 

             2023  ജൂൺ  മാസത്തിലാണ്   കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ  സറെ ഗുരുദ്വാര ക്യാമ്പസിൽ വച്ച്    കൊടും തീവ്രവാദികളുടെ   പട്ടികയിൽ  ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ള  ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവും,  സറെ ഗുരുദ്വാര കമ്മിറ്റി  പ്രസിഡന്റുമായ    ഹർദീപ് സിംഗ് നിജ്ജാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.  തുടർന്ന് 2023 സെപ്റ്റംബർ മാസത്തിൽ  കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട്  ജസ്റ്റിൻ  ട്രൂഡോ കാനഡ പാർലമെണ്റ്റിൽ  പ്രസ്താവന നടത്തി.  ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും, കെട്ടിച്ചമച്ചതുമാണ്  ആരോപണമെന്നു മറുപടി പറയുകയും  തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടു .  തുടർന്ന്  ഇരു രാജ്യങ്ങളിലേയും   നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും  ഏതാനും  ഉദ്യോഗസ്ഥരെ  കഴിഞ്ഞ വർഷം   ഇരു രാജ്യങ്ങളും  പുറത്താക്കി.  ഇന്ത്യ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ  41  കനേഡിയൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെയാണ്  കഴിഞ്ഞ വര്ഷം ഒക്ടോബറിൽ  കാനഡക്ക്  ഇന്ത്യയിൽ നിന്നും  പിൻവലിക്കേണ്ടിവന്നതു.   ബന്ധങ്ങളിൽ ഉണ്ടായ ഈ  വൈകാരികമായ  അകൽച്ച, കഴിഞ്ഞ വർഷം ഡൽഹിയിൽ വച്ച് നടന്ന ജി -20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയ ജസ്റ്റിൻ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാഷ്ട്ര/ഭരണ തലവന്മാരുമായി ഉഭയ  കക്ഷിമ്പന്ധങ്ങൾ ചർച്ചചെയ്തപ്പോൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി   ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രി മോദിയും, വിദേശകാര്യമന്ത്രി എസ് . ജയശങ്കറും ഒഴിഞ്ഞു നിന്നു.    ഉച്ചകോടിക്കായി  ട്രൂഡോ  എത്തിയ കാനഡയുടെ വിമാനത്തിനുണ്ടായ  സാങ്കേതിക തകരാറു കാരണം  അദ്ദേഹത്തിന്റെ മടക്ക  യാത്ര രണ്ടു ദിവസം വൈകുകയും, ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ട്രൂഡോ ഒതുങ്ങി കൂടുവാനും നിർബന്ധിതനായി.

ബന്ധങ്ങളിലെ പിരിമുറുക്കം 

          ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചനാൾ  മുതൽ ഇന്ത്യയും കാനഡയും നല്ല സൗഹൃദത്തിലായിരുന്നു.  അറുപതുകളിൽ സമാധാനപരമായ രീതിയിൽ  ആണവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനാവശ്യമായ യുറേനിയം ഉൾപ്പെടെയുള്ള  അസംസ്‌കൃത വിഭങ്ങൾ തന്നും സാങ്കേതിക സഹകരണം നൽകിയും കാനഡ  നമ്മളെ സഹായിച്ചു.  എന്നാൽ 1974 ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ  ഇന്ത്യ അണുവിസ്‌ഫോടനം  നടത്തിയതോടെ  സഖ്യ കക്ഷിയായ അമേരിക്കയോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ  കാനഡയും  വിലക്കേർപ്പെടുത്തി. വളരെ വര്ഷങ്ങള്ക്കു ശേഷമാണ്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് .  എൺപതുകളിൽ,  ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ  സിഖ് ഭീകരർ നടത്തിയ  സുവർണക്ഷേത്ര  കയ്യേറ്റവും, തുടർന്ന്  സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുവർണ ക്ഷേത്ര മോചനവും, ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കലാപങ്ങളും  മുതലെടുത്ത  സിഖ് ഭീകരർ   കാനഡയുടെ മണ്ണിലേക്ക് വലിയ രീതിയിൽ  കുടിയേറ്റം നടത്തുവാൻ പ്രോത്സാഹനം നൽകി . മാത്രമല്ല   ഖലിസ്ഥാൻ  ടൈഗർ ഫോഴ്സ്, ബബ്ബാർ ഖൽസ  തുടങ്ങിയ  വിവിധ സിഖ് ഭീകരസംഘങ്ങൾക്കു വളക്കൂറുള്ള മണ്ണാക്കി  കാനഡയെ മാറ്റി.  1985 ജൂൺ 23 ന്  സിഖ് ഭീകരർ എയർ ഇന്ത്യയുടെ മോൺട്രിയാൽ-ലണ്ടൻ-ഡൽഹി  വിമാനം ബോംബ് വച്ച്  തകർത്തു.  അതിൽ സഞ്ചരിച്ച കാനേഡിയൻ പൗരന്മാരുൾപ്പെടെ 329  പേരാണ്  വിമാനാപകടത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി  മറ്റ് രാജ്യങ്ങൾ  മനസ്സിലാക്കി  തുടങ്ങിയത്. 

നിജ്ജാർ എന്ന തീവ്രവാദി 

           പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജർ തൊണ്ണൂറുകളുടെ മധ്യത്തിലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോൾ  ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി   ബന്ധപ്പെട്ട്  പ്രവർത്തിച്ചിട്ടുള്ള നിജ്ജാർ  പഞ്ചാബിൽ നടന്ന പലതീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.  പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിലും ഇയാൾ  പ്രതിയായിരുന്നു. ഇന്ത്യാ ഗവണ്മെന്റ്  ഇയാളുടെ   അറസ്റ്റിനായി ശ്രമിച്ച സന്ദർഭത്തിലാണ്  ആൾമാറാട്ടം നടത്തി ഇയാൾ കാനഡയിൽ എത്തിയത്.  2016 ൽ ഇയാളെ കാനഡ സർക്കാർ തന്നെ "നോ ഫ്ളയിങ്ങ് ലിസ്റ്റിൽ " ഉൾപ്പെടുത്തുകയും, ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. "സിഖ്‌സ്‌ ഫോർ ജസ്റ്റിസ്" എന്ന ഖാലിസ്ഥാൻ വിഘടനവാദി  സംഘടനയിൽ  സജീവമായി പ്രവർത്തിച്ചിരുന്ന  നിജ്ജാർ, സറെയിലെ ഗുരു നാനാക്ക്  സിഖ് ഗുരുദ്വാരയുടെ  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്റെ മേലങ്കിയും ലഭിച്ചു. ഖലിസ്ഥാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020 ൽ നടത്തിയ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് നിജ്ജാർ ആയിരുന്നു.  തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയ  ഇയാളെ  കൈമാറണമെന്ന് പലകുറി  ഇന്ത്യ  ആവശ്യപ്പെട്ടെങ്കിലും, കാനഡ അതിനു തയ്യാറായില്ല.    നിജ്ജാർ  വധിക്കപ്പെട്ട ദിവസം തന്നെ   കൊലക്കു പിന്നിൽ ഇന്ത്യയാണെന്ന്   കാനഡയിലെ  സിഖ് തീവ്രവാദികൾ  ആരോപണം ഉന്നയിച്ചിരുന്നു.  ഈ ആരോപണമാണ്  പിന്നീട്  കാനഡ സർക്കാർ  ഏറ്റെടുത്ത്.   കേസുമായി ബന്ധപ്പെട്ടു ഇന്ത്യൻ വംശജരായ മൂന്നു പേരെ  റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP )  പിന്നീട്  അറസ്റ്റ് ചെയ്തു.  എന്നാൽ  സിഖ് തീവ്രവാദികൾ തമ്മിലുള്ള  കുടിപ്പകയായിരിക്കാം  കൊലക്കുപിന്നിലെന്നായിരുന്നു  ചില കേന്ദ്രങ്ങൾ അന്നുതന്നെ പറഞ്ഞത്.   സിഖ് ക്രിമിനൽ സംഘങ്ങൾ അവർക്കു അധീശത്വം ഉള്ള ചില മേഖലകളിൽ പരസ്പരം ഏറ്റുമുട്ടാറുണ്ടെന്നത്  ഒരു വസ്തുതയായാണ്.   നിജ്ജാർ  വധക്കേസിൽ  ഇന്ത്യ സർക്കാരിനെ ബന്ധപ്പെടുത്തുന്ന  തെളിവുകളൊന്നും,  ഇതുവരെയും  പുറത്തുവിടാൻ കാനഡ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.  

          വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന  കാനഡ സർക്കാരിന്റെ "ഫോറിൻ ഇന്റർഫെറെൻസ് കമ്മീഷനു " മുമ്പാകെ കഴിഞ്ഞ  ഒക്ടോബർ 16 ന്  ഹാജരായി  മൊഴിനല്കിയ  പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ,  നിജ്ജാറിന്റ്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും   രഹസ്യാന്വേഷണ  ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള   അനുമാനമാണ്  പറഞ്ഞതെന്നും   സമ്മതിച്ചു.  ഇന്ത്യയുടെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ. ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ   ഹൈക്കമ്മീഷണർ  ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥരെ പിൻവലിച്ച ഇന്ത്യ,   ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാൻ വാദികളുമായി  ബന്ധപ്പെടുന്നതിന്റെപേരിൽ  പുറത്താക്കുകയും ചെയ്തു. മാത്രമല്ലാ   കാനഡയുടെ  മണ്ണിൽ ഖലിസ്ഥാൻ തീവ്രവാദത്തെ തടയാൻ  പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കാനഡയുടെ ആഭ്യന്തര  രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും വിദേശ കാര്യാ മന്ത്രാലയം ആരോപിച്ചു.  

 ഖലിസ്ഥാൻ തീവ്രവാദികളുടെ അഭയകേന്ദ്രം 

            2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ  തനിച്ചു  ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്.  2020 ൽ ലോകമാസകലം കോവിടിന്റെ പിടിയിലമർന്നപ്പോൾ, അതിനെ അതിജീവിക്കുവാൻ സാധിച്ചു എന്ന അമിത  വിശ്വാസത്തോടെയാണ്  പാർലമെന്റ്  പിരിച്ചുവിട്ട്  2021 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന്  പ്രതീക്ഷിച്ചെങ്കിലും,   ഭൂരിപക്ഷം ലഭിക്കാൻ  13  സീറ്റുകളുടെ  കുറവുണ്ടായി. അങ്ങിനെയാണ് ജഗ്‌മീത് സിംഗ് നേതാവായ  24  അംഗ ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പിന്തുണയോടെ  മൂന്നാമതും ഒരു ന്യൂന പക്ഷ സർക്കാർ ട്രൂഡോ  രൂപീകരിച്ചത്.  ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും, അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗമീത് സിംഗ്.  അതുകൊണ്ടുതന്നെ,എൻ.ഡി.പി യുടെ പിന്തുണ ലഭിക്കാൻ  ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി കൊണ്ടുള്ള  വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ  പയറ്റുന്നത് .    ഇന്ത്യക്കു പുറത്തു ഏറ്റവും കൂടുതൽ സിഖ് വംശജർ ഉള്ളത് കാനഡയിലാണ്. 19 ലക്ഷം ഇന്ത്യൻ  വംശജരിൽ  8 ലക്ഷംപേർ സിഖ് വംശജരാണ്.  ഇന്ത്യൻ വംശജരിൽ ഇവർ ന്യുനപക്ഷമാണെങ്കിലും,  ചില    പ്രദേശങ്ങളിൽ ഇവർ  കൂടുതലുണ്ട്.    സിഖുകാർ   കൂടുതലുള്ള  ബ്രിട്ടീഷ് കൊളമ്പിയ പ്രോവിന്സിൽ   എൻ.ഡി.പിയാണ് അധികാരത്തിലുള്ളത്. ആൽബെർട്ട, ഒന്റാരിയോ , മാനിറ്റോബ , സസ്കാച്ചവൻ  തുടങ്ങിയ സിഖ് വംശജർ  കൂടുതൽ  ഉള്ള പ്രദേശങ്ങളിൽ മുഖ്യ പ്രതിപക്ഷ കക്ഷിയും എൻ.ഡി.പിയാണ്.  സിഖുകാരിലെ  ഒരു ചെറിയ ന്യുനപക്ഷം മാത്രമാണ് ഖലിസ്ഥാൻ വാദത്തോട് അനുഭവമുള്ളവർ.  എന്നാൽ ഈ ചെറിയ ന്യൂനപക്ഷം ജഗ്‌മീറ് സിങിലൂടെ  രാഷ്ട്രീയത്തിൽ  നിർണായകമായ സ്വാധീനമാണ്  ചെലുത്തുന്നത്.

