Saturday, 18 January 2025

 

  ആണവനിലയം  അഭികാമ്യമോ  ?

കഴിഞ്ഞ കുറെ  നാളുകളായി  അനുദിനം കേട്ടുകൊണ്ടിരിയ്ക്കുന്നതും , ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതും , അനുകാലിക  പ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് കേരളത്തിൽ  ഇടയ്ക്കിടെ   വർധിപ്പിക്കുന്ന  വൈദ്യുത നിരക്കും,  വർധിച്ചുവരുന്ന  ഊർജ ഉപഭോഗവും സാങ്കേതിക പുരോഗതിക്കൊപ്പം എല്ലാ  മേഖലകളിലും   ആഴത്തിലുള്ള   ഗവേഷണങ്ങളും,  കണ്ടുപിടുത്തങ്ങളും,പ്രചാരത്തിൽ വന്നുകൊണ്ടിരിയ്ക്കുകയാണ് .അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഊർജോല്പാദനത്തിൽ നമ്മുടെ  രാജ്യം കൈ വരിച്ച ഗവേഷണ  നേട്ടങ്ങൾ. മുൻ  കാലങ്ങളിൽ ഊർജോൽപ്പാദനത്തിനായി   കൽക്കരി നിലയങ്ങളേയും  ,താപനിലയങ്ങളേയും ജലവൈദ്യുത പദ്ധതികളെയുമായിരുന്നു നാം പ്രധാനമായും ആശ്രയിച്ചിരുന്നത്.  ശാസ്ത്ര പുരോഗതിയുടെ ഭാഗമായി കാറ്റിൽ  നിന്നും, സൗരോർജത്തിലൂടെയും  നമുക്കാവശ്യമായ  വൈദ്യുതോർജം ഉല്പാദിപ്പിച്ചു  തുടങ്ങി

 എന്നാൽ  ഉയർന്ന ജനസാന്ദ്രതയും, സ്രോതസുകളുടെ അപര്യാപ്തതയും,വർധിച്ചുവരുന്ന വ്യവസായികാവശ്യങ്ങളും  പരിഗണിച്ചു  പുതിയവഴികൾ തേടുവാൻ ശാസ്ത്രം   നിർബന്ധിതമായിക്കൊണ്ടിരിയ്ക്കുകയാണ്  .അതിലൊന്നാണ് ആണവോർജം.   ആണവോർജത്തിലൂടെയുള്ള  വൈദ്യുതി ഉത്പ്പാദനത്തിൽ, ഇന്ത്യ  ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. രാജ്യത്ത് നിലവിൽ 24 ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. കൂടാതെ 11 എണ്ണം പ്രവർത്തനോന്മുഖമായിക്കൊണ്ടിരിയ്ക്കുന്നു

ഭാഭാ  നൽകിയ നേതൃത്വം . 

1945 ഹിരോഷിമയിലെ  ആറ്റം ബോംബ് സ്‌ഫോടനത്തെ തുടർന്ന് കേംബ്രിഡ്ജ്  സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്നനായ ഡോ.ആർ .എസ് കൃഷ്ണൻ  , യുറേനിയം പോലെയുള്ള മൂലകങ്ങൾ , ചില രാസപ്രവർത്തനത്തിലൂടെ വിഘടിയ്ക്കുമ്പോൾ ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന വൻതോതിലുള്ള ഊർജം ഉപയോഗപ്പെടുത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കാമെന്നും , അതുമൂലം വ്യാവസായികവിപ്ലവത്തിനു വഴി തെളിയുമെന്നും തിരിച്ചറിഞ്ഞു.  കൂടാതെ ഗവേഷണഫലമായി  ആണവോർജം  സമാധാന പരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഏറ്റവും വലിയ ഊർജ സ്രോതസാക്കാമെന്നും കണ്ടെത്തി.  അപ്രകാരം 1946 ൽ  The Board of Scientific and Industrial Research (B S I R ) ,  ഡോ .ഹോമി ജെ ഭാഭയുടെ  നേതൃത്വത്തിൽ   ഇന്ത്യയുടെ ആണവോർജ സ്രോതസുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  പഠനം ആരംഭിച്ചു.   ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റ്റെ  അടിസ്ഥാനത്തിൽ ,1948   പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റു പാർലമെൻറ്റിൽ Atomic Energy Bill സമർപ്പിയ്ക്കുകയും,The Indian Atomic Energy Act പാസ്സാക്കപ്പെടുകയും ചെയ്തുഅത് വഴി  അറ്റോമിക്ക് മിനറലുകളുടെ  ശേഖരം  കണ്ടെത്താനും , വ്യാവസായികാടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക് ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാരംഭിച്ചു.അതിനെത്തുടർന്നാണ് 1948 Atomic Commission of India(ACE) രൂപീകൃതമായത് .പിന്നീട് 1954 റേഡിയോആക്റ്റിവ് മൂലകങ്ങളുടെ ഐസോടോപ് കളുടെ റേഡിയേഷൻ പ്രഭാവത്തെ കുറിച്ചും, വ്യവസായം,കൃഷി,വൈദ്യശാസ്ത്രം എന്നിവയിൽ ഉള്ള ഉപയോഗ സാധ്യതകളെ കുറിച്ചും , പഠിയ്ക്കാനും ഗവേഷണത്തിനും,പരിശീലനത്തിനുമൊക്കെയായി Bhabha Atomic Research Centre (BARC) എന്ന സ്ഥാപനം രൂപീകൃതമായി. ട്രോംബെയിൽ   ഒരു ചെറിയ ന്യൂക്ലിയർ റിയാക്ടർ  സ്ഥാപിയ്ക്കുന്നതിനായി NRX (natural research expermental) Type നിർമിച്ചു നൽകിയത് കാനഡ സർക്കാർ   ആയിരുന്നു.

ആണവോർജത്തിൻറ്റെ പ്രസക്തിയെക്കുറിച്ച്    മുൻ പ്രസിഡൻറ്റും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ ..പി.ജെ.അബ്ദുൾ കലാം  പറഞ്ഞത്  "Energy Independence is India's first and highest priority. India has to go for nuclear power generation in a big way using Thorium based reactors , a non-fissile material which is available in abundance in our country " എന്നാണ് . അദ്ദേഹത്തിൻറ്റെ  വാക്കുകൾ യാഥാർഥ്യമാകും വിധമായിരുന്നു മേഖലയിലെ മുന്നേറ്റം.2014 സ്ഥാപിയ്ക്കപ്പെട്ട കൂടംകുളം പദ്ധതിയുൾപ്പടെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള സ്റ്റേഷനുകൾ ഇന്ന് ആവശശ്യാനുസരണം  വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നുണ്ട്മാത്രമല്ല, ഏറ്റവും വിലക്കുറവുള്ള ക്ലീൻ  എനർജിയാണ് ആണവോർജം.   വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും,ചാർജ് വർധനവും പരിഹരിയ്ക്കാനും,പുതിയ തലമുറയ്ക്ക് ജോലിസാധ്യത വർദ്ധിയ്ക്കാനുതകുന്ന വ്യവസായശാലകൾ  വരുന്നതിനു  കേരളത്തിലും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണ്

ആദ്യഘട്ടത്തിൻ U 235  എന്ന രാസപദാർത്ഥമാണ്   ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ത്യയിലെ യുറേനിയം ലഭ്യതയുടെ അപര്യാപ്തതയും, പ്രകൃതിദത്തമായി ലഭിയ്ക്കുന്ന ആയിരുകളിൽ ഏതാണ്ട്  0.7% മാത്രമേ ഉപയോഗയോഗ്യമായ ഐസോടോപ്പ് ഉള്ളു എന്നതിനാലും,1990 മുതൽ റഷ്യയുമായികരാറുണ്ടാക്കുകയും,enriched Uranium(4% U 235 ) എന്ന പദാർത്ഥം ആവശ്യാനുസരണം  ലഭ്യമാകുകയും ചെയ്തു. എന്നാൽ ആവശ്യകത വർദ്ധിയ്ക്കുന്നതനുസരിച്ചു  കാനഡ,ഫ്രാൻസ്,യുകെ , ദക്ഷിണ  കൊ റിയ,കസാഖ്ഖിസ്ഥാൻ എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കി .2011 ഓടെ  ആന്ധ്രാപ്രദേശ്, കർണാടകം, എന്നിവിടങ്ങളിലും യുറേനിയം ശേഖരം കണ്ടെത്തുകയുണ്ടായി.കേരളത്തിലെ കടൽത്തീരങ്ങളിൽ തോറിയം എന്ന റേഡിയോആക്റ്റിവ് പദാർത്ഥം അടങ്ങിയ മോണോസൈറ്റ് ധാരാളമുള്ളതിനാൽ യൂറേനിയത്തിനു പകരമായി പവർ യൂണിറ്റിൽ ഉപയോഗിയ്ക്കാവുന്നതുകൊണ്ടു തന്നെ കേരളത്തിൽ പവർ പ്ലാൻറ്റ്   സ്ഥാപിയ്ക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്എന്നാൽ കൂടൻകുളം നിലയം  സന്ദർശിച്ചപ്പോൾ, വളരെ വലിയ വിസ്തീർണമുള്ളതും, ജനവാസമില്ലാത്തതും, ജലസ്രോതസിനു സമീപമുള്ളതും , പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യത  ഇല്ലാത്തതുമായ  സ്ഥലം കേരളത്തിൽ  കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ എന്ന സംശയമ ഉണ്ടായി  .തുടർച്ചയായുള്ള ഗവേഷണഫലമായി,സമീപഭാവിയിൽ  മൈക്രോ റിയാക്ടറുകൾ  സ്ഥാപിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അവിടത്തെ വിദഗ്ദ്ധർ   വ്യക്തമാക്കിഓരോ ജില്ലയിലും  ഇതുപോലുള്ള മൈക്രോ റിയാക്ടറുകൾ  സ്ഥാപിക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനാകുമെന്നു പ്രതീക്ഷിയ്ക്കാം . മാത്രമല്ല വലിയ റിയാക്ടറുകൾ സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനുമുള്ള  ചിലവ്  കണക്കിലെടുക്കുമ്പോൾസാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുകയില്ല എന്ന്  ഉറപ്പു വരുത്താനുമാകും.

ആണവനിലയങ്ങളുടെ പിറകിലെ  രസതന്ത്രം .

ഒരു അറ്റോമിക് ന്യൂക്ലിയസിൽ അടങ്ങിയിരിയ്ക്കുന്ന  , പ്രോട്ടോണും ,ന്യൂ ട്രോണും ചേർന്നതാണല്ലോ ന്യൂക്ലിയോൺസ് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് .ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതു ആകർഷണ-വികർഷണ  ബലമാണ്. എന്നാൽ ന്യൂക്ലിയർ മാസ്സിൻറ്റെ ഏറ്റക്കുറച്ചിലനുസരിച് ഇവ വ്യത്യാസപ്പെട്ടിരിയ്ക്കും.ഭാരം കൂടുമ്പോൾ വികർഷണം വർദ്ധിയ്ക്കുകയും ,ന്യൂക്ലിയസിനു  ആകൃതി വ്യത്യാസമുണ്ടാകുകയും  (ഒരു ജലത്തുള്ളി മാതൃക ) , ഒരു ചെറിയ  ഊർജം നൽകുമ്പോൾ വിഘടിയ്ക്കപ്പെടുകയും  ചെയ്യും.U 235 പോലെ മാസ്സ് നമ്പർ ഒറ്റ സംഖ്യയായി  വരുന്ന മൂലകങ്ങൾക്ക് സ്ഥിരതകുറവായിരിയ്ക്കും.ഇവ ഊർജം ആഗിരണം ചെയ്തോ,അല്ലാതെയോ, കണികകൾ  ഉയർന്ന ഊർജ സ്ഥിതിയിലേയ്ക്ക്  (excited )  ചാടുകയും പിന്നീട അധികമായ ഊർജം പുറത്തേയ്ക്ക് പ്രസരിപ്പിച് തിരിയെ താഴ്ന്ന സ്ഥിതിയിലേക്ക് (ground) മാറുമ്പോൾ , രണ്ടോ അതിലധികമോ, മൂലകങ്ങളായി   വിഭജിയ്ക്കപ്പെടുകയും ചെയ്യുന്നു. പ്രതിഭാസത്തെയാണ് ന്യൂക്ലിയർ ഫിഷൻ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത്.സാധാരണയായി ന്യൂട്രോൺ,പ്രോട്ടോൺ,ഇലെക്ട്രോൺ  ,ഗാമ റെയ്‌സ് ഇവയിലേതെങ്കിലും ഉപയോഗിച്ചു ബൊംബാർഡ്  ചെയ്യുമ്പോൾ വലിയ തോതിലുള്ള താപോർജ്ജവും, അണുപ്രസരണവും ഉണ്ടാകുകയും   വീണ്ടും പ്രവർത്തനം തുടരുകയും ചെയ്യും. ഇതിനെയാണ് chain reaction എന്ന് വിളിയ്ക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള  മൂലകം ലഭിയ്ക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടേയിരിയ്ക്കും, എന്നാൽഅനുയോജ്യമായ ഒരു  moderator ഉപയോഗിച്ചു  പ്രവർത്തനം  നിയന്ത്രിയ്ക്കാവുന്നതാണ്  .ന്യൂക്ലിയർ പവർ പ്ലാൻറിൽ യുറേനിയം,പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ fission reaction നു വിധേയമാക്കി താപോർജം പ്രവഹിപ്പിയ്ക്കുകയും,ഒരു steam generator ലെയ്ക്ക് കടത്തിവിട്ടു നീരാവി ഉല്പാദിപ്പിയ്ക്കുകയും, നീരാവി ഉപയോഗിച്ചു പിന്നീട് steam turbine കറക്കി  അതിനോട് ബന്ധിപ്പിച്ചിരിയ്ക്കുന്ന generator വഴി വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്.അതിനു ശേഷം  പുറത്തേയ്ക്കു വരുന്ന നീരാവി ഒരു condenser ലൂടെ കടത്തി വിട്ടു തണുപ്പിയ്ക്കുകയും  generator ലേക്ക് തിരിയെ പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തണുപ്പിയ്ക്കാനുപയോഗിയ്ക്കുന്നജലത്തിൽഅണുപ്രസരണമേൽക്കാത്തതിനാൽ തിരിച്ചു ജല സ്രോതസ്സിലേയ്ക്ക് തന്നെ കടത്തി വിടുന്നു. തിരഞ്ഞെടുക്കുന്ന   പ്രക്രിയ  അനുസരിച് ഘനജലമോ ,സാധാരണ ജലമോ moderator ആയി ഉപയോഗിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത് .

