Sunday, 15 August 2021

                                   കാബൂളിൽ  ഇനി  മുല്ല അബ്ദുൽ ഗനി ബർദാറോ ?


പി.എസ്‌ .ശ്രീകുമാർ 

          
                                                                             

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ്  താലിബാന്റെ മുന്നേറ്റം. ഈ മാസം അവസാനത്തോടെ അമേരിക്കയുടെ  മുഴുവൻ സൈന്യവും  അഫ്‌ഗാനിസ്ഥാനിൽ നിന്നും  മടങ്ങുകയാണ്. ഒപ്പം ബ്രിട്ടനും, ജർമനിയും  ഉൾപ്പെടെയുള്ള അമേരിക്കയുടെ സഖ്യ  കക്ഷികളും അവരുടെ സൈന്യത്തെ  പിൻവലിക്കും. അതോടെ   താലിബാൻ  അഫ്ഘാൻ സൈന്യത്തെ അടിയറവു പറയിച്ചു  ഭരണം പിടിച്ചടക്കുമെന്നാണ് അന്തർദേശീയ സമൂഹം പ്രതീക്ഷിച്ചതു.   എന്നാൽ അമേരിക്കയെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് താലിബാൻ  അഫ്ഘാൻ  പിടിച്ചടക്കിയതും, അഫ്‌ഗാൻ  പ്രസിഡണ്ട്  അഷ്‌റഫ്  ഗനി  തജികിസ്താനിലേക്കു പലായനം ചെയ്തതും.  പ്രസിഡന്റിന്റെ കൊട്ടാരം താലിബാൻ കയ്യടക്കി കഴിഞ്ഞു.  കാബൂൾ നഗരതിന്നട്ടെ നിയന്ത്രണം ഏറ്റെടുത്ത  താലിബാൻ  പോരാളികൾ ,  ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകളിലെ തീരുമാനം പ്രതീക്ഷിച്ചു  നിൽക്കുകയാണ്.  സമാധാനപരമായ ഒരു അധികാരമാറ്റത്തിനായാണ്  അവർ  കാത്തു നിൽക്കുന്നത്. ഏതുനിമിഷവും  അധികാരം പിടിച്ചെടുത്തതായി  താലിബാൻ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്.  ഏതായാലും ഒരു കാര്യം ഉറപ്പാണ്. അഫ്ഘാനിസ്ഥാൻ ഇനി ഇസ്ലാമിക എമിറേറ്റ് ആയി മാറും. പ്രസിഡണ്ട് ആയി വരാൻ  സാധ്യത  താലിബാൻ തലവനായ   മുല്ല അബ്ദുൽ ഗനി  ബർദാറാണ് .     അതിനു ശേഷം അഫ്‌ഗാനിൽ    എന്താണ് സംഭവിക്കുകയെന്നത്   അന്തർദേശീയ സമൂഹത്തെയാകെ  അലട്ടുന്ന ഒരു ചോദ്യമാണ് .

2001 സെപ്റ്റംബർ  11  ന്  ന്യൂയോർകിലെ  വേൾഡ് ട്രേഡ് സെന്ററിൽ  ഉണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ്  അമേരിക്കയുടേയും  സഖ്യകക്ഷികളുടേയും  സൈന്യം  അഫ്‌ഗാനിസ്ഥാനിൽ  ഇരച്ചു കയറിയത് . ഭീകരാക്രമണം ആസൂത്രണം ചെയ്തത്  താലിബാനാണെന്നു ആരോപിച്ചുകൊണ്ട്  അവരെ അഫ്‌ഗാനിസ്ഥാൻറ്റെ മണ്ണിൽ   നിന്നും തൂത്തുമാറ്റുമെന്നു   അവകാശപ്പെട്ടാണ് അമേരിക്ക   യുദ്ധം ആരംഭിച്ചത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട്  താലിബാനെ അമർച്ചചെയ്‌തു  ജനകീയ ഭരണം  കൊണ്ടുവരുവാൻ അമേരിക്കക്ക്  കഴിഞ്ഞെങ്കിലും, താലിബാനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിലെത്താൻ ഇരുപതു വർഷങ്ങൾക്കിപ്പുറവും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.  ഏതായാലും കഴിഞ്ഞ ഇരുപതു വർഷം  അമേരിക്ക   എന്താണോ അമേരിക്ക ഉദ്ദേശിച്ചത്   അതൊക്കെ  ഇപ്പോൾ വൃഥാവിലായി.  

 2500 ഓളം  അമേരിക്കയുടെ സൈനികരും, അവരെ സഹായിക്കാനായി എടുത്ത 3800 ഓളം  താൽക്കാലികക്കാരും  യുദ്ധത്തിൽ കൊല്ലപ്പെട്ടു.  അഫ്‌ഗാൻറ്റെ  സൈനികരും, പോലീസും കൂടി  66000  പേരും,   പൗരന്മാരായ   47245  പേരുമാണ് താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.   താലിബാൻ തീവ്രവാദികളായ  51191 പേരും. കഴിഞ്ഞമാസം കൊല്ലപ്പെട്ട ഇന്ത്യൻ പത്രപ്രവര്തകനായ ഡാനിഷ് സിദ്ദിഖി  ഉൾപ്പെടെ 72  പത്രപ്രവർത്തകരുമാണ് കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ   അഫ്‌ഗാൻ  യുദ്ധത്തിൽ കൊല്ലപ്പെട്ടത്.  ഈ യുദ്ധത്തിന് നേതൃത്വം നൽകിയ  അമേരിക്കയുടെ ഖജനാവിൽ നിന്നും  2 ലക്ഷം കോടി ഡോളറാണ്   ചെലവഴിച്ചത്. അൽ ഖായിദ  നേതാവ്  ഒസാമ ബിൻ ലാദനെ  2011  മേയ്  16 ന്  പാകിസ്താനിലെ അബ്ബോട്ടാബാദിലെ ഒളിതാവളത്തിൽ വച്ച് കൊലപ്പെടുത്തിയതൊഴിച്ചാൽ   താലിബാനെ തുടച്ചു നീക്കുക എന്ന  ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഒരിക്കൽ തീവ്രവാദികൾ എന്ന് മുദ്രകുത്തി അകറ്റിനിർത്തിയവരുമായി സമാധാന ചർച്ച നടത്തിയാണ് സൈനികരെ പിൻവലിക്കാനുള്ള കരാറിൽ  മുൻ പ്രസിഡന്റ  ഡൊണാൾഡ് ട്രംപ് എത്തിച്ചേർന്നതും.  ഔദ്യോഗിക തലത്തിൽ താലിബാനുമായി നടന്ന ചർച്ചയുടെ തുടർച്ചയായാണ്  2020  ഫെബ്രുവരി  29 ന്  അമേരിക്കയും താലിബാനുമായി  ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വച്ച്  കരാർ ഒപ്പിട്ടത്.  അഫ്‌ഗാനിലെ  അധികാര മാറ്റം  അവിടത്തെ സർക്കാരും താലിബാനുമായി ചർച്ചനടത്തി പരിഹരിക്കണമെന്നും,  അമേരിക്കയുടെയും സഖ്യകഷികളുടെയും സൈനികർ ഘട്ടം ഘട്ടമായി പിൻവാങ്ങുമെന്നും, ഇരുഭാഗത്തുമായി തടവിൽ  കഴിയുന്നവരെ സമയബന്ധിതമായി  വിട്ടയക്കുമെന്നും,  അതിനു അവസരമൊരുക്കത്തക്കരീതിയിൽ  വെടിനിർത്തൽ നടപ്പിൽ വരുത്തുമെന്നും  ഉള്ള നിബന്ധനകളാണ്  കരാറിൽ ഉള്ളത് .

താലിബാന്റെ സ്വഭാവം മാറുന്നു 

2021  മേയ്  മാസത്തിൽ അമേരിക്കൻ സൈനികർ അഫ്‌ഗാൻ  വിടാൻ തുടങ്ങിയതോടെ താലിബാന്റെ സ്വഭാവം മാറി. വെടിനിർത്തൽ ലംഘിച്ചുകൊണ്ട്  അവർ ഓരോ  നഗരങ്ങളും , പ്രവിശ്യകളും     പിടിച്ചെടുക്കുവാൻ   തുടങ്ങി. അഫ്‌ഗാനിൽ  അമേരിക്ക ഏറ്റവും വലിയ സൈനിക ക്യാമ്പ് നടത്തിയത്  സൈനിക  വിമാന താവളം  ഉള്ള  ബഗ്രാമിലാണ്. കാബൂളിൽ നിന്നും 43  കിലോ മീറ്ററാണ്  ബഗ്രാമിലേക്ക്. യുദ്ധത്തിന്റെ മൂര്ധന്യ ഘട്ടങ്ങളിൽ  പതിനായിരക്കണക്കിന് സൈനികരും, ആയിരക്കണക്കിന് സൈനിക വാഹനങ്ങളും , യുദ്ധവിമാനങ്ങളും ആയുധങ്ങളും ഒക്കെ ഉള്ള  ഒരു ആധുനിക  മിനി നഗരമായിരുന്നു ബഗ്രാം.  കരാറിന്റെ ഭാഗമായി സൈനികരുടെ എണ്ണം ഇവിടെ കുറച്ചുകൊണ്ടുവരികയായിരുന്നു അമേരിക്ക. എന്നാൽ ബാക്കിയുണ്ടായിരുന്ന മുഴുവൻ സൈനികരെയും  ജൂലൈ രണ്ടാം തീയതി  അർധരാത്രിക്ക്  അമേരിക്ക ഒഴിപ്പിച്ചു കൊണ്ടുപോയി.  അഫ്‌ഗാൻ  സൈനിക മേധാവിയെപ്പോലും അറിയിക്കാതെയാണ്  അമേരിക്ക സൈനികരെ ഒഴിപ്പിച്ചത്. സൈനികർ ഒഴിഞ്ഞതിനെ തുടർന്ന്  ബഗ്രാം ക്യാമ്പിൽ ആളുകൾ ഇരച്ചുകയറി കൊള്ളയടിച്ചപ്പോഴാണ്  അമേരിക്കൻ സൈനികർ അവിടെനിന്നും ഒഴിഞ്ഞ വിവരം അഫ്‌ഗാൻ  സൈനികർ അറിഞ്ഞത്. ഇപ്പോൾ   ബഗ്രാം സൈനിക ക്യാമ്പിന്റെ നിയന്ത്രണവും  താലിബാൻ   ഏറ്റെടുത്തു.

ഓഗസ്റ്റ് ആദ്യവാരത്തോടെ അഫ്ഗാനിസ്ഥാനിലെ  421  ജില്ലകളിൽ  പകുതിയോളം ജില്ലകളുടെ നിയന്ത്രണം താലിബാൻറ്റെ  കൈകളിലായി. ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ അനുസരിച്ചു്  അഫ്ഘാനിസ്ഥാനിലെ  34  പ്രവിശ്യകളും     താലിബാൻ പിടിച്ചെടുത്തു.  ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ പ്രകാരം  അഫ്ഘാനിസ്ഥാൻ മുഴുവൻ താലിബാൻ  പിടിച്ചെടുത്തു കഴിഞ്ഞു. 

അമേരിക്കയുടെ  പിൻഗാമി ആര് ?

അഫ്‌ഗാനിസ്ഥാനിൽ  അമേരിക്കക്കുണ്ടായിരുന്ന  റോളിൽ  ഇനി ആരായിരിക്കും? അതിനുള്ള മത്സരം തുടങ്ങി.  ആ റോൾ കയ്യടക്കാൻ റഷ്യക്കും, ചൈനക്കും, പാകിസ്ഥാനും, ഇറാനും താല്പര്യമുണ്ട്.  ഇന്ത്യക്കു താല്പര്യമുണ്ടെങ്കിലും താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര സുഖകരമല്ല.  താലിബാനെ, അമേരിക്കയുടെ ആക്രമണങ്ങളിൽനിന്നും  അഭയം നൽകിരക്ഷിച്ചതും,   ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും  നൽകി ഊട്ടി വളർത്തിയതും പാകിസ്താനാണ്. അതുകൊണ്ട്  താലിബാന്റെ നേതൃത്വത്തിൽ   സർക്കാർ രൂപീകരിക്കുകയാണെങ്കിൽ,   അമിതമായ സ്വാധീനം ചെലുത്താൻ സാധിക്കും എന്നാണ് പാകിസ്ഥാൻ കരുതുന്നത്. ഇക്കാര്യത്തിൽ വളരെ സൂക്ഷിച്ചാണ് ചൈനയും റഷ്യയും കരുക്കൾ നീക്കുന്നത്.  ചൈനക്ക് രണ്ടു കാര്യങ്ങളിലാണ്  ശ്രദ്ധ.  ഒന്ന്, അവരുടെ ബെൽറ്റ് ആൻഡ്  റോഡ് പദ്ധതിയിൽ ഉൾപ്പെട്ട  റോഡ്, റെയിൽ ലൈനുകൾ  കടന്നു പോകുന്നത് അഫ്ഗാനിലൂടെയാണ്. യൂറോപ്പിലേക്കും , മധേഷ്യൻ  രാജ്യങ്ങളിലേക്കുമുള്ള  അവരുടെ ചരക്കു ഗതാഗതം  തടസ്സപ്പെടരുതെന്നതാണ്  ചൈനയുടെ  ഒരു ആവശ്യം. രണ്ടാമത്തേത് ചൈനയുടെ സുരക്ഷയെ ബാധിക്കുന്നതാണ്.  മുസ്ലിം ഭൂരിപക്ഷ മേഖലയായ ചൈനയുടെ  വടക്ക്  പടിഞ്ഞാറൻ   സിൻജിയാങ് പ്രവശ്യ  അഫ്ഗാനോട് ചേർന്നാണ്  കിടക്കുന്നത്.   ഉയിഗർ   മുസ്‌ലിം  വംശജർ  ചൈനയുടെ അധീശത്തിനെതിരെ  കുറെകാലങ്ങളായി പോരാടുന്നു.   സൈനിക ശക്തിയും അധികാരവുമുപയോഗിച്ചാണ്  ഉയിഗർ വംശജരെ ചൈന അടിച്ചൊതുക്കുന്നത്.   താലിബാനുമായി ചേർന്ന്  ചൈനക്കെതിരെ അവർ ഭാവിയിൽ പോരാടുമോ എന്ന ഭയം ചൈനയെ വല്ലാതെ അലോസരപ്പെടുത്തുന്നു.  അതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ താലിബാനുമായി,  പാകിസ്താന്റെ സഹായത്തോടെ  അവർ ചർച്ചകൾ നടത്തുന്നുണ്ട്.  ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പെട്ട  ചൈനയുടെ വൻകിട പദ്ധതികൾക്ക് വേണ്ട സഹായവും സുരക്ഷയും നൽകുമെന്നും,  ഉയിഗർ പ്രശ്നത്തിൽ ചൈനയുടെ നിലപാടിന് അനുസരിച്ചു നീങ്ങാമെന്നുമാണ് ഇപ്പോൾ താലിബാൻ  അവർക്ക് നൽകിയിട്ടുള്ള ഉറപ്പു.

