Friday, 12 July 2024

     


                  വികസന ശില്പി 


പി.എസ് .ശ്രീകുമാർ 


     കാരുണ്യത്തിൻറ്റെ  നിലക്കാത്ത പ്രവാഹമായിരുന്നു  ഉമ്മൻചാണ്ടി എന്ന നേതാവ്.  അധികാരം ഉള്ളപ്പോലും ഇല്ലാത്തപ്പോളും, അദ്ദേഹം ജനങ്ങൾക്കുനടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചും  അവരിൽ ഒരാളായി ജീവിച്ച  നേതാവായിരുന്നു.  സ്നേഹിക്കുന്നതുപോലെതന്നെ, അദ്ദേഹത്തോട് ദ്വേഷ്യപ്പെടാനും, ശാസിക്കാനും  അദ്ദേഹം  ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.  സാധാരണക്കാരെ  സംബന്ധിച്ചിടത്തോളം   ഏതു അർദ്ധരാത്രിക്കും  കാണാനും, ഫോണിൽ വിളിക്കാനും ,  പ്രാപ്യനായ  ഒരു നേതാവ് ഉമ്മൻചാണ്ടിയല്ലാതെ  മറ്റൊരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു.

         ഉമ്മൻ ചാണ്ടിയിലെ  രാഷ്ട്രീയക്കാരൻ  വളരെയേറെ പ്രത്യേകതകളുള്ള  ഒരു നേതാവാണ്.   തൻറ്റെ  നിയോജക മണ്ഡലമായ  പുതുപ്പള്ളിയിലെ  ജനങ്ങളുടെ സുഖദുഃഖങ്ങളിൽ  ഒന്നൊഴിയാതെ    പങ്കുചേരുന്ന  നിയമസഭാ സാമാജികനാ യി ഇരിക്കെത്തന്നെ  ലോകത്തെവിടെയുമുള്ള മലയാളികൾക്ക്  ഒരാശ്രയമായി വിളിപ്പുറത്തു അദ്ദേഹം ഉണ്ടായിരുന്നു.  അതിലൊന്നും രാഷ്ട്രീയ പരിഗണനകൾ  കടന്നുവന്നിരുന്നില്ല .  ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും  അതിനു യാതൊരു മാറ്റവുമിലായിരുന്നു.  2004 ൽ  സുനാമി തിരമാലകൾ   തീരപ്രദേശങ്ങളിൽ  ആഞ്ഞുവീശിയപ്പോളും , 2018 ൽ   കേരള ജനതയെ   പ്രളയം  വിഴുങ്ങിയപ്പോളും, 2020 ൽ കേരളത്തിലും  ലോകത്തിൻറ്റെ  വിവിധ ഭാഗങ്ങളിലുമുള്ള മലയാളികളെ കൊറോണ  മഹാമാരി  കാർന്നു തിന്നപ്പോളും  മലയാളികളുടെ  ആശ്രയവും അത്താണിയുമായി  ഉമ്മൻ ചാണ്ടി സജീവമായി  രംഗത്തുണ്ടായിരുന്നു. കോറോണയുടെ ആദ്യനാളുകളിൽ   ആയിരക്കണക്കിന്   ഫോൺ കോളുകളാണ്  അദ്ദേഹം അറ്റൻഡ് ചെയ്തത്.  കേരള  ജനത ഇത്രമാത്രം സ്നേഹവും വാത്സല്യവും നൽകിയ  മറ്റൊരു നേതാവില്ല. 


  വിമർശനം അനിവാര്യം 

          രണ്ടാം തവണ  മുഖ്യമന്ത്രി അവസരത്തിൽ   സിനിമാ  നടനായ സിദ്ദിക്ക്   അദ്ദേഹവുമായി  നടത്തിയ അഭിമുഖത്തിൽ,   പൊതുരംഗത്ത്  അദ്ദേഹത്തെ നയിക്കുന്ന  തത്വം എന്താണെന്ന്   വ്യക്തമാക്കി. "'ജനാധിപത്യത്തിൽ എതിർപ്പ്   തെറ്റല്ല. സമരങ്ങൾ വേണ്ടിവരും. അതൊക്കെ ജനാധിപത്യത്തിന് ശക്തിപകരുന്ന ഘടകങ്ങളാണ്.  എനിക്കുള്ള  ഏറ്റവും വലിയ ശക്തി, എനിക്കെതിരെയുള്ള വിമർശനങ്ങളാണ്.  കാരണം, ഞാനെപ്പോഴും കെയർ ഫുള്ളായിരിക്കും.  ചെറിയ തെറ്റുപോലും വിമര്ശിക്കപ്പെടുമെന്നു പറയുമ്പോൾ വളരെ സൂക്ഷിച്ചായിരിക്കും പ്രവർത്തിക്കുക.  ജനാധിപത്യത്തിൽ വിമര്ശനവും പ്രതിപക്ഷവും എല്ലാം വേണം".  വിശ്വസിക്കുന്നത് പറയുകയും, പറയുന്നത് പ്രവർത്തിക്കുകയും ചെയ്ത  അദ്ദേഹം, ഭരണത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിമർശനങ്ങളെയൊന്നും  അസഹിഷ്ണതയോടെ കാണുകയോ, വിമർശകരെ  അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല.  വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ  അതുൾക്കൊള്ളാൻ അദ്ദേഹം മടിച്ചിട്ടുമില്ല.  ഇതേ സമീപനം തന്നെയായിരുന്നു  വികസന കാര്യങ്ങളിലും അദ്ദേഹത്തെ നയിച്ചത്.  ദീർഘ ദൃഷ്ടിയോടെയായിരുന്നു വികസനകാര്യങ്ങളെ അദ്ദേഹം സമീപിച്ചിരുന്നത്.

ഭരണരംഗത്തേക്കുള്ള പ്രവേശനം 

     

1967 ൽ ഈ .എം.എസ്‌  രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ  ഉമ്മൻചാണ്ടി കെ.എസ.യു എന്ന വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന  പ്രസിഡണ്ട്  ആയിരുന്നു. 1965 ലെ  ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ തുടർന്നുള്ള  ആ  കാലയളവിലും, കേരളം ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിൽ നിന്നും മോചിതമായിരുന്നില്ല.  ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ ലഭ്യമല്ലാതെ   ജനം വറുതിയിലായിരുന്ന അവസരത്തിലാണ് ഇടതു സർക്കാരിലെ കൃഷിമന്ത്രിയായിരുന്ന എം. എൻ. ഗോവിന്ദൻ നായരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട്  വിദ്യാർത്ഥികളെ രാഷ്ട്ര നിർമിതിയിൽ ഭാഗഭാക്കുകളാക്കുവാനായി "ഓണത്തിന് ഒരു പറ നെല്ല്" എന്ന  വികസന ആശയവുമായി  ഉമ്മൻചാണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള   വിദ്യാലയങ്ങളിൽ ഓടിനടന്ന്  ഇടതു സർക്കാരിന് കൈത്താങ്ങായി  പ്രവർത്തിച്ചത്. പിന്നീട്  എം.എൽ.എ ആയും, പ്രതിപക്ഷ നേതാവായും, മന്ത്രിയായും , മുഖ്യമന്ത്രിയായും ഇരുന്നിട്ടുള്ളപ്പോളൊക്കെ തൻറ്റെ  വികസന കാഴ്ചപ്പാട് നടപ്പിലാക്കിയ  നേതാവായിരുന്നു അദ്ദേഹം. 

      ഭരണ രംഗത്ത്  അദ്ദേഹം ആദ്യമായി പ്രവേശിച്ചത് , 1977ൽ  ആദ്യം കെ. കരുണാകരൻറ്റെയും, പിന്നീട്  എ.കെ.ആൻറണിയുടേയും   മന്ത്രിസഭകളിൽ , തൊഴിൽ-ഭവന  മന്ത്രിയായായിട്ടായിരുന്നു.  ആ  കാലഘട്ടത്തിലാണ് തിരുവനന്തപുരം  ചെങ്കൽച്ചൂള കോളനിയിലെ അധസ്ഥിത  വിഭാഗങ്ങൾ താമസിച്ചിരുന്ന , ചേരികൾ മാറ്റി  ഫ്ലാറ്റുകൾ    നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കൾക്ക്  ഇന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം  അദ്ദേഹം   തൊഴിൽ മന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ്  നടപ്പിലാക്കിയത്.  അസംഘടിതരായിരുന്ന  ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി  ക്ഷേമനിധി ബില്ലു പാസ്സാക്കിയതും    തൊഴിൽ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമത്തിലായിരുന്നു.. 

      1981 ൽ ആഭ്യന്ത മന്ത്രി ആയിരുന്ന അവസരത്തിലാണ് പൊലീസിൽ  ആധുനികവൽക്കരണത്തിന്  തുടക്കം കുറിച്ചത് .  ബ്രിട്ടീഷ് ഭരണ കാലം  മുതൽ പോലീസിന്റ്റെ  യൂണിഫോം ആയിരുന്ന ട്രൗസർ മാറ്റി പാന്റ്സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളിപോലത്തെ തൊപ്പിമാറ്റി, ഇപ്പോൾ  ഉപയോഗത്തിലുള്ള തൊപ്പി നൽകി. ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ കേരളത്തിന്റെ ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.    മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 

    

  മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 2004 ൽ ആദ്യമായി മുഖ്യമന്ത്രി ആയ   അവസരത്തിലാണ്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് 3 രൂപയ്ക്  പ്രതിമാസം 25 കിലോ അരി ,ആരോഗ്യഇൻഷുറൻസ് പദ്ധതി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത്  . തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു .പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു.  ഇതിൻറ്റെ  ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി . മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാത പദ്ധതിക്ക് തുടക്കമിട്ടു.  ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി കൊച്ചിയിൽ സ്ഥാപിയ്ക്കാൻ തീരുമാനിച്ചു.  എന്നാൽ അതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ കേസുമായി പോയി.  അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്ന് ലഭിച്ചപ്പോഴേയ്ക്കും  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  അച്യുതാനന്ദൻ  സർക്കാർ ആ പദ്ധതിക്ക് തറക്കല്ലിടീൽ നടത്തിയെങ്കിലും,.  പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ  ആരംഭിച്ചതും പൂർത്തീകരിച്ചതും  ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി  ആയപ്പോഴാണ്. 

 ഡൽഹി മെട്രോ യാഥാർഥ്യമായ സമയത്താണ് കൊച്ചി മെട്രോ എന്ന ആശയം  കേരളത്തിൽ ഉണ്ടാകുന്നത്.  ഡൽഹി മെട്രോയിൽ ഒരു യാത്രകഴിഞ്ഞു വന്ന ഉടൻതന്നെ ഇക്കാര്യം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 2005  ഓഗസ്റ്റിൽ ചേർന്ന മന്ത്രിസഭാ യോഗം കൊച്ചി മെട്രോ നടപ്പാക്കാൻ തീരുമാനിക്കുകയും  തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. അപ്പോഴേക്കും തെരഞ്ഞെടുപ്പുകഴിഞ്ഞു   അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തി. . പിന്നീട് 2011 ൽ അദ്ദേഹം വീൺടും മുഖ്യമന്ത്രി ആയപ്പോഴാണ്  കൊച്ചി മെട്രോ നടപ്പിലാക്കാനുള്ള നടപടികൾ എടുത്തത്. മെട്രോമാൻ ഇ. ശ്രീധരൻറ്റെ  മേൽനോട്ടത്തിൽ, ഡൽഹി മെട്രോ  റെയിൽ കോർപറേഷനെക്കൊണ്ട് ഈ പദ്ധതി നടപ്പിലാക്കിക്കണമെന്നതായിരുന്നു കേരളത്തിലെ ജനങ്ങളുടെ  ആവശ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ചില ഉന്നത ഉദ്യോഗസ്ഥർ ഡി എം ആർ സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കുവാൻ ശ്രമിച്ചു. മന്ത്രിസഭായോഗം കൂടി  ഇ. ശ്രീധരൻറ്റെ  നേതൃത്വത്തിൽ ഡി എം ആർ സി മുഖാന്തിരം പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ച്, കേന്ദ്ര സർക്കാരിനെയും  ഡൽഹി സർക്കാരിനെയും അറിയിച്ചു.   2016 ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനു മുമ്പുതന്നെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

നൂറുദിന പരിപാടികൾ 

        ഉമ്മൻ ചാണ്ടിസർക്കാർ 2011  മെയ് 18 നു അധികാരമേറ്റയുടൻ തന്നെ 100  ദിന പരിപാടി   പ്രഖ്യാപിച്ചു. ഒരു ഭരണാധികാരിയുടെ നിശ്ചയദ്ധാർഢ്യവും  ദിശാബോധവും പ്രകടിപ്പിച്ച  പദ്ധതിയായിരുന്നു അത്. . നൂറാം ദിവസം വി.ജെ.ടി ഹാളിൽ വച്ച് നടത്തിയ  പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിൽ,  പ്രഖ്യാപിച്ച 107 പരിപാടികളിൽ 102 എണ്ണവും,  100 ദിവസകാലയളവിനുള്ളിൽ  നടപ്പിലാക്കിയ കാര്യം  പൊതുജനങ്ങളെ പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ  അറിയിച്ചു . BPL  റേഷൻകാർഡ് ഉടമകൾക്ക് ഒരു  രൂപയ്ക്ക് 25  കിലോ അരി, റേഷൻ കാർഡിനായി അപേക്ഷിച്ചവർക്കെല്ലാം   റേഷൻ കാർഡ് അനുവദിച്ചു നൽകൽ ,  മന്ത്രിമാരുടേയും അവരുടെ പേർസണൽ സ്റ്റാഫിന്റ്റെയും  സ്വത്ത് വെളിപ്പെടുത്തൽമുഖ്യമന്ത്രിയുടെ ചേംബറിൽ നിന്നുമുള്ള തത്സമയ വെബ് കാസ്റ്റിംഗ് എന്നിവയെല്ലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി.