അതിനൂതനമായ  സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു  കൊണ്ടും    പരാതികളും,കുറവുകളും പരിഹരിച്ചുകൊണ്ടുമാണ്  തിരുവനന്തപുരത്തുനിന്നും 100 കി.മീ. അകലെയുള്ള  കൂടംകുളത്ത്   റഷ്യയുമായി ചേർന്ന്  ഏറ്റവും ആധുനികമായ  ആണവ  നിലയം  നിർമ്മിച്ചിട്ടുള്ളത് . റഷ്യയിൽ നിന്നുള്ള ഏറ്റവും ആധുനിക രീതിയിലുള്ള,സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന,Generation 111 plus (3G +) മാതൃകയിലുള്ള റിയാക്ടർ ആണ് കൂടംകുളത്തു  നിർമ്മിച്ചിരിയ്ക്കുന്നത്കൂടുതൽ സൗകര്യപ്രദമായ 4 th Generation റിയാക്ടറുകളുടെ  നിർമ്മാണം  അവിടെ ആരംഭിച്ചുകഴിഞ്ഞു. 

ആണവോർജത്തെ എതിർക്കണമോ?

വളരെ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ആണവോർജ്ജത്തിൻറ്റെ  ഗുണ ദോഷ വശങ്ങളെ കുറിച്ച് കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട് .പലഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലമാകാം ഒട്ടു മിയ്ക്കരാജ്യങ്ങളും താല്പര്യപൂർവം  മുന്നോട്ട് വരാത്തതെന്നു കരുതാം .അണുപ്രസരണശേഷിയുള്ള മൂലകങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാലോ ,പ്രകൃതി ദുരന്തങ്ങളാലോ  ,ഭീകരാക്രമണത്താലോ പ്ലാൻറ്റുകൾക്കു  കേടുപാടുകൾ സംഭവിച്ചാൽ  അത് മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാമെന്നു ആശങ്കപ്പെടുന്നവരുണ്ട്റേഡിയോആക്റ്റിവ് അവശിഷ്ടങ്ങൾ കാലം കഴിയുംതോറും നീക്കം  ചെയ്യാനുള്ള ബുദ്ധിമുട്ടും,യൂറേനിയവും തോറിയവും പോലെയുള്ള പ്രകൃതിദത്ത അസംസ്കൃതവസ്തുക്കൾക്ക് ഭാവിയിൽ ദൗർലഭ്യം സംഭവിയ്ക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ വലിയപ്ലാൻറ്റ്  സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനും,ആവശ്യമുള്ള വസ്തുക്കൾ വാങ്ങാനുമൊക്കെയുള്ള ഭീമമായ ചിലവ് താങ്ങാൻ ദരിദ്ര രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിരിയ്ക്കും .എന്നാൽ ഇതിനെല്ലാമുള്ള മറുപടിയുമായാണ് പുതിയ പ്ലാൻറ്റുകൾ  രൂപകൽപ്പന ചെയ്തിട്ടുള്ളതും  നിർമ്മിച്ചിരിയ്ക്കുന്നതെന്നുമാണ്  ഇതിന് മുൻകൈ എടുത്തിട്ടുള്ള   ആണവനിലയങ്ങളിലെ ശാസ്ത്രജ്ഞരുടെ  അവകാശവാദം.മറ്റു രീതികളിലെ  പോലെ വിഷ വാതകങ്ങളായ കാർബൺ മോണോഓക്സയിഡ്കാർബൺഡൈ ഓക്സയിഡ്നൈട്രിക്ഓക്സയിഡ് , പുക,ചാരം മുതലായവ ബഹിർഗമിയ്ക്കാത്തതിനാൽ  ഗ്രീൻഹൌസ് ഇഫ്ഫക്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തദ്വാരാ അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ച്  ചിന്തിയ്‌ക്കേണ്ടതില്ലെന്നുമാണ്  വാദിയ്ക്കുന്നത് . നീരാവി തണുപ്പിയ്ക്കാനുപയോഗിക്കുന്ന  ജലമുൾപ്പടെ,പ്രവർത്തനശേഷം ലഭിയ്ക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിയ്ക്കുകയും , രാസപ്രവർത്തനഫലമായുണ്ടാകുന്ന പ്ലൂട്ടോണിയത്തിൽ നിന്നു വീണ്ടും യുറേനിയം ഉല്പാദിപ്പിയ്ക്കാൻ സാധിയ്ക്കുമെന്നത് കൊണ്ടും  ആണവനിലയം  സ്ഥാപിക്കുവാനായി ചിലവിടുന്ന   ഭീമമായ തുക തിരിച്ചുപിടിയ്ക്കാൻ കഴിയുമെന്ന് അവർ വിശ്വസിയ്ക്കുന്നു. കൂടാതെ അണുപ്രസരണം പരിസ്ഥിതിയ്ക്ക്  ദോഷകരമായി ബാധിയ്ക്കാതിരിയ്‌ക്കാനുള്ള  എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് നൂതനമായ റിയാക്ടറുകൾ നിർമ്മിയ്ക്കപ്പെടുന്നത് എന്നത്  ആശ്വാസമുള്ള കാര്യമാണ്ഏതായാലും ഭാവിയിൽ എല്ലാ ദോഷവശങ്ങളും മുൻകൂട്ടി കണ്ട്  പരിഹരിച്ചു   ശാസ്ത്രം   രംഗത്തും   അഭിമാനകരമായ നേട്ടവും  അഭിവൃദ്ധിയും രാജ്യത്തിനു  നൽകുമെന്ന് പ്രത്യാശിയ്ക്കാം.     

 

Dr .K R .Jyothi Kumari,

Scientific Officer,(Rtd),

State Public Health & Clinical Lab,

Thiruvananthapuram

Ph.No.9447213847.

 

 

 

 

 

Thursday, 16 January 2025

 

                              ചുടുനിണമൊഴുകുന്ന   പൊതുനിരത്തുകൾ 

  

പി.എസ് .ശ്രീകുമാർ 


വാഹന അപകടങ്ങൾ  വിട്ടൊഴിയാതെ  പിന്തുടരുന്ന  വാർത്തകളാണ്  ഓരോ   ദിവസവും  നമ്മുടെ പൊതുനിരത്തുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  അപകടങ്ങളിൽ   നിഷ്കളങ്കരായ    പിഞ്ചുകുഞ്ഞുങ്ങളുടെ   ജീവിതം  പോലും പൊലിഞ്ഞുപോകുന്ന വാർത്ത വായിച്ച്   മനസ്സ് മരവിക്കാത്ത മലയാളികൾ  ഇല്ല എന്നുതന്നെ പറയാം.  

 സിമന്റ് ലോറി മറിഞ്ഞു പാലക്കാട് പനയമ്പാടത്ത്  4 വിദ്യാർഥികൾ ഡിസംബർ 12 ന്  ദാരുണമായി മരിച്ചവർത്തകേട്ട്  നമ്മൾ എല്ലാവരും  ദുഃഖിതരായി.  പാലക്കാട് ജില്ലയിലെ കരിമ്പ  പഞ്ചായത്തിലാണ് പനയമ്പാടം.   പരീക്ഷകഴിഞ്ഞു മടങ്ങിയ നാല് സ്കൂൾ വിദ്യാർത്ഥിനികളുടെ മുകളിലേക്കാണ് നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞു , കുട്ടികൾ മരിച്ചത്. കരിമ്പ സർക്കാർ ഹയർ  സെക്കണ്ടറി  സ്‌കൂളിലെ    എട്ടാം ക്ലാസ് വിദ്യാർഥിനികളായ  ഈ വിദ്യാർഥികൾ  300  മീറ്റർ കൂടി കഴിഞ്ഞിരുന്നെങ്കിൽ  അവരവരുടെ വീടുകളിൽ എത്തിയേനെ.  അതിന്  അവസരം നൽകാതെയാണ്   റിദ   ഫാത്തിമ, ഇർഫാനെ ഷെറിൻ, നിദ ഫാത്തിമ, ആയിഷ  എന്നിവരുടെ  ജീവൻ   അപകടത്തിൽ  നഷ്ടപ്പെട്ടത് .  

ഈ സ്ഥലത്തു  55  അപകടങ്ങളാണ്  ഇതുവരെ  നടന്നിട്ടുള്ളതെന്ന്  സംസ്ഥാന നിയമസഭയെ അറിയിച്ചത് മറ്റാരുമല്ല സ്ഥലം നിയമസഭാംഗമായിരുന്നു.  അപകടങ്ങളിൽ  പരുക്കേറ്റവർ നിരവധിയാണ്.  മഴപെയ്താൽ  അപകടമുണ്ടാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത് .  ഇവിടെയുണ്ടായിട്ടുള്ള  അപകടങ്ങളിൽ  ഏറിയകൂറും   സംഭവിച്ചിട്ടുള്ളത്  മഴ പെയ്തുകൊണ്ടിരുന്ന  സന്ദർഭത്തിലാണ് .   വലിയ ഇറക്കമുള്ള വളവിൽ, വേഗത്തിൽ വരുന്ന വാഹനങ്ങൾ  നിയന്ത്രിക്കാൻ വലിയ പ്രയാസമാണ്.  2021 ൽ ഈ ദേശിയ പാത നവീകരിച്ച സമയത്തു ഈ വളവ് നിവർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും  പൊതുമരാമത്തു വകുപ്പിലെയോ ദേശിയ പാത അതോറിറ്റിയുടെയോ ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല.  റോഡ് ശാസ്ത്രീയമായി  പുനർനിർമ്മിക്കണമെന്ന്  നാട്ടുകാർ  ഒന്നടങ്കം,  നിരവധി തവണ  ആവശ്യപ്പെട്ടുകൊണ്ട്  പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും, അതെല്ലാം  കേന്ദ്ര-സംസ്ഥാന  അധികാരികളുടെ  ബധിരകര്ണങ്ങളിലാണ് പതിച്ചത്.  ഇനിയെങ്കിലും, സർക്കാർ യന്ത്രം അനങ്ങുമെന്ന്  പ്രതീക്ഷിക്കുന്നു.

തുടർച്ചയായി ഉണ്ടാകുന്ന അപകട ശൃംഖലയുടെ ഭാഗമാണ് ഡിസംബർ  15 ഞായറാഴ്ച  വെളുപ്പിന്  നാല് മണിക്ക് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ,  മുറിഞ്ഞകൽ  ഗുരുമന്ദിരത്തിനു സമീപം  മധുവിധു യാത്ര കഴിഞ്ഞു മടങ്ങി വന്ന ദമ്പതികളുടെ  അപകട മരണം.  മധുവിധുവിനായി മലേഷ്യയിലേക്ക് പോയ ദമ്പതികളുമായി  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കാറിൽ  മടങ്ങി വരുന്ന വഴിയാണ്  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സുമായി കൂട്ടിയിടിച്ചു   ദമ്പതികളും  അവരുടെ പിതാക്കളും കൊല്ലപ്പെട്ടത്. 


ആലപ്പുഴയിലെ അപകടം 

നാടിനെ നടുക്കിയ ആലപ്പുഴ കളർകോട്ടെ  അപകടം നടന്നിട്ടും  അധികദിവസങ്ങൾ ആയിട്ടില്ല. ഡിസംബർ  രണ്ടാം തീയതി  രാത്രിയിലാണ് , ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ  6  വിദ്യാർഥികൾ ദാരുണമായ അപകടത്തിൽ പെട്ട് മരിച്ചത്.  സിനിമ കണ്ട്  കാറിൽ  മടങ്ങിയ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് കാറും ബസും കൂട്ടിയിടിച്ചു അകാലത്തിൽ പൊലിഞ്ഞതു.  ഇതിനും ഏതാനും നാൾ മുമ്പാണ്   നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ മേൽ ലോറി കയറി  5 ജീവനുകൾ എന്നന്നേക്കുമായി  നമ്മെ വിട്ടുപിരിഞ്ഞത്. 

അപകടങ്ങൾ തുടർക്കഥ 

 കേരളത്തിൽ  ഓരോ വർഷവും 42000 ഓളം  വാഹനാപകടങ്ങളാണ്  ഉണ്ടാവുന്നതെന്നാണ്  സംസ്ഥന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.  2016 ൽ 39420  അപകടങ്ങളിലായി 4287 പേര് കൊല്ലപ്പെട്ടു.2017 ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4131  ആയി. 2018 ൽ 4303  പേരും, 2019 ൽ 4440 പേരും കൊല്ലപ്പെട്ടു. 2020ലും  , 2021ലും വാഹനാപകട നിരക്കിൽ കാര്യമായ കുറവുണ്ടായി.  2979 , 3429  എന്നതായിരുന്നു ഈ വർഷങ്ങളിൽ അപകടങ്ങളിൽ കൊല്ലപ്പെട്ടത്.   ഈ കുറവിന് കാരണം  , കോവിഡ്  കാരണം  ഗതാഗതത്തിൽ  വന്ന കുറവുകൊണ്ടുമാത്രമായിരുന്നു. എന്നാൽ 2023 ൽ  4080 ആയി  അതു വർധിച്ചു . 2024 ൽ ഒക്ടോബർ  വരെ  40821  അപകടങ്ങളും  3168  മരണങ്ങളുമാണ്  ഉണ്ടായതു. വാഹനമോടിക്കുന്നവർ മദ്യപിച്ച ശേഷം ഓടിക്കുന്നതും, ദീർഘദൂരം ഓടിക്കുന്നവർ ചിലപ്പോൾ ഇടയ്ക്കു മയങ്ങി പോകുന്നതും യാത്രക്കാരുടെ  ശ്രദ്ധക്കുറവുകൊണ്ടുമൊക്കെ അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും  ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നതു റോഡ് നിർമാണത്തിലെയും, റോഡുകൾ നന്നായി പരിപാലിക്കുന്നതിലുള്ള അപര്യാപ്‌തതയും   മൂലമാണ്.  കേരള  പോലീസിന്റെ കണക്കുകൾ പ്രകാരം 2023 ൽ 48091  വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ അതിൽ 221 എണ്ണത്തിലാണ്   ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിച്ചതായി കണ്ടെത്തിയത്.  എന്നാൽ ബഹുഭൂരിപക്ഷം അപകടങ്ങളും ഉണ്ടായിട്ടുള്ളത് റോഡ് നിർമാണത്തിലെ അശാസ്ത്രീയതകൾ കൊണ്ടാണ്. 