റഷ്യക്കും  പ്രശ്‍നം  സുരക്ഷയും സാമ്പത്തിക ഇടപാടുകളും,ആണ്. ദക്ഷിണ-ഉത്തര റോഡ്/റെയിൽ  ഗതാഗതം അഫ്‌ഗാനിലൂടെ  സ്ഥാപിക്കുകയാണെങ്കിൽ, അറബിക്കടൽ മുഖേന ദക്ഷിണ  ഏഷ്യൻ രാജ്യങ്ങളിലേക്കും, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും  വ്യാപാര-വാണിജ്യ ഇടപാടുകൾ വ്യാപിപ്പിക്കുവാൻ എളുപ്പം സാധിക്കും.  മറ്റൊന്ന്  മുസ്ലിം  തീവ്രവാദം തടഞ്ഞു നിർത്തുക എന്നുള്ളതാണ്.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗങ്ങൾ ആയിരുന്ന രാജ്യങ്ങളാണ്  റഷ്യക്കും,  അഫ്ഗാനുമിടയിൽ ബഫർ  രാജ്യങ്ങളായി  ഉള്ള തജികിസ്താൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്മെനിസ്താന്  തുടങ്ങിയ രാജ്യങ്ങൾ. ഇവിടങ്ങളിലൂടെ മുസ്ലിം തീവ്രവാദം വ്യാപിച്ചാൽ   അത് റഷ്യക്കും  ദോഷകരമാകും. അതൊഴിവാക്കാൻ ശ്രമിക്കുന്നതിനൊപ്പം, മധ്യേഷ്യൻ  രാജ്യങ്ങളിൽ മുൻ സോവിയറ്റ് യൂണിയനുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാൻ സാധിക്കുമോ  എന്നും റഷ്യ ശ്രമിക്കുന്നു.

ഇറാനുമായി  സൗഹൃദം പുലർത്തുന്ന ഒരു ഭരണം അഫ്‌ഗാനിൽ  ഉണ്ടാകണമെന്നാണ്  ആ രാജ്യം   ആഗ്രഹിക്കുന്നത്.  ഗനിയുമായി  നല്ലബന്ധമാണ് ഇറാനുള്ളതെങ്കിലും, അമേരിക്കയുമായുള്ള ഗനിയുടെ സൗഹൃദവും, സൈനിക സഹകരണവും ഇറാൻ ഇഷ്ടപ്പെടുന്നില്ല.  അതുകൊണ്ടു  നിലവിലുള്ള അഫ്‌ഗാൻ  സർക്കാരിനോട്  അടുപ്പം പുലർത്തുന്നതിനൊപ്പം താലിബാനുമായും  ഇറാൻ നല്ല ബന്ധത്തിലാണ്.ഐസിസുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഖൊറാസാൻ  പ്രവിശ്യയിലെ  തീവ്രവാദി ഗ്രൂപ്പിനെ രണ്ടുകൂട്ടരും എത്തിക്കുന്നു. ഇറാനിൽ നിന്നും മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന ഖൊറാസാൻ  തീവ്രവാദികളെ  താലിബാനും ശക്തമായി എതിർക്കുകയാണ്.  താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് കാബൂളിൽ  അധികാരമേൽക്കുന്നതെങ്കിൽ , ഇറാൻ - അഫ്‌ഗാൻ  അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തു തടയാൻ ഇരുരാജ്യങ്ങൾക്കും സഹകരിക്കുവാൻ സാധിക്കും.  ഒപ്പം ഇറാന്റെ ചബാഹർ  തുറമുഖം വഴി  അഫ്‌ഗാനിസ്ഥാന്റെ  ചരക്കു ഗതാഗതം  സുഗമമാക്കുവാൻ സാധിക്കും.  അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാന്  അഫ്‌ഗാൻ  മാർക്കറ്റിലേക്കുള്ള പ്രവേശവും അഫ്ഗാനിസ്ഥാൻ വഴി   ചൈനയുമായുള്ള  വാണിജ്യ-വ്യാപാര ബന്ധങ്ങളും   വലിയ ആശ്വാസമായി  മാറും.  ഏതു സാഹചര്യവും തങ്ങൾക്കുകൂടി  പ്രയോജനപ്പെടണം എന്നതാണ് ഇറാൻറ്റെ  അഫ്ഗാൻ നയത്തിന്റെ രത്‌നച്ചുരുക്കം.

ഇന്ത്യയുടെ സാദ്ധ്യതകൾ 

റഷ്യയുടെയും, ചൈനയുടെയും, ഇറാൻറ്റെയും  താല്പര്യങ്ങൾ മനസ്സിലാക്കികൊണ്ടു,  നമുക്ക് അനുയോജ്യമായ  ഒരു നയമായിരിക്കണം ഇന്ത്യ സ്വീകരിക്കേണ്ടത്.  അതിന്  റഷ്യയും ഇറാനുമായി നാം കൂടുതൽ സഹകരിക്കണം.  ഇറാനുമായി വളരെ നല്ല ബന്ധമാണ് നമുക്കു ഉണ്ടായിരുന്നത്.  ഇറാനിലെ ചബാഹർ  തുറമുഖം വികസിപ്പിക്കുവാൻ ഇന്ത്യയാണ്  പണം മുടക്കിയത് . ചബഹറിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്കു റെയിൽവേ ലൈൻ  നിർമിക്കുന്ന കരാറും നമുക്കായിരുന്നു.  എന്നാൽ അമേരിക്ക ഇറാനെതിരെ  ഉപരോധം ഏർപ്പെടുത്തിയപ്പോൾ  ട്രംപിന്റെ ഭീഷണിക്കു വഴങ്ങി , നമുക്ക് അതിൽ നിന്നും പിന്തിരിയേണ്ടി വന്നു. ഇക്കാര്യത്തിൽ ഇറാന് നമ്മളോട് അല്പം ഈർഷ്യയും ഉണ്ട് . ഇറാനിൽ ഇബ്രാഹിം റൈസി പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതുമുതൽ  ബന്ധങ്ങൾ പഴയ നിലയിലേക്ക് കൊണ്ടുപോകുവാൻ നമ്മുടെ വിദേശ കാര്യ  മന്ത്രാലയം കാര്യമായി ശ്രമിക്കുന്നുണ്ട്.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ  വിവിധ വികസന പ്രവർത്തനങ്ങൾക്കായി പതിനൊന്നു ബില്യൺ ഡോളർ  ഇന്ത്യ  അഫ്‌ഗാനിൽ  നിക്ഷേപിച്ചു.  അതിൽ പ്രധാനപ്പെട്ടവ  കാബൂളിലെ  പാർലമെന്റ് മന്ദിരം, ദലേറ -സറഫ്  റോഡ് വികസനം, അഫ്‌ഗാനിലെ  ഏറ്റവും വലിയ  അണക്കെട്ടായ സൽ‍മ അണക്കെട്ട്  എന്നിവയാണ്.  അതിനു പുറമെയാണ് വാണിജ്യ-വ്യാവസായിക ബന്ധങ്ങൾ.  അതിനാൽ നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ  തന്ത്രപരമായ ഇടപെടലാണ് നടത്തേണ്ടത്. തൊണ്ണൂറുകളിലെ  ശൈലിയിൽ നിന്നും  താലിബാനും  വളരെയേറെ മാറി.  അന്തർദേശീയ രംഗത്തുണ്ടായ  മാറ്റങ്ങൾ ഉൾകൊള്ളാൻ അവരും തയ്യാറായിട്ടുണ്ട്. ഒറ്റയാനെപ്പോലെ പോയാൽ അധികനാൾ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന്  പഴയ അന്ന്ഹവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്..  അഫ്‌ഗാനിലെ  ശാക്തിക ചേരിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട്,  താലിബാന്റെ നേതൃത്വവുമായി   നല്ല ബന്ധം പുലർത്തുവാൻ നമ്മൾ  അണിയറിൽ  ശ്രമങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ റഷ്യയുമായും ഇറാനുമായും കൂടുതൽ സഹകരിച്ചു  കൊണ്ട് മുന്നോട്ടുപോയാൽ,  കാബൂളിൽ ഉണ്ടായിട്ടുള്ള  മാറ്റം  നമുക്ക്  കുറെയെങ്കിലും അനുകൂലമാക്കുവാൻ,  ഒരു പക്ഷേ ,  സാധിച്ചേക്കും.

പി.എസ്‌ .ശ്രീകുമാർ 

9847173177 

























 


Tuesday, 13 July 2021

       കൂട്ട വംശഹത്യ നേരിടുന്ന   കാനഡയിലെ ആദിവാസി സമൂഹം 

പി.എസ് .ശ്രീകുമാർ 



 കാനഡയിലെ പൊതു-രാഷ്ട്രീയ ജീവിതത്തെ  പിടിച്ചുലച്ചുകൊണ്ടു ആദിവാസികളായ നൂറുകണക്കിന് വിദ്യാർത്ഥികളുടെ അസ്ഥികൂടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബോര്ഡിങ് സ്കൂളുകളിൽ നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.കുഴിമാടങ്ങൾ ആദ്യം കണ്ടെത്തിയത്  ഈ നൂറ്റാണ്ടിലെ  ഏറ്റവും  തീക്ഷ്ണമായ ഉഷ്ണത്തിൽപെട്ടു ഈയിടെ നൂറുകണക്കിന്  ആളുകൾ  മരിച്ചുവീഴുന്ന  ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് . ഈ പ്രവിശ്യയിലുള്ള  കാംലോപ്‌സിലെ  ഇന്ത്യൻ റെസിഡൻഷ്യൽ  സ്കൂൾ അംഗണത്തിൽനിന്നുമാണ് 215  കുഴിമാടങ്ങൾ കണ്ടെത്തിയത്.  ഭൂമിക്കടിയിലെ  വസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ശക്തികൂടിയ റഡാർ  സംവിധാനം ഉപയോഗിച്ച  അന്വേഷണ ഉദ്യോഗസ്ഥർ  ഇവ കണ്ടെത്തിയത്.

ഇന്ത്യൻ ആദിവാസി [അവിടത്തെ ഒരു ആദിവാസി സമൂഹത്തിന്റെ പേരാണ്] കുട്ടികൾക്കായി  പത്തൊമ്പത് , ഇരുപത്  നൂറ്റാണ്ടുകളിൽ    കാതോലിക്കാസഭ  നടത്തിയിരുന്ന 130  സ്കൂളുകളിൽ ഒന്നാണ്  കാംലോപ്സിലെ  ഇന്ത്യൻ  റെസിഡൻഷ്യൽ  സ്കൂൾ.  1863 നും 1998 നും  ഇടക്കുള്ള കാലഘട്ടത്തിൽ കാനഡ സർക്കാരിന്റെ അനുമതിയോടെയാണ്,   ഒന്നര ലക്ഷത്തോളം ആദിവാസി കുട്ടികളെ  കുടുംബങ്ങളിൽ  നിന്നും വേർപെടുത്തി കൊണ്ട്  നിര്വ്വന്ധിതമായി   ഈ സ്കൂളുകളിൽ ചേർത്തത്.  അവരെ ആദിവാസി സമൂഹത്തിലെ ജീവിത രീതിയിൽ നിന്നും അടർത്തിമാറ്റുക എന്നതായിരുന്നു ഈ ബോര്ഡിങ് സ്‌കൂളുകളുടെ ഉദ്ദേശം.    അവരുടെ തനതായ ആദിവാസി ഭാഷയും , സംസ്കാരവും  ആചാരങ്ങളും  ഈ സ്കൂളുകളിൽ  വിലക്കി.  ശുചിത്വം ഇല്ലാത്തതും   അസൗകര്യങ്ങൾ  നിറഞ്ഞതുമായ അന്തരീക്ഷമാണ് ഈ സ്‌കൂളുകളിലെല്ലാം  നിലനിന്നിരുന്നത്.  അനാരോഗ്യകരമായ  ചുറ്റുപാടുകളിൽ താമസിപ്പിക്കപ്പെട്ട  കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടിരുന്നു. അധികൃതരുടെ  നിർദേശങ്ങൾ അവഗണിക്കുന്ന കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്താനും  മടിച്ചിരുന്നില്ല.