വൻകിട പദ്ധതികൾക്കായി                

       നമുക്കെല്ലാം അറിയാവുന്നതുപോലെ  വൻകിട പദ്ധതികൾ കേരളത്തിൽ പൊതുവെ കുറവാണ്. .  ജനസാന്ദ്രത കൂടിയതുംസ്ഥലത്തിൻറ്റെ  ദൗർലഭ്യവും, ഉയർന്ന വിലയും കാരണം വൻകിട വ്യവസായികൾ  കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്.  സര്ക്കാരിന്റ്റെ   ആഭിമുഖ്യത്തിലുള്ള  വൻകിട പദ്ധതികൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി  ഉണ്ടായിരുന്നത്.  അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം.  കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ  ഇടുക്കി ജലപദ്ധതി  നടപ്പിലാക്കിയതിന്   ശേഷം പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി എന്ന് പറയാവുന്നത്  പൊതു-സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശ്ശേരി  വിമാനത്താവളം മാത്രമായിരുന്നു .  ഇതിനൊരു മാറ്റം വരുത്തുവാൻ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു.  2005 ലെ  ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച   കൊച്ചി മെട്രോ  പദ്ധതിക്ക് വീണ്ടും  ജീവൻ വചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ  ഉദ്യോഗസ്ഥ പ്രമുഖർ  തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു.  അതിനെ അതിജീവിച്ചു DMRC  ക്ക്   ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  അതേറ്റെടുക്കാൻ DMRC  തയാറായില്ല. ഒടുവിൽ   ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ  ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും  മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും  നേരിട്ടുകണ്ടാണ്  5500  കോടി മുതൽ മുടക്കുള്ള  കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് .  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ  ആദ്യഘട്ട നിർമാണം പൂർത്തിയാക്കി  ട്രയൽ റണ്ണും നടത്തി.

                            സംസ്ഥാന സർക്കാരിന്റ്റെ  സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ  1966 ൽ  കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ്   20000  കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്.  ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ്  ബ്രിഹത്തായ  ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി  കാട്ടിയതു.  ഇത്  നടപ്പിലാക്കുവാൻ  സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ  ഒട്ടേറെ  സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ  നൽകിയത്.  നാല് വര്ഷം കൊണ്ട്  വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ   കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി  ഇത് മാറി.  ഇന്ന്  കേരളത്തിൽ ഏറ്റവും കൂടിയ മുതല്മുടക്കുള്ള പൊതുമേഖലയിലെ  പദ്ധതിയും  ഇതാണ്.

             വേഴാമ്പലിനെപോലെ  വികസനത്തിന് നോക്കിയിരുന്ന  ഉത്തര മലബാറിന്  പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി   പ്രഖ്യാപിച്ചത്.   ഉമ്മൻചാണ്ടി  മുഖ്യമന്ത്രി ആയ ശേഷമാണ്  2300 കോടി  ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി  കമ്പനിയെ ഏൽപ്പിച്ചത്. 2016  ഫെബ്രുവരിയിൽ  റൺവെ  നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ   ട്രയൽ റണ്ണും  നടത്തിക്കുവാൻ ഉമ്മൻചാണ്ടിക്കു സാധിച്ചു. വീണ്ടും  രണ്ടു വർഷങ്ങൾക്കു  ശേഷമാണ് ടെർമിനൽ  നിർമാണം പൂർത്തിയാക്കി  ഔപചാരിക ഉദ്‌ഘാടനം പിണറായി സർക്കാർ നടത്തിയത്. .

 ബൈപാസ്സുകൾ യാഥാർഥ്യത്തിലേക്ക് 

             നാല്  പതിറ്റാണ്ടായുള്ള  കേരളത്തിൻറ്റെ  ആവശ്യമാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല്  വരി  ദേശീയ പാത. .ഭൂമി ഏറ്റെടുക്കൽ അലൈൻമെന്റ് തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം  ശീതീകരണപ്പെട്ടിയിലായപ്പോൾ  ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ്  പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി  ബൈപാസുകൾ മാത്രമായി ,  ദേശീയ പാതാ  അതോറിറ്റിയുടെ  അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട്  നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും  ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും  നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45  മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും  പ്രക്ഷോഭം നടത്തി  സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ  ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു.  അതിനായി  പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  ബൈപാസ് വികസന ചെലവിന്റ്റെ  പകുതി സംസ്ഥാന സർക്കാർ    വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ  പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും,  ബാക്കിയുള്ളവയുടെ   നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും  ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.  

           സംസ്ഥാന  രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു  നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 24 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 2001 ലെ ആൻറണി സർക്കാർ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലുംകോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള  വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്.  7250   കോടി രൂപയുടെ പദ്ധതിയിൽ 6000  കോടി രൂപയുടെ അഴിമതിയാണ് സി.പി.എം ഉന്നയിച്ചത്. തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ  നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, എല്ലാതടസ്സവാദങ്ങളെയും  അതിജീവിച്ചാണ്  അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.  

റെയിൽവേ ഗതാഗതത്തിലെ  കാലതാമസം  ഒഴിവാക്കുന്നതിനും , വേഗത്തിൽ റെയിൽവേ ഗതാഗതം  മാറ്റുന്നതിൻറ്റെയും   ഭാഗമായി, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർവരെ 125  കിലോ മീറ്റർ ദൂരത്തിൽ സബർബൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായി റെയ്ൽവേയുമായി ധാരണ പത്രം ഒപ്പുവെച്ചു .  റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽ മുടക്കി വേഗതയാർന്ന ട്രെയിൻ സർവീസ് ആരംഭിക്കുവാനും പിന്നീട് വടക്കൻ ഭാഗങ്ങളിലേക്ക്  സർവീസ് നീട്ടുവാനുമാണ്  ഉദ്ദേശിച്ചത്.  എന്നാൽ എൽ ഡി എഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു . തിരുവനന്തപുരംകോഴിക്കോട് മോണോ റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അതും പിണറായി സർക്കാർ വേണ്ടെന്നു വച്ച്.

            കഴിഞ്ഞ യു ഡി എഫ്  സർക്കാരിന്റ്റെ  ആശയമായിരുന്നു കേരളത്തിൽ ഒരു ജീവശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നത്.  ആന്ധ്രയും, തമിഴ്‌നാടും  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തിലാണ്  എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നു സർക്കാർ തീരുമാനിച്ചു KSIDC യോട്  പദ്ധതി രേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്.  ഇതിനായി ആദ്യ ഘട്ടത്തിൽ  75  ഏക്കർ  സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ  പാർക്കിന്റ്റെ  ഉദ്‌ഘാടനം നിർവഹിച്ചു.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ   ബിയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ  ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ  പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി. 

 

 കേരളത്തിന് ഐ  ഐ ടി 

                   കേരളത്തിൻറ്റെ  ദീർഘനാളായുള്ള  ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി  വേണമെന്നുള്ളത്.  ആ സ്വപ്നമാണ്അദ്ദേഹത്തിന്റ്റെ  ശ്രമഫലമായി  2015 ൽ  പാലക്കാട്   സാധിതമായത് . അതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ  സാധിച്ചതും അദ്ദേഹത്തിന്റ്റെ  നിരന്തരമായ ശ്രമഫലമായാണ്.  സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ  എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഒരു സാങ്കേതിക സർവകലാശാല  എന്നതും  സംസ്ഥനത്തിന്റ്റെ  ദീർഘകാല ആവശ്യമായിരുന്നു. അതാണ്  എ .പി.ജെ.അബ്ദുൽ കലാം   സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .  മികവിന്റ്റെ  കേന്ദ്രങ്ങളായ പതിനാറ്  കോളേജുകൾ  സ്വയംഭരണ കോളേജുകളായി മാറ്റിയതും  ഉമ്മൻചാണ്ടി സർക്കാരായിരുന്നു.   

  ദേശീയ ഗെയിംസ്  

                      2015 ൽ  ദേശീയ ഗെയിംസ്  കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു.  കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ  പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു.  240  കോടി രൂപ ചെലവിൽ കാര്യവട്ടത്തു  നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ  ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ  ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ  അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു  ഉയർന്നു വന്നത്.  ഇവ  ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. 

സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ 

          മനസ്സ് മുഴുവൻ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും ആശങ്കാകുലൻ ആക്കുന്നത് ജനങ്ങളുടെ ആരോഗ്യ പ്രശ്നം ആണ്. കേരളത്തിൽ ഇതൊരു സാമൂഹിക പ്രശ്നം ആണെന്നുംഒരു പരിധി കഴിഞ്ഞാൽ അത് സാമൂഹിക പിരിമുറുക്കം ആയി മാറും എന്നുംസംസ്ഥാനത്തിന്റ്റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരം ആയി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യശ്രുതി തരംഗംസുകൃതംആരോഗ്യ കിരണംഅമൃത ആരോഗ്യം തുടങ്ങി നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകിയത്. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടിയിൽ  പങ്കെടുത്തവർ   ഉൾപ്പടെ ഒട്ടേറെ പേർ മരുന്ന് വാങ്ങുവാൻ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യ പെടാറുണ്ടായിരുന്നു. അതിൽ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ജനറിക് മെഡിസിൻ സൗജന്യം ആയി വിതരണം ചെയ്യുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിയത്. കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ ഏറുമ്പോൾസംസ്ഥാനത്തു 5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മുഖ്യ മന്ത്രി എന്ന നിലയിൽ അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തുംആലപ്പുഴയിലും നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽഎല്ലാ ജില്ലാ കളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. പിന്നീട് വന്ന പിണറായി സർക്കാർഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിക്കുന്നത് ഒരു വലിയ റെക്കോർഡ് ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ ആരോഗ്യവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിൻറ്റെ  അന്തസത്ത.

മലയാളം ശ്രേഷ്‌ഠ ഭാഷയാകുന്നു 

മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ മലയാള സർവ്വകലാശാലയെന്നത് കേരളീയരുടെ, വിശേഷിച്ചും,  സാഹിത്യകാരന്മാരുടെ  ചിരകാല അഭിലാഷമായിരുന്നു. 2012  ലെ കേരള  പിറവി ദിനത്തിൽ ഈ സർവകലാശാല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങൾക്കു സമർപ്പിച്ചു. തമിഴിനും, തെലുങ്കിനും, കര്ണാടകക്കും പിറകെ മലയാളത്തിന്  ശ്രേഷ്‌ഠ  ഭാഷ  പദവി ലഭ്യമാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ  കേന്ദ്ര സർക്കാർ അതങ്ങീകരിച്ചത്  വലിയ നേട്ടമാണ്.  മലയാളം ഏക ഔദ്യോഗിക ഭാഷയാക്കി നിയമ നിർമാണവും  നടത്തി.

 2012 ൽ സംസ്ഥാന  ഗവർണറായിരുന്ന     എം ഒ  എച്   ഫാറൂഖ്     അസുഖ ബാധിതനായി ചെന്നൈ ആശുപത്രിയിൽ കിടന്നപ്പോൾ, അദ്ദേഹത്തിനെ പോയി കാണണമെന്ന്    ഉമ്മൻ ചാണ്ടിസാർ  ആഗ്രഹിച്ചു. എന്നാൽ മുല്ല പെരിയാർ പ്രശ്നവുമായി ബന്ധപ്പെട്ടു  കേരളത്തിനെതിരെ തമിഴ് നാട്ടിൽ ശക്തമായ  പ്രക്ഷോഭം നടക്കുന്ന സമയമായിരുന്നു.  ആ ഒരു സാഹചര്യത്തിൽ   അദ്ദേഹം ചെന്നൈയിലേക്ക്  യാത്ര ചെയ്യുന്നതിന്  ഇന്റലിജൻസ് വിഭാഗം എതിരായിരുന്നു. അതിനാൽ ചെന്നൈയിലെ  ആശുപത്രിയിൽ പോയി ഗവർണറെ കണ്ടു സുഖാന്വേഷണം നടത്താൻ എന്നെയാണ്    അദ്ദേഹം നിയോഗിച്ചത്. ഞാൻ ആശുപതിയിൽ പോയി മുഖ്യമന്ത്രിയുടെ സ്നേഹാന്വേഷണങ്ങൾ  അദ്ദേഹത്തെ നേരിൽ കണ്ടു അറിയിച്ചു. അങ്ങിനെ ഒരു സൗമനസ്യം കാട്ടിയതിന് ഗവർണർ പ്രത്യേകം നന്ദിയും പറഞ്ഞു. 2012  ജനുവരി 26 നായിരുന്നു അദ്ദേഹം ആശുപത്രിയിൽ വച്ച് അന്തരിച്ചത്.

           

അഡ്വ.പി .എസ് .ശ്രീകുമാർ,

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു}

9847173177


1 .

Thursday, 11 July 2024

 വിഴിഞ്ഞം  പദ്ധതിയും, എട്ടുകാലി മമ്മുഞ്ഞിൻറ്റെ   പുനർജനനവും 


പി.എസ് .ശ്രീകുമാർ  

വിഴിഞ്ഞം  തുറമുഖ  നിർമാണത്തിന്  ആവശ്യമായ  ക്രെയിനുകളുമായി എത്തുന്ന "ഹെൻ-ഹുവാ" എന്ന ചൈനീസ് കപ്പലിന്  സ്വീകരണം  കൊടുക്കുന്നതിനു  മുഖ്യമന്ത്രിയും  മന്ത്രിസഭാംഗങ്ങളും  എത്തുന്നത് അറിയിച്ചുകൊണ്ട്  കേരളമൊട്ടാകെ  ഫ്ലെക്സ്  ബോർഡ്‌കൾ  സ്ഥാപിക്കുകയാണ്  സംസ്ഥാന സർക്കാരും, ഇടതുപക്ഷ മുന്നണിയും.  ഒക്ടോബർ  12 ന്   വിഴിഞ്ഞം  പുറം  കടലിൽ  നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ  ടഗ്ഗുകളുടെ  സഹായത്തോടെയാണ്  താത്ക്കാലികമായി  തയ്യാറാക്കിയിട്ടുള്ള   ബെർത്തിലേക്ക്‌   അടുപ്പിക്കുന്നത്.  ആഴിമല   ഭാഗത്തുള്ള  കടൽവഴിയാണ്  കൂറ്റൻ  ക്രെയിനുകളുമായി  വരുന്ന  ഈ കപ്പലിനെ  ഇനിയും  നിർമാണം  പൂർത്തീകരിച്ചിട്ടില്ലാത്ത  ബെർത്തിലേക്കു  കൊണ്ടുവരുന്നത്.. അങ്ങിനെ  കൊണ്ടുവരുന്ന  കപ്പലിനെയാണ്  മുഖ്യമന്ത്രി  പിണറായി  വിജയനും  മറ്റ്   മന്ത്രിമാരും  ചേർന്ന്   വലിയ  ആഘോഷമായി   സ്വീകരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തു കപ്പൽ എത്തിയതിനെ  ഒക്ടോബർ  13 ന്  ഇറങ്ങിയ"ദേശാഭിമാനി " പത്രം  നൽകിയ തലക്കെട്ട്  രസകരമാണ്.  "തെളിഞ്ഞത്  സർക്കാരിൻറ്റെ  ഇച്ഛാശക്തി" എന്നാണ്.  വിഴിഞ്ഞം  അന്താരാഷ്ട്ര തുറമുഖത്തു  പടുകൂറ്റൻ  കപ്പൽ  നങ്കൂരമിട്ടതോടെ  തെളിഞ്ഞത്   എൽ.ഡി.എഫ്  സർക്കാരിന്റെ  ഇച്ഛാശക്തി.  മലയാളിയുടെ  ദീർഘകാല  സ്വപ്നമായിരുന്നു  ആഴവും  അനുകൂല സാഹചര്യവുമുള്ള  വിഴിഞ്ഞം  തീരം  ഉപയോഗപ്പെടുത്തുകയെന്നത്.  പ്രതികൂല ഘടകങ്ങൾ  തരണം ചെയ്‌ത്‌   പൂർത്തീകരണത്തിലേക്കു  അടുക്കുമ്പോൾ  സർക്കാരിനും  മലയാളിസമൂഹത്തിനും  അഭിമാനിക്കാം.  കഴിഞ്ഞ  ഏഴര വർഷമായി  പദ്ധതിയുടെ  ഓരോ  ഘടകത്തിലും  ശ്രദ്ധപതിപ്പിച്ചു  ലക്ഷ്യത്തിലേക്കു  അടുക്കുകയായിരുന്നു.  വികസന, വ്യാപാര,  തൊഴിൽ  മേഖലകളിൽ വലിയ  നേട്ടമുണ്ടാക്കുന്നതാണ്  പദ്ധതി. അതിവേഗം എത്തുന്നതിന്റെ  ആദ്യപടിയായിട്ടാണ്  ചൈനീസ് കപ്പൽ അടുത്തതും പടുകൂറ്റൻ  ക്രെയിനുകൾ  ഇറങ്ങുന്നതും.  ഇങ്ങനെ  ഇപ്പം  ഊറ്റം കൊള്ളുന്ന  ദേശാഭിമാനി  ഈ  പദ്ധതിയിൽ  ഉമ്മൻചാണ്ടി  സർക്കാരിന്റെ  പ്രതിനിധികളും,  അദാനി പോർട്ട്  മാനേജിങ് ഡയറക്ടർ കരൺ  അദാനിയും  അന്നത്തെ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെയും, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിൻറ്റെയും   സാന്നിധ്യത്തിൽ  2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച് ഒപ്പിട്ടപ്പോൾ  വെണ്ടയ്ക്ക  അക്ഷരത്തിൽ  നിരത്തിയ  ഹെഡിങ് " കടൽക്കൊള്ള "  എന്നായിരുന്നു.   7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്  വിഴിഞ്ഞം പോർട്ടിൻറ്റെ   പേരിൽ  ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.     മറവിരോഗം    ബാധിച്ച  ദേശാഭിമാനിയും, സി.പി.എം നേതാക്കളും   ഇതൊക്കെ    മറന്നുകാണുമായിരിക്കും.    എന്നാൽ  കേരളത്തിലെ  ജനങ്ങൾ  ഇതൊന്നും  മറന്നിട്ടില്ല.   