അശാസ്ത്രിയമായ റോഡ് നിർമാണം 

നഗരങ്ങളിൽ, പുതിയ റോഡുകൾ   നിർമ്മിക്കുമ്പോൾപോലും, കാൽനട  യാത്രക്കാർക്കായി  ഫുട് പാത്തുകളും , സ്ളാബുകളും  നിർമ്മിക്കുന്നതിൽ പൊതുമരാമത്തു വകുപ്പിന്  താല്പര്യമില്ല. അഥവാ നിർമിച്ചാൽ അത് നന്നായി പരിപാലിക്കാറുമില്ല.  പൊതു നിരത്തുകളിൽ  സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന ഒരു വിഭാഗം  കാൽനടയാത്രക്കാരാണ്. ഓടയിൽ വീണ്  പലർക്കും പരുക്കുപറ്റുന്നതും, മരണമടയുന്നതുമായ വാർത്തകളും  ഇടയ്ക്കിടയ്ക്ക്  മാധ്യമങ്ങളിൽ   നമുക്ക് കാണാം . 

 നവംബർ  23 നു തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള  ശ്രീകാര്യത്ത്  റോഡിലെ ഓടയിൽ വീണു  സെക്രട്ടറിയേറ്റിൽ നിന്നും അഡിഷണൽ സെക്രട്ടറിയായി  വിരമിച്ച ശൈലജക്ക്  ദാരുണാന്ത്യമുണ്ടായി. രാത്രി ഏഴരക്ക്  ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി വസതിയിലേക്ക് നടക്കുമ്പോളാണ്  അവർ സ്ളാബ് ഇല്ലാതിരുന്ന ഭാഗത്തെ  ഒന്നരമീറ്റർ ആഴമുള്ള  ഓടയിൽ വീണത്.  അടുത്ത ദിവസം രാവിലെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇങ്ങനെയുള്ള നിരവധി അപകടങ്ങൾ  പൊതുമരാമത്തുവകുപ്പിൻറ്റെയും, നഗരസഭയുടെയും കാര്യക്ഷമതയില്ലായ്‌മ കാരണം  ഉണ്ടാകുന്നു.

 ദേശിയ പാതയിലെ അപകടങ്ങൾക്ക്  കേന്ദ്രസർക്കാറിനൊപ്പം സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്താനും , അത് കൃത്യമായി  ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി  നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തുവാനും  ശ്രദ്ധിക്കേണ്ടത്  സംസ്ഥാന പൊതുമരാമത്തു വകുപ്പും  റോഡ് സുരക്ഷാ അതോറിറ്റിയുമാണ്. നിരന്തരമായി അപകടമുണ്ടാകുന്ന മേഖലകൾ NATPAC പോലുള്ള ഏജൻസികളെ നിയോഗിച്ചു  പ്രത്യേക പഠനം നടത്തി  നിർമാണത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ദേശീയപാത അതോറിറ്റി നേരിട്ട് നിർമാണം  നടത്തുന്നതും, പരിപാലിക്കുന്നതുമായ  റോഡുകൾ  ഒഴികെയുള്ള   ദേശിയ പാതകൾ  പരിപാലനം നടത്തുന്നത്  പൊതുമരാമത്തുവകുപ്പിലെ  ദേശിയ പാത വിഭാഗമാണ്.  അതേസമയം,   സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള  സംസ്ഥാന പാതകളുടെയും, ജില്ലാ റോഡുകൾ ഉൾപ്പെടെയുള്ള റോഡുകളുടെയും  ഉത്തരവാദിത്വം  സംസ്ഥാന സർക്കാരിന് മാത്രമാണ്. മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.  റോഡുകളുടെ പരിപാലനം  വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് . 

റോഡ് അടയാളങ്ങൾ, റിഫ്‌ളക്ടേഴ്‌സ്, ഡെലിനിയേറ്റേഴ്‌സ്  എന്നിവ  ഉൾപ്പെടയുള്ള  റോഡ് ഫർണിച്ചർ   സ്ഥാപിക്കുവാനും   അവ  സമയാസമങ്ങളിൽ  കൃത്യമായും  പരിപാലനം ചെയ്യാനും  പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.   ഒരുപക്ഷേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ടാകാം  അതിനു  പലപ്പോഴും വീഴ്ച സംഭവിക്കുന്നത് .

മറ്റൊരു പ്രധാന പ്രശ്‍നം  വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്.   റോഡ്  ടാർ ചെയ്യുന്നതിന് പിന്നാലെ  വാട്ടർ അതോറിറ്റിക്കാരോ,  സീവേജ്  നന്നാക്കുന്നവരോ അല്ലെങ്കിൽ, കേബിൾ ഇടുന്ന കമ്പനിക്കാരോ എത്തി  റോഡ് കുത്തിപ്പൊളിച്ചിടുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നുണ്ട്.  അങ്ങിനെ സുരക്ഷാ മാനദണ്ഡങ്ങൾ   ഒന്നുമില്ലാതെ  കുത്തിപൊളിച്ച റോഡുകളിൽ ,  നിരവധി അപകടങ്ങൾ  ഉണ്ടാകുന്നുണ്ട്.  അതിനാൽ റോഡ് പണി തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും  യോഗം വിളിച്ചു കൂട്ടി  സമയബന്ധിതമായ  ഒരു പദ്ധതി തയ്യാറാക്കിവേണം മുന്നോട്ടുപോകുവാൻ. അതോടൊപ്പം അംഗീകരിച്ച പദ്ധതിക്കനുസരണമായാണോ  പണികൾ  നടക്കുന്നതെന്ന് ഉറപ്പുവരുത്തുവാനുള്ള  ഉത്തരവാദിത്വം   പ്രസ്തുത മേഖലയിലെ  എക്സിക്യൂട്ടീവ് എൻജിനീയർക്കോ    അല്ലെങ്കിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകണം. 

റോഡുകൾ കയ്യടക്കുന്ന  സംഘടനകൾ  

 റോഡുകൾ  സുരക്ഷിതമായി  പരിപാലിക്കാൻ   ഉത്തരവാദിത്വമുള്ള  പൊതുമരാമത്ത് വകുപ്പിലെയും , ഗതാഗതനിയന്ത്രണങ്ങൾ നടത്തുവാൻ ഉത്തരവാദിത്വമുള്ള  ഗതാഗത വകുപ്പിലെയും,   ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ്   രാഷ്ട്രീയ-സാമുദായിക സംഘടനകൾ  റോഡുകൾ  കയ്യേറി സുഗമമായ  ഗതാഗതത്തിനു തടസ്സമുണ്ടാക്കുന്നത്.  ഏതാനും  ദിവസങ്ങൾക്കു മുമ്പ്  തിരുവനന്തപുരം വഞ്ചിയൂർ കോടതികൾക്ക് സമീപമുള്ള റോഡ് അടച്ചുകെട്ടി  സി.പി.എം  ൻറ്റെ  വഞ്ചിയൂർ ഏരിയ കമ്മിറ്റി സമ്മേളനവും , പ്രകടനവും നടത്തിയത്  ഇപ്പോൾ  ഹൈകോടതിയുടെ പരിഗണനയിലാണ്  . പലയിടത്തും , വഴിയോരങ്ങൾ കയ്യടക്കിയാണ്   സംഘടനകൾ  ഓഫീസുകളും , സ്വാഗത സംഘം  ഷെഡ്ഡുകളും  കെട്ടുന്നത് .     നിലവിലുള്ള  നിയമങ്ങളും , അതുപോലെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളും കാറ്റിൽ പറത്തിയാണ്   ഉന്നത നേതാക്കൾ  പങ്കെടുക്കുന്ന  സമ്മേളനം നടുറോഡിൽ   സ്റ്റേജ് കെട്ടി  നടത്തുന്നത്  . നീതിയും ന്യായവും നടപ്പാക്കുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാരെ  പീഡിപ്പിച്ചു മൂലക്കിരുത്തുന്നതിനാൽ,  സർക്കാർ ഉദ്യോഗസ്ഥർക്ക്  അവരുടെ ജോലി ന്യായമായ രീതിയിൽ  നിർവഹിക്കാൻ സാധിക്കാത്ത അന്തരീക്ഷമാണ്.   അതിനുപുറമെ , കിഫ്‌ബി, ഊരാളുങ്കൽ സൊസൈറ്റി  എന്നിവയെ  പൊതുമരാമത്തു വകുപ്പിൻറ്റെ  ജോലികളും , ഫണ്ടും  എല്ലാം ഏൽപ്പിച്ച് ,  സായൂജ്യമടയുകയാണ്  സംസ്ഥാന സർക്കാർ. 

രാജ്യത്ത്  റോഡപകടങ്ങൾ വർധിച്ചതിനാൽ  അന്താരാഷ്ട്ര സമ്മേളനങ്ങളിൽ മുഖം മറച്ചിരിക്കേണ്ട അവസ്ഥയാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിൻ  ഗഡ്‌കരി  കഴിഞ്ഞ ദിവസം പാർലമെൻറിൽ  പറഞ്ഞു.  എന്നാൽ, കേരളത്തിൽ ഓരോ ദിവസവും  നടക്കുന്ന   , ദാരുണമായ  വാഹനാപകടങ്ങളുടെ ഉത്തരവാദിത്വം  തനിക്കുണ്ടെന്ന്  ഏറ്റുപറയാൻ  ആരുമില്ലന്നതാണ് അവസ്ഥ. 


(സംസ്ഥാന പൊതുമരാമത്തു വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു ലേഖകൻ)









  

                            പടിയിറങ്ങുന്ന ജസ്റ്റിൻ ട്രൂഡോ 


ഒടുവിൽ  ജസ്റ്റിൻ ട്രൂഡോ രാജിവച്ചു.  ഈ രാജി  ഒട്ടും  അപ്രതീക്ഷിതമല്ലായിരുന്നു .  2021 ലെ ഇടക്കാല  പാർലമെൻറ്   തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം  ലഭിക്കാതിരുന്ന   ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക്   രാഷ്ട്രീയ  ധാരണയുടെ അടിസ്ഥാനത്തിൽ  പിന്തുണ നല്കിവന്നിരുന്ന ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടിയും, അവരുടെ നേതാവ് ജഗ്‌മീത്  സിങ്ങും   2024  സെപ്റ്റംബർ മാസത്തിൽ   പിന്തുണ പിൻവലിച്ചതുമുതൽ  ഈ രാജി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അതിനുശേഷവും  അധികാരത്തിൽ തുടരാനായി  എൻ.ഡി.പിയുടേതുൾപ്പെടെയുള്ള  പ്രതിപക്ഷ കക്ഷികളുടെ  പിന്തുണ മാറി മാറി  ചോദിച്ചു വാങ്ങിയാണ് ട്രൂഡോ രാജി തീരുമാനം നീട്ടിക്കൊണ്ടുപോയത്.  കാനഡയുടെ ഭരണഘടനയനുസരിച്ച്  പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് സ്വയം ഒഴിയുന്നതുവരെയോ, അല്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസപ്രമേയം പാസ്സാകുന്നതുവരെയോ തുടരുവാൻ സാധിക്കും.    സ്വന്തം പാർട്ടിയുടെ എം.പി മാരിൽ  ബഹുഭൂരിപക്ഷം പേരും  ട്രൂഡോ നേതൃ സ്ഥാനം ഒഴിയണമെന്ന്  ആവശ്യപ്പെട്ടിട്ടും അതെല്ലാം അവഗണിച്ച അദ്ദേഹം പാർലമെൻറ്ററി  പാർട്ടി യോഗം   കൂടി അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിക്കുന്നതിന്  തലേദിവസമാണ്   രാജി വക്കാൻ  നിർബന്ധിതനായത്. രാജിവച്ചതോടെ, പുറത്താക്കൽ  നടപടിയിൽ നിന്നും താത്ക്കാലം  രക്ഷപ്പെട്ട്  മാനം കാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