            സിഖ് മതവിഭാഗങ്ങളുടെ  പുണ്യദിനമായ ബൈശാഖിയോടനുബന്ധിച്ചു   കഴിഞ്ഞ വര്ഷം  നടത്തിയ ഘോഷയാത്രയിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകൾ    പ്രദർശിപ്പിച്ചപ്പോൾ, അതിനെതിരെ ഒരു നടപടിയും ട്രൂഡോ സർക്കാർ എടുത്തില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും,ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ  ചില ഗുരുദ്വാരകൾ   കേന്ദ്രമാക്കി  നടത്തിയപ്പോഴും മൗനാനുവാദം നൽകുന്ന നടപടികളാണ് ട്രൂഡോ സർക്കാർ കൈക്കൊണ്ടത്.  മാത്രമല്ല,  സിഖ് തീവ്രവാദികൾ  നടത്തുന്ന  അക്രമങ്ങൾക്കും, അധിക്ഷേപങ്ങൾക്കും   അഭിപ്രായ സ്വാതന്ത്ര്യത്തിന്റെപേരുപറഞ്ഞു  ന്യായീകരിക്കാനാണ്   അദ്ദേഹം  ശ്രമിച്ചത്.  

ജനപിന്തുണ നഷപ്പെടുന്നു 

             2015 ൽ  60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണയോടെയാണ് ട്രൂഡോ  ആദ്യം പ്രധാനമന്ത്രിയായത്.  എന്നാൽ  അടുത്തകാലത്ത് നടത്തിയ അഭിപ്രായ സർവ്വേകളിൽ   67 ശതമാനത്തോളം ജനങ്ങൾ  അദ്ദേഹത്തിന്  എതിരായി മാറി.  കഴിഞ്ഞ സെപ്റ്റംബറിൽ   ഇപ്‌സോസ് നടത്തിയ  അഭിപ്രായ സർവേയിൽ  45  ശതമാനം പേർ  പ്രതിപക്ഷമായ കൺസെർവറ്റിവ്  പാർട്ടി നേതാവ് പിയർ  പോലിയേവിനെ  അനുകൂലിച്ചപ്പോൾ,  26  ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി കാനഡ മാറിയതുമാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത്.   രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതി  കഴിഞ്ഞ ഏതാനും വര്ഷങ്ങളായി   പുറകോട്ടു പോയിരിക്കുകയാണ്.  2023 ലെ സാമ്പത്തിക വളർച്ച നിരക്ക്  ഒരു ശതമാനം മാത്രമായിരുന്നു.   ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക്  6.5 ശതമാനമായി  ഉയർന്നു നിൽക്കുന്നു .  കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. വീട്ടുവാടകയിൽ  കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ  355 ശതമാനം വർധനവ്  ഉണ്ടായത്  സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം  വർധിച്ചുവരുന്ന കുടിയേറ്റമാണ്.  ഏകദേശം അഞ്ചുലക്ഷപേരാണ് 2023 ൽ  ഔദ്യോഗികമായി  കാനഡയിലേക്ക് കുടിയേറിയത്.  ലോകത്തിലെ മറ്റൊരു രാജ്യത്തും  അനിയന്ത്രിതമായ രീതിയിലുള്ള  കുടിയേറ്റങ്ങൾ അനുവദിക്കുന്നില്ല.  പാർപ്പിട പ്രശ്‍നം ഇത്രയും രൂക്ഷമായതിന്റെ കാരണം ട്രൂഡോ  അനുവദിച്ച ഉയർന്ന കുടിയേറ്റമാണ്.  ഇതിൽ നിന്നൊക്കെ ശ്രദ്ധവികേന്ദ്രീകരിക്കാനാണ്  ഇന്ത്യാവിരുദ്ധ  നിലപാടുകളുമായി ട്രൂഡോ  ഇടഞ്ഞു  നിൽക്കുന്നതെന്ന് ഒരു  വിഭാഗം   ജനങ്ങൾ  കരുതുന്നു.    ട്രൂഡോയുടെ   ജനപ്രീതി കുറഞ്ഞത്  മനസ്സിലാക്കിയാണ്  അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള  സർക്കാരിനുള്ള  എൻ.ഡി.പിയുടെ പിന്തുണ പിൻവലിച്ചുകൊണ്ടു  സെപ്റ്റംബറിൽ   ജഗ്‌മീത്‌സിംഗ്  പ്രഖ്യാപനം നടത്തിയത്.  എങ്കിലും പാര്ലമെന്ററിലെ  വോട്ടെടുപ്പ് സമയങ്ങളിൽ  എൻ.ഡി.പി സർക്കാരിന്റെ രക്ഷക്കെത്തുന്നുണ്ട്.

പാളയത്തിൽ പട 

 ഈ വർഷം  മോൺട്രിയലിലും, ടോറോന്റോയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ  ഉണ്ടായ പരാജയങ്ങൾക്കുശേഷം    ലിബറൽ പാർട്ടിയിൽ  ട്രൂഡോയുടെ  നേത്ര്യത്വത്തിനെതിരായ  അസംതൃപ്തി  വർധിച്ചുകൊണ്ടിരിക്കുകയാണ്.  1993  മുതൽ ലിബറൽ പാർട്ടി സ്ഥിരമായി ജയിച്ചുവന്നിരുന്ന ടോറോന്റോയിൽ   ആദ്യമായാണ്  ഒരു  കൺസെർവേറ്റീവ്  പാർട്ടി സ്ഥാനാർഥി വിജയിച്ചത്.    കാനഡയിലെ  25 ഓളം പാർലമെന്റ് മണ്ഡലങ്ങളിൽ സ്വാധീനമുള്ള  സിഖ് സമുദായത്തിന്റെ വോട്ടുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കാനുള്ള  അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു.  ഏറ്റവും ഒടുവിൽ ലിബറൽ  പാർട്ടിയിൽ തന്നെ അദ്ദേഹം നേതൃ പദവി ഒഴിയണമെന്ന് അഭിപ്രായം ഉയർന്നു വരുകയാണ്.  24   പാർട്ടി എം.പി.മാർ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന്  ആവശ്യപ്പെട്ട് രംഗത്തുവന്നു.  കാനഡയുടെ ഭരണഘടനയനുസരിച്ച്  പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് സ്വയം ഒഴിയുന്നതുവരെയോ, അല്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസപ്രമേയം പാസ്സാകുന്നതുവരെയോ തുടരുവാൻ സാധിക്കും.  അതുകൊണ്ടാണ് പിൻനിരക്കാരായ 24  എം.പി മാർ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച ശേഷവും താൻ പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നും, അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചത്.  പ്രതിപക്ഷമായ കൺസെർവേറ്റീവ്, പാർട്ടിയും, എൻ.ഡി.പിയും,  ബ്ളോക് ക്യുബെക്വ  പാർട്ടിയും തമ്മിൽ യോജിപ്പില്ലാത്തതിനാൽ  അവിശ്വാസം വന്നാലും,   പരാജയപ്പെടുത്താമെന്ന്  ട്രൂഡോ ഉറച്ചു വിശ്വശിക്കുന്നു. ഏതായാലും ഇപ്പോഴത്തെ നിലയിൽ, അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ലിബറൽ പാർട്ടിയും ജസ്റ്റിൻ ട്രൂഡോയും അധികാരത്തിൽ നിന്നും  പുറത്താകും  എന്നതിൽ സംശയമില്ല.

അമിത് ഷാക്കെതിരെയും  ആരോപണം 

             നയതന്ത്ര ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യേഘാതങ്ങൾ ഉണ്ടാക്കുന്ന   ആരോപണമാണ്  ഏറ്റവും ഒടുവിൽ കാനഡയുടെ ഭാഗത്തുനിന്നും    ഉന്നയിക്കപ്പെട്ടിട്ടുള്ളത്.   സിഖ് വിഘടനവാദികളായ ചില  കനേഡിയൻ പൗരന്മാർക്കെതിരെ  ഇന്ത്യ ഗൂഢ നീക്കങ്ങൾ നടത്തുന്നതായും , ഇന്ത്യൻ  രഹസ്യാന്വേഷണ ഏജൻസികൾ  അവരെ  സംബന്ധിച്ച  വിവരങ്ങൾ  ശേഖരിക്കുന്നതും  ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണെന്നാണ്  കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസൺ  കനേഡിയൻ  പാർലമെന്റ്  അംഗങ്ങളുടെ സുരക്ഷാ സമിതി മുമ്പാകെ പ്രസ്താവിച്ചത്.  അമേരിക്കൻ പത്രമായ  വാഷിംഗ്‌ടൺ പോസ്റ്റിനു ഈ വിവരങ്ങൾ നൽകിയത് താനാണെന്നും മോറിസൺ   പറഞ്ഞു .   ഈ  ആരോപണങ്ങൾ അസംബന്ധവും, അടിസ്ഥാനരഹിതവുമാണെന്നും, ഇന്ത്യയെ അപകീർത്തിപ്പെടുത്തുവാനും മറ്റു രാജ്യങ്ങളെ  സ്വാധീനിക്കുവാനുമുള്ള തന്ത്രത്തിൻറ്റെ  ഭാഗമായാണ്   ഇത്തരം  അടിസ്ഥാന രഹിതമായ വിവരങ്ങൾ  അന്താരാഷ്ട്ര മാധ്യമങ്ങൾക്കു  ചോർത്തുന്നതെന്നും   കാനഡയുടെ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി  ഇന്ത്യയുടെ വിദേശകാര്യ വകൂപ്പു  അറിയിച്ചു.   അമിത് ഷായ്ക്കും ഇന്ത്യയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള  ആരോപണങ്ങൾക്ക് ഉപോല്ബലമായ ഒരു തെളിവും ഹാജരാക്കാൻ കാനഡക്ക്  സാധിച്ചിട്ടില്ല.   ഇതിനിടെ, ഇന്ത്യയെ സൈബർ ഭീഷണിയുയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലും  കാനഡ  ഉൾപ്പെടുത്തി . 

വിദ്യാർത്ഥികളെ ബാധിക്കുമോ?

വിദേശ പഠനത്തിന് പോകുന്ന  ഇന്ത്യൻ  വിദ്യാർത്ഥികളുടെ ഒരു ഇഷ്ട  രാജ്യമാണ്  കാനഡ. നാഷണൽ ഫെഡറേഷൻ ഫോർ അമേരിക്കൻ പോളിസി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം  ഇന്ത്യയിൽ നിന്നും ഉന്നത പഠനത്തിന് കാനഡയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 2000 ൽ 2181  ആയിരുന്നത് 2021 ആയപ്പോഴേക്കും, 128928 ആയി വർധിച്ചു. 5800 ശതമാനം വർധനവാണ് ഉണ്ടായതു. 2023 ൽ  ഇത്  4.27 ലക്ഷമായി വർധിച്ചു.  കേരളത്തിൽ നിന്നുള്ള  ഒരു ഏജൻസിതന്നെ 7200 ൽ പരം വിദ്യാർഥികളെ   കഴിഞ്ഞ വർഷമാദ്യം   കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ചു. വിവിധ ഏജൻസികളിലൂടെ     ഏകദേശം 15000 ത്തില്പരം  വിദ്യാർത്ഥികളാണ്  നമ്മുടെ സംസ്ഥാനത്തുനിന്നും കാനഡയിൽ എത്തിയിട്ടുള്ളത്. കാനഡയിൽ ഉയർന്നുവന്ന പാർപ്പിട പ്രശ്നങ്ങളുടെയും, പണപ്പെരുപ്പത്തിന്റെയും കാരണങ്ങളിൽ ഒന്ന്  കുടിയേറ്റമാണെന്നു വിലയിരുത്തിയ ട്രൂഡോ സർക്കാർ  2025 മുതൽ വിസ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.  വിസ നൽകുന്നതിൽ  20  ശതമാനം വെട്ടിക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഠനത്തിന് ശേഷം മറ്റു ജോലികളിൽ ഏർപ്പെട്ട്  വരുമാനം ഉണ്ടാക്കിയായിരുന്നു  ഭൂരിപക്ഷം വിദ്യാർത്ഥികളും അവിടെ കഴിഞ്ഞിരുന്നത്.  എന്നാൽ   വിദ്യാർത്ഥികൾ   പുറമെയുള്ള  ജോലിക്കു  പോയി വരുമാനം ഉണ്ടാക്കുന്നതിൽ സർക്കാർ ഈയിടെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതോടെ,  ഇപ്പോൾ അവിടെയുള്ള വിദ്യാർഥികൾ  സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുകയാണ്. അതിനാൽ  വരും വർഷങ്ങളിൽ  കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ  കുടിയേറ്റത്തിൽ   ഗണ്യമായ  കുറവുണ്ടാകുമെന്ന്   കരുതപ്പെടുന്നു . 