അഴിമതി  ആരോപണം  ഉന്നയിക്കപ്പെട്ടപ്പോൾ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടി  പറഞ്ഞത്,  വിവാദങ്ങളിൽ  കുടുങ്ങി  കേരളത്തിന്  ഇനി  ഒരു  വികസന  പദ്ധതിയും  നഷ്ടപ്പെടാൻ   പാടില്ലെന്നത്  യു,ഡി.എഫ്.  സർക്കാരിന്റെ  പ്രഖ്യാപിത നയമാണ്  എന്നാണ്.  ഈ നയത്തിന്റെ  സാക്ഷാത്കാരം  കൂടിയാണ്  വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖ പദ്ധതി.  പദ്ധതിയിലൂടെ  ഒരു  സമൂഹത്തിന്റെ  സ്വപ്നം   യാഥാർഥ്യമാകുന്നതിനൊപ്പം  സംസ്ഥാനത്തിന്റെ  വളർച്ചയുമാണ്  സർക്കാർ  വിഭാവന  ചെയ്തത്.  ഭൂമിയുടെ  ഉടമസ്ഥാവകാശം  പൂർണമായും സംസ്ഥാന  സർക്കാരിൽ  നിലനിർത്തി  പദ്ധതി  നടപ്പാക്കാൻ  കഴിയുന്നുവെന്നതും  പ്രധാന ന്നേറ്റങ്ങളിൽപെടുന്നു.  സ്വകാര്യ  പങ്കാളിക്ക്  തുറമുഖ  നിർമാണ  നടത്തിപ്പിനുള്ള  ലൈസൻസ്  മാത്രമാണുള്ളത്.  ഏഴാം  വര്ഷം  മുതൽ  സർക്കാരിന്  തുറാഖേതര  പ്രവർത്തനങ്ങളിൽനിന്നും  10 ശതമാനം  വരുമാനവിഹിതം  കിട്ടിത്തുടങ്ങും.  പതിനഞ്ചാം  വര്ഷം  മുതൽ  ഓരോ  കൊല്ലവും  തുറമുഖ  നടത്തിപ്പിൽ  നിന്നുള്ള  മൊത്തം  വരുമാനത്തിന്റെ  ഒരു  ശതമാനം, രണ്ട്  ശതമാനം, മൂന്ന്   ശതമാനം  എന്നീ  ക്രമത്തിൽ  40   ശതമാനം  വരെ  റവന്യൂ  വിഹിതം  ലഭിക്കും.  സംസ്ഥാനത്തിന്റെ  ഭൂമി  കൈകാര്യം  ചെയ്യുന്നതിലും,  ലാഭം  നിശ്ചയിക്കുന്നതിലും  വളരെ  കരുതലോടെയാണ്  സർക്കാർ  പ്രവർത്തിച്ചത്.1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019 ൽ   പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  സർക്കാർ,  ഈ  പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളിൽ  അന്വേഷണവുമായി  നടന്നു.  ആദ്യം  വിജിലൻസിനെ ഉപയോഗിച്ച്  അന്വേഷിച്ചു.  ഒന്നും  കിട്ടാതായതോടെ,    ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ച്  വിഴിഞ്ഞം തുറമുഖത്തിൻറ്റെ   ശിൽപ്പിയായ  ഉമ്മൻചാണ്ടിയെയും,  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന കെ. ബാബുവിനെയും, ഉദ്യോഗസ്ഥന്മാരെയും   കുടുക്കാൻ ശ്രമിച്ചു.   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി.  വിഴിഞ്ഞം  പദ്ധതി  ഇതുവരെയും  പൂര്ത്തീകരിക്കാതിരിക്കുന്നതിന്റ്റെ   കാരണം  ഇതൊക്കെയാണ്.  സംസ്ഥാന താല്പര്യം  ബലികഴിച്ചും   പാർട്ടി  താല്പര്യങ്ങൾ  സംരക്ഷിക്കുന്ന  എൽ ഡി എഫ്  സർക്കാരിന്റെ  ഇടുങ്ങിയ  മനസ്ഥിതിയാണ്  ഇതിന്റെയൊക്കെ  പിറകിൽ  ഉണ്ടായിരുന്നത്.  

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുക്കുകയും,, സ്ഥലമെടുപ്പ്  പൂർത്തിയാക്കുകയും,  പുനരധിവാസ പാക്കേജ്  നടപ്പാക്കുകയും ചെയ്തു, പണി തുടങ്ങിയ  ശേഷമാണ്  ഉമ്മൻചാണ്ടി  സർക്കാർ  അധികാരം ഒഴിഞ്ഞത്.  2019 ൽ നിർമാണം  പൂർത്തിയാക്കാൻ വേണ്ടി  എല്ലാ  നടപടികളും  അന്ന്  എടുത്തു.  പിടിപ്പുകേട്  മാത്രം  കൈമുതലായുള്ള  പിണറായി   സർക്കാരിന്  സമയബന്ധിതമായി  പദ്ധതിയുമായി  മുന്നോട്ടുപോകാൻ  സാധിച്ചിട്ടില്ല.  ഈ  പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  12 കി.മി  റെയിൽവേ  ലൈനിനും,  വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിക്കാൻ  പോലും  പിണറായി  സർക്കാരിന്  സാധിച്ചിട്ടില്ല.  കഴിഞ്ഞ ദിവസം  തുറമുഖ മന്ത്രി പറഞ്ഞത്, പദ്ധതി  പൂർണ സജ്ജമാകാൻ ഇനിയും  ഒരുവർഷം  എടുക്കുമെന്നാണ്.  പിന്നെ  ഈ  സ്വീകരണ  മാമാങ്കം   എന്തിന്  വേണ്ടിയാണ്. വൈക്കം  മുഹമ്മദ്  ബഷീറിൻറ്റെ   പ്രമുഖ  കഥാപാത്രമായ   എട്ടുകാലി മമ്മൂഞ്ഞ്  പറയുന്നതുപോലെ   എല്ലാത്തിൻറ്റെയും   പിതൃത്വം  തങ്ങൾക്കാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിമാത്രമല്ലേ?


പി.എസ് ,ശ്രീകുമാർ 






 

Wednesday, 22 May 2024

  ഇബ്രാഹിം റൈസിയുടെ അപകട മരണവും പ്രത്യാഘാതവും 

  

അഡ്വ. പി.എസ്‌ .ശ്രീകുമാർ  

ജോൽഫാ  പർവത നിരകളിലെ കനത്ത മൂടൽ മഞ്ഞിനിടയിലൂടെ   മെയ്  19  ഞായറാഴ്ച്ച   പറന്നുവന്ന       ഹെലികോപ്റ്റർ  അപകടത്തിൽപ്പെട്ട  വാർത്ത പുറത്തുവന്നതുമുതൽ    ഇറാൻ ജനത   പ്രാര്ഥനയിലായിരുന്നു.   പ്രസിഡന്റ്  ഇബ്രാഹിം റെയ്‌സിയും,     വിദേശകാര്യമന്ത്രി ഹുസൈൻ  അമീർ അബ്ദുല്ല  ഹിയാനും  അതിലുണ്ടായിരുന്നു.   ഇറാൻറ്റെയും , അസർബൈജാന്റെയും  അതിർത്തിയിലുള്ള  ക്വിസ് കലാസി അണക്കെട്ട്  ഉദ്‌ഘാടനത്തിനു ശേഷം  മടങ്ങി  വരുന്ന വഴിയാണ്   റെയ്‌സിയും   സംഘവും സഞ്ചരിച്ച  ബെൽ-212   ഹെലികോപ്റ്റർ  അപകടത്തിൽപ്പെട്ട്  തകർന്നത്.  പ്രവിശ്യ ഗവർണർ മാലിക് റെഹ്മാദി, ഇറാൻ പരമോന്നത നേതാവായ  അയാത്തൊള്ള ഖമിനിയുടെ  പ്രതിനിധി അയാത്തൊള്ള മുഹമ്മദ് അലി  അൽ  ഹഷിം  എന്നിവരും  ഹെലികോപ്റ്ററിൽ ഒപ്പം  ഉണ്ടായിരുന്നു. ഹെലികോപ്റ്റർ വ്യൂഹത്തിൽ  മൂന്ന്  ഹെലികോപ്ടറുകളാണ്  ഉണ്ടായിരുന്നത്.   മറ്റു രണ്ട്  ഹെലികോപ്റ്ററുകളും സുരക്ഷിതമായി  ഇറാനിലെ തബ്രിസ്സിൽ  ഇറങ്ങി.  

ഇറാനിലെ നീതിന്യായ വ്യവസ്ഥയുടെ തലവനായി ഇരുന്ന അവസരത്തിലാണ് 2021  ൽ    റെയ്‌സി   പ്രസിഡണ്ടായത്.   പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയുടെ  പ്രിയശിഷ്യനായ  റെയ്‌സിയെയാണ്, അദ്ദേഹത്തിന്റെ  പിൻഗാമിയായി  രാഷ്ട്രീയ വൃത്തങ്ങൾ കണ്ടിരുന്നത്. ഇറാനകത്തും, പുറത്തും  ശക്തമായ  എതിർപ്പുകൾ  നേരിടേണ്ടിവന്ന റെയ്‌സിയുടെ  അപകട മരണം,   ഇറാന്  ഭരണകൂടത്തിനും, യാഥാസ്ഥികവൃന്ദത്തിനും  കനത്ത പ്രഹരമാണ്  ഏൽപ്പിച്ചിട്ടുള്ളത്..

2021 ജൂൺ 19 നു നടന്ന പ്രസിഡന്റ തെരെഞ്ഞെടുപ്പിൽ അയത്തൊള്ള  അലി ഖമേനിയുടെ  നേതൃത്വത്തിലുള്ള  യാഥാസ്ഥിതികരുടെ  സ്ഥാനാർത്ഥിയായി ഇബ്രാഹിം റെയ്‌സി  വിജയിച്ചതോടെ, ഇറാൻ  മത മൗലിക വാദികളുടെ  കൈപ്പിടിയിലേക്ക്  കൂടുതൽ അമരുകയായിരുന്നു .  അതിനു  മുൻപ്  2017 ൽ  നടന്ന പ്രസിഡന്റ്   തെരഞ്ഞെടുപ്പിലും  റെയ്‌സി  മത്സരിച്ചിരുന്നെങ്കിലും  , അന്നത്തെ  പ്രസിഡണ്ടും  മിതവാദിയുമായ ഹസ്സൻ റുഹാനിയോട് പരാജയപ്പെട്ടു.  എന്നാൽ,  2021  ലെ തെരഞ്ഞെടുപ്പിൽ,   അയത്തൊള്ള അലി  ഖമേനിയുടെ പിന്തുണയോടെയാണ് അദ്ദേഹം മത്സരിച്ചത് എന്നതിനാൽ , അദ്ദേഹത്തിന്റെ ജയം സുനിശ്ചിതമായിരുന്നു.  മത്സരത്തിനായി  592  പേർ  രജിസ്റ്റർ ചെയ്തിരുന്നെങ്കിലും,  ഖമേനി നിയമിച്ച    "ഗാർഡിയൻ സമിതി" അംഗീകരിച്ച   7  പേരെ മാത്രമേ മത്സരിക്കാൻ അനുവദിച്ചുള്ളു.  അതിൽനിന്നും 3   പേർ  തെരഞ്ഞെടുപ്പിന്  മുമ്പു  തന്നെ  പിന്മാറി.    ജനസമ്മതി ഉള്ള ആരെയും മത്സരിക്കാൻ  അനുവദിച്ചില്ല.  മൂന്നാം തവണയും മത്സരിക്കാൻ ആഗ്രഹിച്ച  പ്രസിഡന്റ്  ഹസ്സൻ റുഹാനിക്കു  മൂന്നാം ഊഴം നൽകിയില്ല.   മിത വാദിയും മുൻ പ്രസിഡന്ററുമായ  അഹമ്മദ്‌ നെജാദിനെയും  മത്സരിക്കുന്നതിൽ നിന്നും "ഗാർഡിയൻ  കൗൺസിൽ"  വിലക്കി.  റെയ്‌സിയെ   വിജയിപ്പിക്കുവാൻ വേണ്ടി എല്ലാ പഴുതുകളും അടച്ചുള്ള  ഒരുക്കങ്ങളാണ്  ഖമേനിയുടെ  നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചത്.  അതോടെ ഇറാൻ ജനതയ്ക്ക്  തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമില്ലാതെയായി. രാജ്യം ഇസ്ലാമിക റിപ്പബ്ലിക്ക്  ആയതിനുശേഷം  ഏറ്റവും കുറഞ്ഞ പോളിങ് ആണ്  അന്ന് രേഖപ്പെടുത്തിയത്.