രാജ്യംപോയ രാജകുമാരൻ 

      പത്തു വർഷത്തിലേറെ  അധികാരത്തിനു വെളിയിലായിരുന്ന  ലിബറൽ പാർട്ടിയെ ,  65  ശതമാനത്തിലേറെപ്പേരുടെ   ജനപ്രീതി  നേടികൊണ്ടാണ്   2015 ൽ    ട്രൂഡോ  അധികാരത്തിലെത്തിച്ചതും,  ആദ്യമായി  പ്രധാനമന്ത്രിയായതും.  ജനങ്ങളുമായി ഇഴുകിചേർന്നും , സുതാര്യവും,  കയ്യടി നേടുന്നതുമായ   പ്രവർത്തനങ്ങളിലൂടെ ഒരു രാജകുമാരനെപ്പോലെയാണ്    അദ്ദേഹം    ജനഹൃദയങ്ങളിലേക്കു കടന്നുകയറി അധികാര കസേരയിൽ എത്തിയത്.  എന്നാൽ,     രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതി  കഴിഞ്ഞ ഏതാനും വര്ഷങ്ങളായി   പുറകോട്ടു പോയിരിക്കുകയാണ്.  2023 ലെ സാമ്പത്തിക വളർച്ച നിരക്ക്  ഒരു ശതമാനം മാത്രമായിരുന്നു.   ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക്  6.5 ശതമാനമായി  ഉയർന്നു നിൽക്കുന്നു .  കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. വീട്ടുവാടകയിൽ  കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ  355 ശതമാനം വർധനവ്  ഉണ്ടായത്  സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം  വർധിച്ചുവരുന്ന കുടിയേറ്റമാണ്.  ഏകദേശം അഞ്ചുലക്ഷം  പേരാണ്  2023 ൽ  ഔദ്യോഗികമായി  കാനഡയിലേക്ക് കുടിയേറിയത്.   കഴിഞ്ഞ  ഒൻപതു വർഷത്തെ ട്രൂഡോ ഭരണത്തിനിടയിൽ  മൊത്തം  ജനസംഖ്യയുടെ  16  ശതമാനമായി  കുടിയേറ്റ സമൂഹം മാറി.   ലോകത്തിലെ മറ്റൊരു രാജ്യത്തും  ഇതുപോലെ  അനിയന്ത്രിതമായ രീതിയിലുള്ള  കുടിയേറ്റങ്ങൾ അനുവദിക്കുന്നില്ല.  പാർപ്പിട പ്രശ്‍നം  അവിടെ  രൂക്ഷമായതിന്റെ   പ്രധാന കാരണം ട്രൂഡോ  അനുവദിച്ച ഉയർന്ന കുടിയേറ്റമാണ്.  അതിനു   പുറമെയാണ് കുറ്റകൃത്യങ്ങളുടെ പെരുപ്പം കാനഡയിൽ ഉണ്ടായത് .  പട്ടാപ്പകൽ പോലും ഭാവന ഭേദനങ്ങളും , മോഷണങ്ങളും, ആക്രമങ്ങളും നടക്കുന്നു.  വെടിവെപ്പുകൾ 100  ശതമാനത്തിലേറി വർധിച്ചു.   വർഗവിവേചനപരമായ കുറ്റകൃത്യങ്ങൾ 250  ശതമാനം കൂടി.. ഇങ്ങനെയുള്ള നിരവധി  ആരോപണങ്ങളാൽ  ചുറ്റപ്പെട്ടപ്പോൾ, ട്രൂഡോ  ജനങ്ങളുടെ അപ്രീതിക്കു പാത്രമായി.   അടുത്തകാലത്ത് നടത്തിയ അഭിപ്രായ സർവ്വേകളിൽ   67 ശതമാനത്തോളം ജനങ്ങൾ  അദ്ദേഹത്തിന്  എതിരായി മാറി.  കഴിഞ്ഞ സെപ്റ്റംബറിൽ   ഇപ്‌സോസ് നടത്തിയ  അഭിപ്രായ സർവേയിൽ  45  ശതമാനം പേർ  പ്രതിപക്ഷമായ കൺസെർവറ്റിവ്  പാർട്ടി നേതാവ് പിയർ  പോലിയേവിനെ  അനുകൂലിച്ചപ്പോൾ,  26  ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്.    .    ട്രൂഡോയുടെ   ജനപ്രീതി കുറഞ്ഞത്  മനസ്സിലാക്കിയാണ്  അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള  സർക്കാരിനുള്ള   പിന്തുണ പിൻവലിച്ചുകൊണ്ടു  സെപ്റ്റംബറിൽ  എൻ ഡി പി നേതാവ്   ജഗ്‌മീത്‌സിംഗ്  പ്രഖ്യാപനം നടത്തിയത്.  

തകർന്ന നയതന്ത്ര ബന്ധങ്ങൾ 

ആഭ്യന്തര പ്രശ്നങ്ങൾക്കുപുറമെയാണ് അന്തർദേശിയ തലത്തിൽ ട്രൂഡോക്കുണ്ടായ തിരിച്ചടികൾ.  ചൈനീസ് മൊബൈൽ  ഉടമയുടെ മകളായ  മെങ്ങിനെ  അമേരിക്കയിലെ ഒരു കേസുമായി ബന്ധപ്പെട്ട്  2018  ഡിസംബർ 1 നു കാനഡയിലെ വാൻകൂവറിൽ വച്ച്  അറസ്റ്റ് ചെയ്തത് ചൈനയെ പ്രകോപിപ്പിച്ചു. അതിനു ബദലായി ഒരു കാനേഡിയൻ പൗരനെ ചൈന അറസ്റ്റ് ചെയ്തു. അതോടെ രണ്ടുരാജ്യങ്ങളും  നയതന്ത്രത്തലത്തിൽ  അകന്നു തുടങ്ങി. ആ പ്രശ്‍നം  കാനഡ-ചൈന വാണിജ്യ ബന്ധങ്ങളെപ്പോലും ബാധിച്ചു.  ഇതിനു ശേഷമാണ് ഇന്ത്യയുമായി അകൽച്ചതുടങ്ങിയത്.   ഖാലിസ്ഥാൻ  ടൈഗർ ഫോഴ്സ്   ഉൾപ്പെടെയുള്ള  തീവ്രവാദി സംഘടനകളുടെ  വളക്കൂറുള്ള മണ്ണായി കാനഡ മാറി. ഇന്ത്യക്കെതിരെ കാനഡയുടെ മണ്ണിൽ നിന്ന് സിഖ്  തീവ്രവാദികൾ പ്രവർത്തിക്കുന്ന വിവരം    ഇന്ത്യ  നയതന്ത്ര തലത്തിൽ   ഉന്നയിച്ചു. എന്നാൽ ഈ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തലോടലാണ് ട്രൂഡോ നൽകിയത്.   സിഖ് തീവ്രദാദികൾക്കു കാനഡ നൽകുന്ന  അനിയന്ത്രിതമായ സ്വാതന്ത്ര്യം  ഒടുവിൽ ഇന്ത്യക്കെതിരെ തിരിഞ്ഞു.  സിഖ് ആഘോഷങ്ങൾക്കിടെ നുഴഞ്ഞുകയറിയ സിഖ് ഭീകരർ ഇന്ദിരാഗാന്ധിയുടെ   ടാബ്ലോയെ  അപമാനിക്കുകയും, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളെയും , നയതന്ത്ര ഉദ്യോഗസ്ഥരെയും   തുടർച്ചയായി അക്രമിച്ചുകൊണ്ടുമിരുന്നു  .  അപ്പോഴെല്ലാം അവർക്കു വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തതും അവർക്കു സംരക്ഷണം നൽകിയതും  ജഗ്‌മീത്  സിങ്ങിന്റ്റെ  സ്വാധീന വലയത്തിൽപ്പെട്ട  ട്രൂഡോയായിരുന്നു.  ഒടുവിൽ സിഖ് ഭീകരനായ ഹർദീപ് സിംഗ്  നിജ്ജാർ  കൊല്ലപ്പെട്ടപ്പോൾ, ആ കൊലപാതകത്തിന് പിറകിൽ ഇന്ത്യയാണെന്ന് ഒരു തെളിവുമില്ലാതെ ആരോപിച്ചു. അതോടെ ഇന്ത്യ-കാനഡ ബന്ധം ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി. 

 ട്രംപ് ആദ്യ തവണ പ്രസിഡന്റ്  ആയിരുന്ന അവസരത്തിൽ ട്രൂഡോയുമായി നല്ല ബന്ധത്തിലായിരുന്നില്ല.  ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ  അതിൽ ഏറ്റവും കൂടുതൽ ഖിന്നനായ  രാഷ്ട്ര നേതാവ് ട്രൂഡോയായിരുന്നു. കാനഡയിൽ നിന്നുമുള്ള  എല്ലാ ഇറക്കുമതികൾക്കും   25  ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന  ട്രംപിന്റ്റെ പ്രഖ്യാപനം മറ്റൊരു ഇരുട്ടടിയായി മാറി.   ജാള്യത  മറച്ചുവച്ചു വിജയാശംസനേരാൻ   അദ്ദേഹത്തി ന്റെ ഫ്ലോറിഡയിലെ വസതിയിലെത്തിയ    ട്രൂഡോയെ, ട്രംപ് ശരിക്കും അപമാനിച്ചാണ്  വിട്ടത്.  കാനഡ ഗവർണർ തന്നെ സന്ദർശിച്ചെന്നും, അമേരിക്കയുടെ 51  ആം സംസ്ഥാനമായി മാറാൻ  താൻ  അദ്ദേഹത്തെ ഉപദേശിച്ചെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ  കുറിപ്പിട്ടു.  അങ്ങിനെ അന്തർദേശിയ രംഗത്തും അപമാനിതനായാണ് ട്രൂഡോ രംഗം വിടുന്നത് 

പകരം ആര് ?

2024  രണ്ടാം പാദത്തിൽ രാജ്യത്തിൻറ്റെ   വിവിധ ഭാഗങ്ങളിൽ  നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ  ഉണ്ടായ പരാജയങ്ങൾക്കുശേഷം    ലിബറൽ പാർട്ടിയിൽ  ട്രൂഡോയുടെ  നേത്ര്യത്വത്തിനെതിരായ  അസംതൃപ്തി  വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു.  സാധാരണഗതിയിൽ 2025  ഒക്ടോബറിലാണ്ട്രൂ അടുത്ത പാർലമെന്റ്ഡോ തെരഞ്ഞെടുപ് നടക്കേണ്ടത്.  തുടർന്നാൽ, ഔദ്യോഗിക പ്രതിപക്ഷമാകാൻ പോലുമുള്ള  അംഗസംഖ്യ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്ന് മനസ്സിലാക്കിയാണ് സ്വന്തം പാർട്ടി അനുയായികൾ പോലും അദ്ദേഹം രാജിവച്ചൊഴിയണമെന്ന്  ആവശ്യപ്പെട്ടത്.  അദ്ദേഹം രാജിവച്ചതോടെ  അടുത്ത മാർച്ച് 24 നു മുമ്പ് പുതിയ നേതാവിനെ  തെരഞ്ഞെടുത്താൽ മതിയാകും. ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്  രാജിവച്ച ഉപ പ്രധാന മന്ത്രി ക്രിസ്ത്യ ഫ്രീലാൻഡ്, കാനേഡിയൻ കേന്ദ്ര ബാങ്കിൻറ്റെ  മുൻ  ഗവർണർ മാർക്ക് കാർണി, ധന മന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക്, ഇന്ത്യൻ വംശജയായ അനിത ആനന്ദ് എന്നിവരാണ്  ലിബറൽ പാർട്ടി നേതൃ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ പ്രമുഖർ.  ഇവരിൽ  ആര് നേതാവായാലും അടുത്ത തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി അധികാരത്തിലേറാനുള്ള സാധ്യത  വിരളമാണ്.  ലിബറൽ പാർട്ടിയുടെ സാധ്യതകളെ അത്രയും മോശമായ അവസ്ഥയിലാക്കിയിട്ടാണ് ട്രൂഡോ സ്ഥാനമൊഴിയുന്നത്. 


നിർത്തിവച്ച പാർലമെന്റ്  സമ്മേളനം  മാർച്ച് 24 നു ചേരുമ്പോഴേക്കും പുതിയ നേതാവിനെ   ലിബറൽ പാർട്ടി  തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ  ആര് പ്രധാന മന്ത്രിയായാലും പ്രതിപക്ഷം അവിശ്വാസം പ്രമേയം അവതരിപ്പിച്ചു സർക്കാരിനെ പുറത്താക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.  അങ്ങിനെയാണെങ്കിൽ അടുത്ത  മെയ്-ജൂൺ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.  ഇപ്പോഴത്തെ സാഹചര്യത്തിൽ  പ്രതിപക്ഷ നേതാവ്  പിയർ പോളിയേവ്  നയിക്കുന്ന  കൺസർവേറ്റീവ്  പാർട്ടി  അധികാരത്തിലേറും എ

ന്നാണ് പ്രതീക്ഷിക്കുന്നത്.2004 ൽ ആദ്യമായി പാർലമെന്റ് അംഗമായ പോളിയേവ് ,  2013-15 കാലഘട്ടത്തിൽ  കൺസർവേറ്റീവ് പ്രധാനമന്ത്രി ഹാർപറുടെ മന്ത്രിസഭയിൽ  ജനാധിപത്യ പരിഷ്കരണം, തൊഴിൽ സാമൂഹ്യ വികസനം എന്നിവയുടെ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. 2022  മുതൽ ഇദ്ദേഹമാണ്  പ്രതിപക്ഷ നേതാവ്.  ആഭ്യന്തരവും അന്തർദേശീയവുമായ   പ്രശ്നങ്ങൾ  കൃത്യമായി പഠിച്ചു  പൊതുജന മധ്യത്തിൽ  അവതരിപ്പിക്കുന്ന പോളിയേവ്  പലപ്പോഴും ട്രൂഡോയെ വെട്ടിലാക്കിയിട്ടുണ്ട്.  ട്രൂഡോ കുട്ടിച്ചോറാക്കിയ ഈജിയൻ തൊഴുത്തു  വൃത്തിയാക്കുവാൻ പോളിയെവിന്  കഴിയുമെന്നാണ് കാനഡയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

അഡ്വ. പി . എസ് .ശ്രീകുമാർ 

9495577700 

pssreekumarpss@gmail.com







 

 

        വിദ്യാഭാസ-ശാസ്ത്ര മേഖലകൾക്ക്   ഡോ.മൻമോഹൻസിംഗ് നൽകിയ സംഭാവന 


 സ്വതന്ത്ര ഇന്ത്യയുടെ    ആദ്യ  പ്രധാനമന്ത്രിയെന്ന നിലയിൽ, സ്വന്തം  കാലിൽ നിൽക്കാൻ  നമുക്ക് ആത്മവിശ്വാസം  പകർന്നു  നൽകിയത്  ആദ്യ പ്രധാനമന്ത്രിയായിരുന്ന  ജവാഹർലാൽ നെഹ്‌റു ആയിരുന്നെങ്കിൽ,  ആധുനിക   ഇന്ത്യയുടെ ശില്പിയായാണ്    ഡോ.മൻമോഹൻ സിംഗിനെ  വിലയിരുത്തുന്നത്.  1991 ൽ പെട്രോളിയം ഉത്പന്നങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെ  റിസർവ് ബാങ്കിൽ കരുത്ലായി വച്ചിരുന്ന  67 ടൺ  സ്വർണം  ഇന്റർ നാഷണൽ മോനിറ്ററി ഫണ്ടിന് പണയം വച്ചാണ്   ചന്ദ്രശേഖർ  സർക്കാർ  പെട്രോളിയം ഉൾപ്പെടെയുള്ള അത്യാവശ്യ വസ്‌തുക്കൾ  ഇറക്കുമതി ചെയ്യാൻ  പണം കണ്ടെത്തിയത്.  പിന്നീട്  തെരഞ്ഞെടുപ്പിലൂടെ  പ്രധാനമന്ത്രിയായി അധികാരമേറ്റ  പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവാണ്, സാമ്പത്തിക  കയത്തിൽ  നിന്നും  ഇന്ത്യയെ രക്ഷിക്കാൻ    ഡോ .മന്മോഹൻസിംഗിനെ   ധനകാര്യ മന്ത്രിയായി നിയമിച്ചത്. റാവുവിൻറ്റെ  പിന്തുണയോടെ  മൻമോഹൻസിംഗ്  രാജ്യത്തു നടപ്പിലാക്കിയ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളാണ്  ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചക്ക് വിത്തുപാകിയത്.  2014 മുതൽ 2024 വരെയുള്ള  ഒരു ദശാബ്ദം  പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെ   ആധുനിക ഇന്ത്യയുടെ ശില്പിയായി അദ്ദേഹം മാറി. അമേരിക്കക്കും, ചൈനക്കും പിറകിൽ  ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യക്കു മാറാൻ സാധിച്ചത്  അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ  നടപ്പിലാക്കിയ  അടിസ്ഥാന പരമായ സാമ്പത്തിക നയങ്ങളുടെ  പിന്ബലത്തിലാണെന്നതിൽ തർക്കമില്ല.