പ്രാദേശിക സർക്കാരുകൾ നടത്തുന്ന അന്വേഷണങ്ങളിൽ  കൂടുതൽ  സ്‌കൂളുകളിൽ കുഴിമാടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജൂൺ അവസാന വാരത്തിൽ സസ്കാചെച്ചവൻ  പ്രവിശ്യയിലെ  മാറിവെൽ   ബോര്ഡിങ് സ്‌കൂളിൽ  750 ൽ പരം കുഴിമാടങ്ങൾ കൂടി  കണ്ടെത്തിയതോടെ കാനഡ സർക്കാരും, മനുഷ്യാവകാശ പ്രവർത്തകരും ഈ വിവാദം ഏറ്റെടുത്തിരിക്കുകയാണ്.  സഭയുടെ കീഴിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടത്തിയിരുന്ന ബോര്ഡിങ് സ്‌കൂളുകളിലെല്ലാം കൂടി  6000 ഓളം  കുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്നാണ്ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ  "Idle  No  More" കൂട്ടായ്മ   ആരോപിക്കുന്നത്. സാംസ്കാരികമായ വംശഹത്യയാണ് കാനഡയിലെ ആദിവാസി സമൂഹം  നേരിടുന്നതെന്നാണ്  ആംനസ്റ്റി ഇന്റർനാഷണൽ  ആരോപിച്ചിട്ടുള്ളത്

ഖേദം പ്രകടിപ്പിച്ചു മാർപ്പാപ്പ 

ഈ വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന്, കൂട്ട പീഡനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്  കാതോലിക്ക സഭ നേതൃത്വം മാപ്പുപറയണമെന്ന്  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ  ആവശ്യപ്പെട്ടു.കത്തോലിക്കാ സഭ അധ്യക്ഷനായ  പോപ്പ് ഫ്രാൻസിസ്,  സഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ബോർഡിങ്  സ്‌കൂളുകളിൽ നടന്ന  മനുഷ്യാവകാശ ധ്വംസനങ്ങളിലും , ലൈംഗികാതിക്രമങ്ങളിലും , കൊലപാതങ്ങളിലും  .ഖേദം പ്രകടിപ്പിച്ചു.  മാത്രമല്ലാ , സങ്കടകരമായ ഈ സംഭവങ്ങളെക്കുറിച്ചു  കൂടുതൽ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്നു  കാനഡയിലെ  സർക്കാർ-മത നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.  എന്നാൽ ഇതിനോടകം പുറത്തു വന്ന  വസ്തുതകളുടെ  അടിസ്ഥാനത്തിൽ  ആദിവാസി സമൂഹത്തോട് മാപ്പുപറയാത്ത,  കാതോലിക്കാ സഭാ  മേലധ്യക്ഷന്മാരെ  പ്രധാനമന്ത്രി ട്രൂഡോ നിശിതമായി വിമർശിച്ചു.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ  കാനഡയിലെ  ആദിവാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന    വിവേചനങ്ങളും  പീഡനങ്ങളുമാണ്  ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിനേക്കാൾ  മുപ്പതു ലക്ഷം പേര് മാത്രമാണ്  ലോകത്തെ രണ്ടാമത്തെ വിസ്തൃതിയുള്ള രാജ്യമായ കാനഡയുടെ ജനസംഖ്യ . 3.8 കോടിയാണ്   അവിടത്തെ  ജനസംഖ്യ. ഇതിൽ  4.9  ശതമാനം  പേർ,   അതായത്  16,70,000  പേര് മാത്രമാണ്  എല്ലാ ആദിവാസി സമൂഹങ്ങളിലുമായി ഉള്ളത്.  സ്റ്റാറ്റിസ്റ്റിക്‌സ്  കാനഡ കണക്കനുസരിച്ചു , ഇവരുടെ തൊഴിലില്ലായ്മ നിരക്ക്  10.1 ശതമാനമാണ് .അതേസമയം കാനഡയിൽ  കോവിഡിന്  മുമ്പു പൊതുവേ ഉണ്ടായിരുന്ന തൊഴിലില്ലായ്‌മ  നിരക്ക്  6  ശതമാനത്തിനു താഴെയായിരുന്നു.   അവരുടെ കൈവശം ഉണ്ടായിരുന്ന  കൃഷി/താമസ സ്ഥലങ്ങളും , ജീവിത മാര്ഗങ്ങളും ഇല്ലാതായിരിക്കുന്നു.  കൈവശം ഇരുന്ന സ്ഥലങ്ങളിൽ  നിന്ന് പോലും  അവർ കുടിയിറക്കപ്പെട്ടു. ആവശ്യത്തിന്  ഭക്ഷണമോ,താമസ സൗകര്യങ്ങളോ, ശുദ്ധജല ലഭ്യതയോ ഇല്ലാതെ തികച്ചും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് ഫസ്റ്റ് ഇന്ത്യൻസ്  എന്നറിയപ്പെടുന്ന പ്രബലമായ ആദിവാസി സമൂഹം.  വിദ്യാഭ്യാസ രംഗത്തും അവർ അവഗണ നേരിടുകയാണ്.  അവരുടെ കുട്ടികളിൽ  പലരും  സ്‌കൂളുകളിൽ പ്രവേശനം തേടുന്നില്ലെന്നു മാത്രമല്ല, പ്രവേശനം നേടിയവരുടെ  കൊഴിഞ്ഞുപോക്കും വളരെ കൂടുതലാണ്.  ഇവരുടെ ഇടയിൽ  തൊഴിലില്ലായ്മയും കൂടുതലാണ്. അതുകൊണ്ടു    ഇവരിൽ നിന്നുമുള്ള തൊഴിൽ രഹിതരിൽ  നിരവധിപേർ  കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നുണ്ട്.  പോഷകാഹാര കുറവും  ഇവർക്കിടയിൽ വ്യാപകമാണ്.  

സർക്കാരുകൾക്ക് വിമുഖത  

കാ നഡയുടെ ഭരണഘടന ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്  ഉറപ്പുനല്കുന്നുണ്ടെങ്കിലും  മാറിമാറി വന്ന ഭരണ കൂടങ്ങൾ  അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  നടപടികൾ കൈക്കൊള്ളാൻ  ശു ഷ്‌കാന്തി കാണിച്ചില്ല എന്നതാണ് വാസ്തവം. സ്‌കൂളുകളിൽ മാത്രമല്ല , പൊതുസമൂഹത്തിലും  ആദിവാസികൾ പീഡിപ്പിക്കപ്പെടുന്നു.   മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ആദിവാസികളായ സ്ത്രീകളിലും പെണ്കുട്ടികളിലും ഉണ്ടാകുന്ന  മരണ നിരക്ക് 12  മടങ്ങു  കൂടുതലാണ്. മൂന്നു പതിറ്റാണ്ടിനിടയിൽ 1200 ഓളം ആദിവാസി പെൺകുട്ടികൾ  കാണാതാവുകയോ,  കൊല്ലപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌.   അന്യാധീനപ്പെട്ട അവരുടെ സ്ഥലങ്ങൾ  തിരി ച്ചുനല്കുന്നതിൽ  നിയമ  സംവിധാനം  പോലും  അക്ഷന്തവ്യമായ  കാലതാമസമാണ് വരുത്തുന്നത്. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പ്രത്യേകമായി പരിശോധിക്കുവാൻ ആദ്യമായി ഒരു കമ്മീഷനെ നിയമിച്ചത് 1991 ൽ ആയിരുന്നു. റെനേ ദുസ്സൾട്  എന്ന  പ്രമുഖ നിയമന്ജൻറ്റെ  അധ്യക്ഷതയിൽ നിയമിച്ച  കമ്മീഷൻ  പരിഹാര നിർദേശങ്ങൾ അടങ്ങിയ  റിപ്പോർട്ട് 1996 ൽ  നൽകിയെങ്കിലും,  അവയിൽ ഭൂരിപക്ഷവും നടപ്പിലാക്കിയിട്ടില്ല. 

ബോർഡിങ് സ്‌കൂളുകളിൽ  ആദിവാസികളായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിഷയം   2008 ൽ  ഉയർന്നു വന്നപ്പോൾ, അന്ന് പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫൻ ഹാർപ്പർ  ആദിവാസി സമുദായങ്ങളോട്  മാപ്പു ചോദിച്ചു.   ഈ  സമൂഹം നേരിടുന്ന ഗുരുതരമായ  പ്രശ്നങ്ങൾ  അന്വേഷിക്കുവാനായാണ്   2008  ൽ  സർക്കാർ  ട്രൂത് ആൻഡ് റീകൺസിലിയേഷൻ  കമ്മീഷനെ നിയമിച്ചത് .ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിലും, തൊഴിൽ ലഭ്യതയിലും  മറ്റു വിഭാഗങ്ങളുമായുള്ള വിടവ് നികത്തുവാനും, നിയമ വ്യവസ്സ്‌തക്കുള്ളിൽ നിന്നുകൊണ്ട് തുല്യ പരിഗണന ഈ വിഭാഗങ്ങൾക്ക് നൽകുക തുടങ്ങി നിരവധി നിർദേശങ്ങളാണ് ഈ കമ്മീഷൻ 2015  ൽ നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.  ഈ റിപ്പോർട്ടും  ആത്മാർത്ഥതയോടെ നടപ്പാക്കുവാൻ  സർക്കാരിന് സാധിച്ചിട്ടില്ല.  1996 ലെ റോയൽ കമ്മീഷൻ ശുപാർശചെയ്ത  ആദിവാസികളുടെ  സേവങ്ങൾക്കായുള്ള വകുപ്പും, ആദിവാസികൾ കൂടുതലുള്ള വടക്കൻ മേഘലകൾക്കായുള്ള  വകുപ്പും രൂപീകരിച്ചത് 2017 ൽ മാത്രമാണ്. . ആദിവാസി സമൂഹത്തിന്റെ  വിവിധ ആവശ്യങ്ങൾക്കായി  ബജറ്റിൽ വകയിരുത്തുന്ന തുക പോലും  മുഴുവൻ  ചെലവാക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്.

  കാനഡയിലെ ആദിവാസി സമൂഹത്തിനു നേരെ നടക്കുന്ന പ്രവർത്തികൾ  കടുത്ത മനുഷ്യാവകാശ ധ്വംസനമായാണ്    ആംനസ്റ്റി ഇന്റർനാഷണൽ  ആരോപിച്ചിട്ടുള്ളത്.  ഇന്ത്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിലെ ആദിവാസികൾ  നേരിടുന്ന അവഗണയും പീഡനങ്ങളുമാണ്  വികസിത രാജ്യമായ കാനഡയിലും അവർ നേരിടുന്നത്. വികസിത രാജ്യമായാലും അവികസിത രാജ്യമായാലും,  പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ  അനുഭവിക്കുന്ന പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും  എല്ലായിടത്തും ഒരുപോലെയാണ്.  അവരെ കൈപിടിച്ച് മുന്നോട്ടു കൊണ്ടുവരുവാൻ തയ്യാറാകേണ്ടത്   അതാതു രാജ്യങ്ങളിലെ ഭരണാധിപന്മാരുടെ  ഉത്തരവാദിത്വമായി  മാറണം. 

 

.




   

.































      













Sunday, 20 June 2021

                                           നെതന്യാഹു   പടിയിറങ്ങുന്നു 

                                                                                                    പി.എസ് . ശ്രീകുമാർ  





ഇസ്രയേലിന്റെ  ചരിത്രത്തിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച  ബെഞ്ചമിൻ നെതന്യാഹു  പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.  2009  മുതൽ തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്ന അദ്ദേഹം, ഒരു ചെറിയ  കാലയളവിലാണെങ്കിലും,  1996-1999 കാലഘട്ടത്തിലാണ്  ആദ്യമായി  പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.  എത്ര ദുർഘടമായ സാഹചര്യത്തിലും ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ  എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച പാരമ്പര്യമാണ് ഇത്രയും നാൾ അദ്ദേഹത്തിനുണ്ടായിരുന്നത്.  ഏകദേശം മൂന്നു പതിറ്റാണ്ട്  ഇസ്രായേൽ രാഷ്ട്രീയം  അടക്കിവാണ അദ്ദേഹത്തിന്, ഒടുവിൽ  പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മക്കുമുമ്പിൽ അടിയറവു പറയേണ്ടിവരുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

              കഴിഞ്ഞ  രണ്ട്  വർഷത്തിനിടെ നാല് തവണയാണ്  ഇസ്രായേൽ പാര്ലമെന്ററായ  നെസ്സ്റ്റ്ലേക്ക്   തെരഞ്ഞെടുപ്പു  നടന്നത്. അതിനു തുടക്കം കുറിച്ചത്  2019 ഏപ്രിലിലായിരുന്നു .  ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയായിരുന്നു   ഏറ്റവും വലിയ കക്ഷി. അഴിമതി ആരോപണ വിധേയനായ നെതന്യാഹുവിനൊപ്പം കൂടാൻ പ്രമുഖ പാർട്ടികളാരും തയ്യാറായില്ല.  തുടർന്ന് 2019  സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.  ഈ തെരഞ്ഞെടുപ്പിന്  ശേഷവും ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല.  അങ്ങിനെയാണ്   2020   മാർച്ച്  2  നു  വീണ്ടും  തെരഞ്ഞെടുപ്പ് നടത്തിയത്.  36   സീറ്റുകളോടെ   ലികുഡ്  പാർട്ടി ഏറ്റവും വലിയ  കക്ഷിയായി.  മുമ്പ് രണ്ടു സന്നർഭങ്ങളിലും നെതന്യാഹുവിനൊപ്പം മന്ത്രി സഭ രൂപീകരിക്കാൻ തയ്യാറാകാതിരുന്ന  മുൻ  പ്രതിരോധ മന്ത്രിയായിരുന്ന   ബെന്നി ഗാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി,  കോവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിലും രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുവാനുമായി  നെതന്യാഹുവുമായി ചേർന്ന്  ഒരു ദേശീയ  സർക്കാർ  രൂപീകരിക്കാൻ കരാർ ഉണ്ടാക്കി.  ഒപ്പം മറ്റു ചില ചെറിയ പാർട്ടികളെയും കൂടി കൂടിയാണ്  സർക്കാർ രൂപീകരിച്ചത്. കരാർ പ്രകാരം  2021  നവംബറിൽ    ഗാൻസ്‌റ്റിന്‌   പ്രധാനമന്ത്രി പദം  കൈമാറേണ്ടിയിരുന്നു.  അതുവരെയും  ഗാൻറ്സ്  ഉപ പ്രധാനമന്ത്രി യായിട്ടിരിക്കും .  എന്നാൽ  രണ്ടു വർഷത്തെ ബജറ്റ്  അവതരിപ്പിക്കണമെന്ന് ഗ്യാന്റസിൻറ്റെ  ആവശ്യം നെതന്യാഹു  നിരസിച്ചതിനെ തുടർന്ന്  ബജറ്റ് പാസാസാക്കാന് പാര്ലമെന്ററിനു സാധിച്ചില്ല. ഒടുവിൽ  പാർലമെന്റ് പിരിച്ചുവിട്ട്  വീണ്ടു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വന്നു. അങ്ങിനെയാണ് 2021  മാർച്ച്   23  നു തെരഞ്ഞെടുപ്പ് നടന്നത്.  30   സീറ്റുകളോടെ  ഏറ്റവും  വലിയ കക്ഷിയായി മാറിയെങ്കിലും, മറ്റു ഒരു രാഷ്ട്രീയ പാർട്ടിയും  നെതന്യാഹുവുമായി  സഹകരിക്കാൻ തയ്യാറാകാത്തതിനാൽ  മന്ത്രിസഭാ രൂപീകരിക്കാനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. മന്ത്രിസഭാ രൂപീകരണ  ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഗാസയിൽ  ഹമാസുമായി ഇസ്രായേൽ  യുദ്ധം  തുടങ്ങിയത്. മുൻ യുദ്ധങ്ങളിൽ നിന്നും വ്യതസ്തമായി  ആയിരക്കണക്കിന് റോക്കറ്റുകളാണ് ഹമാസ് പോരാളികൾ  ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്.  മാത്രമല്ല, ഇസ്രായേലിലെ പല നഗരങ്ങളിലും  ജൂദ വംശജരും അറബ് വംശജരും കായികമായി ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായി.  ഒടുവിൽ അന്താരാഷ്ട്ര സമ്മര്ദങ്ങള്ക്കു വഴങ്ങിയാണ്  ഇരു കൂട്ടരും  വെടിനിർത്തൽ നിലവിൽ വരുത്തിയത്.  ഈ യുദ്ധം നെതന്യാഹുവിനെ  രാഷ്ട്രീയമായി സഹായിക്കുമെന്ന് തുടക്കത്തിൽ കരുതിയെങ്കിലും,  യുദ്ധത്തിൽ, ഇസ്രായേലിൽ ഉണ്ടായ നാശനഷ്ടങ്ങൾ  അദ്ദേഹത്തിന്റെ  യശ്ശസ്സിനു മങ്ങൽ  ഉണ്ടാക്കുകയായിരുന്നു.  ഹമാസിന് മുമ്പിൽ ഇസ്രായേലിനു കീഴടങ്ങേണ്ടി വന്നു വെന്നാണ്  പ്രതിപക്ഷം  ആരോപിക്കുന്നതു  .