മരണസമിതിയിലെ അംഗം 

                 പരമോന്നത  നേതാവായ   ഖമേനിയുടെ മനസപുത്രനാണ്  ഇബ്രാഹിം റെയ്‌സി .  മത മൗലിക വാദികളിൽ നിന്നും ഇറാനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി  പ്രക്ഷോഭത്തിനിറങ്ങിയ കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള,  പരിഷ്കരണ വാദികളായ   5000 ഓളം   രാഷ്ട്രീയ തടവുകാരെ  1988 ൽ  വധ ശിക്ഷക്ക് വിധിച്ച "മരണ സമിതി"[Death Committee] എന്ന അപരനാമത്തിൽ അറിയപ്പെട്ട പ്രോസിക്യൂഷൻ  കമ്മിറ്റിയിലെ  നിയമജ്ഞനായ അംഗമായിരുന്നു  റെയ്‌സി .  അതോടെ അദ്ദേഹത്തിന്  "ടെഹ്റാനിലെ  കശാപ്പുകാരൻ" എന്ന അപരനാമവും ലഭിച്ചു.   മനുഷ്യാവകാശ പ്രവർത്തകരുടെയും, മറ്റു ജനാധിപത്യ  രാജ്യങ്ങളുടെയും അഭ്യർത്ഥനകൾ തരിമ്പും വകവെക്കാതെയാണ്  വധ ശിക്ഷ വിധിച്ചതും, അത് നടപ്പിലാക്കിയതും.  ഇതിനെ തുടർന്ന് ആംനസ്റ്റി ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും,  ഐക്യ രാഷ്ട്ര സംഘടനയുടെ  പ്രത്യേക റാപ്പോർട്ടറും   റെയ്‌സിയെയും   പ്രോസിക്യൂഷൻ  കമ്മറ്റിയിലെ  മറ്റ്  അംഗങ്ങളെയും  മനുഷ്യരാശിക്കെതിരെ  കുറ്റകൃത്യം ചെയ്തവരുടെ  പട്ടികയിൽ ഉൾപ്പെടുത്തി.  അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളും  ഇവർക്കെതിരെ അന്നുതന്നെ   ഉപരോധം ഏർപ്പെടുത്തി.

നിരാശരായ  പരിഷ്കരണവാദികൾ 

ഇറാനിലെ പരിഷ്കരണവാദികളെ സംബന്ധിച്ച്  2021 ലെ തെരഞ്ഞെടുപ്പ് ഫലം  തികച്ചും നിരാശാജനകമായിരുന്നു .   2021 ന്  മുമ്പുള്ള   തെരഞ്ഞെടുപ്പുകളിൽ മിതവാദികളായ നേതാക്കൾ  വിജയിച്ചതോടെ, ഇസ്ലാമിക മൗലിക വാദികളുടെ പിടി അയയുമെന്നും ,    സാവധാനത്തിലാണെങ്കിലും  പരിഷ്കരണത്തിന്റെ പാതയിൽ   മുന്നേറാമെന്നും  അവർ പ്രതീക്ഷിച്ചു. ആ പ്രതീക്ഷയിലാണ്  2018-2019  കാലഘട്ടത്തിൽ  വിലക്കയറ്റത്തിനും,  ഭക്ഷ്യ  ക്ഷാമത്തിനുംഎതിരായി ജനങ്ങൾ  തെരുവിലിറങ്ങിയത്.  റെയ്‌സിയുടെ  വിജയത്തോടെ പരിഷ്കരണ വാദികൾ  നിരാശയിലായി.    അവരുടെ    പ്രതീക്ഷകളൊക്കെ  തൽക്കാലത്തേക്കെങ്കിലും  അസ്തമിച്ചു  .  പരിഷ്കരണ വാദികളെ  ക്ഷീണിപ്പിക്കുവാനും  മത മൗലികവാദികൾക്കു  ശക്തി പകരാനും, ഹൃസ്വദൃഷ്ടിയോടെ ,   അമേരിക്കൻ പ്രസിഡണ്റ്റായിരുന്ന  ട്രംപ് എടുത്ത  നടപടികളും  കാരണമായി.

മുൻഗാമിയായിരുന്ന  റുഹാനിയുടെ മിതവാദം ഉപേക്ഷിച്ച്, സ്ത്രീ സ്വാതന്ത്ര്യത്തിന്  കടിഞ്ഞാണിടുന്ന  നിയമം കർശനമായി  റെയ്‌സി നടപ്പാക്കി. അതിനെത്തുടർന്ന്   രാജ്യത്തിൻറ്റെ  പലഭാഗത്തും  സ്ത്രീകൾ പ്രക്ഷോഭരംഗത്തേക്കിറങ്ങി. തലമറക്കുന്ന ഹിജാബ് ധരിച്ചില്ലെന്നു   ആരോപിച്ച്   പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയ മഹ്‌സ അമിനിയെന്ന  കുർദിഷ് വനിതയുടെ മരണം  രാജ്യമാസകാലം  അതി  ശക്തമായ   പ്രക്ഷോഭങ്ങൾക്ക്  വേദിയായി മാറി.  ലോകമാസകലമുള്ള  ജനാധിപത്യവാദികളും, പരിഷ്കരണ വാദികളും   ആ ദുഖം ഏറ്റെടുത്തു. റെയ്‌സി  ഭരണകൂടത്തെ പിടിച്ചുകുലുക്കിക്കൊണ്ട്   രാജ്യമെമ്പാടും ഉയർന്ന   പ്രക്ഷോഭങ്ങളെ   സർക്കാർ നിഷ്ടൂരമായി   അമർച്ചചെയ്തു.  .

 ആണവ ഉടമ്പടി നൽകിയ പ്രതീക്ഷ 

ഇറാനിലെ ഭരണകൂടം തുടർന്ന് വന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും  ആണവ പരീക്ഷണങ്ങൾക്കെതിരെയും   1995  മുതൽ  അമേരിക്കയും, ഐക്യ രാഷ്ട്രസഭയും ,  മറ്റു പാശ്ചാത്യ രാജ്യങ്ങളും   ഏർപ്പെടുത്തിയ  സാമ്പത്തിക  ഉപരോധം പുനഃപരിശോധിക്കാൻ   ബറാക്  ഒബാമ പ്രസിഡന്റ ആയിരുന്ന അവസരത്തിൽ  തയ്യാറായി.  ഇറാനുമായി ഇക്കാര്യങ്ങളിൽ  ചർച്ചക്ക്  അദ്ദേഹം മുൻകൈ എടുത്തു. അതിന്റെ അടിസ്ഥാനത്തിൽ  ഐക്യ രാഷ്ട്ര സഭയിലെ  സ്ഥിരംഗങ്ങളെയും ,   യൂറോപ്യൻ യൂണിയനെയും  ഉൾപ്പെടുത്തി  2015 ൽ ഇറാനുമായി  ആണവ കരാർ ഒപ്പുവച്ചു.   ഈ കരാർ അനുസരിച്ചു ഇറാനിലെ ആണവ നിലയങ്ങൾ പരിശോധിക്കുവാൻ അന്തർദ്ദേശീയ  ആണവ കമ്മീഷന് അനുമതി നൽകുവാനും,  യുറേനിയം  ഉദ്പാദനത്തിൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും  വ്യവസ്ഥ ചെയ്തു .  അതിനെ തുടർന്ന്  ഇറാനെതിരെയുള്ള  ഉപരോധം അമേരിക്കയും മറ്റുരാജ്യങ്ങളും, ഐക്യ രാഷ്ട്ര സംഘടനയും,   2016 ൽ പിൻവലിച്ചു.  ഒബാമക്കുശേഷം  പ്രസിഡന്റ സ്ഥാനത്തെത്തിയ  ഡൊണാൾഡ് ട്രംപ്,  ഒബാമയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ  കരാർ  ഉപേക്ഷിച്ചശേഷം     കൂടുതൽ 'ശക്തമായ' നിബന്ധനകൾ ഉൾപ്പെടുത്തിയ  മറ്റൊരു കരാർ ഉണ്ടാക്കുവാൻ   ശ്രമം തുടങ്ങി .  അതിനായി  വിവിധ രീതികളിൽ  ഇറാനുമേൽ സമ്മർദം ചെലുത്തിയെങ്കിലും,  ആ രാജ്യം  അതിനൊന്നും വഴങ്ങിയില്ല. ഒടുവിൽ   ആണവ കരാറിൽ നിന്നും അമേരിക്ക പിന്മാറുന്നതായി 2018 ൽ  ട്രംപ് പ്രഖ്യാപിക്കുകയും ഉപരോധങ്ങൾ വീണ്ടും  ഏർപ്പെടുത്തുകയും  ചെയ്തു. അതോടെ വീണ്ടും  ആണവ പദ്ധതികൾ പുനരാരംഭിക്കുകയാണെന്ന്  റെയ്‌സി  പ്രഖ്യാപിച്ചു. ബൈഡൻ അമേരിക്കൻ പ്രസിഡണ്ട്  ആയതിനെത്തുടർന്ന് ഇറാൻ-അമേരിക്ക ആണവ കരാറിൻറ്റെ  പുരുജ്ജീവനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.  വിദേശകാര്യമന്ത്രി അബ്ബ്‌ദുല്ലാഹിയാന്റെ  നേതൃത്വത്തിൽ  ചർച്ചകൾ നടത്തിയെങ്കിലും,  അത് യാഥാർഥ്യമായില്ല.

സാമ്പത്തിക പ്രതിസന്ധിയിലായ  ഇറാൻ 

അമേരിക്കയുടെ  നേതൃത്വത്തിൽ   നടപ്പാക്കിയ  സാമ്പത്തിക ഉപരോധങ്ങൾ  ഇറാനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.  മുഖ്യ വരുമാന സ്രോതസ് എണ്ണയാണ് . ലോകത്തിലെ  അസംസ്‌കൃത എണ്ണയുടെ 10  ശതമാനവും , പ്രകൃതിവാതകത്തിണ്റ്റെ 15  ശതമാനം  ശേഖരവും,   ഇറാനിലാണെങ്കിലും,    എണ്ണ  വിലയിൽ ഉണ്ടായ വിലക്കുറവും, സാമ്പത്തിക  ഉപരോധവും  സമ്പത് വ്യവസ്ഥയിൽ മുരടിപ്പുണ്ടാക്കിയിരിക്കുകയാണ്.  രാജ്യത്തിൻറ്റെ  വളർച്ചാ  നിരക്ക്  തളർച്ചയിലാണ് . 2018 ൽ - 5.4 ,2019 ൽ -7.6 , 2020 ൽ- 6 .0  എന്നിങ്ങനെയായിരുന്നു  വിലക്കയറ്റ നിരക്ക്.   ഇപ്പോൾ അത്  40  ശതമാനമായി വർധിച്ചു .  ദാരിദ്യ്രം  50  ശതമാനമായി വർധിച്ചു.  തൊഴിലില്ലായ്മയും  ഏറ്റവും ഉയർന്ന നിരക്കിലെത്തിനിൽക്കുന്നു .  റഷ്യയും .  ചൈനയും  കാര്യമായി സഹായിക്കുന്നുണ്ടെങ്കിലും , അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ പുനരുജ്ജീവിച്ചെങ്കിൽ മാത്രമേ  സാമ്പത്തിക  വളർച്ചയിലേക്ക് പോകാൻ സാധിക്കുകയുള്ളൂവെന്നും  ഇറാൻ ഭരണകൂടത്തിനറിയാം.  സമ്പത്  വ്യവസ്ഥയുടെ തളർച്ച  ഇറാനെ വളരെയേറെ  പ്രയാസത്തിലാക്കിയിരിക്കുകയായിരുന്നു.  അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയിലായിരുന്നു  റെയ്‌സിയും , വിദേശകാര്യ മന്ത്രി ഹിയാനും.

അപകടത്തിന് പിറകിൽ എന്ത്?

റെയ്‌സിയുടെ  മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടം  ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്‌.  ആദ്യം ഉയർന്നുവന്ന സംശയം ഇതിന്റെ പിറകിൽ ഇസ്രായേലിന്റ്റെയോ, അമേരിക്കയുടെയോ    കരങ്ങൾ  ഉണ്ടോ എന്നതാണ്. ഗാസയിൽ   ഇസ്രായേൽ തുടരുന്ന  മനുഷ്യത്വ രഹിതമായ  യുദ്ധം, യുക്രൈൻ -റഷ്യ യുദ്ധം, ഇസ്രേലിനെ ആക്രമിക്കാൻ ഹെസ്‌ബുള്ളക്ക് ഇറാൻ നൽകുന്ന സഹായം,  ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ റോക്കറ്റ് ആക്രമണവു , തിരിച്ചു ഇസ്രായേൽ നടത്തിയ  ഡ്രോൺ ആക്രമണം  തുടങ്ങിയവ  ഈ സംശയത്തിന് സാധൂകരണമാണ്. എന്നാൽ തങ്ങൾക്ക് ഈ ഹെലികോപ്റ്റർ അപകടത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ  വ്യക്തമാക്കിയിട്ടുണ്ട്.  ഇറാൻറ്റെ  രാജ്യതലവനെ വധിച്ച്   പശ്ചിമേഷ്യൻ  യുദ്ധ   ഭൂമിക  കൂടുതൽ സംഘര്ഷഭരിതമാക്കുവാനും, വ്യാപിപ്പിക്കുവാനും  ഇസ്രായേൽ  തുനിയില്ലെന്ന്   വിശ്വസിക്കുന്നവർ  ഈ  സംശയത്തിന് അടിസ്ഥാനമില്ലെന്ന്  വിശ്വസിക്കുന്നു.

 സുരക്ഷിതമല്ലാത്ത ബെൽ-212   ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതികൂല കാലാവസ്ഥയിൽ യാത്രചെയ്തതാണ്  അപകടം ക്ഷണിച്ചു വരുത്തിയതെന്നു വിശ്വസിക്കുന്നവർ  ഏറെയാണ് . മോശം  കാലാവസ്ഥയിൽ  ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള   യാത്രാ ഒഴിവാക്കേണ്ടതായിരുന്നു  എന്നാണ്  അവരുടെ വാദം. 