              തീവ്രവാദികളോട് അനുഭാവം  പുലർത്തുന്ന ട്രൂഡോക്ക് ഇനി അതേനയവുമായി മുന്നോട്ടുപോകുവാൻ പ്രയാസമായിരിക്കും. കാരണം ട്രൂഡോയുടെ  ഈ നയങ്ങളോട്  പരോക്ഷമായിട്ടാണെങ്കിലും, ബൈഡൻ ഭരണകൂടം   നൽകിയിരുന്ന പിന്തുണ , ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നതോടെ ഇല്ലാതാകും.  ട്രംപിന്റ്റെ  കഴിഞ്ഞ ഭരണകാലഘട്ടത്തിൽ ഇരുവരും തമ്മിൽ പൊരുത്തമില്ലായിരുന്നു.  തീവ്രവാദികൾക്കെതിരെ  ട്രംപ് ഭരണകൂടം ശക്തമായ നടപടികളായിരിക്കും കൈക്കൊള്ളുക. അമേരിക്കയുടേതിൽ നിന്നും വ്യത്യസ്‌തമായ ഒരു സമീപനവുമായി ട്രൂഡോക്കു  പോകുവാൻ സാധിക്കുകയില്ല. അതിനാൽ   അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ  ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാനഡക്കെതിരെ    നയതന്ത്ര തലത്തിൽ ഇന്ത്യ ശക്തമായ നീക്കങ്ങൾ നടത്തണം.   അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെ  ഐക്യ രാഷ്ട്രസഭാ  സുരക്ഷാകൗൺസിൽ  അംഗങ്ങളെയും മറ്റു രാജ്യങ്ങളെയും നയതന്ത്ര നീക്കങ്ങളിലൂടെ കാര്യങ്ങളുടെ യഥാർത്ഥ ചിത്രം  പറഞ്ഞു മനസ്സിലാക്കി   കാനഡയെ അന്തർദേശിയ തലത്തിൽ ഒറ്റപ്പെടുത്താനുള്ള കരുക്കളാണ് ഇനി വിദേശമന്ത്രാലയത്തിണ്റ്റെ നേതൃത്വത്തിൽ അടിയന്തിരമായി  നടത്തേണ്ടത്  .


അഡ്വ. പി.എസ് .ശ്രീകുമാർ 

9495577700 

pssreekumarpss@gmail.com

9495577700 


 










               

 
















.  



























                    മുഖം നഷ്ട്ടപ്പെട്ട് ജസ്റ്റിൻ ട്രൂഡോ 

പി.എസ് .ശ്രീകുമാർ 

              ഒരു കൊലപാതകത്തിന്റെ  ചുറ്റും കിടന്നു കറങ്ങുകയാണ്  ഇന്ത്യ-കാനഡ  നയതന്ത്ര ബന്ധം. കാനഡയുടെ പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തുന്ന ഓരോ പ്രസ്താവനയും ഇന്ത്യാ -കാനഡ  നയതന്ത്ര ബന്ധം  കൂടുതൽ വഷളാക്കുകയാണ്.  2023  ജൂൺ  മാസത്തിലാണ് ക്യാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ  സറെ ഗുരുദ്വാര ക്യാമ്പസിൽ വച്ച്  ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവും, ഗുരുദ്വാര കമ്മിറ്റി  നേതാവുമായ   ഹർദീപ് സിംഗ് നിജ്ജാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.  തുടർന്ന് 2023 സെപ്റ്റംബർ മാസത്തിൽ  കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട്  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ പാർലമെണ്റ്റിൽ  പ്രസ്താവന നടത്തി.  ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും, കെട്ടിച്ചമച്ചതുമാണ്  ആരോപണമെന്നു മറുപടി പറയുകയും  തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടു .  ഇതിന്റെ തുടർച്ചയായി ഇരു രാജ്യങ്ങളിലേയും   നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും കുറെ ഉദ്യോഗസ്ഥരെ  കഴിഞ്ഞ വർഷം  തന്നെ പുറത്താക്കി.  ബന്ധങ്ങളിൽ ഉണ്ടായ ഈ തണുപ്പും അകൽച്ചയും, കഴിഞ്ഞ വർഷം ഡൽഹിയിൽ വച്ച് നടന്ന ജി -20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയ ജസ്റ്റിൻ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാഷ്ട്ര/ഭരണ തലവന്മാരുമായി ഉഭയ കസഖിമ്പന്ധങ്ങൾ ചർച്ചചെയ്തപ്പോൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി   ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രി മോദിയും, വിദേശകാര്യമന്ത്രി എസ് . ജയശങ്കറും ഒഴിഞ്ഞു നിന്നു.  ട്രൂഡോ ഇന്ത്യയിൽ എത്തിയ കാനഡയുടെ വിമാനത്തിനുണ്ടായ  സാങ്കേതിക തകരാറു കാരണം  അദ്ദേഹത്തിന്റെ മാദക യാത്ര രണ്ടു ദിവസം വൈകുകയും, ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ട്രൂഡോ ഒതുങ്ങി കൂടുവാനും നിർബന്ധിതനായി.

അകലുന്ന ബന്ധങ്ങൾ 

          ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചനാൾ  മുതൽ ഇന്ത്യയും കാനഡയും നല്ല സൗഹൃദത്തിലായിരുന്നു.  അറുപതുകളിൽ സമാധാനപരമായ രീതിയിൽ  ആണവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനാവശ്യമായ യുറേനിയം ഉൾപ്പെടെയുള്ള  അസംസ്‌കൃത വിഭങ്ങൾ തന്നും സാങ്കേതിക സഹകരണം നൽകിയും കാനഡ സഹായിച്ചു.  എന്നാൽ 1974 ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ച് ഇന്ത്യ അണുവിസ്‌ഫോടനം  നടത്തിയതോടെ  സഖ്യ കക്ഷിയായ അമേരിക്കയോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ  കാനഡയും വിലക്കേർപ്പെടുത്തി. വളരെ വര്ഷങ്ങള്ക്കു ശേഷമാണ്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് .  എൺപതുകളിൽ,  ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ  സിഖ് ഭീകരർ നടത്തിയ  സുവർണക്ഷേത്ര  കയ്യേറ്റവും, തുടർന്ന്  സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുവർണ ക്ഷേത്ര മോചനവും, ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കലാപങ്ങളും  മുതലെടുത്ത  സിഖ് ഭീകരർ   കാനഡയുടെ മണ്ണിലേക്ക് വലിയ രീതിയിൽ  കുടിയേറ്റം നടത്തുവാൻ പ്രോത്സാഹനം നൽകി . മാത്രമല്ല   ഖാലിസ്ഥാൻ  ടൈഗർ ഫോഴ്സ്, ബബ്ബാർ ഖൽസ  തുടങ്ങിയ  വിവിധ സിഖ് ഭീകരസംഘങ്ങൾക്കു വളക്കൂറുള്ള മണ്ണാക്കി  കാനഡയെ മാറ്റി.  1985 ജൂൺ 23 ന്  സിഖ് ഭീകരർ എയർ ഇന്ത്യയുടെ മോൺട്രിയാൽ-ലണ്ടൻ-ഡൽഹി  വിമാനം ബോംബ് വച്ച്  തകർത്തു.  അതിൽ സഞ്ചരിച്ച കാനേഡിയൻ പൗരന്മാരുൾപ്പെടെ 329  പേരാണ്  വിമാനാപകടത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി  മറ്റ് രാജ്യങ്ങൾ  മനസ്സിലാക്കി  തുടങ്ങിയത്. 

 ഖാലിസ്ഥാൻ തീവ്രവാദികളുടെ കേന്ദ്രം

           പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജർ തൊണ്ണൂറുകളുടെ മധ്യത്തിലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോൾ  ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി   ബന്ധപ്പെട്ട്  പ്രവർത്തിച്ചിട്ടുള്ള നിജ്ജാർ  പഞ്ചാബിൽ നടന്ന പലതീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.  പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിലും ഇയാൾ പ്രസ്തിയ്സ്യിരുന്നു. ഇന്ത്യാ ഗവണ്മെന്റ്  ഇയാളുടെ   അറസ്റ്റിനായി ശ്രമിച്ച സന്ദർഭത്തിലാണ്  ആൾമാറാട്ടം നടത്തി ഇയാൾ കാനഡയിൽ എത്തിയത്.  2016 ൽ ഇയാളെ കാനഡ സർക്കാർ തന്നെ "നോ ഫ്ളയിങ്ങ് ലിസ്റ്റിൽ " ഉൾപ്പെടുത്തുകയും, ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. "സിഖ്‌സ്‌ ഫോർ ജസ്റ്റിസ്" എന്ന ഖാലിസ്ഥാൻ വിഘടനവാദി  സംഘടനയിൽ  സജീവമായി പ്രവർത്തിച്ചിരുന്ന  നിജ്ജാർ, സറയിലെ ഗുരു നാനാക്ക്  സിഖ് ഗുരുദ്വാരയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്റെ മേലങ്കിയും ലഭിച്ചു. ഖാലിസ്ഥാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020 ൽ നടത്തിയ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് നിജ്ജാർ ആയിരുന്നു. ഇയാളെ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഇയാളെ ഇന്ത്യക്കു കൈമാറണമെന്ന് പലകുറി കാനഡയോട് ആവശ്യപ്പെട്ടിരുന്നതാണ്.  അങ്ങിനെയുള്ള  നിജ്ജരാണ് സറയിലെ  ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്തുവച്ചു അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. "ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന ഗാഢ വിശ്വാസത്തിലാണ് കൊലക്കു പിന്നിൽ ഇന്ത്യയാണെന്ന് കാനഡ സർക്കാർ ആരോപണം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ടു ഇന്ത്യൻ വംശജരായ മൂന്നു പേരെ  റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP )  അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും,  കൊലക്കേസിൽ  ഇന്ത്യ സർക്കാരിനെ ബന്ധപ്പെടുത്തുന്ന  തെളിവുകളൊന്നും,  ഇതുവരെയും  പുറത്തുവിടാൻ കാനഡ സർക്കാരിന് സാധിച്ചിട്ടില്ല.  

ഉണ്ടയില്ലാവെടി 

          വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന  കാനഡ സർക്കാരിന്റെ "ഫോറിൻ ഇന്റർഫെറെൻസ് കമ്മീഷനു " മുമ്പാകെ കഴിഞ്ഞ ആഴ്ചയിൽ ഹാജരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ,  നിജ്ജാറിന്റ്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നു പറയേണ്ടി വന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള   അനുമാനമാണ്  പറഞ്ഞതെന്നും ട്രൂഡോ  സമ്മതിച്ചു.  ഇന്ത്യയുടെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ. ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. അതോടെ  ആറ് ഉദ്യോഗസ്ഥരെ പിൻവലിച്ച ഇന്ത്യ  ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാൻ വാദികളുമായി  ബന്ധപ്പെടുത്തി പുറത്താക്കുകയും ചെയ്തു. മാത്രമല്ലാ  സ്വന്തം മണ്ണിൽ ഖാലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കാനഡയുടെ ആഭ്യന്തര  രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും വിദേശ കാര്യാ മന്ത്രാലയം ആരോപിച്ചു.  

അതിജീവനതന്ത്രം

            2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ  ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്.  2020 ൽ ലോകമാസകലം കോവിടിന്റെ പിടിയിലമർന്നപ്പോൾ, അതിനെ അതിജീവിക്കുവാൻ സാധിച്ചു എന്ന അമിത  വിശ്വാസത്തോടെയാണ്  പാർലമെന്റ്  പിരിച്ചുവിട്ട്  2021 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന്  പ്രതീക്ഷിച്ചെങ്കിലും,  തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, പഴയ സ്ഥിതി തന്നെയായി.  അങ്ങിനെയാണ് ജഗ്‌മീത് സിംഗ് നേതാവായ  24  അംഗ ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പിന്തുണയോടെ ട്രൂഡോ മൂന്നാമതും ഒരു ന്യൂന പക്ഷ സർക്കാർ രൂപീകരിച്ചത്.  ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും, അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗമീത് സിംഗ്.  അതുകൊണ്ടുതന്നെ,എൻ.ഡി.പി യുടെ പിന്തുണ ലഭിക്കാൻ  ഖാലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി  വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ കളിക്കുന്നത്.  2020 ഡിസംബറിൽ  കർഷക സമരത്തിന് അനുകൂലമായി പ്രസംഗിച്ചുകൊണ്ടു ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ  ഇടപെടാനും  ട്രൂഡോ ശ്രമിച്ചു. സിഖ് മതവിഭാഗങ്ങളുടെ  പുണ്യദിനമായ ബൈശാഖിയിൽ  കഴിഞ്ഞ വർഷം  നടത്തിയ ഘോഷയാത്രയിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകൾ    പ്രദർശിപ്പിച്ചപ്പോൾ, അതിനെതിരെ ഒരു നടപടിയും ട്രൂഡോ സർക്കാർ എടുത്തില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും,ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ ഗുരുദ്വാരകൾ   കേന്ദ്രമാക്കി  നടത്തിയപ്പോഴും മൗനാനുവാദം നൽകുന്ന നടപടികളാണ് ട്രൂഡോ സർക്കാർ കൈക്കൊണ്ടത്. എൻ.ഡി.പിയുടെ  പിന്തുണക്കു വേണ്ടിയാണ്  ട്രൂഡോ പ്രീണന നയം കൈക്കൊണ്ടതെങ്കിലും, ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ട്രൂഡോയുടെ ജനപിന്തുണ കുറഞ്ഞുവരുകയായിരുന്നു. അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായപ്പോൾ 60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 67 ശതമാനത്തോളം ജനങ്ങൾ ട്രൂഡോയ്ക്ക് എതിരായി മാറി. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേകളിൽ 42.6 ശതമാനം പേർ  പ്രതിപക്ഷമായ കോൺസെർവറ്റിവ്  പാർട്ടി നേതാവ് പിയർ  പോലിയേവിനെ നഅനുകൂലിച്ചപ്പോൾ  26  ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി കാനഡ മാറിയതുമാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത് , രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതിയും  പുറകോട്ടു പോയിരിക്കുകയാണ്. ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക്  6.5 ശതമാനമായി  ഉയർന്നു നിൽക്കുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധവികേന്ദ്രീകരിക്കാനാണ്  ഇന്ത്യാവിരുദ്ധ  നിലപാടുകളുമായി ട്രൂഡോ നിൽക്കുന്നതെന്ന് ഒരു  വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അഭിപ്രായ സർവേകളിൽ 23 ശതമാനം പേരുടെ പിന്തുണയുമായി ജഗ്‌മീത് സിംഗ് ട്രൂഡോക്കു തൊട്ടു പിറകിൽ ഉണ്ട്.  അത് മനസ്സിലാക്കിയാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടു  കഴിഞ്ഞ മാസം  ജഗ്‌മീത്‌സിംഗ്  പ്രഖ്യാപനം നടത്തിയത്.   25 ഓളം പാർലമെന്റ് മണ്ഡലങ്ങളിൽ സ്വാധീനമുള്ള  സിഖ് സമുദായത്തിന്റെ വോട്ടുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കാനുള്ള  അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു.  ഏറ്റവും ഒടുവിൽ ലിബറൽ  പാർട്ടിയിൽ തന്നെ അദ്ദേഹം നേതൃ പദവി ഒഴിയണമെന്ന് അഭിപ്രായം ഉയർന്നു വരുകയാണ്. കഴിഞ്ഞ ദിവസം 20 ഓളം  പാർട്ടി എം.പി.മാർ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന്  ആവശ്യപ്പെട്ട് രംഗത്തുവന്നു .  ഏതായാലും ഇപ്പോഴത്തെ നിലയിൽ, അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ലിബറൽ പാർട്ടിയും ജസ്റ്റിൻ ട്രൂഡോയും അധികാരത്തിനു വെളിയിലാകും എന്നതിൽ സംശയമില്ല.