              നെതന്യാഹുവിനെ  അധികാരത്തിനു പുറത്താക്കാൻ   യെർ  ലാപിഡ്  നേതൃത്വം കൊടുക്കുന്ന യേഷ്‌  അദിത് , ബെന്നി ഗാൻസിന്റ്റെ  ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി, നഫ്റ്റാലി ബെന്നറ്റിൻറ്റെ  യാമിന  പാർട്ടി  തുടങ്ങി എട്ട്  പാർട്ടികൾ  കൂടി ചേർന്ന്  ഒരു സഖ്യം രൂപീകരിച്ചു. ഇക്കൂട്ടത്തിൽ  ഇസ്രായേലിന്റെ  ചരിത്രത്തിൽ ആദ്യമായി   4  അംഗങ്ങൾ ഉള്ള  യുണൈറ്റഡ്  അറബ് ലിസ്റ്റ്  എന്ന പാർട്ടിയും ഉൾപ്പെടുന്നു.  120  അംഗ പാർലമെണ്റ്റിൽ   61  അംഗങ്ങളുടെ പിൻതുണയാണ്  ഈ സഖ്യത്തിനുള്ളത്.  തീവ്ര വലതു പക്ഷ സ്വഭാവമുള്ള  പാർട്ടികളും, മധ്യവർത്തി പാർട്ടികളും തുടങ്ങി ഇടതുപക്ഷ ചിന്താഗതിയുള്ള അറബ് പാര്ടിയുമെല്ലാം അടങ്ങിയ  മഴവിൽ സഖ്യമാണ് സർക്കാർ രൂപീകരണത്തിന് ധാരണ ഉണ്ടാക്കിയിട്ടുള്ളത്.

              മുൻ മാധ്യമ പ്രവർത്തകനാണ് യെർ  ലാപിഡ്.  19  അംഗങ്ങളോടെ  അദ്ദേഹം നേതൃത്വം നൽകുന്ന യെഷ്  ആദിത്  പാർട്ടിയാണ് ഈ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി. യാമിന  പാർട്ടി നേതാവായ  നഫ്ത്തലി   ബെന്നറ്റ് കോടീശ്വരനായ രാഷ്ട്രീയ നേതാവാണ്.  സഖ്യ കക്ഷികൾ ഉണ്ടാക്കിയ ധാരണ പ്രകാരം, ആദ്യ രണ്ടു വര്ഷം പ്രധാന മന്ത്രിയാകുക  വലതു പക്ഷ ആശയക്കാരനായ  നഫ്ത്തലി  ബെന്നറ്റ് ആണ്.  രണ്ടാം ഊഴത്തിൽ   മധ്യവർത്തിയായ  യെർ  ലാപിഡ് പ്രധാന മന്ത്രി ആകും.  വിവിധ ആശയങ്ങളും  ചിന്താഗതികളുമുള്ള  രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി മുന്നോട്ടു പോകുകയെന്നത്  എളുപ്പമല്ല.    വിവിധ ദിശകളിലേക്ക്  ഒരേ സമയം കുതിക്കുന്ന അശ്വാരൂഡ രഥം പോലെയായിരിക്കും  ഈ പുതിയ സഖ്യ സർക്കാർ.  ഈ സഖ്യത്തിൽ  വിള്ളൽ ഉണ്ടാകുന്നതു കഴുകൻ  കണ്ണുകളോടെ  നോക്കിയിരിക്കുകയാണ്  മറുവശത് നെതന്യാഹു.  അഴിമതി ആരോപണങ്ങളിൽ പ്രഥമദൃഷ്‌ട്യാ   കുറ്റക്കാരാണെന്ന് കണ്ടെത്തിയ  അദ്ദേഹം,   പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതോടെ  കുറ്റവിചാരണ നേരിടേണ്ടി വരും.  പ്രധാന മന്ത്രി സ്ഥാനത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉള്ളതിനാലാണ്  അദ്ദേഹം കുറ്റവിചാര നേരിടാതെ ഇത്രയും നാൾ  രക്ഷപ്പെട്ടത് .  ഇദ്ദേഹത്തിനെതിരെ മൂന്ന്  അഴിമതി കേസുകളാണ് ഉള്ളത്. കൈക്കൂലി വാങ്ങുക,  വിശ്വാസം വഞ്ചന കാട്ടുക,  തട്ടിപ്പു നടത്തുക തുടങ്ങിയ കേസുകളിലാണ്   നെതന്യാഹു  വിചാരണ നേരിടണമെന്നു  ജറുസലേം ജില്ലാ കോടതി  കണ്ടെത്തിയിട്ടുള്ളത്.  ഈ കേസുകളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നെതന്യാഹുവിനു പ്രധാന മന്ത്രി സ്ഥാനത്തു തുടർന്നേ  മതിയാകൂ.  അതിനാൽ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിൽ രൂപീകരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സർക്കാരിനെ മറിച്ചിടാൻ ആവനാഴിയിലെ അമ്പുകളെല്ലാം നെതന്യാഹു പ്രയോഗിക്കുമെന്നതിൽ സംശയമില്ല. തത്ക്കാലം പാർലമെണ്റ്റിൽ ഭൂരിപക്ഷം തെളിയിച്ചാലും,  നഫ്ത്തലി  സർക്കാരിന് എത്ര നാൾ  ഭരണത്തിൽ തുടരാനാവും എന്നതിന് ഒരു ഉറപ്പും ഇല്ല. 


പി.എസ് .ശ്രീകുമാർ 

98471  73177 

         .





                                                                                              


Thursday, 13 May 2021

           ഗംഗാനദിയിലെ  മൃതശരീരങ്ങളും മോദിസർക്കാരും 

പി.എസ്‌ .ശ്രീകുമാർ 

ഗംഗാ നദിയിലൂടെ ഒഴുകിനടന്ന അജ്ഞാത മൃതശരീരങ്ങളുടെ ദൃശ്യങ്ങൾ കണ്ട് നൊമ്പരപ്പെടാത്തവരോ കണ്ണീർ പൊഴിയ്ക്കാത്തവരോ കാണില്ല. മൃതദേഹങ്ങളിൽ പലതും ഒഴുക്കിവിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാമണ്ഡലമായ വാരാണസിയുടെ 

പ്രാന്തപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ നിന്നുമായിരുന്നു. തങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളുടെ, അല്ലെങ്കിൽ തങ്ങൾ ജീവൻ നൽകിയ മക്കളുടെ, അതുമല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ട പ്രിയതമാരുടെ മൃത ദേഹങ്ങളാണ് ഈ രീതിയിൽ ഗംഗ നദിയിൽ ഒഴുക്കി വിടാൻ ബന്ധുമിത്രദികളെ നിർബന്ധിതരാക്കിയത് . ഒഴുക്കിൽ പെട്ട് നദീതീരങ്ങളിൽ അടിഞ്ഞ ചില മൃതശരീര ങ്ങൾ തെരുവുനായ്ക്കൾ കടിച്ചു കീറുന്ന രംഗം കരളലിയിക്കുന്നതാണ് . ഇത്രയും ഹൃദയഭേദകവും, വേദനാജനകവുമായ സംഭവം , ഒരു പക്ഷെ, സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം ഇന്ത്യയിൽ  ആദ്യമായാണെന്നു തോന്നുന്നു. ഈ രീതിയിൽ മൃതദേഹങ്ങൾ ഒഴുക്കി വിടാൻ ബന്ധുമിത്രാദികൾ തയ്യാറാകേണ്ടി വന്നത് അവ ദഹിപ്പിയ്ക്കുവാനുള്ള ഉയർന്ന ചെലവ് ഉ കാരണമാണ്. കോവിഡ്  രോഗത്തിൻറ്റെ  തീവ്ര വ്യാപനത്തോടെ നിരവധി ആളുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിനവും മരിച്ചുവീഴുന്നത് . മരണനിരക്കുയർന്നതോടെ മൃത ശരീരങ്ങൾ ദഹിപ്പിയ്ക്കുവാൻ ആവശ്യമായ വിറകുൾപ്പെടെയുള്ള  സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയും ,ലഭ്യമല്ലാതാകുകയും  ചെയ്തു. അതോടെ ശവദാഹത്തിനുള്ള ചെലവ് അൻപതിനായിരം രൂപ വരെയായി വർധിച്ചു.കോവിടിന്റ്റെ വ്യാപനത്തോടെ പണിയും,കൂലിയും,വരുമാനവും നഷ്ടപ്പെട്ട ഗ്രാമീണർ കൊടും പട്ടിണിയിലാണ്. ബന്ധുജനങ്ങളുടെ                         ശവദാഹത്തിനുള്ള തുക സ്വരൂപിയ്ക്കുവാനോ,  താങ്ങാനോ കഴിവില്ലാത്ത പാവപ്പെട്ട ഗ്രാമവാസികളാണ് ഗത്യന്തരമില്ലാതെ മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുക്കി വിട്ടത് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലോ, സൂക്ഷ്മമാ യ ആസൂത്രണങ്ങളിലോ ശ്രദ്ധിയ്ക്കാതെ തൻറ്റെ പ്രതിച്ഛായയിൽ മാത്രം ആനന്ദം കണ്ടെത്തുന്ന മോദി  - അമിത്  ദ്വന്ദങ്ങളിൽനിന്നും  നിന്നും കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ!

            ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം, 2020 മാർച്ചിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കീഴിൽ,അമേരിയ്ക്കയിൽ സംഭവിച്ചതിനു സമാനമാണ്.   കോവിടിന്റ്റെ ഒന്നാം തരംഗംവ്യാപിച്ചപ്പോൾ ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശങ്ങൾ അവഗണിക്കുകയും,  മാസ്ക് ധരിയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതെയും ലോക്ഡൌൺ  നടത്താതെയും അശാസ്ത്രീയമായ  രീതിയിലായിരുന്നു   ട്രംപ്  പ്രശ്‍നം  കൈകാര്യം ചെയ്തത്. പ്രസിഡൻറ്റിൻറ്റെ  മെഡിക്കൽ അഡ്വൈസർ ആയ ആൻറണി  ഫൗച്ചിയുടെ  ഉപദേശങ്ങൾ പോലും  അദ്ദേഹം തള്ളിക്കളഞ്ഞു.   കോവിഡ്  പരിശോധനയ്ക്കുള്ള കിറ്റുകളോ  വെന്റിലെറ്റർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും അദ്ദേഹം അന്ന് പരാജയപ്പെട്ടു.  അതോടെ , കോവിഡ്  വ്യാപനത്തിൻറ്റെ   കേന്ദ്രമായി അമേരിക്ക മാറി. ലോകത്ത്‌   ഏറ്റവും കൂടുതൽ കോവിഡ്   രോഗികളും, ഏറ്റവും കൂടുതൽ കോവിഡ്  മരണങ്ങളും  ഉണ്ടായതും  അമേരിക്കയിലാണ്. 2020  നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ്  പരാജയപ്പെടുവാനുണ്ടായ  പ്രധാന  കാരണം  കോവിഡ്   മഹാമാരി കൈകാര്യം ചെയ്തതിലെ പാളിച്ചയായിരുന്നു.  ഈ വര്ഷം ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തു എത്തിയ ശേഷമെടുത്ത നടപടികളും, സമയ ബന്ധിതമായി വാക്‌സിൻ നൽകുകയും  ചെയ്ത  ശേഷമാണ്  അമേരിക്ക അപകട ഘട്ടത്തിൽ നിന്നും കരകയറിയതും സാധാരണ നില കൈവരിച്ചതും .