 ഇറാനിലെ  സ്വാതന്ത്ര്യ വാദികൾ    ഈ അട്ടിമറിക്കു പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവരും  ഉണ്ട്.  അതിനുള്ള ശേഷി  സ്വാതന്ത്ര്യവാദികൾക്കു  ഇല്ലെന്നാണ്    സുരക്ഷാവിദഗ്ദ്ധർ  കരുതുന്നത്.  ഈ ഹെലികോപ്റ്റർ  അപകടത്തെക്കുറിച്ച്  അന്വേഷിക്കുവാൻ ഇറാൻ സൈന്യത്തിൻറ്റെ  ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരി  ഉത്തരവിട്ടിരിക്കുകയാണ്..  ഏതായാലും, ശാസ്ത്രിയമായ ഒരു അന്വേഷണത്തിലൂടെ  മാത്രമേ  യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.  അതുവരെ കാത്തിരിക്കേണ്ടിവരും.

  

അഡ്വ. പി.എസ്‌  ശ്രീകുമാർ 

Thursday, 16 May 2024

 അഡ്വ.പി.എസ് .ശ്രീകുമാർ 

  മുഖ്യമന്ത്രി പിണറായി വിജയൻ   സകുടുംബം  ഇപ്പോൾ നടത്തുന്ന  വിദേശ  യാത്രയെ  അതിശക്തമായിട്ടാണ്   പൊതുജനങ്ങളും, സാമൂഹ്യ മാധ്യമങ്ങളും   വിമർശനത്തിന് വിധേയമാക്കിയിരിക്കുന്നത്.  ജൂൺ 6 ന്  രാവിലെയാണ്  അദ്ദേഹവും പേരക്കുട്ടി  ഉൾപ്പെടെയുള്ള  സംഘവും,  കൊച്ചി  വിമാനത്താവളത്തിൽ നിന്നും  വിമാനത്തിൽ  പുറപ്പെട്ടത്.    മകൾ  വീണയും, അവരുടെ  ഭർത്താവും, സംസ്ഥാന പൊതുമരാമത്തു-വിനോദ സഞ്ചാര മന്ത്രിയുമായ  മുഹമ്മദ് റിയാസും,  അവരുടെ മകളും,   മുഖ്യമന്ത്രിയും സംഘവും  യാത്ര തിരിക്കുന്നതിന്   നാല്  ദിവസം മുമ്പ് തന്നെ  യാത്ര   പുറപ്പെട്ടിരുന്നു.  ഒരു സംസ്ഥാന മുഖ്യമന്ത്രിയായത് കൊണ്ട്  സ്വകാര്യ സന്ദർശനം  നടത്താൻ  പാടില്ല  എന്ന് ഒരു  നിയമവുമില്ല.  എന്നാൽ  വിമര്ശനമുണ്ടായത്   മുഖ്യമന്ത്രിയെപ്പോലെ  ഒരു സംസ്ഥാനത്തിൻറ്റെ   ഭരണത്തലവൻ  പുലർത്തേണ്ട  സുതാര്യത  പുലർത്താതെ  എല്ലാം  രഹസ്യമായി  വച്ചു  എന്നതാണ്. ഇതുവരെ  കേരളം  ഭരിച്ചിട്ടുള്ള  എല്ലാ  മുഖ്യമന്ത്രിമാരും  ഔദ്യോഗികമോ  അല്ലെങ്കിൽ   സ്വകാര്യമോ ആയ  ആവശ്യങ്ങൾക്കായി  വിദേശത്തു പോയപ്പോളൊക്കെ  പത്രക്കുറിപ്പിലൂടെ  പൊതുജനങ്ങളെ  അറിയിച്ചിരുന്നു.  അതാണ്  ഇ.എം.എസ്  മുതലുള്ള   കീഴ്വഴക്കം.  ആ   കീഴ്‌വഴക്കം  പുലർത്താതെ   രഹസ്യാത്മകത മുഖ്യമന്ത്രി  പിണറായി വിജയൻ പുലർത്തിയതാണ്  ജനങ്ങളിൽ സംശയമുണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയോ , മന്ത്രിയോ  ഔദ്യോഗിക കാര്യത്തിനോ അല്ലെങ്കിൽ സ്വകാര്യ  ആവശ്യങ്ങൾക്കോ  വിദേശത്തു പോകുന്നത് സംബന്ധിച്ച നിദേശങ്ങൾ    കേന്ദ്ര സർക്കാർ     സർക്കുലർ രൂപത്തിൽ  എല്ലാ സംസ്ഥാന  സർക്കാരുകളെയും  അറിയിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ  കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതും,  ഭേദഗതികൾ  വരുത്തുന്നതും  കേന്ദ്ര സർക്കാരിലെ  രഹസ്യ  വിഭാഗമായ  ക്യാബിനറ്റ് സെക്രട്ടറിയേറ്റാണ്.   2023  ഫെബ്രുവരി 28 നു പുറപ്പെടുവിച്ച  1/ 19/ 2/ 2023  എന്ന  നമ്പറിൽ ഉള്ള  സർകുലറാണ്  ഇക്കാര്യത്തിൽ   ഏറ്റവും      ഒടുവിൽ  പുറപ്പെടുവിച്ചി ട്ടുള്ളത്. അതനുസരിച്ച്  ഔദ്യോഗികമോ, സ്വകാര്യമോ  എന്ന വ്യത്യേസമില്ലാതെ   മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും  വിദേശ  യാത്രാനുമതിക്കായി  രണ്ടാഴ്ച്ചക്ക്  മുമ്പ് തന്നെ  അവർ  കൊടുത്തിട്ടുള്ള ഫോർമാറ്റിൽ  യാത്രയുടെ  വിശദ  വിവരങ്ങൾ  വിദേശ കാര്യമന്ത്രാലയത്തിന്‌  ലഭ്യമാക്കണം. ഔദ്യോഗിക യാത്രയാണെങ്കിൽ, യാത്ര എന്ന് തുടങ്ങുന്നു, എത്ര ദിവസമാണ്, ഉദ്ദേശം എന്തെല്ലാം,  ആരെയൊക്കെ  കാണാൻ ഉദ്ദേശിക്കുന്നത് , യാത്രയുടെ  ചെലവ് ആര് വഹിക്കും, താമസം എവിടെയാണ്, സന്ദർശിക്കുന്ന  സ്ഥലങ്ങളിലെ  ഗതാഗതം  എങ്ങിനെ തുടങ്ങി  എല്ലാ  വിവരവും  വിശദമായി നൽകണം. ഔദ്യോഗിക യാത്രയാണെങ്കിൽ, വിദേശ മന്ത്രാലയത്തിന് പുറമേ , ധനകാര്യ മന്ത്രാലയം, എഫ്.സി.ആർ.എ (Foreign Contribution[Regulation] Act 2010 ക്ലിയറൻസ്., പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള   പൊളിറ്റിക്കൽ ക്ലിയറൻസ്  എന്നിവയും ലഭിച്ചാൽ മാത്രമേ  യാത്രക്ക്  പോകുവാൻ സാധിക്കുകയുള്ളു.  എന്നാൽ  സ്വകാര്യ യാത്രക്കാണെങ്കിൽ, പൊളിറ്റിക്കൽ ക്ലിയറൻസ്, എഫ്.സി.ആർ.എ  ക്ലിയറൻസ് എന്നിവ മാത്രം  മതിയാകും. സ്വകാര്യയാത്രക്കുള്ള പണതിൻറ്റെ  സോഴ്‌സും  അറിയിക്കണം.  ഇക്കാര്യങ്ങൾ  ചൂണ്ടിക്കാട്ടി,  ഇടയ്ക്കിടെ  ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും എല്ലാ  സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും   സർക്കുലറുകൾ   അയക്കാറുണ്ട് .   പൊതു ഭരണ (പൊളിറ്റിക്കൽ) വകുപ്പാണ്  ഇക്കാര്യത്തിൽ കേന്ദ്രവുമായുള്ള  നോഡൽ വകുപ്പ്.. സന്ദർശനം സംബന്ധിച്ച്  മന്ത്രാലയങ്ങളുടെ  സംശയങ്ങൾ  ദൂരീകരിച്ചില്ലെങ്കിൽ   മന്ത്രിമാരുടെ  യാത്രകൾക്ക്  അനുമതി നിഷേധിക്കാനുള്ള  അധികാരം  കേന്ദ്രത്തിനുണ്ട്.

 മുഖ്യമന്ത്രി  എന്ന നിലയിൽ   വിദേശയാത്ര നടത്തിയ  കേരളത്തിലെ   ആദ്യ മുഖ്യമന്ത്രി,   ഇ.എം.എസ്സായിരുന്നു.      അദ്ദേഹം  രണ്ടാം  തവണ മുഖ്യമന്ത്രിയായ  1967 -69 ലാണ്    ചികിത്സക്കും, വിശ്രമത്തിനുമായി ജർമനിയിൽ  പോയത്.  ഇ.എം.എസ്  നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി സർക്കാരിലെ , ഘടകകക്ഷികൾ  തമ്മിൽ   ഭിന്നതയും, ചേരിപ്പോരും  ഉയർന്നു വന്ന  ഒരു ഘട്ടത്തിലാണ്   അതൊക്കെ  മാറ്റിവച്ചു ഇ.എം.എസ്‌  ചികിത്സക്ക്  കമ്മ്യൂണിസ്റ് ജർമനിയിലേക്ക്  പോകേണ്ടി വന്നത് .  കുശാഗ്ര ബുദ്ധികാരനായ  ഇ.എം.എസ് , മുഖ്യമന്ത്രിയുടെ  ചാർജ്  ആർക്കും  നൽകിയില്ല. അതിനു പകരം,  സഭാ  നേതൃസ്ഥാനവും, ധനകാര്യ വകുപ്പിൻറ്റെ  ചാര്ജും   ഏറ്റവും  സീനിയർ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മയെ ഏൽപ്പിച്ചു.  ആസൂത്രണം ഇമ്പിച്ചിബാബയേയും, ആഭ്യന്തരം എം.കെ. കൃഷ്ണനെയും ഏൽപ്പിച്ചു. മന്ത്രിസഭായോഗങ്ങളിൽ  അക്ഷരമാലാക്രമമനുസരിച്ചു  ഓരോ മന്ത്രിമാർ അധ്യക്ഷത വഹിച്ചു. അന്ന്  സംസ്ഥാനത്തു ഔദ്യോഗിക സന്ദർശനത്തിന് വന്ന  ഉപരാഷ്ട്രപതി  വി.വി.ഗിരിയെയും, നിയമസഭയിൽ എത്തിയ ഗവർണർ വി. വിശ്വനാഥനേയും  സ്വീകരിച്ചത്  ഗൗരിയമ്മയായിരുന്നു. 

 ഇ.എംഎസ്സിനു  ശേഷം  മുഖ്യമന്ത്രി  സി. അച്യുതമേനോനും  വിദഗ്ധ ചികിത്സക്കായി  കുറേനാൾ ചെക്കോസ്ലോവാക്കിയയിലും, പിന്നീട്  റഷ്യയിലും  പോയി.  അന്ന്  മുഖ്യമന്ത്രിയുടെ ചാർജ് നൽകിയത്  ആഭ്യന്തര  മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു.  ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ വിദേശ സന്ദർശന  വേളയിൽ          ടി.കെ. രാമകൃഷ്‌ണനായിരുന്നു  ചാർജ് വഹിച്ചത്. 1992 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്  മുഖ്യമന്ത്രി  കെ..കരുണാകരൻ  അമേരിക്കയിൽ  ചികിത്സക്കുപോയപ്പോളും  ചാർജ് നൽകുന്ന  പ്രശ്‌നം  സജീവമായി.  സഭാ നേതാവായി  ധനകാര്യ മന്ത്രിയും, ഉപനേതാവുമായ ഉമ്മൻചാണ്ടിയെ  ചുമതലപ്പെടുത്തി.  മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന  അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവ ഉമ്മൻ ചാണ്ടിക്കും,  ആഭ്യന്തരം സി.വി.പദ്‌മരാജനും ,  പൊതുഭരണം, വിനോദ സഞ്ചാരം എന്നിവ  പി,പി. ജോർജിനും നൽകി.  മന്ത്രിസഭായോഗത്തിൽ  അധ്യക്ഷതവഹിക്കാൻ  സി.വി.പദ്മരാജനെയും  ചുമതലപ്പെടുത്തി.  ആദ്യതവണ  മുഖ്യമന്ത്രിയായപ്പോൾ   വേൾഡ്  ഇക്കണോമിക്സ്  ഫോറത്തിൻറ്റെ  യോഗത്തിൽ  പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിലെ   ദാവോസിൽ  എത്തിയ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു അപകടത്തെ തുടർന്ന്  കുറെ ദിവസം  അവിടെ ചികിത്സയിൽ കഴിയേണ്ടിവന്നു.  അന്ന്  മുഖ്യമന്ത്രിയുടെ വകുപ്പുകളും,  മന്ത്രിസഭായോഗം നടത്താനുള്ള  ചുമതലയും  ഏൽപ്പിച്ചത്  ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെയായിരുന്നു.  മുഖ്യമന്ത്രിമാർ  വിദേശ സന്ദർശനത്തിന്  പോകുമ്പോൾ  പകരം   ക്രമീകരണം  ചെയ്യുന്നതാണ്   പിണറായി  മുഖ്യമന്ത്രിയാകുന്നതുവരെ തുടർന്നുവന്ന   കീഴ്വഴക്കം.  അത്  മാത്രമല്ലാ,  തങ്ങളുടെ അസാന്നിധ്യത്തിൽ,  എന്ത്  ബദൽ സംവിധാനമാണ്  ചെയ്തിട്ടുള്ളതെന്നു സംസ്ഥാന   ഭരണ തലവനായ  ഗവർണറേയും പൊതുജനങ്ങളെയും  അറിയിക്കാനും പ്രഗത്ഭരായ  മുൻഗാമികൾ  പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.  കീഴ്വഴക്കം  എന്നതിനുപരി  അത്  അവരുടെ  ബാധ്യതയാണ്.