               

 
















.  



























vc

                    മുഖം നഷ്ട്ടപ്പെട്ട് ജസ്റ്റിൻ ട്രൂഡോ 

പി.എസ് .ശ്രീകുമാർ 

              ഒരു കൊലപാതകത്തിന്റെ  ചുറ്റും കിടന്നു കറങ്ങുകയാണ്  ഇന്ത്യ-കാനഡ  നയതന്ത്ര ബന്ധം. കാനഡയുടെ പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തുന്ന ഓരോ പ്രസ്താവനയും ഇന്ത്യാ -കാനഡ  നയതന്ത്ര ബന്ധം  കൂടുതൽ വഷളാക്കുകയാണ്.  2023  ജൂൺ  മാസത്തിലാണ് ക്യാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ  സറെ ഗുരുദ്വാര ക്യാമ്പസിൽ വച്ച്  ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവും, ഗുരുദ്വാര കമ്മിറ്റി  നേതാവുമായ   ഹർദീപ് സിംഗ് നിജ്ജാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.  തുടർന്ന് 2023 സെപ്റ്റംബർ മാസത്തിൽ  കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട്  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ പാർലമെണ്റ്റിൽ  പ്രസ്താവന നടത്തി.  ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും, കെട്ടിച്ചമച്ചതുമാണ്  ആരോപണമെന്നു മറുപടി പറയുകയും  തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടു .  ഇതിന്റെ തുടർച്ചയായി ഇരു രാജ്യങ്ങളിലേയും   നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും കുറെ ഉദ്യോഗസ്ഥരെ  കഴിഞ്ഞ വർഷം  തന്നെ പുറത്താക്കി.  ബന്ധങ്ങളിൽ ഉണ്ടായ ഈ തണുപ്പും അകൽച്ചയും, കഴിഞ്ഞ വർഷം ഡൽഹിയിൽ വച്ച് നടന്ന ജി -20 ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയ ജസ്റ്റിൻ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു. മറ്റ് എല്ലാ രാജ്യങ്ങളിലെയും രാഷ്ട്ര/ഭരണ തലവന്മാരുമായി ഉഭയ കസഖിമ്പന്ധങ്ങൾ ചർച്ചചെയ്തപ്പോൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി   ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രി മോദിയും, വിദേശകാര്യമന്ത്രി എസ് . ജയശങ്കറും ഒഴിഞ്ഞു നിന്നു.  ട്രൂഡോ ഇന്ത്യയിൽ എത്തിയ കാനഡയുടെ വിമാനത്തിനുണ്ടായ  സാങ്കേതിക തകരാറു കാരണം  അദ്ദേഹത്തിന്റെ മാദക യാത്ര രണ്ടു ദിവസം വൈകുകയും, ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ട്രൂഡോ ഒതുങ്ങി കൂടുവാനും നിർബന്ധിതനായി.

അകലുന്ന ബന്ധങ്ങൾ 

          ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചനാൾ  മുതൽ ഇന്ത്യയും കാനഡയും നല്ല സൗഹൃദത്തിലായിരുന്നു.  അറുപതുകളിൽ സമാധാനപരമായ രീതിയിൽ  ആണവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനാവശ്യമായ യുറേനിയം ഉൾപ്പെടെയുള്ള  അസംസ്‌കൃത വിഭങ്ങൾ തന്നും സാങ്കേതിക സഹകരണം നൽകിയും കാനഡ സഹായിച്ചു.  എന്നാൽ 1974 ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ച് ഇന്ത്യ അണുവിസ്‌ഫോടനം  നടത്തിയതോടെ  സഖ്യ കക്ഷിയായ അമേരിക്കയോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ  കാനഡയും വിലക്കേർപ്പെടുത്തി. വളരെ വര്ഷങ്ങള്ക്കു ശേഷമാണ്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത് .  എൺപതുകളിൽ,  ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ  സിഖ് ഭീകരർ നടത്തിയ  സുവർണക്ഷേത്ര  കയ്യേറ്റവും, തുടർന്ന്  സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുവർണ ക്ഷേത്ര മോചനവും, ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കലാപങ്ങളും  മുതലെടുത്ത  സിഖ് ഭീകരർ   കാനഡയുടെ മണ്ണിലേക്ക് വലിയ രീതിയിൽ  കുടിയേറ്റം നടത്തുവാൻ പ്രോത്സാഹനം നൽകി . മാത്രമല്ല   ഖാലിസ്ഥാൻ  ടൈഗർ ഫോഴ്സ്, ബബ്ബാർ ഖൽസ  തുടങ്ങിയ  വിവിധ സിഖ് ഭീകരസംഘങ്ങൾക്കു വളക്കൂറുള്ള മണ്ണാക്കി  കാനഡയെ മാറ്റി.  1985 ജൂൺ 23 ന്  സിഖ് ഭീകരർ എയർ ഇന്ത്യയുടെ മോൺട്രിയാൽ-ലണ്ടൻ-ഡൽഹി  വിമാനം ബോംബ് വച്ച്  തകർത്തു.  അതിൽ സഞ്ചരിച്ച കാനേഡിയൻ പൗരന്മാരുൾപ്പെടെ 329  പേരാണ്  വിമാനാപകടത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് സിഖ് ഭീകര പ്രസ്ഥാനത്തെപ്പറ്റി  മറ്റ് രാജ്യങ്ങൾ  മനസ്സിലാക്കി  തുടങ്ങിയത്. 

 ഖാലിസ്ഥാൻ തീവ്രവാദികളുടെ കേന്ദ്രം

           പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച ഹർദീപ് സിംഗ് നിജ്ജർ തൊണ്ണൂറുകളുടെ മധ്യത്തിലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യയിലായിരുന്നപ്പോൾ  ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സുമായി   ബന്ധപ്പെട്ട്  പ്രവർത്തിച്ചിട്ടുള്ള നിജ്ജാർ  പഞ്ചാബിൽ നടന്ന പലതീവ്രവാദ അക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.  പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിലും ഇയാൾ പ്രസ്തിയ്സ്യിരുന്നു. ഇന്ത്യാ ഗവണ്മെന്റ്  ഇയാളുടെ   അറസ്റ്റിനായി ശ്രമിച്ച സന്ദർഭത്തിലാണ്  ആൾമാറാട്ടം നടത്തി ഇയാൾ കാനഡയിൽ എത്തിയത്.  2016 ൽ ഇയാളെ കാനഡ സർക്കാർ തന്നെ "നോ ഫ്ളയിങ്ങ് ലിസ്റ്റിൽ " ഉൾപ്പെടുത്തുകയും, ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. "സിഖ്‌സ്‌ ഫോർ ജസ്റ്റിസ്" എന്ന ഖാലിസ്ഥാൻ വിഘടനവാദി  സംഘടനയിൽ  സജീവമായി പ്രവർത്തിച്ചിരുന്ന  നിജ്ജാർ, സറയിലെ ഗുരു നാനാക്ക്  സിഖ് ഗുരുദ്വാരയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ മത പുരോഹിതന്റെ മേലങ്കിയും ലഭിച്ചു. ഖാലിസ്ഥാൻ റഫറണ്ടം ആവശ്യപ്പെട്ടുകൊണ്ട് 2020 ൽ നടത്തിയ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് നിജ്ജാർ ആയിരുന്നു. ഇയാളെ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഇയാളെ ഇന്ത്യക്കു കൈമാറണമെന്ന് പലകുറി കാനഡയോട് ആവശ്യപ്പെട്ടിരുന്നതാണ്.  അങ്ങിനെയുള്ള  നിജ്ജരാണ് സറയിലെ  ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്തുവച്ചു അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. "ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന ഗാഢ വിശ്വാസത്തിലാണ് കൊലക്കു പിന്നിൽ ഇന്ത്യയാണെന്ന് കാനഡ സർക്കാർ ആരോപണം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ടു ഇന്ത്യൻ വംശജരായ മൂന്നു പേരെ  റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP )  അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും,  കൊലക്കേസിൽ  ഇന്ത്യ സർക്കാരിനെ ബന്ധപ്പെടുത്തുന്ന  തെളിവുകളൊന്നും,  ഇതുവരെയും  പുറത്തുവിടാൻ കാനഡ സർക്കാരിന് സാധിച്ചിട്ടില്ല.  

ഉണ്ടയില്ലാവെടി 

          വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന  കാനഡ സർക്കാരിന്റെ "ഫോറിൻ ഇന്റർഫെറെൻസ് കമ്മീഷനു " മുമ്പാകെ കഴിഞ്ഞ ആഴ്ചയിൽ ഹാജരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ,  നിജ്ജാറിന്റ്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നു പറയേണ്ടി വന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള   അനുമാനമാണ്  പറഞ്ഞതെന്നും ട്രൂഡോ  സമ്മതിച്ചു.  ഇന്ത്യയുടെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ. ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാർ വധത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. അതോടെ  ആറ് ഉദ്യോഗസ്ഥരെ പിൻവലിച്ച ഇന്ത്യ  ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ ഖാലിസ്ഥാൻ വാദികളുമായി  ബന്ധപ്പെടുത്തി പുറത്താക്കുകയും ചെയ്തു. മാത്രമല്ലാ  സ്വന്തം മണ്ണിൽ ഖാലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കാനഡയുടെ ആഭ്യന്തര  രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും വിദേശ കാര്യാ മന്ത്രാലയം ആരോപിച്ചു.  