സാമ്പത്തിക മേഖലയിൽ അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾക്കുപരി , ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിൽ   അദ്ദേഹത്തിന്റെ കാലയളവിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും, വികസന പദ്ധതികളും നിരവധിയാണ്.ശാസ്ത്രത്തോടും, വിദ്യാഭ്യാസത്തിനോടും അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യത്തിൻറ്റെ  ഒരു ഉദാഹരണം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിയോമെഡിക്കൽ ജീനോമിക്‌സിന്റ്റെ  മുൻ ഡയറക്ടറായ പാർത്ഥ പ്രതിം മജ്ജു ദാർ  മാധ്യമങ്ങളോട് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അത് നടന്നത്  2010 ൽ ഹെദരാബാദിൽ വച്ച് നടന്ന ഒരു ശാസ്ത്ര അവാർഡ് വിതരണത്തിനിടക്കായിരുന്നു.  അവാർഡ് ലഭിച്ച ഒരു സർവകലാശാല അധ്യാപകനോട്  അദ്ദേഹം പറഞ്ഞത് "രാജ്യം  താങ്കളുടെ   നേട്ടത്തിൽ അഭിമാനിക്കുന്നു, എന്നാൽ   താങ്കളുടെ  വിദ്യാർത്ഥികളും രാജ്യത്തിന് അഭിമാനം  നേടിത്തരുന്നു  എന്ന് താങ്കൾ  ഉറപ്പുവരുത്തണമെന്നായിരുന്നു".   അടുത്ത തലമുറക്കുള്ള  സന്ദേശമാണ്  അദ്ദേത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്.

കേന്ദ്രത്തിൽ ധനകാര്യമന്ത്രിയാകുന്നതിന്  മുമ്പ് ഒരു ചെറിയ കാലം അദ്ദേഹം സർവകലാശാലാ  ഗ്രാൻറ്സ്  കമ്മീഷൻറ്റെ  ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ഏകദേശം അൻപതോളം  മികവിൻറ്റെ  കേന്ദ്രങ്ങൾ തുറന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് തിരുവനന്തപുരത്തു വിതുരയിൽ സ്ഥാപിച്ച  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സ്പേസ് ടെക്നോളജി.  ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക്  ഭാവിയിൽ ചുക്കാൻ പിടിക്കാൻ യുവതയെ സജ്ജരാക്കുവാൻ ഉദ്ദേശിച്ചാണ്  ഈ സ്ഥാപനം ആരംഭിച്ചത്.  ഇന്നത്  നമ്മുടെ രാജ്യനത്തിണ്റ്റെ  അഭിനമാനമായ ഒരു സ്ഥാപനമായി തലയുയർത്തി നിൽക്കുന്നു.

 ആ കാലഘട്ടത്തിൽ  തന്നെയാണ്  7  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്ററുകൾ പുതിയതായി ആരംഭിക്കാൻ സർക്കാർ  തീരുമാനിച്ചത്. അതിൻറ്റെ  അടിസ്ഥാനത്തിൽ  കേരളത്തിൽ  വിതുരയിലും ഒരു ഐസർ (IISER) 2008 ൽ സ്ഥാപിച്ചു. ബിരുദതലത്തിൽ  ഗവേഷണവും, അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസവും  തമ്മിലുള്ള വിടവ്  നികത്തുന്നതിനായിട്ടാണ്  ഐസറുകൾ സ്ഥാപിച്ചത്.ഈ സ്ഥാപനങ്ങളെയെല്ലാം 2012 ൽ  ദേശിയ പ്രാധാന്യമുള്ള നാഷണൽ  ഇൻസ്റ്റിട്യൂട്ടുകളായും പ്രഖ്യാപിച്ചു.അതുപോലെ 2009 ലെ കേന്ദ്ര സർവകലാശാല നിയമനുസരിച്ചു  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ  പിന്നോക്ക മേഖലകൾ കേന്ദ്രികരിച്ചു 15  സർവ്വകലാശാലകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. ബീഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കാശ്മീർ, ജാർഖണ്ഡ്, കർണാടകം, ഒറീസ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, കേരളത്തിലെ കാസർഗോഡ് എന്നിവിടങ്ങളിലാണ് ഈ കേന്ദ്ര സർവ്വകലാശാലകൾ സ്ഥാപിച്ചത്.   കേരളത്തിൽ അനുവദിച്ച സർവകലാശാല 2013  നവംബറിൽ കാസർഗോട്ടെ  പെരിയയിൽ പ്രവർത്തനം ആരംഭിച്ചു. 20  പോസ്റ്റ് ഗ്രാജുവേറ്റ്  കോഴ്സുകൾ, വിവിധ വിഷയങ്ങളിൽ പി.എച്,ഡി  ചെയ്യാനുള്ള സൗകര്യം  എന്നിവ ഇവിടെ   ലഭ്യമാണ്. തിരുവനന്തപുരത്തും, തിരുവല്ലയിലെ പഠന കേന്ദ്രങ്ങളുമുണ്ട്.  അതുപോലെ 8  ഐഐടി കൾ , 5 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ്  ഓഫ്  ഇൻഫർമേഷൻ  ടെക്നോളജി, 7  ഐഐഎം , 16  കേന്ദ്ര സർവ്വകലാശാലകൾ  എന്നിവയും സ്ഥാപിച്ചു. പാലക്കാട്ടെ ഐ ഐ ടി ക്കുള്ള നടപടികൾ 2013 ൽ തന്നെ തുടക്കം കുറിച്ചെങ്കിലും 2014  ജൂലൈ മാസത്തിൽ  എൻ ഡി എ  സർക്കാറിന്റെ  ബജറ്റിലാണ് പ്രഖ്യാപനം വന്നത്.  സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെയും , അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിണ്റ്റെയും പ്രാദേശിക കേന്ദ്രങ്ങൾ  ബയോ-ടെക്‌നോളജി സെന്ററിൻറ്റെ  ആക്കുളത്തെ ബയോ-ഇന്നോവേഷൻ സെന്റർ, പത്തനാപുരത്തു  വിദേശഭാഷാ സർവകലാശാല സെന്റർ,  കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻറ്റെ  പുതിയ മേഖല കേന്ദ്രം, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ  മലപ്പുറം ക്യാമ്പസ്, തിരൂരിലെ  മലയാളം സർവകലാശാല,  കുറവിലങ്ങാട്ടു രാജ്യത്തെ നാലാമത്തെ സയൻസ് സിറ്റി എന്നിവയും,  കോഴിക്കോടുള്ള ഐ ഐ എം  ആരംഭിച്ചതും മൻമോഹൻ സിംഗിന്റെ  കാലയളവിലാണ്.  അദ്ദേഹവും പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയും മുൻകൈ എടുത്താണ് ഏഴിമലയിലെ നാവിക അക്കാദമി,  റഷ്യയുമായി ചേർന്നുള്ള തിരുവനന്തപുരം ചക്കയിലെ ബ്രഹ്മോസ് മിസൈൽ കമ്പനി  എന്നിവയും സ്ഥാപിച്ചത്.

6  വയസ്സിനും 14  വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്  സൗജന്യവും, നിര്ബന്ധിതവുമായ  വിദ്യാഭ്യാസം  നടപ്പിലാക്കുവാനായിട്ടാണ് 2010 ൽ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത്. അതുപോലെ  പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക്, അവർ തുടർന്നും വിദ്യാഭ്യാസം തുടരുമെന്ന് ഉറപ്പുവരുത്തുന്നതിനായി   മിഡ്‌ഡേ  മീൽ  പദ്ധതി  നടപ്പിലാക്കുവാനും അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തു. ബിഹാറിലെ നളന്ദ സർവകലാശാല, ഡൽഹിയിലെ ദക്ഷിണേഷ്യൻ സർവകലാശാല അരുണാചൽ പ്രദേശ്, ഡൽഹി, ഗോവ  എന്നിവിടങ്ങളിലെ എൻ ഐ ടികൾ  എന്നിവയും  അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  ആരംഭിച്ചവയാണ്.2012 ലെ  ശാസ്ത്ര കോൺഗ്രസ്സിൽ  പങ്കെടുത്തുകൊണ്ട് ഗവേഷണത്തിന് ബജറ്റിൽ  മാറ്റിവെക്കുന്ന തുക   വളർച്ച നിരക്കിൻറ്റെ 0.8  ശതമാനത്തിൽനിന്നും  2017  ഓടുകൂടി  2 ശതമായി  ഉയർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും,  ഒരോ  ബജറ്റിലും അതിനനുസരിച്ചു വർദ്ധനവ് വരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

പി.എസ് .ശ്രീകുമാർ 

pssreekumarpss@gmail.com







 

Tuesday, 24 December 2024

                       ആണവനിലയം - ഒരു ലഘുലേഖനം

കഴിഞ്ഞ കുറെ കാലങ്ങളായി അനുദിനം കേട്ടുകൊണ്ടിരിയ്ക്കുന്നതും , ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതും , അനുകാലിക  പ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് ആണവനിലയം അഥവാ ന്യൂക്ലിയർ പവർ സ്റ്റേഷനുകൾ.ഓരോ കാലഘട്ടത്തിലും സാങ്കേതിക പുരോഗതിയ്‌ക്കൊപ്പം എല്ലാമേഖലകളിലും, നമ്മുടെ ആവശ്യാനുസരണം പുതിയ പുതിയ കണ്ടുപിടുത്തങ്ങളും,പ്രചാരത്തിൽ വന്നുകൊണ്ടിരിയ്ക്കുകയാണ് .അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഊർജോല്പാദനത്തിൽ രാജ്യം കൈ വരിച്ച നേട്ടങ്ങൾ. ആദ്യകാലങ്ങളിൽ കൽക്കരി ,ജലം,താപം, കാറ്റ് , സൗരോർജം മുതലായ പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് വൈദ്യുതോർജം ഉല്പാദിപ്പിച്ചിരുന്നത്.എന്നാൽ  ഉയർന്ന ജനസാന്ദ്രതയും,ഈ സ്രോതസുകളുടെ അപര്യാപ്തതയും,വർധിച്ചുവരുന്ന വ്യവസായികാവശ്യങ്ങളും  പരിഗണിച്ചു  പുതിയവഴികൾ തേടുവാൻ ശാസ്ത്രം   നിർബന്ധിതമായിക്കൊണ്ടിരിയ്ക്കുകയാണ്  .അതിലൊന്നാണ് ഇന്ത്യയിൽ വൈദ്യുതോർജം ഉല്പാദിപ്പിയ്ക്കുന്നതിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ആണവോർജം അഥവാ ന്യൂക്ലീയർ  എനർജി. രാജ്യത്ത് നിലവിൽ 24 നുക്ലീയർ  റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. കൂടാതെ 11 എണ്ണം പ്രവർത്തനോന്മുഖമായിക്കിക്കൊണ്ടിരിയ്ക്കുന്നു. അതിനൂതനമായ  സാങ്കേതിക വിദ്യകൾ ഉ പയോഗിച്ചു  കൊണ്ട് ,  ഉയർന്നുവരുന്ന പരാതികളും,കുറവുകളും പരിഹരിയ്ക്കപ്പെട്ട് നിർമ്മിച്ചിട്ടുള്ളതുമായ നുക്ലീ യർ റിയാക്ടർ  ആണ് കൂടംകുളത്തെ പവർ സ്റ്റേഷനിലുള്ളത് .അതിനാൽ ഈ നിലയത്തിൻറ്റെ പ്രവർത്തനത്തെയും,സുരക്ഷയെയും കുറിച്ച് പഠി യ്ക്കാനായി ശാസ്ത്രവേദി സംഘടിപ്പിച്ച ഒരു പഠന-വിനോദയാത്രയുടെ ഭാഗമായി 2024  ഡിസംബർ 21 നു ,ഈ സ്റ്റേഷൻ സന്ദർശിയ്ക്കുകയും  ആ  സ്ഥാപനത്തിലെ സയൻടിഫിക്ക്  ഓഫീസർ ആയ ശ്രീ എ വി സതീഷിൻറ്റെ  രസകരമായ ക്ലാസ്സുകളിലൂടെ അവിടുത്തെ പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കുവാനുള്ള അവസരം ലഭിയ്ക്കുകയും ചെയ്തതിൽ  പങ്കെടുത്ത എല്ലാവർക്കും  അതിയായ സന്തോഷമുണ്ട്. 

ഇനി അല്പം  ചരിത്രം  പരിശോധിയ്ക്കാം . 