 രാജ്യത്തെ  ജനാധിപത്യം ബി.ജെ.പി സർക്കാരിൽ നിന്നും വലിയ ഒരു വെല്ലുവിളി നേരിടുന്ന  സന്നർഭത്തിൽ  സിപിഎമ്മിൻറ്റെ  ഇന്ത്യയിലെ  ഏക മുഖ്യമന്ത്രിയായ   പിണറായി വിജയൻ  എന്തുകൊണ്ടാണ്  മറ്റ്  സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ  പങ്കെടുക്കാതെ   വിനോദ സഞ്ചാരത്തിന് പോയി എന്നത്  വലിയ ചോദ്യചിഹ്നമാണ്..  സി പി എം  ബംഗാളിലും, ത്രിപുരയിലും  ഭരണത്തിൽ  ഉണ്ടായിരുന്ന  അവസരങ്ങളിൽ  അവിടത്തെ  മുഖ്യമന്ത്രിമാർ  മറ്റ്  സംസ്ഥാനങ്ങളിലെ  സി പി എം  സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.  ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപൻ ചക്രവർത്തിയും, ജ്യോതിബസുവുമൊക്കെ   കേരളം ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ  തെരഞ്ഞെടുപ്പ്  നടന്നപ്പോൾ പ്രചാരണത്തിന് വന്നിട്ടുണ്ട്.  സി പി എമ്മിനെ സംബന്ധിച്ചിടത്തോളം  അന്നത്തെ സാഹചര്യമല്ല ഇന്ന് രാജ്യത്തു  നിലനിൽക്കുന്നത്.   ഇന്ത്യാ  സഖ്യത്തിലെ  ഘടക കക്ഷിയാണ് സിപി എം.  സിപിഎമിണ്റ്റെ   മുഖ്യമന്ത്രി ഭരിക്കുന്ന  ഏക  സംസ്ഥാനം കേരളമാണ്.  പിണറായി വിജയൻ  പോളിറ്റ്   ബ്യുറോയിലെ  ഏക മുഖ്യമന്ത്രിയുമാണ്.  അങ്ങിനെയുള്ള  ഒരു  സീനിയർ  നേതാവ്  ബംഗാളിലും , ത്രിപുരയിലും  മാത്രമല്ല,    ഇന്ത്യമുന്നണിക്കു വേണ്ടി  മറ്റ്   സംസ്ഥാനങ്ങളിലെ  പ്രചാരണ യോഗങ്ങളിൽ  താര  പ്രചാരകനായി  പോകേണ്ട  ആളാണ്.   അങ്ങിനെയുള്ള  ഒരു  നേതാവ്  പൊതുജനങ്ങളെ  അറിയിക്കാതെ,   വിദേശ  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയത്     മോദിയെ പേടിച്ചാണെന്ന്   ആരോപിച്ചാൽ    നിഷേധിക്കാൻ  സാധിക്കുമോ?.  .  കഴിഞ്ഞ  കുറെ  നാളുകളായി  മോദിയെ  പേരെടുത്തു പറഞ്ഞു  വിമര്ശിക്കാത്ത  ഏക  പ്രതിപക്ഷ മുഖ്യമന്ത്രിയും, പ്രതിപക്ഷ കക്ഷി നേതാവും  പിണറായി  വിജയനല്ലാതെ  മറ്റൊരാളല്ല.    ഈ ഒരു സാഹചര്യത്തിൽ  ചില  ചോദ്യങ്ങൾക്കു  പ്രസക്തിയുണ്ട്.  40  തവണ സുപ്രീം കോടതിയിൽ മാറ്റിവച്ച , എസ്‌ എൻ സി  ലാവ്‌ലിൻ കേസ്, ലൈഫ് മിഷൻ കേസ്,  നയതന്ത്ര  സ്വർണ കള്ളക്കടത്തു കേസ്, ഡാറ്റ ചോർത്തൽ കേസ്,  സി എം ആർ  എൽ -എക്സലോജിക്‌  ഇടപാട് സംബന്ധിച്ച   കേസ്  എന്നിവയും   പിണറായിയുടെ വിദേശ  വിനോദസഞ്ചാരവും തമ്മിൽ എന്തെങ്കിലും  ബന്ധമുണ്ടോ? യുദ്ധരംഗത്തുനിന്നുമുള്ള  ഈ ഒളിച്ചോട്ടം,   പിണറായി വിജയൻ മോദിക്ക് നൽകിയ ഗ്യാരണ്ടിയാണൊ  എന്നിവ സംബന്ധിച്ച്  വ്യക്തത വരുത്തേണ്ടതുണ്ട്. 



പിണറായി  വിജയൻ മോദിക്ക് നൽകിയ  ഗ്യാരണ്ടിയാണോ  ഈ

 വിനോദയാത്ര ? 

അഡ്വ.പി.എസ് .ശ്രീകുമാർ 

  മുഖ്യമന്ത്രി പിണറായി വിജയൻ   സകുടുംബം  ഇപ്പോൾ നടത്തുന്ന  വിദേശ  യാത്രയെ  അതിശക്തമായിട്ടാണ്   പൊതുജനങ്ങളും, സാമൂഹ്യ മാധ്യമങ്ങളും   വിമർശനത്തിന് വിധേയമാക്കിയിരിക്കുന്നത്.  ജൂൺ 6 ന്  രാവിലെയാണ്  അദ്ദേഹവും പേരക്കുട്ടി  ഉൾപ്പെടെയുള്ള  സംഘവും,  കൊച്ചി  വിമാനത്താവളത്തിൽ നിന്നും  വിമാനത്തിൽ  പുറപ്പെട്ടത്.    മകൾ  വീണയും, അവരുടെ  ഭർത്താവും, സംസ്ഥാന പൊതുമരാമത്തു-വിനോദ സഞ്ചാര മന്ത്രിയുമായ  മുഹമ്മദ് റിയാസും,  അവരുടെ മകളും,   മുഖ്യമന്ത്രിയും സംഘവും  യാത്ര തിരിക്കുന്നതിന്   നാല്  ദിവസം മുമ്പ് തന്നെ  യാത്ര   പുറപ്പെട്ടിരുന്നു.  ഒരു സംസ്ഥാന മുഖ്യമന്ത്രിയായത് കൊണ്ട്  സ്വകാര്യ സന്ദർശനം  നടത്താൻ  പാടില്ല  എന്ന് ഒരു  നിയമവുമില്ല.  എന്നാൽ  വിമര്ശനമുണ്ടായത്   മുഖ്യമന്ത്രിയെപ്പോലെ  ഒരു സംസ്ഥാനത്തിൻറ്റെ   ഭരണത്തലവൻ  പുലർത്തേണ്ട  സുതാര്യത  പുലർത്താതെ  എല്ലാം  രഹസ്യമായി  വച്ചു  എന്നതാണ്. ഇതുവരെ  കേരളം  ഭരിച്ചിട്ടുള്ള  എല്ലാ  മുഖ്യമന്ത്രിമാരും  ഔദ്യോഗികമോ  അല്ലെങ്കിൽ   സ്വകാര്യമോ ആയ  ആവശ്യങ്ങൾക്കായി  വിദേശത്തു പോയപ്പോളൊക്കെ  പത്രക്കുറിപ്പിലൂടെ  പൊതുജനങ്ങളെ  അറിയിച്ചിരുന്നു.  അതാണ്  ഇ.എം.എസ്  മുതലുള്ള   കീഴ്വഴക്കം.  ആ   കീഴ്‌വഴക്കം  പുലർത്താതെ   രഹസ്യാത്മകത മുഖ്യമന്ത്രി  പിണറായി വിജയൻ പുലർത്തിയതാണ്  ജനങ്ങളിൽ സംശയമുണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയോ , മന്ത്രിയോ  ഔദ്യോഗിക കാര്യത്തിനോ അല്ലെങ്കിൽ സ്വകാര്യ  ആവശ്യങ്ങൾക്കോ  വിദേശത്തു പോകുന്നത് സംബന്ധിച്ച നിദേശങ്ങൾ    കേന്ദ്ര സർക്കാർ     സർക്കുലർ രൂപത്തിൽ  എല്ലാ സംസ്ഥാന  സർക്കാരുകളെയും  അറിയിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ  കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതും,  ഭേദഗതികൾ  വരുത്തുന്നതും  കേന്ദ്ര സർക്കാരിലെ  രഹസ്യ  വിഭാഗമായ  ക്യാബിനറ്റ് സെക്രട്ടറിയേറ്റാണ്.   2023  ഫെബ്രുവരി 28 നു പുറപ്പെടുവിച്ച  1/ 19/ 2/ 2023  എന്ന  നമ്പറിൽ ഉള്ള  സർകുലറാണ്  ഇക്കാര്യത്തിൽ   ഏറ്റവും      ഒടുവിൽ  പുറപ്പെടുവിച്ചി ട്ടുള്ളത്. അതനുസരിച്ച്  ഔദ്യോഗികമോ, സ്വകാര്യമോ  എന്ന വ്യത്യേസമില്ലാതെ   മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും  വിദേശ  യാത്രാനുമതിക്കായി  രണ്ടാഴ്ച്ചക്ക്  മുമ്പ് തന്നെ  അവർ  കൊടുത്തിട്ടുള്ള ഫോർമാറ്റിൽ  യാത്രയുടെ  വിശദ  വിവരങ്ങൾ  വിദേശ കാര്യമന്ത്രാലയത്തിന്‌  ലഭ്യമാക്കണം. ഔദ്യോഗിക യാത്രയാണെങ്കിൽ, യാത്ര എന്ന് തുടങ്ങുന്നു, എത്ര ദിവസമാണ്, ഉദ്ദേശം എന്തെല്ലാം,  ആരെയൊക്കെ  കാണാൻ ഉദ്ദേശിക്കുന്നത് , യാത്രയുടെ  ചെലവ് ആര് വഹിക്കും, താമസം എവിടെയാണ്, സന്ദർശിക്കുന്ന  സ്ഥലങ്ങളിലെ  ഗതാഗതം  എങ്ങിനെ തുടങ്ങി  എല്ലാ  വിവരവും  വിശദമായി നൽകണം. ഔദ്യോഗിക യാത്രയാണെങ്കിൽ, വിദേശ മന്ത്രാലയത്തിന് പുറമേ , ധനകാര്യ മന്ത്രാലയം, എഫ്.സി.ആർ.എ (Foreign Contribution[Regulation] Act 2010 ക്ലിയറൻസ്., പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള   പൊളിറ്റിക്കൽ ക്ലിയറൻസ്  എന്നിവയും ലഭിച്ചാൽ മാത്രമേ  യാത്രക്ക്  പോകുവാൻ സാധിക്കുകയുള്ളു.  എന്നാൽ  സ്വകാര്യ യാത്രക്കാണെങ്കിൽ, പൊളിറ്റിക്കൽ ക്ലിയറൻസ്, എഫ്.സി.ആർ.എ  ക്ലിയറൻസ് എന്നിവ മാത്രം  മതിയാകും. സ്വകാര്യയാത്രക്കുള്ള പണതിൻറ്റെ  സോഴ്‌സും  അറിയിക്കണം.  ഇക്കാര്യങ്ങൾ  ചൂണ്ടിക്കാട്ടി,  ഇടയ്ക്കിടെ  ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും എല്ലാ  സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും   സർക്കുലറുകൾ   അയക്കാറുണ്ട് .   പൊതു ഭരണ (പൊളിറ്റിക്കൽ) വകുപ്പാണ്  ഇക്കാര്യത്തിൽ കേന്ദ്രവുമായുള്ള  നോഡൽ വകുപ്പ്.. സന്ദർശനം സംബന്ധിച്ച്  മന്ത്രാലയങ്ങളുടെ  സംശയങ്ങൾ  ദൂരീകരിച്ചില്ലെങ്കിൽ   മന്ത്രിമാരുടെ  യാത്രകൾക്ക്  അനുമതി നിഷേധിക്കാനുള്ള  അധികാരം  കേന്ദ്രത്തിനുണ്ട്.

 മുഖ്യമന്ത്രി  എന്ന നിലയിൽ   വിദേശയാത്ര നടത്തിയ  കേരളത്തിലെ   ആദ്യ മുഖ്യമന്ത്രി,   ഇ.എം.എസ്സായിരുന്നു.      അദ്ദേഹം  രണ്ടാം  തവണ മുഖ്യമന്ത്രിയായ  1967 -69 ലാണ്    ചികിത്സക്കും, വിശ്രമത്തിനുമായി ജർമനിയിൽ  പോയത്.  ഇ.എം.എസ്  നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി സർക്കാരിലെ , ഘടകകക്ഷികൾ  തമ്മിൽ   ഭിന്നതയും, ചേരിപ്പോരും  ഉയർന്നു വന്ന  ഒരു ഘട്ടത്തിലാണ്   അതൊക്കെ  മാറ്റിവച്ചു ഇ.എം.എസ്‌  ചികിത്സക്ക്  കമ്മ്യൂണിസ്റ് ജർമനിയിലേക്ക്  പോകേണ്ടി വന്നത് .  കുശാഗ്ര ബുദ്ധികാരനായ  ഇ.എം.എസ് , മുഖ്യമന്ത്രിയുടെ  ചാർജ്  ആർക്കും  നൽകിയില്ല. അതിനു പകരം,  സഭാ  നേതൃസ്ഥാനവും, ധനകാര്യ വകുപ്പിൻറ്റെ  ചാര്ജും   ഏറ്റവും  സീനിയർ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മയെ ഏൽപ്പിച്ചു.  ആസൂത്രണം ഇമ്പിച്ചിബാബയേയും, ആഭ്യന്തരം എം.കെ. കൃഷ്ണനെയും ഏൽപ്പിച്ചു. മന്ത്രിസഭായോഗങ്ങളിൽ  അക്ഷരമാലാക്രമമനുസരിച്ചു  ഓരോ മന്ത്രിമാർ അധ്യക്ഷത വഹിച്ചു. അന്ന്  സംസ്ഥാനത്തു ഔദ്യോഗിക സന്ദർശനത്തിന് വന്ന  ഉപരാഷ്ട്രപതി  വി.വി.ഗിരിയെയും, നിയമസഭയിൽ എത്തിയ ഗവർണർ വി. വിശ്വനാഥനേയും  സ്വീകരിച്ചത്  ഗൗരിയമ്മയായിരുന്നു. 