അതിജീവനതന്ത്രം

            2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ  ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്.  2020 ൽ ലോകമാസകലം കോവിടിന്റെ പിടിയിലമർന്നപ്പോൾ, അതിനെ അതിജീവിക്കുവാൻ സാധിച്ചു എന്ന അമിത  വിശ്വാസത്തോടെയാണ്  പാർലമെന്റ്  പിരിച്ചുവിട്ട്  2021 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന്  പ്രതീക്ഷിച്ചെങ്കിലും,  തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, പഴയ സ്ഥിതി തന്നെയായി.  അങ്ങിനെയാണ് ജഗ്‌മീത് സിംഗ് നേതാവായ  24  അംഗ ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പിന്തുണയോടെ ട്രൂഡോ മൂന്നാമതും ഒരു ന്യൂന പക്ഷ സർക്കാർ രൂപീകരിച്ചത്.  ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധവും, അവരോട് അനുഭാവവും ഉള്ള നേതാവാണ് ജഗമീത് സിംഗ്.  അതുകൊണ്ടുതന്നെ,എൻ.ഡി.പി യുടെ പിന്തുണ ലഭിക്കാൻ  ഖാലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി  വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ കളിക്കുന്നത്.  2020 ഡിസംബറിൽ  കർഷക സമരത്തിന് അനുകൂലമായി പ്രസംഗിച്ചുകൊണ്ടു ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ  ഇടപെടാനും  ട്രൂഡോ ശ്രമിച്ചു. സിഖ് മതവിഭാഗങ്ങളുടെ  പുണ്യദിനമായ ബൈശാഖിയിൽ  കഴിഞ്ഞ വർഷം  നടത്തിയ ഘോഷയാത്രയിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന ഫ്ലോട്ടുകൾ    പ്രദർശിപ്പിച്ചപ്പോൾ, അതിനെതിരെ ഒരു നടപടിയും ട്രൂഡോ സർക്കാർ എടുത്തില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയെ അധിക്ഷേപിച്ചപ്പോഴും,ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ ഗുരുദ്വാരകൾ   കേന്ദ്രമാക്കി  നടത്തിയപ്പോഴും മൗനാനുവാദം നൽകുന്ന നടപടികളാണ് ട്രൂഡോ സർക്കാർ കൈക്കൊണ്ടത്. എൻ.ഡി.പിയുടെ  പിന്തുണക്കു വേണ്ടിയാണ്  ട്രൂഡോ പ്രീണന നയം കൈക്കൊണ്ടതെങ്കിലും, ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ട്രൂഡോയുടെ ജനപിന്തുണ കുറഞ്ഞുവരുകയായിരുന്നു. അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായപ്പോൾ 60 ശതമാനത്തിലേറെ ആളുകളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 67 ശതമാനത്തോളം ജനങ്ങൾ ട്രൂഡോയ്ക്ക് എതിരായി മാറി. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേകളിൽ 42.6 ശതമാനം പേർ  പ്രതിപക്ഷമായ കോൺസെർവറ്റിവ്  പാർട്ടി നേതാവ് പിയർ  പോലിയേവിനെ നഅനുകൂലിച്ചപ്പോൾ  26  ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. എല്ലാത്തരം തീവ്രവാദ ഗ്രൂപ്പുകളുടെയും കേന്ദ്രമായി കാനഡ മാറിയതുമാത്രമല്ല ജനരോഷം അദ്ദേഹത്തിനെതിരായത് , രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതിയും  പുറകോട്ടു പോയിരിക്കുകയാണ്. ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക്  6.5 ശതമാനമായി  ഉയർന്നു നിൽക്കുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധവികേന്ദ്രീകരിക്കാനാണ്  ഇന്ത്യാവിരുദ്ധ  നിലപാടുകളുമായി ട്രൂഡോ നിൽക്കുന്നതെന്ന് ഒരു  വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അഭിപ്രായ സർവേകളിൽ 23 ശതമാനം പേരുടെ പിന്തുണയുമായി ജഗ്‌മീത് സിംഗ് ട്രൂഡോക്കു തൊട്ടു പിറകിൽ ഉണ്ട്.  അത് മനസ്സിലാക്കിയാണ് ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടു  കഴിഞ്ഞ മാസം  ജഗ്‌മീത്‌സിംഗ്  പ്രഖ്യാപനം നടത്തിയത്.   25 ഓളം പാർലമെന്റ് മണ്ഡലങ്ങളിൽ സ്വാധീനമുള്ള  സിഖ് സമുദായത്തിന്റെ വോട്ടുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കാനുള്ള  അടവുനയമാണ് ട്രൂഡോ കൈക്കൊള്ളുന്നതെന്നും കരുതപ്പെടുന്നു.  ഏറ്റവും ഒടുവിൽ ലിബറൽ  പാർട്ടിയിൽ തന്നെ അദ്ദേഹം നേതൃ പദവി ഒഴിയണമെന്ന് അഭിപ്രായം ഉയർന്നു വരുകയാണ്. കഴിഞ്ഞ ദിവസം 20 ഓളം  പാർട്ടി എം.പി.മാർ ട്രൂഡോ നേതൃസ്ഥാനം ഒഴിയണമെന്ന്  ആവശ്യപ്പെട്ട് രംഗത്തുവന്നു .  ഏതായാലും ഇപ്പോഴത്തെ നിലയിൽ, അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ലിബറൽ പാർട്ടിയും ജസ്റ്റിൻ ട്രൂഡോയും അധികാരത്തിനു വെളിയിലാകും എന്നതിൽ സംശയമില്ല.











               

 
















.  




























Wednesday, 9 October 2024

 

                         അടുത്ത അമേരിക്കൻ പ്രസിഡന്റ്  കമലയോ ട്രംപോ ? 

അഡ്വ. പി.എസ്.ശ്രീകുമാർ 


          ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്  ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ്  അവശേഷിക്കുന്നത്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  വനിതാ സ്ഥാനാർത്ഥിയായി മത്സരിച്ച  ഹില്ലരി ക്ലിന്റണ്  സാധിക്കാതിരുന്നത്  2024 ലെ തെരഞ്ഞെടുപ്പിൽ  കമല ഹാരിസിന് സാധിക്കുമോ? അതാണ്  ഇനി അറിയേണ്ടത് .  2020 ലെ തെരഞ്ഞെടുപ്പിൽ  അമേരിക്കയിലെ ആദ്യ വനിതാ വൈസ്-പ്രസിഡൻറ്റായി  തെരഞ്ഞെടുക്കപ്പെട്ടതുപോലെ, പ്രസിഡന്റ്‌  സ്ഥാനത്തേക്ക്  അവർ  തെരഞ്ഞെടുക്കപ്പെട്ടാൽ,    അതൊരു ചരിത്രമായി മാറുമെന്നതിന് പുറമേ, നിരവധി  റെക്കോർഡുകൾക്കും  ഇടയാക്കും .  ആദ്യ വനിതാ   പ്രസിഡന്റ് എന്നത് മാത്രമല്ല, ആദ്യ ആഫ്റിക്കൻ വനിതാ പ്രസിഡന്റ്, ആദ്യ ഏഷ്യൻ വംശജ, ആദ്യ ഇന്ത്യൻ വംശജ തുടങ്ങിയ കിരീടങ്ങളും  തലയിൽ ചൂടാൻ അവർക്കു അവസരം ലഭിക്കും.   വെളുത്ത വർഗക്കാർ മാത്രം  പ്രസിഡന്റായിരുന്ന ചരിത്രം മാറ്റിയെഴുതിക്കൊണ്ട്  ബരാക്ക് ഒബാമ എന്ന ആഫ്രിക്കൻ-അമേരിക്കൻ  ആദ്യമായി പ്രസിഡന്റ് ആയത്  2008 ലെ തെരഞ്ഞെടുപ്പിലായിരുന്നു.  ഇപ്രാവശ്യത്തെ ഒരു പ്രത്യേകത  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ  പോർക്കളത്തിൽ നിലനിന്നിരുന്ന ശാന്തതയായിരുന്നു.  പോർക്കളത്തിൽ യുദ്ധസന്നദ്ധരായി  നിന്നത്  നിലവിലെ പ്രസിഡന്റും, ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർത്ഥിയുമായ  81 കാരനായ   ജോ ബൈഡനും,  78  വയസ്സുള്ള  ഡൊണാൾഡ് ട്രമ്പുമായിരുന്നു.  "ഉറക്കം തൂങ്ങി  ജോ  യ്ക്ക്   മത്സരരംഗത്തേക്കു സ്വാഗതം" എന്ന് ട്വിറ്ററിലൂടെ   അധിക്ഷേപിച്ചുകൊണ്ടാണ്, ജോ  ബൈഡനെതിരെയുള്ള  പ്രചാരണം  2020 ലെ തെരഞ്ഞെടുപ്പിൽ  ട്രംപ്   തുടങ്ങിയത്. അന്നത്തെ അധിക്ഷേപവാക്കുകൾ  വീണ്ടും അവർത്തിച്ചുകൊണ്ടാണ്   പ്രായത്തിന്റ്റേതായ  അനാരോഗ്യവും, ഇടക്കിടെയുണ്ടാകുന്ന  മറവിയും ബാധിച്ച ബൈഡനെതിരയുള്ള പ്രചാരണം ഇത്തവണയും തുടങ്ങിയത്.  ബൈഡൻ സ്ഥാനാർത്ഥിയായതുകൊണ്ട്  വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലായിരുന്നു ട്രംപ്.  

ബൈഡൻ പിൻവാങ്ങുന്നു 

       ആദ്യ  തെരഞ്ഞെടുപ്പ് സംവാദത്തോടെ    എല്ലാം തകിടം മറിഞ്ഞു.  പുലിമടയിൽ  അകപ്പെട്ട   മാനിനെപ്പോലെ  ട്രംപിന് മുമ്പിൽ ബൈഡൻ  പരുങ്ങുന്നതാണ്‌    ടെലിവിഷനിലൂടെ  സംവാദം കണ്ടുകൊണ്ടിരുന്ന  ജനലക്ഷങ്ങൾ കണ്ടത്. ട്രംപിന്റെ ആരോപണ ശരങ്ങൾക്കുമുമ്പിൽ  പരാജിതനായി    നിൽക്കേണ്ടിവന്നതോടെ,  അദ്ദേഹം  മത്സരരംഗത്തുനിന്നു മാറിയില്ലെങ്കിൽ ട്രംപ്  അനായാസം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നു  മനസ്സിലാക്കിയ   അമേരിക്കൻ കോൺഗ്രസ് മുൻ  സ്‍പീക്കറും  ഡെമോക്രാറ്റിക്‌ പാർട്ടി സീനിയർ നേതാവുമായ നാൻസി പെലോസി ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടി നേതാക്കൾ  അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയശേഷമാണ്   മത്സര രംഗത്തുനിന്നും പിന്മാറാനുള്ള തൻറ്റെ  തീരുമാനം  ബൈഡൻ   പ്രഖ്യാപിച്ചതും , വൈസ്-പ്രസിഡന്റ് കമല ഹാരിസിനെ  സ്ഥാനാർത്ഥിയായി നോമിനേറ്റ് ചെയ്തതും   . ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന് നേരെ  വെല്ലുവിളി ഉയർത്തുന്ന  സാഹചര്യത്തിൽ,  തൻറ്റെ  പ്രസിഡന്റ് പദവിയേക്കാൾ   പ്രാധാന്യം  ജനാധിപത്യ സംരക്ഷണത്തിന്  നൽകുന്നതിനാലാണ്  തെരഞ്ഞെടുപ്പ്  മത്സരത്തിൽ നിന്നും പിന്മാറുന്നതെന്നു  അദ്ദേഹം ജൂലൈ 21 നു വ്യക്തമാക്കി.   1968 ൽ  പ്രസിഡൻറ്റായിരുന്ന ലിൻഡൻ ബി ജോൺസൻ  തെരഞ്ഞെടുപ്പ് രംഗത്തുനിന്നും  പിന്മാറിയതിനു ശേഷം , ആദ്യമായിട്ടാണ്  ഒരു സിറ്റിംഗ് പ്രസിഡൻറ്   തെരഞ്ഞെടുപ്പ്  രംഗതതുനിന്നും  പിന്മാറുന്നത്.  അമേരിക്ക നടത്തിയ  വിയറ്റ്നാം യുദ്ധത്തിനെതിരെ  ജനരോഷം ശക്തമായപ്പോൾ, ഡെമോക്രാറ്റിക്‌ പാർട്ടിനേതാക്കൾ പോലും  ജോൺസൻ പിന്മാറുന്നതാണ് നല്ലതെന്ന അഭിപ്രായമ  പ്രകടിപ്പിച്ച സാഹചര്യത്തിലാണ്,  പിയൻമാറാനുള്ള പ്രഖ്യാപനം  ജോൺസൻ   നടത്തിയത്.

പ്രചാരണരംഗത്തെ മത്സരം 

             ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥാനാർത്ഥിയായി  കമല ഹാരിസിനെ ബൈഡൻ പ്രഖ്യാപിച്ചതോടെ  ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കളും, പ്രവർത്തകരുമെല്ലാം  കമലക്കു പിന്നിൽ അണിനിരന്നു.  പ്രഖ്യാപനം വന്നു ഒരു മണിക്കൂറിനുള്ളിൽ 81   ദശലക്ഷം ഡോളർ അവരുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയത്  റെക്കോർഡ് ആയിരുന്നു. പത്തു ദിവസങ്ങൾക്കുള്ളിൽ 310  ദശലക്ഷം ഡോളർ  സ്വരൂപിക്കുവാൻ സാധിച്ചതു  അവരുടെ ജന സ്വീകാര്യതയായി ഡെമോക്രറ്റുകൾ കരുതുന്നു.ഓഗസ്റ്റ് മൂന്നാം  വാരത്തിലെ ചിക്കാഗോ  ഡെമോക്രാറ്റിക്‌ പാർട്ടി കൺവെൻഷനിൽ , ഔപചാരികമായി    അവരുടെ സ്ഥാനാർത്ഥിത്വം  പ്രഖ്യാപിച്ചശേഷമുള്ള      ആദ്യ തെരഞ്ഞെടുപ്പ് യോഗം ഫിലാഡൽഫിയയിലെ  ടെംപിൾ  സർവകലാശാല ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു. കമലയും, വൈസ് - പ്രസിഡന്റ് സ്ഥാനാർഥിയായ മിന്നസോട്ട ഗവർണർ   ടിം വാൽസും  രംഗപ്രവേശം ചെയ്‌തപ്പോൾ,   നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയം  അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു,   ബൈഡന്റെ  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാണാതിരുന്ന ആവേശമാണ്  കമലയുടെ  തെരഞ്ഞെടുപ്പ്  യോഗങ്ങളിൽ കാണുന്നത്.  വൈകിയെത്തിയ സ്ഥാനാര്ഥിയെന്ന നിലയിൽ ട്രമ്പിനൊപ്പം അവർക്കു എതാൻ സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നവരെ   അതിശയിപ്പിച്ചുകൊണ്ടു   ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ  ട്രമ്പിനൊപ്പം എത്തുവാൻ അവർക്കു സാധിച്ചു.