1945 ൽ ഹിരോഷിമയിലെ  ആറ്റം ബോംബ് സ്‌ഫോടനത്തെ തുടർന്ന് ഭൗതിക ശാസ്ത്രജ്നനായ ആർ .എസ് കൃഷ്ണൻ  , യുറേനിയം പോലെയുള്ള മൂലകങ്ങൾ , ചില രാസപ്രവർത്തനത്തിലൂടെ വിഘടിയ്ക്കുമ്പോൾ ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന വൻതോതിലുള്ള ഊർജം ഉപയോഗപ്പെടുത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കാമെന്നും , അതുമൂലം വ്യാവസായികവിപ്ലവത്തിനു വഴി തെളിയുമെന്നും തിരിച്ചറിഞ്ഞു.കൂടാതെ ഗവേഷണഫലമായി സമാധാന പരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഏറ്റവും വലിയ ഊർജ സ്രോതസാക്കാമെന്നും കണ്ടെത്തി,അപ്രകാരം 1946 ൽ CSIR, The Board of Scientific and Industrial Research (B S I R ) എന്ന റിസർച്ച് കമ്മിറ്റി  Dr .Homi J Bhabha എന്ന ശാസ്ത്രഞ്ജൻറ്റെ നേതൃത്വത്തിൽ ,ഇന്ത്യയുടെ ആണവോർജ സ്രോതസുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു.1948 ൽ,  പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റു പാർലമെൻറ്റിൽ Atomic Energy Bill സമർപ്പിയ്ക്കുകയും,The Indian Atomic Energy Act പാസ്സാക്കപ്പെടുകയും ചെയ്തു.  അത് വഴി  അറ്റോമിക്ക് മിനറലുകളുടെ  ശേഖരം  കണ്ടെത്താനും , വ്യാവസായികാടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക് ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാരംഭിച്ചു.അതിനെത്തുടർന്നാണ് 1948 ൽ Atomic Commission of India(ACE) രൂപീകൃതമായത് .പിന്നീട് 1954 ൽ റേഡിയോആക്റ്റിവ് മൂലകങ്ങളുടെ ഐസോടോപ് കളുടെ റേഡിയേഷൻ പ്രഭാവത്തെ കുറിച്ചും, വ്യവസായം,കൃഷി,വൈദ്യശാസ്ത്രം എന്നിവയിൽ ഉള്ള ഉപയോഗ സാധ്യതകളെ കുറിച്ചും , പഠിയ്ക്കാനും ഗവേഷണത്തിനും,പരിശീലനത്തിനുമൊക്കെ യായി Bhabha Atomic Research Centre (BARC) എന്ന സ്ഥാപനം രൂപീകൃതമായി. ട്രോംബെയിൽ   ഒരു ചെറിയ ന്യൂക്ലിയർ റിയാക്ടർ  സ്ഥാപിയ്ക്കുന്നതിനായി NRX (natural research expermental) Type നിർമിച്ചു നൽകിയത് കാനഡ സർക്കാർ   ആയിരുന്നു.

ആണവോർജത്തിൻറ്റെ പ്രസക്തിയെക്കുറിച്ച്    മുൻ പ്രസിഡൻറ്റും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ .എ.പി.ജെ.അബ്ദുൾ കലാം  ഇപ്രകാരം പറയുകയുണ്ടായി."Energy Independence is India's first and highest priority. India has to go for nuclear power generation in a big way using Thorium based reactors , a non-fissile material which is available in abundance in our country ".അദ്ദേഹത്തിൻറ്റെ  വാക്കുകൾ യാഥാർഥ്യമാകും വിധമായിരുന്നു ഈ മേഖലയിലെ മുന്നേറ്റം.2014 ൽ സ്ഥാപിയ്ക്കപ്പെട്ട കൂടംകുളം പദ്ധതിയുൾപ്പടെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള സ്റ്റേഷനുകൾ ഇന്ന് ആവശ്യത്തിലധികം വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നുണ്ട്. വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും,ചാർജ് വർധനവും പരിഹരിയ്ക്കാനും,പുതിയ തലമുറയ്ക്ക് ജോലിസാധ്യത വർദ്ധിയ്ക്കാനും കേരളത്തിലും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണ്. 

ആദ്യഘട്ടത്തിൻ U 235  എന്ന രാസപദാർത്ഥമാണ്   ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ത്യയിലെ യുറേനിയം ലഭ്യതയുടെ അപര്യാപ്തതയും, പ്രകൃതിദത്തമായി ലഭിയ്ക്കുന്ന ആയിരുകളിൽ ഏതാണ്ട്  0.7% മാത്രമേ ഉപയോഗയോഗ്യമായ ഐസോടോപ്പ് ഉള്ളു എന്നതിനാലും,1990 മുതൽ റഷ്യയുമായികരാറുണ്ടാക്കുകയും,enriched Uranium(4% U 235 ) എന്ന പദാർത്ഥം ആവശ്യാനുസരണം  ലഭ്യമാകുകയും ചെയ്തു. എന്നാൽ ആവശ്യകത വർദ്ധിയ്ക്കുന്നതനുസരിച്ചു  കാനഡ,ഫ്രാൻസ്,യുകെ , ദക്ഷിണ  കൊ റിയ,കസാഖ്ഖിസ്ഥാൻ എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കി .2011 ഓടെ  ആന്ധ്രാപ്രദേശ്, കർണാടകം, എന്നിവിടങ്ങളിലും യുറേനിയം ശേഖരം കണ്ടെത്തുകയുണ്ടായി.കേരളത്തിലെ കടൽത്തീരങ്ങളിൽ തോറിയം എന്ന റേഡിയോആക്റ്റിവ് പദാർത്ഥം അടങ്ങിയ മോണോസൈറ്റ് ധാരാളമുള്ളതിനാൽ യൂറേനിയത്തിനു പകരമായി പവർ യൂണിറ്റിൽ ഉപയോഗിയ്ക്കാവുന്നതുകൊണ്ടു തന്നെ കേരളത്തിൽ പവർ പ്ലാൻറ്റ്   സ്ഥാപിയ്ക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്.എന്നാൽ കൂടൻകുളം സന്ദർശിച്ചപ്പോൾ, വളരെ വലിയ വിസ്തീർണമുള്ളതും, ജനവാസമില്ലാത്തതും, ജലസ്രോതസിനു സമീപമുള്ളതും , പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യത  ഇല്ലാത്തതുമായ  സ്ഥലം കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത് .തുടർച്ചയായുള്ള ഗവേഷണഫലമായി,സമീപഭാവിയിൽ  മൈക്രോ റിയാക്ടറുകൾ  സ്ഥാപിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ശ്രീ എ,വി, സതീഷിൻറ്റെ വിശദീകരണങ്ങളിൽ നിന്നും  മനസിലാക്കാൻ കഴിഞ്ഞു .ഓരോ ജില്ലയിലും  ഇപ്രകാരം സ്ഥാപിക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനാകുമെന്നു പ്രതീക്ഷിയ്ക്കാം . മാത്രമല്ല വലിയ റിയാക്ടറുകൾ സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനുമുള്ള  ചിലവ്  കണക്കിലെടുക്കുമ്പോൾസാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുകയില്ല എന്ന്  ഉറപ്പു വരുത്താനുമാകും.

ഇനി അല്പം രസതന്ത്രം .

ഒരു അറ്റോമിക് ന്യൂക്ലിയസിൽ അടങ്ങിയിരിയ്ക്കുന്ന  , പ്രോട്ടോണും ,ന്യൂ ട്രോണും ചേർന്നതാണല്ലോ ന്യൂക്ലിയോൺസ് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് .ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതു ആകർഷണ-വികർഷണ  ബലമാണ്. എന്നാൽ ന്യൂക്ലിയർ മാസ്സിൻറ്റെ ഏറ്റക്കുറച്ചിലനുസരിച് ഇവ വ്യത്യാസപ്പെട്ടിരിയ്ക്കും.ഭാരം കൂടുമ്പോൾ വികർഷണം വർദ്ധിയ്ക്കുകയും ,ന്യൂക്ലിയസിനു  ആകൃതി വ്യത്യാസമുണ്ടാകുകയും  (ഒരു ജലത്തുള്ളി മാതൃക ) , ഒരു ചെറിയ  ഊർജം നൽകുമ്പോൾ വിഘടിയ്ക്കപ്പെടുകയും  ചെയ്യും.U 235 പോലെ മാസ്സ് നമ്പർ ഒറ്റ സംഖ്യയായി  വരുന്ന മൂലകങ്ങൾക്ക് സ്ഥിരതകുറവായിരിയ്ക്കും.ഇവ ഊർജം ആഗിരണം ചെയ്തോ,അല്ലാതെയോ, കണികകൾ  ഉയർന്ന ഊർജ സ്ഥിതിയിലേയ്ക്ക്  (excited )  ചാടുകയും പിന്നീട അധികമായ ഊർജം പുറത്തേയ്ക്ക് പ്രസരിപ്പിച് തിരിയെ താഴ്ന്ന സ്ഥിതിയിലേക്ക് (ground) മാറുമ്പോൾ , രണ്ടോ അതിലധികമോ, മൂലകങ്ങളായി   വിഭജിയ്ക്കപ്പെടുകയും ചെയ്യുന്നു.ഈ പ്രതിഭാസത്തെയാണ് ന്യൂക്ലിയർ ഫിഷൻ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത്.സാധാരണയായി ന്യൂ ട്രോൺ,പ്രോട്ടോൺ,ഇലെക്ട്രോൺ  ,ഗാമ റെയ്‌സ് ഇവയിലേതെങ്കിലും ഉപയോഗിച്ചു ബൊംബാർഡ്  ചെയ്യുമ്പോൾ വലിയ തോതിലുള്ള താപോർജ്ജവും, അണുപ്രസരണവും ഉണ്ടാകുകയും   വീണ്ടും പ്രവർത്തനം തുടരുകയും ചെയ്യും. ഇതിനെയാണ് chain reaction എന്ന് വിളിയ്ക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള  മൂലകം ലഭിയ്ക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടേയിരിയ്ക്കും, എന്നാൽഅനുയോജ്യമായ ഒരു  moderator ഉപയോഗിച്ചു  ഈ പ്രവർത്തനം  നിയന്ത്രിയ്ക്കാവുന്നതാണ്  .ന്യൂക്ലിയർ പവർ പ്ലാൻറിൽ യുറേനിയം,പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ fission reaction നു വിധേയമാക്കി താപോർജം പ്രവഹിപ്പിയ്ക്കുകയും,ഒരു steam generator ലെയ്ക്ക് കടത്തിവിട്ടു നീരാവി ഉല്പാദിപ്പിയ്ക്കുകയും, ഈ നീരാവി ഉപയോഗിച്ചു പിന്നീട് steam turbine കറക്കി  അതിനോട് ബന്ധിപ്പിച്ചിരിയ്ക്കുന്ന generator വഴി വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്.അതിനു ശേഷം  പുറത്തേയ്ക്കു വരുന്ന നീരാവി ഒരു condenser ലൂടെ കടത്തി വിട്ടു തണുപ്പിയ്ക്കുകയും  generator ലേക്ക് തിരിയെ പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തണുപ്പിയ്ക്കാനുപയോഗിയ്ക്കുന്നജലത്തിൽഅണുപ്രസരണമേൽക്കാത്തതിനാൽ തിരിച്ചു ജല സ്രോതസ്സിലേയ്ക്ക് തന്നെ കടത്തി വിടുന്നു. തിരഞ്ഞെടുക്കുന്ന   പ്രക്രിയ  അനുസരിച് ഘനജലമോ ,സാധാരണ ജലമോ moderator ആയി ഉപയോഗിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത് .

റഷ്യയിൽ നിന്നുള്ള ഏറ്റവും ആധുനിക രീതിയിലുള്ള,സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന,Generation 111 plus (3G +) മാതൃകയിലുള്ള റിയാക്ടർ ആണ് കൂടംകുളത്തു  നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്..കൂടുതൽ സൗകര്യപ്രദമായ 4 th Generation റിയാക്ടറുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.