 ഇ.എംഎസ്സിനു  ശേഷം  മുഖ്യമന്ത്രി  സി. അച്യുതമേനോനും  വിദഗ്ധ ചികിത്സക്കായി  കുറേനാൾ ചെക്കോസ്ലോവാക്കിയയിലും, പിന്നീട്  റഷ്യയിലും  പോയി.  അന്ന്  മുഖ്യമന്ത്രിയുടെ ചാർജ് നൽകിയത്  ആഭ്യന്തര  മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു.  ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ വിദേശ സന്ദർശന  വേളയിൽ          ടി.കെ. രാമകൃഷ്‌ണനായിരുന്നു  ചാർജ് വഹിച്ചത്. 1992 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്  മുഖ്യമന്ത്രി  കെ..കരുണാകരൻ  അമേരിക്കയിൽ  ചികിത്സക്കുപോയപ്പോളും  ചാർജ് നൽകുന്ന  പ്രശ്‌നം  സജീവമായി.  സഭാ നേതാവായി  ധനകാര്യ മന്ത്രിയും, ഉപനേതാവുമായ ഉമ്മൻചാണ്ടിയെ  ചുമതലപ്പെടുത്തി.  മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന  അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവ ഉമ്മൻ ചാണ്ടിക്കും,  ആഭ്യന്തരം സി.വി.പദ്‌മരാജനും ,  പൊതുഭരണം, വിനോദ സഞ്ചാരം എന്നിവ  പി,പി. ജോർജിനും നൽകി.  മന്ത്രിസഭായോഗത്തിൽ  അധ്യക്ഷതവഹിക്കാൻ  സി.വി.പദ്മരാജനെയും  ചുമതലപ്പെടുത്തി.  ആദ്യതവണ  മുഖ്യമന്ത്രിയായപ്പോൾ   വേൾഡ്  ഇക്കണോമിക്സ്  ഫോറത്തിൻറ്റെ  യോഗത്തിൽ  പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിലെ   ദാവോസിൽ  എത്തിയ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു അപകടത്തെ തുടർന്ന്  കുറെ ദിവസം  അവിടെ ചികിത്സയിൽ കഴിയേണ്ടിവന്നു.  അന്ന്  മുഖ്യമന്ത്രിയുടെ വകുപ്പുകളും,  മന്ത്രിസഭായോഗം നടത്താനുള്ള  ചുമതലയും  ഏൽപ്പിച്ചത്  ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെയായിരുന്നു.  മുഖ്യമന്ത്രിമാർ  വിദേശ സന്ദർശനത്തിന്  പോകുമ്പോൾ  പകരം   ക്രമീകരണം  ചെയ്യുന്നതാണ്   പിണറായി  മുഖ്യമന്ത്രിയാകുന്നതുവരെ തുടർന്നുവന്ന   കീഴ്വഴക്കം.  അത്  മാത്രമല്ലാ,  തങ്ങളുടെ അസാന്നിധ്യത്തിൽ,  എന്ത്  ബദൽ സംവിധാനമാണ്  ചെയ്തിട്ടുള്ളതെന്നു സംസ്ഥാന   ഭരണ തലവനായ  ഗവർണറേയും പൊതുജനങ്ങളെയും  അറിയിക്കാനും പ്രഗത്ഭരായ  മുൻഗാമികൾ  പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.  കീഴ്വഴക്കം  എന്നതിനുപരി  അത്  അവരുടെ  ബാധ്യതയാണ്.

 രാജ്യത്തെ  ജനാധിപത്യം ബി.ജെ.പി സർക്കാരിൽ നിന്നും വലിയ ഒരു വെല്ലുവിളി നേരിടുന്ന  സന്നർഭത്തിൽ  സിപിഎമ്മിൻറ്റെ  ഇന്ത്യയിലെ  ഏക മുഖ്യമന്ത്രിയായ   പിണറായി വിജയൻ  എന്തുകൊണ്ടാണ്  മറ്റ്  സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ  പങ്കെടുക്കാതെ   വിനോദ സഞ്ചാരത്തിന് പോയി എന്നത്  വലിയ ചോദ്യചിഹ്നമാണ്..  സി പി എം  ബംഗാളിലും, ത്രിപുരയിലും  ഭരണത്തിൽ  ഉണ്ടായിരുന്ന  അവസരങ്ങളിൽ  അവിടത്തെ  മുഖ്യമന്ത്രിമാർ  മറ്റ്  സംസ്ഥാനങ്ങളിലെ  സി പി എം  സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.  ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപൻ ചക്രവർത്തിയും, ജ്യോതിബസുവുമൊക്കെ   കേരളം ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ  തെരഞ്ഞെടുപ്പ്  നടന്നപ്പോൾ പ്രചാരണത്തിന് വന്നിട്ടുണ്ട്.  സി പി എമ്മിനെ സംബന്ധിച്ചിടത്തോളം  അന്നത്തെ സാഹചര്യമല്ല ഇന്ന് രാജ്യത്തു  നിലനിൽക്കുന്നത്.   ഇന്ത്യാ  സഖ്യത്തിലെ  ഘടക കക്ഷിയാണ് സിപി എം.  സിപിഎമിണ്റ്റെ   മുഖ്യമന്ത്രി ഭരിക്കുന്ന  ഏക  സംസ്ഥാനം കേരളമാണ്.  പിണറായി വിജയൻ  പോളിറ്റ്   ബ്യുറോയിലെ  ഏക മുഖ്യമന്ത്രിയുമാണ്.  അങ്ങിനെയുള്ള  ഒരു  സീനിയർ  നേതാവ്  ബംഗാളിലും , ത്രിപുരയിലും  മാത്രമല്ല,    ഇന്ത്യമുന്നണിക്കു വേണ്ടി  മറ്റ്   സംസ്ഥാനങ്ങളിലെ  പ്രചാരണ യോഗങ്ങളിൽ  താര  പ്രചാരകനായി  പോകേണ്ട  ആളാണ്.   അങ്ങിനെയുള്ള  ഒരു  നേതാവ്  പൊതുജനങ്ങളെ  അറിയിക്കാതെ,   വിദേശ  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയത്     മോദിയെ പേടിച്ചാണെന്ന്   ആരോപിച്ചാൽ    നിഷേധിക്കാൻ  സാധിക്കുമോ?.  .  കഴിഞ്ഞ  കുറെ  നാളുകളായി  മോദിയെ  പേരെടുത്തു പറഞ്ഞു  വിമര്ശിക്കാത്ത  ഏക  പ്രതിപക്ഷ മുഖ്യമന്ത്രിയും, പ്രതിപക്ഷ കക്ഷി നേതാവും  പിണറായി  വിജയനല്ലാതെ  മറ്റൊരാളല്ല.    ഈ ഒരു സാഹചര്യത്തിൽ  ചില  ചോദ്യങ്ങൾക്കു  പ്രസക്തിയുണ്ട്.  40  തവണ സുപ്രീം കോടതിയിൽ മാറ്റിവച്ച , എസ്‌ എൻ സി  ലാവ്‌ലിൻ കേസ്, ലൈഫ് മിഷൻ കേസ്,  നയതന്ത്ര  സ്വർണ കള്ളക്കടത്തു കേസ്, ഡാറ്റ ചോർത്തൽ കേസ്,  സി എം ആർ  എൽ -എക്സലോജിക്‌  ഇടപാട് സംബന്ധിച്ച   കേസ്  എന്നിവയും   പിണറായിയുടെ വിദേശ  വിനോദസഞ്ചാരവും തമ്മിൽ എന്തെങ്കിലും  ബന്ധമുണ്ടോ? യുദ്ധരംഗത്തുനിന്നുമുള്ള  ഈ ഒളിച്ചോട്ടം,   പിണറായി വിജയൻ മോദിക്ക് നൽകിയ ഗ്യാരണ്ടിയാണൊ  എന്നിവ സംബന്ധിച്ച്  വ്യക്തത വരുത്തേണ്ടതുണ്ട്. 





Friday, 3 May 2024

                 മോദി ഭരണം  എന്തുകൊണ്ട് തുടരരുത് 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 



2024 ലെ   ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ  ഏറ്റവും  കൂടുതൽ ഉയർന്നു വന്ന ചോദ്യം  ഈ  തെരഞ്ഞെടുപ്പിന് ശേഷം  ഇന്ത്യ  ഒരു ജനാധിപത്യ രാജ്യമായി തുടരുമോ ഇല്ലയോ എന്നതാണ്.  സ്വാതന്ത്ര്യത്തോടൊപ്പം  നമുക്ക്   ലഭിച്ച                ജനാധിപത്യ  സ്ഥാപനങ്ങളുടെ  നിലനിൽപ്പിനെ പറ്റിയോ, അതിൻറ്റെ   തുടർച്ചയെപ്പറ്റിയോ ഒരക്ഷരം പോലും പറയാതെ  ഒരു തവണ കൂടി പ്രധാനമന്ത്രി സ്ഥാനം  നൽകിയാൽ   ലോകത്തിലെ  മൂന്നാം സാമ്പത്തിക ശക്തിയായി  ഇന്ത്യയെ  മാറ്റും  എന്ന   വാഗ്‌ദാനവുമായാണ്    പ്രധാനമന്ത്രി നരേന്ദ്ര  മോദി    തെരഞ്ഞെടുപ്പ്  പ്രചാരണ  വേദികളിൽ  എത്തുന്നത്.  അതേസമയം  പ്രതിപക്ഷ കക്ഷികളുടെ  കൂട്ടായ്‌മയായ  "ഇന്ത്യാ  സഖ്യം" ഉയർത്തുന്ന മുദ്രാവാക്യം  ഇനിയുമൊരു ഭരണം മോദിക്ക് നൽകിയാൽ  ഇന്ത്യയുടെ ഭരണഘടനാ തന്നെ  മോദി  പൊളിച്ചെഴുതി  ഏകാധിപത്യത്തിലേക്ക്  രാജ്യത്തെ കൊണ്ടുപോകുമെന്നാണ്.  കഴിഞ്ഞ പത്തുവർഷത്തെ  ഭരണത്തിൽ  മോദി  സർക്കാർ  നടപ്പാക്കിയ  ജനാധിപത്യ വിരുദ്ധമായ  നിരവധി  കാര്യങ്ങളാണ്  ഇന്ത്യ സഖ്യം നേതാക്കളായ  രാഹുൽ ഗാന്ധിയും,  മല്ലികാർജുന ഖാർഗെയും  ഉൾപ്പെടയുള്ള  നേതാക്കൾ  ജനങ്ങൾക്ക് മുമ്പിൽ   അവതരിപ്പിക്കുന്നത്.   ഇന്ത്യാ  സർക്കാരിന്റെ  കീഴിലുള്ള  അക്കാദമിക  സ്ഥാപങ്ങളും,  സാംസ്‌കാരിക  സ്ഥാപനങ്ങളും ,  ശാസ്ത്ര സാങ്കേതിക  സ്ഥാപനങ്ങളുമെല്ലാം   ജനാധിപത്യ വിരുദ്ധമായ രീതിയിൽ     കാവിവൽക്കരണത്തിന്   വിധേയമാക്കികൊണ്ടിരിക്കുകയാണ്.  ഈ  സ്ഥാപനങ്ങളുടെയെല്ലാം  ഉന്നത  തസ്തികകളിൽ നിയമിക്കപ്പെടാൻ  "കഴിവ് ' ഒരു മാനദണ്ഡമല്ലാതായി മാറി. ഹൈകോടതികളിലേയും,  സുപ്രീം കോടതിയിലെയും  നിയമനങ്ങൾക്ക്  പുറമേ  സ്വതന്ത്ര സ്ഥാപനമായിരുന്ന ഇലക്ഷന്   കമ്മീഷൻ നിയമനങ്ങളിൽ പോലും  കേന്ദ്ര സർക്കാർ  പിടിമുറുക്കി കഴിഞ്ഞു.  ജനാധിപത്യ വിരുദ്ധമായ  ഇത്തരം  നടപടികൾ  ഒരുവശത്തുള്ളപ്പോൾ,  മറുവശത്തു  മോദി  പറയുന്നതും  പ്രവർത്തിക്കുന്നതും  തമ്മിൽ  യാതൊരു ബന്ധവുമില്ല  എന്നതാണ് .  ഇത്  ആശങ്കാജനകമാണ്.അദ്ദേഹം  പറയുന്നതൊക്കെ  താത്ക്കാലിക  രാഷ്ട്രീയ ലാഭത്തിന്  വേണ്ടി മാത്രമല്ലേ  എന്നാണ്  കഴിഞ്ഞ  പത്തു വർഷക്കാലത്തെ മോഡി ഭരണത്തിൻറ്റെ   ബാക്കിപത്രം  നോക്കുമ്പോൾ  മനസ്സിലാക്കുവാൻ   സാധിക്കുന്നത്.  കഴിഞ്ഞ   വർഷങ്ങളിൽ    അദ്ദേഹം  രാജ്യത്തിന്  നൽകിയ  ചില  പ്രധാന  വാഗ്‌ദാനങ്ങളും  അതിൻറ്റെ  ഇപ്പോഴത്തെ  അവസ്ഥയും  എന്താണെന്ന്  പരിശോധിക്കുന്നത് ആസ്ഥാനത്താവില്ല  എന്നാണ്  തോന്നുന്നത്.

20  കോടി  തൊഴിൽ  അവസരങ്ങൾ 

2014  ലെ  തെരഞ്ഞെടുപ്പിൽ 20   കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്  മോദി  പ്രസംഗിച്ചതും, ബി ജെ പി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതും. അഞ്ച്  വര്ഷം കൊണ്ട് 20   കോടി  തൊഴിൽ അവസരങ്ങൾ  എന്ന് പറയുമ്പോൾ , ഓരോ വർഷവും 2  കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമായിരുന്നു. അധികാരത്തിലേറിയ ശേഷം  പുതിയ  തൊഴിലവസരങ്ങൾ  സൃഷ്ടിച്ചില്ലെന്ന്  മാത്രമല്ലാ,  കേന്ദ്ര സർക്കാരിലെയും  റയിൽവേ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവ  ഉൾപ്പെടുയുള്ളവയിലെ  നിലവിലുണ്ടായിരുന്ന  ഒഴിവുകൾ പോലും  നികത്താതെ   മോഡി സർക്കാർ  മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള  സ്ഥാപനങ്ങളിലെ  നിയമനങ്ങൾ  ബി.ജെ.പി  അനുഭാവികൾക്ക്  മാത്രമാണ്  ലഭിക്കുന്നത്.  സർവകലാശാലകൾ  ഉൾപ്പെടെയുള്ള  അക്കാഡമിക്  സ്ഥാപനങ്ങളിലെ  നിയമനങ്ങളും  സ്വന്തക്കാർക്ക് മാത്രമാകുന്ന  പ്രവണതയാണ്  കാണുന്നത്.   നമ്മുടെ പ്രതിരോധ സേനകളിലേക്കുള്ള  നിയമനങ്ങൾ പോലും   അഗ്നിവീർ എന്ന പുതിയ സംവിധാനം സൃഷ്ടിച്ച്  ഇല്ലാതാക്കിയിരിക്കുകയാണ് മോദി  സർക്കാർ. റിട്ടയർമെന്റുകളിലൂടെ   ഒഴിവുവന്ന   30  ലക്ഷം  തൊഴിൽ അവസരങ്ങളാണ്  നികത്തപ്പെടാതെ  മോദി  സർക്കാർ  ഇട്ടിരിക്കുന്നത്.  സെക്കണ്ടറി  അല്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലില്ലാത്ത യുവാക്കളുടെ   ശതമാനം  2000  ആണ്ടിൽ 35.2  ആയിരുന്നത്    2022 ൽ 65.7 ശതമാനമായി വർധിച്ചെന്നാണ് 2024 ലെ  ഇന്ത്യാ  എംപ്ലോയ്‌മെന്റ് റിപ്പോർട്ടിൽ  പറഞ്ഞിട്ടുള്ളത്.  വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്‌മയുടെ  രൂക്ഷതയുടെ  ഉദാഹരണമാണ്  ഈയിടെ    ഉത്തർ  പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ  തസ്തികയിലേക്ക് നടന്ന പരീക്ഷ.  60000  ഒഴിവുകളിലേക്ക്‌ നടന്ന പരീക്ഷയിൽ 50 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്.