              കോവിടിന്റ്റെ ആദ്യ തരംഗം ഇന്ത്യയിൽ അൽപമൊന്ന്  ശമിച്ചപ്പോൾത്തന്നെ, യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായപ്പോലെ  ഒരു രണ്ടാം തരംഗത്തിൻറ്റെ  മുന്നറിയിപ്പ്  ആരോഗ്യ വിദഗ്ദ്ധർ  നൽകിയിരുന്നു.  എന്നാൽ, കോവിഡിനെ  ഇന്ത്യയിൽ നിന്നും  കെട്ടുകെട്ടിച്ചെന്ന വീരവാദം ഉന്നയിച്ചു കൊണ്ട് ,  യാതൊരു തയ്യാറെടുപ്പും നടത്താതെ  ഇരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ.  ഈ പശ്ചാത്തലത്തിലാണ് , ഇന്ത്യ ഇന്ന് നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കാരണക്കാരൻ നരേന്ദ്ര മോദി യാണെന്നും , സ്വയം വരുത്തിവച്ച ഈ മഹാദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം  മോദി  സർക്കാരിനാണെന്നും ലോക പ്രശസ്ത മെഡിക്കൽ ജേർണൽ ആയ  "ലാൻഡ്‌സെറ്റ് "  അതിന്റെ മുഖപ്രസംഗത്തിൽ  ആരോപിച്ചത്.  ഒന്നാം തരംഗം നേരിട്ട ശേഷം മോദി  സർക്കാർ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കോവിഡ്  വ്യാപകമാകാൻ തുടങ്ങിയപ്പോൾ, ഇന്ത്യക്ക്  സ്വയാർജിത പ്രതിരോധശേഷിയുണ്ടെന്ന  അമിത വിശ്വാസത്തിലായിരുന്നു  മോദി യും , ആരോഗ്യമന്ത്രി ഹർഷ്  വർദ്ധനും.  അതോടെ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ തികഞ്ഞ അലസതയാണ് കേന്ദ്ര സർക്കാർ കാട്ടിയത് .കോവിടിന്റ്റെ  തീവ്ര വ്യാപനം ഉണ്ടാകുമെന്ന  മുന്നറിയിപ്പുകൾ അവഗണിച്ച മോദി  സർക്കാർ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേളപോലെയുള്ള  ആഘോഷങ്ങൾക്ക് അനുമതി നൽകിയതും,  ലക്ഷകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾ നടത്തിയതും അക്ഷന്ത്യവ്യമായ തെറ്റായിരുന്നുവെന്നും  ലാൻഡ്‌സെറ്റ്  കുറ്റപ്പെടുത്തി.   ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ്  ഇവാലുവേഷനെ ഉദ്ധരിച്ചുകൊണ്ടുള്ള മുഖ പ്രസംഗത്തിൽ  ഈ വര്ഷം ഓഗസ്റ്റ്  ഒന്നിനകം   ഇന്ത്യയിലെ കോവിഡ്  മരണങ്ങൾ 10 ലക്ഷം കടക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

             കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയും, അശാസ്ത്രിയമായ രീതിയിൽ ഈ മഹാമാരിയെ കൈകാര്യം ചെയ്തതിൽ വന്ന പാകപ്പിഴകളുമാണ് കോവിഡ്  രോഗത്തിൻറ്റെ  കേന്ദ്രമായി ഇന്ത്യ ഇന്ന് മാറിയതിന്റ്റെ  പ്രധാന കാരണം.  രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്‌സിൻ അല്ലാതെ മറ്റു ഫലപ്രദമായ മാർഗ്ഗമില്ലെന്നു മനസ്സിലാക്കിയ അമേരിക്ക, ബ്രിട്ടൺ, ജർമ്മനി,റഷ്യ,ചൈന  തുടങ്ങിയ  രാജ്യങ്ങൾ വാക്‌സിൻ വികസനത്തിന് കോടിക്കണക്കിനു തുകയാണ് പ്രധാന ഗവേഷണ സ്ഥാപനങ്ങൾക്ക് നൽകിയത്.  വാക്‌സിൻ ഗവേഷണം നടക്കുമ്പോൾ തന്നെ  ഫൈസർ, മോഡേണ, തുടങ്ങിയ വാക്‌സിൻ നിർമാണ  കമ്പനികളുമായി  തങ്ങൾക്കു ആവശ്യമായതിലും അധികം  വാക്‌സിനുകൾ  വാങ്ങുവാൻ  അമേരിക്ക കരാറുകളുണ്ടാക്കി.  അതുതന്നെയാണ്  ബ്രിട്ടനും, ജര്മനിയുമൊക്കെ ചെയ്തത്.  ബ്രിട്ടന്റെ പ്രധാന കോവിഡ്  വാക്‌സിൻ ദാതാവ്  നമ്മുടെ  സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.   ലോകത്തെ ഏറ്റവും വലിയ  കോവിഡ്  ഇതര വാക്‌സിൻ നിർമാണ കമ്പനി സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് എന്നത് അഭിമാനാർഹമായ കാര്യമാണ് . ആഗോളതലത്തിൽ ആവശ്യമായ വാക്‌സിനുകളുടെ 60  ശതമാനം  ഉദ്പാദിപ്പിക്കുന്നതു ഇന്ത്യയിലാണ്.  എന്നാൽ ഈ കമ്പനികളെ ഉപയോഗിച്ച് നമുക്ക് ആവശ്യമായ കോവിഡ്  വാക്‌സിൻ നിർമിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.  2020-21 ലെ ബജറ്റിൽ  വാക്‌സിനായി 35000  കോടി രൂപ വറ്റിവച്ചെങ്കിലും,  നമ്മുടെ വാക്‌സിൻ നിർമാണ കമ്പനികൾക്ക് ആവശ്യമായ ധനം നൽകി  വാക്‌സിൻ വാങ്ങുവാൻ കരാർ നൽകുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രായോഗിക നിർദേശങ്ങൾ നൽകിയ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് മുൻ പ്രസിഡന്റ്  രാഹുൽ ഗാന്ധി എന്നിവരെ  ആക്ഷേപിക്കാനാണ് കേന്ദ്ര മന്ത്രിമാരും, ബി ജെ പി  നേതാക്കളും മുതിർന്നത് സീറം ഇന്സ്ടിട്യൂട്ടിനു  70-100 ദശലക്ഷം  കോവിഷീൽഡ്‌   വാക്‌സിൻ  ഡോസുകൾ  പ്രതിമാസം  ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.  എന്നാൽ അവർ 85  ദശലക്ഷം ഡോസ് വാക്‌സിൻ മാത്രമേ ഉത്പ്പാദിപ്പിക്കുന്നുള്ളു.  അതുതന്നെ ഇപ്പോൾ വീണ്ടും കുറച്ചു.  ഭാരത് ബയോട്ടേക്കിന്റെ  വാക്‌സിൻ ഉൽപ്പാദനശേഷി 58 ദശലക്ഷം ഡോസ് ആണ് എന്നാൽ ഇപ്പോഴത്തെ അവരുടെ വാക്‌സിൻ ഉത്പാദനം 30 ദശലക്ഷം ഡോസ് മാത്രമാണ്. ഈ രണ്ടു കമ്പനികളും കൂടി പ്രതിദിനം ഇപ്പോൾ ഉല്പാദിപ്പിയ്ക്കുന്നതു 2.5 ദശലക്ഷം ഡോസ് മാത്രമാണ്. 2020 ഡിസംബറിനുള്ളിൽ അർഹതയുള്ള 30 ശതമാനം ആളുകൾക്ക് വാക്‌സിൻ നൽകുവാനാണ്‌ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ലക്‌ഷ്യം നിറവേറ്റുവാനാവശ്യമായ വാക്‌സിനുകൾ ലഭ്യമാക്കുവാൻ പ്രയാസമാണ്.  മാത്രമല്ലാ , ഇന്നത്തെനിലയിൽ പോയാൽ, ഇന്ത്യയിലെ അർഹതപ്പെട്ടവർക്ക് മുഴുവൻ വാക്‌സിൻ  ലഭ്യമാകണം എങ്കിൽ  വർഷങ്ങൾ എടുക്കും എന്ന കാര്യത്തിലും സംശയമില്ല.നമുക്കാവശ്യമായ വാക്‌സിനുകൾ ഇന്ത്യയിലെ കമ്പനികളിൽ ഉല്പാദിപ്പിയ്ക്കുവാനോ ,വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുവാനോ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.ഒടുവിൽ  കോവിടിൻറ്റെ  രണ്ടാം വ്യാപനം തുടങ്ങിയ ശേഷമാണ്   സീറം ഇന്സ്ടിട്യൂട്ടിനും, ഭാരത് ബയോ ടെക്കിനും 4500  കോടി രൂപയെങ്കിലും ധന സഹായം  നല്കാൻ  കേന്ദ്ര സർക്കാർ തയ്യാറായതും  ഫൈസർ, സ്പുട്നിക്  തുടങ്ങിയ വാക്‌സിനുകൾ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തിയതും .

            കേന്ദ്രസർക്കാരിൻറെ ആസൂത്രണമില്ലായ്മയും,അശാസ്ത്രീയമായ രീതിയിൽ ഈ മഹാമാരിയെ നേരിടുന്നതിലും,പ്രതിരോധിയ്ക്കുന്നതിലും വന്ന പാകപ്പിഴകളാണ് കോവിഡ് രോഗ വ്യാപനം  അനിയന്ത്രിതമായ രീതിയിൽ   ഇന്ന് മാറിയതിന്റ്റെ പ്രധാന കാരണം.

പി .എസ്‌ .ശ്രീകുമാർ 





















       കുടിയേറ്റക്കാർക്ക് അവസരങ്ങൾ തുറന്ന്  അമേരിക്ക

പി.എസ് .ശ്രീകുമാർ  

വിദഗ്‌ധ  ജോലി ചെയ്യുന്നവർക്കുള്ള  എച് 1 ബി  വിസ നൽകുന്നതിന് കഴിഞ്ഞ വർഷം  അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്  നീട്ടേണ്ടതില്ലെന്ന പ്രസിഡന്റ് ജോ ബൈഡന്റെ  തീരുമാനം ഇന്ത്യയിലെ  ഐ ടി മേഖലയിൽ ഉള്ളവർ  ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്.  2020  ജൂൺ മാസത്തിൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പാണ്   എച് 1 ബി  വിസ നൽകുന്നതിന് 2020  ഡിസംബർ മാസം വരെ വിലക്കേർപ്പെടുത്തിയത്.  പിന്നീട് ഈ ഉത്തരവ് 2021  മാർച്ച് വരെ അദ്ദേഹം നീട്ടി.

 ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും ഡൊണാൾഡ്  ട്രംപിനുണ്ടായിരുന്ന    അടുത്ത ബന്ധത്തിന് ഉണ്ടായ തിരിച്ചടിയായിട്ടാണ്  ഈ വിലക്കിനെ  അന്ന്   ചില രാഷ്ട്രീയ നിരീക്ഷകർ   കണ്ടത്.  അമേരിക്കയിലും പിന്നീട് അതിന്റെ തുടർച്ചയായി ,   2020   ഫെബ്രുവരിയിൽ  , ഗുജറാത്തിലും ട്രമ്പിനായി , മോഡി  ഒരുക്കിയ വമ്പിച്ച റാലികളിലൂടെ രണ്ടു നേതാക്കളും ഉണ്ടാക്കിയ  വ്യക്തിപരമായ ഊഷ്മളബന്ധത്തിൽ  വിള്ളലുണ്ടായോ എന്നും   രാഷ്ട്രീയ എതിരാളികൾ സംശയിച്ചു.

കോവിഡ്  മഹാമാരി  അമേരിക്കയുടെ  സമ്പദ് വ്യവസ്ഥക്ക്  വലിയ ആഘാതമാണ് ഉണ്ടാക്കിയത്.  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ  ഏർപ്പെടുത്തിയ കോവിദ്  നിയന്ത്രണങ്ങൾ കാരണം നിരവധി വ്യവസായ ശാലകൾ മാസങ്ങളോളം അടച്ചിടേണ്ടിവന്നു.  അതോടെ  നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കോവിഡിൻെറ ആദ്യ ഘട്ടത്തിൽ 30  ലക്ഷം പേർക്കാണ് അവിടെ   തൊഴിൽ നഷ്ടപ്പെട്ടത്.  തൊഴിലില്ലായ്മ നിരക്ക് 2020  ഫെബ്രുവരിക്കും മെയ് മാസത്തിനുമിടയിൽ 13  ശതമാനം വർധിച്ചു.  അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്ര അധികം വർധിച്ചത് . ഈ പശ്ചാത്തലത്തിലാണ് നിയമാനുസ്‌മൃതമല്ലാത്ത  കുടിയേറ്റങ്ങൾക്കും  എച് 1 ബി വിസ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി, തൻദേശീയരായ  അമേരിക്കക്കാരെ പ്രീതിപ്പെടുത്തുവാൻ  ട്രംപ്  ഭരണകൂടം  ശ്രമിച്ചത്.  ട്രംപിന്റ്റെ  കുടിയേറ്റ വിരുദ്ധ നയം മറ്റ്  രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവരെയും ബാധിച്ചെങ്കിലും, ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വംശജരെയാണ്.

കുടിയേറ്റ വിരുദ്ധ നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കാൻ ട്രംപ് തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളായിരുന്നു . ഒന്നാമത്തേത് , കോവിഡ്  മഹാമാരിമൂലം ഉണ്ടായ ഉയർന്ന  തൊഴിലില്ലായ്മ നിരക്കിൽ നിന്നും  തന്നെ  പിന്തുണക്കുന്ന  മധ്യവർത്തികളായ വെള്ളക്കാരുടെ   ജന ശ്രദ്ധ തിരിച്ചുവിടുക.  രണ്ടാമത്തേത്, കുടിയേറ്റത്തിനെതിരെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണ  കാലത്തു നൽകിയ വാഗ്‌ദാനം പാലിക്കുക.ആദ്യ ഘട്ടമായി, നിയമനുസ്‌മൃതമുള്ള  കുടിയേറ്റക്കാർക്ക്  ഗ്രീൻ കാർഡ്  നൽകുന്നത് 2020  ഏപ്രിൽ മുതൽ  നിർത്തിവച്ചു.  ഇതിന്റെ തുടർച്ചയായിട്ടാണ്  എച് 1 ബി വിസ നൽകുന്നതിന്  ഏർപ്പെടുത്തിയ വിലക്ക് .ഓരോ വർഷവും 65000  എച് 1 ബി വിസയും  വിദ്യാർത്ഥികൾക്കുള്ള 20,000 വിസയുമാണ് നൽകുന്നത്.  ഈ  വിസകളിൽ  70  ശതമാനവും  ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത് . അതുകൊണ്ടുതന്നെ  ട്രംപിന്റെ തീരുമാനം  ബാധിച്ചത് ഇന്ത്യൻ ഐ ടി കമ്പനികളെയും വിദഗ്ധരായ ഇന്ത്യൻ  തൊഴിൽ അന്വേഷകരെയുമാണ്.  ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും നിർത്തിവച്ചു.

2019 ൽ ഇന്ത്യയിൽ നിന്നും 29.7  ബില്യൺ ഡോളറിന്റെ ഐ ടി സർവീസ് ആണ്  അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.  2018  ലേതിനേക്കാൾ 3  ശതമാനം വർധനവാണ്  ഉണ്ടായതു.  2009  ലെ കയറ്റുമതിയുമായി താരതമ്യം ചെയ്താൽ  143  ശതമാനം വർധനവാണ്   പത്തുവർഷത്തിനിടെ  ഈ രംഗത്ത്  ഉണ്ടായതു.  2020  ഒക്ടോബറിൽ റിസേർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം  സർവീസ് സെക്ടർ കയറ്റുമതി 17.29  ബില്യൺ ഡോളർ മാത്രമായിരുന്നു.  ഇന്ത്യൻ കമ്പനികളുടെ ബിസിനസ്സിനെയും, ഇന്ത്യക്കാരുടെ  തൊഴിൽ സാധ്യതകളെയും കുടിയേറ്റ വിലക്കുകൾ  ബാധിച്ചതിനാൽ, ഈ വിലക്ക് നീക്കുവാനുള്ള ശ്രമത്തിലായിരുന്നു, അമേരിക്കയിൽ വാണിജ്യ ബന്ധമുള്ള ,  ഇന്ത്യയിലെ ഐ ടി കമ്പനികൾ എല്ലാം. അതുപോലെ പല പ്രധാന സര്വകലാശാലകളുടെയും  വരുമാനം ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ആശ്രയിച്ചായതിനാൽ, വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ   സർവ്വകലാശാലകൾ  നിയമ നടപടികളുമായി സുപ്രീം കോടതിയിൽ പോയതിനെ തുടർന്ന്, വിദ്യാർത്ഥികളുടെ കാര്യത്തിൽ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുനൽകാൻ  ട്രംപ് ഭരണകൂടം നിർബന്ധിതമായി.