വളരെ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ആണവോർജ്ജത്തിൻറ്റെ  ഗുണ ദോഷ വശങ്ങളെ കുറിച്ച് കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട് .പലഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലമാകാം ഒട്ടു മിയ്ക്കരാജ്യങ്ങളും താല്പര്യപൂർവം  മുന്നോട്ട് വരാത്തതെന്നു കരുതാം .അണുപ്രസരണശേഷിയുള്ള മൂലകങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാലോ ,പ്രകൃതി ദുരന്തങ്ങളാലോ  ,ഭീകരാക്രമണത്താലോ പ്ലാൻറ്റുകൾക്കു  കേടുപാടുകൾ സംഭവിച്ചാൽ  അത് മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാമെന്നു അഭിപ്രായപ്പെടുന്നവരുണ്ട്.റേഡിയോആക്റ്റിവ് അവശിഷ്ടങ്ങൾ കാലം കഴിയുംതോറും നീക്കം  ചെയ്യാനുള്ള ബുദ്ധിമുട്ടും,യൂറേനിയവും തോറിയവും പോലെയുള്ള പ്രകൃതിദത്ത അസംസ്കൃതവസ്തുക്കൾക്ക് ഭാവിയിൽ ദൗർലഭ്യം സംഭവിയ്ക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ വലിയപ്ലാൻറ്റ്  സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനും,ആവശ്യമുള്ള വസ്തുക്കൾ വാങ്ങാനുമൊക്കെയുള്ള ഭീമമായ ചിലവ് താങ്ങാൻ ദരിദ്ര രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിരിയ്ക്കും .എന്നാൽ ഇതിനെല്ലാമുള്ള മറുപടിയുമായാണ് പുതിയ പ്ലാൻറ്റുകൾ  നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് ആണവനിലയങ്ങളിലെ ശാസ്ത്രജ്ഞരുടെ  അവകാശവാദം.മറ്റു രീതികളിലെ  പോലെ വിഷ വാതകങ്ങളായ കാർബൺ മോണോ ഓക്സയിഡ്,കാർബൺഡൈ ഓക്സയിഡ്,  നൈട്രിക്ഓക്സയിഡ് , പുക,ചാരം മുതലായവ ബഹിർഗമിയ്ക്കാത്തതിനാൽ ഗ്രീൻ ഹൌസ് ഇഫ്ഫക്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തദ്വാരാ അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ച ചിന്തിയ്‌ക്കേണ്ടതില്ലെന്നുമാണ്  വാദിയ്ക്കുന്നത് . നീരാവി തണുപ്പിയ്ക്കാനുപയോഗിക്കുന്ന  ജലമുൾപ്പടെ,പ്രവർത്തനശേഷം ലഭിയ്ക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിയ്ക്കുകയും , രാസപ്രവർത്തനഫലമായുണ്ടാകുന്ന പ്ലൂട്ടോണിയത്തിൽ നിന്നു വീണ്ടും യുറേനിയം ഉല്പാദിപ്പിയ്ക്കാൻ സാധിയ്ക്കുമെന്നത് കൊണ്ടും ആദ്യം ചിലവിടുന്ന ഭീമമായ തുക തിരിച്ചുപിടിയ്ക്കാൻ കഴിയുമെന്ന് അവർ വിശ്വസിയ്ക്കുന്നു. കൂടാതെ അണുപ്രസരണം പരിസ്ഥിതിയ്ക്ക്  ദോഷകരമായി ബാധിയ്ക്കാതിരിയ്‌ക്കാനുള്ള  എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് നൂതനമായ റിയാക്ടറുകൾ നിർമ്മിയ്ക്കപ്പെടുന്നത് എന്നത്  ആശ്വാസമുള്ള കാര്യമാണ്.. ഏതായാലും ഭാവിയിൽ എല്ലാ ദോഷവശങ്ങളും മുൻകൂട്ടി കണ്ട്  പരിഹരിച്ചു   ശാസ്ത്രം ഈ  രംഗത്തും   അഭിമാനകരമായ നേട്ടവും  അഭിവൃദ്ധിയും രാജ്യത്തിനു  നൽകുമെന്ന് പ്രത്യാശിയ്ക്കാം.     


  Dr .K R .Jyothi Kumari,

 Scientific Officer,(Rtd),

State Public Health & Clinical Lab,

Thiruvananthapuram

Ph.No.9447213847.










Tuesday, 17 December 2024

  മതേതരത്വത്തിൻറ്റെ  അപ്പോസ്തലനായ  ജവാഹർലാൽ നെഹ്‌റു 

അഡ്വ.പി.എസ് .ശ്രീകുമാർ 

            ഇന്ത്യയുടെ  ആദ്യ പ്രധാനമന്ത്രിയായ  ജവാഹർലാൽ നെഹ്രുവിൻറ്റെ  135 ആം   ജന്മദിനമാന് ഇന്ന്.  രാഷ്ട്രപിതാവ് കഴിഞ്ഞാൽ   കന്യാകുമാരിമുതൽ കാശ്മീർ വരെയുള്ള  ജനങ്ങളെ, രാഷ്ട്രീയ, മതപരിഗണകൾക്കതീതമായി   ഏറ്റവും കൂടുതൽ സ്വാധീനിക്കുവാൻ സാധിച്ചിട്ടുള്ള    ഏക നേതാവ് നെഹ്രുവായിരിക്കും.  ഓരോ വര്ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ പ്രസക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അതാണ് അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം.

  അദ്ദേഹം  രാജ്യത്തിന് നൽകിയ  ഏറ്റവും വലിയ സംഭാവന ഏതാണെന്നു ചോദിച്ചാൽ, മറുപടി പറയാൻ    ആരും ഒന്ന്  വിഷമിക്കും . രാഷ്ട്രത്തിൻറ്റെ  ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ  അദ്ദേഹത്തിന്റെ കയ്യൊപ്പു പതിയാത്തതും,  അദ്ദേഹത്തിന്റെ  സംഭാവന ഇല്ലാത്തതുമായ ഒരു മേഖലയും സ്വതന്ത്ര ഇന്ത്യയിൽ   ഇല്ല .  രാജ്യത്തിൻറ്റെ   ഭരണഘടനാ നിർമാണത്തിന് നൽകിയ സംഭവനയാണോ ,  അതോ  ആദ്യ ഭരണാധിപനെന്ന നിലയിൽ ഭരണത്തിന് ദിശാബോധം നൽകുന്നതിലെ സംഭവനയാണോ,  അതുമല്ലെങ്കിൽ  ശാസ്ത്ര സാങ്കേതിക, സാഹിത്യ, വിദേശനയ  രൂപീകരണ  മേഖലകൾക്ക് നൽകിയ സംഭവനയാണോ, അതുമല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന്  തന്നെ നൽകിയ സംഭാവനയാണോ എന്നു  തുടങ്ങി നിരവധി  മേഖലകളിൽ അദ്ദേഹം   നൽകിയ  അതുല്യമായ  സംഭാവനകളിൽ  ഒന്നിനേക്കാൾ മറ്റൊന്ന് മികച്ചു നിൽക്കുന്നു എന്ന് പറയുവാൻ സാധിക്കുകയില്ല.  എങ്കിൽപ്പോലും,   രാജ്യത്തിൻറ്റെ  അഖണ്ഡതയും , കെട്ടുറപ്പും അരക്കിട്ടുറപ്പിക്കുവാൻ  മതേതരത്വം എന്ന മഹത്തായ ആശയം   അക്ഷരാർഥത്തിൽ  നടപ്പാക്കിയ നെഹ്രുവിൻറ്റെ   സംഭാവന, മറ്റുള്ളവയെക്കാൾ   അണുവിടയെങ്കിലും ഉയർന്നു നിൽക്കുന്നതാണ്  എന്ന് പറയാതിരിക്കാൻ സാധിക്കുകയില്ല.   ജനാധിപത്യ രീതിയിൽ  ഇത്രയും അർത്ഥവത്തായി  മതേതരത്വം നടപ്പാക്കിയിട്ടുള്ള  ഒരു രാജ്യം ഇന്ത്യയല്ലാതെ  മറ്റൊന്നില്ല എന്നതാണ് യാഥാർഥ്യം.

            അദ്ദേഹം ജനിച്ചുവളർന്ന സാഹചര്യത്തിന്റെ  പ്രത്യേകതകൊണ്ടാകാം   മതേതരത്വം എന്ന ദർശനത്തെ  അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് സാധിച്ചത്. ധാരാളിത്തത്തിൻറ്റെ  മടിത്തട്ടിൽ  കാശ്മീരി ബ്രാഹ്മണ കുടുംബത്തിൽ  പിറന്ന  അദ്ദേഹത്തെ, വസതിയിൽ വച്ച് പഠിപ്പിച്ചിരുന്നത്  ഫെർഡിനാൻഡ്  ടി. ബ്രൂക്ക്സ്  എന്ന അധ്യാപകനായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്നത്  കാശ്മീരി പണ്ഡിറ്റ് ആയിരുന്നു.  ബ്രിട്ടനിൽ പോയി നിയമം പഠിച്ചതിനു  യാഥാസ്ഥികരായ  കാശ്മീരി ബ്രാഹ്മണ സമുദായം  അദ്ദേഹത്തിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെ ഭ്രഷ്ട്ട് കൽപ്പിച്ചകാര്യമൊക്കെ പിന്നീട് അദ്ദേഹം വിശദമായി മനസ്സിലാക്കി. സ്വാതന്ത്ര്യ സമര സേനാനിയും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന    മോത്തിലാൽ നെഹ്രുവിൻറ്റെ  സുഹൃത്തുക്കളായിരുന്ന  തിയോസഫി  പ്രസ്ഥാനത്തിൻറ്റെ  നേതാവ്  ആനി ബസന്ത്,  ഇസ്ലാം മത പണ്ഡിതൻകൂടിയായിരുന്ന   മുൻഷി മുബാറക് അലി  എന്നിവരുമായുള്ള ആശയ വിനിമയവും  സഹവാസവുമൊക്കെ മതേതരത്വ ചിന്ത അദ്ദേഹത്തിൽ രൂഢമൂലമാക്കി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ബ്രിട്ടനിൽ പോയപ്പോൾ  ജൂത മതസ്ഥരായ  സുഹൃത്തുക്കൾ അദ്ദേഹത്തിന്റ്റെ  മതേതരത്വ ചിന്തകൾക്ക് പുതിയ മാനം നൽകി. എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്  ബുദ്ധമതത്തിലെ  വിവേചനമില്ലായ്മയാണ്.

            അടിസ്ഥാനപരമായി നെഹ്‌റു ഒരു ചരിത്രാന്വേഷിയായിരുന്നു.  അദ്ദേഹത്തിന്റെ  പഠനങ്ങളിൽ നിന്നും ബഹുസ്വരത നിലനിൽക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയെന്നും  അല്ലാതെ, ഏതെങ്കിലും ഒരു മതത്തിൻറ്റെ  മാത്രം കുത്തകസ്വഭാവമുള്ളതല്ലെന്നും  അദ്ദേഹത്തിന് ബോധ്യമായി.  ബുദ്ധമതവും, ജൈനിസവും ഇന്ത്യൻ മണ്ണിൽ പിറന്നുവീഴാൻ ഇടയായ സാഹചര്യങ്ങളും  അതിനെ  ഹിന്ദുമതം എങ്ങിനെ ഉൾക്കൊള്ളാൻ തയ്യാറായതെന്നും, പിന്നീട് ക്രിതുമതവും, ഇസ്‌ലാമും  സോരാഷ്ട്രീയനിസവും  ഇന്ത്യൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും അദ്ദേഹം മനസ്സിലാക്കി.  ഇതിൻറ്റെ  തുടർച്ചയായാണ്,    1857 ലെ  ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ  ഹിന്ദുക്കളും ഇസ്‌ലാം  മത വിശ്വസികളും ഒറ്റക്കെട്ടായി നിന്ന്  ബ്രിട്ടീഷ്-ഈസ്റ്റിന്ത്യാ കമ്പനിയുടെ   ദുര്ഭരണത്തിനെതിരെ  പ്രതികരിച്ചത്.  ഈ  അടിത്തറയിൽ നിന്നാണ്  മതേതരത്വം എന്ന നിർമ്മിതി കെട്ടിപ്പൊക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.

             ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ   പ്രവേശിച്ച ശേഷമാണ്  ബ്രിട്ടീഷ്-ഇന്ത്യ  ഭരണത്തിൽ മതങ്ങൾക്കുള്ള സ്വാധീനം അദ്ദേഹത്തിന് മനസ്സിലായത്.  ബ്രിട്ടീഷ്-ഇന്ത്യ ഭരണ സംവിധാനം  മതശക്തികൾക്ക്   വഴങ്ങുന്നതിനെ അദ്ദേഹം  എതിർത്തു .  രാഷ്ട്രിയവും,  മതവും തമ്മിൽ  അകലം വേണമെന്ന്  അദ്ദേഹം  വിശ്വസിച്ചു.  ഇക്കാര്യത്തിൽ പാശ്ചാത്യ ചിന്തകനായ മാക്യവല്ലിയുടെ കാഴ്ചപ്പാടാണ്  നെഹ്രുവിനും ഉണ്ടായിരുന്നത്.  പ്രധാനമന്ത്രി സ്ഥാനം  ഏറ്റെടുത്തശേഷം,    അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിനെത്തിയ  ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ അദ്ദേഹത്തിനോട് ചോദിച്ച ആദ്യ ചോദ്യം    "സ്വതന്ത്ര ഇന്ത്യയുടെ   പ്രധാനമന്ത്രി  എന്ന നിലയിൽ   എന്താണ്  താങ്കൾ  നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി " എന്നതായിരുന്നു.  മതാധിസ്ഥിതമായ  ഒരു സമൂഹത്തിൽ  ഒരു മതേതര രാജ്യം എങ്ങിനെ കരുപ്പിടിപ്പിക്കണമെന്നതായിരിക്കും  പ്രധാനമന്ത്രിയെന്ന നിലയിൽ  താൻ  നേരിടാൻ പോകുന്ന ഏറ്റവും പ്രയാസമേറിയ  പ്രശ്‍നം   എന്നാ യിരുന്നു  അദ്ദേഹത്തിൻറ്റെ  മറുപടി. 

              1952 ൽ  വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻറ്റെ   ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ യുവാക്കളുടെ ആഗോള  സമ്മേളനം  ഇന്ത്യയിൽ വച്ചാണ് നടത്തുവാൻ  തീരുമാനിച്ചത്. .ഈ  സമ്മേളനത്തിൻറ്റെ  ഉദ്‌ഘാടനത്തിന്  അതിൻറ്റെ  സംഘാടകർ  അന്നത്തെ കേന്ദ്ര ധനമന്ത്രിയും, റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ ഡോ .ജോൺ മത്തായിയുടെ നേതൃത്വത്തിൽ  പ്രധാനമന്ത്രി  നെഹ്‌റുവിനെ നേരിൽ കണ്ടു ക്ഷണിച്ചു.  എന്നാൽ,  ഒരു  മതേതര രാജ്യത്തിൽ   മതാത്തിന്റെ  പേരിൽ നടത്തുന്ന  സമ്മേളനത്തിൽ പ്രധാനമന്ത്രി  സംബ്ബന്ധിക്കുന്നതു  തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു  അദ്ദേഹം അവരുടെ ക്ഷണം നിരാകരിച്ചു.  അദ്ദേഹം ഒരു മതത്തെയും തള്ളി പറഞ്ഞില്ല.  മതവിശ്വാസം വ്യക്തിപരമായിരിക്കണമെന്നതായിരുന്നു  അദ്ദേഹത്തിന്റെ  കാഴ്ചപ്പാട്. രാജ്യം ഭരിക്കുന്ന  എല്ലാ ഭരണാധിപന്മാരും  അക്ഷരാർഥത്തിൽ  പാലിക്കേണ്ട ഒരു തത്വമാണ് നെഹ്‌റു തന്റെ ജീവിതകാലത്തു കാണിച്ചുതന്നത്.   ഇന്ന് നമ്മുടെ രാജ്യത്തിന്റെ  ചില  ഭാഗങ്ങളിലെങ്കിലും    കാണുന്ന അസ്വസ്ഥതകളും  പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ  നെഹ്‌റു നൽകിയ ഈ തത്വസംഹിതയിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല.   അദ്ദേഹത്തെ തമസ്കരിക്കാൻ   ആര്ശ്രമിച്ചാലും , അതിനെയെല്ലാം അതിജീവിക്കുവാനും   ,  കൂടുതൽ പ്രഭചൊരിയുവാനും  അദ്ദേഹത്തിന്  സാധിക്കുന്നു എന്നതാണ്   അദ്ദേഹത്തിന്റെ  വ്യക്തിത്വത്തിൻറ്റെ  മഹത്വം.. 