കൃഷിക്കാരുടെ  വരുമാനം 

2022  ഓടെ രാജ്യത്തെ  കർഷകരുടെ വരുമാനം  ഇരട്ടിയാകുമെന്നതും   2014  ലെ മറ്റൊരു വാഗ്‌ദാനമായിരുന്നു.   മോദി  അധികാരത്തിലേറിയശേഷം,  കാർഷിക മന്ത്രാലയത്തിൻറ്റെ  ബജറ്റ് വിഹിതം  പലതവണകളായി  കൂടിയെങ്കിലും,   കർഷകരുടെ  വരുമാനം  ഇരട്ടിയാക്കുമെന്ന  പ്രഖ്യാപനം  ഇതുവരെയും  സാധിതമാക്കിയില്ല.  ഇതുമായി  ബന്ധപ്പെട്ടു   നടത്തിയ നാഷണൽ സാമ്പിൾ സർവ്വേ വകുപ്പിൻറ്റെ  കണക്കുപ്രകാരം  2015 -16  ൽ കർഷകരുടെ മാസ വരുമാനം 8058  രൂപയും,  വാർഷിക വരുമാനം  96708  രൂപയുമായിരുന്നു.  മോദി  സർക്കാർ നിയമിച്ച  അശോക് ദൽവായ്  കമ്മിറ്റി റിപ്പോർട്ട് പ്രകാരം  2022  ആകുമ്പോളേക്കും  മാസം  22610  രൂപയും,  വാർഷിക വരുമാനം  271378 ഉം  ആക്കി   വർധിപ്പിക്കണമെന്ന്     ശുപാർശ ചെയ്‌തു.  ഈ  ലക്‌ഷ്യം  ഇനിയും  നടപ്പിലാക്കിയിട്ടില്ല.   കാർഷിക വിളകൾക്ക്  കുറഞ്ഞ അടിസ്ഥാന  വില  രണ്ടിരട്ടി  ആക്കണമെന്ന കർഷകരുടെ   ആവശ്യം  പോലും   നടപ്പിലാക്കാത്തതിനെ തുടർന്നാണ്  ഒരു വർഷത്തോളം  നീണ്ടുനിന്ന  ശക്തമായ സമരം   കർഷകർക്ക്  ചെയ്യേണ്ടി വന്നത്. അവർ നടത്തിയ  ന്യായമായ സമരങ്ങളെയെല്ലാം  ജനാധിപത്യ വിരുദ്ധമായ  രീതിയിലാണ്  മോദി  സർക്കാർ  അടിച്ചമർത്തിയത്. 

കള്ളപ്പണം പിടിച്ചെടുക്കുമെന്ന  വഗ്‌ദാനം 

തെരഞ്ഞെടുപ്പുകാലത്തെ  മോദിയുടെ ഒരു വാഗ്ദാനമായിരുന്നു,  ഇന്ത്യയിൽ  നിന്നും  പണം  കടത്തി  വിദേശ ബാങ്കുകളിൽ  ഇട്ടിരിക്കുന്നവരുടെ  പണം  പിടിച്ചെടുത്ത്‌   ഓരോ  ഇന്ത്യക്കാരൻറ്റെയും  ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം  രൂപ  വച്ച്   നിക്ഷേപിക്കുമെന്നത്.  ഇത്  നടപ്പിലാക്കിയില്ലെന്നു  മാത്രമല്ല,  നോട്ട് നിരോധനത്തിലൂടെ  സാധാരണക്കാരെയും,  പാവപ്പെട്ടവരേയും   വീണ്ടും  ദുരിതത്തിലേക്ക്  തള്ളിവിടുകയും  ചെയ്തു. 2016  നവംബർ 8 നാണ്   ഓമോദിയുടെ ഒരു  റേഡിയോ പ്രക്ഷേപണത്തിലൂടെയാണ്   500  രൂപയുടെയും, 2000  രൂപയുടെയും  നോട്ടുകൾ  നിരോധിച്ചത്.     നോട്ട്  നിരോധനത്തിലൂടെ  രാജ്യത്തു  പ്രചാരത്തിലുണ്ടായിരുന്ന  കള്ളപ്പണം  മുഴുവൻ  ഇല്ലാതാകുമെന്ന്  മാത്രമല്ല,  തീവ്രാദവും,  അഴിമതിയും  ഇല്ലാതാകുമെന്നും    മോദി  അവകാശപ്പെട്ടു.   എന്നാൽ  അദ്ദേഹത്തിന്റെ  അവകാശവാദങ്ങളൊക്കെ  പാഴ്വാക്കുകളായി  മാറി.   നിരോധിച്ച  നോട്ടുകളിൽ  99  സ്ഥാനമാനവും  തിരികെ റിസേർവ് ബാങ്കിൽ  എത്തിയെന്നാണ്  കേന്ദ്ര സർക്കാർ തന്നെ  പിന്നീട് അറിയിച്ചത്.  സമൂഹത്തിൽ  പ്രചാരത്തിലുണ്ടായിരുന്ന   ആയിരക്കണക്കിന്  ചെറുകിടവ്യവസായങ്ങൾ  നോട്ട് നിരോധനത്തിലൂടെ ഇല്ലാതായി.  പതിനായിരക്കണക്കിന്  തൊഴിലാളികൾക്ക്  തൊഴിൽ  നഷ്ടപ്പെട്ടു. 2011-12  കാലഘട്ടത്തിൽ  5  ശതമാനമായിരുന്ന  തൊഴിലില്ലായ്മ  നിരക്ക് 2017-18 ൽ 17.5 ശതമാനമായി  വർധിച്ചു.  അതോടെ  മോദിയുടെ മറ്റൊരു  വാങ്ങണം കൂടി പരാജയപ്പെട്ടു.

സാഗർമാല  പദ്ധതി 

7500  കി.മീ   നീളത്തിൽ   രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിലായി കിടക്കുന്ന ഇന്ത്യയിലെ  പ്രധാന തുറമുഖങ്ങളെ  ശാസ്ത്രിയമായ രീതിയിൽ  ബന്ധിപ്പിച്ചു കൊണ്ടുള്ള  ഒരു ബ്രിഹത്തായ  വികസന പദ്ധതിയായാണ്  2015 ൽ  ഇ  പദ്ധതി മോദി  സർക്കാർ  പ്രഖ്യാപിച്ചത്.  ഇതിൽ  കേരളത്തിലെ  വിഴിഞ്ഞവും,  തമിൾ നാട്ടിലെ കൊളച്ചൽ തുറമുഖവും  ഉൾപ്പെട്ടിട്ടുണ്ട്.  ഈ  പദ്ധതികളുടെയൊക്കെ  ലക്ഷ്യമിട്ട  കമ്മീഷനിങ്  തീയതികൾ  കഴിഞ്ഞു.  എല്ലാ  പദ്ധതികളും  ഇഴഞ്ഞു നീങ്ങുകയാണ്.   സാഗർമാലയിൽ  ഉൾപ്പെടുത്തിയ   81000  കോടി  മുതല്മുടക്കുള്ള  171 പദ്ധതികളിൽ 55  പദ്ധതികൾ  മാത്രമാണ്   2023  അവസാനംവരെയും   നടപ്പിലാക്കുവാൻ  സാധിച്ചിട്ടുള്ളത്. അതിനായി  ചെലവഴിച്ചത്  11620  കോടി  രൂപ മാത്രമാണ്.  

ഉജ്വൽ യോജന പദ്ധതി 

വനിതാ  ശാക്തീകരണത്തികൂടെ  5 കോടി ബി പി ൽ  കുടുംബങ്ങളിലെ  വനിതകൾക്ക് സെക്യൂരിറ്റി ഡെപോസിറ്റ് ഒഴിവാക്കിയും  സബ്സിഡി  നൽകിയും  അവരുടെ  ആരോഗ്യത്തിനു മുന്ഗണന നൽകി  പുകയില്ലാത്ത  പാചകവാതകം  നൽകുന്ന  പദ്ധതിയാണിത്.   2016  മേയ്  1  നാണ്  8000  കോടി  രൂപ  ചെലവ് പ്രതീക്ഷിച്ച   ഈ പദ്ധതി  പ്രഖ്യാപിച്ചത്. ഇതിന്റെ  ഒന്നാം ഘട്ടത്തിൽ 5 കോടി  കണക്ഷനും ,  രണ്ടാം  ഘട്ടത്തിൽ  1 കോടി   കണക്ഷനും ആണ്  പ്രഖ്യാപിച്ചതു.  പ്രഖ്യാപിച്ച  പ്രകാരം  കണക്ഷൻ കൊടുക്കുവാൻ സാധിച്ചു എന്നത്  നല്ലകാര്യമാണ്.  എന്നാൽ  2022-23  ലെ സ്ഥിതിവിവര കണക്കുകൾ  പ്രകാരം,  മൊത്തം  അനുവദിച്ച  9.58 കോടി കുടുംബങ്ങളിൽ  1.8 കോടി  കുടുംബങ്ങൾ റീഫിൽ സിലിണ്ടർ  പിന്നീട്  വാങ്ങിയിട്ടില്ല ,  1.51  കോടി  കുടുംബങ്ങൾ  ഒരു  സിലിണ്ടര് മാത്രമേ  വാങ്ങിയിട്ടുള്ളു.  അതിനു പോലുമുള്ള  വരുമാനം  ആ   കുടുംബങ്ങൾക്കില്ല എന്നതാണ്  വസ്തുത. 

പെട്രോൾ  വില  

2014  ൽ  ക്രൂഡ് ഓയിലിൻറ്റെ  വില  അന്താരാഷ്ട്ര മാർക്കറ്റിൽ  ഉയർന്നപ്പോൾ  ഇന്ത്യയിലെ വിലയും ഉയർന്നു.   2014  മെയ് മാസത്തിൽ  72.26   രൂപയായിരുന്നു  ഒരു ലിറ്റർ പെട്രോളിൻറ്റെ   ഇന്ത്യയിലെ വില. അന്ന്    ഒരു  ബാരൽ  ക്രൂഡ് ഓയിലിൻറ്റെ  വില 110 ഡോളർ ആയി ഉയർന്ന കാലഘട്ടമായിരുന്നു. എങ്കിലും, ജനങ്ങളുടെ  തലയിൽ  കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ  മൻമോഹൻ സിങ്ങിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന  സർക്കാർ  പ്രത്യേകം  ശ്രദ്ധിച്ചു.  എന്നാൽ  മോദിയുടെ നേതൃത്വത്തിലെ  പ്രതിപക്ഷം  മൻമോഹൻ സിംഗ്  സർക്കാരിനെ  നിശിതമായി  വിമര്ശിക്കുകയായിഒരുന്നു.  2014 ലെ   തെരഞ്ഞെടുപ്പ്  യോഗങ്ങളിൽ  മോദി  പ്രസംഗിച്ചത്  പെട്രോൾ  ലിറ്ററിന്  50  രൂപ വച്ച്  അധികാരത്തിലേറുന്ന   ബി ജെ പി സർക്കാർ  നൽകുമെന്നായിരുന്നു.  എന്നാൽ  മോദി   അധികാരത്തിലേറിയ   ശേഷമുള്ള കാലഘട്ടത്തിൽ  പെട്രോൾ വില  അന്താരാഷ്ട്ര തലത്തിൽ  കുത്തനെ  ഇടിഞ്ഞു.  ഒരു സമയത്തു ഒരു ബ്ബാറൽ  പെട്രോളിന്റെ വില 40  ഡോളറിനും  താഴെ വന്നു.  എന്നിട്ടും മോദിയുടെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  അന്താരാഷ്ട്ര തലത്തിൽ വന്ന  കുറവ്  ജനങ്ങൾക്ക്  കൈമാറാതെ  പെട്രോളിന്റെയും  ഡീസലിൻറ്റേയും  തീരുവ ക്രമാതീതമായി കൂട്ടുകയാണ്  ചെയ്തത്. ഇന്ന്, ഏഷ്യൻ രാജ്യങ്ങളിൽ  പെട്രോൾ വില ഏറ്റവും  ഉയർന്നു  നിൽക്കുന്നത്  ഇന്ത്യയിലാണ്. പാകിസ്താനിലും, ബംഗ്ലാദേശ്  ഉൾപ്പെടെയുള്ള  എല്ലാ  അയൽരാജ്യങ്ങളിലും   പെട്രോൾ/ഡീസൽ  വില  ഇൻഡ്യയിലേക്കാളും  കുറഞ്ഞ  നിരക്കിലാണ്   ജനങ്ങൾക്ക്  ലഭ്യമാകുന്നത്.   അതുപോലെ,  പെട്രോളിനും ,ഡീസലിനും   ഇന്ന്   ഇന്ത്യയിൽ  ഏറ്റവും ഉയർന്ന   നിരക്ക്   നൽകുന്നത്  കേരള ജനതയാണ്. അക്കാര്യത്തിൽ  മോദിക്കൊപ്പം  ചേർന്ന്    ജനങ്ങളെ  ദ്രോഹിക്കുന്ന  നയമാണ്    പിണറായി സർക്കാർ  കൈക്കൊള്ളുന്നത്. 

സ്വച്ഛ് ഭാരത് മിഷൻ, ആത്മ നിർഭർ  ഭാരതം, ഡിജിറ്റൽ ഇന്ത്യ, നമാമി ഗംഗ തുടങ്ങി  150 ലേറെ  പദ്ധതികളാണ്  മോദി  പ്രധാനമന്ത്രിയായ ശേഷം  പ്രഖ്യാപിച്ചിട്ടുള്ളത്.  ഇവയെല്ലാം തന്നെ രാമേശ്വരത്തെ  ക്ഷൗരം പോലെ ഇരിക്കുകയാണ്. പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ  ഭൂരിപക്ഷം  പദ്ധതികൾക്കും  സാധിച്ചിട്ടില്ല.  പ്രഖ്യാപനം കഴിഞ്ഞാൽ,   പിന്നീട്  അതുമായി ബന്ധപ്പെട്ട്   കോടിക്കണക്കിനു  രൂപ മുടക്കി  പരസ്യം  ചെയ്യുവാൻ  മാത്രമാണ്    മോദി  സർക്കാർ  താല്പര്യം   കാണിക്കുന്നത്.  ഇതാണ്  മോദി  സർക്കാരിന്റെ   ഇതുവരെയുളള  ട്രാക്ക് റെക്കോർഡ്.  പ്രഖ്യാപനങ്ങൾക്കു  ഒരു  പഞ്ഞവുമില്ല.  എന്നാൽ  അവ  നടപ്പാക്കുന്ന കാര്യത്തിൽ  യാതൊരു   ആത്മാർത്ഥതയും  ഇല്ല..  അതുകൊണ്ടാണ്    മോദി  സർക്കാരിന്  ഒരു  തുടർച്ചയുണ്ടാകരുതെന്ന്  ജനാധിപത്യബോധമുള്ള  ജനങ്ങൾ  ആഗ്രഹിക്കുന്നത്.

Adv. P.S.Sreekumar

9495577700


.