എച് 1 ബി ഉൾപ്പെടയുള്ള  വിസകൾക്കെതിരെ ശക്തമായി പ്രതികരിച്ച ഒരു പ്രമുഖൻ ഇന്ത്യൻ വംശജനും ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ  സുന്ദർ പിച്ച ആയിരുന്നു.  അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും  ഐ ടി രംഗത്ത്  ആഗോള നേതൃത്വം നൽകാനും അമേരിക്കക്കു   സാധിക്കുന്നതും, കുടിയേറ്റക്കാർ നൽകിയ സംഭാവന  കൊണ്ടാണെന്ന കാര്യം വിസ്മരിക്കരുതെന്നു അദ്ദേഹം  ഓർമിപ്പിച്ചു. എല്ലാവര്ക്കും അവസരം നൽകുക എന്ന കാഴ്ചപ്പാടിൽ ഗൂഗിൾ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് എക്സിന്റെ സ്ഥാപകനും സി ഇ ഓ യുമായ എലോൺ മസ്ക്,ആപ്പിൾ സി ഇ ഓ   ടിം  കുക്ക് എന്നിവരും കുടിയേറ്റ  നിയന്ത്രണങ്ങൾക്കു  എതിരെ പ്രതികരിച്ചു.


വില ക്കിനു പിറകിൽ  രാഷ്ട്രീയം

 സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും,, രാഷ്ട്രീയ കാരണങ്ങളാണ് കുടിയേറ്റ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ ട്രംപ് തയ്യാറായത്. ഐ ടി വിദഗ്ധർക്കുള്ള എച്  1 ബി  വിസ നിയന്ത്രിച്ചതുകൊണ്ടു  സാമ്പത്തിക നേട്ടങ്ങളൊന്നും, കോവിഡ്   കാലഘട്ടത്തിൽ  അമേരിക്കക്കു ഉണ്ടായില്ല.കാരണം, എച് 1 ബി വിസ ലഭിച്ചു അമേരിക്കയിൽ എത്തിയവർക്ക് മേല്പറഞ്ഞ  നിയന്ത്രണങ്ങൾ ബാധകമല്ലായിരുന്നു.   കോവിഡ്  അമേരിക്കൻ സമ്പദ് ഘടനക്കു  ആഘാതമേല്പിച്ച സാഹചര്യത്തിൽ, വെളിയിൽ നിന്നുമുള്ള വിദഗ്ധർക്കും   തൊഴിൽ അവസരങ്ങൾ പരിമിതമായിരുന്നു.  ഈ പശ്ചാത്തലത്തിലാണ്, കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം  രാഷ്ട്രീയ കാരണങ്ങളാണ് എന്ന് പറഞ്ഞത്.

വാക്കുപാലിച്ചു ബൈഡൻ 

പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ  സ്ഥാനാർത്ഥികൾ  എന്ന നിലയിൽ  ജോ ബൈഡനും  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച  കമല ഹാരിസും  നിയമാനുസൃതമായ കുടിയേറ്റങ്ങൾക്കുള്ള വില ക്കുകളും നിയന്ത്രണങ്ങളും നീക്കുമെന്ന്  വാഗ്ദാനം നൽകിയിരുന്നു.  ആ വാഗ്ദാനം നിറവേറ്റാലിൻറ്റെ ഭാഗമായാണ്  മാർച്ച് 31  നു അവസാനിക്കുന്ന വിലക്ക്  നീട്ടേണ്ടയെന്നു  ബൈഡൻ ഭരണകൂടം തീരുമാനിച്ചത്.  കു ടിയേറ്റ വിസകൾക്കെതിരെയുള്ള  വിലക്ക്  മാർച്ച് 31  നു  അവസാനിച്ചതോടെ  എച് 1 ബി വിസക്ക് അപേക്ഷ നൽകിയ എല്ലാവര്ക്കും വിസ വാങ്ങി അമേരിക്കയിലേക്ക് യാത്ര ചെയ്തു  ജോലിയിൽ പ്രവേശിക്കുവാൻ അവസരം കൈവന്നിരിക്കയാണ്.വിദേശത്തു നിന്നുമുള്ള പ്രതിഭകളെയും വിദഗ്ധരെയും കൊണ്ടുവന്നു  തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ അമേരിക്കയിലെ ഐ ടി കമ്പനികൾക്ക്  ഇപ്പോൾ  സാധിക്കും.  ടിസിഎസ്, ഇൻഫോസിസ്  തുടങ്ങി അമേരിക്കയിൽ പ്രോജക്ടുകൾ ഉള്ള എല്ലാ  ഇന്ത്യൻ ഐ ടി കമ്പനികൾക്കും  അവരുടെ ഇന്ത്യയിലെ ഐ ടി വിദഗ്ധരെ എച് 1 ബി വിസയിലൂടെ അമേരിക്കയിൽ കൊണ്ടുപോയി തങ്ങളുടെ പ്രോജെക്ട്കളിൽ നിയോഗിക്കാൻ സാധിക്കും.  ഇന്ത്യയിൽ നിന്നുമുള്ള നിരവധി  വിദഗ്ധർക്ക്  അമേരിക്കയിൽ തൊഴിൽ തേടി പോകാനുള്ള അവസരം വീണ്ടും  ലഭിച്ചിരിക്കുകയാണ്. 


പി.എസ് .ശ്രീകുമാർ 

9847173177 









                                              ശ്മശാനതിൻറ്റെ  കാവലാൾ 

പി.എസ് .ശ്രീകുമാർ 

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിദ് -19   ഇതിനോടകം പതിനേഴ്‌  ദശലക്ഷത്തില്പരം  ഇന്ത്യക്കാരെ ബാധിക്കുകയും  രണ്ടു ലക്ഷത്തോളം    മനുഷ്യജീവനുകൾ അപഹരിക്കുകയും  ചെയ്തിരിക്കുകയാണ്.  രാജ്യ തലസ്ഥാനമായ ഡൽഹി യിൽ നിന്നുമുള്ള വാർത്തകൾ ഹൃദയഭേദകമാണ്.  ഈയാംപാറ്റകളെപ്പോലെയാണ് ജനങ്ങൾ ആശുപത്രി കിടക്കകളിലും,  ആശുപത്രികളിൽ  പ്രവേശനത്തിനായുള്ള ഓട്ടത്തിലും  കൊഴിഞ്ഞു വീണുമരിക്കുന്നത് .ഓക്സിജൻ സിലിണ്ടറും താങ്ങി ഏന്തി ഏന്തി നടക്കുന്ന മനുഷ്യരുടെ കാഴ്ചകൾ കരളലിയിക്കുന്നതാണ്.   പ്രാണവായുവിനു വേണ്ടിയുള്ള മരണപ്പാച്ചിലിൽ  മാതാപിതാക്കളെയും തോളിലേറ്റി ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക്   മരണ വെപ്രാളത്തോടെ ഓടുന്ന  ഭയചകിതരും, ഹതാശരുമായ മക്കളെയും, ഭാര്യ-ഭർത്താക്കന്മാരെയും  നമ്മുടെ ദൃശ്യ മാധ്യമങ്ങളിലൂടെ നാം കാണുന്നു.  കോവിദ്  രോഗികളുടെ  എണ്ണം റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന ഡൽഹിയിൽ , ആരോഗ്യ സംവിധാനങ്ങൾ  താറുമാറായി കിടക്കുകയാണ്.  അവിടെ ഓരോ മണിക്കൂറിലും 12 പേര് വീതം വൈറസ് ബാധിച്ചു മരിക്കുന്നു.  കഴിഞ്ഞ ആഴ്ച ഓരോ മണിക്കൂറിലും 5  പേര് മരിച്ച സ്ഥാനത്താണ് ഇപ്പോൾ 12  പേര് മരിക്കുന്നതു.വാക്സിനും, ഓക്സിജനും ലഭിക്കാൻ മുഖ്യമന്ത്രി കെജ്‌രിവാളിന്, പ്രധാനമന്ത്രി മോദിയോട്   കൈ കൂപ്പി കെഞ്ചേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്.  ഇന്ത്യയുടെ തലസ്ഥാന നഗരം അക്ഷരാർഥത്തിൽ  ശ്മശാനമായി മാറിയിരിക്കുന്നു.  മൃതദേഹങ്ങൾ  കൂട്ടിയിട്ട്  ചിത ഒരുക്കിയാണ്  മറവു ചെയ്യുന്നത്. ശവശരീരങ്ങളുടെ  അനിയന്ത്രിതമായ പ്രവാഹത്തിൽ  ശ്മശാനങ്ങൾ പോലും ഡൽഹിയിൽ വീർപ്പുമുട്ടുകയാണ്.  ഡൽഹി സർക്കാരിന്റെ പിടിപ്പുകേടെന്നു  കേന്ദ്രവും, കേന്ദ്രത്തിന്റെ ആസൂത്രണം,ഇല്ലായ്മ്മയെന്നു സംസ്ഥാനവും   പരസ്പരം ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു. ഒരു ഫെഡറൽ രാജ്യമെന്ന നിലയിൽ  സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതും അവക്ക് സഹായകവുമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടത്.

 രൂക്ഷ വിമർശനവുമായി  ഹൈക്കോടതി 

ഈ ദയനീയ കാഴ്ചക്കുമുമ്പിൽ  കഠിന ഹൃദയവുമായി ഇരുന്ന  കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകൾ ഒടുവിൽ ഡൽഹി ഹൈക്കോടതിക്കു  എണ്ണി  എണ്ണി പറയേണ്ടിവന്നു.  "ഞങ്ങളുടെ കണ്മുന്നിൽ ജനങ്ങൾ പിടഞ്ഞു മരിക്കുന്നതു കണ്ടു കൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല.  കാരണം അവർ മരിച്ചുകൊണ്ടിരിക്കുകയാണ്.  അനുകമ്പ എന്നത് അല്പം പോലും നിങ്ങളിൽ അവശേഷിക്കുന്നില്ലേ ?  ഇത് വാസ്തവത്തിൽ, തികഞ്ഞ അസംബന്ധമാണ്.  ഈ അതീവ ഗുരുതരമായ  സമയത്തു പോലും നിങ്ങള്ക്ക് പരിഗണന വ്യവസായങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനാണ്.  അത് തല്ക്കാലം നിറുത്തി വക്കുകയോ, അല്ലെങ്കിൽ പരിമിതപ്പെടുത്തുകയോ ചെയ്താൽ ഇവിടെ ഒന്നും സംഭവിക്കുകയില്ല.  ആയിരകണക്കിന് ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ, നിങ്ങളുടെ  വ്യവസായങ്ങൾക്ക് ഒന്നോ രണ്ടോ ആഴ്ചകൾ കാത്തിരിക്കാം.  ഇതൊരു ദേശീയ അടിയന്തിരാവസ്ഥയാണ്. ഞങ്ങൾ വീണ്ടും  പറയുന്നു ഇത് രാഷ്ട്രത്തിന്റെ പൂർണ ഉത്തരവാദിത്വമാണ്.  നിങ്ങൾക്കതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല." ഹൈക്കോടതി ജഡ്ജിമാർ സഹികെട്ടാണ് ഇത്  പറഞ്ഞത്. അവർ ഒരു വാചകം കൂടി പറഞ്ഞു. ഇത് ജനങ്ങളുടെ മൗലികാവകാശങ്ങൾ ആണെന്നും,  ഈ മൗലികാവകാശങ്ങൾ  ഉറപ്പു വരുത്തേണ്ടത് ജുഡീഷ്യറിയുടെ  കടമയാണെന്നും  അസന്നിഗ്ദ്ധമായി  കോടതി പറഞ്ഞു.

രാഹുൽഗാന്ധിയുടെ മുന്നറിയിപ്പുകൾ 

കൊറോണ മഹാമാരി പര ന്നതുമുതൽ വ്യക്തതയില്ലാതെയാണ്  കേന്ദ്ര സർക്കാർ ഓരോ നടപടികൾ എടുത്തുകൊണ്ടിരുന്നത്.  അതേസമയം , കൊറോണ വൈറസ്  രാജ്യത്തിനും സമ്പദ്ഘടനക്കും ദോഷകരമാണെന്നും  ഇതിനെ നേരിടാൻ വ്യക്തമായ ആസൂത്രണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.  രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകൾ കേന്ദ്ര സർക്കാർ അവഗണിച്ചപ്പോൾ , കോവിദ്  സുനാമിയാണ്  രാജ്യത്തു ഉണ്ടാകാൻ പോകുന്നതെന്ന്  വീണ്ടും അദ്ദേഹം മുന്നറിയിപ്പ് നൽകി.  അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെയെല്ലാം പുച്ഛിച്ചു തള്ളുവാനായിരുന്നു  കേന്ദ്ര മന്ത്രിമാർ ശ്രമിച്ചത്.