ഡിബേറ്റുകളുടെ സ്വാധീനം 

              ട്രംപ് സ്ഥാനാർത്ഥിയായതുകൊണ്ടുതന്നെ  തെരഞ്ഞെടുപ്പ്  രംഗം  ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട്   നിറഞ്ഞിരിക്കുകയാണ്.  ട്രംപും   കമലയും  അണിനിരന്ന  ആദ്യ തെരഞ്ഞെടുപ്പ് ഡിബേറ്റ്  നടത്തിയത് എ ബി സി ന്യൂസ്       ആയിരുന്നു.  സെപ്തംബര് 10 നു  ഫിലാഡൽഫിയയിൽ നടന്ന ഡിബേറ്റ്  67   ദശലക്ഷത്തിൽപരം  ആളുകളാണ് കണ്ടത്.   ആഫ്രിക്കൻ വംശജനായ പിതാവ് ഡൊണാൾഡ് ഹാരിസിൻറ്റെ  സാമ്പത്തിക സിദ്ധാന്ധം  ഓർമിപ്പിച്ചുകൊണ്ട് ,  റാഡിക്കൽ ലെഫ്റ്, മാർക്സിസ്റ്  എന്നൊക്കെയുള്ള പട്ടങ്ങൾ കമലക്കുമേൽ ചാർത്താൻ ട്രംപ് ശ്രമിച്ചു.  അവരുടെ മാതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട്  "dumb as a rock" എന്നു  വിളിച്ചു അവഹേളിക്കാൻ അദ്ദേഹം ശ്രമിച്ചു. അമേരിക്കയുടെ അറ്റോർണി ജനറൽ ആയിരുന്ന കമല, 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം ട്രംപ് പാർട്ടിപ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ ക്യാപിറ്റൽ ഹിൽ പ്രക്ഷോഭത്തെ ഓർമിപ്പിച്ചുകൊണ്ട് , ട്രംപ് ഒരു തെരഞ്ഞെടുപ്പ് കുറ്റവാളിയാണെന്ന്  ആരോപിച്ചു. മാത്രമല്ല അമേരിക്കൻ ഭരണഘടന  സംരക്ഷിക്കുവാൻ അവർക്കുമാത്രമേ സാധിക്കുകയുള്ളു എന്നും അവർ സ്ഥാപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാൻ കലാപം നടത്തിയ   കുറ്റവാളി എന്നതിനുപുറമേ,  ഒരു  ഫാസിസിസ്റ്റും, സ്ത്രീ  പീഡകനുമാണ്  ട്രംപെന്നും അവർ ചിത്രീകരിച്ചു.  ഈ ഡിബേറ്റിലൂടെ  ട്രംപിനുമേൽ  പ്രചാരണരംഗത്തു മേധാവിത്വം പുലർത്തുവാൻ അവർക്കു സാധിച്ചു. ആദ്യ ഡിബേറ്റിൽ കമലക്കു കിട്ടിയ മുൻതൂക്കത്തോടെ  പിന്നീടുള്ള ഡിബേറ്റുകളിൽ നിന്നും ട്രംപ് പിന്മാറുന്ന കാഴ്ചയാണ്  നമ്മൾ കണ്ടത്.

കമലയുടെയും, ട്രംപിന്റ്റെയും  വാഗ്‌ദാനങ്ങൾ 

           തൻറ്റെ  സാമ്പത്തിക മുൻഗണകൾ വ്യക്തമാക്കുന്ന  82 പേജുള്ള ഒരു ചെറുപുസ്തകം കമല ഹാരിസ് പ്രസിദ്ധീകരിച്ചു.  അമേരിക്കയിലെ പാർപ്പിട രംഗത്തെ  ദൗർലഭ്യവും, ഉയർന്ന വിലയും പരിഹരിക്കുവാനുമായി ,  ആദ്യമായി വീട് വാങ്ങുന്നവർക്ക്   25000  ഡോളർ സബ്സിഡി നൽകുമെന്നും,  അന്യായമായ വീട്ടുവാടക വർധനക്ക് പരിധി വക്കുമെന്നും,  വൻകിട വ്യവസായങ്ങൾക്ക്കു വരുമാന നികുതി വർധിപ്പിക്കുന്നതിനൊപ്പം , കുറഞ്ഞ കൂലി ഉയർത്തുമെന്നും,   കുട്ടികൾക്ക്  ഒരു വയസ് പ്രായമാകുന്നതുവരെ നൽകുവാനായി 6000  ഡോളറിൻറെ പ്രത്യേക ടാക്‌സ്  ഏർപ്പെടുത്തുമെന്നും, ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന  അദൃശ്യ ഫീസുകൾ നിരോധിക്കുമെന്നും കമല വ്യക്തമാക്കിയിട്ടുണ്ട്.  ഗർഭഛിദ്രത്തിന്  അനുകൂലമായുള്ള അവരുടെ പഴയ നിലപാട്ക ആവർത്തിക്കുന്നതിനൊപ്പം,  എൽ.ജി.ബി.ടി. സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും  അവർ   വാഗ്‌ദാനം  ചെയ്യുന്നു.     കുറഞ്ഞവേതനക്കാരെയും, മധ്യവർഗക്കാരെയും ആകർഷിക്കാൻ ഉതകുന്ന  വാഗ്‌ദാനങ്ങളും   അവർ നൽകുന്നു. കാലാവസ്ഥാവ്യതിയാനവുമായി  ബന്ധപ്പെട്ട്  നിയമ നിർമാണം,  ആരോഗ്യപരിരക്ഷ നിയമം, മുതിർന്നവരുടെ ആരോഗ്യ പരിപാലനം , വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെ വിലനിയന്ത്രണം,  വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമം തുടങ്ങിയവ വാഗ്ദാനം  ചെയ്യുന്നു.  അമേരിക്കയിൽ വർധിച്ചുവരുന്ന  വെടിവെപ്പുകളുടെ പശ്ചാത്തലത്തിൽ, ഗൺ നിർമ്മാണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കമല വാഗ്ദാനം നൽകുന്നുണ്ട്.

             പ്രസിഡന്റ് ആയിരുന്നപ്പോൾ സ്വീകരിച്ച നടപടികൾ  വിശദീകരിക്കുന്നതിനൊപ്പം,  വ്യവസായ സംരംഭങ്ങൾ അമേരിക്കയിൽ തന്നെ നിലനിര്തുനുള്ള  നടപടികൾ, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള  ശക്തമായ നടപടികൾ, മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതികൾക്കു   ചുങ്കം  ഏർപ്പെടുത്തുക,  ടിപ്പുകൾക്കുള്ള  ആദായ നികുതി  ഒഴിവാക്കുക , വൻകിട വ്യവസായങ്ങൾക്ക് നികുതി ഇളവ്  തുടങ്ങിയവയാണ് ട്രംപ് നൽകുന്ന   വാഗ്‌ദാനങ്ങൾ. മറ്റൊരു പ്രധാന  വാഗ്‌ദാനം  ഇന്ധന ഉദ്പാദനം കൂട്ടുമെന്നും, അവയുടെ വില കുറക്കുമെന്നതുമാണ്. അദ്ദേഹം മുമ്പ് പ്രസിഡന്റ് ആയപ്പോൾ  തുടക്കം കുറിച്ച  അമേരിക്ക - മെക്സിക്കോ അതിർത്തിയിലെ  മതിൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.  ഗൺ നിർമാണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്തുമെന്നും അദ്ദേഹം പറയുന്നു. നിലവിലുള്ള ഉയർന്ന വിലക്കയറ്റവും,  ഇസ്രായേൽ ഒരു വശത്തും മറുവശത്തു ഇറാന്റെ പിന്തുണയോടെ ഹമാസ്,ഹൂതി, ഹിസ്‌ബൊല്ല എന്നിവരുമായുള്ള യുദ്ധവും, റഷ്യ-യുക്രൈൻ  യുദ്ധവും  തനിക്കനുകൂലമാക്കുവാൻ ട്രംപ് ശ്രമിക്കുന്നുണ്ട്.  70 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാർ പല സംസ്ഥാനങ്ങളിൻ അഴിച്ചു വിടുന്ന അക്രമങ്ങളും,അരാജകത്വവും  ബൈഡൻ-കമല ഭരണകൂടം അതിനെ  ശക്തമായി നേരിടാത്തതും   വെള്ളക്കാർ ഉൾപ്പെടെയുള്ള  ജന വിഭാഗ ങ്ങൾക്കിടയിൽ  ട്രംപിന് അനുകൂലമായ  ഒരു ചലനം ഉണ്ടാക്കിയതായി  ചില രാഷ്ട്രീയ നിരീക്ഷകർ  കരുതുന്നു.

            പിന്തുണ തേടിക്കൊണ്ടുള്ള പരക്കംപാച്ചിലിൽ,  ഡെമോക്രറ്റുകൾക്ക്  കനത്ത തിരിച്ചടി നൽകിക്കൊണ്ട്, കെന്നഡി കുടുംബാംഗവും, പ്രസിഡൻറ്  സ്ഥാനത്തേക്കുള്ള   സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന   റോബർട്ട് എഫ്. കെന്നഡിയെയും, ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കോൺഗ്രസ് അംഗമായിരുന്ന തുൾസി ഗബ്ബാർഡിനെയും    തൻറ്റെ  പാളയത്തിലെത്തിക്കുവാൻ  ട്രംപിന് കഴിഞ്ഞത്  വലിയ നേട്ടമായി.  ലോകത്തിലെ അതിസമ്പന്നനായ  വ്യവസായി എലോൺ മസ്ക്നേയും    പ്രചാരണ രംഗത്തിറക്കാൻ  ട്രംപിന് സാധിച്ചു.   ട്രംപിന്റെ ഈ നീക്കങ്ങൾക്കു  തിരിച്ചടി നൽകിക്കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസ് പ്രതിനിധിയായ ലിസ് ചീനിയെയും, ട്രംപിനൊപ്പം  വൈറ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന മുൻ സ്റ്റാഫ് ഓഫീസർ ജോൺ കെല്ലി,  അലിസാ ഫറാ , കാസ്സിഡി ഹച്ചിൻസൺ എന്നിവരെയും    തൻറ്റെ  ഒപ്പം പ്രചാരണ രംഗത്ത് കൊണ്ടുവരുവാൻ കമല ഹാരിസിന് കഴിഞ്ഞു.  

ഇന്ത്യൻ വംശജർ ആർക്കൊപ്പം?

കമല ഹാരിസിനെ ആഫ്രിക്കൻ-അമേരിക്കക്കാർ  അവരിലൊരാളായി കാണുന്നതുപോലെ, കമലയെ ഇന്ത്യൻ-അമേരിക്കക്കാരും തങ്ങളിൽ ഒരാളായാണ് കാണുന്നത്.  ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം  54  ലക്ഷം  ഇന്ത്യൻ വംശജരാണ്  അമേരിക്കയിൽ ഉള്ളത്.   മൊത്തം ജനസംഖ്യയുടെ  1.56  ശതമാനം ആണിത്.   ഏഷ്യൻ  വംശജരിൽ   ഏറ്റവും കൂടുതൽ വരുമാനമുള്ളതും  ഇന്ത്യൻ-അമേരിക്കക്കാർക്കാണ്.  അതുകൊണ്ടുതന്നെ,  അമേരിക്കയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ  ഇന്ത്യൻ വംശജർക്ക് സാധിക്കുന്നുണ്ട്.   രണ്ട്  പാർട്ടിക്കളിലുംകൂടി ഇന്ത്യൻ വംശജരായ  5  കോൺഗ്രസ് അംഗങ്ങൾ ഉണ്ട്.    പാരമ്പര്യമായി  ഇന്ത്യൻ വംശജരിൽ ഭൂരിപക്ഷവും ഡെമോക്രറ്റുകൾക്കൊപ്പമാണ്.  പ്യൂ  റിസേർച്ചിന്റെ  സർവ്വേ പ്രകാരം 83 ശതമാനം ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക്‌ പാർട്ടിയെ പിന്തുണക്കുന്നവരാണ്.  എന്നാൽ  ഇന്ത്യൻ വംശജരിലും ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാൻ ട്രംപിന്എ സാധിച്ചിട്ടുണ്ട്.   അവരിൽ   ഒരുവിഭാഗം  ആളുകൾ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടിയും പ്രവർത്തന രംഗത്തുണ്ട്.  ഇന്ത്യൻ വംശജരുടെ സാമ്പത്തിക അടിത്തറയും, രാഷ്ട്രീയ ഇടപെടലുകളും   രണ്ടു കക്ഷികളെയും  അവരിലേക്ക്‌  ആകർഷിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്.  . ഇവരുടെ വോട്ടുകൾ ക്യാൻവാസ് ചെയ്യാൻ പ്രത്യേക  സംവിധാനം ഇരുപാർട്ടികളും ഒരുക്കിയിട്ടുണ്ട്. 

ആര് ജയിക്കും?