Monday, 11 November 2024

 

                                    പണകൊഴുപ്പിൽ  നടക്കുന്ന  അമേരിക്കൻ തെരഞ്ഞെടുപ്പ് 


അഡ്വ.പി.എസ് .ശ്രീകുമാർ 

                 ചാഞ്ചാട്ട സംസ്ഥാനമായ നെവാഡയിലെ ലാസ് വെഗാസിൽ   കമല ഹാരിസിന്റെ   തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സമ്മേളനത്തിന് ചെലവഴിച്ച തുക കേട്ടാൽ നമ്മൾ മൂക്കത്തു വിരൽ വച്ച് പോകും. 1.2  ബില്യൺ ഡോളർ,  അതായത്, ഏകദേശം 996  കോടി ഇന്ത്യൻ രൂപയാണ് അതിനു ചെലവായത്. ഇതൊരു സാമ്പിൾ മാത്രം.  കമല ഹാരിസും, ഡൊണാൾഡ് ട്രംപും കൂടി ഇപ്പോൾ നടക്കുന്ന  പ്രസിഡണ്ട്  തെരഞ്ഞടുപ്പിൽ  ചെലവഴിക്കുന്ന തുകപോലും മൊത്തം ആഭ്യന്തര ഉദ്പാദനമായി  ഇല്ലാത്ത   17   ഓളം രാജ്യങ്ങളാണ്   ഈ ലോകത്തുള്ളതെന്നു പറഞ്ഞാൽ, ഒരുപക്ഷേ   വിശ്വസിക്കാൻ ചിലരെങ്കിലും  മടിക്കും. ഇന്ത്യൻ രൂപയിലേക്കു മാറ്റിയാൽ ഏകദേശം 8300 കോടി രൂപയാണ് ഇവരുടെ രണ്ടുപേരുടെയും പേരിൽ  ഡെമോക്രാറ്റിക്‌ പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും  ആരംഭിച്ച   തെരഞ്ഞെടുപ്പ്  ഫണ്ട് അക്കൗണ്ടിൽ  നിന്നും  മാത്രം ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ യാതൊരു നിയന്ത്രണവും അവിടെ ഇല്ല.  പാർട്ടികൾക്ക്  തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിയമപരമായി തന്നെ സംഭാവന സ്വീകരിക്കുവാൻ  നിയമം അനുവദിക്കുണ്ട്.   1995 ലെ ലോബ്ബിയിങ് ഡിസ്‌ക്ലോഷർ  ആക്ട് പ്രകാരം  ലോബിബിയിങ്നായി പണം പിരിക്കാൻ അനുമതിയുണ്ട്.  വ്യക്തികൾക്കും, കമ്പനികൾക്കും എല്ലാം   പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ മുഖാന്തിരം   പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും     സംഭാവന നല്കാൻ സാധിക്കും.  2010  ലെ അമേരിക്കൻ സുപ്രീം കോടതി വിധി പ്രകാരം  കോര്പറേഷനുകൾക്ക്  യാതൊരു നിയന്ത്രണങ്ങളുമില്ലാതെ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ   സാധിക്കും. എന്നാൽ വ്യക്തികളെ സംബന്ധിച്ച് അവർക്കു    നിയമപരമായി നല്കാൻ സാധിക്കുന്നത് 3300 ഡോളറാണ്.  2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി  ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്റണും കൂടി ചെലവഴിച്ചത്  7 ബില്യൺ  ഡോളർ ആയിരുന്നു.   2020  ആയപ്പോഴേക്കും , തുക  ഇരട്ടിയായി വർധിച്ചു. 14.4 ബില്യൺ ഡോളറാണ് അന്നത്തെ സ്ഥാനാർഥികളായ ജോ ബൈഡനും  ഡൊണാൾഡ് ട്രംപും കൂടി ചെലവഴിച്ചത്.  ഫെഡറൽ ഇലെക്ഷൻ കമ്മീഷനാണ്   ഈ കണക്കുകൾ പുറത്തുവിട്ടത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കുന്ന തുക  പുതിയ റെക്കോർഡ് സ്ഥാപിച്ചു മുന്നോട്ടു പോകുകയാണ്.

           ആദ്യ ഘട്ടത്തിൽ  തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ജോ ബൈഡൻ  അസുഖത്തിന്റെയും, ടി.വി. സംവാദങ്ങളിൽ പരാജയങ്ങളിലൂടെയും  ജൂലൈ അവസാനാം തെരഞ്ഞെടുപ്പ് രംഗം വിടുന്നവരെ  95 ദശ ലക്ഷം ഡോളറാണ് പിരിച്ചെടുത്തതെന്നാണ്  ഫെഡറൽ എലെക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതെ സമയം  അന്ന്   വിജയപ്രതീക്ഷയുമായി മുന്നേറിയിരുന്ന ട്രംപ്  126  ദശലക്ഷം ഡോളർ സംഭാവന ഇനത്തിൽ പിരിച്ചിരുന്നു.  എന്നാൽ, പൊടുന്നനെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ  കമല ഹാരിസ് പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് 97.2 ദശലക്ഷം ഡോളർ പിരിച്ചെടുത്തു. രണ്ടു പേരുടെയും ഔദ്യോഗിക പ്രചാരണ ഫണ്ട് ശേഖരണം  ഒക്ടോബർ  അവസാനമെത്തുമ്പോൾ  ഒരു ബില്യൺ തുകക്ക് മുകളിലായി കഴിഞ്ഞിരിക്കുന്നു .  ഇതിൽ  ഇവർക്ക് വേണ്ടി   ബിസിനസ് ഗ്രൂപ്പുകളുടെയും, വിഭാഗങ്ങളുടെയും  പേരിൽ  രൂപീകരിച്ചിട്ടുള്ള വിവിധ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ പിരിച്ച കണക്കുകൾ  ഉൾപ്പെട്ടിട്ടില്ല .  ടെസ്ല കമ്പനിയുടെയും, ഫേസ് ബുക്, എക്സ്, മെറ്റാ  തുടങ്ങിയ  സാമൂഹ്യ മാധ്യമങ്ങളുടെ ഉടമയുമായ എലോൺ മസ്ക് മാത്രം  ഇതിനോടകം 119  ദശല ക്ഷം ഡോളർ ട്രംപിന്റെ പ്രചാരണങ്ങൾക്കായി ചെലവഴിച്ചതായാണ്  പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 20 ഓളം കേസുകളിൽ കുടുങ്ങിക്കിടക്കുന്ന മസ്ക് കേസ്സുകളിൽ നിന്നും രക്ഷപ്പെടാനും, ട്രംപ് അധികാരത്തിലെത്തിയാൽ തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുവാനും വേണ്ടി നടത്തുന്ന ദീർഘകാല നിക്ഷേപമാണ്  റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ലോഭമില്ലാതെ ചെലവാക്കുന്നതെന്നുള്ള ആക്ഷേപം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്.  മാത്രമല്ല ,  പ്രതുപകരമെന്ന നിലയിൽ താൻ പ്രസിഡണ്റ്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ,  മസ്‌കിനെ ഗവണ്മെന്റ്  എഫിഷ്യൻസി  കമ്മീഷനായി നിയമിക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.  വോട്ട് ചെയ്യാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള  ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ  വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ  ലക്ഷ കണക്കിന് തുകയുടെ സമ്മാനം വിതരണം ചെയ്തുകൊണ്ട് ട്രംപിന്റെ പ്രചാരണ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായി മസ്‌ക് മാറിക്കഴിഞ്ഞു.  പിറ്റ്‌സ്ബർഗ് ബാങ്കിങ് വ്യവസായിയായ തിമോത്തി മെലോൺ 50 ദശലക്ഷം ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിന് നൽകിയിട്ടുള്ളത്.  ബിൽഗേറ്റീസിനെ പോലെയുള്ള ചില വൻ വ്യവസായികൾ  ഡെമോക്രറ്റുസ്കൾക്കൊപ്പമുണ്ട്.  ലിങ്കെടിന് സ്ഥാപകനായ  റീഡ് ഹോഫ്‌മാൻ  7 ദശലക്ഷം ഡോളറാണ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് നൽകിയത്. സംഭാവന നൽകിയ ശേഷം അദ്ദേഹം ഒരു കാര്യം കൂടി  ഉന്നയിച്ചു .    തന്റെ ബിസിനസ് താൽപര്യങ്ങൾക്കു തടസ്സമായി നിൽക്കുന്ന   ഫെഡറൽ  ട്രേഡ് കമ്മീഷൻ ലീന ഖാനെ  ആ സ്ഥാനത്തു നിന്നും  മാറ്റണമെന്ന്.    ഡെമോക്രറ്റുകളെ സഹായിച്ചുകൊണ്ടിരുന്ന ആമസോൺ സ്ഥാപകനും വാഷിംഗ്‌ടൺ പോസ്റ്റിന്റെ  ഉടമയുമായ ജെഫ് ബെസോസ്   കമല ഹാരിസിനെ പിന്തുണക്കരുതെന്ന് , വാഷിംഗ്‌ടൺ പോസ്റ്റ്  പത്രാധിപ സമിതിക്കു കർശനമായ നിർദേശം നൽകി.  2016  ലെ തെരഞ്ഞെടുപ്പിൽ   ഹില്ലരി ക്ലിന്റണെ പിന്തുണച്ചതിനെ തുടർന്ന്, ട്രംപ്അധികാരത്തിലെത്തിയപ്പോൾ  ഒരു ബില്യൺ ഡോളറിന്റെ  വലിയ കോൺട്രാക്ടിൽ നിന്നും വാഷിംഗ്‌ടൺ പോസ്റ്റിനെ  ഒഴിവാക്കിയ പശ്ചാത്തലത്തിലാണ്  അദ്ദേഹം  ഈ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാടിലേക്ക് മാറിയത്.  അതുകൊണ്ടു ഈ പത്രത്തിന്റെ വരിക്കാരായിരുന്ന ഏകദേശം രണ്ടരലക്ഷത്തോളം  വരിക്കാരെ പത്രത്തിന് നഷ്ടമായി.  എന്നാൽ അതൊന്നും ബെസോസ് കാര്യമാക്കുന്നില്ല.  ഏതായാലും  നിരവധി വൻവ്യവാസായികളാണ്   ഇരു വശത്തും അണിനിരന്ന്  പ്രചാരണങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നത്.  എങ്കിലും, വ്യവസായ ലോബ്ബിയിൽ ഭൂരിപക്ഷവും ട്രംപിനൊപ്പമാണ് നിലകൊള്ളുന്നത്.

                സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള  പ്രചാരണ പ്രവർത്തനങ്ങളൾക്കാണ്   ഇരു ചേരികളും  ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത്.  ബൈഡൻ-കമല ഭരണത്തിന് കീഴിൽ അമേരിക്കയിൽ ഉണ്ടായിട്ടുള്ള വിലക്കയറ്റവും , പണപ്പെരുപ്പവും  പ്രൊജക്റ്റ് ചെയ്യുന്നതിനൊപ്പം, കുടിയേറ്റക്കാരുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമസംഭവങ്ങളുമാണ്  ട്രംപ് ക്യാമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്നത്.  അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാൻ ബൈഡൻ ഭരണകൂടം എടുത്തിട്ടുള്ള നടപടികളും, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കിയതിലൂടെ ജനങ്ങൾക്ക് പ്രയോജനപ്രദമായി മാറുന്ന കാര്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗർഭഛിദ്ര പ്രശ്നത്തിൽ  ട്രംപ് സ്വീകരിച്ചിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടുകളും, ജനാധിപത്യത്തെ അട്ടിമറിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ നടത്തിയ അട്ടിമറി ശ്രമങ്ങളും   വിവിധ  ചാന്നലുകളിലൂടെയും,  സാമൂഹ്യ മാധ്യമങ്ങളിലൂടെയും  ജനങ്ങളിൽ വ്യാപകമായി എത്തിക്കുന്നതിനാണ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചാരണ വിഭാഗം ശ്രദ്ധിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിന്റെ  മറ്റൊരു പ്രത്യേകത ആഫ്രിക്കൻ, ഏഷ്യൻ, ഹിസ്പാനിക്, ലാറ്റിനോ, അറബിക്  വിഭാഗങ്ങളെ പ്രത്യേകം ലക്‌ഷ്യം വച്ച് രണ്ടു ക്യാമ്പുകളും പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാണ്. തെരഞ്ഞെപ്പിന്റെ  ചൂടും, രൂക്ഷതയും  വെളിവാക്കുന്ന  രീതിയിലാണ്  അവിടെ പണം ഒഴുകുന്നത്.  ഈ തെരഞ്ഞെടുപ്പിൽ  ഇരു ക്യാമ്പുകളും കൂടി 25 ബില്യൺ ഡോളറെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കും എന്നാണ്  കണക്കാക്കുന്നത്.    കമലയാണോ അതോ ട്രമ്പനോ ജയിക്കുകയെന്നു ഉറപ്പിച്ചു പറയാൻ സാധിക്കാത്ത വിധത്തിൽ,  പ്രവചനാതീതമായ പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഈ തെരഞ്ഞെടുപ്പ്, ചെലവിന്റെ  കാര്യത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുമെന്ന കാര്യത്തിൽ സംശയമില്ല 

പി.എസ്‌ .ശ്രീകുമാർ 

9495577700 

pssreekumarpss@gmail.com

             

                 

                 

,