  പരാജയപ്പെട്ട കേന്ദ്ര നയം 

കേന്ദ്രത്തിന്റെ വാക്‌സിനേഷൻ നയം അനുസരിച്ചു് ആദ്യം വാക്‌സിൻ നൽകേണ്ടത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുന്നണി പോരാളികൾക്കും, പിന്നീട് 60  കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും, മറ്റു അസുഖങ്ങളുള്ള 45  വയസ്സ് കഴിഞ്ഞവർക്കും   ആയിരുന്നു. 2021  മേയ് 1  മുതൽ 18  വയസ്സിനു മുകളിലുള്ളവർക്കു വാക്‌സിൻ നൽകുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്.    2021  ജനുവരി മാസം 16  മുതലാണ് കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്നും സംഭരിച്ച ,   വാക്‌സിനുകൾ നൽകി തുടങ്ങിയത്.   കേന്ദ്രആരോഗ്യ  മന്ത്രി  ഹർഷ് വർധൻ  2020  ഒക്ടോബര് മാസത്തിൽ പ്രഖ്യാപിച്ചത്  2021  ജൂലൈ  മാസത്തിനുള്ളിൽ 400- 500  ദശലക്ഷം ഡോസ് വാക്‌സിനുകൾ നമുക്ക് ലഭിക്കുമെന്നും അതുപയോഗിച്ചു  200-250  ദശലക്ഷം ജനങൾക്ക്  വാക്‌സിനേഷൻ നൽകുമെന്നാണ്.  എന്നാൽ ഇപ്പോഴത്തെ നിലയിൽ പോകുകയാണെങ്കിൽ,  2021  ജൂലൈ 31  ആകുമ്പോൾ ലക്‌ഷ്യം വച്ചതിന്റെ 15  ശതമാനം മാത്രമേ  നേടുവാൻ നമുക്ക് സാധിക്കൂ.  ഇനിയുള്ള ദിവസങ്ങളില്മ ഓരോ ദിവസവും 2.44  ദശലക്ഷം ഡോസ് വാക്‌സിനുകൾ നൽകിയാലേ പ്രഖ്യാപിച്ച ലക്ഷ്യത്തിൽ എത്തുകയുള്ളൂ. പുറത്തു വന്ന കണക്കുകൾ പ്രകാരം ഏപ്രിൽ  25 ഓടെ  22.3  ദശ  ലക്ഷം ആളുകൾക്കാണ് വാക്‌സിൻ നൽകിയിട്ടുള്ളത്.   ജനങ്ങൾക്ക് മൊത്തത്തിൽ രോഗ പ്രതി രോധ ശക്തി ലഭിക്കണമെങ്കിൽ, ജനസംഖ്യയുടെ  70-75 ശതമാനം പേർക്ക്  വാക്‌സിൻ നൽകേണ്ടതുണ്ട്.  ഇപ്പോഴത്തെ നിലക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ  ഈ വര്ഷം അവസാനമായാലും നമ്മൾ എങ്ങും എത്തില്ല.

വാക്‌സിനേഷൻ തുടങ്ങിക്കഴിഞ്ഞാൽ  എത്രയും വേഗം അത് പൂർത്തിയാക്കണം. ഇല്ലെങ്കിൽ  വാക്‌സിനേഷൻ എടുത്തവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസിന്റെ  പ്രധിരോധ ശേഷിയിൽ നിന്നും രക്ഷപ്പെടാനായി " എസ്‌കേപ്പ് മൂട്ടൻ " ഉണ്ടാകും. അതോടെ രോഗം അതിവേഗം വ്യാപിക്കും. ഇന്ത്യയിൽ സംഭവിക്കുന്നത് ഇതാണ്.  ഈ കാര്യം സജീവമായി പരിഗണിച്ചു അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ  കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.  കഴിഞ്ഞ വര്ഷം  വാക്‌സിനുകൾ പരീക്ഷണ ത്തിൽ ഇരിക്കുമ്പോൾ തന്നെ വാക്‌സിൻ നിർമിക്കുന്ന വിവിധ കമ്പനികളുമായി 44000  കോടി രൂപയുടെ കരാർ ഉണ്ടാക്കി തങ്ങളുടെ ജനങ്ങൾക്ക് നൽകാനുള്ള തയ്യാറെടുപ്പു,  ശാസ്ത്രത്തോടു പിന്തിരിഞ്ഞു നിന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ്  ചെയ്തു.  അതിന്റെ ഫലമായി  18  വയസ്സിനു മുകളിലുള്ള പകുതിയോളം ജനങ്ങൾക്ക് വാക്‌സിനേഷൻ നടത്താൻ അവർക്കു സാധിച്ചു. വരുന്ന ജൂലൈ  മാസത്തോടെ   33  കോടി വരുന്ന അമേരിക്കൻ  ജനതയുടെ   എഴുപതു ശതമാനത്തോളം പേർക്ക് വാക്‌സിൻ നൽകാനാണ് ജോ ബൈഡൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.    ഈ രംഗത്ത് ഇന്ന് മുന്നിൽ നിൽക്കുന്നത് ഇസ്രായേൽ ആണ്. 93  ലക്ഷമാണ് അവരുടെ ജനസംഖ്യ.  വാക്‌സിനേഷൻ എടുക്കനാർഹതപ്പെട്ട ജനങ്ങളിൽ  81  ശതമാനം പേർക്കും  അവർ രണ്ടാം ഘട്ട  വാക്‌സിനേഷൻ നൽകിക്കഴിഞ്ഞു.  ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല.അർഹരായ 25  ശതമാനത്തിലേറെ പേർക്കും അവർ വാക്‌സിനേഷൻ നൽകി.  

വാക്സിൻ ഇല്ലാതെ  വാക്സിനുകളുടെ  ഈറ്റില്ലം

 വാക്സിനുകളുടെ ഈറ്റില്ലം എന്നാണ്  ഇന്ത്യ അറിയപ്പെടുന്നത്.  എന്നാൽ  ലോകത്തിൽ ഏറ്റവും കൂടുതൽ  വാക്‌സിൻ  ഉദ്പാദിപ്പിക്കുന്ന രാജ്യമെന്ന്  അവകാശപ്പെടുന്ന നമ്മൾ, നമ്മുടെ ജനങ്ങൾക്ക്  സമയ ബന്ധിതമായും,  സൗജന്യമായും  വാക്‌സിൻ നൽകി ഈ രോഗത്തിനെതിരെ  പ്രതിരോധം സൃഷ്ടിക്കുന്നതിൽ  നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ദീര്ഘവീക്ഷണമില്ലായ്മയുടെ ദുരന്തഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ഇനിയെങ്കിലും രാഷ്ട്രീയ നേട്ടങ്ങൾക്ക്  ഉപരിയായി എല്ലാ സംസ്ഥാനങ്ങളെയും  പ്രതിപക്ഷ നേതാക്കളെയും വിശ്വാസത്തിലെടുതും  രാജ്യത്തെ ഒന്നായി കണ്ടും, കോവിദ്  എന്ന മഹാമരിക്കെതിരെ   വ്യക്തമായ നയരൂപീകരണം നടത്തി, അതി ശക്തമായ  നടപടി എടുക്കാൻ കേന്ദ്ര സർക്കാരും മോദിയും തയ്യാറാകണം.  ഇല്ലെങ്കിൽ,    ലക്ഷക്കണക്കിന് വരുന്ന സ്വന്തം ജനതയെ കുരുതിക്കു കൊടുത്ത  ഹിറ്റ്ലറെയും, സ്റ്റാലിനെയും പോലുള്ള ഏകാധിപധികൾക്കൊപ്പം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും മോദിയുടെ സ്ഥാനം .

പി.എസ്‌ .ശ്രീകുമാർ 

9847173177 









Thursday, 15 April 2021

                        തുടർഭരണം  ചുടലപ്പറമ്പാക്കിയ പശ്ചിമ ബംഗാൾ 

പി.എസ്‌ .ശ്രീകുമാർ 


കേരളാ  നിയമസഭയിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പിൽ തുടർ ഭരണം എന്ന മുദ്രാവാക്യവുമായാണല്ലോ  പിണറായി വിജയനും, ഇടതുമുന്നണിയും  പ്രചാരണ പ്രവർത്തനം നടത്തുന്നത്. തുടർ ഭരണം,  കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്നാണ്  ഇടതുമുന്നണിയുടെ അവകാശവാദം.  ഇതേ അവകാശവാദവുമായി 34  വര്ഷം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്  തുടര്ഭരണം  ലഭിച്ച പശ്ചിമ ബംഗാളിൽ  എന്താണ് സംഭവിച്ചതെന്ന്  നാം മനസ്സിലാക്കണം.

സ്വാതന്ത്ര്യ ലബ്ദിക്ക്  മുമ്പ്  മുതൽ തന്നെ ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ബംഗാൾ.  വ്യവസായ വത്കരണത്തിലും ബംഗാളിന് പിന്നിലായിരുന്നു  ബോംബെയും മദ്രാസും ഉൾപ്പെടെയുള്ള  ഇതര പ്രവിശ്യകൾ. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലഘട്ടത്തിൽ  രാജ്യതലസ്ഥാനം കൽക്കട്ട ആയിരുന്നു. കൽക്കട്ടയിലെ വാണിജ്യ-വ്യാവസായിക സാധ്യതകളായിരുന്നു  തലസ്ഥാന നഗരി എന്ന പദവി ലഭിക്കുവാൻ ഇടയാക്കിയത്.ചണ  വ്യവസായവും,  വൻകിട  തുണിമില്ലുകളും, ഘനവ്യവസായവുമായിരുന്നു   കൽക്കട്ടയുടെയും , ബംഗാളിന്റെയും കുതിപ്പിന് പിന്നിലെ ഘടകം.    നിരവധി അനുബന്ധ വ്യവസായങ്ങളും  ബംഗാളിൽ  തഴച്ചു വളർന്നു.  സ്വാതന്ത്ര്യ ലബ്ദിയുടെ കാലഘട്ടത്തിൽ, മലയാളികൾ ഉൾപ്പെടെ  ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവർ തൊഴിൽ തേടി എത്തിയ പ്രമുഖ നഗരം കല്കട്ടയായിരുന്നു.  ബോംബെ യുടെയും  മദ്രാസ്സിന്റെയുമൊക്കെ സ്ഥാനം  കൽക്കട്ടക്ക്  പിറകിലായിരുന്നു. അൻപതുകൾവരെ  കൽക്കട്ട അതിന്റെ പ്രതാപം ഏറ്റക്കുറവുകളോടെ നിലനിർത്തി..

1948 ലെ  കൽക്കട്ട തീസിസിലൂടെ  കമ്മ്യൂണിസ്റ്റുകൾ  അരാജകത്വവാദവും  ആക്രമണങ്ങളും തുടങ്ങിയതുമുതൽ ബംഗാളിൻറ്റെയും  കല്കട്ടയുടെയും പ്രതാപത്തിനു ഇടിവുവന്നു തുടങ്ങി.  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഘേരാവോയും  ഫാക്ടറികൾ  പൂട്ടിച്ചുള്ള സമരങ്ങളും  വ്യാപകമായതോടെ വലുതും ചെറുതുമായ നിരവധി വ്യവസായ ശാലകൾ പൂട്ടേണ്ടി വന്നു. സ്വാതന്ത്ര്യ ലബ്‌ധിയുടെ  കാലഘട്ടത്തിൽ, ചണ -തുണിമിൽ വ്യവസായങ്ങളുടെ തലസ്ഥാനമായിരുന്ന കൽക്കട്ടയിൽ തൊഴിൽ തേടി എത്തിയവരിൽ 71  ശതമാനം പേര് ബംഗാളിന് വെളിയിൽ നിന്നുള്ളവരായിരുന്നു.  തുണി വ്യവസായത്തിലെ 58  ശതമാനം തൊഴിലാളികളും ഇരുമ്പുരുക്ക് വ്യവസായ ശാലകളിലെ 73  ശതമാനവും  അന്യ സംസ്ഥാനക്കാരായിരുന്നു.  കൽക്കട്ടയിലെ ജനസംഖ്യയിൽ  26.3  ശതമാനം പേര് അന്യ സംസ്ഥാനക്കാരും 29.6 ശതമാനം പേർ  കിഴക്കൻ ബംഗാളിൽ നിന്നും കുടിയേറിയവരുമായിരുന്നു.

പരാജയപ്പെട്ട  കൽക്കട്ട തീസിസും  കമ്മ്യൂണിസ്റ്റുകളും 

ഇന്ത്യക്ക്  പൂർണ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും, ബ്രിട്ടീഷുകാർക്കു  പകരം ഭരണം കയ്യാളിയ ഇന്ത്യൻ ബൂർഷ്വാസിക്കെതിരെ ആയുധമുപയോഗിച്ചു  പോരാടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള കൽക്കട്ട തീസിസ്  പരാജയപ്പെട്ടതോടെയാണ്  ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുമായി സഹകരിക്കാൻ കമ്മ്യൂണിസ്റ്റുകൾ തയ്യാറായത്.  സർക്കാർ-സ്വകാര്യ മേഖലകളിലെ  തൊഴിലാളി സംഘടനകളെയെല്ലാം  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലാക്കികൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായതും, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങിയതും.  1977 ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി  സി പി എമ്മിന്  ബംഗാളിൽ  ഭൂരിപക്ഷം ലഭിക്കുന്നത്.  294  അംഗ നിയമസഭയിൽ 243 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ജ്യോതിബസുവിന്റെ നേതൃത്വത്തിൽ  സർക്കാർ രൂപികരിച്ചു.  അധികാരം കിട്ടിയതോടെ  ബംഗാൾ സമൂഹത്തെയാകെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുവാനുള്ള ശ്രമം അവർ തുടങ്ങി.  പോലീസിലും , സർക്കാർ ഉദ്യോഗസ്ഥർ ക്കിടയിലും   പാർട്ടി സെല്ലുകൾ തുടങ്ങി. തൊഴിലാളി സംഘടനകളെല്ലാം അധികാരം ഉപയോഗിച്ച് പിടിച്ചെടുത്തു. ഒറ്റ പാർട്ടി ഭരണം എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് ഭരണം മുന്നോട്ടു പോയത്.  പ്രതിപക്ഷത്തെ  ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ കൊല്ലും കൊലയുമായി പാര്ടിക്കാൾ  ഭീഷണിപ്പെടുത്തി. ബംഗാൾ സമൂഹത്തെയാകെ  കമ്മ്യൂണിസ്റ്റ് അർബുദം പിടികൂടി.  കൽക്കട്ട നഗരം ഒരു പ്രേത ഭൂമിപോലെയായി മാറി. വ്യവസായികൾ  ഫാക്ടറികൾ പൂട്ടി അന്യ  സംസ്ഥാനത്തേക്കു കൂടു മാറിയതോടെ ജനങ്ങൾ പട്ടിണിയിലും പരിവട്ടത്തിലുമായി. അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ അടിച്ചൊതുക്കിയതോടെ, തെരഞ്ഞെടുപ്പ് പ്രഹസനമായി മാറി.ബൂത്തുകൾ മാർക്സിസ്റ്റ് ഗുണ്ടകൾ പിടിച്ചെടുത്തുകൊണ്ട് തെരഞ്ഞെടുപ്പുകൾ തങ്ങളുടെ വരുതിയിലാക്കി . ഉദ്യോഗസ്ഥന്മാരും അവർക്കു കൂട്ടുനിന്നു. 