                    അമേരിക്കയിലെ  ഭൂരിപക്ഷം സംസ്ഥാനങ്ങളും നേരത്തേ  വോട്ട് രേഖപ്പെടുത്തുവാനുള്ള സംവിധാനം ഒരുക്കിട്ടുണ്ട്.  അതനുസരിച്ചു ഇതിനോടകം  29 ദശലക്ഷത്തോളം പേർ നേരത്തെതന്നെ വോട്ടു ചെയ്തു. ഇനിയുള്ളദിവസങ്ങളിൽ ഈ എണ്ണം വീണ്ടും കൂടും.  നിലവിലുള്ള   തെരഞ്ഞെടുപപ്പ്  രീതി അനുസരിച്ചു പ്രസിഡന്റ് സ്ഥാനാർഥിക്കു  ജനങ്ങളുടെ നേരിട്ടുള്ള വോട്ട് മാത്രം  ലഭിച്ചാൽ പോരാ , സംസ്ഥാനങ്ങളുടെ ഇലക്ട്‌റൽ കോളേജിലെ വോട്ടിലും  ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ജയിക്കുവാൻ സാധിക്കുകയുള്ളു.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2016 ലെ തെരഞ്ഞെടുപ്പ്. അന്ന് ട്രംപിനെതിരെ മത്സരിച്ച ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർത്തി ഹിലരി ക്ലിന്റണ്  ട്രംപിനെക്കാൾ 2.87 ദശ ലക്ഷം  പോപ്പുലർ വോട്ടുകൾ   കൂടുതൽ ലഭിച്ചെങ്കിലും,  ഇലക്ടറൽ  കോളേജ്  വോട്ട് കൂടുതൽ ലഭിച്ചത് ട്രമ്പിനായിരുന്നതിനാൽ,  തെരഞ്ഞെടുക്കപ്പെട്ടത്  ട്രംപായിരുന്നു.  ട്രംപിന് 306  ഇലക്ട്‌റൽ വോട്ടു ലഭിച്ചപ്പോൾ , ഹിലാരിക്ക്  227   വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 270  ഇലക്ട്‌റൽ വോട്ടെങ്കിലും  കുറഞ്ഞത്  ലഭിക്കുന്ന സ്ഥാനാര്ഥിക്കെ വിജയിക്കാൻ കഴിയുകയുള്ളു. അതിൽ നിർണായകമായ പങ്കു വഹിക്കുന്നത് യുദ്ധഭൂമി സംസ്ഥാനങ്ങൾ  അല്ലെങ്കിൽ  സ്വിങ്ങ് സ്റ്റേറ്റ്സ്   എന്നറിയപ്പെടുന്ന  നോർത്ത് കരോലിന,നെവാദ, ജോർജിയ, പെൻസിൽവാനിയ, വിസ്കോൺസിൻ, അരിസോണ, മിഷിഗൻ  എന്നീ  സംസ്ഥാനങ്ങളാണ്.  രണ്ടു സ്ഥാനാർത്ഥികളും  ഈ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വോട്ട് ലഭിക്കാനുള്ള തന്ത്രങ്ങളാണ്  ആവിഷ്കരിച്ചു നടപ്പാക്കുന്നത്.   ആഗസ്റ്   സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ   അഭിപ്രായ 47 വോട്ടെടുപ്പുകളിൽ  കമലക്കു  4  പോയിന്റ്  മുന്തൂക്കമുണ്ടായിരുന്നു.   ഒടുവിൽ  ലഭിക്കുന്ന വിവിധ ന്യൂസ് ഏജൻസിയുടെ സർവ്വേകൾ പ്രകാരം  ട്രംപും, കമലയും  തുല്യശക്തികളെപ്പോലെ പോരാടുകയാണ്. ഒക്ടോബര് രണ്ടാംവരെ അഭിപ്രായ സർവേകളിൽ  ചെറിയ മുൻ‌തൂക്കം  കമലക്കു ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ വരുന്ന പല സർവ്വേകളിലും  ട്രംപിന്  നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നു. ഒരാഴ്ചക്ക് മുമ്പ് വന്ന   ന്യൂ യോർക്ക് ടൈംസ് സർവ്വേ പ്രകാരം കമലക്കു 49 ശതമാനവും, ട്രംപിന്  47  ശതമാനമാനം   പേരുടെ പിന്തുണയാണ് ഉള്ളത്. എക്കണോമിസ്റ് പറയുന്നത് 46.2 ഉം  49.9   ശതമാനവുമാണ്. ഗാർഡിയൻ പത്രത്തിന്റെ സർവ്വേ അനുസരിച്ചു ഇത് 48.2  ഉം, 44.4  ശതമാനവുമാണ്. എന്നാൽ  സി.എൻ.ബി.സി യുടെ ഏറ്റവും പുതിയ അഭിപ്രായ സർവ്വേ  അനുസരിച്ചു്  ട്രംപിന് 48 ശതമാനം പേരുടെയും, കമലക്കു 46 ശതമാനം പേരുടെയും  പിന്തുണ പ്രവചിക്കുന്നു.  പ്രമുഖ  ദിന പത്രമായ വോൾ സ്ട്രീറ്റ് ജേർണലിൻറ്റെ  സർവേയിൽ, ഇത്   47 ശതമാനവും 45 ശതമാനവുമെന്നാണ്.  വാഷിംഗ്ടൺ പോസ്റ്റിന്റെ സർവ്വേ പ്രകാരം രണ്ടു പേർക്കും 47 ശതമാനം പേരുടെ പിന്തുണയാണുള്ളത്.    അമേരിക്കൻ ചരിത്രകാരനും,   എഴുപതുകൾ മുതലുള്ള പ്രസിഡന്റ തെരഞ്ഞെടുപ്പുകളിൽ  ശാസ്ത്രീയമായി  പ്രവചങ്ങൾ നടത്തി വിശ്വാസ്യത തെളിയിച്ചിട്ടുള്ള  അലൻ  ലിച്ച് മാൻ  പ്രവചിച്ചിട്ടുള്ളത് കമല ഹാരിസ്  വിജയിക്കുമെന്നാണ് .   ഏതായാലും ആവനാഴിയിലെ  എല്ലാ ആയുധങ്ങളുമെടുത്ത്  ഇഞ്ചോടിഞ്ച്  പൊരുതിയാണ്  രണ്ടുപേരും മത്സരരംഗത്തു  മുന്നേറുന്നത് .  പോപ്പുലർ വോട്ടിലും, ഇലക്ട്‌റൽ വോട്ടിലും   ഉള്ള ചെറിയ    മുൻ‌തൂക്കം    നിലനിർത്തുവാൻ സാധിച്ചാൽ   ആദ്യ വനിതാ പ്രസിഡണ്റ്റായി  ചരിത്രം കുറിക്കുവാൻ കമല ഹാരിസിന് സാധിക്കും, ഇല്ലെങ്കിൽ  നൂറു വർഷത്തെ ചരിത്രത്തിൽ  ആദ്യമായി  തുടർച്ചയായല്ലാതെ   തെരഞ്ഞെടുക്കപ്പെടുന്ന  ഒരു  പ്രസിഡന്റായി   ട്രംപ്   ഒരിക്കൽക്കൂടി  ആ സ്ഥാനത്തെത്തും.

പി .എസ് . ശ്രീകുമാർ 

9495577700  

 






 










Tuesday, 1 October 2024

 

   

ദിസ  നായകെ  ശ്രീലങ്കയുടെ രക്ഷകനാകുമോ?

അഡ്വ. പി.എസ് .ശ്രീകുമാർ 




 ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട്  സിംഹള വംശീയത ഉയർത്തിപ്പിടിക്കുന്ന  ഇടതു പക്ഷ പാർട്ടിയായ ജനത വിമുക്തി പെരമുനയുടെ  നേതാവായ   അനുര കുമാര ദിസനായകെ  സെപ്തംബര് 23 ന്  പ്രസിഡന്റ് ആയി അധികാരമേറ്റു.   2019  നടന്ന പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ  മൂന്ന്  ശതമാനത്തിൽ താഴെ മാത്രം വോട്ട് ലഭിച്ച   അനുര കുമാര ദിസനായകെയാണ്  21 ന്  നടന്ന തെരഞ്ഞെടുപ്പിൽമത്സരിച്ച മറ്റ്  മുപ്പത്തിയെട്ട്  സ്ഥാനാർത്ഥികളെ പിന്തള്ളി   വിജയതിലകമണിഞ്ഞത്.    ശ്രീലങ്ക പൊതുജന  പെരമുന  സ്ഥാനാർത്ഥിയും  (SLPP ),  മഹിന്ദ രാജ പക്സെയുടെ സഹോദരനുമായ  ഗോതബയ്യ  രാജപക്സെയും,  യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ (UNP ) നിന്നും തെറ്റിപ്പിരിഞ്ഞ  സജിത്  പ്രേമദാസയുമായിരുന്നു  പ്രധാന എതിരാളികൾ." ശ്രീലങ്കയെ മഹത്തരമാക്കുക"(Make  Srilanka Great " എന്ന  മുദ്രാവാക്യവുമായി  മത്സരിച്ചു     വമ്പിച്ച ഭൂരിപക്ഷത്തിൽ    വിജയിച്ചു  പ്രസിഡണ്റ്റായെങ്കിലും,   ഭരണത്തിൽ ഉടനീളം  രാജപക്‌സേ  കുടുംബം നടത്തിയ  അഴിമതിയുംധൂർത്തും,   അതിനൊക്കെ മകുടം ചാർത്തുന്ന രീതിയിൽ    അഭൂതപൂർവമായ വിലക്കയറ്റവും,  ഭക്ഷ്യക്ഷാമവും  ഉണ്ടായതോടെ,    2022 ജൂലൈയിൽ   ജനങ്ങൾ ഒന്നാകെ  പസിഡൻറ്റിൻറ്റെ  കൊട്ടാരം  കയ്യേറുകയുംപ്രസിഡന്റ് ഗോതബയ്യ,  രാജ്യം വിടുകയും ചെയ്തു.  തുടന്ന്‌രജപക്സെ യുടെ പാർട്ടിയുടെ പിന്തുണയോടെയാണ്  റെനിൽ വിക്രമസിംഗെ പാർലമെന്റിൽ  നടന്ന  വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

          പ്രസിഡൻറ്  സ്ഥാനത്തിരുന്നു മത്സരിച്ച  റെനിൽ വിക്രമ സിംഗയെയും,   പ്രതിപക്ഷ നേതാവും  സമാഗി   ജന ബലവെഗയ (SJV ) പാർട്ടി   സ്ഥാനാർഥിയായിരുന്ന  സജിത് പ്രേമദാസയെയും,    പിന്തള്ളിയാണ്      ജെ വി.പി  സ്ഥാനാർത്ഥിയായി   നാഷണൽ പ്യുപ്പിൾസ്  പവർ  എന്ന കൂട്ടായ്മയുടെ ബാനറിൽ  മത്സരിച്ച   അനുര കുമാര ദിസ നായകെ  തെരഞ്ഞെടുക്കപ്പെട്ടത്.  39 സ്ഥാനാർഥികളിൽ ഒരാളായി മത്സരിച്ച   മുൻ പ്രസിഡന്റ്   മഹിന്ദ രാജപക്‌സെയുടെ മകനായ   നമൽ  രാജപക്‌സെയുടെ തോൽവി ദയനീയമായിരുന്നു. കാൽ നൂറ്റാണ്ടുകാലം  ശ്രീലങ്കൻ രാഷ്ട്രീയത്തിൽ  നിർണായക പങ്കുവഹിച്ച രാജപക്സെ  കുടുംബാംഗമായ  നമലിനു  3 ശതമാനത്തിനു താഴെ വോട്ടുമാത്രമേ    ലഭിച്ചുള്ളൂ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതകഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ  രാജപക്സെ  കുടുംബത്തിന്  കാര്യമായ   സ്വാധീനം  ചെലുത്താൻ  സാധിക്കാതിരുന്ന   ഒരു തെരഞ്ഞെടുപ്പായിരുന്നു എന്നതാണ്

          പ്രസിഡൻഷ്യൽ  ഭരണരീതിയിലേക്കു മാറിയ ശേഷം  ആദ്യമായാണ് സ്ഥാനത്തേക്കുള്ളസ് തെരഞ്ഞെടുപ്പിൽ, ത്രികോണ മത്സരമുണ്ടായത്.   ഭരണഘടനയനുസരിച്ചു  50  ശതമാനത്തിലേറെ വോട്ടുകിട്ടുന്ന ആൾ മാത്രമേ തെരഞ്ഞെടുക്കപ്പെടുകയുള്ളു.   ഏറ്റവും കൂടുതൽ വോട്ട് നേടിയ ദിസ നായകെക്ക്‌   42.31  ശതമാനവും, രണ്ടാം സ്ഥാനത്തെത്തിയ സജത്  പ്രേമദാസക്ക്  32.76  ശതമാനവും , റെനിൽ വിക്രമ സിംഗെക്ക്  17.27 ശതമാനം   വോട്ടുമാണ് ലഭിച്ചത്. വോട്ടെണ്ണിയപ്പോൾ ഒരു സ്ഥാർത്തിക്കും 50  ശതമാനം വോട്ട് ലഭിക്കാതിരുന്നതിനാൽരണ്ടാം പരിഗണനാ  വോട്ടുകൾ കൂടി എണ്ണിയ ശേഷമാണ്  ദിസ നായകെ  വിജയിച്ചതായി പ്രഖ്യാപിച്ചത്.     

ജനപ്രിയ വാഗ്‌ദാനങ്ങൾ 

             തെരഞ്ഞെടുപ്പ് രംഗത്ത്  തൻറ്റെ  എതിരാളികൾക്ക്  ശക്തമായ വെല്ലുവിളിയാണ്  55  കാരനായ  ദിസ നായകെ ഉയർത്തിയത്മാർക്സിസ്റ്-ലെനിനിസ്റ്റ്  കാഴ്ച്ചപ്പാടുള്ള   ജനത വിമുക്തി പെരമുനയുടെ  പ്രസിഡണ്ട്  എന്നനിലയിൽ  ശ്രീലങ്കൻ രാഷ്ട്രീയത്തിൽ കൊടികുത്തി വാഴുന്ന  അഴിമതിമതിക്കെതിരെ  ശക്തമായി പ്രചാരണം നടത്തിപ്പോന്ന നേതാവാണ് അദ്ദേഹം.  ഗോത ബയ്യയെ അധികാരത്തിൽ നിന്നും പുറത്താക്കിയ 2022 ലെ പ്രക്ഷോഭത്തിൽ സജീവമായി അദ്ദേഹവുംഅദ്ദേഹത്തിന്റെ  പാർട്ടിയായ ജെ.വി.പിയും പങ്കെടുത്തിരുന്നു.   മാത്രമല്ലപ്രക്ഷോഭത്തിൻറ്റെ  വിജയത്തിനായി , എല്ലാവിധ സഹായങ്ങളും നൽകിയ ഏക ശ്രീലങ്കൻ രാഷ്ട്രീയ പാർട്ടി  ജെ.വി.പിയായിരുന്നു. വിദ്യാർത്ഥി-യുവജന സംഘടനകളുമായി അന്നുമുതൽ  അദ്ദേഹമുണ്ടാക്കിയെടുത്ത   അടുത്ത ബന്ധം,   പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  അദ്ദേഹത്തിന്   നേട്ടമായി  മാറി.   .എം.എഫുമായി  2.9  ബില്യൺ ഡോളർ വായ്‌പക്കായി  വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒപ്പുവച്ച  വായ്‌പാ  ഉടമ്പടി  സാധാരണ  ജനങ്ങൾക്ക്  ഗുണകരമാകുന്ന രീതിയിൽ  പുനപരിശോധന  നടത്തുമെന്നും, സമ്പത് വ്യവസ്ഥ, പെട്രോളും, ആവശ്യവസ്തുക്കൾക്കും ഉൾപ്പെടെ  ചുമത്തിയ  വിക്രമ   സിംഗെ  സർക്കാർ ചുമത്തിയ  അമിത നികുതി ഭാരം ഒഴിവാക്കി  ജനോപകാരപ്രദമായ രീതിയിൽ  മാറ്റം വരുത്തുമെന്നും    അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ട്. .

             1.7 കോടി വരുന്ന വോട്ടർമാരിൽ  75  ശതമാനം പേർ  സിംഹള  വിഭാഗക്കാരാണ്ജനസംഖ്യയിൽ 11  ശതമാനം തമിഴ് വംശജരും  9  ശതമാനം പേർ  ഇസ്ലാം മത വിഭാഗക്കാരുമാണ്.  പ്രധാന സ്ഥാർത്ഥികൾ എല്ലാവരും സിംഹള വംശജർ  ആയിരുന്നെങ്കിലുംസിംഹള വംശീയതയുടെ പേരിൽ  പോരാടിയിട്ടുള്ള   പാർട്ടിയുടെ നേതാവെന്ന നിലയിൽകൂടുതൽ പങ്ക് അദ്ദേഹത്തിന് ലഭിച്ചുവെന്നാണ്  കണക്കുകൾ സൂചിപ്പിക്കുന്നത് .   അതേസമയം, വടക്ക് -കിഴക്ക്  പ്രദേശങ്ങളിലുള്ള   തമിഴ്ഇസ്ലാം വിഭാഗ  ന്യുന പക്ഷങ്ങളുടെ  ഇടയിൽ അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ലഅതുകൊണ്ടാകാം, പ്രസിഡന്റ്  സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം നടത്തിയ  അഭിപ്രായ പ്രകടനങ്ങളിൽ, തനിക്കെതിരെ വോട്ട് ചെയ്തവരുടെയും പ്രസിഡന്റ്  ആണ് താൻ  എന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുള്ളത്.  

 മാർക്സിസ്റ് പശ്ചാത്തലം 

          മാർക്സിസ്റ്-ലെനിനിസ്റ്റ്  ചിന്താഗതിക്കാരായ ഒരു പറ്റം  ചെറുപ്പക്കാരാണ്   റോഹന   വിജവീരയുടെ  നേതൃത്വത്തിൽ  ,    ജനത വിമുക്തി പെരമുന  എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്  അറുപതുകളുടെ     ആദ്യപാദത്തിൽ   രൂപം നൽകിയത്അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെയും, മുതലാളിത്ത-സാമ്പത്തിക വ്യവസ്ഥകൾക്കുമെതിരെയാണ്  ആദ്യ കാലഘട്ടത്തിൽ  അവർ പ്രക്ഷോഭം നടത്തിയത്പിന്നീട് കൂടുതൽ യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ച്   അമേരിക്കൻ നയങ്ങൾക്ക് പിന്തുണ നൽകിയ അന്നത്തെ ശ്രീലങ്കൻ സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചുഗറില്ലാ യുദ്ധമുറകളിൽ പരിശീലനം നൽകി, സായുധ പ്രക്ഷോഭം നടത്തിയതോടെ സർക്കാർ, സംഘടനയെ അമർച്ചചെയ്യുകയും നിരോധിക്കുകയും ചെയ്തു. വര്ഷങ്ങള്ക്കു ശേഷം 1977  ലെ  ജെ.ആർ. ജയവർദ്ധന  സർക്കാരാണ്ജെ.വി.പിയുടെ നിരോധനം നീക്കിയത്.  1987 ലെ ഇൻഡോ-ശ്രീലങ്കൻ കരാറിനെ എതിർത്ത ജെ.വി.പി, വീണ്ടും ശ്രീലങ്കൻ സർക്കാരിനും, ഇന്ത്യൻ സമാധാന സംരക്ഷണ സേനക്കും എതിരായി  സായുധ പ്രക്ഷോഭത്തിനിറങ്ങിസർക്കാർ ഓഫീസുകളും, സ്ഥാപങ്ങളും കൊള്ളയടിക്കുകയും,  ശ്രീലങ്കയിൽ പ്രസിഡൻഡന്റ്റും പ്രധാനമന്ത്രിയുമായിരുന്ന ചന്ദ്രിക കുമാരതുങ്കെയുടെ  ഭർത്താവും സിനിമ നടനുമായിരുന്ന വിജയ കുമാരതൂങ്കെ   തുടങ്ങി   നിരവധി  നേതാക്കളെയും, ജനപ്രതിനിധികളെയും  തട്ടിക്കൊണ്ടുപോയി  കൊല ചെയ്യുകയും ചെയ്തതോടെ  വീണ്ടും സംഘടനാ  നിരോധിക്കപ്പെട്ടു.  വിവിധ ഘട്ടങ്ങളിൽ  ജെ.വി.പി  നടത്തിയ കലാപങ്ങളിൽ 80000 ൽ പരം  ആളുകളാണ് കൊല്ലപ്പെട്ടത്  1991 ജെ വി പി  നേതാവ് റൊഹന ശ്രീലങ്കൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജെ.വി.പിയുടെ  ഗറില്ലാ പ്രവർത്തനങ്ങളും, അക്രമങ്ങളും, ശ്രീലങ്കൻ സൈന്യം വീണ്ടും അടിച്ചമർത്തിയതോടെസാവകാശത്തിൽ  ജെ.വി.പി  സായുധ   കലാപം  ഉപേക്ഷിച്  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ തുടങ്ങി

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന നേതാവ് 

             വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ ജെ.വി.പി  യിൽ  ആകൃഷ്ടനായ ദിസ നായകെ  സംഘടനയുടെ വിദ്യാർത്ഥി വിഭാഗത്തിലും പിന്നീട് സംഘടനയിലും സജീവമായി, പടിപടിയായി നേതൃ നിരയിലേക്ക് ഉയർന്നു. 1998  മുതൽ പാർട്ടിയുടെ പോളിറ്റ്  ബ്യുറോ അംഗമായ അദ്ദേഹം , 2000  ലെ തെരഞ്ഞെടുപ്പിലാണ്  ആദ്യമായി പാർലമെന്റ് അംഗമാകുന്നത്അന്നത്തെ ചന്ദ്രിക കുമാരതുങ്കെയുടെ  സർക്കാരിൽ കൃഷിമന്ത്രിയായി.  2014   ദിസ നായകെ നേതൃസ്ഥാനം ഏറ്റെടുത്തതോടെ  പാർട്ടി ജനകീയമായി മാറ്റുവാനുള്ള  ശ്രമങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്മാത്രമല്ല, മുമ്പ് നടത്തിയ  അക്രമസംഭവങ്ങളിൽ അദ്ദേഹം പരസ്യമായി മാപ്പുപറയുകയും ചെയ്തു.    ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് 2019 ലെ പ്രസിഡന്റ്  തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തുനിന്നും   അദ്ദേഹം ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടുള്ളത് .  

ഇന്ത്യയുമായുള്ള ബന്ധം 

ഇന്ത്യയുമായുള്ള ബന്ധത്തെ മുമ്പ് തള്ളിപ്പറഞ്ഞ ജെ.വി.പിയും, ദിസ നായകെയും  നിലപാടിൽ നിന്നും  മാറിയെന്നുള്ളതിന്റെ സൂചനയാണ്തെരഞ്ഞെടുപ്പ്  പ്രചാരണ രംഗത്തുവച്ചു  ജെ.വി.പിയുടെ വിദേശ നയത്തെക്കുറിച്ചു അദ്ദേഹം നൽകിയ സൂചനകൾചൈനയിൽ നിന്നുംമുൻ  രാജപക്സെ   സർക്കാർ   വൻപലിശക്ക്  വായ്പ വാങ്ങി  നടത്തിയ  ഹമ്പൻതോട്ട തുറമുഖ നിർമാണം ഉൾപ്പെടെയുള്ള  നിക്ഷേപങ്ങൾ വരുത്തിവച്ച കടക്കെണിയെക്കുറിച്ചും അദ്ദേഹം ബോധവാനാണ്ദക്ഷിണേഷ്യയിലെ വൻ  ശക്തിയും, ഏറ്റവും അടുത്ത അയൽരാജ്യവുമായ ഇന്ത്യയെ അവഗണിച്ചുകൊണ്ടും, ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയിലും   ശ്രീലങ്കക്ക്  മുന്നോട്ടുപോകുവാൻ സാധിക്കുകയില്ലെന്ന്  അദ്ദേഹത്തിനു ബോധ്യമുണ്ട്അതുകൊണ്ടാണ്, ശ്രീലങ്കയുടെ മണ്ണ്  ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കുവാൻ അനുവദിക്കുകയില്ലെന്ന നിലപാട്  അദ്ദേഹം   എടുത്തിട്ടുള്ളത്മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള ശാക്തിക   മത്സരത്തിൽ,  ഒരു പക്ഷവും പിടിക്കാതെ നിഷ്പക്ഷമായി നിൽക്കുമെന്നും  അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്സാമ്പത്തിക  ചുഴിയിൽപ്പെട്ട ശ്രീലങ്കയെ  അതിൽ നിന്നും രക്ഷപ്പെടുത്തുവാൻ  ഇന്ത്യ നൽകിയ സാമ്പത്തിക സഹായം  നിർണായകമായിരുന്നു.      കഴിഞ്ഞ  ശ്രീലങ്കൻ    പാർലമെന്ററിലെ    പ്രതിപക്ഷ വിപ് എന്ന നിലയിൽ  2024  ഫെബ്രുവരിയിൽ,     കേന്ദ്ര  സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്  അദ്ദേഹം    ഇന്ത്യ സന്ദർശിക്കുകയും , വിദേശകാര്യ മന്ത്രി ജയശങ്കറുമായും, ദേശിയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലുമായും , മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും  ആശയവിനിമയം നടത്തുകയും ചെയ്തു പശ്ചാത്തലത്തിൽചൈനയുമായുള്ള സഹകരണം  തുടരുന്നതിനൊപ്പം, ഇന്ത്യയുമായി   നിലവിലുള്ള ബന്ധവും, സാമ്പത്തിക  സഹകരണവും  കൂടുതൽ ദൃഡപ്പെടുത്തുവാനായിരിക്കും   ദിസ നായകെ  സർക്കാർ  ശ്രമിക്കുക  

              

അഡ്വപി.എസ് .ശ്രീകുമാർ 

9495577700