ആരോഗ്യപരമായ കാരണങ്ങൾകൊണ്ട്  ജ്യോതിബാസു  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്തിയായി.  മൂന്നു പതിറ്റാണ്ടു നീണ്ടു നിന്ന   സി പി എം ഭരണത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം ഉൾപ്പെടെ സമസ്ത   മേഖലകളും തകർന്നു തരിപ്പണമായി.നാഷണൽ സാമ്പിൾ സർവേയുടെ 2011 ലെ  കണക്കുകൾ  പ്രകാരം ബംഗാളിലെ 11  ശതമാനം കുടുംബങ്ങളും പട്ടിണിയിലായിരുന്നു.ഏറ്റവും  പിന്നോക്കമെന്നു കരുതുന്ന ഒഡിഷയിൽ പോലും 5  ശതമാനം  കുടുംബങ്ങൾ  മാത്രമായിരുന്നു  പട്ടിണിയിലായിരുന്നത്. 1980  കളുടെ തുടക്കത്തിൽ 7.2 ശതമാനമായിരുന്ന ജി ഡി പി  1991   ആയപ്പോഴേക്കും  6.1 ആയി കുറഞ്ഞു.    സ്വയം തൊഴിൽ കണ്ടെത്തിയവരുടെ ശതമാനം 1991 ൽ, 27.2 ൽ  നിന്നും  2011 ൽ 18 ശതമാനമായി കുറഞ്ഞു.  മാസ ശമ്പളം കിട്ടുന്നവരുടെ  എണ്ണം 1993 ൽ ശതമാനമായിരുന്നത് 2011 ൽ 37  ശതമാനമായി മാറി. കൃഷി  ഒഴിച്ചുള്ള എല്ലാ മേഖലകളിലും  സി പി എം ഭരണത്തിന് കീഴിൽ ബംഗാൾ പിറകിൽ പോയി.

 ബംഗ്ലാദേശ്  വിമോചന  സമയത്തു കിഴക്കൻ ബംഗാളിൽ നിന്നും, പശ്ചിമ ബംഗാളിലേക്ക് ലക്ഷക്കണക്കിന് ബംഗാളികൾ അഭയാർഥികളായി  എത്തിയിരുന്നു.  ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായതിനു ശേഷം  അവരിൽ  ഭൂരിപക്ഷവും മടങ്ങി പോയി.  എന്നാൽ കുറേപ്പേർ മടങ്ങാതെ പശ്ചിമ ബംഗാളിൽ തന്നെ തങ്ങി. മാറിച്ചമ്പി എന്ന സ്ഥലത്തു തങ്ങിയവരെ 1979 ൽ  സി പി എം കാർ  ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാൻ  ശ്രമിച്ചു.  പോകാൻ കൂട്ടാക്കാതിരുന്ന അഭയാർത്ഥികളെ  ഭരണത്തിന്റെ സ്വാധീനം കൂടി ഉപയോഗിച്ച്  ആയുധമേന്തിയ മാർക്സിസ്റ്റുകാർ ക്രൂരമായി ആക്രമിച്ചു. ഇവരുടെ ആക്രമണങ്ങളിൽ നിരവധി പേര് കൊല്ലപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിക്കാർ പറയുന്നത് അനുസരിക്കാത്തവരെ ആക്രമിച്ചു  വരുതിയിലാക്കുക എന്നതാണ് അവരുടെ തന്ത്രം.      ഇക്കാര്യം                     കേരളീയരായ  നമുക്ക്  അറിയാമല്ലോ.  അരിയിൽ ഷുക്കൂർ, ഷുഹൈബ്, കൃപേഷ്, ശരത്ലാൽ, ടി പി ചന്ദ്രശേഖരൻ, ജയകൃഷ്ണൻ മാസ്റ്റർ തുടങ്ങി നിരവധി നിരപരാധികളെയാണ്  കേരളത്തിലെ മാർക്സിസ്റ്റുകാർ നിഷ്ട്ടൂരമായി   വെട്ടിനുറുക്കിയത് .  ഇവർ  ചെയ്ത തെറ്റ് എന്തായിരുന്നു ?മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാത്തവരായിരുന്നു ഇവരെല്ലാം.

എതിരാളിയുടെ കണ്ണ് ചൂഴ്ന്നെടുത്ത  മാർക്സിസ്റ്റ് ക്രൂരത 

രാഷ്ട്രീയമായി വ്യത്യസ്‌തഭിപ്രായമുള്ളവരെ വെട്ടിനുറുക്കാൻ  കേരളത്തിലെ സഖാക്കൾ  പഠിച്ചത് ബംഗാളിലെ കമ്മ്യൂണിസ്റ്കാരിൽ നിന്നുമാണ്. ബർധമാണ്  ജില്ലയിൽ   നടന്ന സംഭവം  ഇന്നും ബംഗാളികൾക്ക്  പേടിസ്വപ്നമാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകൾ  ഒരു പാവപ്പെട്ട കോൺഗ്രസ് കുടുംബത്തിൽ  അതിക്രമിച്ചു കയറി   നബാ കുമാർ സൈൻ എന്ന മൂത്ത  സഹോദരന്റ്‌റെ കണ്ണ് ചൂഴ്ന്നെടുത്തു. മറ്റു രണ്ടു സഹോദരന്മാരെ അമ്മയുടെ മുമ്പിലിട്ടു വെട്ടി കൊലപ്പെടുത്തി. ഈ സഹോദരന്മാരെ ട്യൂഷൻ പഠിപ്പിക്കാൻ വന്ന അധ്യാപകനെയും കൊലപ്പെടുത്തി.  കണ്ണിൽ ചോരയില്ലാത്ത മാർക്സിസ്റ്റ് കാപാലികർ, മക്കളുടെ രക്തത്തിൽ കുതിർത്ത ചോർ  സ്വന്തം അമ്മയെ കൊണ്ട് കഴിപ്പിച്ചു.  ഇത്രയും മനുഷ്യത്വ രഹിതമായ പ്രവർത്തി, ഫാസിസ്റ്റായ ഹിറ്റ്ലറോ, കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ സ്റ്റാലിൻ  പോലും  ചെയ്തിട്ടില്ല. കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചു എന്നതാണ് സൈൻ സഹോദരന്മാർ  ചെയ്ത തെറ്റ് .പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുവാനായി , അഭിപ്രായ  വ്യത്യാസമുള്ളവരെയെല്ലാം ആക്രമിച്ചു വരുതിയിലാക്കാൻ ശ്രമിച്ചു.  പാർട്ടിയുമായി സഹകരിക്കാത്തവർക്കെതിരെ  ഊരുവിലക്ക്  പ്രഖ്യാപിച്ചു. അവരെ  പൊതു കിണറുകൾ പോലും ഉപയോഗിക്കാൻ അനുവദിച്ചില്ല.  ഈ രീതിയിൽ കൊല്ലും കൊലയും നടത്തിയാണ്    മൂന്നു ദശാബ്ദക്കാലംമാർക്സിസ്റ്റ് പാർട്ടി ബംഗാളിനെ അടക്കി ഭരിച്ചത്.

സിംഗൂർ പ്രക്ഷോഭം 

2000  നവംബറിൽ     ജ്യോതിബാസു  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ, ഉപമുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാർജി മുഖ്യമന്ത്രി ആയി. ബംഗാളിന്റെ വികസനത്തിന്  വ്യവസായ വികസനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന്  മനസ്സിലാക്കി  അദ്ദേഹം വൻകിട വ്യവസായികളെ  ബംഗാളിലേക്ക്  ക്ഷണിച്ചു.  അവർ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും  കൊടുക്കാമെന്നും   വാഗ്ദാനം ചെയ്തു.  വ്യവസായ വൽക്കരണത്തിനുള്ള ത്വരയിൽ  സംസ്ഥാന താല്പര്യം അദ്ദേഹം ബലികഴിച്ച.ഹൂഗ്ലി ജില്ലയിലെ   സിംഗുരിൽ   1000  കോടി രൂപ മുതല്മുടക്കുള്ള ടാറ്റ നാനോ  പ്ലാന്റ് സ്ഥാപിക്കാൻ അദ്ദേഹം അവരോടു ആവശ്യപ്പെട്ടു. അവർക്കു ആവശ്യമായ 997  ഏക്കർ ഭൂമിക്കായി അദ്ദേഹം കണ്ടെത്തിയത് ഫലഭൂയിഷ്ഠമായ  സിംഗൂരിലെ കൃഷിസ്ഥലമായിരുന്നു.  ബ്രിട്ടീഷുകാർ 1894 ൽ   രൂപം കൊടുത്ത  സ്ഥലം ഏറ്റെടുക്കൽ നിയമത്തിന്റെ  അടിസ്ഥാനത്തിൽ  കർഷകരുടെ എതിർപ്പ് അവഗണിച്ചു കുറഞ്ഞ വിലക്ക് സ്ഥലം ഏറ്റെടുത്തു. അതിനെതിരെ കര്ഷകർ   നീണ്ടുനിന്ന  പ്രക്ഷോഭം തുടങ്ങി. സർക്കാരിനൊപ്പം ചേർന്ന് മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ കർഷകരെ ആക്രമിച്ചു. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും  കർഷകർക്ക് പിന്നിൽ അണിനിരന്നതോടെ  മാർക്സിസ്റ്റ് പാർട്ടിയും സർക്കാരും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. അതോടെ ടാറ്റ തങ്ങളുടെ  പ്ലാന്റ് ഗുജറാത്തിലേക്കു മാറ്റി.

നന്ദിഗ്രാമിലെ കൂട്ടക്കൊല 

രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ച മറ്റൊരു പ്രക്ഷോഭം നടന്നത് നന്ദിഗ്രാമിലായിരുന്നു. ഇൻഡോനേഷ്യയിലെ സലിം ഗ്രൂപ്പിന് രാസവള നിർമാണത്തിനായി  നന്ദിഗ്രാമിലെ ഫലഭൂയിഷ്‌ഠമായ  പതിനായിരം ഏക്കർ  കാർഷിക  ഭൂമി  ഏറ്റെടുത്തു നൽകാമെന്ന്   ബംഗാൾ സർക്കാർ ഉറപ്പു നൽകി. കല്കട്ടയിൽനിന്നും 120 കിലോ  മീറ്റർ  അകലെയുള്ള നന്ദിഗ്രാമിലെ ഈ സ്ഥലം ഏറ്റെടുക്കലിനെ  ഗ്രാമ വാസികൾ ഒന്നടങ്കം എതിർത്തു . 2007  മാർച്ച്  മാസത്തിൽ  പ്രക്ഷോഭരംഗത്തുണ്ടായിരുന്ന  കർഷകരെ   സി പി എം പ്രവർത്തകരും പോലീസും ചേർന്ന് ക്രൂരമായി നേരിട്ടു . നിരവധി കർഷകർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. മാത്രമല്ല, കർഷക കുടുംബങ്ങളിലെ സാധു സ്ത്രീകൾ കൂട്ട ബലാത്സംഗംകൾക്കിരയായി. മനുഷ്യത്വം മരവിച്ച ഈ പൈശാചിക നടപടികൾ  സി പി എം ഭരണത്തിന്റെ  ബീഭത്സ രൂപം പുറം ലോകത്തിനു കാട്ടിക്കൊടുത്തു.  പ്രതികാരം ചെയ്യാൻ കാത്തിരുന്ന ജനങ്ങൾ 2009  ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ   കനത്ത തിരിച്ചടിയാണ്  സി പി എം സർക്കാരിന് നൽകിയത്.  ഇതിന്റെ തുടർച്ചയായി,  2011  ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ  സി പി എം സർക്കാരിനെ ജനങ്ങൾ  അധികാരത്തിനു പുറത്താക്കുകയും  മമത ബാനർജിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു . അതോടെ മാർക്സിസ്റ്റ് പാർട്ടി ഛിന്നഭിന്നമായി.  പാർട്ടി അണികൾ, പാർട്ടി ഓഫീസുകൾ ഉൾപ്പെടെ  അടച്ചുപൂട്ടി,  തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേർന്നു .  2014 ലെ തെരഞ്ഞെടുപ്പോടെ  മുഖ്യപ്രതിപക്ഷ പാർട്ടിയായി   കോൺഗ്രസ് മാറി .  

തുടർ ഭരണത്തിനെതിരെ  അമർത്യാസെൻ 

വികലമായ  തത്വശാസ്ത്രതിറ്റെ  അടിസ്ഥാനത്തിൽ 34  വര്ഷം കൊണ്ട്   ബംഗാളിന്റെ വ്യവസായ വികസനം നശിപ്പിച്ചതാണ് സി പി എം  ചെയ്ത  ഏറ്റവും വലിയ തെറ്റെന്നും, അവർ വ്യവസായ നയം  മാറ്റാൻ  തീരുമാനിച്ചപ്പോഴേക്കും ജനങ്ങൾ അവരെ മാറ്റുകയാണ് ചെയ്തതെന്നുമാണ്  ബംഗാളിയും  സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ പുരസ്‌കാര ജേതാവുമായ  അമർത്യ സെൻ വിലയിരുത്തിയത്. പ്രതിപക്ഷത്തെ അടിച്ചമർത്തികൊണ്ടുള്ള  തുടർ ഭരണത്തിന്റെ അവസ്ഥയാണ്  ബംഗാളിൽ സി പി എം  ഇന്നു നേരിടുന്ന  ദുരവസ്ഥ . സ്റ്റാലിനിസ്റ്റ്  ഏകാധിപത്യ സ്വഭാവമുള്ള  പിണറായി വിജയനെ പോലുള്ള ഒരു നേതാവിന് തുടര്ഭരണം ലഭിച്ചാൽ  സർവനാശം ആയിരിക്കും കേരളത്തിന് നേരിടേണ്ടി വരിക എന്ന മുൻ മുഖ്യമന്ത്രി  ഏ .കെ.ആന്റണിയുടെ  മുന്നറിയിപ്പ്  വളരെ പ്രസക്തമാണ്. കേരളത്തിന്റെ വികസനത്തിനും  ജനാധിപത്യ സംരക്ഷണത്തിനും ഒരു തുടര്ഭരണം ഈ സർക്കാരിന് നൽകില്ലെന്ന പ്രതിജ്ഞ എടുത്തുവേണം ഓരോ കേരളീയനും  ഏപ്രിൽ 6 ന്  പോളിങ് ബൂത്തിലേക്ക് പോകേണ്ടത്.

പി.എസ്‌ .ശ്രീകുമാർ 

9847173177